22.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങൾ ബാബയുടെ ഓർമ്മയിൽ കൃത്യതയോടെയിരിക്കൂ എങ്കിൽ നിങ്ങളുടെ മുഖം സദാ മനോഹരമായി തിളങ്ങികൊണ്ടിരിക്കും.

ചോദ്യം :-
ഓർമ്മയിലിരിക്കുന്നതിന്റെ വിധിയെന്താണ,് അതിലൂടെ എന്തെല്ലാം ലാഭമുണ്ടാകുന്നു?

ഉത്തരം :-
ഓർമ്മയിലിരിക്കുമ്പോൾ എല്ലാ ഉത്തരവാദിത്വങ്ങളുടെയും പഞ്ചായത്തിനെ മറന്ന് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ദേഹവും ദേഹത്തിന്റെ സംബന്ധങ്ങളും വലിയ വലയാണ്, ആ വലയെ വിഴുങ്ങി ദേഹാഭിമാനത്തിൽ നിന്ന് ഉപരിയായി പോകൂ, അർത്ഥം താങ്കൾ മരിച്ചാൽ ലോകം മരിച്ചു. ജീവിച്ചിരിക്കെ എല്ലാത്തിനെയും മറന്ന് ഒരു ബാബയുടെ ഓർമ്മയിലിരിക്കൂ, ഇതാണ് അശരീരി അവസ്ഥ, ഇതിലൂടെ ആത്മാവിന്റെ കറ ഇറങ്ങി പോകും.

ഗീതം :-
രാത്രിയിലെ യാത്രക്കാരാ...........

ഓംശാന്തി.  
കുട്ടികൾ ഓർമ്മയുടെ യാത്രയിലിരിക്കുകയാണ്, അതിനെ ധ്യാനത്തിൽ അഥവാ ശാന്തിയിലിരിക്കുന്നുവെന്ന് പറയുന്നു. കേവലം ശാന്തിയിലിരിക്കുകയല്ല, എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വധർമ്മത്തിൽ സ്ഥിതി ചെയ്യുകയാണ്. പക്ഷേ യാത്രയിലുമാണ്. ഈ യാത്ര പഠിപ്പിക്കുന്ന ബാബ കൂടെ കൂട്ടികൊണ്ട് പോവുകയും ചെയ്യുന്നു. കൂടെ കൊണ്ട് പോകുന്ന അവർ ഭൗതിക ബ്രാഹ്മണരാണ്, നിങ്ങൾ ആത്മീയ ബ്രാഹ്മണരാണ്, ബ്രാഹ്മണരുടെ വർണ്ണം അഥവാ കുലമെന്ന് പറയും. ഇപ്പോൾ കുട്ടികൾ ഓർമ്മയുടെ യാത്രയിലിരിക്കുകയാണ് സത്സംഗത്തിലിരിക്കുമ്പോൾ ഗുരുവിന്റെ ഓർമ്മ വരും. ഗുരു വന്ന് പ്രവചനം കേൾപ്പിക്കും. അതെല്ലാം തന്നെ ഭക്തി മാർഗ്ഗമാണ്. ഇത് ഓർമ്മയുടെ യാത്രയാണ്, ഏതിലൂടെയാണോ വികർമ്മം വിനാശമാകുന്നത്. നിങ്ങൾ ഓർമ്മയിലിരിക്കുകയാണ്, ചെളി അർത്ഥം കറ ഇളക്കി കളയുന്നതിന് വേണ്ടി. ബാബയുടെ നിർദ്ദേശമാണ് ഓർമ്മയിലൂടെ കറയിളകും, എന്തുകൊണ്ടെന്നാൽ പതിതപാവനൻ ഞാൻ തന്നെയാണ്. ഞാൻ ആരുടെയും ഓർമ്മയിലിരിക്കുന്നില്ല. എന്റെ വരവും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. എപ്പോൾ പതിത ലോകത്തെ മാറ്റി പാവന ലോകമാക്കേണ്ടതുണ്ടോ, പ്രായലോപമായിപ്പോയ ആദി സനാതന ദേവീ ദേവതാ ധർമ്മത്തിന്റെ സ്ഥാപന വീണ്ടും ബ്രഹ്മാവിലൂടെ ചെയ്യുന്നു. ബ്രഹ്മാവിനെക്കുറിച്ച് തന്നെയാണ് മനസ്സിലാക്കി തന്നിട്ടുള്ളത് - ബ്രഹ്മാവിൽ നിന്ന് വിഷ്ണു, സെക്കന്റിൽ ആകുന്നു. പിന്നീട് വിഷ്ണുവിൽ നിന്ന് ബ്രഹ്മാവാകാൻ 5000 വർഷമെടുക്കുന്നു. ഇതും ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നിങ്ങൾ ശൂദ്രരായിരുന്നു, ഇപ്പോൾ ബ്രാഹ്മണ വർണ്ണത്തിൽ വന്നിരിക്കുകയാണ്. നിങ്ങൾ ബ്രാഹ്മണരായി മാറിയെങ്കിൽ ശിവബാബ ബ്രഹ്മാവിലൂടെ നിങ്ങൾക്ക് ഈ ഓർമ്മയുടെ യാത്ര പഠിപ്പിക്കുന്നു, അഴുക്ക് ഇളക്കികളയുന്നതിന് വേണ്ടി. ഈ രചനയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് അത് മനസ്സിലായി. ഇതിൽ അധികം കാലതാമസവുമില്ല. ഇപ്പോൾ കലിയുഗമാണ്. അവർ കേവലം പറയുന്നു - കലിയുഗം ഇപ്പോഴും ആരംഭത്തിലാണ,് ബാബ പറയുന്നു കലിയുഗത്തിന്റെ അവസാനമാണ്. ഘോര അന്ധകാരമാണ്. ബാബ പറയുന്നു, നിങ്ങൾക്ക് ഈ എല്ലാ വേദ ശാസ്ത്രത്തിന്റെയും സാരം മനസ്സിലാക്കി തരുകയാണ്.

നിങ്ങൾ കുട്ടികൾ അതിരാവിലെ ഇവിടെ ഇരിക്കുമ്പോൾ ഓർമ്മയിലിരിക്കണം. ഇല്ലായെങ്കിൽ മായയുടെ കൊടുങ്കാറ്റ് വരും. ബുദ്ധിയോഗം ജോലിക്കാര്യങ്ങൾക്ക് നേരെ പോകും. ഇതെല്ലാം ബാഹ്യമായ പഞ്ചായത്താണല്ലോ. ചിലന്തി ഇത്രയും വലയുണ്ടാക്കുന്നത് പോലെ, മുഴുവൻ പെട്ടെന്ന് വിഴുങ്ങുകയും ചെയ്യുന്നു. ദേഹത്തിന്റെ എത്ര ബന്ധങ്ങളാണ്. മുത്തശ്ശൻ, ചെറിയച്ഛൻ, അമ്മാവൻ, ഗുരു........... എത്ര വലയാണ് കാണപ്പെടുന്നത്. അതെല്ലാം ദേഹ സഹിതം വിഴുങ്ങി കളയണം. ദേഹി ഒറ്റയ്ക്കാകണം. മനുഷ്യർ ശരീരം വിടുന്നു - അപ്പോൾ എല്ലാം മറന്നു പോകുന്നു. താങ്കൾ മരിച്ചാൽ ലോകവും മരിച്ചു(താങ്കൾ മാറിയാൽ ലോകവും മാറും). ഇതാണെങ്കിലോ ബുദ്ധിയിൽ ജ്ഞാനമുണ്ട് ഈ ലോകം അവസാനിക്കുന്നതാണ്. ബാബ മനസ്സിലാക്കി തരുന്നു - ആരുടെ മുഖമാണോ വിടരാത്തത് എങ്കിൽ കേവലം ഓർമ്മിക്കൂ, ഈ ബ്രഹ്മാവ് ബാബയെ ഓർമ്മിക്കുന്നത് പോലെ. കന്യക, പതിയെ ഓർമ്മിക്കുന്നു എന്തുകൊണ്ടെന്നാൽ പതി, പരമേശ്വരനാണ് അതിനാൽ ബാബയിൽ നിന്ന് ബുദ്ധി മാറി പതിയിലേയ്ക്ക് പോകുന്നു. ഇതാണെങ്കിലോ പതികളുടെയും പതിയാണ്, വരനാണല്ലോ. നിങ്ങളെല്ലാവരും വധുക്കളാണ്, എല്ലാവരും ഭഗവാന്റെ ഭക്തി ചെയ്യുന്നു. എല്ലാ ഭക്തകളും രാവണന്റെ കാവലിൽ തടവിലാണ്, അതിനാൽ ബാബയ്ക്ക് തീർച്ചയായും ദയയുണ്ടാകുമല്ലോ. ബാബ ദയാഹൃദയനാണ്, ബാബയെ തന്നെയാണ് ദയാഹൃദയനെന്ന് പറയുന്നത്. ഈ സമയം ഗുരുക്കന്മാരാണെങ്കിൽ അനേക പ്രകാരത്തിലുണ്ട്. എന്തെല്ലാം പഠിപ്പാണോ നൽകുന്നത്, അവരെ ഗുരുവെന്ന് പറയുന്നു. ഇവിടെയാണെങ്കിൽ ബാബ പ്രായോഗികമായി രാജയോഗം പഠിപ്പിക്കുകയാണ്. ഈ രാജയോഗം ആർക്കും പഠിപ്പിച്ച് തരാൻ അറിയുകയേയില്ല, പരമാത്മാവിനല്ലാതെ. പരമാത്മാവ് തന്നെയാണ് വന്ന് രാജയോഗം പഠിപ്പിച്ചിരുന്നത്. പിന്നീട് അതിലൂടെ എന്തു സംഭവിച്ചു? ഇത് ആർക്കും തന്നെ അറിയുകയില്ല. ഗീതയുടെ പ്രമാണങ്ങൾ ഒരുപാട് നൽകുന്നു, ചെറിയ കുമാരിമാർ പോലും ഗീതയുടെ പാരായണം ചെയ്യുന്നു, അതിനാൽ എന്തെങ്കിലുമൊക്കെ മഹിമയുണ്ടാകുന്നു. ഗീത അദൃശ്യമായിട്ടൊന്നുമില്ല. ഗീതയ്ക്ക് വളരെയധികം മഹിമയുണ്ട്. ഗീതാ ജ്ഞാനത്തിലൂടെ തന്നെയാണ് ബാബ മുഴുവൻ ലോകത്തിന്റെ പുനരുത്ഥാനം ചെയ്യുന്നത്. നിങ്ങളുടെ ശരീരം കല്പതരു, കല്പവൃക്ഷത്തിന് സമാനം അഥവാ അമരമാക്കി മാറ്റുന്നു.

നിങ്ങൾ കുട്ടികൾ ബാബയുടെ ഓർമ്മയിലിരിക്കുകയാണോ, ബാബയെ ആഹ്വാനം ചെയ്യുന്നില്ലേ. നിങ്ങൾ ബാബയുടെ ഓർമ്മയിലിരുന്ന് തന്റെ ഉന്നതി ചെയ്യുകയാണോ. ബാബയുടെ നിർദ്ദേശത്തിലൂടെ നടക്കുന്നതിന്റെയും താല്പര്യമുണ്ടാവണം. ഞങ്ങൾ ശിവബാബയുടെ ഓർമ്മയിൽ തന്നെ ഭോജനം കഴിക്കും. ശിവബാബയോടൊപ്പം കഴിക്കുന്നു. ഓഫീസിലും കുറച്ചൊക്കെ സമയം ലഭിക്കുന്നു. ബാബയ്ക്ക് എഴുതുന്നു, കസേരയിലിരിക്കുമ്പോൾ ഓർമ്മയിലിരിക്കുന്നു. ഓഫീസർ വന്ന് നോക്കുന്നു, അവർ ഇരുന്നിരുന്ന് അപ്രത്യക്ഷമാകുന്നു അർത്ഥം അശരീരിയായി മാറുന്നു. ചിലരുടെ കണ്ണ് അടഞ്ഞ് പോകുന്നു, ചിലരുടെ തുറന്നിരിക്കുന്നു. ചിലർ ഇങ്ങനെ ഇരിക്കും - ഒന്നും തന്നെ കാണുന്നില്ല, അദൃശ്യമായിരിക്കുന്നത് പോലെ. അങ്ങനെയങ്ങനെയെല്ലാം സംഭവിക്കുന്നു. ബാബ ചരട് വലിച്ചു, ആനന്ദത്തിലിരിക്കുന്നു. അവരോട് ചോദിക്കും നിങ്ങൾക്ക് എന്ത് പറ്റി? പറയും - ഞങ്ങൾ ബാബയുടെ ഓർമ്മയിലിരിക്കുകയായിരുന്നു. ബാബയുടെയടുത്തേയ്ക്ക് പോകണമെന്നാണ് ബുദ്ധിയിലുള്ളത്. ബാബ പറയുന്നു, ആത്മബോധമുണ്ടാവുകു
ന്നതിലൂടെ നിങ്ങൾ എന്റെയടുത്തേയ്ക്ക് വന്നെത്തും. അവിടെ പവിത്രമാകാതെ പോകാൻ സാധിക്കില്ല. ഇപ്പോൾ എങ്ങനെ പവിത്രമാകും? അത് ബാബയ്ക്ക് മാത്രമേ പറയാൻ സാധിക്കൂ. മനുഷ്യർക്ക് പറയാൻ സാധിക്കില്ല. നിങ്ങൾ എന്തെങ്കിലുമൊക്കെ മനസ്സിലാക്കിയാൽ മറ്റുള്ളവർക്കും മംഗളം ചെയ്യും. നിങ്ങൾക്ക് ആരുടെയെങ്കിലും മംഗളം ചെയ്യുന്നതിന്റെ, ബാബയുടെ പരിചയം നൽകുന്നതിന്റെ പുരുഷാർത്ഥം തീർച്ചയായും ചെയ്യണം. ഭക്തിമാർഗ്ഗത്തിലും അല്ലയോ പരമ പിതാവേ എന്ന് പറഞ്ഞാണ് ഓർമ്മിക്കുന്നത്. പരമ പിതാവേ ദയ കാണിക്കൂ, വിളിക്കുന്നതിന്റെ ഒരു ശീലമായിരിക്കുകയാണ്. ബാബ നിങ്ങൾ കുട്ടികളെ തനിക്കു സമാനം മംഗളകാരിയാക്കി മാറ്റുന്നു. മായ എല്ലാവരെയും എത്ര വിവേകശൂന്യരാക്കി മാറ്റിയിരിക്കുന്നു. ലൗകിക അച്ഛനും കുട്ടികളുടെ പെരുമാറ്റം ശരിയല്ലെങ്കിൽ പറയുന്നു നിനക്കെന്താ ബുദ്ധിയില്ലേ. ഒരു വർഷത്തിനുള്ളിൽ അച്ഛന്റെ സമ്പാദ്യം മുഴുവൻ നശിപ്പിക്കും. അതിനാൽ പരിധിയില്ലാത്ത ബാബയും പറയുന്നു, നിങ്ങളെ എന്താക്കി മാറ്റിയതാണ്, ഇപ്പോൾ നിങ്ങളുടെ പെരുമാറ്റമാണെങ്കിൽ നോക്കൂ. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുകയാണ് എത്ര അത്ഭുതകരമായ കളിയാണ്. ഭാരതത്തിന്റെ എത്ര അധ:പതനമാണുണ്ടായിരി
ക്കുന്നത്. ഡൗൺ ഫാൾ ഓഫ് ഭാരതവാസി(ഭാരതവാസികളുടെ അധ:പതനം). അവർ സ്വയം അധ:പതിച്ചുവെന്നും കലിയുഗീ തമോപ്രധാനമായി മാറിയിരിക്കുകയാണെന്നും മനസ്സിലാക്കുന്നില്ല. ഭാരതം സ്വർഗ്ഗമായിരുന്നു അർത്ഥം സ്വർഗ്ഗവാസിയായിരുന്നു, അതേ മനുഷ്യർ ഇപ്പോൾ നരകവാസിയായിരിക്കുകയാണ്. ഈ ജ്ഞാനം ആരിലും ഇല്ല. ഈ ബാബയ്ക്കും അറിയുമായിരുന്നില്ല. ഇപ്പോൾ ബുദ്ധിയിൽ ആശ്ചര്യമുണ്ടായിരിക്കുന്നു. 84 ജന്മങ്ങളെടുത്തെടുത്ത് തീർച്ചയായും പടിയിറങ്ങേണ്ടി വരും, മുകളിലേയ്ക്ക് കയറാനുള്ള സ്ഥലം പോലുമില്ല. ഇറങ്ങിയിറങ്ങി പതിതമായി മാറണം. ഈ കാര്യം ആരുടെ ബുദ്ധിയിലുമില്ല. ബാബ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്, നിങ്ങൾ വീണ്ടും ഭാരതവാസികൾക്ക് മനസ്സിലാക്കി കൊടുക്കണം നിങ്ങൾ സ്വർഗ്ഗവാസിയായിരുന്നു ഇപ്പോൾ നരകവാസിയായി മാറിയിരിക്കുകയാണ്. 84 ജന്മവും നിങ്ങളെടുത്തിരിക്കുകയാണ്. പുനർജന്മത്തെ അംഗീകരിക്കുന്നുണ്ടല്ലോ. അതിനാൽ തീർച്ചയായും താഴെയ്ക്കിറങ്ങണം. എത്ര പുനർജന്മങ്ങളെടുത്തു, അതും ബാബ മനസ്സിലാക്കി തരുന്നു. ഈ സമയം നിങ്ങൾ അനുഭവം ചെയ്യുകയാണ്, നമ്മൾ പവിത്ര ദേവീ ദേവതകളായിരുന്നു പിന്നീട് രാവണൻ പതിതമാക്കി മാറ്റി. ബാബയ്ക്ക് വന്ന് പഠിപ്പിക്കേണ്ടി വരുന്നു, ശൂദ്രനിൽ നിന്ന് ദേവതയാക്കി മാറ്റുന്നതിന്. ബാബയെ ലിബറേറ്റർ, ഗൈഡ് എന്ന് പറയുന്നു, പക്ഷെ അർത്ഥം മനസ്സിലാക്കുന്നില്ല. ഇപ്പോൾ എല്ലാവർക്കും അറിയാൻ പറ്റുന്ന ആ സമയം പെട്ടെന്ന് വന്ന് ചേരും, നോക്കൂ എന്തിൽ നിന്ന് എന്തായി മാറിയിരിക്കുന്നു. ഡ്രാമ എങ്ങനെ ഉണ്ടാക്കപ്പെട്ടിരിക്കുന്നു, ആരുടെയും സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല നമുക്ക് ലക്ഷ്മീ നാരായണനെ പോലെയായി മാറാൻ സാധിക്കുമെന്ന്. ബാബ എത്ര സ്മൃതിയുണർത്തിത്തന്നിരി
ക്കുന്നു. ഇപ്പോൾ ബാബയിൽ നിന്ന് സമ്പത്തെടുക്കണമെങ്കിൽ ശ്രീമതത്തിലൂടെ നടക്കണം. ഓർമ്മയുടെ യാത്രയുടെ പ്രാക്ടീസ് ചെയ്യണം. നിങ്ങൾക്കറിയാം പാതിരിമാർ കാൽനട യാത്ര ചെയ്യുന്നു, എത്ര ശാന്തിയിലാണ് അങ്ങനെ നടക്കുന്നത്. അവർ ക്രിസ്തുവിന്റെ ഓർമ്മയിലിരിക്കുകയാണ്. അവർക്ക് ക്രിസ്തുവിനോട് സ്നേഹമാണ്. നിങ്ങൾ ആത്മീയ വഴികാട്ടികളുടെ പ്രീത ബുദ്ധിയാണ് പരമ പ്രിയ പരംപിതാ പരമാത്മാവിനോട്. കുട്ടികൾക്കറിയാം, നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് എത്ര പുരുഷാർത്ഥം ശ്രീമതത്തിലൂടെ നടക്കുന്നുവോ കല്പം മുമ്പെന്ന പോലെ രാജധാനി തീർച്ചയായും സ്ഥാപിതമാകും. ബാബയാണെങ്കിലോ വളരെ നല്ല-നല്ല നിർദ്ദേശം നൽകുന്നു. എന്നിട്ടും ഗ്രഹപിഴ ഇങ്ങനെയിരിക്കുകയാണ് ശ്രീമതത്തിലൂടെ നടക്കുന്നേയില്ല. നിങ്ങൾക്കറിയാം ശ്രീമതത്തിലൂടെ നടക്കുന്നത് തന്നെയാണ് വിജയം. നിശ്ചയത്തിൽ തന്നെയാണ് വിജയം. ബാബ പറയുന്നു, നിങ്ങൾ എന്റെ നിർദ്ദേശത്തിലൂടെ നടക്കൂ. ഈ ബ്രഹ്മാവാണ് നിർദ്ദേശം നൽകുന്നത് എന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കുന്നത് ? സദാ മനസ്സിലാക്കൂ ശിവബാബ നിർദ്ദേശം നൽകുകയാണ്. ബാബയാണെങ്കിൽ സേവനത്തിന്റെ തന്നെയാണ് നിർദ്ദേശം നൽകുക. ചിലർ പറയും, ബാബാ ഈ വ്യാപാരത്തിന്റെ തൊഴിൽ ചെയ്യട്ടെ? ബാബ ഒരിക്കലും ഈ കാര്യങ്ങൾക്ക് നിർദ്ദേശം നൽകുകയില്ല. ബാബ പറയുന്നു, ഞാൻ വന്നിരിക്കുന്നത് പതിതത്തിൽ നിന്ന് പാവനമാക്കുന്നതിന്റെ യുക്തി പറഞ്ഞുതരാനാണ് ഇക്കാര്യത്തിനല്ല. എന്നെ വിളിക്കുന്നുമുണ്ട്- ഹേ പതീതപാവനാ വന്ന് ഞങ്ങളെ പാവനമാക്കിമാറ്റൂ, അപ്പോൾ ആ യുക്തി പറഞ്ഞുതരുന്നു, വളരെ സഹജമാണ്. നിങ്ങളുടെ പേര് തന്നെ രഹസ്യ സേനയെന്നാണ്. അവർ പിന്നെ ആയുധങ്ങളും അമ്പുമെല്ലാം കാണിച്ചിരിക്കുകയാണ്. പക്ഷെ ഇതിൽ ബാണം മുതലായവയുടെ ഒരു കാര്യവുമില്ല. ഇതെല്ലാം ഭക്തി മാർഗ്ഗത്തിലേതാണ്.

ബാബ വന്ന് സത്യമായ മാർഗ്ഗം പറഞ്ഞു തരുകയാണ് - അതിലൂടെ നിങ്ങൾ പകുതി കല്പം സത്യമായ ഖണ്ഡത്തിലേയ്ക്ക് പോകുന്നു. അവിടെ വേറെ ഒരു ഖണ്ഡവുമുണ്ടായിരിക്കില്ല. ആർക്കെങ്കിലും മനസ്സിലാക്കി കൊടുക്കുകയാണെങ്കിൽ പോലും അംഗീകരിക്കുകയില്ല കേവലം ഭാരതം മാത്രമേ ഉണ്ടായിരിക്കുവെന്നത് എങ്ങനെ സാധ്യമാകാനാണ്. ക്രിസ്തുവിന് 3000 വർഷം മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നല്ലോ, അപ്പോൾ വേറെ ഒരു ധർമ്മവുമുണ്ടായിരുന്നില്ല. പിന്നീട് വൃക്ഷം വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ കേവലം തന്റെ ബാബയെ, തന്റെ ധർമ്മം, കർമ്മത്തെ മറന്ന് പോയിരിക്കുകയാണ്. ദേവീ ദേവതാ ധർമ്മത്തിലുള്ളവർ മനസ്സിലാക്കുന്നു മോശമായ വസ്തുക്കളൊന്നും കഴിക്കുകയില്ലെന്ന്. പക്ഷെ കഴിക്കുന്നു - എന്തുകൊണ്ടെന്നാൽ ആ ഗുണമില്ല അതിനാൽ സ്വയത്തെ ഹിന്ദുവെന്ന് പറയുന്നു. അല്ലെങ്കിൽ ലജ്ജ വരും, നമ്മുടെ മുതിർന്നവർ അങ്ങനെ പവിത്രവും നമ്മൾ ഇങ്ങനെ പതിതവുമായി മാറിയിരിക്കുന്നു. പക്ഷെ തന്റെ ധർമ്മത്തെ മറന്നിരിക്കുന്നു. ഇപ്പോൾ നിങ്ങൾ ഡ്രാമയുടെ ആദി-മധ്യ-അന്ത്യത്തെ നല്ല രീതിയിൽ മനസ്സിലാക്കിയിരിക്കുന്നു. ആരെങ്കിലും അങ്ങനെയുള്ള കാര്യം പറഞ്ഞാൽ നിങ്ങൾക്ക് പറയാൻ സാധിക്കും ഇപ്പോൾ ഈ പോയന്റ് ബാബ പറഞ്ഞിട്ടില്ല. അത്രമാത്രം. അല്ലെങ്കിൽ വെറുതെ ആശയക്കുഴപ്പത്തിലാകുന്നു. പറയൂ, ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കു
കയാണ്. എല്ലാ കാര്യവും ഇപ്പോൾ തന്നെ മനസ്സിലാക്കിയാൽ പിന്നെ വിനാശമാകും എന്നല്ല. ഇപ്പോഴും സമയമുണ്ട്. നമ്മൾ പഠിച്ചുകൊണ്ടിരിക്കു
കയാണ്. അവസാനം സമ്പൂർണ്ണ പവിത്രമായി മാറും. നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് കറയിളകി പോകും അപ്പോൾ സതോപ്രധാനമായി മാറും. പിന്നീട് ഈ പതിത ലോകത്തിന്റെ വിനാശമുണ്ടാകും. ഇന്നത്തെക്കാലത്ത് പറയുന്നുമുണ്ട് പരമാത്മാവ് തീർച്ചയായും എവിടെയോ വന്നിട്ടുണ്ട്. പക്ഷെ ഗുപ്തമാണ്. സമയമാണെങ്കിൽ ശരിക്കും വിനാശത്തിന്റെയാണ്. ബാബ തന്നെയാണ് തിരിച്ച് കൂട്ടി കൊണ്ട് പോകുന്ന ലിബറേറ്റർ, ഗൈഡ് .കൊതുകിൻ കൂട്ടത്തെ പോലെ മരിക്കും. ഇതും അറിയാം, എല്ലാവരും ഒരേപോലെ ഓർമ്മയിലിരിക്കുന്നില്ല. ചിലർക്ക് കൃത്യമായ യോഗമുണ്ടാകുന്നു, ചിലർക്ക് അര മണിക്കൂർ, ചിലർക്ക് 15 മിനിറ്റ്. ചിലരാണെങ്കിൽ ഒരു മിനിറ്റ് പോലും ഓർമ്മയിലിരിക്കുന്നില്ല. ചിലർ പറയുന്നു ഞങ്ങൾ മുഴുവൻ സമയവും ബാബയുടെ ഓർമ്മയിലിരിക്കുന്നു, അതിനാൽ തീർച്ചയായും അവരുടെ മുഖം മനോഹരമായി തിളങ്ങികൊണ്ടിരിക്കും. അങ്ങനെയുള്ള കുട്ടികൾക്ക് അതീന്ദ്രിയ സുഖമുണ്ടാകുന്നു. എവിടെയ്ക്കും ബുദ്ധി അലയുകയില്ല. അവർ സുഖം അനുഭവിക്കും. ബുദ്ധിയും പറയുന്നു ഒരു പ്രിയതമന്റെ ഓർമ്മയിലിരിക്കുകയാ
ണെങ്കിൽ അത്രയും കറയിളകി പോകും. പിന്നീട് ശീലമായി മാറും. ഓർമ്മയുടെ യാത്രയിലൂടെ നിങ്ങൾ സദാ ആരോഗ്യമുള്ളവരും സദാ സമ്പന്നരുമാകുന്നു. ചക്രവും ഓർമ്മ വരുന്നു. കേവലം ഓർമ്മയിരിക്കുന്നതിന്റെ പരിശ്രമമുണ്ട്. ബുദ്ധിയിൽ ചക്രവും കറങ്ങികൊണ്ടിരിക്കും.

ഇപ്പോൾ നിങ്ങൾ മാസ്റ്റർ ബീജ രൂപമായി മാറിയിരിക്കുകയാണ്. ഓർമ്മയോടൊപ്പം സ്വദർശന ചക്രവും കറക്കണം. നിങ്ങൾ ഭാരതവാസികൾ ലൈറ്റ് ഹൗസാണ്. ആത്മീയ ലൈറ്റ് ഹൗസുകൾ എല്ലാവർക്കും വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുക്കുകയാണ്. അതും മനസ്സിലാക്കി കൊടുക്കണമല്ലോ. നിങ്ങൾ മുക്തി, ജീവൻമുക്തിയുടെ വഴി പറഞ്ഞുകൊടുക്കുകയാണ് അതിനാൽ നിങ്ങൾ ആത്മീയ ലൈറ്റ് ഹൗസാണ്. നിങ്ങളുടെ സ്വദർശന ചക്രം കറങ്ങികൊണ്ടിരിക്കുകയാണ്. പേര് എഴുതുകയാണെങ്കിൽ മനസ്സിലാക്കി കൊടുക്കേണ്ടിയും വരും. ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്, നിങ്ങൾ സന്മുഖത്തിരിക്കുകയാണ്. ആരാണോ പ്രിയതമനോടൊപ്പം അവർക്ക് വേണ്ടി സന്മുഖത്ത് മഴക്കാലമാണ്. ഏറ്റവും കൂടുതൽ ആനന്ദം സന്മുഖത്താണ്. പിന്നീട് സെക്കന്റ് നമ്പറാണ് ടേപ്പ്. തെർഡ് നമ്പർ മുരളിവായന. ശിവബാബ ബ്രഹ്മാവിലൂടെ എല്ലാം മനസ്സിലാക്കി തരുന്നു. ഇദ്ദേഹവും(ബ്രഹ്മാവ്) അറിയുന്നുണ്ടല്ലോ. എങ്കിലും നിങ്ങൾ ഇത് മനസ്സിലാക്കൂ ശിവബാബ പറയുന്നു. ഇത് മനസ്സിലാക്കാത്തതു കാരണം വളരെയധികം അവജ്ഞ ചെയ്യുന്നു. ശിവബാബ എന്താണോ പറയുന്നത്, അത് മംഗളകാരി തന്നെയാണ്. അമംഗളമാണെങ്കിലും, അതും മംഗളത്തിന്റെ രൂപത്തിലായി മാറും. ശരി!

വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ ഓരോ നിർദ്ദേശത്തിലൂടെയും നടന്ന് തന്റെ ഉന്നതി ചെയ്യണം. ഒരു ബാബയോട് സത്യം സത്യമായ പ്രീതി വെയ്ക്കണം.

2. ആത്മീയ ലൈറ്റ് ഹൗസായി മാറി എല്ലാവർക്കും മുക്തി ജീവൻ മുക്തിയുടെ വഴി പറഞ്ഞു കൊടുക്കണം. തീർച്ചയായും ബാബയ്ക്ക് സമാനം മംഗളകാരിയായി മാറണം.

വരദാനം :-
ഈശ്വരീയഅഭിമാനത്തിൽ സ്ഥിതി ചെയ്ത് ഓരോ കർമവും അഭിമാനയോഗ്യമാക്കുന്ന സർവ പരവശതകളിൽ നിന്നും മുക്തമായി ഭവിക്കട്ടെ.

സദാ ഇതേ ഈശ്വരീയഅഭിമാനത്തിൽ കഴിയൂ- ഞാൻ ബാപ്ദാദയുടെ പ്രകാശരത്നമാണ്, എന്റെ നയനങ്ങളിലോ ദൃഷ്ടിയിലോ യാതൊരു വസ്തുവും ഉൾച്ചേരുകയില്ല. ഈ അഭിമാനത്തിൽ കഴിയുന്നതിലൂടെ ഭിന്ന ഭിന്ന തരത്തിലുള്ള പരവശതകൾ സ്വതവേ സമാപ്തമായിപ്പോകും. യാതൊരു തരത്തിലുള്ള പരാതികളും ഉണ്ടായിരിക്കുകയില്ല. എത്രത്തോളം ആര് തന്റെ ഉയർന്ന അഭിമാനത്തിൽ സ്ഥിതി ചെയ്യുന്നുവോ അവർക്ക് ബഹുമാനവും സ്വതവേ പ്രാപ്തമാകുന്നു. അവരുടെ ഓരോ കർമവും അഭിമാനയോഗ്യമാകുന്നു.

സ്ലോഗന് :-
ട്രസ്റ്റി അവരാണ്, ആരാണോ തന്റേതെല്ലാം ബാബയ്ക്ക് അർപ്പിക്കുന്നത്

അവ്യക്തസൂചനകൾ- മഹാനാകുന്നതിന് മധുരതയുടെയും നമ്രതയുടെയും ഗുണം ധാരണ ചെയ്യൂ.

താങ്കളുടെ ഓരോ വാക്കിലും മധുരത, സന്തുഷ്ടത, സരളതയുടെ നവീനതയുണ്ടാകണം. ബ്രാഹ്മണാത്മാക്കളുടെ സംസാരം സാധാരണ സംസാരമാകരുത്. ഇതാണ് മഹാനത, ഇതാണ് നവീനത. മധുര സംസാരം, മധുര സംസ്കാരം, മധുര സ്വഭാവത്തിലൂടെ മറ്റുള്ളവരുടെയും വായ് മധുരിപ്പിച്ചുകൊണ്ടിരിക്കൂ. സദാ അക്ഷീണരായി ഭവിക്കട്ടെ, മധുരമായി ഭവിക്കട്ടെ എന്ന വരദാനങ്ങളിലൂടെ മുന്നേറി പറന്ന് പോകൂ