23.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിഷ്കളങ്കരുടെ നാഥനും അതിസ്നേഹിയുമായ ബാബ നിങ്ങളുടെ സന്മുഖത്ത് ഇരിക്കുകയാണ്, നിങ്ങൾ സ്നേഹത്തോടെ ഓർമ്മിക്കൂ എങ്കിൽ ലഹരി വർദ്ധിച്ചു കൊണ്ടേയിരിക്കും, വിഘ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും.

ചോദ്യം :-
ബ്രാഹ്മണ കുട്ടികൾക്ക് ഏതൊരു കാര്യം സദാ ഓർമ്മയുണ്ടെങ്കിൽ അവർ ഒരിക്കലും വികർമ്മം ചെയ്യില്ല?

ഉത്തരം :-
ഏത് കർമ്മമാണോ നമ്മൾ ചെയ്യുന്നത്, നമ്മളെ കണ്ട് മറ്റുള്ളവരും ചെയ്യും - ഇത് ഓർമ്മയിലുണ്ടെങ്കിൽ വികർമ്മം ഒരിക്കലും ഉണ്ടാകില്ല. അഥവാ ആരെങ്കിലും ഒളിച്ച് പാപകർമ്മം ചെയ്താലും അത് ധർമ്മരാജനിൽ നിന്നും ഒളിപ്പിക്കാൻ സാധിക്കില്ല, ഉടൻ തന്നെ അതിന്റെ ശിക്ഷ കിട്ടും. മുന്നോട്ട് പോകവെ ഇനിയും കടുത്ത നിയമമാകും. ഈ ഇന്ദ്ര സഭയിൽ ഒരു പതിതർക്കും ഒളിഞ്ഞിരിക്കാൻ സാധിക്കില്ല.

ഗീതം :-
നിഷ്കളങ്കരുടെ നാഥനേക്കാൾ വിചിത്രമായി ..........................

ഓംശാന്തി.  
മധുരമധുരമായ ആത്മീയ കുട്ടികൾക്കറിയാം ഇപ്പോൾ ആത്മീയ അച്ഛൻ നമുക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേൾപ്പിക്കുകയാണ്. നിഷ്കളങ്കരുടെ നാഥൻ എന്നാണ് ബാബയുടെ പേര്. ബാബ വളരെ നിഷ്കളങ്കനാണ്, എത്ര ബുദ്ധിമുട്ട് അനുഭവിച്ചാലും കുട്ടികളെ പഠിപ്പിക്കുകയാണ്. കുട്ടികളെ സംരക്ഷിക്കുകയാണ്. പിന്നീട് കുട്ടികൾ വലുതായാൽ എല്ലാം കുട്ടികൾക്ക് കൊടുത്ത് സ്വയം വാനപ്രസ്ഥത്തിലേക്ക് പോകുന്നു. മനസ്സിലാക്കും കുട്ടികളോടുള്ള കടമകൾ നിറവേറ്റി, ഇനി കുട്ടികൾ സ്വയം നോക്കട്ടെ. അപ്പോൾ ബാബ നിഷ്കളങ്കൻ തന്നെ അല്ലേ. ഇതും ഇപ്പോഴാണ് ബാബ മനസ്സിലാക്കി തരുന്നത് എന്തുകൊണ്ടെന്നാൽ സ്വയം നിഷ്കളങ്കരുടെ നാഥനാണ്. പരിധിയുള്ള അച്ഛനെക്കുറിച്ചും മനസ്സിലാക്കി തരുകയാണ്, എത്ര നിഷ്കളങ്കരാണ് എന്ന്. എന്നാൽ അവരുടേത് പരിധിയുള്ള നിഷ്കളങ്കത്വമാണ്. എന്നാൽ പരിധിയില്ലാത്ത നിഷ്കളങ്കനാണ് നമ്മുടെ ബാബ. പരംധാമത്തിൽ നിന്നാണ് വരുന്നത്, പഴയ ലോകത്തിലെ പഴയ ശരീരത്തിലേക്കാണ് വരുന്നത് അതിനാൽ മനുഷ്യർ കരുതുന്നത് ഇങ്ങനെയാണ് -ഭഗവാൻ എങ്ങനെയാണ് പഴയതും പതിതവുമായ ശരീരത്തിലേക്ക് വരുന്നത്? ഇത് അറിയാത്തതു കൊണ്ടാണ് പാവനമായ ശരീരമുള്ള കൃഷ്ണന്റെ പേരെഴുതിയത്. ഇതേ ഗീത, വേദ- ശാസ്ത്രങ്ങളെല്ലാം വീണ്ടും ഉണ്ടാക്കും. നോക്കൂ, ശിവബാബ എത്ര നിഷ്കളങ്കനാണ്. വരുമ്പോൾ ബാബ ഇവിടെ തന്നെ ഇരിക്കുന്നുണ്ട് എന്നതുപോലെയുള്ള അനുഭവമാണ് നൽകുന്നത്. ഈ സാകാരത്തിലെ ബാബയും നിഷ്കളങ്കനാണല്ലോ. വല്ല ഷാളോ, തിലകമോ അണിഞ്ഞിട്ടൊന്നുമല്ല ബാബ ഇരിക്കുന്നത്, മറിച്ച് സാധാരണമായിട്ടാണ് ബാബ ഇരിക്കുന്നത്. കുട്ടികൾക്ക് അറിയാം - എത്രയധികം ജ്ഞാനമാണ് ശിവബാബ തരുന്നത്, ഇത്രയും നൽകാനുള്ള ശക്തി വേറെ ആർക്കും ഉണ്ടാകില്ല. ദിനം പ്രതിദിനം കുട്ടികളുടെ ലഹരി വർദ്ധിക്കുകയാണ്. എത്രത്തോളം ബാബയെ ഓർമ്മിക്കുന്നോ അത്രയും സ്നേഹം വർദ്ധിക്കും. ഏറ്റവും പ്രിയപ്പെട്ടത് ബാബയല്ലേ. ഇപ്പോൾ മാത്രമല്ല പക്ഷെ ഭക്തിമാർഗ്ഗത്തിലും നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. പറയുമായിരുന്നു - ബാബാ അങ്ങ് എപ്പോഴാണോ വരുന്നത് അപ്പോൾ മറ്റുള്ളവരിൽ നിന്നെല്ലാം സ്നേഹത്തെ മാറ്റി ഒരു ബാബയുടെ കൂടെ വെക്കാം. നിങ്ങൾക്കിപ്പോൾ അറിയാം, പക്ഷെ മായ അത്രയും സ്നേഹിക്കാൻ അനുവദിക്കില്ല. തന്നെ ഉപേക്ഷിച്ച് ബാബയെ സ്നേഹിക്കാൻ മായ ഇഷ്ടപ്പെടില്ല. മായ ആഗ്രഹിക്കുന്നത് ദേഹാഭിമാനിയായി എന്നെ സ്നേഹിക്കണം എന്നാണ്. ഇതാണ് മായയുടെ ആഗ്രഹം അതിനാൽ എത്ര വിഘ്നമാണ് ഉണ്ടാക്കുന്നത്. എന്നാൽ നിങ്ങൾക്ക് വിഘ്നങ്ങളെ മറികടക്കണം. കുട്ടികൾ എന്തെങ്കിലും പരിശ്രമം ചെയ്യണമല്ലോ. പുരുഷാർത്ഥത്തിലൂടെയാണ് നിങ്ങൾ തന്റെ പ്രാലബ്ധം നേടുന്നത്. കുട്ടികൾക്കറിയാം, ഉയർന്ന പദവി നേടുന്നതിന് വേണ്ടി എത് പുരുഷാർത്ഥം ചെയ്യണം. ഒന്ന് വികാരങ്ങളുടെ ദാനം ചെയ്യണം, മറ്റൊന്ന് ബാബയിലൂടെ എന്ത് അവിനാശി ജ്ഞാന രത്നങ്ങളുടെ ധനമാണോ പ്രാപ്തമായത്, അത് ദാനം ചെയ്യൂ. ഈ അവിനാശി ധനത്തിലൂടെയാണ് നിങ്ങൾ ഇത്രയും ധനവാനാകുന്നത്. ജ്ഞാനം വരുമാന മാർഗ്ഗമാണ്. മറ്റുള്ളതെല്ലാം ശാസ്ത്രങ്ങളുടെ ജ്ഞാനമാണ്, ഇതാണ് ആത്മീയ ജ്ഞാനം. ശാസ്ത്രങ്ങൾ പഠിച്ചും ധാരാളം സമ്പാദിക്കാറുണ്ട്. ഒരു മുറിയിൽ ഗ്രന്ഥമെല്ലാം വെച്ച്, കുറച്ച് എന്തെങ്കിലും കേൾപ്പിച്ചാൽ അതിലൂടെ വരുമാനമാകുന്നുണ്ട്, അത് യഥാർത്ഥമായ ജ്ഞാനമല്ല. യഥാർത്ഥ ജ്ഞാനം ഒരു ബാബയാണ് തരുന്നത്. ഏതുവരെ ഈ ആത്മീയ ജ്ഞാനം പ്രാപ്തമാകുന്നില്ലയോ അതുവരേക്കും അവരുടെ ബുദ്ധിയിൽ ശാസ്ത്രങ്ങളുടെ തത്വജ്ഞാനമായിരിക്കും. നിങ്ങളുടെ കാര്യം കേൾക്കില്ല. നിങ്ങൾ വളരെ കുറച്ച് പേരെ ഉള്ളൂ. ഇത് 100% ഉറപ്പാണ് നിങ്ങൾക്ക് ആത്മീയ അച്ഛനിലൂടെയാണ് ആത്മീയ ജ്ഞാനം പ്രാപ്തമാകുന്നത്. ജ്ഞാനം വരുമാന മാർഗ്ഗമാണ്. ധാരാളം ധനവും കിട്ടും. യോഗത്തിലൂടെ ആരോഗ്യം കിട്ടും അർത്ഥം നിരോഗി ശരീരം പ്രാപ്തമാകും. ജ്ഞാനത്തിലൂടെ സമ്പത്ത് പ്രാപ്തമാകുന്നു. ഇതാണ് മുഖ്യമായ രണ്ട് വിഷയങ്ങൾ. എന്നാലും ചിലർ നല്ല രീതിയിൽ ധാരണ ചെയ്യും, ചിലരുടെ ധാരണ കുറവായിരിക്കും. അതിനാൽ സമ്പത്തും കുറച്ചേ പ്രാപ്തമാകൂ. ശിക്ഷകളെല്ലാം അനുഭവിച്ച് പോയി പദവി നേടും. പൂർണ്ണമായും ഓർമ്മയിൽ കഴിയുന്നില്ലെങ്കിൽ വികർമ്മം വിനാശമാകില്ല. പിന്നെ ശിക്ഷയും അനുഭവിക്കേണ്ടി വരും. പദവിയും ഭ്രഷ്ടമാകും, സ്കൂളിൽ നടക്കുന്നത് പോലെ. ഇതാണ് പരിധിയില്ലാത്ത ജ്ഞാനം, ഇതിലൂടെ ദു:ഖത്തിന്റെ തോണി മറുകര എത്തും. വക്കീലാകുന്നതിന്, വൈദ്യനാകുന്നതിന്, എൻജിനിയറാകുന്നതിനുള്ള പഠിപ്പാണ് അവിടെ പഠിക്കുന്നത്. ഇവിടെയാണെങ്കിൽ ഒരു പഠിപ്പാണ് ഉള്ളത്. യോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും സദാ ആരോഗ്യമുള്ളവരും, ധനവാൻമാരുമായിരിക്കും. രാജകുമാരനായിരിക്കും. അവിടെ സ്വർഗ്ഗത്തിൽ വക്കീലും ജഡ്ജിയുമൊന്നുമുണ്ടാകില്ല. അവിടെ ധർമ്മരാജന്റെയും ആവശ്യമില്ല. ഗർഭജയിലിലും ശിക്ഷ അനുഭവിക്കേണ്ട, ധർമ്മരാജപുരിയിലും ശിക്ഷ അനുഭവിക്കേണ്ടി വരില്ല. അവിടെ ഗർഭ കൊട്ടാരത്തിൽ വളരെ സുഖമുള്ളവരായിരിക്കും. ഇവിടെ ഗർഭജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. ഈ കാര്യങ്ങൾ എല്ലാം നിങ്ങൾ കുട്ടികളാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. ബാക്കി ശാസ്ത്രങ്ങളും, സംസ്കൃതത്തിൽ ശ്ലോകങ്ങളെല്ലാം ഉണ്ടാക്കിയത് മനുഷ്യരാണ്. ചോദിക്കാറുണ്ട് സത്യയുഗത്തിലെ ഭാഷ ഏതാണ് എന്ന്? ബാബ മനസ്സിലാക്കി തരുകയാണ് - എന്താണോ ദേവതകളുടെ ഭാഷ അതായിരിക്കും അവിടുത്തെ ഭാഷ. എന്നാൽ അവിടെയുള്ള ഭാഷ വേറെ എവിടേയും ഉണ്ടാകില്ല. അവിടെ സംസ്കൃത ഭാഷയാണ് എന്നല്ല. ദേവതകളുടേയും പതിത മനുഷ്യരുടേയും ഭാഷ ഒന്നായിരിക്കില്ല. അവിടുത്തെ ഭാഷ അവിടെ നടക്കും. ഇത് ചോദിക്കേണ്ട കാര്യമില്ല. ആദ്യം നിങ്ങൾ ബാബയിൽ നിന്ന് സമ്പത്തെടുക്കൂ. എന്താണോ കല്പം മുമ്പ് ഉണ്ടായിരുന്നത് അത് തന്നെ ഉണ്ടാകും. ആദ്യം സമ്പത്തെടുക്കൂ, വേറെ ഒന്നും ചോദിക്കേണ്ട ആവശ്യം തന്നെ ഇല്ല. ശരി 84 ജന്മങ്ങളില്ല, 80 അഥവാ 82 ജന്മങ്ങളാണെങ്കിലും, ഈ കാര്യങ്ങളെല്ലാം നിങ്ങൾ വിടൂ. ബാബ പറയുകയാണ് അല്ലാഹുവിനെ ഓർമ്മിക്കൂ. എന്തു തന്നെയായാലും സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവിയാണല്ലോ പ്രാപ്തമാകുന്നത്. കയറുകയും ഇറങ്ങുകയും വേണമല്ലോ. ഇപ്പോൾ നിങ്ങൾ മാസ്റ്റർ ജ്ഞാന സാഗരനും, മാസ്റ്റർ സുഖ സാഗരനുമായി മാറുകയാണ്. നിങ്ങൾ പുരുഷാർത്ഥികളാണ്. ബാബ സമ്പൂർണ്ണനാണ്. ബാബയിൽ ഏത് ജ്ഞാനമാണോ ഉള്ളത് അത് കുട്ടികളിലും ഉണ്ട്. പക്ഷെ നിങ്ങളെ സാഗരം എന്ന് പറയില്ല. സാഗരം കേവലം ഒന്നു മാത്രമേ ഉള്ളൂ. ബാക്കി ജ്ഞാന സാഗരത്തിൽ നിന്നും ഉത്ഭവിച്ച നദികളാണ് നിങ്ങൾ. നിങ്ങൾ മാനസരോവരമാണ്, നദികളാണ്. നദികൾക്ക് പേരുണ്ടല്ലോ. വളരെ വലിയ നദിയാണ് ബ്രഹ്മപുത്ര. കൽക്കട്ടയിൽ നദിയും സാഗരവും കൂടി ചേരുന്നുണ്ട്. ആ സ്ഥലത്തിന്റെ പേരാണ് ഡയമണ്ട് ഹാർബർ. നിങ്ങൾ ബ്രഹ്മാമുഖ വംശാവലികൾ, വജ്ര സമാനമാവുകയാണ്. വളരെ വലിയ മേളകൾ നടത്താറുണ്ട്. ബാബ ഈ ബ്രഹ്മാശരീരത്തിലേക്ക് പ്രവേശിച്ചാണ് കുട്ടികളെ കാണുന്നത്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. എന്നാലും ബാബ പറയുകയാണ് മൻമനാഭവ: ബാബയെ ഓർമ്മിച്ചു കൊണ്ടേയിരിക്കൂ. ഏറ്റവും പ്രിയപ്പെട്ടതും, സർവ്വ സംബന്ധങ്ങളുടേയും സാക്രീനും ശിവബാബയാണ്. ബാക്കി ഉള്ള സംബന്ധികളെല്ലാം വികാരികളാണ്. അവരിൽ നിന്നും ദു:ഖമാണ് പ്രാപ്തമാവുക. ബാബ നിങ്ങൾക്ക് എല്ലാത്തിന്റെയും ഫലം നൽകും. സർവ്വ സംബന്ധങ്ങളുടേയും സ്നേഹം നൽകുന്നുണ്ട്, എത്ര സുഖമാണ് നൽകുന്നത്. വേറെ ആർക്കും ഇത്രയും സുഖം നൽകാൻ സാധിക്കില്ല. ചിലർക്ക് അല്പകാലത്തേക്കുള്ള സുഖമാണ് നൽകാൻ കഴിയുക. ഇതിനെ തന്നെയാണ് സന്യാസിമാർ ക്ഷണഭംഗുരമായ സുഖം എന്ന് പറയുന്നത്. ദു:ഖധാമത്തിൽ തീർച്ചയായും ദു:ഖം തന്നെ ആണ് ഉണ്ടാവുക. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ ഈ പാർട്ട് അനേക തവണ അഭിനയിച്ചതാണ്. പക്ഷെ നമുക്ക് എങ്ങനെ ഉയർന്ന പദവി പ്രാപ്തമാക്കാം, അതിന്റെ ചിന്ത ഉണ്ടായിരിക്കണം. നമ്മൾ ഒരിക്കലും തോൽക്കാതിരിക്കുന്നതിനുള്ള പുരുഷാർത്ഥം ചെയ്യണം. നല്ല നമ്പറോടു കൂടി പാസ്സായാൽ ഉയർന്ന പദവി പ്രാപ്തമാക്കാം അതോടൊപ്പം അവർക്ക് സന്തോഷവും ഉണ്ടായിരിക്കും. എല്ലാവർക്കും ഒരു പോലെയാകാൻ സാധിക്കില്ല, യോഗത്തിന്റെ കാര്യത്തിലും ഒരു പോലെയല്ല. ഒരിക്കലും കണ്ടിട്ടില്ലാത്ത എത്ര ഗോപികമാരാണ് ഉള്ളത്. ബാബയെ കാണുന്നതിന് വേണ്ടി അവർ ദാഹിക്കുകയാണ്. സാധുക്കളുടേയും സന്യാസിമാരുടേയും അടുത്ത് പോകുന്നതിന് ദാഹിക്കുന്നതിന്റെ കാര്യമില്ല. ഇവിടെ ശിവബാബയെ കാണുന്നതിന് വേണ്ടിയാണ് വരുന്നത്. അത്ഭുതകരമായ കാര്യമല്ലേ. വീട്ടിൽ ഇരുന്നുകൊണ്ടും ഓർമ്മിക്കുന്നുണ്ട്, ഞങ്ങൾ ശിവബാബയുടെ കുട്ടികളാണ് എന്ന് പറയുന്നുണ്ട്. ആത്മാവിന് സ്മൃതി വരുന്നുണ്ട്. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ കല്പ കല്പം ശിവബാബയിൽ നിന്നും സമ്പത്തെടുക്കും. അതേ അച്ഛൻ ഇപ്പോൾ കല്പത്തിന് ശേഷം വന്നിരിക്കുകയാണ്. അതിനാൽ ബാബയെ കാണാതെ ഇരിക്കാൻ സാധിക്കില്ലല്ലോ. ബാബ വന്നിട്ടുണ്ട് എന്നത് ആത്മാവിന് അറിയും. ശിവജയന്തിയും ആഘോഷിക്കാറുണ്ട്, പക്ഷെ ഒന്നും അറിയുന്നില്ല. ശിവബാബാ വന്നാണ് പഠിപ്പിക്കുന്നത്, ഇതൊന്നും ആർക്കും അറിയില്ല. പേരിനു മാത്രമാണ് ശിവജയന്തി ആഘോഷിക്കുന്നത്. അന്ന് അവധിയും എടുക്കാറില്ല. ആരാണോ സമ്പത്ത് നൽകിയത്, ആ അച്ഛന് ഒരു മഹത്വവും കൊടുക്കുന്നില്ല അതോടൊപ്പം ആർക്കാണോ സമ്പത്ത് നൽകിയത് (കൃഷ്ണൻ) ആ പേരിനെ പ്രശസ്തമാക്കുകയും ചെയ്തു. ബാബ പ്രത്യേകിച്ചും ഭാരതത്തിലേക്ക് വന്ന് സ്വർഗ്ഗമാക്കി മാറ്റുകയാണ് ചെയ്തത്. ബാക്കി എല്ലാവർക്കും മുക്തി പ്രാപ്തമാകും. എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾക്ക് അറിയാം മുക്തിക്ക് ശേഷം ജീവൻമുക്തി പ്രാപ്തമാകുന്നു. ബാബ വന്ന് മായയുടെ ബന്ധനങ്ങളിൽ നിന്നും മുക്തമാക്കുകയാണ്. സർവ്വരുടേയും സദ്ഗതി ദാതാവ് എന്നാണ് ബാബയെ പറയാറുള്ളത്. ജീവന്മുക്തി എല്ലാവർക്കും പ്രാപ്തമാകും എന്നാൽ നമ്പർവാർ പുരുഷാർത്ഥം അനുസരിച്ചായിരിക്കും. ബാബ പറയുകയാണ്, ഇതാണ് പതിത ലോകവും, ദു:ഖധാമവും. സത്യയുഗത്തിൽ നിങ്ങൾക്ക് എത്ര സുഖമാണ് പ്രാപ്തമാവുക. അതിനെയാണ് ബഹിശ്ത് എന്ന് പറയുന്നത്. അല്ലാഹു എന്തിനാണ് ബഹിശ്ത് രചിച്ചത്? കേവലം മുസ്ലീം ധർമ്മത്തിലുള്ളവർക്ക് വേണ്ടിയാണോ രചിച്ചത്? അവരവരുടെ ഭാഷയിൽ ചിലർ സ്വർഗ്ഗമാണെന്നും ചിലർ ബഹിശ്ത് എന്നും പറയും. നിങ്ങൾക്ക് അറിയാം സ്വർഗ്ഗമായിരുന്നപ്പോൾ കേവലം ഭാരതം മാത്രമാണ് ഉണ്ടായിരുന്നത്. ഈ കാര്യങ്ങൾ എല്ലാം നമ്പർവാർ പുരുഷാർത്ഥം അനുസരിച്ച് നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ഇരിക്കും. ഒരു മുസൽമാൻ പറയുമായിരുന്നു ഞാൻ അല്ലാഹുവിന്റെ പൂന്തോട്ടത്തിലേക്ക് പോയി എന്ന്. ഇതെല്ലാം സാക്ഷാത്കാരത്തിലൂടെയാണ്. ഇതെല്ലാം ആദ്യം തന്നെ ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ഡ്രാമയിൽ എന്തെല്ലാം നടക്കുന്നുണ്ടോ, ഒരു നിമിഷം കടന്നു പോയാലും അറിയാം കല്പം മുമ്പും ഇത് കടന്നു പോയിട്ടുണ്ട്. നാളെ എന്ത് സംഭവിക്കും, ഇതാർക്കും അറിയില്ല. ഡ്രാമയിൽ നിശ്ചയം ഉണ്ടായിരിക്കണം, എങ്കിൽ ഒരു ചിന്തയും ഉണ്ടാകില്ല. നമുക്ക് ബാബയുടെ ആജ്ഞയാണ് - മനസ്സു കൊണ്ട് ബാബയെ ഓർമ്മിക്കൂ അതോടൊപ്പം തന്റെ സമ്പത്തിനെയും ഓർമ്മിക്കണം. എല്ലാവരും മരിക്കും, ആരും ആർക്ക് വേണ്ടിയും കരയാൻ ഉണ്ടാകില്ല. മരണം വരികയും പോവുകയും ചെയ്യും, കരയുന്നതിനുള്ള സമയം പോലും ഉണ്ടാകില്ല. ശബ്ദം പോലും വരില്ല. ഇന്ന് മനുഷ്യർ ചിതാഭസ്മം ഒഴുക്കുന്നതിന് എവിടെയെല്ലാം ചുറ്റി കറങ്ങുന്നു. എത്ര ഭാവനയോടെയാണ് പോകുന്നത്. ഇതെല്ലാം സമയത്തെ പാഴാക്കുന്ന കാര്യങ്ങളാണ്. ഇതിലെല്ലാം എന്താണ് ഉള്ളത്. മണ്ണ് മണ്ണിലേക്ക് ലയിച്ചു ചേരും. ഇതിലൂടെ ഭാരതം പവിത്രമാകുമോ? പതിത ലോകത്തിൽ ഏത് കർമ്മം ചെയ്യുന്നുവോ അത് പതിതം തന്നെ ആയിരിക്കും. ദാന പുണ്യങ്ങളെല്ലാം ചെയ്യാറുണ്ട്. ഇതിലൂടെ ഭാരതം പാവനമായിട്ടുണ്ടോ? ഏണിപ്പടി ഇറങ്ങുക തന്നെ വേണം. സത്യയുഗത്തിൽ സൂര്യവംശികളായിരുന്നു. പിന്നെ ഏണിപ്പടി താഴേക്ക് ഇറങ്ങേണ്ടി വന്നു, പതുക്കെ പതുക്കെ താഴേക്ക് ഇറങ്ങി. എത്ര യജ്ഞങ്ങൾ ചെയ്താലും തപസ്സ് ചെയ്താലും അടുത്ത ജന്മത്തിൽ അല്പകാലത്തേക്ക് അതിന്റെ ഫലം കിട്ടും. ആരെങ്കിലും മോശമായ കർമ്മം ചെയ്യുന്നുവെങ്കിൽ അതിന്റെ ഫലം അവർക്ക് കിട്ടും. പരിധിയില്ലാത്ത ബാബക്ക് അറിയാം ഞാൻ കുട്ടികളെ പഠിപ്പിക്കാനാണ് വന്നിരിക്കുന്നത് എന്ന്. സാധാരണമായ ശരീരത്തിലേക്കാണ് വരുന്നത്. തിലകമൊന്നും അണിയിക്കേണ്ട ആവശ്യമില്ല. വിലപിടിച്ച തിലകമെല്ലാം ഭക്തർ കൊടുക്കാറുണ്ട്, എന്നാൽ എത്രയോ വഞ്ചിക്കപ്പെടുന്നു. ബാബ പറഞ്ഞിട്ടുണ്ട്, ഞാൻ സാധാരണ ശരീരത്തിലേക്കാണ് വരുന്നത്, വന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. വാനപ്രസ്ഥ അവസ്ഥയല്ലേ. കൃഷ്ണന്റെ പേര് എന്തുകൊണ്ടാണ് എഴുതിയത്? ഇത് നിർണ്ണയിക്കുന്നതിനുള്ള ബുദ്ധി പോലുമില്ല. ഇപ്പോൾ ശരിയും തെറ്റും നിർണ്ണയിക്കുന്നതിനുള്ള ബുദ്ധി ബാബ നൽകിയിരിക്കുകയാണ്. ബാബ പറയുകയാണ്, നിങ്ങൾ യജ്ഞം, തപസ്സ്, ദാനം പുണ്യം, ശാസ്ത്രങ്ങളെല്ലാം പഠിച്ചാണ് വന്നിരിക്കുന്നത്. ആ ശാസ്ത്രങ്ങളിൽ എന്തെങ്കിലും ഉണ്ടോ? ഞാനാണോ രാജയോഗം പഠിപ്പിച്ച് നിങ്ങളെ വിശ്വത്തിന്റെ ചക്രവർത്തി ആക്കിയത് അതോ കൃഷ്ണനാണോ? ഇത് നിർണ്ണയിക്കൂ. പറയുന്നുണ്ട് - ബാബാ അങ്ങു തന്നെയാണ് കേൾപ്പിച്ചത്. കൃഷ്ണൻ ചെറിയ രാജകുമാരനാണ്, ആ കുട്ടി എങ്ങനെയാണ് കേൾപ്പിക്കുക. ബാബാ അങ്ങ് നൽകിയ രാജയോഗത്തിലൂടെയാണ് ഞങ്ങൾ ആ പദവി നേടിയത്. ബാബ പറയുന്നു, ശരീരത്തെ വിശ്വസിക്കരുത്. വളരെ പുരുഷാർത്ഥം ചെയ്യണം. ബാബാ ഇവർ നല്ല നിശ്ചയ ബുദ്ധിയാണ് എന്നെല്ലാം ബാബയുടെ അടുത്ത് വാർത്ത കേൾപ്പിക്കാറുണ്ട്. എന്നാൽ അവർക്ക് തീർത്തും നിശ്ചയം ഇല്ല എന്ന് ബാബ പറയും, ആർക്കാണോ കൂടുതൽ സ്നേഹം കൊടുത്തത് അവർ ഇവിടെ ഇന്ന് ഇല്ല. ബാബ എല്ലാവരുടേയും കൂടെ സ്നേഹത്തോടെ ആണ് നടക്കുന്നത്. ബാബക്കറിയാം ഞാൻ എങ്ങനെയുള്ള കർമ്മമാണോ ചെയ്യുന്നത്, എന്നെ നോക്കി മറ്റുള്ളവരും ചെയ്യും. ചിലർ വികാരത്തിലേക്ക് പോകും, പിന്നെ ഒളിഞ്ഞ് വന്ന് ഇവിടെ ഇരിക്കാറുണ്ട്. ബാബ ഉടൻ തന്നെ സന്ദേശിയുടെ അടുത്ത് അത് പറയും. ഇങ്ങനെയുള്ള കർമ്മം ചെയ്യുന്നവർ വളരെ ദുർബ്ബലരായിപ്പോകും. അവർക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. അന്തിമത്തിൽ ദുർബ്ബലമായ സമയത്ത് ആരെങ്കിലും അങ്ങനെയുള്ള പാപം ചെയ്താൽ അവർക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. മുന്നോട്ട് പോകവെ നിങ്ങൾ പലതും കാണും. ബാബ എന്തെല്ലാമാണ് ചെയ്യുന്നത് എന്ന് ചിന്തിക്കും. ബാബ ശിക്ഷയൊന്നും നൽകുന്നില്ല, ധർമ്മരാജനിലൂടെ നൽകുന്നു. ജ്ഞാനത്തിൽ പ്രേരണയുടെ കാര്യമൊന്നുമില്ല. എല്ലാവരും ഭഗവാനെ അല്ലയോ പതിത പാവനാ വരൂ......വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന് വിളിക്കുന്നുണ്ട്. എല്ലാ ആത്മാക്കളും അവയവങ്ങളിലൂടെയാണ് വിളിക്കുന്നത്. ബാബ ജ്ഞാന സാഗരനാണ്. ബാബയുടെ അടുത്ത് എത്ര ജ്ഞാനമാണ് ഉള്ളത്, ഇത്രയും സാധനങ്ങൾ വേറെ ആരുടെ അടുത്തും ഉണ്ടാകില്ല. കൃഷ്ണന്റെ മഹിമ തീർത്തും വ്യത്യസ്തമാണ്. ബാബയുടെ ശിക്ഷണത്തിലൂടെ എങ്ങനെയാണ് ലക്ഷ്മി നാരായണൻ ആ പദവി നേടിയത്? ബാബയാണ് ആ പദവി പ്രാപ്തമാക്കി തരുന്നത്. ബാബ വന്ന് കർമ്മം, അകർമ്മം, വികർമ്മത്തിന്റെ ഗതിയെ മനസ്സിലാക്കി തരുകയാണ്. ഇപ്പോൾ നിങ്ങളുടെ മൂന്നാമത്തെ നേത്രം തുറക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അറിയാം ഇത് 5000 വർഷത്തിന്റെ കാര്യമാണ്. ഇപ്പോൾ വീട്ടിലേക്ക് പോകണം, പാർട്ട് അഭിനയിക്കണം. ഇത് സ്വദർശന ചക്രമാണ്. നിങ്ങളുടെ പേരാണ് സ്വദർശന ചക്രധാരി, ബ്രാഹ്മണ കുല ഭൂഷണർ, പ്രജാപിതാ ബ്രഹ്മാകുമാരൻമാരും കുമാരിമാരുമാണ്. ലക്ഷക്കണക്കിന് സ്വദർശന ചക്രധാരികളായി മാറുന്നു. നിങ്ങൾ എത്ര ജ്ഞാനമാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ സമയം വളരെ ദുർബ്ബലമാണ്, അതിനാൽ ഒരു തലകീഴായ കർമ്മവും ചെയ്യരുത്. കർമ്മം-അകർമ്മം-വികർമ്മത്തിന്റെ ഗതിയെ ശ്രദ്ധയിൽ വെച്ച് സദാ ശ്രേഷ്ഠമായ കർമ്മം ചെയ്യണം.

2) യോഗത്തിലൂടെ സദാ കാലത്തേക്ക് തന്റെ ശരീരത്തെ നിരോഗിയാക്കി മാറ്റണം. ഏറ്റവും പ്രിയപ്പെട്ട ബാബയെ ഓർമ്മിക്കണം. ബാബയിലൂടെ ഏതൊരു അവിനാശിയായ ജ്ഞാന ധനം പ്രാപ്തമാകുന്നുവോ, അത് ദാനം ചെയ്യൂ.

വരദാനം :-
സഹനശീലതയുടെ ഗുണത്തിലൂടെ കഠോരസംസ്കാരത്തെയും ശീതളമാക്കുന്ന സന്തുഷ്ടമണിയായി ഭവിക്കട്ടെ.

ആരിലാണോ സഹനശീലതയുടെ ഗുണമുള്ളത് അവർ മുഖത്താൽ എല്ലായ്പോഴും സന്തുഷ്ടമായി കാണപ്പെടും. ആര് സ്വയം സന്തുഷ്ടമൂർത്തിയായി കഴിയുന്നുവോ അവർ മറ്റുള്ളവരെയും സന്തുഷ്ടമാക്കി നൽകുന്നു. സന്തുഷ്ടമാകുക അർഥം സഫലത നേടുക. ആര് സഹനശീലരാകുന്നുവോ അവർ തന്റെ സഹനശീലതയുടെ ശക്തിയിലൂടെ കഠോരസംസ്കാരം അഥവാ കഠിനകാര്യത്തെ ശീതളവും സഹജവുമാക്കി നൽകുന്നു. അവരുടെ മുഖം തന്നെ ഗുണമൂർത്തിയായി കാണപ്പെടുന്നു. അവർക്കാണ് ഡ്രാമയുടെ തണലിൽ നിലനിൽക്കാനാവുക.

സ്ലോഗന് :-
ആര് വാക്കിലൂടെ മാറുന്നില്ലയോ അവരെ ശുഭവൈബ്രേഷനിലൂടെ മാറ്റാനാവും

അവ്യക്തസൂചനകൾ- മഹാനാകുന്നതിന് മധുരതയുടെയും നമ്രതയുടെയും ഗുണം ധാരണ ചെയ്യൂ

ബ്രഹ്മാബാബയുടെ സംസാരം മാലാഖമാരുടെ സംസാരമാകുന്നതു പോലെ, കുറച്ച് സംസാരം, മധുര സംസാരമായിരുന്നു. ഇങ്ങനെ യഥാർഥ സംസാരം സംസാരിക്കൂ. ചുമതലകൾക്കായി സംസാരിക്കേണ്ടി വരുന്നു. എന്നാൽ അതും നീണ്ടതാവരുത്. ഓരോ സങ്കൽപവും വാക്കും കർമത്തിലും ഫോളോ ഫാദർ ചെയ്യൂ. ഓരോ വാക്കിലും മധുരത, നമ്രതയുടെ മഹാനതയുണ്ടാകണം. ഇതിനു വേണ്ടി സ്വയത്തെ നിമിത്തമെന്ന് മനസിലാക്കി ഓരോ കാര്യവും ചെയ്യൂ അപ്പോൾ മഹാനതയ്ക്കൊപ്പം നമ്രത വരും, സഫലതാമൂർത്തിയാകും.