25.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ബാബ ദൂരദേശത്തിൽ നിന്നും വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികൾക്ക് പുതിയ രാജ്യം സ്ഥാപിക്കുന്നതിനു വേണ്ടി. നിങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിലേക്ക് യോഗ്യരായി മാറുകയാണ്.

ചോദ്യം :-
ശിവബാബയിൽ ഉറച്ച നിശ്ചയമുള്ള കുട്ടികളുടെ അടയാളമെന്തായിരിക്കും?

ഉത്തരം :-
എന്ത് ആജ്ഞ ലഭിച്ചാലും അവർ കണ്ണടച്ച് ബാബയുടെ ശ്രീമതം പാലിക്കും. ഇതിലൂടെ എന്തെങ്കിലും നഷ്ടമുണ്ടാകുമോ എന്ന ചിന്ത പോലും അവർക്ക് വരില്ല, ഇങ്ങനെയുള്ള നിശ്ചയബുദ്ധികളായ കുട്ടികളുടെ ഉത്തരവാദി ബാബയാണ്. അവർക്ക് നിശ്ചയത്തിന്റെ ബലം ലഭിക്കുന്നു. അവസ്ഥ അചഞ്ചലവും സുദൃഢവുമായി മാറുന്നു.

ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും......

ഓംശാന്തി.  
ഇത് ആരുടെ മഹിമയാണ് കേട്ടത്? നിങ്ങൾ കുട്ടികൾക്കല്ലാതെ മറ്റാർക്കും ഈ ലോകത്തിൽ ഇതിനെക്കുറിച്ച് അറിയില്ല. ഇത് ഉയർന്നതിലും ഉയർന്ന ബാബയുടെ മഹിമയാണ്. ബാക്കി ആരുടെയെല്ലാം മഹിമ പാടിയാലും അത് വ്യർത്ഥമാണ്. ഉയർന്നതിലും ഉയർന്നത് ഒരു ബാബ തന്നെയാണ്. എന്നാൽ ആരാണ് ബാബയുടെ തിരിച്ചറിവ് നൽകുക? ബാബ തന്നെ വന്നാണ് സ്വയം തന്നെക്കുറിച്ചും ആത്മാവിനെക്കുറിച്ചുമുളള പരിചയം നൽകുന്നത്. മറ്റേതൊരു മനുഷ്യനും ആത്മാവിന്റെ പരിചയമില്ല. മഹാനാത്മാവ്, ജീവാത്മാവ് എന്ന് പറയാറുണ്ട്. ശരീരം ഉപേക്ഷിക്കുമ്പോൾ ആത്മാവ് പോയി എന്ന് പറയുന്നു. ശരീരം ജഡമാകുന്നു. ആത്മാവ് അവിനാശിയാണ്. അതൊരിക്കലും നശിക്കുന്നില്ല. നക്ഷത്ര സദൃശ്യമായ ആത്മാവ് അതി സൂക്ഷ്മമാണ്. ആത്മാവിനെ ഈ കണ്ണുകളാൽ കാണാൻ സാധിക്കില്ല. കർത്തവ്യങ്ങളെല്ലാം ആത്മാവു തന്നെയാണ് ചെയ്യുന്നത്. പക്ഷേ ദേഹാഭിമാനത്തിലേക്ക് വരുന്നതു കാരണം, ഞാൻ ഇന്നയാളാണ്, ഞാൻ ഇതാണ് ചെയ്യുന്നത് എന്നെല്ലാം പറയുന്നു. വാസ്തവത്തിൽ ചെയ്യുന്നതെല്ലാം ആത്മാവാണ്. ശരീരം അർത്ഥം ഇന്ദ്രിയങ്ങളാണ്. ഭ്രൂകുഡി മദ്ധ്യത്തിൽ വസിക്കുന്ന ആത്മാവ് വളരെ സൂക്ഷ്മമാണ് എന്ന് സന്യാസിമാർക്കു പോലും അറിയാം. എന്നാൽ ആത്മാവിൽ പാർട്ടഭിനയിക്കാനുള്ള സംസ്കാരമുണ്ടെന്നുള്ള ജ്ഞാനം അവരിലില്ല. ചിലർ പറയുന്നു- ആത്മാവിൽ സംസ്കാരങ്ങളില്ല, ആത്മാവ് നിർലേപമാണ്. മറ്റു ചിലർ പറയുന്നു-സംസ്കാരങ്ങൾക്കനുസരി
ച്ചാണ് ജന്മം ലഭിക്കുന്നത്. ഒരുപാട് അഭിപ്രായ വ്യത്യാസമുണ്ട്. ഏതെല്ലാം ആത്മാക്കളാണ് 84 ജന്മങ്ങളെടുക്കുന്നതെന്നും ആർക്കും അറിയില്ല. സൂര്യവംശികൾക്കു തന്നെയാണ് 84ന്റെ ചക്രം കറങ്ങേണ്ടതായി വരുന്നത് എന്ന് നിങ്ങൾക്കറിയാം. ആത്മാവ് തന്നെയാണ് 84ന്റെ ചക്രം കറങ്ങി പതിതമായി മാറിയത്. ആത്മാവിനെ ഇപ്പോൾ ആരാണ് പാവനമാക്കി മാറ്റുന്നത്? പതിത-പാവനനും ഉയർന്നതിലും ഉയർന്നത് ഒരു ബാബ മാത്രമാണ്. ബാബയുടെ മഹിമ വളരെ ഉയർന്നതാണ്. എല്ലാവരൊന്നും 84 ജന്മങ്ങൾ എടുക്കുന്നില്ല. അവസാനം വരുന്നവർക്ക് 84 ജന്മങ്ങൾ എടുക്കാൻ സാധിക്കില്ല. എല്ലാവരും ഒരുമിച്ചല്ലല്ലോ വരുന്നത്. ആദ്യമാദ്യം സത്യയുഗത്തിൽ വരുന്നവരായ, സൂര്യവംശി രാജാ-പ്രജകളാണ് 84 ജന്മം എടുക്കുന്നത്. പിന്നീടാണ് മനുഷ്യരുടെ അഭിവൃദ്ധിയുണ്ടാകുന്നത്. പിന്നീട് ചിലർക്ക് 80-83 ജന്മങ്ങളുണ്ട്. അവിടെ സത്യയുഗത്തിൽ പൂർണ്ണമായും 150 വയസ്സ് ആയുസ്സുണ്ട്. ആരും പെട്ടെന്ന് മരിക്കില്ല. ഈ കാര്യങ്ങൾ ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോൾ ആർക്കും പരമപിതാ പരമാത്മാവിനെ അറിയില്ല. ബാബ പറയുന്നു- നിങ്ങൾ ആത്മാക്കൾ പോലെ തന്നെയാണ് ആത്മാവായ ഞാനും. നിങ്ങൾ ജനന മരണ ചക്രത്തിലേക്ക് വരുന്നു എന്നാൽ ബാബ വരുന്നില്ല. പതിതമായി മാറുമ്പോഴാണ് എന്നെ വിളിക്കുന്നത്. വളരെ ദുഃഖിയായി മാറുമ്പോഴാണ് വിളിക്കുന്നത്. ഈ സമയം നിങ്ങൾ കുട്ടികളെ ശിവബാബയാണ് പഠിപ്പിക്കുന്നത്.

ചിലർ ചോദിക്കാറുണ്ട്-പരമാത്മാവ് വരുന്നുണ്ടെന്ന് എങ്ങനെ അംഗീകരിക്കും! അതിനാൽ അവർക്ക് നിങ്ങൾ മനസ്സിലാക്കിക്കൊടു
ക്കണം, എല്ലാവരും അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നുണ്ടല്ലോ. എന്നാൽ ബാബ നിരാകാരനാണ്. ബാബക്ക് തന്റേതായ ശരീരമില്ല. ഈ പതിത ലോകത്തിലേക്ക് തന്നെയാണ് വരേണ്ടതും. പാവന ലോകത്തിലേക്ക് വരില്ലല്ലോ. ഇങ്ങനെ മനസ്സിലാക്കിക്കൊടു
ക്കണം. ആത്മാവ് അതി സൂക്ഷ്മമായതു പോലെ തന്നെ പരമാത്മാവും അതി സൂക്ഷ്മമാണെന്നും മനസ്സിലാക്കി കൊടുക്കണം. എന്നാൽ ബാബ മനുഷ്യ സൃഷ്ടിയുടെ ബീജരൂപവും നോളേജ്ഫുള്ളുമാണ്. ബാബ പറയുന്നു- നിങ്ങൾ എന്നെ പരമപിതാ പരമാത്മാവെന്നാണ് പറയുന്നത്. വിളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വരുമല്ലോ. മഹിമയുമുണ്ട്-ദൂരദേശത്തിൽ വസിക്കുന്ന ബാബ പരദേശത്തിലേക്ക് വന്നിരിക്കുന്നു. ഇപ്പോൾ ബാബയിലൂടെ മനിസ്സിലായിക്കഴിഞ്ഞു നമ്മൾ അന്യദേശത്തിലാണ് അർത്ഥം രാവണന്റെ ദേശത്തിലാണ്. സത്യ-ത്രേതായുഗത്തിൽ നമ്മൾ ഈശ്വരീയ ദേശം അഥവാ സ്വന്തം ദേശത്തിലായിരുന്നു. പിന്നീട് ദ്വാപരയുഗം മുതൽ അന്യദേശത്തിലേക്ക്, അന്യരാജ്യത്തിലേക്ക് വരുന്നു. വാമമാർഗ്ഗത്തിലേക്ക് വരുന്നു. പിന്നീട് ഭക്തിമാർഗ്ഗം ആരംഭിക്കുന്നു. ആദ്യമാദ്യം ശിവബാബയുടെ ഭക്തി ചെയ്യാൻ ആരംഭിക്കുന്നു. മനുഷ്യർ ശിവന്റെ വലിയ ലിംഗമുണ്ടാക്കുന്നു. എന്നാൽ ബാബ ഇത്രയും വലുതൊന്നുമല്ല. ആത്മാവിലും പരമാത്മാവിലും എന്ത് വ്യത്യാസമാണ് ഉള്ളത് എന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി. ബാബ സദാ ജ്ഞാനസാഗരനും പതിതപാവനവും സുഖസാഗരനും ആനന്ദ സാഗരനുമാണ്. ഇത് പരമാത്മാവിന്റെ മഹിമയാണ്. അല്ലയോ പതിത പാവനാ വരൂ എന്ന് വിളിക്കുന്നു. പരമപിതാവ് കല്പ-കല്പം വരുന്നു. ദൂരദേശത്ത് വസിക്കുന്ന വഴിയാത്രക്കാരനെയാണ് വിളിക്കുന്നതും അവരുടെ മഹിമയാണ് പാടുന്നതും. ബ്രഹ്മാ-സരസ്വതിയെ വിളിക്കുന്നില്ല. നിരാകാരനായ പരമാത്മാവിനെയാണ് വിളിക്കുന്നത്. ആത്മാവാണ് വിളിക്കുന്നത് ദൂരദേശത്തിൽ വസിക്കുന്ന ഭഗവാനേ ഇപ്പോൾ അന്യ ദേശത്തിലേക്ക് വരൂ, കാരണം എല്ലാവരും പതിതമായി മാറിക്കഴിഞ്ഞു. രാവണരാജ്യം നശിക്കാൻ പോകുമ്പോഴാണ് ബാബ വരുന്നത്. ഞാൻ വരുന്നത് സംഗമയുഗത്തിലാണ്. എന്നാൽ ഇതാർക്കും അറിയില്ല. ബാബ പരമാത്മാവാണ് ബിന്ദുവാണെന്ന് പറയുന്നുണ്ട്. ഇന്നത്തെക്കാലത്ത് ആത്മാവ് തന്നെയാണ് പരമാത്മാവെന്നും പരമാത്മാവു തന്നെയാണ് ആത്മാവെന്നും പറയുന്നു. ആത്മാവിനു തന്നെ പരമാത്മാവാകാൻ സാധിക്കില്ലല്ലോ. ആത്മാവും പരമാത്മാവും രണ്ടും വ്യത്യസ്തമാണ്. രണ്ടുപേരുടെയും രൂപം ഒരുപോലെയാണ്. എന്നാൽ ആത്മാവാണ് പതിതമായി മാറുന്നത്. ആത്മാവിനാണ് 84 ജന്മത്തിന്റെ പാർട്ട് അഭിനയിക്കേണ്ടി വരുന്നത്. പരമാത്മാവ് ജനന മരണ രഹിതനാണ്. അഥവാ ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുമ്പോൾ സതോപ്രധാന പരമാത്മാവ് തമോപ്രധാന അവസ്ഥയിലേക്ക് വരുമോ! ഇല്ല, ഇതൊരിക്കലും സംഭവിക്കില്ല. ഞാൻ സർവ്വാത്മാക്കളുടെയും സേവനം ചെയ്യാനാണ് വരുന്നത്. എനിക്ക് ജന്മമുണ്ടെന്നും പറയാൻ സാധിക്കില്ല. ബാബ വരുന്നതു തന്നെ നരകവാസികളെ സ്വർഗ്ഗവാസികളാക്കി മാറ്റാനാണ്. തന്റെ സ്വർഗ്ഗം സ്ഥാപിക്കാൻ അന്യദേശത്തിലേക്കാണ് ഞാൻ വരുന്നത്. ബാബ തന്നെ വന്നാണ് നമ്മെ സ്വർഗ്ഗത്തിലേക്ക് പോകാൻ യോഗ്യരാക്കി മാറ്റുന്നത്. മറ്റെല്ലാ ആത്മാക്കൾക്കും അവരവരുടെതായ പാർട്ടുണ്ടെന്നുളളതും മനസ്സിലാക്കി തന്നിട്ടുണ്ട്. പരമാത്മാവ് ജനന-മരണ രഹിതനാണ്. തീർച്ചയായും വരുന്നതുകൊണ്ടല്ലേ ശിവരാത്രി ആഘോഷിക്കുന്നത്. എന്നാൽ ബാബ എപ്പോഴാണ് വരുന്നതെന്ന് ആർക്കും അറിയില്ല. വെറുതെ ശിവജയന്തി ആഘോഷിച്ചു വരുന്നു. സ്വർഗ്ഗം സ്ഥാപിക്കാൻ തീർച്ചയായും സംഗമത്തിലായിരിക്കും വന്നിരിക്കുക. പതിതരെ പാവനമാക്കി മാറ്റാൻ തീർച്ചയായും സംഗമത്തിലല്ലേ വരുക. സ്വർഗ്ഗം പാവനമായ സൃഷ്ടിയാണ്. പതിത-പാവന വരൂ എന്ന് പറയുന്നു. അപ്പോൾ തീർച്ചയായും പതിത ലോകത്തിന്റെ വിനാശത്തിന്റെ സമയമാകുമ്പോൾ മാത്രമേ പാവന ലോകം സ്ഥാപിക്കൂ. ഓരോ യുഗങ്ങളിലും വരുന്നില്ല. ബാബ പറയുന്നു-എനിക്ക് സംഗമത്തിൽ തന്നെ വന്ന്, പതിത ലോകത്തെ പാവനമാക്കി മാറ്റണം. ഇത് അന്യ ദേശമാണ്, രാവണന്റെ ദേശമാണ്. എന്നാൽ ഇത് രാവണ രാജ്യമാണെന്നുളളത് ഒരു മനുഷ്യർക്കും അറിയുന്നില്ല. എപ്പോൾ മുതലാണ് ഈ രാവണ രാജ്യം ആരംഭിച്ചത്? എന്നൊന്നും അറിയില്ല. ആദ്യത്തെ മുഖ്യ കാര്യം തന്നെ ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്
ചുമുള്ള രഹസ്യത്തെ മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്. പിന്നീട്, പരമാത്മാവ് കല്പത്തിലെ സംഗമയുഗത്തിലാണ് പാവനമാക്കാൻ വരുന്നതെന്ന് മനസ്സിലാക്കിക്കൊടു
ക്കണം. ഇത് ബാബയുടെ മാത്രം കർത്തവ്യമാണ്. അല്ലാതെ ശ്രീകൃഷ്ണന്റെതല്ല. ശ്രീകൃഷ്ണൻ സ്വയം 84 ജന്മങ്ങൾ എടുത്ത് താഴേക്ക് ഇറങ്ങുന്നു. സൂര്യവംശികളെല്ലാം താഴേക്ക് ഇറങ്ങുന്നു. പകുതി നല്ല വൃക്ഷവും പകുതി പഴയ വൃക്ഷവുമാവില്ലല്ലോ. എല്ലാവർക്കും ജീർണ്ണിച്ച അവസ്ഥയുണ്ടാകുന്നു. കല്പത്തിന്റെ ആയുസ്സിനെക്കുറിച്ചും മനുഷ്യർക്ക് അറിയില്ല. ശാസ്ത്രങ്ങളിൽ ആയുസ്സ് വളരെ നീണ്ടതായാണ് കാണിച്ചിരിക്കുന്നത്. ഇത് ബാബ തന്നെയാണ് മനസ്സിലാക്കിതരുന്നത്. ഇതിൽ മറ്റൊരു ചോദ്യവുമുദിക്കില്ല. രചയിതാവാകുന്ന ബാബ സത്യം മാത്രമാണ് പറയുന്നത്. ഇത്രയും ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുണ്ട്, എല്ലാവരും തീർച്ചയായും അംഗീകരിക്കുന്നുണ്ട്. ഇത്രയും പേർ ഉള്ളതു കൊണ്ടാണല്ലോ എല്ലാവരും അംഗീകരിക്കുന്നത്. മുന്നോട്ട് പോകവേ നിശ്ചയമുണ്ടാകുമ്പോൾ എല്ലാവരും മനസ്സിലാക്കും. ആദ്യമാദ്യം മനുഷ്യർക്ക് മനസ്സിലാക്കി കൊടുക്കണം പരമപിതാ പരമാത്മാവ് നിരാകാരൻ ദൂരദേശത്തിൽ നിന്നാണ് വരുന്നത്. എന്നാൽ ഏത് ശരീരത്തിൽ വരും? സൂക്ഷ്മവതനത്തിൽ വന്ന് എന്താണ് ചെയ്യുക? തീർച്ചയായും ഈ സാകാര ലോകത്തിലേക്ക് വരണം. പ്രജാപിതാ ബ്രഹ്മാവും ഇവിടെ തന്നെ വേണം. പ്രവേശിച്ചിരിക്കുന്ന ബ്രഹ്മാവ് ആരാണെന്നും ബാബയാണ് മനസ്സിലാക്കിതരുന്നത്. അദ്ദേഹത്തിനും തന്റെ ജന്മങ്ങളെക്കുറിച്ചറിയില്ല, കുട്ടികൾക്കും അറിയില്ലായിരുന്നു. ബാബ ദത്തെടുത്തതിനു ശേഷമാണ് നമ്മൾ ബാബയുടെ കുട്ടികളാകുന്നത്. ശിവബാബ ഈ സാകാര ബ്രഹ്മാവിനും അതിനോടൊപ്പം നിങ്ങൾ കുട്ടികൾക്കും മനസ്സിലാക്കി തരുകയാണ്-നിങ്ങൾ നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് മറന്നു പോയോ? ഇപ്പോൾ സൃഷ്ടിചക്രം പൂർത്തിയാവുകയാണ് വീണ്ടും ആവർത്തിക്കുക തന്നെ ചെയ്യും. ബാബ വന്നിരിക്കുന്നത് പാവനമാക്കി മാറ്റാനും രാജയോഗം പഠിപ്പിക്കാനുമാണ്. പാവനമായി മാറാൻ മറ്റൊരു വഴിയുമില്ല. അഥവാ ഈ രഹസ്യം മനുഷ്യർ അറിയുകയാണെങ്കിൽ, അവർ ഗംഗയിലോ മറ്റു സ്ഥലങ്ങളിലോ സ്നാനം ചെയ്യാനും മേളയിലേക്കും ഒന്നും പോവില്ല. ഈ വെള്ളത്തിന്റെ നദികളിൽ സദാ സ്നാനം ചെയ്തു കൊണ്ടിരിക്കുന്നുണ്ടല്ലോ. ദ്വാപരയുഗം മുതൽ ചെയ്തു വരുന്നു. ഗംഗയിൽ മുങ്ങിക്കുളിക്കുന്നതിലൂടെ പാപങ്ങൾ നശിക്കുമെന്ന് മനസ്സിലാക്കുന്നു. എന്നാൽ ആരുടേയും പാപങ്ങൾ നശിക്കുന്നില്ല. ആദ്യമാദ്യം ആത്മാവിന്റേയും പരമാത്മാവിന്റേയും രഹസ്യം മനസ്സിലാക്കിക്കൊടുക്കൂ. ആത്മാക്കൾ തന്നെയാണ് പരമാത്മാവാകുന്ന അച്ഛനെ വിളിക്കുന്നത്. പരമാത്മാവ് നിരാകാരനാണ്, ആത്മാവും നിരാകാരനാണ്. ഈ കർമ്മേന്ദ്രിയങ്ങളിലൂടെ ആത്മാവാണ് വിളിക്കുന്നത്. ഭക്തിക്കു ശേഷം ഭഗവാൻ വരുക എന്നതും ഡ്രാമയിലുളള പാർട്ടാണ്.

ബാബ പറയുന്നു- എനിക്ക് പുതിയ ലോകം സ്ഥാപിക്കാൻ വരുക തന്നെ വേണം. ഭഗവാന് സങ്കല്പമുണ്ടായി എന്നെല്ലാം ശാസ്ത്രങ്ങളിലുണ്ട്, എങ്കിൽ തീർച്ചയായും ഡ്രാമയിലെ പദ്ധതിയ്ക്കനുസരിച്ചാ
യിരിക്കും സങ്കല്പം വന്നിട്ടുണ്ടാവുക. മുമ്പ് ഈ കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഓരോ ദിവസം കൂടുന്തോറും മനസ്സിലാക്കിക്കൊണ്ടേ
യിരിക്കുന്നു. ബാബ പറയുന്നു-ഞാൻ നിങ്ങൾക്ക് പുതിയ പുതിയ ഗുഹ്യത്തിലും ഗുഹ്യമായ കാര്യങ്ങൾ കേൾപ്പിക്കുന്നു. കേട്ട്-കേട്ട് മനസ്സിലാക്കി കൊണ്ടേയിരിക്കുന്നു. ശിവബാബയാണ് പഠിപ്പിക്കുന്നതെന്ന് മുമ്പൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോൾ നല്ല രീതയിൽ മനസ്സിലാക്കിയിരിക്കുന്നു. ഇനിയും മനസ്സിലാക്കാൻ ഒരുപാടുണ്ട്. ആർക്ക് എങ്ങനെ മനസ്സിലാക്കി കൊടുക്കണമെന്ന് ദിവസേന മനസ്സിലാക്കി തരുന്നു. ആദ്യം ഈ നിശ്ചയമുണ്ടായിരിക്കണം പരിധിയില്ലാത്ത ബാബയാണ് മനസ്സിലാക്കി തരുന്നത്, അപ്പോൾ തീർച്ചയായും സത്യം മാത്രമല്ലേ കേൾപ്പിക്കൂ. ഇതിൽ സംശയിക്കേണ്ട കാര്യവുമില്ല. ചില കുട്ടികൾ ഉറച്ചവരുണ്ട്, മറ്റു ചിലർ പാകപ്പെടാത്തവരുമുണ്ട്. പാകപ്പെടാത്തവരാണെങ്കിൽ ആർക്കും മനസ്സിലാക്കി കൊടുക്കാനും സാധിക്കില്ല. സ്കൂളിലാണെങ്കിലും സംഖ്യാ ക്രമമനുസരിച്ചായിരിക്കും. പരമപിതാ പരമാത്മാവ് വന്ന് പഠിപ്പിക്കുന്നു എന്ന് നമ്മൾ എങ്ങനെ മനസ്സിലാക്കാനാണ്? എന്ന കാര്യത്തിൽ ഒരുപാട് പേർക്ക് സംശയമുണ്ടാകുന്നു. കാരണം അവരുടെ ബുദ്ധിയിൽ ശ്രീകൃഷ്ണൻ ജ്ഞാനം കേൾപ്പിച്ചു എന്നാണ്. ഇപ്പോൾ പതിത ലോകത്തിലേക്ക് കൃഷ്ണന് വരാൻ സാധിക്കില്ല. പരമാത്മാവിന് തന്നെയാണ് പതിത ലോകത്തിലേക്കും പതിത ശരീരത്തിലേക്കും വരേണ്ടതെന്ന് അവർക്ക് തെളിയിച്ച് പറഞ്ഞു കൊടുക്കൂ. ഓരോരുത്തർക്കും അവനവന്റേതായ ബുദ്ധിയാണെന്നും ബാബ മനസ്സിലാക്കി തരുന്നു. ചിലർ പെട്ടെന്ന് തന്നെ മനസ്സിലാക്കുന്നു. എത്രത്തോളം സാധിക്കുന്നുവോ മനസ്സിലാക്കി കൊടുക്കണം. എല്ലാ ബ്രാഹ്മണരും ഒരുപോലെയല്ല. എന്നാൽ കുട്ടികളിൽ ഒരുപാട് ദേഹാഭിമാനമുണ്ട്. സംഖ്യാക്രമമനുസരിച്ചാ
ണെന്ന് ബ്രഹ്മാബാബക്കും അറിയാം. കുട്ടികൾക്ക് നിർദേശമനുസരിച്ചു മുന്നേറണം. വലിയ അച്ഛൻ പറയുന്നതെല്ലാം അംഗീകരിക്കണം. ഇത്രയും കാലം ഗുരുക്കന്മാർ പറയുന്നതെല്ലാം കേട്ടു വന്നു. ഇപ്പോൾ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകുന്ന ബാബയുടെ കാര്യം കണ്ണടച്ച് അംഗീകരിക്കണം. എന്നാൽ അങ്ങനെയുള്ള നിശ്ചയബുദ്ധികളല്ല. അതിലൂടെ നഷ്ടമുണ്ടായാലും ലാഭമുണ്ടായാലും അംഗീകരിക്കുക തന്നെ വേണം. ഇനി നഷ്ടം തന്നെ ഉണ്ടായാലും ബാബ പറയാറുണ്ട്, എപ്പോഴും മനസ്സിലാക്കൂ ശിവബാബയാണ് മനസ്സിലാക്കി തരുന്നത്, ബ്രഹ്മാവാണെന്ന് മനസ്സിലാക്കരുത്. ഉത്തരവാദിത്തം ശിവബാബയ്ക്കായിരിക്കും. ശിവബാബയുടെ രഥമാണിത്, ബാബ ശരിയാക്കിക്കോളും. ബാബ പറയുന്നു- ഞാനിരിപ്പുണ്ടല്ലോ. ശിവബാബ തന്നെയാണ് പറയുന്നതെന്ന് എപ്പോഴും മനസ്സിലാക്കൂ. ബ്രഹ്മാവിന് ഒന്നും അറിയില്ല. അങ്ങനെ തന്നെ മനസ്സിലാക്കൂ. ഒരു വശത്ത് നിശ്ചയം വെക്കണം. ബാബ പറയുന്നു, ഞാൻ പറയുന്നത് അംഗീകരിക്കുന്നു എങ്കിൽ നിങ്ങളുടെ മംഗളമുണ്ടായി കൊണ്ടേയിരിക്കും. ഈ ബ്രഹ്മാവ് അഥവാ എന്തെങ്കിലും പറയുകയാണെങ്കിൽ അതിന്റേയും ഉത്തരവാദിത്തം ശിവബാബക്കു തന്നെയാണ്. നിങ്ങൾ കുട്ടികൾക്ക് ചിന്തിക്കേണ്ട ആവശ്യമില്ല. ശിവബാബയെ ഓർമ്മിക്കുന്നതിലൂടെ അവസ്ഥ ഒന്നുകൂടി ഉറച്ചതായി മാറും. നിശ്ചയത്തിലൂടെ വികർമ്മവും വിനാശമാകും, ശക്തിയും ലഭിക്കും. ബാബയെ എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം കൂടുതൽ ശക്തിയും ലഭിക്കും. ശ്രീമതമനുസരിച്ച് സേവനം ചെയ്യുന്നവർ മാത്രമെ ഉയർന്ന പദവി പ്രാപ്തമാക്കുകയുള്ളൂ. അനേകരിൽ ഒരുപാട് ദേഹാഭിമാനമുണ്ട്. ബ്രഹ്മാബാബയെ നോക്കൂ എല്ലാ കുട്ടികളോടും എത്ര സ്നേഹത്തോടെ പെരുമാറുന്നു. എല്ലാവരോടും സംസാരിക്കുന്നു. കുട്ടികളോട് ചോദിക്കുന്നു-നല്ല രീതിയിലാണോ വസിക്കുന്നത്! ബുദ്ധിമുട്ടൊന്നുമില്ലല്ലോ! കുട്ടികളെ പ്രതി സ്നേഹമുണ്ടാകുമല്ലോ. പരിധിയില്ലാത്ത ബാബക്ക് കുട്ടികളോട് ഒരുപാട് സ്നേഹമുണ്ട്. ആര് എത്രത്തോളം ശ്രീമതമനുസരിച്ച് സേവനം ചെയ്യുന്നുവോ അതനുസരിച്ച് സ്നേഹവുമുണ്ടായിരിക്കും. സേവനത്തിൽ തന്നെയാണ് ലാഭമുള്ളത്. സേവനത്തിൽ എല്ലുകൾ നൽകണം. ഏതെങ്കിലും സേവനം ചെയ്യുന്ന കുട്ടികളാണെങ്കിൽ അവരെ പ്രതി ഹൃദയത്തിലുണ്ടാകുന്നു -ഈ കുട്ടി ഒന്നാന്തരമാണ്. എന്നാൽ മുന്നോട്ട് പോകവേ ചിലരിൽ ഗ്രഹപ്പിഴയുണ്ടാകുന്നു. മായയുടെ യുദ്ധമുണ്ടാകുമല്ലോ. ഗ്രഹപ്പിഴയുള്ളതു കാരണം ജ്ഞാനമെടുക്കാൻ സാധിക്കില്ല. ചിലർ കർമ്മണാ സേവനം വളരെ അക്ഷീണരായി ചെയ്യും.

നിങ്ങളുടെ കർത്തവ്യമാണ് എല്ലാവരെയും സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുക. ആർക്കും ദുഃഖം കൊടുക്കരുത്. ജ്ഞാനമില്ലാത്തതു കൊണ്ടാണ് വളരെയധികം ദുഃഖം കൊടുക്കുന്നത്. പിന്നെ എത്ര തന്നെ മനസ്സിലാക്കി കൊടുത്താലും മനസ്സിലാക്കുന്നില്ല. ആദ്യമാദ്യം ആത്മാവിന്റേയും പരമാത്മാവിന്റേയും പരിചയമാണ് നൽകേണ്ടത്. ആത്മാവിൽ എങ്ങനെയാണ് 84 ജന്മങ്ങളുടെ അവിനാശി പാർട്ട് അടങ്ങിയിട്ടുളളത്? ഇതിനൊരിക്കലും മാറ്റം സംഭവിക്കുന്നില്ല, ഡ്രാമയിൽ അടങ്ങിയിട്ടുളളതാണ്. ഈ നിശ്ചയമുള്ളവർ ഒരിക്കലും ഇളകില്ല. ഒരുപാട് പേർ ഇളകിക്കൊണ്ടിരിക്കുന്നു. അവസാനം വൈക്കോൽ കൂനക്ക് തീ പിടിക്കുമ്പോൾ അചഞ്ചലമാകും. ഇപ്പോൾ വളരെ യുക്തിപൂർവ്വം മനസ്സിലാക്കി കൊടുക്കണം. നല്ല-നല്ല കുട്ടികൾ സേവനം ചെയ്തു കൊണ്ടിരിക്കും. അവർക്ക് ഹൃദയത്തിൽ സ്ഥാനം ലഭിക്കുന്നു. ഒരുപാട് പേർ തീവ്രതയോടെ മുന്നേറി കൊണ്ടിരിക്കുന്നുണ്ട്. വളരെയധികം പരിശ്രമിക്കുന്നു. അവർക്ക് സേവനത്തിനോട് വളരെയധികം താൽപര്യമുണ്ട്. ആരിൽ എന്തെല്ലാം ഗുണങ്ങളുണ്ടോ അത് ബാബ വർണ്ണിക്കുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സേവനത്തിൽ എല്ലുകൾ നൽകണം. ഒരു കാര്യത്തിലും സംശയം ഉണ്ടാകരുത്. എല്ലാവർക്കും സേവനത്തിലൂടെ സുഖം കൊടുക്കണം, ദുഃഖമല്ല.

2. നിശ്ചയത്തിന്റെ ബലത്തിലൂടെ തന്റെ അവസ്ഥയെ ദൃഢമാക്കി മാറ്റണം. എന്തെല്ലാം ശ്രീമതമാണോ ലഭിക്കുന്നത്, അതിൽ മംഗളം അടങ്ങിയിട്ടുണ്ട്. കാരണം ഉത്തരവാദി ബാബയാണ് അതിനാൽ ചിന്തിക്കരുത്.

വരദാനം :-
യോഗയുക്തസ്ഥിതിയിലൂടെ കടുത്ത ബന്ധനങ്ങളെയും മറികടക്കുന്ന ബന്ധനമുക്തരായി ഭവിക്കട്ടെ.

യോഗയുക്തരുടെ അടയാളമാണ് ബന്ധനമുക്തം. യോഗയുക്തമാകുന്നതിൽ ഏറ്റവും വലിയ അന്തിമബന്ധനമാണ്, സ്വയം വിവേകശാലിയായി കരുതി ശ്രീമതത്തെ തന്റെ ബുദ്ധിയുടെ അത്ഭുതമെന്ന് കരുതുക അതായത് ശ്രീമതത്തിൽ തന്റെ ബുദ്ധിയെ കലർത്തുക, അതിനെ ബുദ്ധിയുടെ അഭിമാനമെന്ന് പറയുന്നു. എപ്പോഴാണോ ആരെങ്കിലും എന്തെങ്കിലും ദുർബലതയുടെ സൂചന നൽകുന്നത് അഥവാ തിന്മ ചെയ്യുന്നത് അഥവാ ആ സമയത്ത് അൽപമെങ്കിലും വ്യർഥസങ്കൽപം നടന്നാലും ബന്ധനമാണ്. എപ്പോഴാണോ ഈ ബന്ധനങ്ങളെ മറികടന്ന് ജയ-പരാജയങ്ങൾ, നിന്ദ-സ്തുതിയിൽ സമാനസ്ഥിതിയുണ്ടാക്കുന്നത് അപ്പോൾ പറയാം സമ്പൂർണ ബന്ധനമുക്തം.

സ്ലോഗന് :-
ആദ്യം ചിന്തിക്കുക, പിന്നെ ചെയ്യുക- ഇതാണ് ജ്ഞാനിതു ആത്മാവിന്റെ ഗുണം

അവ്യക്തസൂചനകൾ- മഹാനാകുന്നതിന് മധുരതയുടെയും നമ്രതയുടെയും ഗുണം ധാരണ ചെയ്യൂ

അറിവില്ലാത്ത കുട്ടികൾ ദോഷിയായ വസ്തുക്കളെ കളിപ്പാട്ടമെന്ന് കരുതുമ്പോൾ അവർക്ക് എന്തെങ്കിലും സാധനം കൊടുത്ത് വിടുവിക്കേണ്ടി വരുന്നു. ഇങ്ങനെ ആരാണോ അൽപകാലത്തെ അംഗീകാരം, പ്രശസ്തി അഥവാ അൽപകാലത്തെ ഇച്ഛ വെക്കുന്നത് അവർക്ക് ബഹുമാനം കൊടുത്ത് സ്വയം നിമിത്തമാകൂ. ആ സമയത്ത് അഥവാ അവർക്ക് ശിക്ഷണം നൽകുകയാണെങ്കിൽ കൂട്ടിയിടി ഉണ്ടാകും അതിനാൽ ഇങ്ങനെയുള്ള സമയത്ത് യുക്തിയുക്ത പെരുമാറ്റത്തിലൂടെ പരോപകാരിയായി ക്ഷമാഭാവത്തോടെ ബഹുമാനം നൽകി ആദ്യം അവരെ വിവേകിയാക്കൂ, അതിലൂടെ അവർ സ്വയം തിരിച്ചറിയട്ടെ- ഈ കാര്യം ദോഷിയാണ്.