22.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഇപ്പോൾ നിങ്ങൾക്ക് പുതിയ ലോകത്തിലേക്ക് പോകണം. ഈ ദുഃഖത്തിന്റെ ദിനങ്ങൾ പൂർത്തിയാവുകയാണ്. അതിനാൽ പഴയ കഴിഞ്ഞുപോയ കാര്യങ്ങളെ മറക്കണം.

ചോദ്യം :-
നിങ്ങൾ കർമ്മയോഗികളായ കുട്ടികൾക്ക് നിരന്തരമായി ഏതൊരു അഭ്യാസം ചെയ്യണം ?

ഉത്തരം :-
ഈ നിമിഷം ശരീരനിർവ്വഹണത്തിനുവേണ്ടി ശരീരത്തിലേക്ക് വന്നു അടുത്ത നിമിഷം ദേഹീ അഭിമാനിയുമായി മാറൂ. ദേഹത്തിന്റെ സ്മൃതി ഇല്ലാതെ കർമ്മം ചെയ്യാൻ സാധിക്കില്ല. അതിനാൽ അഭ്യാസം ചെയ്യണം കർമ്മം ചെയ്തും, ദേഹാഭിമാനിയായി വീണ്ടും ദേഹീഅഭിമാനിയായി മാറണം. ഇങ്ങനെയുള്ള അഭ്യാസം നിങ്ങൾ കുട്ടികൾക്കല്ലാതെ ലോകത്തിൽ വേറെ ആർക്കും ചെയ്യാൻ സാധിക്കില്ല.

ഗീതം :-
ഉണരൂ സജിനിമാരേ, ഉണരൂ...

ഓംശാന്തി.  
ആത്മീയ അച്ഛൻ പറയുകയാണ് മധുരമധുരമായ ആത്മാക്കൾ അഥവാ കുട്ടികൾ ഈ ഗീതം കേട്ടുവോ? ഇതിനെയാണ് പറയുന്നത്, ജ്ഞാനത്തിന്റെ ഗീതം. ഈ ഗീതം വളരെ നല്ലതാണ് നിങ്ങൾ ആത്മാക്കൾ ഇപ്പോൾ ഉണർന്നു. ഡ്രാമയുടെ രഹസ്യത്തെ ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി ഭക്തിമാർഗ്ഗത്തിന്റെ വിനോദവും നിങ്ങൾ കണ്ടതാണ് - എന്തെല്ലാം കഴിഞ്ഞുപോയോ അത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങൾക്ക് തന്റെ കഴിഞ്ഞുപോയ 84 ജന്മങ്ങളുടെ ചരിത്രമറിയാം. 84 ജന്മങ്ങളുടെ കഥ ബാബ കേൾപ്പിച്ചു തന്നു. ഇത് പുതിയ ലോകത്തിലേക്കുള്ള പുതിയ കാര്യമാണ്. ബാബയിലൂടെ നിങ്ങൾ പുതിയ കാര്യങ്ങളാണ് കേൾക്കുന്നത്. ബാബ കുട്ടികൾക്ക് ധൈര്യം നൽകുകയാണ്, കുട്ടികളേ ഇപ്പോൾ പുതിയ ലോകത്തിലേക്ക് പോകുന്നതിന് പഴയ കാര്യങ്ങളെ മറക്കൂ. ഭക്തിമാർഗ്ഗത്തിലെ വേദങ്ങളും ശാസ്ത്രങ്ങളും അങ്ങിനെ എന്തെല്ലാമുണ്ടോ അതെല്ലാം ഇല്ലാതാകും. അവിടെ ഭക്തിമാർഗ്ഗത്തിന്റെ അടയാളം ഉണ്ടാകില്ല. അവിടെ ഭക്തിയുടെ ഫലമാണ് പ്രാപ്തമാകുന്നത്. ബാബ വന്ന് ഭക്തർക്ക് ഫലം നൽകുകയാണ് കുട്ടികൾക്കറിയാം ബാബ എങ്ങനെയാണ് ഭക്തിയുടെ ഫലം നൽകുന്നത്, ആരാണോ ഏറ്റവും കൂടുതൽ ഭക്തി ചെയ്തത് അവർക്ക് തീർച്ചയായും കൂടുതൽ ഫലം കിട്ടും. ജ്ഞാനത്തിന്റെ പുരുഷാർത്ഥവും അവർ കൂടുതൽ ചെയ്യും. നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കളാണ് കൂടുതൽ ഭക്തി ചെയ്തത്. തീർച്ചയായും ജ്ഞാനത്തിലും അവർ ശക്തിശാലികളായി മുന്നോട്ട് പോകും. അപ്പോൾ ലക്ഷ്മീനാരായണനെപ്പോലെ ഉയർന്ന പദവി പ്രാപ്തമാകും. ഇപ്പോൾ നിങ്ങളുടേത് ജ്ഞാനത്തിന്റേയും യോഗത്തിന്റേയും പുരുഷാർത്ഥമാണ്. ദേഹി അഭിമാനിയായി കഴിയണം. പിന്നീട് ദേഹധാരിയുമാകണം. കർമ്മം ചെയ്തുകൊണ്ടും ബാബയെ ഓർമ്മിക്കണം. ശരീരമില്ലാതെ നമുക്ക് കർമ്മം ചെയ്യാൻ സാധിക്കില്ല. ബാബയെ ഓർമ്മിക്കണം എന്നത് ശരിയാണ് പക്ഷേ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ദേഹത്തെ മറക്കുന്നതിലൂടെ ജോലികളൊന്നും നടക്കില്ല, കർമ്മം ചെയ്യുക തന്നെ വേണം. ബാബയുടെ ഓർമ്മയിൽ വളരെ ആനന്ദമുണ്ട്. ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓർമ്മിക്കൂ. പക്ഷേ ശരീരത്തിന് ഭക്ഷണം തന്നെ വേണം. ദേഹീ അഭിമാനിയായി കഴിയണം. ഈ സമയത്ത് നിങ്ങൾ കുട്ടികളല്ലാതെ ദേഹീ അഭിമാനികളായി വേറെ ആരും ഇല്ല. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടാകും പക്ഷേ പരമാത്മാവിന്റെ പരിചയമില്ല. കേവലം മനസ്സിലാക്കുന്നുണ്ട് ഞാൻ ആത്മാവ് അവിനാശിയാണ്, ഈ ശരീരം നശിക്കുന്നതാണ് പക്ഷേ ഇത് മനസ്സിലാക്കുന്നതിലൂടെ വികർമ്മം വിനാശമാകും. പുണ്യാത്മാവ്, പതീത ആത്മാവ് എന്നെല്ലാം പറയാറുണ്ട്. ഞാൻ ആത്മാവാണ് ഇത് എന്റെ ശരീരമാണ് ഇത് സാധാരണ കാര്യമാണ്. ബാബ മുഖ്യമായ കാര്യം മനസ്സിലാക്കിത്തരികയാണ് എന്നെ ഓർമ്മിക്കൂ. ശരീരനിർവ്വഹണാർത്ഥം ദേഹത്തിന്റെ അഭിമാനത്തിലേക്കും വരേണ്ടിവരും. ശരീരത്തിനും ഭക്ഷണം കൊടുക്കണം. ശരീരമില്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഓരോ ജന്മത്തിലും തന്റെ ശരീരനിർവ്വഹണം ചെയ്തുവന്നു, കർമ്മം ചെയ്തു കൊണ്ടും തന്റെ പ്രിയതമനെ ഓർമ്മിക്കണം. ആ പ്രിയതമനെ പൂർണ്ണമായും ആർക്കും അറിയില്ല. ആ പ്രിയതമൻ അഥവാ ബാബയിലൂടെ നമുക്ക് സമ്പത്ത് കിട്ടും അതോടൊപ്പം ഓർമ്മയിലൂടെ വികർമ്മം വിനാശമാകും. ഇത് ആരും മനസ്സിലാക്കിത്തരുന്നില്ല. നിങ്ങൾ കുട്ടികൾ പുതിയ കാര്യങ്ങളാണ് കേൾക്കുന്നത്. നിങ്ങൾക്കറിയാം വീട്ടിലേക്ക് പോകുന്നതിനുള്ള വഴി നമുക്ക് കിട്ടി. തന്റെ വീട്ടിലേക്ക് പോയി പിന്നെ രാജധാനിയിലേക്ക് മടങ്ങും. അച്ഛൻ പുതിയ വീടുണ്ടാക്കുമ്പോൾ തീർച്ചയായും അവിടെ പോയി ഇരിക്കണമെന്ന് മനസ്സിലുണ്ടാകും. ഇപ്പോൾ നിങ്ങൾക്ക് വഴി കിട്ടിക്കഴിഞ്ഞു ഇത് വേറെയാർക്കും അറിയില്ല. എത്ര യജ്ഞങ്ങളും തപസ്സുമെല്ലാം ചെയ്യുന്നു, തലയിട്ടടിക്കുന്നു എന്നാൽ സദ്ഗതി ആർക്കും കിട്ടുന്നില്ല. ഈ ലോകത്തിൽ നിന്നും ആ ലോകത്തിലേക്ക് പോകാൻ സാധിക്കുന്നില്ല. ഇതും മനസ്സിലാക്കണം. ശാസ്ത്രങ്ങളിൽ ലക്ഷക്കണക്കിന് വർഷം എന്ന് എഴുതിയിട്ടുണ്ട്. അതിനാൽ മനുഷ്യരുടെ ബുദ്ധി പ്രവർത്തിക്കുന്നില്ല. നിങ്ങൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയും ഇത് ഇന്നലെയുടെ കാര്യമാണ്. ഭാരതം സ്വർഗ്ഗമായിരുന്നു നമ്മൾ ആദി സനാതന ദേവീദേവതാ ധർമ്മത്തിലുള്ളവരായിരുന്നു. ദേവീദേവതാ ധർമ്മം വളരെ സുഖം തരുന്നതാണ്. ഭാരതത്തിൽ പ്രാപ്തമാകുന്ന സുഖം വേറെ ആർക്കും പ്രാപ്തമാകില്ല. സ്വർഗ്ഗത്തിലേക്ക് മറ്റു ധർമ്മത്തിലുള്ളവർക്ക് പോകാൻ സാധിക്കില്ല. നിങ്ങൾക്ക് പ്രാപ്തമാകുന്ന സുഖം വേറെ ആർക്കും പ്രാപ്തമാകുന്നില്ല. എത്ര തന്നെ പ്രയത്നിച്ചാലും ധനം ചിലവാക്കിയാലും സ്വർഗ്ഗത്തിൽ ഏത് സുഖമാണോ ഉള്ളത്, അത് പ്രാപ്തമാകില്ല. ചിലർക്ക് ആരോഗ്യമുണ്ടെങ്കിൽ അവർക്ക് സമ്പത്തുണ്ടാകില്ല. ചിലർക്ക് സമ്പത്തുണ്ടെങ്കിൽ അവർക്ക് ആരോഗ്യമുണ്ടാകില്ല. ഇത് ദുഖത്തിന്റെ ലോകമാണ്, ഇപ്പോൾ ബാബ പറയുകയാണ് അല്ലയോ ആത്മാക്കളേ ഉണരൂ... നിങ്ങൾക്കിപ്പോൾ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു. എത്ര ഉണർവ്വ് വന്നു. നിങ്ങൾ മുഴുവൻ ലോകത്തിന്റേയും ചരിത്രവും ഭൂമിശാസ്ത്രവും അറിഞ്ഞു കഴിഞ്ഞു. ബാബ എല്ലാം അറിയുന്നവനാണ്. ബാബ എല്ലാവരുടേയും മനസ്സ് അറിയുന്നുണ്ടെന്നല്ല ഇതിന്റെ അർത്ഥം. ഇത് ആരാണ് ,എത്ര മനസ്സിലാക്കിത്തരുന്നുണ്ട്. ഇവർ എത്രത്തോളം പവിത്രമായി ജീവിക്കുന്നുണ്ട്, എത്രത്തോളം ബാബയെ ഓർമ്മിക്കുന്നു... ഞാൻ എന്തിനാണ് ഓരോരുത്തരെക്കുറിച്ചും ഇങ്ങനെ ചിന്തിക്കേണ്ട ആവശ്യം... ഞാൻ വഴി പറഞ്ഞു തരികയാണ്. നിങ്ങൾ ആത്മാക്കൾക്ക് തന്റെ പരംപിതാ പരമാത്മാവിനെ ഓർമ്മിക്കണം. ഈ സൃഷ്ടിചക്രത്തിനെ ബുദ്ധിയിൽ വെക്കണം. തീർച്ചയായും ദേഹിഅഭിമാനിയായി മാറണം. ദേഹാഭിമാനിയായി മാറിയതു കൊണ്ടാണ് നിങ്ങൾക്ക് ദുർഗ്ഗതിയുണ്ടായത്. ഇപ്പോൾ നിങ്ങൾക്ക് ബാബയെ ഓർമ്മിക്കണം. ഗൃഹസ്ഥവ്യവഹാരത്തിൽ കഴിഞ്ഞ് കമലപുഷ്പത്തിന് സമാനമായി മാറണം. സ്വദർശനചക്രധാരി നിങ്ങളാണ്, ദേവതകളുടെ കയ്യിൽ ശംഖൊന്നുമില്ല. ഈ ജ്ഞാനത്തിന്റെ ശംഖെല്ലാം ബ്രാഹ്മണരുടേതാണ്. സിഖ് ധർമ്മത്തിലുള്ളവർ വളരെ ശബ്ദത്തിൽ ശംഖധ്വനി മുഴക്കാറുണ്ട്. നിങ്ങളും ഈ ജ്ഞാനം കൊടുക്കുമ്പോൾ വലിയ സഭയിൽ ലൗഡ്സ്പീക്കർ വെക്കാറുണ്ട്. നിങ്ങൾക്കിവിടെ ലൗഡ്സ്പീക്കർ വെക്കേണ്ട ആവശ്യമില്ല. ടീച്ചർ പഠിപ്പിക്കാൻ ലൗഡ്സ്പീക്കർ വെക്കാറുണ്ടോ. ഇവിടെ കേവലം ശിവബാബയെ ഓർമ്മിക്കുന്നതിലൂടെ വികർമ്മം വിനാശമാകുന്നു. ഞാൻ സർവ്വശക്തിവാനല്ലേ. നിങ്ങൾ ലൗഡ് സ്പീക്കർ വെക്കുന്നത് ദൂരത്തേക്ക് ശബ്ദം കേൾക്കുന്നതിനാണ്. ഭാവിയിൽ അതും ആവശ്യം വന്നേക്കും. മരണം അടുത്താണെന്ന കാര്യം നിങ്ങൾ കേൾപ്പിക്കണം. ഇപ്പോൾ എല്ലാവർക്കും തിരികെ പോകണം. മഹാഭാരതയുദ്ധവും അടുത്തു തന്നെയുണ്ട്. ഗീതയിലും എഴുതിയിട്ടുണ്ട് മഹാഭാരതയുദ്ധം നടന്നു, വിനാശം നടന്നു എന്ന്. പിന്നീടെന്തുണ്ടായി?. പാണ്ഢവരും മരിച്ചു, ബാബ മനസ്സിലാക്കിത്തരുന്നു - ഒരു പക്ഷേ വിനാശം വന്ന് ഭാരതഖണ്ഡവും ശൂന്യമായാൽ. ഭാരതം അവിനാശി ഖണ്ഡമാണ്. ഒരിക്കലും ശൂന്യമാകില്ല. നിങ്ങൾക്കറിയാം പ്രളയമൊന്നും ഉണ്ടാകില്ല. ബാബ അവിനാശിയാണെങ്കിൽ ബാബയുടെ ജന്മസ്ഥലവും അവിനാശിയാണ്. കുട്ടികൾ സന്തോഷമായിരിക്കണം. ബാബ എല്ലാവരുടേയും സത്ഗതി ദാതാവാണ്. ആര് വന്ന് സുഖവും ശാന്തിയും ചോദിച്ചാലും സുഖവും ശാന്തിയും നൽകുന്നു. ആത്മാവിന് ഇത്രയും ശാന്തി എങ്ങനെ ഓർമ്മ വരുന്നു. ശാന്തിധാമം ആത്മാക്കളുടെ വീടല്ലേ. വീട് എല്ലാവർക്കും ഓർമ്മയുണ്ടാകില്ലേ. വിദേശത്ത് വച്ച് ആരെങ്കിലും മരിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്നു ശരീരം സ്വരാജ്യത്തേക്ക് കൊണ്ടു പോകണമെന്ന്. എല്ലാവർക്കും സദ്ഗതിയും ദുഃഖത്തിൽനിന്ന് മുക്തിയും തരുന്ന ബാബയുടെ ജന്മദേശമാണ് ഭാരതമെന്ന് എല്ലാവർക്കും അറിയുമെങ്കിൽ ഭാരതത്തെ എല്ലാവരും അംഗീകരിക്കുമായിരുന്നു. ഒരേയൊരു ശിവന്റെ മുകളിൽ പുഷ്പം വർഷിക്കുമായിരുന്നു. ഇപ്പോൾ എത്ര പേരുടെ മേലാണ് പുഷ്പങ്ങൾ വർഷിക്കുന്നത്. എല്ലാവർക്കും സുഖ-ശാന്തി തരുന്ന ആളുടെ പേര് മുങ്ങിപ്പോയിരിക്കുന്നു. ആരാണോ ബാബയെ നല്ല രീതിയിൽ അറിയുന്നത് അവർ സമ്പത്തെടുക്കുന്നതിന് പരിശ്രമിക്കുന്നു. എന്റെ പേര് തന്നെയാണ് ദുഃഖഹർത്താ സുഖകർത്താ. ദുഃഖത്തിൽനിന്നും മോചിപ്പിച്ച് എന്തു ചെയ്യും. നിങ്ങൾക്കറിയാം ശാന്തിധാമത്തിൽ ശാന്തമായിരിക്കുന്നു സുഖധാമത്തിൽ സുഖമാണ്. ശാന്തിധാമത്തിന്റെ സ്ഥലം എവിടെയാണ്, സുഖധാമത്തിന്റെ സ്ഥലം എവിടെയാണ്, ഇത് ദുഃഖത്തിന്റെ ലോകമാണ്. എല്ലാവർക്കും ഈ സമയം ദുഃഖം തന്നെ ദുഃഖമാണ്. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ഇങ്ങനെയുള്ള സുഖത്തിലേക്കാണ് പോകുന്നത്, അവിടെ 21 ജന്മങ്ങളിൽ ഒരു പ്രകാരത്തിലുമുള്ള ദുഃഖമുണ്ടാകില്ല. സുഖധാമമെന്നാണ് പേര്. എത്ര മധുരമായ പേരാണ്. ബാബ പറയുന്നു നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കേവലം ബാബയെയും അതോടൊപ്പം സമ്പത്തിനെയും ഓർമ്മിക്കൂ. ഈ ജ്ഞാനം നിങ്ങളെ ബാബയാണ് പഠിപ്പിച്ചുകൊണ്ടിരിക്
കുന്നത്. സത്യയുഗത്തിൽ ആത്മാവിന്റെ ജ്ഞാനമുണ്ട് ഞാൻ ആത്മാവ് ഈ ശരീരത്തെ ഉപേക്ഷിച്ച് മറ്റൊരു ജന്മമെടുക്കും. ഇതിനെ ആത്മാഭിമാനി എന്ന് പറയുന്നു. ഇത് ആത്മീയജ്ഞാനമാണ്, ഇത് വേറെ ആർക്കും നൽകാൻ സാധിക്കില്ല. ആത്മാവിന് ആത്മീയ അച്ഛൻ ജ്ഞാനം നൽകുകയാണ് ഓരോ 5000 വർഷങ്ങൾക്കു ശേഷവും നൽകും. മനുഷ്യൻ തീർത്തും ഘോരമായ അന്ധകാരത്തിലാണ്. ഇപ്പോൾ നിങ്ങൾക്ക് പ്രകാശം കിട്ടി. നിങ്ങൾ അജ്ഞാനനിദ്രയിൽനിന്നും ഉണർന്നു. എല്ലാ പ്രിയതമകളുടേയും പ്രിയതമൻ ഒരു ബാബയാണ്. ബാബ പറയുന്നു - ഞാൻ നിങ്ങളുടെ അച്ഛനാണ്. പ്രിയതമനാണ് ഗുരുക്കന്മാരുടേയും ഗുരുവാണ്. പരമമായ അധ്യാപകനാണ്, സർവ്വ ഗുരുക്കന്മാർക്കും സത്ഗതിദാതാവ് ഒരു സദ്ഗുരുവാണ്. പറയുന്നു കുട്ടികളേ, ഞാൻ സർവ്വരുടേയും സത്ഗതി ചെയ്യുന്നു. ഗതിക്കുശേഷം സദ്ഗതി ഉണ്ടാകും. ബാബ മനസ്സിലാക്കിത്തരുന്നു ഓരോ ആത്മാക്കൾക്കും തിരിച്ചുപോകണം. ആത്മാവാണ് സതോപ്രധാനം, സതോ, രജോ തമോ ആയി മാറുന്നത്. ചിലർക്ക് വളരെ കുറച്ച് പാർട്ടേ ഉള്ളു. വരും അപ്പോൾ തന്നെ പോകും. കൊതുകുകളെപ്പോലെ ജനിക്കും അപ്പോൾ തന്നെ മരിക്കും. ഇതുപോലെ ബാബയിൽനിന്ന് സമ്പത്തെടുക്കാൻ സാധിക്കില്ല. ബാബയിൽ നിന്നും പവിത്രത, സുഖം, ശാന്തിയുടെ സമ്പത്താണ് എടുക്കുന്നത്. ഓരോ ആത്മാക്കൾക്കും ബാബ മനസ്സിലാക്കിത്തരുന്നു, ബാബ നിരാകാരനാണ്. ഈ മുഖത്തിലൂടെയാണ് മനസ്സിലാക്കിത്തരുന്നത്. വളരെ ഉയർന്നതിലും ഉയർന്ന ക്ഷേത്രങ്ങളും ശിവബാബക്കു വേണ്ടി ഉണ്ടാക്കുന്നുണ്ട്. തീർത്ഥാടനങ്ങൾക്കും,
മേളകൾക്കും വളരെ ദൂരെ ദൂരെ പോകുന്നു. മുകളിൽ എന്തെങ്കിലും ജ്ഞാനത്തിന്റെ അമൃത് കുടിക്കാൻ വേണ്ടി വച്ചിട്ടുണ്ടോ? എത്രയാണ് ചിലവു ചെയ്യുന്നത്. സർക്കാരും അവർക്കു വേണ്ടി എത്ര സൗകര്യങ്ങൾ ചെയ്യുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. തീർത്ഥാടനങ്ങൾക്ക് എങ്ങിനെയാണ് ചെറിയ കുട്ടികളെ കൂട്ടിക്കൊണ്ട് പോകുക. കുട്ടികളെ സംരക്ഷിക്കുന്നതിനു വേണ്ടി ആരെയെങ്കിലും ഏർപ്പെടുത്തും. കൂടെ കൊണ്ടുപോകില്ല. രണ്ടു മൂന്നു മാസങ്ങൾ യാത്ര ചെയ്യുന്നു. ഇവിടെ നിങ്ങൾ വരുന്നുണ്ട്, നിങ്ങൾക്ക് കേൾക്കണം, പഠിക്കണം. ചെറിയ കുട്ടികൾ കേൾക്കില്ലല്ലോ. യോഗവും ജ്ഞാനവും പഠിക്കാനാണ് നിങ്ങൾ വരുന്നത്. ബാബ ഇരുന്ന് ജ്ഞാനം കേൾപ്പിക്കുമ്പോൾ എന്തെങ്കിലും ശബ്ദത്തിന്റെ കാര്യമൊന്നുമില്ല. ഇല്ലെങ്കിൽ ശ്രദ്ധ മാറും. ശാന്തിയിലിരുന്ന് ശ്രദ്ധയോടെ കേൾക്കണം. യോഗം വളരെ സഹജമാണ് ഏത് ജോലി ചെയ്യുകയാണെങ്കിലും ബുദ്ധിയുടെ യോഗം ബാബയുടെ കൂടെ വെക്കൂ. ബാബയെ ഓർമ്മിക്കുന്നതിലൂടെ വളരെ ശക്തിശാലിയായ സമ്പാദ്യം കിട്ടും. നിങ്ങൾക്കറിയാം നമ്മൾ സദാ ആരോഗ്യമുള്ളവരായി മാറും. സ്വയം തന്നോട് സംസാരിക്കണം ബാബയുടെ ഓർമ്മയിലൂടെ ഭോജനം തന്റെ കൈ കൊണ്ട് ഉണ്ടാക്കണം. കൈകൾ കൊണ്ട് ജോലി ചെയ്തോളൂ ബാക്കി അച്ഛനെ ഓർമ്മിക്കൂ. നിങ്ങളുടെ നന്മയുണ്ടാകും അതോടൊപ്പം ഓർമ്മയിൽ കഴിയുന്നതിലൂടെ ആ വസ്തു നല്ലതായിത്തീരും. നിങ്ങൾക്ക് വിശ്വത്തിന്റെ ചക്രവർത്തിയായി മാറാം. ലക്ഷ്മീനാരായണനായി മാറുന്നതിനാണ് നിങ്ങൾ ഇവിടെ വന്നത്. എല്ലാവരും പറയുന്നുണ്ട് നമ്മൾ സൂര്യവംശിയായിത്തീരും. നിങ്ങൾക്കറിയാം നമ്മുടെ മമ്മയും ബാബയും ഈ സമയത്ത് ബ്രഹ്മാവും സരസ്വതിയുമാണ്. അടുത്ത ജന്മത്തിൽ ലക്ഷ്മീനാരായണനായിത്തീരും. ഭാവിയിൽ ആര് ആരായിത്തീരും, ഇങ്ങനെ ആർക്കും ആരുടെ ജന്മത്തെക്കുറിച്ചും അറിയില്ല. നെഹ്റു ആരായിത്തീർന്നു എന്നത് ആർക്കറിയും. ശരിയാണ് ആരെങ്കിലും ദാനമെല്ലാം ചെയ്തിട്ടുണ്ടെങ്കിൽ അവർ നല്ല കുലത്തിൽ ജനിക്കും. ഇപ്പോൾ നിങ്ങൾക്ക് പൂർണ്ണമായും അറിയാം. ഇപ്പോഴുള്ള പേരാണ് ആദിദേവനായ ബ്രഹ്മാവ്, ആദിദേവിയായ സരസ്വതി. ഇവർ തന്നെ പിന്നീട് സ്വർഗ്ഗത്തിന്റെ അധികാരികളായി മാറും. അവരുടെ കുട്ടികളും അവരുടെ കൂടെയുണ്ടാകും അവരും പറയും ഞങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളാണ്. ഇത് ഉറപ്പാണ്. സൂക്ഷ്മവതനത്തിലും നിങ്ങൾ കാണുന്നുണ്ട്. ദേവിമാരുടെ ക്ഷേത്രങ്ങളിൽ ധാരാളം മേളകൾ നടക്കാറുണ്ട്. ഇപ്പോൾ ജഗദംബ ഒന്നേയുള്ളു. അപ്പോൾ ഗുണങ്ങളും ഒന്നു തന്നെയായിരിക്കും. മമ്മയെ നിങ്ങൾ കാണുന്നുണ്ട് നിങ്ങൾ കുട്ടികൾക്ക് ഗുണങ്ങളുണ്ട്, അപ്പോൾ ബാബ പേരു വച്ചു അധർകുമാരി. നിങ്ങൾക്കറിയാം ഇതും നിങ്ങൾ തന്നെയാണ് ആയിത്തീരുന്നത്. നമ്മൾ എല്ലാവരും ബ്രഹ്മാകുമാരൻമാരും കുമാരിമാരുമാണ്. കുടുംബത്തിലുള്ളവരും കുടുംബത്തിൽ ജീവിക്കുന്നവരും പറയുന്നുണ്ട് ഞങ്ങളും ബ്രഹ്മാകുമാരീ- കുമാരന്മാരാണ്. ഒരു ബാബയുടെ മക്കളാണ്. തീർച്ചയായും നിങ്ങൾ ഇരുന്ന് ഈ ജ്ഞാനം കൊടുക്കുന്നു,നിങ്ങളുടെ ഓർമ്മച്ചിഹ്നം അർത്ഥസഹിതം ദിൽവാഡാ ക്ഷേത്രത്തിലുണ്ട്. പക്ഷെ ഇത് നിങ്ങൾക്കാണ് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുന്നത്. നിങ്ങൾക്കറിയാം നമ്മൾ സ്ഥാപന ചെയ്യുകയാണ്, രാജയോഗത്തിലൂടെ ശ്രീമതത്തിലൂടെ നടന്ന് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാനത്തിലും യോഗത്തിലും പൂർണ്ണമായ ശ്രദ്ധ കൊടുക്കണം, കേൾക്കുന്ന സമയത്ത് വളരെ ശാന്തവും ഏകാഗ്രചിത്തവുമായിരിക്കണം. കർമ്മയോഗിയായി മാറണം.

2) ബാബ വീട്ടിലേക്കുള്ള ഏത് വഴിയാണോ പറഞ്ഞു തന്നത് അത് എല്ലാവർക്കും പറഞ്ഞുകൊടുക്കൂ. സ്വദർശന ചക്രധാരിയാകുന്നതി
നോടൊപ്പമൊപ്പം ധ്യാനത്തിന്റെ ശംഖധ്വനി മുഴക്കൂ.

വരദാനം :-
മഹാനാണ്, അതിഥിയാണ് എന്ന രണ്ട് സ്മൃതികളിലൂടെ സർവ്വ ആകർഷണങ്ങളിൽനിന്നും മുക്തമാകുന്ന ഉപരാമം അഥവാ സാക്ഷിയായി ഭവിക്കട്ടെ.

ഉപരാമസ്ഥിതി അഥവാ സാക്ഷിദൃഷ്ടാവിന്റെ അവസ്ഥയിലെത്തുന്നതിനായി രണ്ട് കാര്യങ്ങളിൽ ശ്രദ്ധയുണ്ടായിരിക്കണം. ഒന്ന് ഞാൻ ഒരു മഹാൻ ആത്മാവാണ്, രണ്ട് ഞാൻ ആത്മാവ് ഇപ്പോൾ ഈ പഴയലോകത്തെ അഥവാ ഈ പഴയശരീരത്തിലെ അതിഥിയാണ്. ഈ സ്മൃതിയിൽ ഇരിക്കുന്നതിലൂടെ സ്വതവേ വളരെ സഹജമായി എല്ലാ ദുർബലതകളും ബന്ധങ്ങളുടെ ആകർഷണങ്ങളും സമാപ്തമാകും. മഹാനാണ് എന്ന് സ്വയം തിരിച്ചറിയുന്നതിലൂടെ അതുവരെ സംസ്ക്കാരങ്ങൾക്ക് വശപ്പെട്ട് ചെയ്തിരുന്ന സാധാരണ കർമ്മങ്ങളും സങ്കൽപങ്ങളും സമാപ്തമാകും. മഹാനാണ,് അതിഥിയാണ് എന്ന് മനസ്സിലാക്കി കാര്യങ്ങൾ ചെയ്യുന്നതിലൂടെ മഹിമായോഗ്യരായി മാറുന്നു.

സ്ലോഗന് :-
സർവ്വരുടേയും ശുഭഭാവനയുടേയും സഹയോഗത്തിന്റേയും തുള്ളികളിലൂടെ വലിയവലിയ കാര്യങ്ങൾ പോലും സഹജമായി നടക്കുന്നു.

അവ്യക്തസൂചന- ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം ചെയ്യൂ.

സെക്കന്റിൽ എവിടെയെത്താനാഗ്രഹി
ക്കുന്നുവോ അവിടെയെത്താൻ കഴിയുന്നതാണ് ശക്തിശാലിയായ മനസ്സിന്റെ അടയാളം. മനസ്സിന് പറക്കാൻ കഴിയുമ്പോൾ, പറക്കാൻ പ്രാക്ടീസ് ആകുമ്പോൾ സെക്കന്റിൽ എവിടെയെത്താനാഗ്രഹി
ക്കുന്നുവോ അവിടേക്ക് പോകാൻ കഴിയുന്നു. ഇപ്പോഴിപ്പോൾ സാകാരവതനത്തിൽ, ഇപ്പോഴിപ്പോൾ പരംധാമത്തിൽ സെക്കന്റിന്റെ വേഗതയിൽ എത്താനാകണം. ഇപ്പോൾ ഈ അഭ്യാസത്തെ വർദ്ധിപ്പിക്കുകയാണെങ്കിൽ ഓർമ്മ വളരെ ശക്തിശാലിയായി മാറും.