22.10.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - നിങ്ങൾകുട്ടികൾഎപ്
പോൾആർക്ക്മനസ്സിലാ
ക്കികൊടുക്കുമ്പോഴുംപ്ര
ഭാഷണംചെയ്യുമ്പോഴുംബാ
ബാബാബാഎന്ന്പറഞ്ഞ്മന
സ്സിലാക്കിക്കൊടുക്കൂ,
ബാബയുടെമഹിമചെയ്യൂഎങ്
കിൽഅമ്പ്ഏൽക്കും

ചോദ്യം :-
ബാബ ഭാരതവാസി കുട്ടികളോട് വിശേഷിച്ചും ഏതൊരു ചോദ്യമാണ് ചോദിക്കുന്നത്?

ഉത്തരം :-
നിങ്ങൾ ഭാരതവാസി കുട്ടികൾ ഇത്രയും ധനവാൻമായിരുന്നു, സർവ്വഗുണ സമ്പന്നവും 16 കലാ സമ്പൂർണ്ണവുമായ ദേവതാധർമ്മത്തിലേതാ
യിരുന്നു, നിങ്ങൾ പവിത്രമായിരുന്നു, കാമവികാരമു ണ്ടായിരുന്നില്ല, വളരെ ധനവാൻമായിരുന്നു. പിന്നീട് നിങ്ങളെങ്ങനെ ഇത്രയും പാപ്പരായി-കാരണം അറിയുമോ? കുട്ടികളേ, നിങ്ങൾ എങ്ങനെയാണ് അടിമകളായത്? ഇത്രയും ധനവും സമ്പത്തുമെല്ലാം എവിടെ നഷ്ടപ്പെടുത്തി? ചിന്തിക്കൂ നിങ്ങൾ പാവനത്തിൽ നിന്നും എങ്ങനെ പതീതമായി? നിങ്ങൾ കുട്ടികളും ഇങ്ങനെയുള്ള കാര്യങ്ങൾ ബാബാ-ബാബാ എന്ന് പറഞ്ഞ് മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കൂ എങ്കിൽ സഹജമായി മനസ്സിലാകും.

ഓംശാന്തി.  
ഓം ശാന്തി എന്ന് പറയുമ്പോഴും തീർച്ചയായും ബാബയെ ഓർമ്മ വരണം. ബാബയുടെ ഏറ്റവും ആദ്യത്തെ നിർദ്ദേശമാണ് മൻമനാഭവ. തീർച്ചയായും മുമ്പും പറഞ്ഞിട്ടുണ്ട് അതുകൊണ്ടല്ലേ ഇപ്പോഴും പറയുന്നത്. നിങ്ങൾ കുട്ടികൾക്ക് ബാബയെ അറിയാം, നിങ്ങൾ ഏതെങ്കിലും സഭയിൽ പ്രഭാഷണത്തിന് പോകുമ്പോൾ, അവർക്കാണെങ്കിൽ ബാബയെ അറിയില്ല. അതുകൊണ്ട് അവരോടും ഇങ്ങനെ പറയണം അതായത് ശിവബാബ പറയുന്നു, ബാബ തന്നെയാണ് പതിത-പാവനൻ. തീർച്ചയായും പാവനമാക്കാൻ വേണ്ടിയാണ് ഇവിടെ വന്ന് മനസ്സിലാക്കിത്തരുന്നത്. ഏതുപോലെയാണോ ബാബ ഇവിടെ നിങ്ങളോട് പറയുന്നത് - അല്ലയോ കുട്ടികളേ, നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരികളാക്കിയിരുന്നു, നിങ്ങൾ ആദിസനാതനദേവീ-ദേവതാ ധർമ്മത്തിലുള്ളവർ വിശ്വത്തിന്റെ അധികാരികളായിരുന്നു, അതുപോലെ നിങ്ങളും പറയണം അതായത് ബാബ ഇങ്ങനെ പറയുന്നു. ഇങ്ങനെയുള്ള വാർത്ത ആരുടെയും പ്രഭാഷണത്തിൽ വന്നിട്ടില്ല. ശിവബാബ പറയുന്നു എന്നെ ഉയർന്നതിലും ഉയർന്നതായാണ് മാനിക്കുന്നത്, പതീത-പാവനനെന്നും അംഗീകരിക്കുന്നുണ്ട്, ഞാൻ വരുന്നതും ഭാരതത്തിലാണ്, വരുന്നത് രാജയോഗം പഠിപ്പിക്കാനാണ്, പറയുന്നു എന്നെ മാത്രം ഓർമ്മിക്കൂ, ഉയർന്ന പിതാവായ എന്നെ ഓർമ്മിക്കൂ എന്തുകൊണ്ടെന്നാൽ ആ പിതാവ് നൽകുന്ന ദാതാവാണ്. ശരിക്കും നിങ്ങൾ ഭാരതത്തിൽ വിശ്വത്തിന്റെ അധികാരികളായിരുന്നില്ലേ. രണ്ടാമതൊരു ധർമ്മം ഉണ്ടായിരുന്നില്ല. ബാബ ഞങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു ഞങ്ങൾ പിന്നീട് താങ്കൾക്ക് മനസ്സിലാക്കിത്തരുന്നു. ബാബ പറയുന്നു നിങ്ങൾ ഭാരതവാസികൾ എത്ര ധനവാൻമാരായിരുന്നു. സർവ്വഗുണസമ്പന്നം 16 കലാ സമ്പൂർണ്ണ ദേവതാ ധർമ്മത്തിലേതായിരുന്നു, നിങ്ങൾ പവിത്രമായിരുന്നു, കാമവികാരമുണ്ടായിരുന്നില്ല. വളരെ സമ്പന്നരായിരുന്നു. പിന്നീട് ബാബ ചോദിക്കുന്നു നിങ്ങൾ ഇത്രയും പാപ്പരായത് എങ്ങനെയാണ് - കാരണം അറിയുമോ? നിങ്ങൾ വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇപ്പോൾ നിങ്ങൾ വിശ്വത്തിന്റെ അടിമയായിരിക്കുന്നത് എന്തുകൊണ്ടാണ്? എല്ലാവരിൽ നിന്നും കടം വാങ്ങിക്കൊണ്ടിരിക്കുന്നു. പണമെല്ലാം എവിടെപ്പോയി? ഏതുപോലെയാണോ ബാബ സംസാരിക്കുന്നത് അതുപോലെ നിങ്ങളും പ്രഭാഷണം ചെയ്യൂ അപ്പോൾ അനേകർക്ക് ആകർഷണമുണ്ടാകും. നിങ്ങൾ കുട്ടികൾ ബാബയെ ഓർമ്മിക്കുന്നില്ല അതുകൊണ്ട് ആർക്കും അമ്പേൽക്കുന്നില്ല. ആ ശക്തി ലഭിക്കുന്നില്ല. അല്ലെങ്കിൽ നിങ്ങളുടെ ഇങ്ങനെയുള്ള ഒരു പ്രഭാഷണം തന്നെ കേട്ടാൽ അദ്ഭുതം സംഭവിക്കും. ശിവബാബ മനസ്സിലാക്കിത്തരുന്നു ഭഗവാൻ ഒന്നു മാത്രമാണ്. ആ ഭഗവാൻ ദുഃഖഹർത്താവും സുഖകർത്താവും, പുതിയ ലോകത്തിന്റെ സ്ഥാപകനുമാണ്. ഇതേ ഭാരതത്തിൽ സ്വർഗ്ഗമുണ്ടായിരുന്നു. വജ്ര-രത്നങ്ങളുടെ കൊട്ടാരങ്ങളുണ്ടായിരുന്നു, ഒരൊറ്റ രാജ്യമായിരുന്നു. എല്ലാവരും പാലുപോലെയുള്ള സ്വഭാവക്കാരായിരുന്നു. ഏതുപോലെയാണോ ബാബയുടെ മഹിമ അപരമപാരമായിട്ടുള്ളത്, അതുപോലെ ഭാരതത്തിന്റെ മഹിമയും അപരമപാരമാണ്. ഭാരതത്തിന്റെ മഹിമ കേട്ട് സന്തോഷിക്കും. ബാബ കുട്ടികളോട് ചോദിക്കുന്നു- ഇത്രയും ധനവും സമ്പത്തുമെല്ലാം എവിടെക്കളഞ്ഞു? ഭക്തി മാർഗ്ഗത്തിൽ നിങ്ങൾ എത്ര ചിലവാണ് ചെയ്ത് വന്നത്. എത്ര ക്ഷേത്രമാണ് ഉണ്ടാക്കുന്നത്. ബാബ പറയുന്നു ചിന്തിക്കൂ - നിങ്ങൾ എങ്ങനെയാണ് പാവനത്തിൽ നിന്ന് പതിതമായത്? പറയാറില്ലേ - ബാബാ ദുഃഖത്തിൽ അങ്ങയെ ഓർമ്മിക്കുന്നു, സുഖത്തിൽ ഓർമ്മിക്കുന്നില്ല. എന്നാൽ നിങ്ങളെ ദുഃഖിയാക്കുന്നതാരാണ്? അടിക്കടി ബാബയുടെ മഹിമ ചെയ്തുകൊണ്ടിരിക്കൂ. നിങ്ങൾ ബാബയുടെ സന്ദേശമാണ് നൽകുന്നത്. ബാബ പറയുന്നു ഞാൻ സ്വർഗ്ഗം, ശിവാലയമാണ് സ്ഥാപിച്ചത്, സ്വർഗ്ഗത്തിൽ ഈ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നില്ലേ. നിങ്ങൾ ഇതുപോലും മറന്നിരിക്കുന്നു. നിങ്ങൾക്ക് ഇതും അറിയില്ല രാധയും-കൃഷ്ണനും തന്നെയാണ് സ്വയംവരത്തിന് ശേഷം ലക്ഷ്മീ-നാരായണനാകുന്നത്. ഏതൊരു കൃഷ്ണനാണോ വിശ്വത്തിന്റെ അധികാരിയായിരുന്നത്, ആ കൃഷ്ണന് കളങ്കം ചാർത്തുന്നു, എന്നിലും കളങ്കം ചാർത്തുന്നു. ഞാൻ നിങ്ങളുടെ സദ്ഗതി ദാതാവാണ്, ആ എന്നെ നിങ്ങൾ പട്ടിയിലും, പൂച്ചയിലും, കണ-കണങ്ങളിലുമെന്ന് പറയുന്നു. ബാബ പറയുന്നു നിങ്ങൾ എത്ര പതീതമായിരിക്കുന്നു. ബാബ പറയുന്നു സർവ്വരുടെയും സദ്ഗതി ദാതാവ്, പതിത-പാവനൻ ഞാനാണ്. നിങ്ങൾ പിന്നീട് പതീത-പാവനി ഗംഗയെന്ന് പറയുന്നു. എന്നിൽ യോഗം വെക്കാത്തതിനാൽ നിങ്ങൾ കൂടുതൽ പതിതമായിരിക്കുന്നു. എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും. അടിക്കടി ബാബയുടെ പേരെടുത്ത് മനസ്സിലാക്കിക്കൊടു
ക്കുകയാണെങ്കിൽ ശിവബാബയെ ഓർമ്മയുണ്ടാകും. പറയൂ, ഞങ്ങൾ ബാബയുടെ മഹിമയാണ് ചെയ്യുന്നത്, ബാബ സ്വയം പറയുന്നു ഞാൻ എങ്ങനെയാണ് സാധാരണ പതീതശരീരത്തിൽ വളരെ ജന്മങ്ങളുടെ അന്തിമത്തിൽ വരുന്നത്. ഇദ്ദേഹത്തിന് തന്നെയാണ് വളരെയധികം ജന്മങ്ങളുള്ളത്. ഇതിപ്പോൾ എന്റേതായിരിക്കുന്നു അതുകൊണ്ട് ഈ രഥത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കിത്തരുന്നു. ഇദ്ദേഹത്തിന് തന്റെ ജന്മങ്ങളെക്കുറിച്ചറിയില്ല. ഭഗീരഥൻ ഇദ്ദേഹമാണ്, ഇദ്ദേഹത്തിന്റെയും വാനപ്രസ്ഥ അവസ്ഥയിലാണ് ഞാൻ വരുന്നത്. ശിവബാബ ഇങ്ങനെ മനസ്സിലാക്കിത്തരുന്നു. ഇങ്ങനെയുള്ള പ്രഭാഷണം ആരും പറയുന്നത് കേട്ടിട്ടില്ല. ബാബയുടെ പേര് പോലും പരാമർശിക്കുന്നില്ല. മുഴുവൻ ദിവസവും ബാബയെ തീർത്തും ഓർമ്മിക്കുകയേ ചെയ്യുന്നില്ല. വ്യർത്ഥത്തിൽ മുഴുകിയിരിക്കുന്നു എന്നിട്ട് എഴുതുന്നു ഞാൻ അങ്ങനെ പ്രഭാഷണം ചെയ്തു, ഇത് മനസ്സിലാക്കിക്കൊടുത്തു. ബാബ മനസ്സിലാക്കുന്നുണ്ട് നിങ്ങളിപ്പോഴും ഉറുമ്പുകളാണ്. കീടം പോലുമായിട്ടില്ല എന്നാൽ അഹങ്കാരം എത്രയാണുള്ളത്. ശിവബാബയാണ് ബ്രഹ്മാവിലൂടെ പറയുന്നതെന്ന് മനസ്സിലാക്കുന്നില്ല. ശിവബാബയെ നിങ്ങൾ മറന്ന് പോകുന്നു. ബ്രഹ്മാവിനോട് പെട്ടെന്ന് തന്നെ പിണങ്ങുന്നു. ബാബ പറയുന്നു നിങ്ങൾ എന്നെ മാത്രം ഓർമ്മിക്കൂ, നിങ്ങളുടെ കാര്യങ്ങളെല്ലാം ഞാനുമായിട്ടാണ്. എന്നെയല്ലേ ഓർമ്മിക്കുന്നത്. എന്നാൽ ബാബ എന്താണെന്നും, എപ്പോഴാണ് വരുന്നതെന്നും നിങ്ങൾക്കുപോലും അറിയില്ല. ഗുരുക്കൻമാർ നിങ്ങളോട് പറയുന്നത് കൽപം ലക്ഷക്കണക്കിന് വർഷങ്ങളുടേതാണെന്നാണ്, എന്നാൽ ബാബ പറയുന്നു കൽപം അയ്യായിരം വർഷത്തിന്റേത് മാത്രമാണ്. പഴയ ലോകം തന്നെ പിന്നീട് പുതിയതാകും. പുതിയത് തന്നെ പിന്നീട് പഴയതുമാകുന്നു. ഇപ്പോൾ ന്യൂഡൽഹി എവിടെ? ഡൽഹി എപ്പോഴാണോ സ്വർഗ്ഗമാകുന്നത് അപ്പോൾ ന്യൂഡൽഹിയെന്ന് പറയും. പുതിയ ലോകത്തിൽ പുതിയ ഡൽഹി യമുനയുടെ തീരത്ത് ഉണ്ടായിരുന്നു. അതിൽ ലക്ഷ്മീ നാരായണന്റെ കൊട്ടാരമുണ്ടായിരുന്നു. സ്വർഗ്ഗമായിരുന്നു. ഇപ്പോഴാണെങ്കിൽ ശവപ്പറമ്പാകണം, എല്ലാം കുഴിച്ച് മൂടണം അതുകൊണ്ട് ബാബ പറയുന്നു ഉയർന്നതിലും ഉയർന്ന അച്ഛനായ എന്നെ ഓർമ്മിക്കൂ എങ്കിൽ പാവനമാകും. എല്ലായ്പ്പോഴും ഇങ്ങനെ ബാബാ- ബാബാ എന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കൂ. ബാബയുടെ പേര് പരാമർശിക്കുന്നില്ല, അതുകൊണ്ടാണ് നിങ്ങളുടേത് ആരും കേൾക്കാത്തത്. ബാബയുടെ ഓർമ്മയില്ലാത്തതു കാരണം നിങ്ങളിൽ മൂർച്ച നിറയുന്നില്ല. നിങ്ങൾ ദേഹ-അഭിമാനത്തിലേക്ക് വരുന്നു. മർദ്ദനം അനുഭവിക്കുന്ന ബന്ധിതരായവർ നിങ്ങളെക്കാളും കൂടുതൽ ഓർമ്മയിൽ ഇരിക്കുന്നുണ്ട്, എത്രയാണ് വിളിക്കുന്നത്. ബാബ പറയുന്നു നിങ്ങളെല്ലാവരും ദ്രൗപദികളല്ലേ. ഇപ്പോൾ നിങ്ങളെ നഗ്നരാകുന്നതിൽ നിന്ന് രക്ഷിക്കുന്നു. മാതാക്കളിലും ഇങ്ങനെ ചിലരുണ്ട് അവർക്ക് കൽപം മുൻപും പൂതനയെന്നെല്ലാം പേര് നൽകിയിട്ടുണ്ട്. നിങ്ങൾ മറന്നിരിക്കുന്നു.

ബാബ പറയുന്നു ഭാരതം എപ്പോഴാണോ ശിവാലയമായിരുന്നത് അപ്പോൾ സ്വർഗ്ഗമെന്ന് പറഞ്ഞിരുന്നു. ഇവിടെ പിന്നീട് ആരുടെ അടുത്താണോ കെട്ടിടങ്ങളും, വിമാനങ്ങളുമെല്ലാം ഉള്ളത് അവർ നമ്മൾ സ്വർഗ്ഗത്തിലാണെന്ന് കരുതുന്നു. എത്ര മൂഢമതികളാണ്. ഓരോ കാര്യത്തിലും പറയൂ ബാബ പറയുന്നു. ഈ ഹഠയോഗികൾക്ക് നിങ്ങൾക്ക് മുക്തി നൽകാൻ സാധിക്കില്ല. സദ്ഗതി ദാതാവ് ഒന്നേയുള്ളുവെങ്കിൽ പിന്നെന്തിനാണ് ഗുരുവിനെ സ്വീകരിക്കുന്നത്? എന്താ നിങ്ങൾക്ക് സന്യാസിയാകണോ അതോ ഹഠയോഗം പഠിച്ച് ബ്രഹ്മത്തിൽ പോയി ലയിക്കണോ? ലയിക്കാൻ ആർക്കും സാധിക്കില്ല. പാർട്ട് എല്ലാവർക്കും അഭിനയിക്കണം. എല്ലാ അഭിനേതാക്കളും അവിനാശിയാണ്. ഇത് അനാദിയും അവിനാശിയുമായ നാടകമാണ് മോക്ഷം ആർക്കും ലഭിക്കുകയില്ല. ബാബ പറയുന്നു ഞാൻ ഈ സന്യാസികളെയും ഉദ്ധരിക്കാൻ വന്നതാണ്. പിന്നെ ഗംഗക്കെങ്ങനെ പതീത-പാവനിയാകാൻ സാധിക്കും. പതീത-പാവനനെന്ന് നിങ്ങൾ എന്നെയല്ലേ പറയുന്നത്. നിങ്ങൾക്ക് ഞാനുമായുള്ള ബന്ധം മുറിഞ്ഞത് കാരണമാണ് ഈ അവസ്ഥ വന്നത്. ഇപ്പോൾ വീണ്ടും എന്നോട് യോഗം വെക്കൂ എങ്കിൽ വികർമ്മം വിനാശമാകും. മുക്തിധാമത്തിൽ പവിത്ര ആത്മാക്കളാണുള്ളത്. ഇപ്പോഴാണെങ്കിൽ മുഴുവൻ ലോകവും പതീതമാണ്. പാവന ലോകത്തെ നിങ്ങൾക്ക് അറിയുകയേയില്ല. നിങ്ങൾ എല്ലാവരും പൂജാരികളാണ്, പൂജ്യരായി ഒരാൾ പോലുമില്ല. നിങ്ങൾക്ക് ബാബയുടെ പേര് പരാമർശിച്ച് എല്ലാവരെയും ഉണർത്താൻ സാധിക്കും. ഏതൊരു പിതാവാണോ വിശ്വത്തിന്റെ അധികാരിയാക്കുന്നത് - നിങ്ങൾ അവരെ നിന്ദിക്കുന്നു. ശ്രീകൃഷ്ണൻ ചെറിയ കുട്ടി, സർവ്വഗുണസമ്പന്നനായ ആ കൃഷ്ണൻ എങ്ങനെ ഇത്തരം കർമ്മം ചെയ്യും. കൃഷ്ണന് എങ്ങനെ എല്ലാവരുടെയും അച്ഛനാകാൻ സാധിക്കും. ഭഗവാൻ ഒന്നല്ലേ ഉണ്ടായിരിക്കൂ. ഏതുവരെ എന്റെ ശ്രീമതത്തിലൂടെ നടക്കുന്നില്ലയോ പിന്നെ എങ്ങനെ കറ പോകും. നിങ്ങൾ എല്ലാവരുടെയും പൂജ ചെയ്തുകൊണ്ടുമിരിക്കുന്നു എന്നിട്ട് അവസ്ഥ എന്തായി, അതുകൊണ്ട് എനിക്ക് പിന്നീട് വരേണ്ടി വരുന്നു. നിങ്ങൾ എത്ര ധർമ്മഭ്രഷ്ടരും കർമ്മഭ്രഷ്ടരുമായിരിക്കുന്നു. ഹിന്ദു ധർമ്മം എപ്പോൾ ആര് സ്ഥാപിച്ചു? പറയൂ. ഇങ്ങനെ നല്ല ഉശിരോടെ പ്രഭാഷണം ചെയ്യൂ. നിങ്ങൾക്ക് അടിക്കടി ബാബയുടെ ഓർമ്മയേ വരുന്നില്ല. ഇടക്കിടക്ക് ചിലർ എഴുതാറുണ്ട് എന്നിൽ ബാബ വന്നത് പോലെയാണ് പ്രഭാഷണം ചെയ്തത്. ബാബ വളരെ സഹായിച്ചുകൊണ്ടിരി
ക്കുന്നുണ്ട്. നിങ്ങൾ ഓർമ്മയുടെ യാത്രയിൽ ഇരിക്കുന്നില്ല അതുകൊണ്ടാണ് ഉറുമ്പ് മാർഗ്ഗത്തിലുള്ള സേവനം ചെയ്തുകൊണ്ടിരിക്കുന്നത്. ബാബയുടെ പേര് ഉപയോഗിക്കണം അപ്പോഴേ ആർക്കെങ്കിലും അമ്പ് തറക്കൂ. ബാബ മനസ്സിലാക്കിത്തരുന്നു കുട്ടികളേ നിങ്ങൾ തന്നെയാണ് ആൾറൗണ്ട് 84 ന്റെ ചക്രം കറങ്ങിയത് അതുകൊണ്ട് നിങ്ങൾക്ക് തന്നെ വന്ന് മനസ്സിലാക്കിത്തരണം. ഞാൻ ഭാരതത്തിൽ തന്നെയാണ് വരുന്നത്. ആരാണോ പൂജ്യരായിരുന്നത് അവർ പൂജാരിയാകുന്നു. ഞാൻ പൂജ്യനോ പൂജാരിയോ ആകുന്നില്ല.

'ബാബ പറയുന്നു, ബാബ പറയുന്നു', ഈ ധ്വനി മുഴങ്ങിക്കൊണ്ടിരിക്കണം. നിങ്ങൾ എപ്പോൾ ഇങ്ങനെ ഇങ്ങനെ പ്രഭാഷണം ചെയ്യുന്നുവോ, എപ്പോൾ ഞാൻ ഇങ്ങനെ കേൾക്കുന്നുവോ അപ്പോൾ മനസ്സിലാക്കും നിങ്ങൾ ഉറുമ്പിൽ നിന്ന് കീടമായിരിക്കുന്നു. ബാബ പറയുന്നു ഞാൻ നിങ്ങളെ പഠിപ്പിക്കുന്നു, നിങ്ങൾ കേവലം എന്നെ മാത്രം ഓർമ്മിക്കൂ. ഈ രഥത്തിലൂടെ നിങ്ങളോട് പറയുന്നു എന്നെ ഓർമ്മിക്കൂ. രഥത്തെയല്ല ഓർമ്മിക്കേണ്ടത്. ബാബ ഇങ്ങനെ പറയുന്നു, ബാബ ഇങ്ങനെ മനസ്സിലാക്കിത്തരുന്നു, ഇങ്ങനയിങ്ങനെ പറയൂ എന്നിട്ട് നോക്കൂ നിങ്ങളുടെ പ്രഭാവം എത്ര വരുന്നുണ്ടെന്ന്. ബാബ പറയുന്നു ദേഹ സഹിതം എല്ലാ സംബന്ധങ്ങളിൽ നിന്നും ബുദ്ധിയുടെ യോഗം വേർപെടുത്തൂ. തന്റെ ദേഹവും ഉപേക്ഷിച്ചാൽ പിന്നെ അവശേഷിക്കുന്നത് ആത്മാവാണ്. സ്വയം ആത്മാവെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓർമ്മിക്കൂ. പലരും പറയാറുണ്ട് 'ഞാൻ ബ്രഹ്മമാണ്', മായയുടെ അധികാരിയാണ്. ബാബ പറയുന്നു നിങ്ങൾക്കിത് പോലും അറിയില്ല മായയെന്ന് എന്തിനെയാണ് പറയുന്നത്, സമ്പത്തെന്ന് എന്തിനെയാണ് പറയുന്നത്. നിങ്ങൾ ധനത്തെയാണ് മായയെന്നു പറയുന്നത്. ഇങ്ങനെയിങ്ങനെ നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. വളരെ നല്ല-നല്ല കുട്ടികൾ മുരളി പോലും പഠിക്കുന്നില്ല. ബാബയെ ഓർമ്മിക്കുന്നില്ല അതുകൊണ്ട് അമ്പ് തറക്കുന്നില്ല, എന്തുകൊണ്ടെന്നാൽ ഓർമ്മയുടെ ബലം ലഭിക്കുന്നില്ല. ബലം ലഭിക്കുന്നത് ഓർമ്മയിലൂടെയാണ്. ആ യോഗബലത്തിലൂടെ നിങ്ങൾ വിശ്വത്തിന്റെ അധികാരിയാകുന്നു. കുട്ടികൾ ഓരോ കാര്യത്തിലും ബാബയുടെ പേര് പറഞ്ഞുകൊണ്ടിരിക്കു
കയാണെങ്കിൽ ഒരിക്കലും ആർക്കും ഒന്നും പറയാൻ സാധിക്കില്ല. എല്ലാവരുടെയും ഭഗവാൻ ഒരു ബാബയാണോ അതോ എല്ലാവരും ഭഗവാൻമാരാണോ? പറയുന്നു ഞാൻ ഇന്ന സന്യാസിയുടെ അനുയായിയാണ്. അപ്പോൾ അദ്ദേഹം സന്യാസിയും നിങ്ങൾ ഗൃഹസ്ഥിയുമാണെങ്കിൽ നിങ്ങളെങ്ങനെ അനുയായിയാകും? പാടുന്നുണ്ട് അസത്യ മായ, അസത്യ ശരീരം,മുഴുവൻ ലോകവും അസത്യം. സത്യം അത് ഒരേഒരു ബാബയാണ്. ആ ബാബ ഏതുവരെ വരുന്നില്ലയോ നമുക്ക് സത്യമാകാൻ സാധിക്കില്ല. മുക്തി-ജീവൻമുക്തി ദാതാവ് ഒരാൾ മാത്രമാണ്. ബാക്കി

ഒരാളുടേതായി മാറാൻ, ആരും തന്നെ മുക്തി നൽകുന്നില്ല. ബാബ പറയുന്നു, ഇതും ഡ്രാമയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ജാഗരൂകരാകൂ, കണ്ണ് തുറക്കൂ. ബാബ ഇങ്ങനെയാണ് പറയുന്നത്, ഇത് പറയുന്നതിലൂടെ നിങ്ങൾ മുക്തമാകും. നിങ്ങളെ ആരും അപവാദം പറയില്ല. ത്രിമൂർത്തീ ശിവബാബയെന്ന് പറയണം, വെറും ശിവനെന്നല്ല. ത്രിമൂർത്തിയെ ആരാണ് രചിച്ചത്. ബ്രഹ്മാവിലൂടെ സ്ഥാപന ആരാണ് ചെയ്യിക്കുന്നത്? എന്താ ബ്രഹ്മാവ് രചയിതാവാണോ? ഇങ്ങനെയിങ്ങനെ ലഹരിയോടെ പറയൂ അപ്പോൾ കാര്യം നടത്താൻ സാധിക്കും. അല്ല എങ്കിൽ ദേഹ-അഭിമാനത്തിലിരുന്ന് പ്രഭാഷണം ചെയ്യുകയാണ്.

ബാബ മനസ്സിലാക്കിത്തരുന്നു ഇത് അനേക ധർമ്മങ്ങളുടെ കൽപവൃക്ഷമാണ്. ഏറ്റവുമാദ്യം ഉള്ളത് ദേവീ-ദേവതാ ധർമ്മമാണ്. ഇപ്പോൾ ആ ദേവതാ ധർമ്മം എവിടെപ്പോയി. ലക്ഷം വർഷങ്ങളെന്ന് പറയുന്നു ഇതാണെങ്കിൽ അയ്യായിരം വർഷത്തിന്റെ കാര്യമാണ്. നിങ്ങൾ അവരുടെ ക്ഷേത്രങ്ങളും ഉണ്ടാക്കിക്കൊണ്ടിരി
ക്കുന്നുണ്ട്. കാണിക്കുന്നു, പാണ്ഢവരുടെയും കൗരവരുടെയും യുദ്ധം നടന്നു. പാണ്ഢവർ പർവ്വതങ്ങളിൽ മരിച്ചു വീണു, പിന്നീട് എന്ത് സംഭവിച്ചു? ഞാൻ എങ്ങനെ ഹിംസ ചെയ്യും. നിങ്ങളെ ഞാനാണ് അഹിംസക വൈഷ്ണവരാക്കുന്നത്. കാമകഠാരി ഉപയോഗിക്കാതിരിക്കുക, അവരെ മാത്രമാണ് വൈഷ്ണവനെന്ന് പറയുന്നത്. അവർ വിഷ്ണുവിന്റെ വംശാവലിയാണ്. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സേവനത്തിൽ സഫലത പ്രാപ്തമാക്കുന്നതിന് വേണ്ടി അഹങ്കാരത്തെ ഉപേക്ഷിച്ച് ഓരോ കാര്യത്തിലും ബാബയുടെ പേര് ഉപയോഗിക്കണം. ഓർമ്മയിൽ ഇരുന്ന് സേവനം ചെയ്യണം. വ്യർത്ഥമായതിൽ തന്റെ സമയം പാഴാക്കരുത്.

2) സത്യം-സത്യമായ വൈഷ്ണവനാകണം. ഒരു ഹിംസയും ചെയ്യരുത്. ദേഹ-സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളിൽ നിന്നും ബുദ്ധിയോഗം വേർപെടുത്തണം.

വരദാനം :-
ശരിചെയ്യാം എന്ന പാഠത്തിലൂടെ സേവനങ്ങളിൽ മിടുക്കരായി മാറി സർവ്വരുടേയും ആശീർവാദങ്ങൾ പ്രാപ്തമാക്കുന്നവരായി ഭവിക്കട്ടെ.

ഏത് സേവനവും സന്തോഷത്തോടെയും ഉൽസാഹത്തോടെയും ചെയ്തുകൊണ്ടിരിക്കുമ്പോഴും സദാ ശ്രദ്ധയുണ്ടായിരിക്കണം ഏത് സേവനമാണെങ്കിലും അതിലൂടെ സർവ്വരുടേയും ആശീർവാദങ്ങൾ പ്രാപ്തമാകണം എന്തെന്നാൽ എവിടെയാണോ ആശീർവാദമുള്ളത് അവിടെ പരിശ്രമം ഉണ്ടാകില്ല.ഇനി ഈ ലക്ഷ്യം വെക്കണം ആരുടെ സമ്പർക്കത്തിൽ വന്നാലും അവരുടെ ആശീർവാദങ്ങൾ ലഭിക്കണം ശരി ചെയ്യാം എന്ന പാഠം തന്നെയാണ് ആശീർവാദങ്ങൾ ലഭിക്കാനുള്ള മാർഗ്ഗം.ആരെങ്കിലും തെറ്റ് ചെയ്താലും അത് തെറ്റാണെന്ന് പറഞ്ഞ് അവരെ തള്ളിപ്പറയുന്നതിനുപകരം ആശ്രയം നൽകി പിടിച്ചുയർത്തണം സഹയോഗികളാവുന്ന
തിലൂടെയും സന്തുഷ്ടതയുടെ ആശീർവാദങ്ങൾ ലഭിക്കും. ആശീർവാദങ്ങൾ എടുക്കുന്നതിൽ മുന്നിൽ നിൽക്കുന്നവർ സ്വതവേ തന്നെ മഹാനായി മാറുന്നതാണ്.

സ്ലോഗന് :-
കഠിനാധ്വാനത്തിനൊപ്പം സ്വസ്ഥിതിയേയും ശക്തമാക്കുന്നതിനുള്ള ലക്ഷ്യം വെക്കൂ


അവ്യക്തസൂചന-സ്വയത്തിനുവേണ്ടിയും സർവ്വർക്കുവേണ്ടിയും മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

യോഗത്തിന്റെ പ്രയോഗം അർത്ഥം തന്റെ ശുഭസങ്കൽപങ്ങളെ ശരീരത്തിലും മനസ്സിലും സംസ്ക്കാരങ്ങളിലും ഉപയോഗിച്ച് അനുഭവം ചെയ്ത് മുന്നേറുക.ഇതിൽ മറ്റാരേയും നോക്കരുത്.അവർ എന്ത് ചെയ്യുന്നുണ്ട് എന്ത് ചെയ്യുന്നില്ല,പഴയവർ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നൊന്നും നോക്കരുത്.ആദ്യം ഞാൻ ഈ അനുഭവത്തിലൂടെ മുന്നോട്ടുപോകണം.കാരണം ഇത് തന്റെ ആന്തരികമായ പുരുഷാർത്ഥത്തിന്റെ കാര്യമാണ്..അപ്പോഴാണോ അങ്ങിനെ വ്യക്തിഗതമായി ഈ പ്രയോഗങ്ങളിൽ മുഴുകുന്നത് അപ്പോൾ ഉന്നതി ലഭിച്ചുകൊണ്ടിരിക്കും.
ഓരോരുത്തരിലുമുള്ള ശാന്തിയുടെ ശക്തിയുടെ സംഘടിതരൂപം വിശ്വത്തിൽ പ്രഭാവം ഉണ്ടാക്കുക തന്നെ ചെയ്യും.