മധുരമായകുട്ടികളെ- ബാബവന്നിരിക്കുകയാണ്നിങ്
ങൾകുട്ടികളെനീന്തൽ
അഭ്യസിപ്പിക്കുന്നതിന്,
ഇതിലൂടെനിങ്ങൾഈലോക
ത്തുനിന്നുംഅക്കരെ
കടക്കുന്നു.നിങ്ങൾക്കു
വേണ്ടിഈലോകംതന്നെപരി
വർത്തനപ്പെടുന്നു.
ചോദ്യം :-
ഏതു കുട്ടികളാണോ ബാബയുടെ സഹയോഗികളായി മാറുന്നത്, അവർക്ക് ഈ സഹായത്തിന്റെ
പ്രതിഫലമായി എന്താണ് പ്രാപ്തമാവുക?
ഉത്തരം :-
ഇപ്പോൾ
ബാബയുടെ സഹയോഗികളായി മാറുന്ന കുട്ടികളെ ബാബ അങ്ങനെയാക്കിമാറ്റുന്നു, അതിലൂടെ
അരക്കൽപ്പത്തോളം ആരിൽ നിന്നും സഹായം തേടേണ്ടതായോ അഭിപ്രായം സ്വീകരിക്കേണ്ടതായോ
ഉള്ള ആവശ്യമില്ല. എത്ര വലിയ അച്ഛനാണ്, പറയുന്നു കുട്ടികളെ നിങ്ങൾ എന്റെ
സഹയോഗികളായി മാറുന്നില്ല എങ്കിൽ നമുക്ക് എങ്ങനെ സ്വർഗ്ഗം സ്ഥാപിക്കാൻ സാധിക്കും.
ഓംശാന്തി.
മധുര മധുരമായ നമ്പർവൈസായ അതിമധുരമായ ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛൻ
മനസ്സിലാക്കിത്തരുന്നു കാരണം ഒരുപാട് കുട്ടികൾ വിവേകഹീനരായിരിക്കുകയാണ്. രാവണൻ
വളരെയധികം അവിവേകികളാക്കി മാറ്റി. ഇപ്പോൾ ബാബ നമ്മെ എത്ര വിവേകശാലിയാക്കിയാണ്
മാറ്റുന്നത്. ആരെങ്കിലും ഐ.സി.എസ്-ന്റെ പരീക്ഷ പാസ്സാവുമ്പോൾ മനസ്സിലാക്കുന്നു
വളരെ വലിയ പരീക്ഷ പാസ്സായി. ഇപ്പോൾ നിങ്ങളാണെങ്കിൽ നോക്കൂ എത്ര വലിയ പരീക്ഷയാണ്
പാസ്സാകുന്നത്. അൽപ്പം ചിന്തിക്കൂ, നമ്മെ പഠിപ്പിക്കുന്നത് ആരാണ്! പഠിക്കുന്നവർ
ആരാണ് ! നമ്മൾ കൽപ്പ-കൽപ്പം ഓരോ 5000 വർഷത്തിനു ശേഷവും
അച്ഛൻ-ടീച്ചർ-സദ്ഗുരുവുമായി വീണ്ടും മിലനം ചെയ്തുകൊണ്ടിരിക്കുന്നു എന്ന നിശ്ചയം
ഉണ്ടായിരിക്കണം. നമ്മൾ ഉയർന്നതിലും ഉയർന്ന ബാബയിലൂടെ എത്രത്തോളം ഉയർന്ന
സമ്പത്താണ് നേടുന്നതെന്ന് കേവലം നിങ്ങൾ കുട്ടികൾക്കേ അറിയൂ. ടീച്ചറും
പഠിപ്പിച്ച് സമ്പത്ത് നൽകുന്നില്ലേ. നിങ്ങളേയും പഠിപ്പിച്ച് നിങ്ങൾക്കു വേണ്ടി
ഈ ലോകം തന്നെ പരിവർത്തനപ്പെടുന്നു, പുതിയ ലോകത്തിൽ രാജ്യം ഭരിക്കുന്നതിനായി.
ഭക്തിമാർഗ്ഗത്തിൽ എത്രയാണ് മഹിമ പാടിക്കൊണ്ടി രിക്കുന്നത്. നിങ്ങൾ ബാബയിലൂടെ
തന്റെ സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. പഴയ ലോകം
പരിവർത്തനപ്പെട്ടുകൊ
ണ്ടിരിക്കുന്നു എന്നുള്ളത് നിങ്ങൾക്കറിയാം. നിങ്ങൾ പറയുന്നു
നമ്മൾ എല്ലാവരും ശിവബാബയുടെ കുട്ടികളാണ്. ഈ പഴയ ലോകത്തെ പുതിയതാക്കി മാറ്റാനായി
ബാബയ്ക്ക് വരേണ്ടി വരുന്നു. ത്രിമൂർത്തിയുടെ ചിത്രത്തിലും കാണിക്കുന്നുണ്ട്
ബ്രഹ്മാവിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപന. അപ്പോൾ തീർച്ചയായും
ബ്രഹ്മാമുഖവംശാവലികളായ ബ്രാഹ്മണ-ബ്രാഹ്മണിമാർ ആവശ്യമാണ്. ബ്രഹ്മാവ് ഒറ്റയ്ക്ക്
ഒരിക്കലും പുതിയ ലോകം സ്ഥാപിക്കുന്നില്ല. രചയിതാവ് ഒരേയൊരു ശിവബാബയാണ്. പറയുന്നു
ഞാൻ വന്ന് യുക്തിപൂർവ്വം ഈ പഴയ ലോകത്തിന്റെ വിനാശം ചെയ്യിച്ച് പുതിയ ലോകം
സ്ഥാപിക്കുന്നു. പുതിയ ലോകത്തിൽ വസിക്കുന്നവർ വളരെ കുറച്ചാണ്. ജനസംഖ്യ
കുറയ്ക്കുന്നതിനായി ഗവൺമെന്റ് ധാരാളം പ്രയത്നിക്കുന്നുണ്ട്. ഇപ്പോൾ കുറയാനൊന്നും
പോകുന്നില്ല. യുദ്ധത്തിൽ കോടിക്കണക്കിന് മനുഷ്യർ മരിക്കുന്നു. എന്നിട്ടും
മനുഷ്യരുടെ എണ്ണം കുറയുന്നില്ലല്ലോ, ജനസംഖ്യ വീണ്ടും വർദ്ധിക്കുന്നു. ഇതും
നിങ്ങൾക്കേ അറിയൂ. നിങ്ങളുടെ ബുദ്ധിയിൽ വിശ്വത്തിലെ ആദിമധ്യാന്ത്യത്തിന്റെ
ജ്ഞാനം ഉണ്ട്. നിങ്ങൾ സ്വയത്തെ വിദ്യാർത്ഥികളാണെന്നും മനസ്സിലാക്കുന്നു.
നീന്താനും അഭ്യസിക്കുന്നു. എന്റെ തോണി അക്കരെ കടത്തൂ എന്ന് പാടാറില്ലേ. നീന്തൽ
പഠിക്കുന്നവർ വളരെ പ്രശസ്ഥരാകാറുണ്ട്. ഇപ്പോൾ നിങ്ങളുടെ നീന്തൽ എങ്ങനെയാണെന്ന്
നോക്കൂ, ഒറ്റയടിക്ക് മുകളിലേക്ക് പോയി താഴേക്ക് വരുന്നു. മറ്റുള്ളവർ ഇത്ര മൈലുകൾ
മുകളിലേക്ക് പോയി എന്നു പറയുന്നു. നിങ്ങൾ ആത്മാക്കൾ എത്ര മൈലുകളാണ് മുകളിലേക്ക്
പോകുന്നത്. മറ്റുള്ളവരുടേത് സ്ഥൂലമായ കാര്യമാണ്, അതിനെ എണ്ണാൻ കഴിയുന്നു.
നിങ്ങളുടേത് എണ്ണമറ്റതാണ്. നിങ്ങൾക്കറിയാം നമ്മൾ ആത്മാക്കൾ സൂര്യനും ചന്ദ്രനും
ഇല്ലാത്ത തന്റെ വീട്ടിലേക്ക് പോകുന്നു. അത് നമ്മുടെ വീടാണെന്നുള്ള സന്തോഷം
നിങ്ങൾക്കുണ്ട്. നമ്മൾ അവിടെ വസിക്കുന്നവരാണ്. മനുഷ്യർ മുക്തിധാമത്തിലേക്ക്
പോകുന്നതിനായി ഭക്തി ചെയ്യുന്നു, പുരുഷാർത്ഥം ചെയ്യുന്നു. പക്ഷെ ആർക്കും
അങ്ങോട്ട് പോകാൻ സാധിക്കില്ല. മുക്തിധാമത്തിൽ ഭഗവാനുമായി മിലനം ചെയ്യാൻ
പ്രയത്നിക്കുന്നു. അനേക പ്രകാരത്തിൽ പ്രയത്നിക്കുന്നു. ചിലർ പറയുന്നു ജ്യോതി
ജ്യോതിയിൽ പോയി ലയിച്ചു എന്ന്. ചിലർ പറയുന്നു മുക്തിധാമത്തിലേക്ക് പോകണമെന്ന്.
പക്ഷെ മുക്തിധാമം എന്താണെന്നു പോലും ആർക്കും അറിയില്ല. നിങ്ങൾ കുട്ടികൾക്കറിയാം
ബാബ വന്നിരിക്കുകയാണ് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും. മധുര മധുരമായ
ബാബ വന്നിരിക്കുന്നു, നമ്മെ വീട്ടിലേക്ക് കൊണ്ടുപോകാൻ യോഗ്യരാക്കുന്നു. ഇതിനു
വേണ്ടി നാം അരക്കൽപ്പം പുരുഷാർത്ഥം ചെയ്തിട്ടും ആയിത്തീരാൻ സാധിച്ചിട്ടില്ല. ആരും
ജ്യോതിയിൽ പോയി ലയിച്ചിട്ടുമില്ല, മുക്തീധാമത്തിലേക്കും പോയിട്ടില്ല. മോക്ഷം
പ്രാപിച്ചിട്ടുമില്ല. എന്തെല്ലാം പുരുഷാർത്ഥം ചെയ്തോ അതെല്ലാം വ്യർത്ഥമായി.
ഇപ്പോൾ നിങ്ങൾ ബ്രാഹ്മണകുലഭൂഷണരുടെ പുരുഷാർത്ഥമാണ് സത്യമെന്ന്
തെളിയിക്കപ്പെട്ടിട്ടുളളത്. ഈ കളി എങ്ങിനെയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്.
നിങ്ങൾ ഇപ്പോൾ ആസ്തികരായി മാറുന്നു. നിങ്ങൾ ബാബയെ നല്ല രീതിയിൽ അറിയുന്നു.
ബാബയിലൂടെ സൃഷ്ടി ചക്രത്തെയും അറിഞ്ഞു. ബാബ പറയുന്നു മുക്തി ജീവന്മുക്തിയുടെ
ജ്ഞാനം ആരിലുമില്ല. ദേവതകളിലുമില്ല. ആർക്കും ബാബയെ അറിയുന്നില്ല എങ്കിൽ എങ്ങനെ
മുകളിലേക്ക് പോകാൻ സാധിക്കും. ഒരുപാട് ഗുരുക്കന്മാർ ഉണ്ട്, അവർക്ക് ഒരുപാട്
ശിഷ്യരും ഉണ്ട്. സത്യം സത്യമായ സദ്ഗുരു ശിവബാബയാണ്. ശിവബാബയ്ക്കാണെങ്കിൽ
കാലുകളില്ല. ബാബ പറയുന്നു എനിക്ക് എന്റേതായ കാൽ ഇല്ല. ഞാൻ എങ്ങനെ എന്നെ പൂജിക്കാൻ
പറയും. വിശ്വത്തിന്റെ അധികാരിയായി മാറുന്ന കുട്ടികളെക്കൊണ്ട് എങ്ങനെ പൂജ
ചെയ്യിപ്പിക്കാനാണ്. ഭക്തിമാർഗ്ഗത്തിൽ കുട്ടികൾ അച്ഛന്റെ കാലിൽ നമസ്കരിക്കുന്നു.
വാസ്തവത്തിൽ അച്ഛന്റെ സമ്പത്തിന്റെ അധികാരികൾ കുട്ടികളാണ്. ഇതിലൂടെ വിനയം
കാണിക്കുകയാണ് ചെയ്യുന്നത്. ചെറിയ കുട്ടികൾ പോയി അച്ഛന്റെ കാലിൽ വീണ്
നമിക്കുന്നു. ഇവിടെ ബാബ പറയുന്നു നിങ്ങളെ ഞാൻ കാലുപിടിക്കുന്നതിൽ നിന്നും
മുക്തമാക്കുകയാണ്. എത്ര വലിയ അച്ഛനാണ്. പറയുന്നു നിങ്ങൾ കുട്ടികൾ എന്റെ
സഹയോഗികളാണ്. നിങ്ങൾ സഹയോഗികളായി മാറുന്നില്ല എങ്കിൽ നമ്മൾ എങ്ങിനെ സ്വർഗ്ഗം
സ്ഥാപിക്കും. ബാബ മനസ്സിലാക്കി ത്തരുന്നു-കുട്ടികളെ, ഇപ്പോൾ നിങ്ങൾ സഹയോഗികൾ ആയി
മാറൂ എന്നാൽ നിങ്ങൾക്ക് അരക്കൽപ്പത്തോളം ആരിൽ നിന്നും സഹായം സ്വീകരിക്കേണ്ട
ആവശ്യം വരില്ല. ഇവിടെ ബാബ കുട്ടികളുടെ സഹായം എടുത്തുകൊണ്ടിരിക്കുകയാണ്. ബാബ
പറയുന്നു കുട്ടികളെ, ഒരിക്കലും മോശമായി മാറരുത്. മായയോട് തോൽക്കരുത്. ഇല്ലെങ്കിൽ
പേര് മോശമാകും. മല്ലയുദ്ധത്തിൽ ആരെങ്കിലും വിജയിക്കുക യാണെങ്കിൽ അവരുടെ ജയഘോഷം
ഉണ്ടാകുന്നു. തോൽക്കുന്നവരുടെ മുഖം വാടിപ്പോകുന്നു. ഇവിടെയും അങ്ങനെ തോൽവി
സംഭവിക്കാറുണ്ട്. ഇവിടെ തോറ്റുകഴിഞ്ഞാൽ പറയും മുഖം കറുപ്പിച്ചു എന്ന്. ഇവിടേക്ക്
വന്നിരിക്കുന്നത് പവിത്രമാകുന്നതിനായാണ് എന്നിട്ട് എന്താണ്
ചെയ്തുകൊണ്ടിരിക്കുന്നത്? ചെയ്ത സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടു, പിന്നീട്
എല്ലാം പുതിയതായി ആരംഭിക്കേണ്ടി വരും. ബാബയുടെ സഹയോഗികളായി മാറി പിന്നീട്
തോറ്റുകഴിഞ്ഞാൻ പേര് മോശമാകും. രണ്ട് പാർട്ടികളാണ്, ഒന്ന് മായയുടെ അടിമകൾ,
മറ്റൊന്ന് ഈശ്വരന്റെ കുട്ടികൾ. നിങ്ങൾ ബാബയെ സ്നേഹിക്കുന്നവരാണ്. വിനാശകാലേ
വിപരീത ബുദ്ധിയെന്ന് പറയാറുമുണ്ട്. നിങ്ങളുടേത് പ്രീതബുദ്ധിയാണ്. അപ്പോൾ
നിങ്ങൾക്കൊരിക്കലും പേര് മോശമാക്കാൻ പാടില്ല. പ്രീത ബുദ്ധികളായ നിങ്ങൾ
എന്തുകൊണ്ടാണ് മായയുടെ മേൽ തോൽക്കുന്നത്? തോൽക്കുന്നവൽക്ക് ദു:ഖം
അനുഭവപ്പെടുന്നു. ജയിക്കുന്നവരെപ്രതി കരഘോഷത്തോടെ ആഹാ ആഹാ എന്നു പറയുന്നു.
നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു നമ്മൾ യോദ്ധാക്കളാണ്. തീർച്ചയായും മായയുടെ
മേൽ വിജയിക്കണം. ബാബ പറയുന്നു ദേഹസഹിതം എന്തെല്ലാം കാണുന്നുവോ അതെല്ലാം മറക്കൂ
എന്നെ മാത്രം ഓർമ്മിക്കൂ. മായ നിങ്ങളെ സതോപ്രധാനത്തിൽ നിന്നും തമോപ്രധാനമാക്കി
മാറ്റിയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും സതോപ്രധാനമാകണം. മായയെ ജയിച്ച്
ജഗത്ത്ജീത്താകണം. ഇത് ജയ-പരാജയത്തിന്റെ, സുഖ-ദു:ഖത്തിന്റെ കളി തന്നെയാണ്.
രാവണരാജ്യത്തിൽ തോൽവി സംഭവിക്കുന്നു. ഇപ്പോൾ ബാബ വീണ്ടും വിലപ്പെട്ടവരാക്കി
മാറ്റുകയാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് -ഏറ്റവും വിലപ്പെട്ടത് ശിവബാബയുടെ
ജയന്തിയാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ലക്ഷ്മീനാരായണന് സമാനമായി മാറണം. അവിടെ
ഓരോ വീടുകൾ തോറും ദീപാവലി ആയിരിക്കും എല്ലാവരുടെ ജ്യോതിയും തെളിഞ്ഞിട്ടുണ്ടാവും.
മുഖ്യമായ സ്രോതസ്സിൽ നിന്നാണ് ജ്യോതി തെളിയുന്നത്. ബാബ എത്ര സഹജ രീതിയിലാണ്
മനസ്സിലാക്കിത്തരുന്നത്. ബാബയ്ക്കല്ലാതെ മറ്റാർക്ക് മധുരമധുരമായ ഓമനകളായ
സിക്കിലധേ കുട്ടികളെ എന്നു വിളിക്കാൻ സാധിക്കും? ആത്മീയ അച്ഛനു മാത്രമേ ഇത് പറയാൻ
സാധിക്കൂ- അല്ലയോ എന്റെ മധുരമായ ഓമന സന്താനങ്ങളേ, നിങ്ങൾ അരക്കൽപ്പമായി ഭക്തി
ചെയ്തു വന്നു. തിരികെ ഒരാൾക്കു പോലും പോകാൻ സാധിക്കില്ല. ബാബ തന്നെ വന്ന്
എല്ലാവരെയും കൊണ്ടു പോകണം.
നിങ്ങൾക്ക് സംഗമയുഗത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ മനസ്സിലാക്കിക്കൊടുക്കണം.
എങ്ങനെയാണ് ബാബ വന്ന് സർവ്വ ആത്മാക്കളെയും കൊണ്ടു പോകുന്നത്. ലോകത്തിൽ ഈ
പരിധിയില്ലാത്ത നാടകത്തെക്കുറിച്ച് ആർക്കും തന്നെ അറിയില്ല, ഇത് പരിധിയില്ലാത്ത
ഡ്രാമയാണെന്ന് മറ്റാർക്കും പറയാൻ സാധിക്കില്ല. അഥവാ പരിധിയില്ലാത്ത
ഡ്രാമയാണെന്ന് പറയുകയാണെങ്കിൽ പിന്നെ ഡ്രാമയെക്കുറിച്ച് എങ്ങനെ വർണ്ണിക്കും.
ഇവിടെ നിങ്ങൾക്ക് 84 ജന്മത്തിന്റെ ചക്രത്തെക്കുറിച്ച് അറിയാം. നിങ്ങൾ കുട്ടികൾ
അറിഞ്ഞവരാണ്, നിങ്ങൾക്ക് തന്നെ ഓർമ്മിക്കുകയും വേണം. ബാബ എത്ര സഹജമായാണ് പറഞ്ഞു
തരുന്നത്. ഭക്തി മാർഗ്ഗത്തിൽ നിങ്ങൾ എത്രയാണ് ബുദ്ധിമുട്ട് സഹിക്കുന്നത്. എത്ര
ദൂരദൂരെയ്ക്കാണ് സ്നാനം ചെയ്യാൻ പോയത്. ഇങ്ങനെ പറയാറുണ്ട് ഒരു തടാകമുണ്ട്
അതിൽപോയി മുങ്ങിക്കഴിഞ്ഞാൽ മാലാഖമാരായി മാറും. നിങ്ങൾ ഇപ്പോൾ ജ്ഞാനസാഗരത്തിൽ
മുങ്ങിത്താണ് ദേവതകളായി മാറുന്നു. ചിലർ നല്ല രീതിയിൽ അലങ്കരിച്ചാൽ പറയും
ദേവതയെപ്പോലെയുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികളും രത്നത്തിന് സമാനമായി മാറുന്നു.
അല്ലാതെ സാധാരണ മനുഷ്യർക്ക് എങ്ങനെ ചിറക് ഉണ്ടാകാനാണ്. അങ്ങനെയൊന്നും ആർക്കും
പറക്കാൻ കഴിയില്ല. ആത്മാവിനു മാത്രമേ പറക്കാൻ കഴിയൂ. ആത്മാവിനെ റോക്കറ്റ് എന്നും
പറയും, ആത്മാവ് എത്ര ചെറുതാണ്. ആത്മാക്കൾ എല്ലാവരും തിരികെ പോകുമ്പോൾ നിങ്ങൾ
കുട്ടികൾക്ക് സാക്ഷാത്കാരവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതെല്ലാം ബുദ്ധികൊണ്ട്
മനസ്സിലാക്കാനുള്ളതാണ്. ഇവിടെ നിങ്ങൾ വർണ്ണിക്കുന്നുമുണ്ട്. വിനാശത്തിന്റെ
സാക്ഷാത്കാരം ഉണ്ടായതു പോലെ ആത്മാക്കളുടെ കൂട്ടം എങ്ങനെ പോകുന്നു എന്നുള്ളതിന്റെ
സാക്ഷാത്കാരവും ഉണ്ടാകും. ഹനുമാൻ, ഗണേശൻ എന്നീ ദേവതകൾ ഒന്നുമില്ല. പക്ഷെ
ഭക്തരുടെ ഭാവനയ്ക്കനുസരിച്ച് സാക്ഷാത്കാരം ലഭിക്കുന്നു. ബാബ ബിന്ദു സ്വരൂപമാണ്,
ബാബയെക്കുറിച്ച് എന്തു വർണ്ണിക്കാനാണ്? പറയുന്നു ഞാനൊരു ചെറിയ നക്ഷത്രമാണ് എന്നെ
ഈ കണ്ണുകളിലൂടെ കാണാൻ സാധിക്കില്ല. ശരീരം എത്ര വലുതാണ് അതിലൂടെയാണ് കർമ്മവും
ചെയ്യേണ്ടത്. ആത്മാവ് എത്ര ചെറുതാണ് അതിൽ 84 ജന്മത്തിന്റെ ചക്രം
അടങ്ങിയിട്ടുണ്ട്. നമ്മൾ എങ്ങനെ 84 ജന്മം എടുക്കുന്നു എന്നുള്ളത് ഒരു
മനുഷ്യന്റെയും ബുദ്ധിയിൽ ഉണ്ടാകില്ല. ആത്മാവിൽ എങ്ങനെയാണ് പാർട്ട്
അടങ്ങിയിരിക്കുന്നത് എന്നുള്ളതും അത്ഭുതമാണ്. ആത്മാവ് തന്നെയാണ് ശരീരമെടുത്ത്
പാർട്ട് ഭിനയിക്കുന്നത്. സാധാരണ നാടകത്തെ പരിധിയുള്ള നാടകം എന്നു പറയുന്നു. ഇത്
പരിധിയില്ലാത്ത നാടകമാണ്. പരിധിയില്ലാത്ത അച്ഛൻ സ്വയം വന്ന് തന്റെ പരിചയം
നൽകുന്നു. ആരാണോ നല്ല സേവാധാരി കുട്ടികൾ അവർ വിചാര സാഗര മഥനം ചെയ്തു
കൊണ്ടിരിക്കും, ആർക്ക് എങ്ങനെ മനസ്സിലാക്കിക്കൊടുക്കണം. നിങ്ങൾ എത്രയാണ്
ഓരോരുത്തരോടും പ്രയത്നിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും പറയുന്നു ബാബാ
ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ചില പഠിക്കാത്ത കുട്ടികളെക്കുറിച്ച് പറയാറുണ്ട്
ഇവർ കല്ലു ബുദ്ധികൾ ആണെന്ന്. ഇവിടെയും നിങ്ങൾ കാണാറുണ്ട് ചിലർ എഴ്
ദിവസത്തിനുള്ളിൽ തന്നെ വളരെ സന്തോഷത്തോടുകൂടി പറയുന്നു- നമുക്ക് ബാബയുടെ
അടുത്തേക്ക് പോകാം. ചിലർ ഒന്നും തന്നെ മനസ്സിലാക്കാത്തവരുമുണ്ട്. മനുഷ്യർ കേവലം
പറയുന്നു കല്ലുബുദ്ധി, പവിഴബുദ്ധിയെന്ന് പക്ഷെ അർത്ഥം മനസിലാക്കിയിട്ടല്ല.
ആത്മാവ് പവിത്രമാവുമ്പോൾ പവിഴനാഥനായി മാറുന്നു. പവിഴനാഥന്റെ ക്ഷേത്രവും ഉണ്ട്.
മുഴുവൻ ക്ഷേത്രവും ഒരിക്കലും സ്വർണ്ണം പൂശിയിട്ടുണ്ടാവില്ല. മുകളിൽ കുറച്ചു ഭാഗം
മാത്രം സ്വർണ്ണം കൊണ്ടുള്ളതാണ്. നിങ്ങൾ കുട്ടികൾക്കറിയാം നമുക്ക്
പൂന്തോട്ടക്കാരനെ ലഭിച്ചിട്ടുണ്ട്. ബാബ നമുക്ക് മുള്ളിൽ നിന്നും പുഷ്പമായി
മാറാനുള്ള യുക്തിയാണ് പറഞ്ഞു തരുന്നത്. അല്ലാഹുവിന്റെ പൂന്തോട്ടം എന്ന
മഹിമയുമുണ്ട്. നിങ്ങളുടെ അടുത്തേക്ക് ആദ്യം ഒരു മുസ്ലിം സഹോദരൻ വരുമായിരുന്നു,
അവർ ഇങ്ങനെ പറയും എനിക്ക് സാക്ഷാത്കാരത്തിൽ അല്ലാഹു വന്ന് പുഷ്പം നൽകി. നിൽക്കവേ
തന്നെ താഴേക്കു വീഴുമായിരുന്നു, അല്ലാഹുവിന്റെ പൂന്തോട്ടത്തെ കണ്ടിരുന്നു.
അല്ലാഹുവിന്റെ പൂന്തോട്ടത്തെ സാക്ഷാത്കാരം ചെയ്യിപ്പിക്കുന്നതും അല്ലാഹു തന്നെ
ആയിരിക്കുമല്ലോ. മറ്റാർക്കു കാണിച്ചു കൊടുക്കാൻ കഴിയും. നിങ്ങൾക്ക്
വൈകുണ്ഠത്തിന്റെ സാക്ഷാത്കാരവും ചെയ്യിക്കുന്നു. ആ ഈശ്വരൻ തന്നെയാണ് അങ്ങോട്ട്
കൊണ്ടുപോകുന്നത്, പക്ഷെ ഈശ്വരൻ അവിടെ വസിക്കുന്നില്ല. ഈശ്വരൻ ശാന്തിധാമത്തിലാണ്
വസിക്കുന്നത്. നിങ്ങളെ വൈകുണ്ഠത്തിന്റെ അധികാരിയാക്കി മാറ്റുന്നു. നിങ്ങൾ എത്ര
നല്ലനല്ല കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. ഇതിലൂടെ സന്തോഷമുണ്ടാകുന്നു. ഉള്ളിൽ
വളരെയധികം സന്തോഷമുണ്ടായിരിക്കണം ഇപ്പോൾ നാം സുഖധാമത്തിലേക്ക് പോകുന്നു. അവിടെ
ദു:ഖത്തിന്റെ കാര്യമേ ഇല്ല. ബാബ പറയുന്നു സുഖധാമത്തേയും ശാന്തിധാമത്തേയും
ഓർമ്മിക്കൂ. വീടിനെ എന്തു കൊണ്ട് ഓർമ്മിച്ചുകൂടാ. ആത്മാക്കൾ വീട്ടിലേക്ക്
പോകുന്നതിനു വേണ്ടി എത്രയാണ് പ്രയത്നിക്കുന്നത്. ജപം തപം എന്നീ പ്രയത്നങ്ങൾ
ധാരാളം ചെയ്യുന്നു. പക്ഷെ ആർക്കും പോകാൻ സാധിക്കുന്നില്ല. നിരാകാരീ വൃക്ഷത്തിൽ
നിന്നും നമ്പർവൈസായി ആത്മാക്കൾ താഴേക്ക് വന്നുകൊണ്ടിരിക്കുന്നു. പിന്നീട്
ഇടയ്ക്കു വെച്ച് എങ്ങനെ മുകളിലേക്ക് പോകാൻ സാധിക്കും? ബാബയും ഇപ്പോൾ
ഇവിടെത്തന്നെയാണല്ലോ. നിങ്ങൾ കുട്ടികൾക്ക് ദിവസേന മനസ്സിലാക്കിത്തന്നു
കൊണ്ടിരിക്കുന്നു, ശാന്തീധാമത്തേയും സുഖധാമത്തേയും ഓർമ്മിക്കൂ. ബാബയെ
മറക്കുന്നതു കാരണമാണ് വീണ്ടും ദു:ഖിയാകുന്നത്. മായയുടെ ശിക്ഷ അനുഭവിക്കേണ്ടതായി
വരുന്നത്. ഇനി ലേശം പോലും ശിക്ഷ അനുഭവിക്കരുത്. മുഖ്യമായതും ദേഹാഭിമാനമാണ്.
നിങ്ങൾ ഇപ്പോൾ വരെ ഏതൊരു അച്ഛനെയാണോ ഓർമ്മിച്ചു കൊണ്ടിരിക്കുന്നത്- അല്ലയോ പതിത
പാവനാ എന്നു പറഞ്ഞ് വിളിച്ചിരുന്നത്, ആ ബാബയാണ് നിങ്ങളെ
പഠിപ്പിച്ചുകൊണ്ടിരി
ക്കുന്നത്. നിങ്ങളുടെ അനുസരണയുള്ള സേവകനുമാണ,് ടീച്ചറുമാണ്.
അനുസരണയുള്ള സേവകൻ നിങ്ങളുടെ അച്ഛനുമാണ്. ഏറ്റവും ഉയർന്ന ആളുകൾ എപ്പോഴും താഴെ
എഴുതാറുണ്ട്, അനുസരണയുള്ള സേവകൻ എന്ന്. ബാബ പറയുന്നു ഞാൻ നിങ്ങൾ കുട്ടികൾക്ക്
എങ്ങനെയെല്ലാമാണ് മനസ്സിലാക്കിത്തരുന്നത്. സത്പുത്രന്മാരോടെ അച്ഛന്
സ്നേഹമുണ്ടാകൂ. ആരാണോ കുപുത്രന്മാർ അതായത് ബാബയുടേതായി മാറി പിന്നീട്
കുലദ്രോഹിയാകുന്നത്, വികാരത്തിലേക്ക് പോകുന്നത് അങ്ങനെയുള്ള
കുട്ടികളെക്കുറിച്ച് അച്ഛൻ പറയും ഇങ്ങനെയുള്ളവർ ജനിക്കാതിരിക്കുന്നതാണ് നല്ലത്.
ഒരാൾ കാരണം എത്ര പേരുടെ പേരാണ് മോശമാകുന്നത്. എത്ര പേർക്കാണ്
ബുദ്ധിമുട്ടുണ്ടാകുന്നത്. ഇവിടെ നിങ്ങൾ എത്ര ഉയർന്ന കർത്തവ്യമാണ്
ചെയ്തുകൊണ്ടിരിക്കുന്നത് വിശ്വത്തെ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. പിന്നീട്
നിങ്ങൾക്ക് മൂന്നടി മണ്ണുപോലും ലഭിക്കുന്നില്ല. നിങ്ങൾ കുട്ടികൾ ആരോടും വീടും
കുടുംബവും ഉപേക്ഷിക്കാൻ പറയുന്നില്ല. നിങ്ങൾ രാജാക്കന്മാരോടും ഇതാണ് പറയുന്നത്
- നിങ്ങൾ പൂജ്യരായ ഡബിൾ കിരീടധാരിയായിരുന്നു ഇപ്പോൾ പൂജാരിയായി
മാറിയിരിക്കുകയാണ്. ഇപ്പോൾ ബാബ വീണ്ടും പൂജ്യരാക്കാൻ വന്നിരിക്കുകയാണ് അപ്പോൾ
അങ്ങനെയായിത്തീരണ്ടേ. ഇനി കുറച്ചു ദിവസമേ ബാക്കിയുള്ളൂ. ഇവിടെ നമുക്ക്
ആരുടെയെങ്കിലും ലക്ഷങ്ങൾ ലഭിച്ചിട്ടും എന്താണ് പ്രയോജനം. ദരിദ്രർക്കാണ്
രാജ്യപദവി ലഭിക്കേണ്ടത്. ബാബ ഏഴകളുടെ നാഥനല്ലേ. നിങ്ങൾ അർത്ഥ സഹിതം
മനസ്സിലാക്കുന്നു എന്തുകൊണ്ടാണ് ബാബയെ ഏഴകളുടെ നാഥൻ എന്നു പറയുന്നത്. ഭാരതം
ഇപ്പോൾ എത്ര ദരിദ്രമാണ്. അതിലും ഏറ്റവും ദരിദ്രരായത് മാതാക്കളാണ്. ധനവാന്മാർക്ക്
ഈ ജ്ഞാനം എടുക്കാൻ സാധിക്കില്ല. ദരിദ്രരായ അബലകൾ എത്ര പേരാണ് വരുന്നത്, അവരുടെ
മേലാണ് അത്യാചാരം ഉണ്ടാകുന്നത്. ബാബ പറയുന്നു മാതാക്കളെ ഉദ്ധരിക്കണം.
പ്രഭാതഭേരിയിലും (പ്രഭാതത്തിലെ ശാന്തിയാത്ര) ആദ്യമാദ്യം മാതാക്കളെ മുന്നിൽ
നിർത്തണം. നിങ്ങളുടെ ബാഡ്ജും ഫസ്റ്റ്ക്ലാസ്സാണ്. ട്രാൻസ്ലൈറ്റിന്റെ ചിത്രവും
നിങ്ങളുടെ മുന്നിൽ ഉണ്ടായിരിക്കണം. വിശ്വപരിവർത്തനം നടന്നു
കൊണ്ടിരിക്കുകയാണെന്നും എല്ലാവർക്കും കേൾപ്പിച്ചുകൊടുക്കൂ. കൽപ്പം മുമ്പത്തേതു
പോലെ ബാബയിൽ നിന്നും സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക്
വിചാരസാഗര മഥനം ചെയ്യണം- എങ്ങനെ സേവനത്തെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരും.
തീർച്ചയായും സമയം എടുക്കുമല്ലോ. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയോട്
പൂർണ്ണമായും പ്രീതി വെച്ച് സഹയോഗികളായി മാറണം. മായയോട് തോറ്റുപോയി ഒരിക്കലും
പേര് മോശമാക്കരുത്. പുരുഷാർത്ഥം ചെയ്ത് ദേഹസഹിതം എന്തെല്ലാമാണോ കാണപ്പെടുന്നത്
അതിനെയെല്ലാം മറക്കണം.
2. ഉള്ളിൽ
സന്തോഷമുണ്ടായിരിക്കണം നമ്മളിപ്പോൾ ശാന്തിധാമം സുഖധാമത്തിലേക്ക് പോകും. ബാബ
അനുസരണയുള്ള ടീച്ചറായി മാറി നമ്മെ വീട്ടിലേക്ക് കൊണ്ടുപോകാൻ യോഗ്യരാക്കി
മാറ്റുന്നു. യോഗ്യരും സത്പുത്രരുമായി മാറണം, കുപുത്രരാകരുത്.
വരദാനം :-
ഓരോ സങ്കൽപം,
സമയം, ഭാവന, കർമ്മത്തിലൂടെ സേവനം ചെയ്യുന്ന നിരന്തര സേവാധാരിയായി ഭവിക്കട്ടെ.
ബാബ എത്രയും അതിപ്രിയനായി
തോന്നുന്നുവോ, ബാബയെക്കൂടാതെ ജീവിതം തന്നെയില്ല, അതേപോലെ സേവനം ഇല്ലാതെ
ജീവിതവുമില്ല. നിരന്തര യോഗിയാകുന്നതോടൊപ്പം നിരന്തരസേവാധാരിയാകൂ. ഉറങ്ങുമ്പോഴും
സേവനമായിരിക്കണം. ഉറങ്ങുന്ന സമയത്ത് നിങ്ങളെ ആരെങ്കിലും നോക്കിയാൽ മുഖത്ത്
നിന്നും ശാന്തി, ആനന്ദത്തിന്റെ അനുഭവം ചെയ്യണം. ഓരോ കർമ്മേന്ദ്രിയത്തിലൂടെയും
ബാബയുടെ ഓർമ്മയുടെ സ്മൃതി ഉണർത്തുന്നതിന്റെ സേവനം ചെയ്തുകൊണ്ടിരിക്കൂ. തന്റെ
ശക്തിശാലി വൃത്തിയിലൂടെ വൈബ്രേഷൻ വ്യാപിപ്പിച്ചുകൊണ്ടിരിക്കൂ, കർമ്മത്തിലൂടെ
കർമ്മയോഗീ ഭവ എന്ന വരദാനം കൊടുത്തുകൊണ്ടേ പോകൂ, ഓരോ ചുവടിലും കോടികളുടെ
സമ്പാദ്യം ശേഖരിച്ചുകൊണ്ടേ പോകൂ, അപ്പോൾ പറയാം നിരന്തര സേവാധാരി അതായത്
സേവനയുക്തർ.
സ്ലോഗന് :-
തന്റെ
ആത്മീയ വ്യക്തിത്വത്തെ സ്മൃതിയിൽ വെക്കൂ എങ്കിൽ മായാജീത്തായി മാറും.
അവ്യക്ത സൂചനകൾ- സ്വയവും
സർവ്വരെയും പ്രതി മനസാ ദ്വാരാ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
എങ്ങനെയാണോ വാചാസേവയുടെ
പ്രാക്റ്റീസ് ചെയ്ത് ചെയ്ത് വാചാ ശക്തിശാലിയായി മാറിയത് അതേപോലെ ശാന്തിയുടെ
ശക്തിയുടെയും അഭ്യാസിയാകൂ. മുന്നോട്ട് പോകവേ വാണിയും സ്ഥൂല സാധനങ്ങളും മുഖേന
സേവക്കുള്ള സമയം ലഭിക്കില്ല. അങ്ങനെയുള്ള സമയത്ത് ശാന്തിയുടെ ശക്തിയുടെ മാർഗ്ഗം
ആവശ്യം വരും, എന്തുകൊണ്ടെന്നാൽ ഏത് എത്രയും മഹാ ശക്തിശാലിയാണോ അത്രയും അത്
അതിസൂക്ഷ്മമായിരിക്കും. അതിനാൽ വാണിയേക്കാൾ ശുദ്ധസങ്കൽപം സൂക്ഷ്മമായിരിക്കും,
അതിനാൽ സൂക്ഷ്മത്തിന്റെ പ്രഭാവം ശക്തിശാലിയായിരിക്കും.