മധുരമായ കുട്ടികളേ -
നിങ്ങൾ വിവേകശാലികളായിട്ടു
ണ്ടെങ്കിൽ സമ്പാദിക്കുന്നതിനുള്ള അതിയായ താൽപര്യം
ഉണ്ടായിരിക്കണം. ജോലിയിൽ നിന്നെല്ലാം സമയം കണ്ടെത്തി ബാബയെ ഓർമ്മിക്കൂ എങ്കിൽ
വരുമാനം ഉണ്ടായിക്കൊണ്ടിരിക്കും.
ചോദ്യം :-
മുൻപൊരിക്കലും ലഭിച്ചിട്ടില്ലാത്ത ഏതൊരു ശ്രീമതമാണ് ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
ലഭിക്കുന്നത്?
ഉത്തരം :-
1-
നിങ്ങൾക്ക് ഈ സമയം ബാബ ശ്രീമതം നൽകുന്നു - മധുരമായ കുട്ടികളേ, അതിരാവിലെ
എഴുന്നേറ്റ് ബാബയുടെ ഓർമ്മയിലിരിക്കൂ എങ്കിൽ മുഴുവൻ സമ്പത്തും ലഭിക്കും. 2-
ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞു കൊണ്ടും കമല പുഷ്പസമാനം ജീവിക്കൂ, ഇങ്ങനെയുള്ള
ശ്രേഷ്ഠമായ നിർദ്ദേശം മറ്റൊരു സത്സംഗങ്ങളിൽ നിന്നും ഒരിക്കലും ലഭിക്കുകയില്ല.
മറ്റൊരു സത്സംഗങ്ങളിലും അച്ഛന്റെയും സമ്പത്തിന്റെയും കാര്യം തന്നെയില്ല.
ഗീതം :-
അങ്ങ്
തന്നെയാണ് മാതാവും പിതാവും. . . .
ഓംശാന്തി.
മുഴുവൻ ലോകത്തിലും ,പ്രത്യേകിച്ച് ഭാരതത്തിൽ അനേക പ്രകാരത്തിലുള്ള
സത്സംഗങ്ങളുണ്ട്. എന്നാൽ നമ്മൾ സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ് എന്ന് മനുഷ്യർ
മനസ്സിലാക്കുന്ന ഒരു സത്സംഗമോ, പള്ളിയോ ക്ഷേത്രമോ ഉണ്ടായിരിക്കില്ല. ഇവിടെ
നിങ്ങൾ കുട്ടികൾ ഇരിക്കുന്നു, എല്ലാ സെന്ററുകളിലും തന്റെ പരിധിയില്ലാത്ത
അച്ഛന്റെ ഓർമ്മയിൽ ഇരിക്കുന്നു - ഈ ഓർമ്മയിലൂടെ തന്നെ നമ്മൾ നമ്മുടെ അച്ഛനിൽ
നിന്ന് സുഖധാമത്തിന്റെ സമ്പത്ത് നേടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ
മനസ്സിലാക്കുന്ന ഒരു സത്സംഗമോ പള്ളിയോ ഉണ്ടായിരിക്കില്ല. ഇത് നിങ്ങൾ കുട്ടികളുടെ
ബുദ്ധിയിൽ മാത്രമാണുള്ളത്. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ പരിധിയില്ലാത്ത
അച്ഛന്റെ ഓർമ്മയിൽ ഇരിക്കുകയാണ്. പുതിയ ലോകത്തിന്റെ സമ്പത്ത്
നേടിക്കൊണ്ടിരിക്കുയാണ്. എല്ലാ കുട്ടികളും ഒരച്ഛനിൽ നിന്നും
സമ്പത്തെടുത്തുകൊ
ണ്ടിരിക്കുകയാണ്. ഇത്രയധികം കുട്ടികളുടെ അഭിവൃദ്ധി
ഉണ്ടായിക്കൊണ്ടി രിക്കുന്നുണ്ട്. എല്ലാവർക്കും ശ്രീമതം ലഭിക്കുന്നു, അതിരാവിലെ
എഴുന്നേറ്റ് അച്ഛനെ ഓർമ്മിക്കൂ. നമ്മൾ ബാബയിൽ നിന്ന് സമ്പത്തെടുക്കുന്നവരാണ്.
നമ്മൾ ആ അച്ഛന്റേതായിരിക്കുന്നു. ആത്മാവിനിപ്പോൾ ബാബയിൽ നിന്ന് തിരിച്ചറിവ്
ലഭിച്ചിരിക്കുന്നു. ബാബ നിർദ്ദേശം നൽകുന്നു, എന്നെ ഓർമ്മിക്കൂ ഒപ്പം
ഗൃഹസ്ഥവ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും പവിത്രമാകൂ. എല്ലാവരും ഇവിടെ
വന്നിരിക്കേണ്ടതില്ല. സ്കൂളിൽ പഠിച്ച് പിന്നീട് അവരവരുടെ വീട്ടിലേക്ക് പോകുന്നു.
ഓരോ കുമാരനും കുമാരിക്കും തന്റെ ടീച്ചറിൽ നിന്ന് സമ്പത്തെടുക്കാൻ സാധിക്കും.
ദിവസവും പഠിച്ച് പിന്നീട് വീട്ടിലേക്ക് പോയി തന്റെ ജോലികാര്യങ്ങളെല്ലാം ചെയ്യൂ.
നിങ്ങൾ ഗൃഹസ്ഥവ്യവഹാരത്
തിലുമാണ് അതിനോടൊപ്പം വിദ്യാർത്ഥിയുമാണ്.
ഗൃഹസ്ഥവ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും കമല പുഷ്പ സമാനം ജീവിക്കണം. ഇത് ഒരു
സന്യാസിയോ ഗുരുവോ പറയില്ല. ഇവിടെ നിങ്ങൾ യഥാർത്ഥത്തിൽ ഗൃഹസ്ഥവ്യവഹാരത്തിൽ
ഇരുന്നുകൊണ്ടും പവിത്രമാകുന്നു. പവിത്രമായി മാറി പരംപിതാ പരമാത്മാവിനെ മറ്റാരും
ഓർമ്മിക്കുന്നില്ല. ഗീത കേൾക്കുകയും വായിക്കുകയുമെല്ലാം ചെയ്യുണ്ട് എന്നാൽ
ഓർമ്മിക്കുന്നില്ലല്ലോ. പറയുന്നതിലും ചെയ്യുന്നതിലും അന്തരമുണ്ട്. നിങ്ങൾക്കറിയാം
നമ്മുടെ ബാബ ജ്ഞാനസാഗരനാണ് ആ ബാബയിൽ മുഴുവൻ സൃഷ്ടിചക്രത്തിന്റെയും ജ്ഞാനമുണ്ട്.
ഇപ്പോൾ നമുക്കും ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ ചക്രം വളരെ നല്ലതാണ്. ഇത്
പുരുഷോത്തമയുഗമായ
തുകാരണം നിങ്ങളുടെ ഈ ജന്മവും പുരുഷോത്തമമാണ്. അതിമാസം
ഉണ്ടാകാറില്ലേ.
നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ ശരിക്കും ബാബയിലൂടെ
പുരുഷോത്തമരായിക്കൊ
ണ്ടിരിക്കുകയാണ്. നമ്മൾ വീണ്ടും മര്യാദാപുരുഷോത്തമരായി
മാറിക്കൊണ്ടിരിക്കുകയാണ്. വീണ്ടും 84 ന്റെ ചക്രം കറങ്ങി, ഈ ജ്ഞാനം
ബുദ്ധിയിലുണ്ട്. മറ്റൊരു സത്സംഗത്തിലും ഇത് മനസ്സിലാക്കിത്തരുന്നില്ല. നിങ്ങൾ
മനസ്സിലാക്കുന്നുണ്ട് ലക്ഷ്മീ-നാരായണനെപ്പോലെയാകണം. ആക്കിത്തീർക്കുന്നത് ഒരേയൊരു
ബാബയാണ്. ഈ ലക്ഷ്മീ-നാരായണന്റെ ചിത്രമുപയോഗിച്ച് നിങ്ങൾക്ക് നല്ല രീതിയിൽ
മനസ്സിലാക്കിക്കൊടു
ക്കാൻ സാധിക്കും. ബ്രഹ്മാവിലൂടെ യോഗബലത്തിലൂടെയാണ് ഇവർ ഈ പദവി
നേടിയത്. ഇങ്ങനെ ബുദ്ധിയിലേക്ക് കൊണ്ട് വരണം. ബ്രഹ്മാ-സരസ്വതി,
ലക്ഷ്മീ-നാരായണൻമാരുടെ രണ്ടുരൂപവും കാണിച്ചിട്ടുണ്ട്. ബ്രഹ്മാവും-സരസ്വതിയും
പിന്നീട് പ്രജകളെയും കാണിക്കണം. ഓരോ കാര്യത്തിലും നല്ല രീതിയിൽ മനനം ചെയ്യണം.
ബാബ പറയുന്നു, എന്നെ ഓർമ്മിക്കൂ... ബ്രഹ്മാവിനോടും പറയുന്നു, എന്നെ ഓർമ്മിക്കൂ
എങ്കിൽ ഇതുപോലെയാകും. അർത്ഥം ബ്രഹ്മാമുഖവംശാവലികളായ എല്ലാവരോടും പറയുന്നു എന്നെ
ഓർമ്മിക്കൂ... എങ്ങനെ ഓർമ്മിക്കണം ഇതും ബുദ്ധിയിലുണ്ട്. ചിത്രവും മുന്നിൽ
വച്ചിട്ടുണ്ട്. ഇതിൽ മനസ്സിലാക്കിക്കൊടുക്കാൻ വളരെ എളുപ്പമാണ.് ബാബയുടെ പരിചയം
നൽകണം. പ്രദർശിനിയിലും ഇങ്ങിനെ മനസ്സിലാക്കിക്കൊടുക്കൂ. ഈ നിശ്ചയമുണ്ടാകും ഇത്
ശരിക്കും എല്ലാവരുടെയും പരിധിയില്ലാത്ത അച്ഛനാണ്. ഈ കണക്കനുസരിച്ച് നമുക്ക്
പരിധിയില്ലാത്ത സമ്പത്ത് ലഭിക്കണം. നമ്മൾ നിരാകാരീ ആത്മാക്കൾ സഹോദരൻമാരാണ്.
എപ്പോഴാണോ സാകാരത്തിൽ വന്ന് സഹോദരിയും-സഹോദരനുമാകുന്നത് അപ്പോഴാണ് പഠിക്കാൻ
സാധിക്കുന്നത്. സഹോദരിയും സഹോദരനുമാകുന്നത് ബ്രഹ്മാവിന്റെ കുട്ടികളാണ്. സമ്പത്ത്
ബാബയിൽ നിന്നാണ് ലഭിക്കുന്നത് ഇത് ബുദ്ധിയിൽ ഉറപ്പിക്കണം. ഏതൊരാൾക്കും
മനസ്സിലാക്കിക്കൊടുക്കൂ. ആദ്യം ബാബയുടെ പരിചയം നൽകൂ. നമുക്ക് പരസ്പരം
സഹോദരബന്ധമാണുള്ളത് എന്നാൽ സർവ്വവ്യാപിയെന്ന് പറയുന്നതിലൂടെ പിതൃബന്ധമാകുന്നു.
എല്ലാവരും പിതാക്കൻമാരാണെങ്കിൽ സമ്പത്ത് എവിടെ നിന്ന് ലഭിക്കും.
സർവ്വവ്യാപിയെന്ന് പറഞ്ഞ് താഴേക്ക് പതിച്ചുകൊണ്ടേവന്നു. സമ്പത്തൊന്നും
തന്നെയില്ല. ഇപ്പോൾ സഹോദരബന്ധം തിരിച്ചറിയുന്നതിലൂടെ മാത്രമാണ് സമ്പത്ത്
ലഭിക്കുന്നത്. ഇത് നല്ല രീതിയിൽ മനസ്സിലാക്കി ക്കൊടുക്കുന്നതിലൂടെ ബുദ്ധിയിൽ
അഷ്ടദേവതകൾ തുടങ്ങി ആരെല്ലാമാണോ ഇരിക്കുന്നത് അവരെല്ലാം ഒഴിഞ്ഞ് പോകും. പറയൂ
രണ്ടച്ഛൻമാരുണ്ട്. ആത്മീയ അച്ഛൻ, ആരിലൂടെയാണോ എല്ലാവരുടെയും സദ്ഗതി ഉണ്ടാകേണ്ടത്
ആ അച്ഛൻ തന്നെയാണ് സുഖ-ശാന്തിയുടെ സമ്പത്ത് നൽകുന്നത്. എല്ലാവരും സുഖികളായി
മാറുന്നു, ബാബയെയാണ് ഹെവൻലി ഗോഡ്ഫാദർ, സ്വർഗ്ഗത്തിന്റെ രചയിതാവ് എന്ന് പറയുന്നത്.
ആദ്യം ബാബയുടെ പ്രഭാവം ബുദ്ധിയിൽ ഉറപ്പിക്കണം. ഇതാണ് ആത്മാക്കളുടെ
പരിധിയില്ലാത്ത അച്ഛൻ. ഈ അച്ഛനെത്തന്നെയാണ് പതീത-പാവനനെന്ന് പറയുന്നത്. ഇത്
മനസ്സിലാക്കുമ്പോൾ സന്തോഷത്തിന്റെ രസം ഉയരും ഒപ്പം പറയും ഞങ്ങൾ ബാബയെ തീർച്ചയായും
ഓർമ്മിക്കും. ഞങ്ങൾക്ക് നിശ്ചയമുണ്ട്, ഞങ്ങൾ ബാബയെ ഓർമ്മിച്ച് വിശ്വത്തിന്റെ
അധികാരിയാകും. ഈ സന്തോഷം വളരെയധികമുണ്ടായിരിക്കും. വിവേകശാലിയായി ബുദ്ധിയിൽ
പൂർണ്ണമായ നിശ്ചയം വരികയാണെങ്കിൽ പറയും ഇങ്ങനെയുള്ള പരിധിയില്ലാത്ത ബാബ ഏതൊരു
ദാദയിലാണോ വരുന്നത്, ആദ്യം അദ്ദേഹത്തെ കാണണം. ശിവബാബക്ക് ബ്രഹ്മാവിലൂടെ മാത്രമേ
നമ്മളോട് സംസാരിക്കാൻ സാധിക്കൂ. നിങ്ങൾ ആത്മാവ് ബാബയെ കാണുന്നില്ലെങ്കിൽ എങ്ങനെ
ഓർമ്മിക്കും. കുട്ടി ദത്തെടുക്കപ്പെട്ടാൽ ഓർമ്മയുണ്ടായിരിക്കും.
ദത്തെടുക്കപ്പെട്ടിട്ടി
ല്ലെങ്കിൽ എങ്ങനെ ഓർമ്മയുണ്ടാകും. ആദ്യം ബാബയുടേതാകൂ.
ഇങ്ങനെയുള്ള ബാബയെ പെട്ടെന്നുതന്നെ കാണണം. ബാബയും ചോദിക്കും നിങ്ങൾ സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ഞാൻ നിങ്ങൾ ആത്മാക്കളുടെ അച്ഛനാണ്. ശിവബാബ
നിങ്ങളോട് സംസാരിച്ചുകൊണ്ടിരി
ക്കുകയാണ്. എന്റെ ആത്മാവിന്റെ അച്ഛൻ, അത് തന്നെയാണ്
നിങ്ങളുടേയും അച്ഛൻ. ആ ബാബ ചോദിക്കുന്നു എല്ലാ ആത്മാക്കളുടെയും അച്ഛൻ ഒന്നു
തന്നെയാണെന്ന് നിങ്ങൾക്ക് നിശ്ചയമുണ്ടോ? ആ അച്ഛനാണ് സമ്പത്ത് നൽകുക. പവിത്രമായും
മാറണം. ബാബയെയൊഴിച്ച് മറ്റെല്ലാം മറക്കണം. നിങ്ങൾ ആത്മാവ് വീട്ടിൽ നിന്ന്
നഗ്നമായല്ലേ വന്നത്. ദേഹമോ സംബന്ധിയോ ഒന്നുമില്ലായിരുന്നു. ആത്മാവ് ശരീരത്തിൽ
പ്രവേശിച്ച് ശരീരം വലുതാകുമ്പോൾ അവർക്ക് മനസ്സിലാക്കിക്കൊടു
ക്കുന്നു ഇത്
നിങ്ങളുടെ അച്ഛനാണ്, ഇത് നിങ്ങളുടെ ഇന്നാളാണ്. ആത്മാവ് എല്ലാ സംബന്ധങ്ങളിൽ
നിന്നും വേറിട്ടതാണ്. ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതിനെ
ക്കുറിച്ച് - താങ്കൾ
മരിച്ചാൽ ലോകവും മരിച്ചു എന്ന് പറയുന്നു. , അടുത്ത ശരീരം ലഭിക്കുന്നത് വരെ
ബന്ധനരഹിതമാകുന്നു. മാതാവിന്റെ ഗർഭത്തിൽ പ്രവേശിച്ച് പുറത്ത് വന്ന്,
വിവേകശാലിയായതിന് ശേഷം പിന്നീടാണ് സംബന്ധത്തിന്റെ കാര്യം വരുന്നത്. അതുകൊണ്ട്
ഇവിടെയും നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടു
ക്കണം. ജീവിച്ചിരിക്കെ എല്ലാം
മറക്കണം. ഒരു ബാബയെ ഓർമ്മിക്കണം - ഇതാണ് അവ്യഭിചാരി ഓർമ്മ. ഇതിനെത്തന്നെയാണ്
യോഗമെന്ന് പറയുന്നത്. ലോകത്തിലാണെങ്കിൽ മനുഷ്യർക്ക് അനേകരുടെ ഓർമ്മയാണുള്ളത്.
നിങ്ങളുടേതാണ് അവ്യഭിചാരി ഓർമ്മ. ആത്മാവിനറിയാം ശരീരത്തിന്റെ ഈ എല്ലാ
സംബന്ധങ്ങളും ഇല്ലാതാകാനുള്ളതാണ്. നമ്മുടെ സംബന്ധം ഒരു ബാബയോടൊപ്പമാണ്,
എത്രത്തോളം ബാബയെ ഓർമ്മിക്കുന്നോ, വികർമ്മം വിനാശമാകും. മിത്ര-സംബന്ധികളെ
ഓർമ്മിക്കുന്നതിലൂടെ വികർമ്മമുണ്ടാകും എന്നല്ല,എപ്പോഴാണോ അങ്ങനെയുള്ള തെറ്റായ
കർമ്മം ചെയ്യുന്നത് വികർമ്മം അപ്പോഴാണ് ഉണ്ടാകുന്നത് . അല്ലാതെ ആരെയും
ഓർമ്മിക്കുന്നതിലൂടെ വികർമ്മമാകില്ല, ഒന്നുണ്ട്, സമയം തീർച്ചയായും വ്യർത്ഥമാകും.
ഒരു ബാബയെ ഓർമ്മിക്കുന്നതിലൂടെ വികർമ്മം വിനാശമാകുന്നു. ഇത് പാപം
മുറിക്കുന്നതിനുള്ള യുക്തിയാണ്. മറിച്ച്, സംബന്ധങ്ങളെല്ലാം ഓർമ്മയുണ്ടായിരിക്കും.
ശരീര നിർവ്വഹണാർത്ഥം ജോലി മുതലായ എല്ലാം കാര്യങ്ങളും ചെയ്യൂ എന്നാൽ എത്രത്തോളം
സമയം ലഭിക്കുന്നോ ഓർമ്മിച്ചുകൊണ്ടിരിക്കൂ, എങ്കിൽ കറയില്ലാതാകും. അടിസ്ഥാന
കാര്യം ഇതാണ്. എങ്ങനെ പാവനമാകാം എന്ന് ഉള്ളിന്റെ ഉള്ളിൽ ചിന്തിക്കൂ . ബാബയെ
ഓർമ്മിക്കേണ്ടതുണ്ട്. ഗൃഹസ്ഥവ്യവഹാരത്തിൽ കഴിയണം. സന്യാസിമാർ പോലും ശരീരം
ഉപേക്ഷിച്ച് പോയി ഗൃഹസ്ഥികളുടെ അടുത്താണ് ജന്മമെടുക്കുന്നത്.
ജന്മ-ജന്മാന്തരത്തേക്ക് പാവനമായി ആരും മാറുന്നില്ല. ഇപ്പോൾ നിർവികാരീലോകമേയില്ല.
ഇതാണ് വികാരീ ലോകം. ഇതിൽ നിന്നും ആർക്കും രക്ഷപ്പെടാൻ സാധിക്കില്ല.
വികാരീലോകത്തിൽ ജീവിക്കുന്നത് കാരണം എന്തെങ്കിലുമൊക്കെ കുറവ് തീർച്ചയായും ഉണ്ട്.
ഉള്ളത് രണ്ട് ലോകങ്ങളാണ്. വികാരീ ലോകവും നിർവികാരീ ലോകവും, പാവന ലോകത്തിൽ
ദേവതകളായിരുന്നു ജീവിച്ചിരുന്നത് ഇത് മനസ്സിലാക്കിക്കൊടു
ക്കുന്നത് വളരെ
സഹജമായിരിക്കും. ഈ പതീത ലോകത്തിന്റെ വിനാശം ഇപ്പോൾ സംഭവിക്കണം. വിനാശത്തിന്
മുൻപ് ബാബയിൽ നിന്നും സമ്പത്തെടുക്കണം. ബാബ പറയുന്നു- ദേഹത്തിന്റെ
സംബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സ്വയം ആത്മാവെന്ന് നിശ്ചയിക്കൂ ഒപ്പം ബാബയെ
ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ പാവനമാകും. ബാബ പറയുന്നു - നിങ്ങളെന്നെ
പതീത-പാവനനെന്നല്ലേ വിളിക്കുന്നത്. ഗംഗയിൽ മുങ്ങുന്നവർ ധാരാളമുണ്ട്. അങ്ങനെ ആരും
തന്നെ പാവനമാകില്ല. പ്രദർശിനിയിൽ വളരെ നല്ല രീതിയിൽ മനസ്സിലാക്കി
ക്കൊടുക്കേണ്ടതായുണ്ട്. പ്രജാപിതാവ് ഇവിടെയാണ് ഉണ്ടായിരിക്കേണ്ടത്. താഴെ ഈ
ബ്രഹ്മാവും ബ്രഹ്മാകുമാർ-കുമാരിമാരും തപസ്യ ചെയ്തുകൊണ്ടിരിക്കുന്നു. ഈ കാര്യം
വളരെ നല്ല രീതിയിൽ മനസ്സിലാക്കിക്കൊടു
ക്കണം. ഏതൊരാൾക്കും ഹൃദയപൂർവ്വം
മനസ്സിലാക്കിക്കൊടു
ക്കണം. തപ്പിത്തടയുന്നതിലൂടെ പേര് മോശമാക്കും. നോക്കൂ അഥവാ
നിങ്ങളെവിടെയെങ്കിലും ആശയക്കുഴപ്പത്തിൽ വരികയാണെങ്കിൽ പറയൂ അൽപസമയം ഇരിക്കൂ ഞാൻ
മറ്റൊരു സഹോദരിയെ അയക്കാം. തന്നെക്കാളും സമർത്ഥത കൂടിയവരുണ്ടായിരിക്കില്ലേ.
പ്രദർശിനിയിലും മേളയിലുമെല്ലാം മനസ്സിലാക്കിക്കൊടു
ക്കുന്നത് ശരിയായാണോ എന്ന
മേൽനോട്ടവും നടത്തണം. ആരും സംവാദമൊന്നും നടത്തുന്നില്ലല്ലോ. ഗേറ്റിലും
തിരിച്ചറിയാനുള്ളവർ ഉണ്ടായിരിക്കണം. അനേകപ്രകാരത്തിലുള്ളവർ വരുന്നതല്ലേ. വലിയ
ആളുകൾക്ക് തീർച്ചയായും ആദരവ് നൽകും. വ്യത്യാസം തീർച്ചയായും ഉണ്ടായിരിക്കും. ഇതിൽ
ഇവരോട് സ്നേഹമുണ്ട്, ഇവരോടില്ല ഇങ്ങനെ തോന്നാൻ പാടില്ല. ദ്വൈത ദൃഷ്ടി പാടില്ല.
ഇതിനെ ദ്വൈതമെന്ന് പറയില്ല. ഇവിടെ വലിയ ആളുകളെ ആദരിക്കുന്നുണ്ട് എന്ന്
മനസ്സിലാക്കും. സേവനയുക്തരായവരെ ആദരിക്കില്ലേ. ആരെങ്കിലും കെട്ടിടമുണ്ടാക്കിയാൽ
അവരെ തീർച്ചയായും ആദരിക്കും. നിങ്ങൾക്ക് വേണ്ടിയല്ലേ കെട്ടിടമുണ്ടാക്കിയത്.
ആരാണോ പരിശ്രമിച്ച് രാജാവാകുന്നത് അപ്പോൾ പ്രജകൾ തീർച്ചയായും അവരെ
സൽക്കരിക്കില്ലേ. കുറഞ്ഞ പദവിയിലുള്ളവരെക്കാളും കൂടുതൽ സൽക്കാരം ഉയർന്ന
പദവിയിലുള്ളവർക്ക് ഉണ്ടായിരിക്കില്ലേ. മുഴുവൻ ലോകത്തിലുമുള്ള ആത്മാക്കൾ
പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. എന്നാൽ ജന്മമെടുത്തത് ഭാരതത്തിലാണ്. ഏതൊരു
ഭാരതവാസികളാണോ മുൻപ് ഉയർന്നവരായിരുന്നത്, അവരിപ്പോൾ താഴ്ന്നവരായിരിക്കുന്നു.
ഇപ്പോൾ ബാബ പറയുന്നു ,ഞാൻ പഠിപ്പിക്കുന്നതിനായി വന്നിരിക്കുകയാണ്. ഞാൻ ഭാരതത്തിൽ
വരുന്നു അപ്പോൾ എല്ലാവരുടെയും മംഗളമുണ്ടാകുന്നു. വിശേഷിച്ചും, പൊതുവെയും അങ്ങനെ
ഉണ്ടാകാറില്ലേ. ഇപ്പോൾ ഭാരതം തന്നെയാണ് നരകം, വീണ്ടും സ്വർഗ്ഗമാകണം.
അങ്ങനെയെങ്കിൽ ഭാരതത്തിലേക്ക് തന്നെയല്ലേ വരിക, മറ്റെവിടെയെങ്കിലും പോയിട്ട്
എന്ത് ചെയ്യാനാണ്. ഭക്തി മാർഗ്ഗത്തിൽ ഭാരതത്തിൽത്തന്നെയാണ് ഏറ്റവുമാദ്യം
സോമനാഥന്റെ വലിയ പ്രശസ്തമായ ക്ഷേത്രമുണ്ടാക്കിയത്. ഏറ്റവും വലിയ ചർച്ച്
വിദേശത്തുണ്ടാക്കുന്ന
തുപോലെ .കാരണം പോപ്പിന്റെ രാജ്യമാണ്. എല്ലാ ചർച്ചുകളും
ഒരുപോലെയല്ല. നമ്പർവൈസായിരിക്കില്ലേ. സോമനാഥക്ഷേത്രം വജ്ര-രത്നങ്ങളാൽ എത്രത്തോളം
നിറഞ്ഞതായിരുന്നു, എല്ലാവരും കൊള്ളയടിച്ച് കൊണ്ട് പോയി. വളരെ സമ്പന്നമായിരുന്നു.
മനുഷ്യർ ധനത്തിന്റെ പിറകിലല്ലേ പോകുന്നത്. ഇംഗ്ലീഷുകാർ വന്നു, അവരും ഇവിടെ
നിന്നും ധനം കയറ്റുമതി ചെയ്തു. വളരെ ധനം കൊണ്ടുപോയി. ഇപ്പോൾ അത് നിങ്ങൾക്ക്
തിരിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നു, കോടിക്കണക്കിന് രൂപ നൽകുന്നു. ഇതെല്ലാം സമയം
വരുമ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നു. വിഹിതം കിട്ടിയില്ലെങ്കിൽ സമയമാകുമ്പോൾ
എങ്ങനെ കാര്യം നടക്കും. ബാബ ഈ നാടകം എങ്ങനെയാണ് ഉണ്ടാക്കിയതെന്നും ഈ
കൊടുക്കൽ-വാങ്ങലിന്റെ കണക്കെങ്ങനെയാണ് എന്നും മനസ്സിലാക്കിത്തരികയാണ്. നിങ്ങൾ
കുട്ടികൾക്കിപ്പോൾ വീണ്ടും സ്വർഗ്ഗത്തിന്റെ അധികാരിയാകണം. ഈ ലോകത്തിന്റെ
ചരിത്രവും-ഭൂമിശാസ്ത്രവും എങ്ങനെയാണ് കറങ്ങുന്നത്, അതും കുട്ടികൾക്ക്
മനസ്സിലാക്കിത്തന്നിരി
ക്കുന്നു. എന്നിട്ട് പറയുന്നു കുട്ടികളേ മൻമനാഭവ. ഇതെല്ലാം
വീണ്ടും ആവർത്തിക്കും. ഓരോ വസ്തുവും സതോയിൽ നിന്ന് തമോപ്രധാനമാകും. പകൽ സമയം
ജോലി കാര്യങ്ങളെല്ലാം ചെയ്യുന്നു, ആ സമയം വിടൂ. ബാക്കി എത്ര സമയം ലഭിക്കുന്നോ
എന്നെ ഓർമ്മിക്കൂ. ജോലിക്കിടയിലും പലപ്പോഴും സമയം ലഭിക്കുന്നുണ്ട്. പലരുടെയും
ജോലി കേവലം ഒപ്പിട്ടു, തീർന്നു അങ്ങിനെയാണ്. ഇങ്ങനെയും ധാരാളം പേർ ഫ്രീയായുണ്ട്.
പിന്നെ രാത്രിയും സമയമുണ്ടല്ലോ. പകൽ സമയം ശരീര നിർവ്വാഹണാർത്ഥം സമ്പാദിക്കൂ,
രാത്രിയിൽ പിന്നീട് ഈ സമ്പാദ്യമുണ്ടാക്കൂ. ഇത് ഭാവി യിലെ 21 ജന്മത്തേക്ക്
വേണ്ടിയുള്ളതാണ്. പറയുകയാണ് ഒരുമണിക്കൂർ, അല്ലെങ്കിൽ അരമണിക്കൂർ - എത്ര
സാധിക്കുമോ ബാബയുടെ ഓർമ്മയിലിരിക്കുകയാ
ണെങ്കിൽ നിങ്ങൾക്ക് വളരെ സമ്പാദ്യമുണ്ടാകും.
ആരാണോ വിവേകശാലികൾ അവർ മനസ്സിലാക്കും ശരിക്കും വളരെ സമ്പാദ്യമുണ്ടാക്കാൻ
സാധിക്കും. ചിലർ ചാർട്ടും എഴുതാറുണ്ട് - ഞാൻ ഇത്ര സമയം ഓർമ്മിച്ചു.
അജ്ഞാനകാലത്തിൽ പോലും പലരും തന്റെ ദിനചര്യ എഴുതാറുണ്ട്. നിങ്ങളും
ചാർട്ടെഴുതുകയാണെങ്കിൽ ശ്രദ്ധയുണ്ടായിരിക്കും. സമയമൊന്നും
പാഴായിപ്പോകുന്നില്ലല്ലോ! വികർമ്മമൊന്നും ചെയ്തില്ലല്ലോ! ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതൊരു
ദേഹധാരിയെയും ഓർമ്മിച്ച് തന്റെ സമയം വ്യർത്ഥമാക്കിക്കളയരുത്.
വികർമ്മമുണ്ടാകുന്ന വിധത്തിലുള്ള ഒരു തെറ്റായ കർമ്മവും ചെയ്യരുത്.
2) ജീവിച്ചിരിക്കെ എല്ലാം
മറന്ന് ഒരു ബാബയെ ഓർമ്മിക്കണം. ശരീര നിർവ്വഹണാർത്ഥം കർമ്മവും ചെയ്യണം.
അതിനോടൊപ്പം വിവേകശാലിയായി രാത്രിയിലും ഈ അവിനാശീ സമ്പാദ്യവും ഉണ്ടാക്കണം.
ഓർമ്മയുടെ ചാർട്ട് വെക്കണം.
വരദാനം :-
തന്റെ
സമ്പൂർണ്ണസ്റ്റേജിന്റേയും സ്റ്റാറ്റസിന്റേയും സ്മൃതിയിലിരുന്നുകൊണ്ട് സദാ
ഉയർന്ന കർത്തവ്യങ്ങൾ ചെയ്യുന്ന ബാപ്സമാൻ ആയി ഭവിക്കട്ടെ.
സദാ ഓർമ്മയുണ്ടായിരിക്കണം
ഞാൻ എപ്പോഴും ഓരോസെക്കന്റും ഏത് കർമ്മങ്ങൾ ചെയ്യുമ്പോഴും സ്റ്റേജിലാണ്. അപ്പോൾ
ഓരോ കർമ്മത്തിലും അറ്റൻഷൻ ഉണ്ടാകും. അതിലൂടെ സമ്പൂർണ്ണ അവസ്ഥയുടെ
സമീപത്തേക്കെത്തും. അതിനൊപ്പം വർത്തമാനസമയത്തിന്റേയും ഭാവിയിലേയും
സ്റ്റാറ്റസിന്റെ ഓർമ്മയുണ്ടായിരിക്കു
ന്നതിലൂടെ കർമ്മവും ശ്രേഷ്ഠമായി മാറും. ഈ
രണ്ട് സ്മൃതികളാണ് ബാപ്സമാൻ ആക്കി മാറ്റുന്നത്. സമാനമായി മാറുന്നതിലൂടെ
മറ്റുള്ളവരുടെ മനസ്സിലെ സങ്കൽപങ്ങളെ സഹജമായി ക്യാച്ച് ചെയ്യാനാകുന്നു. ഇതിനായി
സങ്കൽപങ്ങളിൽ കണ്ട്രോളിങ്ങ് പവർ ഉണ്ടായിരിക്കണം, സങ്കൽപങ്ങളിൽ കലർപ്പുണ്ടാകരുത്.
സ്ലോഗന് :-
ഈർഷ്യക്കും
അപ്രാപ്തിക്കും കാരണം ഇച്ഛകളാണ്. എവിടെയാണോ സർവ്വപ്രാപ്തികളുമുള്ളത്, അവിടെ
പ്രസന്നതയുണ്ടാകുന്നു.
അവ്യക്തസൂചന-തന്റെ ദാതാ
സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ.
ഓരോ സെക്കന്റിലും തന്റെ
ഓരോ സങ്കൽപങ്ങളേയും ചെക്ക് ചെയ്യൂ. എന്തെങ്കിലും നൽകിയോ, ഒന്നും എടുത്തില്ലല്ലോ.
എടുക്കേണ്ടത് ബാബയിൽ നിന്നുമാണ് അത് എടുത്തുകൊണ്ടിരിക്കു
ന്നുമുണ്ട്. ഇപ്പോൾ
നൽകുകയാണ് വേണ്ടത്, അതിനാൽ നൽകിക്കൊണ്ടേയിരിക്കൂ. നൽകുന്നതിൽ എത്രത്തോളം
ബിസിയാകുന്നുവോ അത്രത്തോളം കാര്യങ്ങളെ മറികടക്കുന്നത് എളുപ്പമായി മാറും.
എല്ലാകാര്യങ്ങളും വളരെ സഹജമായി മാറും കാരണം മഹാദാനിയായി മാറുന്നതിലൂടെ മഹത്തായ
ശക്തികളുടെ പ്രാപ്തികൾ സ്വതവേ ലഭിച്ചുകൊണ്ടിരിക്കും.