മധുരമായ കുട്ടികളെ, ഇപ്പോൾ
തിരിച്ചു വീട്ടിലേക്ക് പോകണം, അതിനാൽ ദേഹബോധം മറന്ന് സ്വയത്തെ അശരീരി
ആത്മാവാണെന്ന് മനസ്സിലാക്കൂ, എല്ലാവരിൽ നിന്നുമുള്ള മമത്വത്തെ ഇല്ലാതാക്കൂ.
ചോദ്യം :-
സംഗമയുഗത്തിൽ നിങ്ങൾ കുട്ടികൾ ബാബയിൽ നിന്നും ഏതൊരു ബുദ്ധിയാണ് പഠിക്കുന്നത്?
ഉത്തരം :-
ഏങ്ങനെ
തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറാം, തന്റെ ഭാഗ്യത്തെ എങ്ങനെ
ഉയർന്നതാക്കി മാറ്റാം. ഈ ബുദ്ധി ഇപ്പോൾ തന്നെയാണ് നിങ്ങൾ പഠിക്കുന്നത്. ആര്
എത്രത്തോളം യോഗയുക്തവും ജ്ഞാനയുക്തവുമായി മാറിയിട്ടുണ്ടോ, അവരുടെ ഉന്നതി
ഉണ്ടായിക്കൊണ്ടിരിക്കും. ഉന്നതി പ്രാപിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക്
ഒരിക്കലും ഒളിഞ്ഞിരിക്കാൻ സാധിക്കുകയില്ല. ഏതു കുട്ടിയാണ് തന്റെ ഉയർന്ന ഭാഗ്യം
ഉണ്ടാക്കിക്കൊണ്ടിരി
ക്കുന്നത് എന്ന് ബാബയ്ക്ക് അവരുടെ കർമ്മത്തിലൂടെ
മനസ്സിലാക്കാൻ സാധിക്കും.
ഗീതം :-
മരിക്കുന്നതും അങ്ങയുടെ മടിയിൽ തന്നെ......
ഓംശാന്തി.
എല്ലാ കുട്ടികളും ഈ ഗീതം കേട്ടില്ലേ. കുട്ടികൾ എന്നു പറയുന്നതിലൂടെ എല്ലാ
സെന്ററിലുമുള്ള കുട്ടികൾക്കറിയാം ബാബ നമ്മൾ ബ്രാഹ്മണർക്കു വേണ്ടിയാണ് പറയുന്നത്,
കുട്ടികളെ , ഈ ഗീതം കേട്ടില്ലേ.- ജീവിച്ചിരിക്കെ കഴുത്തിലെ മാലയായി മാറുന്നതിനു
വേണ്ടി, അർത്ഥം മൂല വതനത്തിൽ പോയി ബാബയുടെ വീട്ടിൽ ഇരിക്കുന്നതിനു വേണ്ടി. അത്
ശിവബാബയുടെ വീടാണല്ലോ , അവിടെയാണ് എല്ലാ സാലിഗ്രാമുകളും ഇരിക്കുന്നത്. കുട്ടികൾ,
സ്വദർശന ചക്രധാരികൾക്കറിയാം അതേ ബാബ വന്നിരിക്കുകയാണ്. പറയുന്നതിതാണ്- ഇപ്പോൾ
നിങ്ങൾക്ക് അശരീരിയായി മാറണം, അതായത് ദേഹബോധത്തെ ഉപേക്ഷിക്കണം. എന്തുകൊണ്ടെന്നാൽ
ഈ ലോകത്തിനു തന്നെ ഇല്ലാതാകണം. അതിനാൽ ഇപ്പോൾ തിരിച്ചു വീട്ടിലേക്ക് പോകണം.
എല്ലാ കുട്ടികൾക്കും ഇപ്പോൾ വളരെയധികം സന്തോഷമുണ്ട്, എന്തുകൊണ്ടെന്നാൽ അര കൽപ്പം
വീട്ടിലേക്ക് പോകുന്നതിനു വേണ്ടി വളരെയധികം കഷ്ടം അനുഭവിച്ചിട്ടുണ്ട്. പക്ഷെ വഴി
അറിയുമായിരുന്നില്ല. ഭക്തി മാർഗ്ഗത്തിലെ പ്രകടനങ്ങൾ കണ്ട് മനുഷ്യർ കൂടുതൽ
കുടുങ്ങിപ്പോയി. ഈ ഭക്തിയുടെ ചതുപ്പിൽ മുങ്ങി മുങ്ങി മനുഷ്യൻ കഴുത്തു വരെ
മുങ്ങിപ്പോയി. ഇപ്പോൾ കുട്ടികൾ പറയുന്നുണ്ട്- ബാബാ ഞങ്ങൾ പഴയ ശരീരത്തെ, പഴയ
ലോകത്തെ മറക്കുന്നു, ഇപ്പോൾ അങ്ങയോടൊപ്പം അശരീരിയായി വീട്ടിലേക്ക് വരും.
പരമാത്മാവ് പരംധാമത്തിൽ നിന്നും വന്നിരിക്കുകയാണ് എല്ലാവരെയും കൂട്ടിക്കൊണ്ടു
പോകാൻ എന്ന് എല്ലാവരും അറിഞ്ഞു കഴിഞ്ഞു. കേവലം പറയുന്നതിതാണ് നിങ്ങൾ പവിത്രമായി
മാറി എന്നെ മാത്രം ഓർമ്മിക്കൂ. ജീവിച്ചിരിക്കെ മരിക്കണം. നിങ്ങൾക്കറിയാം , അവിടെ
വീട്ടിൽ എല്ലാ ആത്മാക്കളും ഇരിക്കുന്നു. എല്ലാ ആത്മാക്കളും ബിന്ദുക്കളാണ്. എല്ലാ
ആത്മാക്കളും നിരാകാരീ ലോകത്തിലേക്ക് പോകും. എത്ര മനുഷ്യർ ഇവിടെയുണ്ടോ അവിടെ
അത്രയും ആത്മാക്കളും ഉണ്ടായിരിക്കും. ആത്മാക്കൾ ആ മഹതത്വത്തിൽ എത്ര സ്ഥലമെടുക്കും.
ശരീരമാണെങ്കിൽ എത്ര വലുതാണ്, എത്ര സ്ഥലമെടുക്കുന്നുണ്ട്? ബാക്കി ആത്മാവിന് എത്ര
സ്ഥലം ആവശ്യമാണ്. നമ്മൾ ആത്മാക്കൾ എത്ര കുറച്ചു സ്ഥലമാണ് എടുക്കുന്നത്? വളരെ
കുറച്ചു മാത്രം. കുട്ടികൾക്ക് ഈ കാര്യങ്ങളെല്ലാം ബാബയിലൂടെ കേൾക്കാനുള്ള
സൗഭാഗ്യം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. ബാബ തന്നെയാണ് പറയുന്നത്, നിങ്ങൾ കുട്ടികൾ
അശരീരിയായാണ് വന്നിരുന്നത്, പിന്നീട് ശരീരം ധാരണ ചെയ്ത് പാർട്ട് അഭിനയിച്ചു.
ഇപ്പോൾ വീണ്ടും ജീവിച്ചിരിക്കെ മരിക്കണം, എല്ലാവരെയും മറക്കണം. ബാബ വന്ന്
മരിക്കാനാണ് പഠിപ്പിക്കുന്നത്. തന്റെ അച്ഛനെയും തന്റെ വീടിനെയും ഓർമ്മിക്കൂ
എന്നു പറയുന്നു. സ്വയം പുരുഷാർത്ഥം ചെയ്യൂ. യോഗത്തിലിരിക്കുന്നതിലൂടെ പാപം
നശിക്കുന്നു. പിന്നീട് ആത്മാവ് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറുന്നു,
അതിനാലാണ് ബാബ നിർദേശം നൽകുന്നത് -കൽപ്പം മുമ്പും പറഞ്ഞിട്ടുണ്ടായിരുന്നു,
ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് എന്നെ മാത്രം ഓർമ്മിക്കൂ. എല്ലാവർക്കും
കൂടിയുള്ള അച്ഛൻ ആ ഒരാളാണല്ലോ. നിങ്ങൾ പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലി
കുട്ടികളാണ്, നിങ്ങളാണ് ജ്ഞാനം നേടിക്കൊണ്ടിരിക്കുന്നത്. ശിവന്റെ കുട്ടികൾ
തന്നെയാണല്ലോ. ഇത് എല്ലാവർക്കും നിശ്ചയമുണ്ട്- നമ്മൾ ഭഗവാന്റെ കുട്ടികളാണ്.
പക്ഷെ ബാബയുടെ പേര്, രൂപം, കാലം മറന്നതു കാരണം ഭഗവാനുമായി ഒരാൾക്കും ഇത്രയും
സ്നേഹം ഉണ്ടാകുന്നില്ല. ഒരാളെയും ദോഷിയാക്കുന്നില്ല. ഇതും ഡ്രാമയിൽ
അടങ്ങിയിട്ടുള്ളതാണ്.
ബാബ മനസ്സിലാക്കി തരികയാണ് നിങ്ങൾ ആത്മാക്കൾ എത്ര ചെറിയ ബിന്ദുവാണ്. അതിൽ 84
ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുണ്ട്. എത്ര അത്ഭുതകരമാണ്. ആത്മാവ് എങ്ങനെയാണ്
ശരീരമെടുത്ത് പാർട്ട് അഭിനയിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക് പരിധിയില്ലാത്ത
പാർട്ടിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. ഈ ജ്ഞാനം മറ്റാർക്കും ഇല്ല. നിങ്ങളും
ദേഹഅഭിമാനത്തിലായിരുന്നു. ഇപ്പോൾ എത്രത്തോളം പരിവർത്തനപ്പെട്ടു. അതും
ഓരോരുത്തരുടെയും ഭാഗ്യത്തിനനുസരിച്ചാണ്. കൽപ്പം മുമ്പേയുള്ള ഭാഗ്യത്തിന്റെയും
സാക്ഷാത്ക്കാരം ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലോകത്തിൽ എത്രയധികം
മനുഷ്യരാണ്, ഓരോരുത്തർക്കും അവരവരുടെതായ ഭാഗ്യമാണ്. ആരെല്ലാം എങ്ങനെയുള്ള
കർമ്മമാണോ ചെയ്യുന്നത് അതനുസരിച്ച് ദു:ഖിയും സുഖിയും ധനവാനും ദരിദ്രനുമായി
മാറുന്നു. ആയി മാറുന്നതും ആത്മാവാണല്ലോ. ആത്മാവ് എങ്ങനെയാണ് സുഖത്തിൽ വരുന്നത്,
പിന്നീട് എങ്ങനെയാണ് ദു:ഖത്തിൽ വരുന്നത്, ഇത് ബാബ മനസ്സിലാക്കി തരുന്നു. കൽപ്പം
മുമ്പത്തേതു പോലെ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറാനുള്ള ബുദ്ധി ബാബ
തന്നെയാണ് ഇരുന്ന് പഠിപ്പിക്കുന്നത്. ആര് എത്രത്തോളം ഈ ബുദ്ധി
നേടിയിട്ടുണ്ടായിരുന്നോ, അത്ര തന്നെയാണ് ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്.
അവസാനം വരെയ്ക്കും ഓരോരുത്തരുടേയും ഭാഗ്യത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.
പിന്നീട് പറയും കൽപ്പ കൽപ്പം ഇങ്ങനെ തന്നെയാണ് ഓരോരുത്തരുടേയും ഭാഗ്യം
ഉണ്ടാകുന്നത്. ആര് നല്ല യോഗയുക്തവും ജ്ഞാനയുക്തവുമായി മാറിയിട്ടുണ്ടോ, അവർ
സേവനവും ചെയ്തു കൊണ്ടിരിക്കും. പഠിപ്പിൽ സദാ ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കും.
ചില കുട്ടികൾ വളരെയധികം ഉന്നതി നേടുന്നു, ചിലർ വളരെയധികം തലയിട്ടുടക്കുന്നുണ്ട്.
ഇവിടെയും അതു പോലെ തന്നെയാണ്. കൽപ്പം മുമ്പ് ആരെല്ലാമാണോ ഉന്നതി നേടിയിട്ടുള്ളത്,
അവർക്ക് ഒളിഞ്ഞിരിക്കാൻ സാധിക്കില്ല. ബാബയ്ക്കറിയാമല്ലോ എല്ലാവരുടെയും ബന്ധം
ശിവബാബയുമായാണ്. ഇതും കുട്ടികളുടെ അഭിനയം കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കും,
ബ്രഹ്മാബാബയും കാണുന്നുണ്ട്. ബ്രഹ്മാബാബയിൽ നിന്നും എന്തെങ്കിലും ഒളിപ്പിച്ചു
വെയ്ക്കാം, എന്നാൽ ശിവബാബയിൽ നിന്നും ഒന്നും ഒളിപ്പിക്കാൻ സാധിക്കില്ല. ഭക്തീ
മാർഗത്തിൽ പോലും പരമാത്മാവിൽ നിന്നും ഒന്നും ഒളിപ്പിക്കാൻ സാധിക്കില്ല, പിന്നെ
ജ്ഞാന മാർഗത്തിൽ എങ്ങനെ ഒളിപ്പിക്കും. ബാബ മനസ്സിലാക്കി തരികയാണ് പഠിപ്പ് വളരെ
സഹജമാണ്. കർമ്മവും ചെയ്യണം. മിത്ര സംബന്ധികളോടൊപ്പം പഴയ ലോകത്തിൽ തന്നെ വസിക്കണം.
അവിടെയിരുന്നു കൊണ്ട് പരിശ്രമിക്കണം. ഇവിടെയിരുന്ന് പുരുഷാർത്ഥം
ചെയ്യുന്നവരെക്കാൾ അവിടെ വീട്ടിലിരുന്ന് പുരുഷാർത്ഥം ചെയ്യുന്നവരാണ് തീവ്രമായി
പോയിക്കൊണ്ടിരിക്കുന്നത്. അഥവാ ഇതുപോലെയുള്ള ലഹരിയുണ്ടെങ്കിൽ മാത്രം.
ശാസ്ത്രത്തിൽ അർജ്ജുനന്റെയും ഏകലവ്യന്റെയും ഉദാഹരണം കാണിക്കുന്നുണ്ടല്ലോ.
ഏകലവ്യൻ പുറത്തു ജീവിക്കുന്നവനാണ്, എന്നാൽ അഭ്യാസത്തിലൂടെ അമ്പ് തൊടുക്കുന്നതിൽ
സമർത്ഥനായി മാറി. അതിനാൽ ഗൃഹസ്ഥത്തിൽ ഇരുന്നു കൊണ്ടും കമലപുഷ്പസമാനം ഇരിക്കണം.
ഇതും നിങ്ങളുടെ ഉദാഹരണമായി കാണാം. ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരുന്നും നന്നായി സേവനം
ചെയ്യാൻ സാധിക്കും. അവർ കൂടുതൽ അഭിവൃദ്ധി നേടിക്കൊണ്ടിരിക്കും. ഇവിടെ
ഇരിക്കുന്നവരെയും മായ വെറുതെ വിടുകയില്ല. ബാബയുടെ അടുത്തു വന്നതിലൂടെ മായ
ഉപേക്ഷിച്ചു അങ്ങനെയൊന്നുമില്ല. ഓരോരുത്തർക്കും അവരവരുടേതായ പുരുഷാർത്ഥമാണുള്ളത്.
ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരിക്കുന്നവർക്ക് ഇവിടെയുള്ളവരെക്കാൾ നന്നായി പുരുഷാർത്ഥം
ചെയ്യാൻ സാധിക്കും. വളരെ നല്ല സാമർത്ഥ്യം കാണിക്കാൻ സാധിക്കും, അവരെ തന്നെയാണ്
മഹാവീരൻ എന്നു പറയുന്നത്. അവരാണ് ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരുന്നു കൊണ്ടും
കമലപുഷ്പമായി മാറിക്കാണിക്കുന്നത്. അപ്പോൾ പറയും ബാബ അങ്ങല്ലേ വിട്ടത്. ബാബ
പറയുന്നു- ഞാൻ എവിടെയാണ് വിട്ടത്, എന്നെ വിട്ടല്ലേ പോയത്. ബാബ ഒരാളെയും വിട്ടു
വന്നിട്ടില്ല. വീട്ടിൽ ഇനിയും കുട്ടികൾ വരും. ബാക്കി കന്യകകൾക്കു വേണ്ടിയാണ്
ബാബ പറയുന്നത്, നിങ്ങൾ ഈ ഈശ്വരീയ സേവനം ചെയ്യൂ. ഇവരും അച്ഛനാണ്, അവരും അച്ഛനാണ്.
കുമാരന്മാരും ധാരാളം വരുന്നുണ്ട്, എന്നാൽ മുന്നോട്ടു പോകാൻ സാധിക്കുന്നില്ല.
കന്യകമാർ പിന്നെയും നല്ലതാണ്. കന്യക 100 ബ്രാഹ്മണരെക്കാൾ ഉത്തമമാണെന്ന്
കണക്കാക്കപ്പെടുന്നു. അതിനാൽ കന്യകയ്ക്ക് 21 കുലത്തെ ഉദ്ധരിക്കാം, ജ്ഞാനത്തിന്റെ
അമ്പ് എറിയാം. ബാക്കി ആര് ഗൃഹസ്ഥത്തിൽ ഇരിക്കുന്നുവോ, അവരും ബി.കെ ആയി തന്നെയാണ്
ഇരിക്കുന്നത്. മുന്നോട്ടു പോകുന്തോറും അവരുടെയും ബന്ധനം ഇല്ലാതാകും. സേവനം
ചെയ്യുക തന്നെ വേണമല്ലോ. ചില സേവനം ചെയ്യുന്ന കുട്ടികൾ ബാപ്ദാദയുടെ ഹൃദയത്തിൽ
കയറിയിരിക്കുന്നു. അവർ ആയിരങ്ങളുടെ മംഗളം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ
സേവനനിരതരായ കുട്ടികളിൽ ആശിർവാദവും വന്നു ചേരും. അവർ ഹൃദയത്തിൽ കയറിയിരിക്കും.
ആര് ഹൃദയത്തിൽ ഇരിക്കുന്നുവോ അവർ സിംഹാസനത്തിലും കയറിയിരിക്കും. ബാബ പറയുന്നു
പരസ്പരം കൂടിയിരുന്ന് എല്ലാവർക്കും വഴി കാണിച്ചു കൊടുക്കാനുള്ള യുക്തികളെല്ലാം
കണ്ടെത്തിക്കൊണ്ടിരിക്കൂ. ചിത്രങ്ങളും ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം
പ്രാക്ടിക്കലായ കാര്യങ്ങളാണ്.
ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി പരംപിതാ പരമാത്മാ നിരാകാരനാണ്. ബാബയും ബിന്ദുവാണ്.
പക്ഷെ ബാബ ജ്ഞാന സാഗരനും പതിത പാവനനുമാണ്. ആത്മാവും ബിന്ദുവാണ്. കുട്ടികളും
പിന്നെ ചെറുതായിരിക്കുമല്ലോ. അച്ഛനും കുട്ടികളും തമ്മിൽ വ്യത്യാസം
ഉണ്ടായിരിക്കുമല്ലോ. ഇന്നത്തെക്കാലത്ത് 15-16 വയസ്സുള്ളവർ പോലും
അച്ഛനാകുന്നുണ്ട്. എങ്കിലും കുട്ടി അവരെക്കാളും ചെറുതു തന്നെ ആയിരിക്കുമല്ലോ.
ഇവിടെയുള്ള അത്ഭുതം നോക്കൂ, അച്ഛനും ബിന്ദുവാണ് , കുട്ടികളും ബിന്ദുവാണ്. ബാബ
സുപ്രിം ആത്മാവാണ് ജ്ഞാനസാഗരനാണ്. ബാക്കി എല്ലാവരും അവരവരുടെ പഠിപ്പിനനുസരിച്ച
് ഉയർന്ന പദവിയും താഴ്ന്ന പദവിയും ഉണ്ടാകുന്നു. മുഴുവൻ ആധാരവും പഠിപ്പിലാണ്.
നല്ല കർമ്മം ചെയ്യുന്നതിലൂടെ ഉയർന്ന പദവി നേടുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തിന്റെ ജ്ഞാനവും ഉണ്ട്. സ്വർഗ്ഗത്തിൽ കേവലം ഭാരതം
മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു ഖണ്ഡവും ഉണ്ടായിരുന്നില്ല. അതിനാൽ ചെറിയ
പുതിയ ഇന്ത്യയിൽ തന്റെ സ്വർഗത്തെ കാണാം. ദ്വാരക എന്ന പേരല്ല, പകരം ലക്ഷ്മീ
നാരായണന്റെ രാജ്യം എന്ന് എഴുതണം. ബുദ്ധി പറയുന്നുണ്ട് സത്യയുഗത്തിൽ ആദ്യം ദൈവീക
രാജധാനി ഉണ്ടാകും. അവരുടെ ഗ്രാമമുണ്ടാകും, ചെറിയ ചെറിയ കൊട്ടാരങ്ങൾ ഉണ്ടാകും.
ഇതും വിചാരസാഗരമഥനം ചെയ്യണം. ഒപ്പമൊപ്പം ശിവബാബയുമായി ബുദ്ധിയോഗവും വെയ്ക്കണം.
ഈ ഓർമ്മയിലൂടെ തന്നെയാണ് ചക്രവർത്തി പദവി ലഭിക്കുന്നത്. ഓർമ്മയിലൂടെ തന്നെയാണ്
കറയില്ലാതാകുന്നതും, ഇതിൽ തന്നെയാണ് മുഴുവൻ പരിശ്രമവും. പലരുടെയും ബുദ്ധിയോഗം
പുറമേ അലഞ്ഞുകൊണ്ടിരിക്കു
ന്നുണ്ട്. ഇവിടെയിരിക്കുമ്പോഴും മുഴുവൻ സമയവും ഓർമ്മയിൽ
ഇരിക്കാൻ സാധിക്കുന്നില്ല, ബുദ്ധി പല ഭാഗത്തേക്കും പോയിക്കൊണ്ടിരിക്കു
കയാണ്.
ഭക്തീമാർഗത്തിലും ഇങ്ങനെ ഉണ്ടാകാറുണ്ട്. ശ്രീകൃഷ്ണന്റെ ഭക്തി ചെയ്ത് ചെയ്ത്
ബുദ്ധി മറ്റു പല ഭാഗങ്ങളിലേക്കും പോയിക്കൊണ്ടിരിക്കുന്നു. തീവ്രഭക്തി
ചെയ്യുന്നവർ സാക്ഷാത്ക്കാരത്തിനു വേണ്ടി വളരെയധികം പരിശ്രമിക്കുന്നുണ്ട്.
കൃഷ്ണനെയല്ലാതെ മറ്റൊന്നും ഓർമ്മ വരാതിരിക്കാൻ എത്ര മണിക്കൂറാണ് ഇരിക്കാറുള്ളത്
, വളരെയധികം പരിശ്രമമാണ്. ഇതിൽ 8 ന്റെയും 16108 ന്റെയും മാലയാണുണ്ടാകുന്നത്.
അവരാണെങ്കിൽ ലക്ഷക്കണക്കിനു മാലയാണ് കാണിക്കുന്നത്. എന്നാൽ ജ്ഞാനമാർഗത്തിൽ വളരെ
വിലപ്പെട്ട മാലയാണുള്ളത്. ഭക്തിമാർഗ്ഗം മൂല്യം കുറഞ്ഞതാണ്. കാരണം ഇവിടെ ആത്മീയ
പരിശ്രമമുണ്ട്. കൃഷ്ണനെ കാണെ , സന്തോഷം കൊണ്ടു നൃത്തം ചെയ്യുന്നു. ഭക്തിയും
ജ്ഞാനവും തമ്മിൽ രാത്രിയും പകലും വ്യത്യാസമുണ്ട്. എന്നാൽ ഭക്തിയിൽ കൃഷ്ണനെ
ഓർമ്മിക്കുന്നതിലൂടെ കറയില്ലാതാകും എന്നു പറയുന്നില്ല. ഇവിടെയാണെങ്കിൽ
മനസ്സിലാക്കി തരുന്നുണ്ട്, എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രയും പാപം
നശിച്ചു കൊണ്ടിരിക്കും.
നിങ്ങൾ കുട്ടികൾ ഇപ്പോൾ യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു.
ഒരാൾക്കും സ്വപ്നത്തിൽ പോലും ഈ ചിന്ത ഉണ്ടായിരുന്നില്ല. ലക്ഷ്മീ-നാരായണൻ യുദ്ധം
മുതലായവയൊന്നും ചെയ്തിട്ടില്ല. പിന്നെ എങ്ങനെ വിശ്വത്തിന്റെ അധികാരിയായി മാറും.
ഇതു നിങ്ങൾ കുട്ടികൾക്കു തന്നെയാണ് അറിയുന്നത്. ബാബ പറയുന്നു യോഗബലത്തിലൂടെയാണ്
നിങ്ങൾക്ക് രാജ്യ പദവി, ഭാഗ്യത്തിൽ ഇല്ലെങ്കിൽ അനുസരിക്കുകയില്ല. സേവകരായി
മാറുകയേയില്ല. ബാബ നിർദ്ദേശം നൽകിക്കൊണ്ടേയിരിക്
കുന്നുണ്ട്, ഇങ്ങനെ ഇങ്ങനെയെല്ലാം
പ്രദർശിനികൾ നടത്തൂ. ഏറ്റവും കുറഞ്ഞത് 150-200 പ്രദർശിനികളെല്ലാം ഒരു ദിവസം
ചെയ്യൂ. ഗ്രാമഗ്രാമങ്ങളിൽ ചുറ്റി കറങ്ങൂ. എത്ര സെന്ററുകൾ ഉണ്ടോ അത്രയും
പ്രദർശിനികളും ഉണ്ടായിരിക്കണം. ഓരോരോ സെന്ററുകളിലും പ്രദർശിനി നടക്കുന്നതിലൂടെ
മനസ്സിലാക്കി കൊടുക്കുന്നത് സഹജമായിരിക്കും. സെന്ററുകൾ ഓരോ ദിവസവും
വലുതായിക്കൊണ്ടിരിക്കും, അപ്പോൾ ചിത്രങ്ങൾ പോലും വെയ്ക്കാൻ സാധിക്കില്ല.
ചിത്രങ്ങളും പുതിയതായി കണ്ടെത്തിക്കൊണ്ടിരിക്
കുന്നുണ്ട്. വൈകുണ്ഠത്തിന്റെ
മനോഹരമായ കൊട്ടാരങ്ങൾ മുതലായവ ഭാരതത്തിൽ തന്നെ ഉണ്ടാക്കണം. മുന്നോട്ടു
പോകുന്തോറും മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി നല്ല നല്ല ചിത്രങ്ങൾ
കണ്ടെത്തണം. വാനപ്രസ്ഥ അവസ്ഥയിൽ ഉള്ളവർ ചുറ്റിക്കറങ്ങി സേവനം ചെയ്തു
കൊണ്ടിരിക്കും. ആരുടെ ഭാഗ്യമാണോ ഉണർന്നിരിക്കുന്നത് അവർ വരും. പല കുട്ടികളും
തെറ്റായ കർമ്മം ചെയ്ത് തന്റെ മാനം നഷ്ടപ്പെടുത്തുകയാണ് ഒപ്പം യജ്ഞത്തിന്റെ മാനവും
നഷ്ടപ്പെടുത്തുന്നു. പെരുമാറ്റം എങ്ങനെയാണോ പദവിയും അതുപോലെ ആയിരിക്കും. ആരാണോ
അനേകർക്ക് സുഖം നൽകുന്നത് അവരുടെ പേര് പ്രസിദ്ധമായിരിക്കും. ഇപ്പോൾ സർവ്വഗുണ
സമ്പന്നരായി മാറിയിട്ടില്ലല്ലോ. ചിലർ വളരെ നന്നായി സേവനം ചെയ്തു
കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ ഇങ്ങനെ ഉള്ളവരുടെ പേരു കേൾക്കുമ്പോൾ ബാബ വളരെയധികം
സന്തോഷിക്കുന്നു. സേവകരായ കുട്ടികളെ കാണുമ്പോൾ ബാബയ്ക്ക് വളരെയധികം സന്തോഷം
ഉണ്ടാകുമല്ലോ. നന്നായി സേവനത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. സെന്ററുകളും
തുറന്നു കൊണ്ടിരിക്കുന്നു, ഇതിലൂടെ ആയിരങ്ങളുടെ മംഗളം ഉണ്ടാകണം. അവരിലൂടെ
പിന്നീട് ധാരാളം പേർ വന്നു കൊണ്ടിരിക്കും. ആരും തന്നെ സമ്പൂർണ്ണമായി
മാറിയിട്ടില്ല. ചെറിയ ചെറിയ തെറ്റുകളും ഉണ്ടായിക്കൊണ്ടിരിക്കു
ന്നുണ്ട്. മായ
ഉപേക്ഷിക്കുകയില്ല. എത്രത്തോളം സേവനം ചെയ്ത് തന്റെ ഉന്നതി ചെയ്യുന്നുവോ അത്രയും
തന്നെ ഹൃദയത്തിൽ കയറിയിരിക്കും. അത്രയും ഉയർന്ന പദവി നേടുകയും ചെയ്യും. പിന്നീട്
കൽപ്പ കൽപ്പം ഇങ്ങനെയുള്ള പദവി തന്നെയാണ് ഉണ്ടാവുക. ശിവബാബയിൽ നിന്നും ഒന്നും
ഒളിപ്പിക്കാൻ സാധിക്കുകയില്ല. അവസാനം ഓരോരുത്തർക്കും അവരവരുടെ കർമ്മങ്ങളുടെ
സാക്ഷാത്ക്കാരം ഉണ്ടാകും. അപ്പോൾ എന്തു ചെയ്യാൻ സാധിക്കും. ഉറക്കെ ഉറക്കെ കരയാൻ
തുടങ്ങും. അതിനാൽ ബാബ മനസ്സിലാക്കി തരികയാണ് ഇങ്ങനെയുള്ള ഒരു കർമ്മവും
ചെയ്യാതിരിക്കൂ, അന്തിമത്തിൽ ശിക്ഷ അനുഭവിക്കാത്ത തരത്തിൽ, ഇല്ലെങ്കിൽ
പശ്ചാത്തപിക്കേണ്ടി വരും. പക്ഷെ എത്ര തന്നെ മനസ്സിലാക്കി കൊടുത്താലും ഭാഗ്യത്തിൽ
ഇല്ലെങ്കിൽ അനുസരിക്കുകയേയില്ല. ഇന്നത്തെ കാലത്തെ മനുഷ്യർക്ക് ബാബയെ അറിയുക
പോലുമില്ല. ഭഗവാനെ ഓർമ്മിക്കുന്നുണ്ട്, എന്നാൽ അറിയുന്നില്ല. ബാബ പറയുന്നത്
അംഗീകരിക്കുകയില്ല. ഇപ്പോൾ പരിധിയില്ലാത്ത ബാബയിൽ നിന്നും നിങ്ങൾക്ക്
സെക്കന്റിലാണ് സ്വരാജ്യത്തിന്റെ സമ്പത്ത് ലഭിക്കുന്നത്. ശിവബാബയുടെ പേര്
എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടല്ലോ. കുട്ടികൾക്കറിയാം പരിധിയില്ലാത്ത ബാബയിൽ
നിന്നും സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ
പെരുമാറ്റത്തിലൂടെ ബാബയുടെയും യജ്ഞത്തിന്റെയും പേര് പ്രസിദ്ധമാക്കണം, ബാബയുടെ
മാനം നഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു കർമ്മവും ചെയ്യരുത്. സേവനത്തിലൂടെ അവരവർ
അവരവരുടെ ഭാഗ്യത്തെ ഉണ്ടാക്കണം.
2. ബാബയ്ക്ക് സമാനം
മംഗളകാരിയായി മാറി സർവ്വരുടെയും ആശിർവാദം എടുത്ത് ആദ്യത്തെ നമ്പർ നേടണം.
കുടുംബത്തിൽ ഇരുന്നു കൊണ്ടും കമല പുഷ്പസമാനം ഇരിക്കാനുള്ള നല്ല ധൈര്യം കാണിക്കണം.
വരദാനം :-
സതോപ്രധാനസ്ഥിതിയിൽ കഴിഞ്ഞ് സദാ സുഖശാന്തിയുടെ അനുഭൂതി ചെയ്യുന്ന ഡബിൾഅഹിംസകരായി
ഭവിക്കട്ടെ
സദാ തന്റെ
സതോപ്രധാനസംസ്കാരങ്ങളിൽ സ്ഥിതി ചെയ്ത് സുഖശാന്തിയുടെ ചെയ്യുക- ഇത് സത്യമായ
അഹിംസയാണ്. ഹിംസ അർഥം ഏതിലൂടെയാണോ ദുഖഅശാന്തിയുടെ പ്രാപ്തിയുണ്ടാകുന്നത്. അപ്പോൾ
പരിശോധിക്കൂ, മുഴുവൻ ദിവസത്തിൽ ഏതെങ്കിലും തരത്തിൽ ഹിംസ ചെയ്യുന്നില്ലല്ലോ അഥവാ
എന്തെങ്കിലും വാക്കിലൂടെ ആരുടെയെങ്കിലും സ്ഥിതിയെ ഉലയ്ക്കുന്നുവെങ്കിൽ അതും
ഹിംസയാണ്. അഥവാ സതോപ്രധാനസംസ്കാരങ്ങളെ അടിച്ചമർത്തി മറ്റു സംസ്കാരങ്ങളെ
പ്രായോഗികമായി കൊണ്ടുവരികയാണൈങ്കിൽ ഇതും ഹിംസയാണ്. അതിനാൽ സൂക്ഷ്മത്തിൽ പോയി മഹാൻ
ആത്മാവിന്റെ സ്മൃതിയോടെ ഡബിൾഅഹിംസകരാകൂ.
സ്ലോഗന് :-
സത്യത്തിനൊപ്പം അസത്യം കലരുമ്പോഴേ സന്തോഷം അപ്രത്യക്ഷമാകുന്നു
അവ്യക്തസൂചനകൾ-
മഹാനാകുന്നതിന് മധുരതയുടെയും നമ്രതയുടെയും ഗുണം ധാരണ ചെയ്യൂ
താങ്കളുടെ ഓരോരോ വാക്കും
അലൗകികമാകണം, മാലാഖയ്ക്കു സമാനമാകണം. ഓരോ വാക്കും മധുരമാകണം. ഈ കാര്യത്തിൽ ഇപ്പോൾ
അടിവരയിടൂ അപ്പോൾ പ്രത്യക്ഷതയുണ്ടാകും. എന്തുകൊണ്ടെന്നാൽ ഇപ്പോൾ വരെയും
വാക്കിന്റെ ശക്തി വ്യർഥത്തിൽ പോവുകയാണ്. അതിനാൽ വാക്കിൽ ബാബയെ
പ്രത്യക്ഷമാക്കാനുള്ള എന്ത് മൂർച്ച അഥവാ ശക്തിയാണോ വേണ്ടത് അത് കുറവാണ്,
വാചകത്തെ വ്യർഥത്തിൽ നിന്നും സംരക്ഷിക്കൂ അപ്പോൾ ബാബയെ
പ്രത്യക്ഷപ്പെടുത്താനുള്ള ശബ്ദം മുഴങ്ങും.