24.10.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളെ - ബാബവന്നിരിക്കുകയാണ്നി
ങ്ങൾക്ക്വീട്ടിലേയ്ക്കുള്ളവ
ഴിപറഞ്ഞുതരാൻ,നിങ്ങൾആ
ത്മാഭിമാനിയായിരിക്കു
യാണെങ്കിൽഈവഴിസഹജമാ
യികാണാൻകഴിയും.

ചോദ്യം :-
സത്യയുഗീ ദേവതകളെ മോഹജീത്തെന്ന് പറയപ്പെടുന്നതിന് തക്ക ഏതൊരു ജ്ഞാനമാണ് സംഗമത്തിൽ ലഭിച്ചിട്ടുള്ളത്?

ഉത്തരം :-
സംഗമത്തിൽ നിങ്ങൾക്ക് ബാബ അമരകഥ കേൾപ്പിച്ച് അമരനായ ആത്മാവിന്റെ ജ്ഞാനം നൽകി. ജ്ഞാനം ലഭിച്ചു - ഇത് അവിനാശിയായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്, ഓരോ ആത്മാവും അവരവരുടെ പാർട്ട് അഭിനയിക്കുന്നു. അവർ ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു, ഇതിൽ കരയേണ്ട കാര്യമില്ല. ഈ ജ്ഞാനത്തിലൂടെ സത്യയുഗീ ദേവതകളെ മോഹജീത്ത് എന്ന് പറയുന്നു. അവിടെ മൃത്യുവിന്റെ പേരു പോലുമില്ല. സന്തോഷത്തോടെ പഴയ ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കുന്നു.

ഗീതം :-
കണ്ണു കാണാത്തവർക്ക് വഴി കാണിച്ചു കൊടുക്കൂ...........

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികളോട് ആത്മീയ അച്ഛൻ പറയുകയാണ,് വഴി കാണിക്കുന്നുണ്ട് പക്ഷെ ആദ്യം സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്തിരിക്കൂ. ദേഹീ അഭിമാനിയായി ഇരിക്കുകയാണെങ്കിൽ പിന്നെ നിങ്ങൾക്ക് വളരെ സഹജമായി വഴി കാണാൻ സാധിക്കും. ഭക്തിമാർഗ്ഗത്തിൽ പകുതി കല്പം നഷ്ടം സഹിച്ചു. ഭക്തി മാർഗ്ഗത്തിൽ അനേകം സാമഗ്രികളാണ്. ഇപ്പോൾ ബാബ മനസ്സിലാക്കി തന്നു പരിധിയില്ലാത്ത അച്ഛൻ ഒരാൾ മാത്രമാണ്. ബാബ പറയുന്നു നിങ്ങൾക്ക് വഴി പറഞ്ഞു തന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിലുള്ളവർക്ക് ഇത് പോലും അറിയില്ല ഏത് വഴിയാണ് പറഞ്ഞു തരുന്നത്! മുക്തി-ജീവൻ മുക്തി, ഗതി-സദ്ഗതിയുടെ. മുക്തിയെന്ന് ശാന്തിധാമത്തെയാണ് പറയുന്നത്. ആത്മാവിന് ശരീരമില്ലാതെ ഒന്നും തന്നെ പറയാൻ സാധിക്കില്ല. കർമ്മേന്ദ്രിയത്തിലൂടെ തന്നെയാണ് ശബ്ദമുണ്ടാകുന്നത്, മുഖത്തിലൂടെ ശബ്ദമുണ്ടാകുന്നു. മുഖമില്ലായെങ്കിൽ ശബ്ദം എവിടെ നിന്ന് വരും. ആത്മാവിന് കർമ്മം ചെയ്യുന്നതിന് വേണ്ടിയാണ് ഈ കർമ്മേന്ദ്രിയങ്ങൾ ലഭിച്ചിരിക്കുന്നത്. രാവണ രാജ്യത്തിൽ നിങ്ങൾ വികർമ്മം ചെയ്തു. ഈ വികർമ്മം മോശമായ കർമ്മമായി മാറുന്നു. സത്യയുഗത്തിൽ രാവണൻ തന്നെ ഇല്ല അതിനാൽ കർമ്മം അകർമ്മമാകുന്നു. അവിടെ 5 വികാരങ്ങളുണ്ടാകുന്നില്ല. അതിനെ പറയുന്നു - സ്വർഗ്ഗം. ഭാരതവാസികൾ സ്വർഗ്ഗവാസിയായിരുന്നു, ഇപ്പോൾ പിന്നെ പറയും നരകവാസി. വിഷയ വൈതരണി നദിയിൽ മുങ്ങി താണുകൊണ്ടിരിക്കുകയാണ്. എല്ലാവരും പരസ്പരം ദു:ഖം കൊടുത്തുകൊണ്ടിരിക്
കുകയാണ്. ഇപ്പോൾ പറയുന്നു ബാബാ അങ്ങനെയുള്ള സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ട് പോകൂ എവിടെയാണോ ദു:ഖത്തിന്റെ പേര് പോലുമില്ലാത്തത്. അതാണെങ്കിൽ എപ്പോഴാണോ ഭാരതം സ്വർഗ്ഗമായിരുന്നത് അപ്പോൾ ദു:ഖത്തിന്റെ പേരുണ്ടായിരുന്നില്ല. സ്വർഗ്ഗത്തിൽ നിന്ന് നരകത്തിലേയ്ക്ക് വന്നിരിക്കുകയാണ്, ഇപ്പോൾ വീണ്ടും സ്വർഗ്ഗത്തിലേയ്ക്ക് പോകണം. ഇത് കളിയാണ്. ബാബ തന്നെയാണിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നത്. സത്യം സത്യമായ സത്സംഗം ഇതാണ്. നിങ്ങളിവിടെ സത്യമായ ബാബയെ ഓർമ്മിക്കുകയാണ് അവരാണ് ഉയർന്നതിലും ഉയർന്ന ഭഗവാൻ. ബാബ രചയിതാവാണ്, ബാബയിൽ നിന്ന് സമ്പത്ത് ലഭിക്കുന്നു. ബാബ തന്നെയാണ് കുട്ടികൾക്ക് സമ്പത്ത് നൽകുക. പരിധിയുള്ള അച്ഛൻ ഉണ്ടായിട്ടു പോലും ഓർമ്മിക്കുന്നു - അല്ലയോ ഭഗവാനെ, അല്ലയോ പരംപിതാ പരമാത്മാ ദയ കാണിക്കൂ. ഭക്തിമാർഗ്ഗത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചനുഭവിച്ച് തളർന്ന് പോയി. പറയുന്നു - അല്ലയോ ബാബാ, ഞങ്ങൾക്ക് സുഖ-ശാന്തിയുടെ സമ്പത്ത് തരൂ. ഇതാണെങ്കിൽ ബാബയ്ക്കേ നൽകാൻ കഴിയൂ അതും 21 ജന്മത്തേയ്ക്കാണ്. കണക്ക് നോക്കണം. സത്യയുഗത്തിൽ എപ്പോഴാണോ ഇവരുടെ രാജ്യമായിരുന്നത് അപ്പോൾ തീർച്ചയായും വളരെ കുറച്ച് മനുഷ്യരെ ഉണ്ടായിരിക്കൂ. ഒരു ധർമ്മമായിരുന്നു, ഒരേയൊരു രാജ്യവുമായിരുന്നു. അതിനെ സ്വർഗ്ഗം, സുഖധാമമെന്ന് പറയുന്നു. പുതിയ ലോകത്തെ സതോപ്രധാനമെന്ന് പറയുന്നു, പഴയ ലോകത്തെ തമോപ്രധാനമെന്ന് പറയും. ഓരോ വസ്തുവും ആദ്യം സതോപ്രധാനം പിന്നെ സതോ-രജോ-തമോയിൽ വരുന്നു. ചെറിയ കുട്ടികളെ സതോപ്രധാനമെന്ന് പറയും. ചെറിയ കുട്ടികളെ മഹാത്മാവിനെക്കാളും ഉയർന്നതാണെന്ന് പറയപ്പെടുന്നു. മഹാത്മാക്കളാണെങ്കിൽ ജന്മമെടുത്ത് പിന്നെ വലുതായാൽ വികാരങ്ങളുടെ അനുഭവം ചെയ്ത് വീടെല്ലാം ഉപേക്ഷിച്ച് ഓടിപോകുന്നു. ചെറിയ കുട്ടികൾക്കാണെങ്കിൽ വികാരങ്ങളുടെ അറിവില്ല. തികച്ചും നിഷ്കളങ്കരാണ് അതുകൊണ്ടാണ് മഹാത്മാക്കളെക്കാൾ ഉയർന്നതാണെന്ന് പറയുന്നത്. ദേവതകളുടെ മഹിമ പാടുന്നു - സർവ്വ ഗുണ സമ്പന്നൻ........ സന്യാസിമാരെ ഈ മഹിമ ഒരിക്കലും ചെയ്യില്ല. ബാബ ഹിംസയുടെയും അഹിംസയുടെയും അർത്ഥം മനസ്സിലാക്കി തന്നു. ആരെങ്കിലും കൊല്ലുക ഇതിനെ ഹിംസയെന്ന് പറയുന്നു. ഏറ്റവും വലിയ ഹിംസയാണ് കാമത്തിലേയ്ക്ക് പോവുക. ദേവതകൾ ഹിംസകരല്ല. കാമത്തിലേയ്ക്ക് പോകുന്നില്ല. ബാബ പറയുന്നു ഞാനിപ്പോൾ നിങ്ങളെ മനുഷ്യനിൽ നിന്ന് ദേവതയാക്കുന്നതിന് വന്നിരിക്കുകയാണ്. ദേവതകൾ സത്യയുഗത്തിലാണുണ്ടാവുക. ഇവിടെ ആർക്കും തന്നെ സ്വയം ദേവതയെന്ന് പറയാൻ സാധിക്കില്ല. മനസ്സിലാക്കുന്നു നമ്മൾ നീചനും പാപിയും വികാരിയുമാണ്. പിന്നെ സ്വയം ദേവതയെന്ന് എങ്ങനെ പറയും അതുകൊണ്ട് ഹിന്ദു ധർമ്മമെന്ന് പറയുന്നു. വാസ്തവത്തിൽ ആദി സനാതന ദേവീ ദേവതാ ധർമ്മമായിരുന്നു. ഹിന്ദുവെന്ന് ഹിന്ദുസ്ഥാനിൽ നിന്നാണ് വന്നത്. അവർ പിന്നെ ഹിന്ദു ധർമ്മമെന്ന് പറഞ്ഞു. നിങ്ങൾ പറയും - ഞങ്ങൾ ദേവതാ ധർമ്മത്തിലേതാണ് എന്നിട്ടും ഹിന്ദുവിൽ പെടുത്തുന്നു. പറയും ഞങ്ങളുടെയടുത്ത് ഹിന്ദു ധർമ്മത്തിന്റെ കോളം തന്നെയേ ഉള്ളൂ. പതിതമായതു കാരണം സ്വയം ദേവതയെന്ന് പറയാൻ സാധിക്കുകയില്ല.

ഇപ്പോൾ നിങ്ങൾക്കറിയാം - നമ്മൾ പൂജ്യ ദേവത ആയിരുന്നു, ഇപ്പോൾ പൂജാരിയായിരിക്കുന്നു. പൂജയും ആദ്യം കേവലം ശിവന്റെ മാത്രമായിരുന്നു ചെയ്തിരുന്നത് പിന്നീട് വ്യഭിചാരി പൂജാരിയായി. ബാബ ഒന്ന് മാത്രമാണ്, ബാബയിൽ നിന്ന് സമ്പത്ത് ലഭിക്കുന്നു. ബാക്കിയെല്ലാം അനേക പ്രകാരത്തിലുള്ള ദേവിമാരും മറ്റുമാണ്. അവരിൽ നിന്ന് ഒരു സമ്പത്തും ലഭിക്കുന്നില്ല. ഈ ബ്രഹ്മാവിൽ നിന്നും നിങ്ങൾക്ക് സമ്പത്ത് ലഭിക്കുന്നില്ല. ഒന്ന് നിരാകാരീ അച്ഛനാണ്, രണ്ടാമത്തെ സാകാരീ അച്ഛൻ. സാകാരിയായ അച്ഛനുണ്ടായിട്ടു പോലും അല്ലയോ ഭഗവാനെ, അല്ലയോ പരംപിതാവേ എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നു. ലൗകിക അച്ഛനെ അങ്ങനെയൊന്നും പറയില്ല. അതിനാൽ സമ്പത്ത് ബാബയിൽ നിന്നാണ് ലഭിക്കുന്നത്. പതിയും പത്നിയും ഹാഫ് പാർട്ടണറാണ് അപ്പോൾ അവർക്ക് പകുതി ഭാഗം ലഭിക്കണം. ആദ്യ പകുതി അവർക്ക് വെച്ച് ബാക്കി പകുതി കുട്ടികൾക്ക് നൽകണം. പക്ഷെ ഇന്നത്തെക്കാലത്താണെങ്കിൽ കുട്ടികൾക്ക് തന്നെ മുഴുവൻ ധനവും നൽകുന്നു. ചിലർക്ക് വളരെയധികം മോഹം ഉണ്ടാകുന്നു, മനസ്സിലാക്കുന്നു, നമ്മുടെ മരണത്തിന് ശേഷം കുട്ടികൾ തന്നെയായിരിക്കണം അവകാശികൾ. ഇന്നത്തെകാലത്തെ കുട്ടികളാണെങ്കിൽ അച്ഛന്റെ മരണ ശേഷം അമ്മയെ നോക്കുക പോലുമില്ല. ചിലർ മാതൃ സ്നേഹിയാകുന്നു. ചിലർ പിന്നെ മാതൃ ദ്രോഹിയാകുന്നു. ഇന്നത്തെ കാലത്ത് ഒരുപാട് പേർ മാതൃ ദ്രോഹിയാകുന്നുണ്ട്. എല്ലാ പൈസയും കൈക്കലാക്കുന്നു. ധാർമ്മികരുടെ കുട്ടികളും ചിലർ ഇങ്ങനെ ആയി മാറുന്നുണ്ട് അവർ വളരെ ഉപദ്രവിക്കുന്നു. ഇപ്പോൾ കുട്ടികൾ ഗീതം കേട്ടല്ലോ, പറയുകയാണ് ബാബാ ഞങ്ങൾക്ക് സുഖത്തിന്റെ വഴി പറഞ്ഞു തരൂ - എവിടെയാണോ സമാധാനമുള്ളത്. രാവണ രാജ്യത്തിലാണെങ്കിൽ സുഖമുണ്ടാവുക സാധ്യമല്ല. ഭക്തിമാർഗ്ഗത്തിലാണെങ്കിൽ ഇത്രയും മനസ്സിലാക്കുന്നില്ല ശിവൻ വേറെയാണ്, ശങ്കരൻ വേറെയാണെന്ന്. തലയിട്ടുടച്ചു കൊണ്ടിരിക്കു, ശാസ്ത്രം പഠിച്ചു കൊണ്ടിരിക്കൂ, ശരി, ഇതിലൂടെ എന്ത് ലഭിക്കും, ഒന്നും തന്നെ അറിയുകയില്ല. സർവ്വരുടെ ശാന്തിയുടെ, സുഖത്തിന്റെ ദാതാവ് ഒരു ബാബ മാത്രമാണ്. സത്യയുഗത്തിൽ സുഖവുമുണ്ട് ശാന്തിയുമുണ്ട്. ഭാരതത്തിൽ സുഖ ശാന്തിയുണ്ടായിരുന്നു, ഇപ്പോഴില്ല ഭക്തി ചെയ്ത് അലഞ്ഞലഞ്ഞ് ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരി
ക്കുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം ശാന്തി ധാമം, സുഖധാമത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നത് ഒരേയൊരു ബാബ മാത്രമാണ്. ബാബാ ഞങ്ങൾ കേവലം അങ്ങയെ തന്നെയേ ഓർമ്മിക്കൂ, അങ്ങയിൽ നിന്ന് മാത്രമേ സമ്പത്തെടുക്കൂ. ബാബ പറയുന്നു ദേഹ സഹിതം ദേഹത്തിന്റെ സർവ്വ സംബന്ധങ്ങളെയും മറക്കണം. ഒരു ബാബയെ ഓർമ്മിക്കണം. ആത്മാവിന് ഇവിടെ നിന്ന് തന്നെ പവിത്രമാകണം. ഓർമ്മിക്കുന്നില്ലായെങ്കിൽ പിന്നെ ശിക്ഷകൾ അനുഭവിക്കേണ്ടി വരും. പദവിയും ഭ്രഷ്ടമാകും. അതുകൊണ്ട് ബാബ പറയുകയാണ് ഓർമ്മയുടെ പരിശ്രമം ചെയ്യൂ. ആത്മാക്കൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ്, അല്ലയോ ആത്മീയ കുട്ടികളെ എന്ന് പറയുന്ന വേറെ ഒരു സത്സഗം മുതലായവ ഉണ്ടായിരിക്കില്ല . ഇത് ആത്മീയ ജ്ഞാനമാണ്, അത് ആത്മീയ അച്ഛനിൽ നിന്ന് തന്നെയാണ് കുട്ടികൾക്ക് ലഭിക്കുന്നത്. ആത്മാവ് അർത്ഥം നിരാകാരം. ശിവനും നിരാകാരനാണല്ലോ. നിങ്ങളുടെ ആത്മാവും ബിന്ദുവാണ്, വളരെ ചെറുത്. അതിനെ ആർക്കും കാണാൻ സാധിക്കില്ല, ദിവ്യ ദൃഷ്ടിയിലൂടെയല്ലാതെ. ദിവ്യ ദൃഷ്ടി ബാബ തന്നെയാണ് നൽകുന്നത്. ഭക്തർ ഇരുന്ന് ഹനുമാൻ, ഗണേശ് മുതലായവരുടെ പൂജ ചെയ്യുന്നു ഇപ്പോൾ അവരുടെ സാക്ഷാത്ക്കാരമെങ്
ങനെയാണ്. ബാബ പറയുന്നു ദിവ്യ ദൃഷ്ടി ദാതാവ് ഞാൻ തന്നെയാണ്. ആരാണോ ഒരുപാട് ഭക്തി ചെയ്യുന്നത് അപ്പോൾ പിന്നീട് ഞാൻ തന്നെയാണ് സാക്ഷാത്ക്കാരം ചെയ്യിക്കുന്നത്. പക്ഷെ ഇതിലൂടെ ഒരു നേട്ടവുമില്ല. കേവലം സന്തോഷമുണ്ടാകുന്നു. പാപമാണെങ്കിൽ വീണ്ടും ചെയ്യുന്നു, ഒന്നും തന്നെ ലഭിക്കുന്നുമില്ല. പഠിപ്പിലൂടെയല്ലാതെ ഒന്നുമാകാൻ സാധിക്കില്ല. ദേവതകൾ സർവ്വ ഗുണ സമ്പന്നരാണ്. നിങ്ങളും അങ്ങനെ ആകുമല്ലോ. ബാക്കി അതെല്ലാം ഭക്തിമാർഗ്ഗത്തിലെ സാക്ഷാത്ക്കാരങ്ങളാണ്. സത്യമായ കൃഷ്ണനോടൊപ്പം ഊഞ്ഞാലാടൂ, സ്വർഗ്ഗത്തിൽ കൃഷ്ണന്റെ കൂടെയിരിക്കൂ. അതിന്റെ ആധാരം പഠിപ്പാണ്. എത്രത്തോളം ശ്രീമതത്തിലൂടെ നടക്കുന്നുവോ അത്രയും ഉയർന്ന പദവി നേടും. ശ്രീമതം ഭഗവാന്റെയാണെന്ന് പാടുന്നുണ്ട്. കൃഷ്ണന്റെ ശ്രീമതമെന്ന് പറയില്ല. പരംപിതാ പരമാത്മാവിന്റെ ശ്രീമതത്തിലൂടെ കൃഷ്ണന്റെ ആത്മാവ് ഈ പദവി നേടുന്നു. നിങ്ങളുടെ ആത്മാവും ദേവതാ ധർമ്മത്തിലേതായിരുന്നു അർത്ഥം കൃഷ്ണന്റെ കുലത്തിലേതായിരുന്നു. ഭാരതവാസികൾക്ക് ഇതറിയുകയില്ല രാധയും കൃഷ്ണനും തമ്മിൽ എന്ത് ബന്ധമായിരുന്നു. രണ്ടു പേരും വേറെ വേറെ രാജധാനിയിലേതായിരുന്നു. പിന്നീട് സ്വയംവരത്തിന് ശേഷം ലക്ഷ്മീ നാരായണനാകുന്നു. ഈ എല്ലാ കാര്യങ്ങളും ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്. ഇപ്പോൾ നിങ്ങൾ സ്വർഗ്ഗത്തിലെ രാജ കുമാരനും രാജ കുമാരിയുമാകുന്നതിന് വേണ്ടി പഠിക്കുകയാണ്. രാജകുമാരന്റെയും രാജകുമാരിയുടെയും സ്വയംവരം എപ്പോഴാണോ ഉണ്ടാകുന്നത് അതിന് ശേഷം പേര് മാറുന്നു. അതിനാൽ ബാബ കുട്ടികളെ അങ്ങനെയുള്ള ദേവതയാക്കി മാറ്റുന്നു. അഥവാ ബാബയുടെ ശ്രീമതത്തിലൂടെ നടക്കുകയാണെങ്കിൽ. നിങ്ങൾ മുഖവംശാവലികളാണ്, അവർ കുഖ വംശാവലികളും. ആ ബ്രാഹ്മണർ കാമ ചിതയിൽ ഇരിക്കുന്നതിന് ബന്ധിപ്പിക്കുന്നു. ഇപ്പോൾ നിങ്ങൾ സത്യം സത്യമായ ബ്രാഹ്മണികൾ കാമ ചിതയിൽ നിന്ന് ഇറക്കി ജ്ഞാനചിതയിൽ ഇരുത്തുന്നതിന് ബന്ധിപ്പിക്കുന്നു. അപ്പോൾ അത് ഉപേക്ഷിക്കേണ്ടി വരും. ഇവിടെയുള്ള കുട്ടികളാണെങ്കിൽ അടിയും വഴക്കും ഉണ്ടാക്കി മുഴുവൻ പൈസയും പാഴാക്കുകയാണ്. ഇന്ന് ലോകത്തിൽ വളരെയധികം അഴുക്കാണ്. ഏറ്റവും മോശമായ അസുഖമാണ് സിനിമ. നല്ല കുട്ടികൾ പോലും സിനിമയ്ക്ക് പോകുന്നതിലൂടെ മോശമാകുന്നു. അതുകൊണ്ടാണ് ബി.കെ കുട്ടികൾക്ക് സിനിമയ്ക്ക് പോകുന്നതിന് വിലക്കുള്ളത്. ശരി, ആർക്കാണോ ഉറപ്പുള്ളത്, അവരോട് ബാബ പറയുകയാണ് അവിടെയും നിങ്ങൾ സേവനം ചെയ്യൂ. അവർക്ക് മനസ്സിലാക്കി കൊടുക്കൂ ഇതാണെങ്കിൽ പരിധിയുള്ളതിന്റെ സിനിമയാണ്. ഒരു പരിധിയില്ലാത്ത സിനിമയും ഉണ്ട്. പരിധിയില്ലാത്ത സിനിമയിൽ നിന്ന് തന്നെയാണ് പിന്നീട് ഈ പരിധിയുള്ള അസത്യമായ സിനിമ ഉണ്ടായത്.

ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ബാബ മനസ്സിലാക്കി തരുകയാണ് - മൂലവതനം, എവിടെയാണോ എല്ലാ ആത്മാക്കളും വസിക്കുന്നത് പിന്നെ മദ്ധ്യത്തിൽ സൂക്ഷ്മ വതനം. ഇതാണ് - സാകാര വതനം. കളി മുഴുവനും ഇവിടെയാണ് നടക്കുന്നത്. ഈ ചക്രം കറങ്ങികൊണ്ടേയിരിക്കുന്നു. നിങ്ങൾ ബ്രാഹ്മണ കുട്ടികൾക്ക് തന്നെയാണ് സ്വദർശന ചക്രധാരിയാകേണ്ടത്. ദേവതകൾക്കല്ല. പക്ഷെ ബ്രാഹ്മണർക്ക് ഈ അലങ്കാരം നൽകുന്നില്ല കാരണം പുരുഷാർത്ഥിയാണ്. ഇന്ന് നന്നായി നടന്നുകൊണ്ടിരിക്കുന്നു, നാളെ വീണു പോകുന്നു, അതുകൊണ്ട് ദേവതകൾക്ക് നൽകിയിരിക്കുന്നു. കൃഷ്ണനെ കാണിച്ചിരിക്കുന്നു സ്വദർശന ചക്രത്തിലൂടെ അകാസുരൻ - ബകാസുരൻ മുതലായവരെ കൊന്നു. ഇപ്പോൾ കൃഷ്ണനെയാണെങ്കിൽ അഹിംസാ പരമോ ധർമ്മമെന്ന് പറയപ്പെടുന്നു പിന്നെ ഹിംസയെങ്ങനെ ചെയ്യും! ഇതെല്ലാം ഭക്തി മാർഗ്ഗത്തിലെ സാമഗ്രികളാണ്. എവിടെ പോയാലും ശിവന്റെ ലിംഗം തന്നെയാണുണ്ടാവുക. കേവലം വേറെ വേറെ പേര് വെച്ചിരിക്കുന്നു. മണ്ണുകൊണ്ടുള്ള ദേവികളെ എത്രയാണ് ഉണ്ടാക്കിയിരിക്കുന്നത്. അലങ്കരിക്കുന്നു, ആയിരക്കണക്കിന് രൂപ ചിലവ് ചെയ്യുന്നു. ഉണ്ടാക്കി, പിന്നെ പൂജ ചെയ്യുന്നു, പാലിച്ച് പിന്നീട് കൊണ്ടുപോയി മുക്കുന്നു. പാവകളുടെ പൂജയിൽ എത്രയാണ് ചിലവ് ചെയ്യുന്നത്. ഒന്നും തന്നെ ലഭിക്കുന്നുമില്ല. ബാബ മനസ്സിലാക്കി തരുകയാണ് ഈ എല്ലാ പൈസയും ചെലവ് ചെയ്യുന്നതിന്റെ ഭക്തി, പടി ഇറങ്ങി തന്നെയാണ് വന്നത്. ബാബ വരുമ്പോൾ എല്ലാവരുടെയും കയറുന്ന കല ഉണ്ടാകുന്നു. എല്ലാവരെയും ശാന്തിധാമം-സുഖധാമത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോകുന്നു. പൈസ ചിലവ് ചെയ്യുന്നതിന്റെ കാര്യമില്ല. പിന്നീട് ഭക്തിമാർഗ്ഗത്തിൽ നിങ്ങൾ പൈസ ചിലവ് ചെയ്ത് - ചെയ്ത് വികാരികളായി മാറി. നിർവികാരി, വികാരിയാകുന്നതിന്റെ കഥ ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. നിങ്ങൾ ഈ ലക്ഷ്മീ നാരായണന്റെ കുലത്തിലേതായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾക്ക് നരനിൽ നിന്ന് നാരായണനാകുന്നതിന്റെ പഠിപ്പ് ബാബ നൽകുകയാണ്. ആ ജനങ്ങൾ തീജരിയുടെ കഥ, അമരകഥ കേൾപ്പിക്കുകയാണ്. ബാക്കിയെല്ലാം അസത്യമാണ്. തീജരിയുടെ കഥയാണെങ്കിൽ ഇതാണ്, ഏതിലൂടെയാണോ ആത്മാവിന്റെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറക്കുന്നത്. മുഴുവൻ ചക്രവും ബുദ്ധിയിൽ വരുന്നു. നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ കണ്ണ് ലഭിച്ചിരിക്കുകയാണ്, അമരകഥയും കേട്ടുകൊണ്ടിരിക്കുകയാണ്. അമരനായ ബാബ നിങ്ങൾക്ക് കഥ കേൾപ്പിച്ചുകൊണ്ടിരി
ക്കുകയാണ് - അമരപുരിയുടെ അധികാരിയാക്കുന്നു. അവിടെ നിങ്ങൾ ഒരിക്കലും മരിക്കുന്നില്ല. ഇവിടെയാണെങ്കിൽ കാലനെ മനുഷ്യർ എത്രയാണ് ഭയക്കുന്നത്. അവിടെ ഭയക്കുന്നതിന്റെ, കരയുന്നതിന്റെ കാര്യമില്ല. സന്തോഷത്തോടെ പഴയ ശരീരം ഉപേക്ഷിച്ച് പുതിയതെടുക്കുന്നു. ഇവിടെ എത്ര മനുഷ്യരാണ് കരയുന്നത്. ഇത് കരയുന്നതിന്റെ തന്നെ ലോകമാണ്. ബാബ പറയുകയാണ് ഇതാണെങ്കിൽ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഓരോരുത്തരും അവരവരുടെ പാർട്ട് അഭിനയിച്ചുകൊണ്ടിരി
ക്കുന്നു. ഈ ദേവതകൾ മോഹത്തെ ജയിച്ചവരാണല്ലോ. ഇവിടെയാണെങ്കിൽ ലോകത്തിൽ അനേക ഗുരുക്കന്മാരാണ് അവരുടെ അനേക അഭിപ്രായങ്ങൾ ലഭിക്കുന്നു. ഓരോരുത്തരുടെ അഭിപ്രായവും അവരുടെതാണ്. ഒരു സന്തോഷീ ദേവിയുമുണ്ട് അവരുടെ പൂജ ഉണ്ടാകുന്നു. ഇപ്പോൾ സന്തോഷി ദേവികളാണെങ്കിൽ സത്യയുഗത്തിലാണു
ണ്ടാവുന്നത്, ഇവിടെ എങ്ങനെ ഉണ്ടാവാനാണ്. സത്യയുഗത്തിൽ ദേവതകൾ സദാ സന്തുഷ്ടരായിരിക്കും. ഇവിടെയാണെങ്കിൽ എന്തെങ്കിലുമൊക്കെ ആശകൾ ഉണ്ടാകുന്നു. അവിടെ ഒരു ആശയും ഉണ്ടായിരിക്കില്ല. ബാബ എല്ലാവരെയും സന്തുഷ്ടരാക്കുന്നു. നിങ്ങൾ കോടിപതിയായി മാറുകയാണ്. കിട്ടണം എന്ന് ആഗ്രഹിക്കാൻ ഒരു അപ്രാപ്തമായ വസ്തുവും ഉണ്ടായിരിക്കില്ല. അവിടെ ചിന്തയുണ്ടായിരിക്കുകയില്ല. ബാബ പറയുകയാണ് സർവ്വരുടെയും സദ്ഗതി ദാതാവ് ഞാൻ മാത്രമാണ്. നിങ്ങൾ കുട്ടികൾക്ക് 21 ജന്മത്തേയ്ക്ക് സന്തോഷം തന്നെ സന്തോഷം നൽകുന്നു. അങ്ങനെയുള്ള ബാബയെ ഓർമ്മിക്കുകയും വേണം. ഓർമ്മയിലൂടെ മാത്രമേ നിങ്ങളുടെ പാപം ഭസ്മമാകൂ നിങ്ങൾ സതോപ്രധാനമായി മാറുകയും ചെയ്യൂ. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. എത്രയധികം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നുവോ അത്രയും പ്രജയും ഉണ്ടായിക്കൊണ്ടിരിക്കും, ഉയർന്ന പദവിയും നേടും. ഇത് ഒരു സന്യാസി മുതലായവരുടെ കഥയൊന്നുമല്ല. ഭഗവാനിരുന്ന് ഇദ്ദേഹത്തിന്റെ മുഖത്തിലൂടെ മനസ്സിലാക്കി തരികയാണ്. ഇപ്പോൾ നിങ്ങൾ സന്തുഷ്ട ദേവീ ദേവതയായി മാറികൊണ്ടിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് വ്രതവുമെടുക്കണം - സദാ പവിത്രമായിരിക്കുന്നതിന്റെ, എന്തുകൊണ്ടെന്നാൽ പാവന ലോകത്തിലേയ്ക്ക് പോകണം അതിനാൽ പതിതമാകരുത്. ബാബ ഈ വ്രതം പഠിപ്പിച്ചു തന്നു. മനുഷ്യർ പിന്നെ അനേക പ്രകാരത്തിലുള്ള വ്രതമുണ്ടാക്കി. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരു ബാബയുടെ മതത്തിലൂടെ നടന്ന് സദാ സന്തുഷ്ടമായിരുന്ന് സന്തോഷീ ദേവിയാകണം. ഇവിടെ ഒരു ആശയും വെയ്ക്കരുത്. ബാബയിൽ നിന്ന് സർവ്വ പ്രാപ്തികളും നേടി കോടിപതിയാവണം.

2. ഏറ്റവും മോശമാക്കി മാറ്റുന്നത് സിനിമയാണ്. നിങ്ങൾക്ക് സിനിമ കാണുന്നതിന് വിലക്കുണ്ട്. നിങ്ങൾ സമർത്ഥരാണെങ്കിൽ പരിധിയുള്ളതും പരിധിയില്ലാത്തതുമായ സിനിമയുടെ രഹസ്യം മനസ്സിലാക്കി മറ്റുള്ളവർക്കും മനസ്സിലാക്കി കൊടുക്കൂ. സേവനം ചെയ്യൂ.

വരദാനം :-
പുരുഷാർത്ഥത്തിലും സേവനത്തിലും വിധിപൂർവ്വം വൃദ്ധി പ്രാപ്തമാക്കുന്ന തീവ്രപുരുഷാർത്ഥിയായി ഭവിക്കട്ടെ.

ബ്രാഹ്മണർ അർത്ഥം വിധിപൂർവ്വം ജീവിതം നയിക്കുന്നവർ. വിധിപൂർവ്വം ചെയ്യുമ്പോഴാണ് ഏതൊരു കാര്യവും സഫലമാകുന്നത്. അഥവാ ഏതെങ്കിലും കാരണവശാൽ സ്വയത്തിന്റെ പുരുഷാർത്ഥത്തിലോ സേവനത്തിലോ വൃദ്ധിയുണ്ടാകുന്നില്ലെങ്കിൽ തീർച്ചയായും ഏതെങ്കിലും വിധിയുടെ കുറവുണ്ടാകും. അതിനാൽ പരിശോധിക്കൂ അമൃതവേള മുതൽ രാത്രി വരെ മനസാ-വാചാ-കർമ്മണാ അഥവാ സമ്പർക്കത്തിൽ വിധിപൂർവ്വമായിരുന്നോ അതായത് വൃദ്ധിയുണ്ടായിരുന്നുവോ? അഥവാ ഇല്ലെങ്കിൽ കാരണം മനസ്സിലാക്കി നിവാരണം ചെയ്യൂ എങ്കിൽ പിന്നീട് നിരാശയുണ്ടാകില്ല. അഥവാ വിധിപൂർവ്വക ജീവിതമാണെങ്കിൽ വൃദ്ധി തീർച്ചയായും ഉണ്ടാകും മാത്രമല്ല തീവ്ര പുരുഷാർത്ഥിയായി മാറും.

സ്ലോഗന് :-
സ്വച്ഛതയിലും സത്യതയിലും സമ്പന്നമാകുന്നത് തന്നെയാണ് സത്യമായ പവിത്രത.

അവ്യക്ത സൂചനകൾ:-സ്വയത്തെയും സർവ്വരെയും പ്രതി മനസാ ദ്വാര യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

വാക്കുകളിലൂടെ ഏതെങ്കിലും കാര്യം തെളിയിച്ചുകൊടുക്കാൻ കഴിയുന്നില്ലെങ്കിൽ പറയാറുണ്ട്-ഇവർ വാക്കുകളിലൂടെ മനസ്സിലാക്കുകയില്ല, ശുഭഭാവനയിലൂടെ പരിവർത്തനമാകും. എവിടെ വാക്കുകളിലൂടെ കാര്യം സഫലമാക്കാൻ സാധിക്കുന്നില്ലയോ, അവിടെ സൈലൻസിന്റെ ശക്തിയുടെ മാർഗ്ഗമായ ശുഭസങ്കൽപം, ശുഭഭാവന, നയനങ്ങളുടെ ഭാഷ മുഖേന ദയയുടെയും സ്നേഹത്തിന്റെയും അനുഭൂതിയിലൂടെ കാര്യം സിദ്ധമാക്കാൻ കഴിയുന്നു.