മധുരമായ കുട്ടികളെ - സുഖം
തരുന്ന ബാബയെ വളരെ വളരെ സ്നേഹത്തോടെ ഓർമ്മിക്കൂ, ഓർമ്മിക്കാതെ
സ്നേഹമുണ്ടാവുകയില്ല.
ചോദ്യം :-
ബാബ കുട്ടികൾക്ക് ദിവസവും ഓർമ്മയുടെ അഭ്യാസം ചെയ്യുന്നതിന്റെ സൂചന എന്തുകൊണ്ടാണ്
നൽകുന്നത്?
ഉത്തരം :-
എന്തുകൊണ്ടെന്നാൽ ഓർമ്മയിലൂടെ മാത്രമേ ആത്മാവ് പാവനമായി മാറൂ. ഓർമ്മയിലൂടെ
മാത്രമേ പൂർണ്ണമായ സമ്പത്തെടുക്കാൻ സാധിക്കൂ. ആത്മാവിന്റെ എല്ലാ ബന്ധനവും
അവസാനിക്കും. വികർമ്മങ്ങളിൽ നിന്നും മുക്തമാകും, ശിക്ഷകളിൽ നിന്ന് രക്ഷപ്പെടും.
എത്ര ഓർമ്മിക്കുന്നുവോ അത്രയും സന്തോഷമുണ്ടാകും. ലക്ഷ്യം സമീപത്തിൽ അനുഭവമാകും.
ഒരിക്കലും ക്ഷീണിക്കുകയില്ല. പരിധിയില്ലാത്ത സുഖം നേടും അതുകൊണ്ട് ഓർമ്മയുടെ
അഭ്യാസം തീർച്ചയായും ചെയ്യണം.
ഗീതം :-
കുട്ടിക്കാലത്തെ ദിനങ്ങൾ മറക്കരുത്.........
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾക്ക് ഗീതത്തിന്റെ വരിയുടെ അർത്ഥം മനസ്സിലായോ. ഇപ്പോൾ
ജീവിച്ചിരിക്കെ നിങ്ങൾ പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുകയാണ്. മുഴുവൻ
കല്പത്തിലും പരിധിയുള്ള അച്ഛന്റെതാകുന്നു. സത്യയുഗത്തിലും പരിധിയുള്ള
അച്ഛന്റെതാകുന്നു. ഇപ്പോൾ കേവലം നിങ്ങൾ ബ്രാഹ്മണ കുട്ടികൾ പരിധിയില്ലാത്ത
ബാബയുടെതായി മാറിയിരിക്കുകയാണ്. നിങ്ങൾക്കറിയാം പരിധിയില്ലാത്ത ബാബയിൽ നിന്നും
പരിധിയില്ലാത്ത സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ്. അഥവാ ബാബയെ
ഉപേക്ഷിക്കുകയാണെങ്കിൽ സമ്പത്ത് ലഭിക്കാൻ സാധിക്കില്ല. ധനവും വേണം, ശാന്തിയും
വേണം, നിരോഗിയായ ശരീരവും വേണം. നിങ്ങൾ കുട്ടികൾക്ക് മാത്രമേ അറിയൂ ലോകത്തിൽ
ഇന്നെന്താണ്, നാളെയെന്താകും. വിനാശമാണെങ്കിൽ മുന്നിൽ നിൽക്കുകയാണ് വേറെയാരുടെ
ബുദ്ധിയിലും ഈ കാര്യങ്ങളില്ല. അഥവാ മനസ്സിലാക്കുകയാണ് വിനാശം മുന്നിൽ
നിൽക്കുകയാണെന്ന് അപ്പോൾ എന്ത് ചെയ്യണം, ഇതറിയുകയില്ല. നിങ്ങൾ കുട്ടികൾക്ക്
മനസ്സിലായി - എപ്പോഴെങ്കിലും യുദ്ധമുണ്ടാവുകയാണെങ്കിൽ, അല്പം തീപ്പൊരി
വീഴുമ്പോഴേയ്ക്കും ആളിക്കത്തും ഇങ്ങനെയാണ് തോന്നുന്നത് . താമസമുണ്ടാകില്ല.
മുമ്പും ചെറിയൊരു കാര്യത്തിന് വേണ്ടി എത്ര വലിയ യുദ്ധമാണുണ്ടായത്.
കുട്ടികൾക്കറിയാം പഴയ ലോകം അവസാനിക്കുകയാണെങ്കിൽ അവസാനിക്കട്ടെ ഇപ്പോൾ
പെട്ടെന്ന് തന്നെ ബാബയിൽ നിന്ന് സമ്പത്തെടുക്കണം. ബാബയെ സദാ ഓർമ്മിച്ചു
കൊണ്ടിരിക്കുകയാണെങ്കിൽ വളരെ ഹർഷിതരായിരിക്കാം. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ
തന്നെയാണ് ആ സന്തോഷം നഷ്ടമാകുന്നത്. ദേഹീ അഭിമാനിയായി മാറണമെങ്കിൽ ബാബയെ
ഓർമ്മിക്കണം. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ ബാബയെ മറന്ന് ദു:ഖമെടുക്കുകയാണ്.
എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ, അത്രത്തോളം പരിധിയില്ലാത്ത ബാബയിൽ നിന്ന്
സുഖമെടുക്കാം. ഇവിടെ നിങ്ങൾ വന്നത് തന്നെ ഇതുപോലെ ലക്ഷ്മീ നാരായണനായി മാറാനാണ്.
രാജാ-റാണിയും പ്രജയുടെ ജോലിക്കാരനും, വളരെ വ്യത്യാസമുണ്ടല്ലോ. ഇപ്പോഴത്തെ
പുരുഷാർത്ഥം പിന്നീട് കല്പ-കല്പാന്തരത്തിന് വേണ്ടി സ്ഥിരമായിരിക്കുന്നു. അവസാനം
എല്ലാവർക്കും സാക്ഷാത്ക്കാരമുണ്ടാകും - നമ്മൾ എത്ര പുരുഷാർത്ഥം ചെയ്തിട്ടുണ്ട്.
ഇപ്പോഴും ബാബ പറയുകയാണ് തന്റെ അവസ്ഥയെ നോക്കി കൊണ്ടിരിക്കൂ. മധുരത്തിലും
മധുരമായ ബാബ, ആരിൽ നിന്നാണോ സ്വർഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത്, അവരെ നമ്മൾ
എത്ര ഓർമ്മിക്കുന്നു. നിങ്ങളുടെ മുഴുവൻ ആധാരവും ഓർമ്മയിൽ തന്നെയാണ്. എത്ര
ഓർമ്മിക്കുന്നുവോ അത്രയും സന്തോഷവുമുണ്ടാകും. മനസ്സിലാക്കും അത്രമാത്രം ഇപ്പോൾ
സമീപത്ത് വന്ന് എത്തിയിരിക്കുകയാണ്. ചിലർ ക്ഷീണിച്ച് പോകുന്നു, അറിയില്ല ലക്ഷ്യം
എത്ര ദൂരെയാണ്, എത്തുകയാണെങ്കിൽ പരിശ്രമവും സഫലമാകും. ലോകത്തിലുള്ളവർക്ക് ഇത്
പോലും അറിയില്ല ഭഗവാനെന്ന് ആരെയാണ് പറയുന്നത്. പറയുന്നുമുണ്ട് അല്ലയോ ഭഗവാനെ
എന്നിട്ട് പറയുന്നു കല്ലിലും തൂണിലുമുണ്ടെന്ന്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
മനസ്സിലായി നമ്മൾ ബാബയുടെതായി മാറികഴിഞ്ഞു. ഇപ്പോൾ ബാബയുടെ തന്നെ
നിർദ്ദേശത്തിലൂടെ നടക്കണം. അഥവാ വിദേശത്താണെങ്കിലും അവിടെയിരുന്നു കൊണ്ടും കേവലം
ബാബയെ ഓർമ്മിക്കണം. നിങ്ങൾക്ക് ശ്രീമതമാണെങ്കിൽ ലഭിച്ചിട്ടുണ്ട്. ബാബയുടെ
ഓർമ്മയിലൂടെയല്ലാതെ ആത്മാവിന് തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറാൻ
സാധിക്കില്ല. നിങ്ങൾ പറയുകയാണ് - ബാബാ ഞങ്ങൾ അങ്ങയിൽ നിന്ന് പൂർണ്ണമായി
സമ്പത്തെടുക്കും. എങ്ങനെയാണോ നമ്മുടെ ബാബ സമ്പത്തെടുക്കുന്നത്, നമ്മളും
പുരുഷാർത്ഥം ചെയ്ത് അവരുടെ സിംഹാസനത്തിൽ തീർച്ചയായുമിരിക്കും. മമ്മയും ബാബയും
രാജ-രാജേശ്വരൻ, രാജ-രാജേശ്വരിയായി മാറുന്നു, അപ്പോൾ നമ്മളും മാറും.
പരീക്ഷയാണെങ്കിൽ എല്ലാവർക്കും ഒന്ന് തന്നെയാണ്. നിങ്ങൾക്ക് വളരെയധികം
പഠിപ്പിച്ചു തന്നിരിക്കുകയാണ്, കേവലം ബാബയെ ഓർമ്മിക്കൂ. ഇതിനെ സഹജ രാജയോഗ ബലം
എന്ന് പറയപ്പെടുന്നു. നിങ്ങൾ മനസ്സിലാക്കിയിരിക്കുകയാണ് യോഗത്തിലൂടെ വളരെയധികം
ബലം ലഭിക്കുന്നു. നമ്മൾ എന്തെങ്കിലും വികർമ്മം ചെയ്യുകയാണെങ്കിൽ വളരെയധികം
ശിക്ഷ അനുഭവിക്കും, പദവി ഭ്രഷ്ടമാകും. ഓർമ്മയിൽ തന്നെയാണ് മായ വിഘ്നമിടുന്നത്.
നിങ്ങൾക്കറിയാം നമ്മൾ പാവന ലോകത്തിലേയ്ക്ക് പോയ്കൊണ്ടിരിക്കുകയാണ്. ആര്
ബ്രാഹ്മണനായി മാറുന്നുവോ അവരേ നിമിത്തമായി മാറൂ. ബ്രഹ്മാ മുഖ വംശാവലീ
ബ്രാഹ്മണനായി മാറാതെ നിങ്ങൾക്ക് ബാബയിൽ നിന്ന് സമ്പത്തെടുക്കാൻ സാധിക്കില്ല.
ബാബ കുട്ടികളെ രചിച്ചിരിക്കുന്നത് തന്നെ സമ്പത്ത് തരുന്നതിന് വേണ്ടിയാണ്.
ശിവബാബയുടെതാണെങ്കിൽ നമ്മൾ തന്നെയാണ്. ശിവബാബ പുതിയ സൃഷ്ടി രചിക്കുന്നു
കുട്ടികൾക്ക് സമ്പത്ത് നൽകുന്നതിന് വേണ്ടി. ശരീരധാരികൾക്ക് തന്നെയാണ് സമ്പത്ത്
നൽകുക. ആത്മാക്കളാണെങ്കിൽ മുകളിലാണിരിക്കുന്നത്. അവിടെയാണെങ്കിൽ സമ്പത്ത് അഥവാ
പ്രാലബ്ധത്തിന്റെ കാര്യമില്ല. നിങ്ങളിപ്പോൾ പുരുഷാർത്ഥം ചെയ്ത് പ്രാലബ്ധം
എടുത്തുകൊണ്ടിരിക്കുകയാണ്, അത് ലോകത്തിന് അറിയില്ല. ഇപ്പോൾ സമയം സമീപത്ത്
വന്നിരിക്കുകയാണ്. തയ്യാറെടുത്തു കൊണ്ടിരിക്കുന്നു ഇന്നയാൾ അഥവാ ഇങ്ങനെ ചെയ്താൽ
ഞങ്ങൾ ഉടൻ അവരെ തുരത്തും. തുരത്തുന്നതിന്റെ തയ്യാറെടുപ്പ്
നടന്നുകൊണ്ടിരിക്കുകയാണ്. ബോംബുകൾ മുതലായ ഒന്നും സൂക്ഷിച്ചു വെക്കാനുള്ളതല്ല.
തയ്യാറെടുപ്പുകൾ ഒരുപാട് നടന്നു കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ
സമയത്ത് പാക്കിസ്ഥാൻ, ഹിന്ദുസ്ഥാൻ ഉണ്ടായിരുന്നോ? എഴുതിയിട്ടുണ്ട്
യവനന്മാരുടെ(യൂറോപ്യർ) യുദ്ധമാണ്. പാണ്ഡവരുടെയും കൗരവരുടെയും യുദ്ധമല്ല. യവനന്മാർ
യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. ബോംബുകളും തയ്യാറായി കഴിഞ്ഞു. ഇപ്പോൾ ബാബ
നമുക്ക് ആജ്ഞ തരുകയാണ് എന്നെ ഓർമ്മിക്കൂ, ഇല്ലായെങ്കിൽ അവസാനം വളരെയധികം
കരയേണ്ടി വരും. പരീക്ഷയിൽ തോറ്റു പോകുമ്പോൾ ദ്വേഷ്യത്തിൽ പോയി മുങ്ങി
മരിക്കുന്നു. ഇവിടെ ദേഷ്യത്തിന്റെയൊന്നും കാര്യമില്ല. അവസാനം നിങ്ങൾക്ക് ഒരുപാട്
സാക്ഷാത്ക്കാരമുണ്ടാകും. നമ്മൾ എന്തെല്ലാമായി മാറും - അതും അറിയാൻ കഴിയും.
ബാബയുടെ ജോലിയാണ് പുരുഷാർത്ഥം ചെയ്യിപ്പിക്കുക. പറയുന്നു കുട്ടികളെ കർമ്മം
ചെയ്തും ഓർമ്മിക്കണം മറക്കുകയാണ് അഥവാ സമയം കിട്ടുന്നില്ല എങ്കിൽ ശരി ഇരിക്കൂ.
ഓർമ്മയിലിരുന്ന് ബാബയെ ഓർമ്മിക്കൂ. പരസ്പരം കാണുകയാണെങ്കിലും ഈ പരിശ്രമം ചെയ്യൂ
നമ്മൾ ബാബയെ ഓർമ്മിക്കാം. ഒരുമിച്ചിരിക്കുന്നതിലൂടെ നിങ്ങൾ നന്നായി ഓർമ്മിക്കും,
സഹായം ലഭിക്കും. മുഖ്യമായ കാര്യമാണ് ബാബയെ ഓർമ്മിക്കുക. ഇവിടെ വരുകയോ
വരാതിരിക്കുകയോ ചെയ്യൂ. ചിലർ വിദേശത്തേയ്ക്ക് പോകുന്നു പിന്നീട് വരാനെ
സാധിക്കില്ല. അവിടെയും കേവലം ഒരു കാര്യം ഓർമ്മ വെയ്ക്കൂ. ബാബയുടെ ഓർമ്മയിലൂടെ
മാത്രമേ നിങ്ങൾ തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറൂ. ബാബ പറയുന്നു കേവലം
ഒരു കാര്യം ഓർമ്മ വെയ്ക്കൂ - ബാബയെ ഓർമ്മിക്കൂ. ബാബ പറയുന്നു - മന്മനാ ഭവ. എന്നെ
ഓർമ്മിക്കൂ എങ്കിൽ വിശ്വത്തിന്റെ അധികാരിയായി മാറും. മുഖ്യമായ കാര്യം
ഓർമ്മയുടെതാണ്. എവിടെയും പോകുന്നതിന്റെ കാര്യമില്ല. വീട്ടിലിരിക്കൂ കേവലം ബാബയെ
ഓർമ്മിച്ചുകൊണ്ടിരിക്കൂ. പവിത്രമായി മാറിയില്ലെങ്കിൽ ഓർമ്മിക്കാൻ സാധിക്കില്ല.
എല്ലാവരും ക്ലാസിൽ വന്ന് പഠിക്കും എന്നൊന്നുമില്ല. മന്ത്രം എടുത്തൂ പിന്നെ എവിടെ
വേണമെങ്കിലും പോയ്ക്കോളൂ. സതോപ്രധാനമായി മാറുന്നതിന്റെ വഴി ബാബ പറഞ്ഞു
തന്നിട്ടുണ്ട്. അല്ലെങ്കിൽ സെന്ററിൽ വരുന്നതിലൂടെ പുതിയ പുതിയ പോയിന്റുകൾ കേട്ടു
കൊണ്ടിരിക്കാം. ബാബ പറയുന്നു നഷ്ടമില്ല. എവിടെ ഇരിക്കുകയാണെങ്കിലും നിങ്ങൾ
ഓർമ്മയിലിരിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ഓർമ്മിക്കൂ. മറ്റുള്ളവരോടും ഇത്
പറയൂ ബാബയെ ഓർമ്മിക്കുന്നതിലൂടെ വികർമ്മം വിനാശമാവുകയും ദേവതയായി മാറുകയും
ചെയ്യും. അക്ഷരം തന്നെ രണ്ടാണ്.
ബാബ പറയുന്നു - ഈ കുട്ടിക്കാലം മറക്കരുത്. ഇന്ന് ചിരിക്കും നാളെ കരയേണ്ടി വരും
- അഥവാ ബാബയെ മറന്നുവെങ്കിൽ. ബാബയിൽ നിന്ന് പൂർണ്ണമായ സമ്പത്തെടുക്കണം. ഇങ്ങനെ
ഒരുപാട് പേര് പറയുന്നുണ്ട് സ്വർഗ്ഗത്തിലാണെങ്കിൽ പോകുമല്ലോ പിന്നെ
ഭാഗ്യത്തിലുള്ളതു പോലെ. അതിനെ ആരും പുരുഷാർത്ഥം ചെയ്യലെന്ന് പറയുകയില്ല. മനുഷ്യർ
പുരുഷാർത്ഥം ചെയ്യുന്നത് തന്നെ ഉയർന്ന പദവി നേടുന്നതിന് വേണ്ടിയാണ്. ഇപ്പോൾ
ബാബയുടെയടുത്ത് നിന്ന് ഉയർന്ന പദവി ലഭിക്കുകയാണെന്നതിനാൽ എന്തിന് തെറ്റ് ചെയ്യണം.
സ്കൂളിൽ ആരാണോ പഠിക്കാത്തത് അപ്പോൾ പഠിച്ചവരുടെ മുന്നിൽ തല കുനിക്കേണ്ടി വരും.
ബാബയെ പൂർണ്ണമായും ഓർമ്മിക്കുന്നില്ലായെങ്കിൽ പ്രജയുടെയും ജോലിക്കാരനാകേണ്ടി വരും.
ഇതിൽ സന്തോഷമുണ്ടാവുകയില്ല. അതിനാൽ ബാബ മനസ്സിലാക്കി തരുകയാണ് - മധുര-മധുരമായ
കുട്ടികളെ സന്മുഖത്ത് റിഫ്രഷായി പോകണം. ചില ബന്ധനസ്ഥരായ സ്ത്രീകൾ വീട്ടിലിരുന്നും
ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ, പ്രശ്നമില്ല. നിങ്ങൾക്ക് എത്ര സഹജമായാണ്
മനസ്സിലാക്കി തരുന്നത്, മരണം മുന്നിൽ നിൽക്കുകയാണ്, പെട്ടെന്ന് തന്നെ യുദ്ധം
ആരംഭിക്കും. പരസ്പരം പറയുകയാണ് കുറച്ചെങ്കിലും ഉപദ്രവം ചെയ്യുകയാണെങ്കിൽ ഞങ്ങൾ
അങ്ങനെ ചെയ്യും. ആദ്യം മുതൽ തന്നെ പറയുന്നുണ്ട്, ബോംബുകളുടെ അഹങ്കാരം
ഒരുപാടുണ്ട്. ബാബ പറയുന്നു - കുട്ടികൾ ഇപ്പോഴും യോഗബലത്തിൽ സമർത്ഥരല്ല,
യുദ്ധമുണ്ടാകട്ടെ ഇങ്ങനെയല്ല. പക്ഷെ ഡ്രാമയനുസരിച്ച് അങ്ങനെ ഉണ്ടാവുകയില്ല.
കുട്ടികൾ പൂർണ്ണമായ സമ്പത്ത് എടുത്തിട്ടില്ല അതിനാൽ നിശ്ചയമുണ്ടാകുന്നു, ഈ
യുദ്ധം ഉണ്ടായാലും, അതും അവസാനിക്കും എന്തുകൊണ്ടെന്നാൽ ഇപ്പോൾ രാജധാനി
സ്ഥാപനയായിട്ടില്ല. സമയം വേണം. പുരുഷാർത്ഥം ചെയ്യിച്ച് കൊണ്ടിരിക്കുകയാണ്,
അറിയില്ല ഏത് സമയത്ത് വേണമെങ്കിലും എന്തും സംഭവിക്കുമെന്ന്. വിമാനം, ട്രെയിൻ
എന്നിവ തകരുന്നു, മരണം എത്ര സഹജമായാണ് മുന്നിൽ നിൽക്കുന്നത്. ഭൂമിയും
ഇളകികൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ ജോലി ഭൂമികുലുക്കത്തിനാണ് ചെയ്യേണ്ടത്.
എന്നാൽ വിനാശമാകുന്നതിന് മുമ്പ് ബാബയിൽ നിന്ന് പൂർണ്ണമായ സമ്പത്തെടുക്കണം
അതുകൊണ്ട് വളരെ സ്നേഹത്തോടെ ബാബയെ ഓർമ്മിക്കണം. ബാബാ അങ്ങല്ലാതെ ഞങ്ങൾക്ക്
വേറെയൊരാളില്ല. കേവലം ബാബയെ തന്നെ ഓർമ്മിച്ചു കൊണ്ടിരിക്കൂ. എത്ര സഹജമായ രീതി
എങ്ങനെയാണോ ചെറിയ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നത് വേറെയൊരു
ബുദ്ധിമുട്ടും നൽകുന്നില്ല, കേവലം ഓർമ്മിക്കൂ. കാമ ചിതയിലിരുന്ന് നിങ്ങൾ വെന്തു
മരിക്കുകയാണ്, അതിനാൽ ഇപ്പോൾ ജ്ഞാന ചിതയിലിരുന്ന് പവിത്രമായി മാറൂ. നിങ്ങളോട്
ചോദിക്കുകയാണ് താങ്കളുടെ ഉദ്ദേശ്യമെന്താണ്? പറയൂ, ആരാണോ എല്ലാവരുടെയും അച്ഛൻ അവർ
പറയുകയാണ് എന്നെ മാത്രം ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാവുകയും
തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറുകയും ചെയ്യും. സർവ്വരുടെയും സദ്ഗതി
ദാതാവ് ഒരു ബാബയാണ്. ഇപ്പോൾ ബാബ പറയുന്നു - കേവലം എന്നെ ഓർമ്മിക്കൂ എങ്കിൽ
കറയിളകി പോകും. ഇത്രയും സന്ദേശമാണെങ്കിൽ നൽകാൻ സാധിക്കുമല്ലോ. സ്വയം ഓർമ്മിക്കൂ
അപ്പോൾ മറ്റുള്ളവരെയും ഓർമ്മിപ്പിക്കാൻ സാധിക്കും. മറ്റുള്ളവരോട് താല്പര്യത്തോടെ
പറയും. ഇല്ലായെങ്കിൽ ഹൃദയത്തിൽ നിന്ന് വരുകയില്ല. ബാബ പറയുന്നു -
എവിടെയാണെങ്കിലും എത്ര സാധിക്കുമോ കേവലം ഓർമ്മിക്കൂ. വേണമെങ്കിൽ കുറച്ച്
ഭക്ഷണ-പാനീയം മുതലായവയുടെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. വസിക്കേണ്ടത് വീട്ടിൽ
തന്നെയാണ്. വീട്ടിലിരുന്നും ബാബയെ ഓർമ്മിക്കൂ, ആരെ കണ്ടാലും അവർക്ക് ഇതേ പഠിപ്പ്
നൽകൂ - മരണം മുന്നിൽ നിൽക്കുകയാണ്.
ബാബ പറയുന്നു - നിങ്ങൾ എല്ലാവരും തമോപ്രധാന പതിതരായി മാറിയിരിക്കുകയാണ്, ഇപ്പോൾ
എന്നെ ഓർമ്മിക്കൂ പവിത്രമായി മാറൂ. ആത്മാവ് തന്നെയാണ് പതിതമായി
മാറിയിരിക്കുന്നത്, സത്യയുഗത്തിൽ പാവന ആത്മാവായിരിക്കും. ബാബയുടെ ഓർമ്മയിലൂടെ
മാത്രമേ ആത്മാവ് പാവനമായി മാറൂ അല്ലാതെ വേറെ ഒരു ഉപായവുമില്ല. ഈ സന്ദേശം
എല്ലാവർക്കും നൽകുകയാണെങ്കിൽ അനേകരുടെ മംഗളം ചെയ്യാം വേറെയൊരു ബുദ്ധിമുട്ടും
നൽകുന്നില്ല. പുരുഷോത്തമ മാസത്തിൽ പോയി മനസ്സിലാക്കി കൊടുക്കൂ ഏറ്റവും വലിയ
പുരുഷോത്തമൻ ആരാണ്? സത്യയുഗ ആദിയിൽ ഈ ലക്ഷ്മീ നാരായണൻ പുരുഷോത്തമനായിരുന്നു.
ഇവരെ ഇങ്ങനെ പുരുഷോത്തമനാക്കി മാറ്റുന്ന അർത്ഥം സ്വർഗ്ഗത്തിന്റെ സ്ഥാപന
ചെയ്യുന്നത് ബാബയാണ്. എല്ലാ ആത്മാക്കളെയും പാവനമാക്കി മാറ്റുന്നത് ഒരേയൊരു ബാബ
തന്നെയാണ്. ഏറ്റവും ഉത്തമത്തിലും ഉത്തമ പുരുഷനാക്കി മാറ്റുന്നത് ബാബയാണ്. ആരാണോ
പൂജ്യരായിരുന്നവർ അവരാണ് വീണ്ടും പൂജാരിയായി മാറുന്നത്. രാവണ രാജ്യത്തിൽ നമ്മൾ
പൂജാരിയായി മാറുന്നു, രാമ രാജ്യത്തിൽ പൂജ്യരായിരുന്നു. ഇപ്പോൾ രാവണ
രാജ്യത്തിന്റെ അവസാനമാണ്. നമ്മൾ പൂജാരിയിൽ നിന്ന് വീണ്ടും പൂജ്യരായി മാറുന്നു.
ബാബയെ ഓർമ്മിക്കുന്നതിന്റെ വഴി മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കണം.
വൃദ്ധരായവർക്കും ഈ സേവനം ചെയ്യണം. മിത്ര-സംബന്ധികൾക്കും ബാബയുടെ പരിചയം നൽകൂ.
പറയൂ, ശിവബാബ പറയുകയാണ് എന്നെ മാത്രം ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ സ്വർഗ്ഗത്തിന്റെ
അധികാരിയായി മാറും. നിരാകാരനായ ശിവബാബ സർവ്വരുടെ സദ്ഗതി ദാതാവായ ബാബ, എല്ലാ
ആത്മാക്കളോടും പറയുകയാണ് എന്നെ ഓർമ്മിക്കൂ എങ്കിൽ സതോപ്രധാനമായി മാറും. ഇത്
മനസ്സിലാക്കി കൊടുക്കാൻ സഹജമാണല്ലോ. വയസ്സായവർക്കും ഈ സേവനം ചെയ്യാൻ
സാധിക്കുന്നു. മുഖ്യമായ കാര്യം തന്നെയിതാണ്. വിവാഹത്തിനോ എവിടെ വേണമെങ്കിലും
പോകൂ, കാതിൽ ഈ കാര്യങ്ങൾ കേൾപ്പിക്കൂ. ഗീതയുടെ ഭഗവാൻ പറയുകയാണ് എന്നെ ഓർമ്മിക്കൂ,
ഈ കാര്യം എല്ലാവരും ഇഷ്ടപ്പെടും. കൂടുതൽ സംസാരിക്കേണ്ടതിന്റെ ആവശ്യമില്ല. കേവലം
ബാബയുടെ സന്ദേശം നൽകണം ബാബ പറയുകയാണ് എന്നെ ഓർമ്മിക്കൂ.
ശരി - ഇങ്ങനെ മനസ്സിലാക്കൂ, ഭഗവാൻ പ്രേരിപ്പിക്കുകയാണ്. സ്വപ്നത്തിൽ
സാക്ഷാത്ക്കാരമുണ്ടാകുന്നു, ശബ്ദം കേൾക്കാൻ കഴിയുന്നു - ബാബ പറയുകയാണ് എന്നെ
ഓർമ്മിക്കൂ എങ്കിൽ സതോപ്രധാനമായി മാറും. നിങ്ങൾ സ്വയവും ഇതേ ചിന്തനം ചെയ്തു
കൊണ്ടിരിക്കൂ എങ്കിൽ തോണി അക്കരെയെത്തും. നമ്മൾ പ്രാക്ക്ടിക്കലിൽ
പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുന്നു, ബാബയിൽ നിന്ന് 21 ജന്മങ്ങളുടെ
സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്, അതിനാൽ സന്തോഷമുണ്ടായിരിക്ക
ണമല്ലോ. ബാബയെ
മറക്കുന്നതിലൂടെയാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ബാബ എത്ര സഹജമായാണ് പറഞ്ഞു
തരുന്നത് - എന്നെ ഓർമ്മിക്കൂ എങ്കിൽ എല്ലാവരും മനസ്സിലാക്കും ഇവർക്ക് ഉറപ്പായും
ശരിയായ വഴി തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഈ വഴി ആർക്കും ഒരിക്കലും പറഞ്ഞു തരാൻ
സാധിക്കില്ല. സമയം ഇങ്ങനെയുള്ളതാകും നിങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്ത് വരാനേ
സാധിക്കാത്ത തരത്തിൽ. ബാബയെ ഓർമ്മിച്ചോർമ്മിച്ച് ശരീരം ഉപേക്ഷിക്കും. അവസാന
കാലത്ത് ആരാണോ ശിവബാബയെ സ്മരിക്കുന്നത്..... പിന്നീട് നാരായണ കുലത്തിൽ ജനിക്കും,
ലക്ഷ്മീ നാരായണന്റെ കുലത്തിൽ വരും. ഇടയ്ക്കിടയ്ക്ക് രാജ്യഭാഗ്യം നേടും.
ഇത്രമാത്രം കേവലം ബാബയെ സ്നേഹത്തോടെ ഓർമ്മിക്കൂ. ഓർമ്മിക്കാതെ എങ്ങനെ സ്നേഹിക്കും.
സുഖം ലഭിക്കുന്നു അപ്പോൾ ഓർമ്മിക്കാൻ തുടങ്ങുന്നു. ദു:ഖം നൽകുന്നവരേ
സ്നേഹിക്കുകയില്ല. ബാബ പറയുന്നു - ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി
മാറ്റുന്നു അതുകൊണ്ട് എന്നെ സ്നേഹിക്കൂ. ബാബയുടെ നിർദ്ദേശത്തിലൂടെ നടക്കണമല്ലോ.
ശരി -
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പഠനത്തിൽ
ഒരിക്കലും ഉപേക്ഷ കാണിക്കരുത്, യുദ്ധത്തിന് മുമ്പ് ബാബയിൽ നിന്ന് പൂർണ്ണമായ
സമ്പത്ത് നേടണം.
2. ശ്രീമതമനുസരിച്ച് ബാബയെ
വളരെ സ്നേഹത്തോടെ ഓർമ്മിക്കണം.
വരദാനം :-
സങ്കൽപം,
ഭാവന, സ്മൃതിയിലൂടെ വ്യർത്ഥത്തെ സമാപ്തമാക്കുന്ന സത്യമായ സമ്പൂർണ്ണ പവിത്ര
ബ്രാഹ്മണരായി ഭവിക്കട്ടെ.
തന്റെ സങ്കൽപം, ഭാവന,
സ്മൃതി ഇവ പരിശോധിക്കൂ- കുറച്ച് തെറ്റ് പറ്റിപ്പോയി, പശ്ചാത്തപിച്ചു, മാപ്പ്
ചോദിച്ചു, ക്ഷമിച്ചു ഇങ്ങനെയാകരുത്. എത്ര തന്നെ ആര് മാപ്പ് ചോദിച്ചാലും എന്ത്
പാപം അഥവാ വ്യർത്ഥ കർമ്മം ചെയ്തുപോയോ അതിന്റെ അടയാളം മായുകയില്ല. റജിസ്റ്റർ
സ്വച്ഛവും ശുദ്ധവുമാകില്ല. കേവലം ഈ ആചാര രീതി അവലംബമാക്കരുത്, മറിച്ച്
സ്മൃതിയുണ്ടായിരിക്കണം ഞാൻ സമ്പൂർണ്ണ പവിത്ര ബ്രാഹ്മണനാണ്. അപവിത്രത- സങ്കൽപം,
ഭാവന, സ്മൃതിയെപ്പോലും സ്പർശിക്കരുത്. ഇതിന് വേണ്ടി ഓരോ ചുടിലും ശ്രദ്ധ കൊടുക്കൂ.
സ്ലോഗന് :-
ബാബയുടെ
കൂട്ടുകെട്ടിനെ ഉപയോഗിക്കൂ എങ്കിൽ ഒരിക്കലും നിരാശരാകില്ല.
അവ്യക്ത സൂചന-
അപവിത്രതയുടെ ബീജത്തെപ്പോലും സമാപ്തമാക്കി സമ്പൂർണ്ണ പവിത്രമാകൂ.
പവിത്രതയുടെ രഹസ്യത്തെ
പ്രാക്ടിക്കലിൽ കൊണ്ടുവരൂ അതായത് സങ്കൽപ രൂപത്തിൽ പോലും അഞ്ച് വികാരങ്ങളുടെ മേൽ
വിജയിയാകൂ. വ്യർത്ഥ സങ്കൽപം ക്രോധത്തെയും ജനിപ്പിക്കുന്നു എങ്കിൽ കാമം അതായത്
ഏതെങ്കിലും ആത്മാക്കളെ പ്രതി അഥവാ വ്യർത്ഥ ദൃഷ്ടിയെങ്കിലും പോയിട്ടുണ്ടെങ്കിൽ ആ
സമയത്ത് പവിത്രത ഉണ്ടെന്ന് അംഗീകരിക്കില്ല. അതിനാൽ ഈ വ്യർത്ഥ സങ്കൽപത്തെ ബാബയുടെ
സ്നേഹത്തിന് മുന്നിൽ ബലിയർപ്പിക്കൂ.