25.10.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളെ - സംഗമയുഗത്തിൽതന്നെയാ
ണ്നിങ്ങൾക്ക്ആത്മ-അഭിമാനിയായിമാറാനുള്ള
പരിശ്രമംചെയ്യേണ്ടിവരുന്
നത്സത്യയുഗത്തി
ലോകലിയുഗത്തിലോ
ഈപരിശ്രമമില്ല.

ചോദ്യം :-
ശ്രീകൃഷ്ണന്റെ പേര് തന്റെ മാതാപിതാക്കളുടെ പേരിനെക്കാളും കൂടുതൽ പ്രസിദ്ധമാണ്, എന്തുകൊണ്ട് ?

ഉത്തരം :-
1. എന്തുകൊണ്ടെന്നാൽ ശ്രീകൃഷ്ണന് മുമ്പ് ആരുടെ ജന്മമുണ്ടായാലും ആ ജന്മം യോഗബലത്തിലൂടെയല്ല ഉണ്ടാകുന്നത്. കൃഷ്ണന്റെ മാതാപിതാക്കൾ ഒന്നും യോഗബലത്തിലൂടെയല്ല ജന്മമെടുത്തത്. 2. പൂർണ്ണകർമ്മാതീതമായ അവസ്ഥയുള്ളവർ രാധയും കൃഷ്ണനും തന്നെയാണ്, അവർ തന്നെയാണ് സദ്ഗതി പ്രാപ്തമാക്കുന്നത്. എപ്പോഴാണോ എല്ലാ പാപാത്മാക്കളും ഇല്ലാതാകുന്നത് അപ്പോൾ പവിത്രമായ പുതിയ ലോകത്തിൽ ശ്രീകൃഷ്ണൻ ജന്മമെടുക്കും, അതിനെ തന്നെയാണ് വൈകുണ്ഠം എന്നു പറയുന്നത്. 3. സംഗമയുഗത്തിൽ ശ്രീകൃഷ്ണന്റെ ആത്മാവ് ഏറ്റവുമധികം പുരുഷാർത്ഥം ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് കൃഷ്ണന്റെ പേര് പ്രസിദ്ധമായത്.

ഓംശാന്തി.  
മധുര -മധുരമായ ആത്മീയ കുട്ടികൾക്ക് ആത്മീയ അച്ഛൻ ഇരുന്ന് മനസ്സിലാക്കിതരുന്നു. അയ്യായിരം വർഷത്തിനുശേഷം ഒരു തവണ മാത്രമെ കുട്ടികളെ വന്ന് പഠിപ്പിക്കുന്നുള്ളൂ, വിളിക്കുന്നുണ്ട് ഞങ്ങൾ പതിതരെ വന്ന് പാവനമാക്കി മാറ്റൂ. അതിനാൽ തെളിയുന്നു, ഇത് പതിതമായ ലോകമാണെന്ന്. പുതിയ ലോകം, പാവനമായ ലോകം ഉണ്ടായിരുന്നു. പുതിയ കെട്ടിടത്തിന് ഭംഗിയുണ്ടാകും. പഴയത് പൊട്ടിയതും പൊളിഞ്ഞതുമായിരിക്കും. മഴയത്ത് വീണു പോകും. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ബാബ വന്നിരിക്കുകയാണ് പുതിയ ലോകമുണ്ടാക്കാൻ. ഇപ്പോൾ പഠിപ്പിക്കുകയാണ്. പിന്നീട് അയ്യായിരം വർഷത്തിനുശേഷം പഠിപ്പിക്കും. ഇങ്ങനെ ഒരിക്കലും ഒരു സാധു - സന്യാസിമാരും തന്റെ ശിഷ്യൻമാരെ പഠിപ്പിക്കില്ല. അവർക്കിത് അറിയുകയേയില്ല. കളിയെക്കുറിച്ചും അറിയില്ല എന്തുകൊണ്ടെന്നാൽ നിവൃത്തിമാർഗ്ഗത്തിലുള്
ളവരാണ്. ബാബക്കല്ലാതെ മറ്റാർക്കും സൃഷ്ടിയുടെ ആദി-മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനം മനസ്സിലാക്കിതരാൻ സാധിക്കില്ല. ആത്മ- അഭിമാനിയാകുന്നതിൽ തന്നെയാണ് കുട്ടികൾക്ക് പരിശ്രമമുള്ളത് എന്തുകൊണ്ടെന്നാൽ പകുതി കല്പത്തിൽ നിങ്ങൾ ഒരിക്കലും ആത്മ- അഭിമാനിയായി മാറിയിട്ടില്ല. ഇപ്പോൾ ബാബ പറയുന്നു സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവു തന്നെയാണ് പരമാത്മാവും, ഇങ്ങനെയല്ല. അല്ല, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി പരമംപിതാ പരമാത്മാ ശിവനെ ഓർമ്മിക്കണം. മുഖ്യമായത് ഓർമ്മയുടെ യാത്രയാണ്, ഏതിലൂടെയാണോ നിങ്ങൾ പതിതത്തിൽ നിന്ന് പാവനമായി മാറുന്നത്. ഇതിലൊരു സ്ഥൂലമായ കാര്യവുമില്ല. മൂക്കും ചെവിയുമൊന്നും അടക്കേണ്ട ആവശ്യമില്ല. ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ- എന്നതാണ് മുഖ്യമായ കാര്യം. നിങ്ങൾ പകുതി കല്പം മുതലെ ദേഹാഭിമാനത്തിന്റെ പിടിയിലാണ്. ആദ്യം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുമ്പോഴേ ബാബയെ ഓർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഭക്തിമാർഗ്ഗത്തിലും ബാബാ- ബാബാ എന്ന് പറഞ്ഞുകൊണ്ടേ വന്നു. കുട്ടികൾക്കറിയാം സത്യയുഗത്തിൽ ഒരേ ഒരു ലൗകിക അച്ഛനെയുള്ളൂ. അവിടെ പാരലൗകിക ബാബയെ ഓർമ്മിക്കാറില്ല എന്തുകൊണ്ടെന്നാൽ സുഖമാണ്. ഭക്തിമാർഗ്ഗത്തിൽ പിന്നീട് രണ്ട് അച്ഛന്മാരാകുന്നു. ലൗകികവും പാരലൗകികവും. ദു:ഖത്തിൽ എല്ലാവരും പാരലൗകിക പിതാവിനെയാണ് ഓർമ്മിക്കുന്നത്. സത്യയുഗത്തിൽ ഭക്തിയുണ്ടാകുന്നില്ല. അവിടെയാണെങ്കിൽ ജ്ഞാനത്തിന്റെ പ്രാപ്തിയാണുള്ളത്. ജ്ഞാനമുണ്ടാകുകയുമില്ല. ഈ സമയത്തെ ജ്ഞാനത്തിന്റെ പ്രാപ്തിയാണ് ലഭിക്കുന്നത്. ബാബയാണെങ്കിൽ ഒരു തവണ മാത്രമാണ് വരുന്നത്. പകുതി കല്പം പരിധിയില്ലാത്ത അച്ഛന്റെ, സുഖത്തിന്റെ സമ്പത്താണുള്ളത്. പിന്നീട് ലൗകിക അച്ഛനിൽ നിന്ന് അല്പകാലത്തെ സമ്പത്ത് ലഭിക്കുന്നു. ഇത് മനുഷ്യർക്ക് മനസ്സിലാക്കിതരാൻ സാധിക്കില്ല. ഇതാണ് പുതിയ കാര്യം, അയ്യായിരം വർഷത്തിൽ സംഗമയുഗത്തിൽ ഒരു തവണയാണ് ബാബ വരുന്നത്. എപ്പോഴാണോ കലിയുഗത്തിന്റെ അവസാനവും, സത്യയുഗ ആദിയിലെ സംഗമവും ഉണ്ടാകുന്നത് അപ്പോഴാണ് ബാബ വരുന്നത് - പുതിയ ലോകം വീണ്ടും സ്ഥാപിക്കാൻ. പുതിയ ലോകത്തിൽ ഈ ലക്ഷ്മീ- നാരായണന്റെ രാജ്യമായിരുന്നു പിന്നീട് ത്രേതായുഗത്തിൽ രാമരാജ്യമായിരുന്നു. പിന്നീട് ദേവതകളുടെ ഇത്രയും ചിത്രം ഉണ്ടാക്കിയിട്ടുള്ളതെല്ലാം ഭക്തിമാർഗ്ഗത്തിലെ സാമഗ്രികളാണ്. ബാബ പറയുന്നു ഇവയെ എല്ലാം മറക്കൂ. ഇപ്പോൾ തന്റെ വീടിനെയും പുതിയ ലോകത്തെയും ഓർമ്മിക്കൂ.

ജ്ഞാനമാർഗ്ഗമാണ് വിവേകത്തിന്റെ മാർഗ്ഗം, അതിലൂടെ നിങ്ങൾ 21 ജന്മത്തേക്ക് വിവേകശാലികളായി മാറുന്നു. ഒരു ദു:വും ഉണ്ടാകുന്നില്ല. സത്യയുഗത്തിൽ ഒരിക്കലും ആരും ഇങ്ങനെ പറയില്ല നമുക്ക് ശാന്തി വേണമെന്ന്. പറയാറില്ലേ - യാചിക്കുന്നതിനെക്കാളും മരിക്കുന്നതാണ് ഭേദം എന്ന്. ബാബ നിങ്ങളെ അങ്ങനെയുള്ള ധനവാനാക്കി മാറ്റുകയാണ് പിന്നെ ദേവതകൾക്ക് ഭഗവാനിൽ നിന്ന് ഒരു വസ്തുവും യാചിക്കേണ്ട ആവശ്യമുണ്ടാകുന്നില്ല. ഇവിടെയാണെങ്കിൽ ആശിർവാദങ്ങൾ യാചിക്കുകയാണല്ലോ. പോപ്പ് മുതലായവർ വരുമ്പോൾ എത്രപേരാണ് ആശിർവാദം വാങ്ങാൻ പോകുന്നത്. പോപ്പ് എത്രപേരുടെ വിവാഹങ്ങളാണ് നടത്തികൊടുക്കുന്നത്. ബാബയാണെങ്കിൽ ഈ ജോലി ചെയ്യുന്നില്ല. ഭക്തിമാർഗ്ഗത്തിൽ എന്തെല്ലാം കഴിഞ്ഞുപോയിട്ടുണ്ടോ അത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് പിന്നീട് വീണ്ടും ആവർത്തിക്കും. ദിവസം തോറും ഭാരതം എത്രയാണ് അധ:പതിച്ചുകൊണ്ടു
പോകുന്നത്. ഇപ്പോൾ നിങ്ങൾ സംഗമയുഗത്തിലാണ്. ബാക്കി എല്ലാവരും കലിയുഗത്തിലെ മനുഷ്യരാണ്. ഏതുവരെ ഇവിടേക്ക് വരുന്നില്ലയോ അതുവരെ ഒന്നും മനസ്സിലാക്കാൻ സാധിക്കില്ല, ഇപ്പോൾ സംഗമമാണോ അതോ കലിയുഗമാണോ എന്ന് ? ഒരു വീട്ടിലെ കുട്ടികൾ തന്നെ മനസ്സിലാക്കുന്നു സംഗമത്തിലാണെന്ന്, അച്ഛൻ പറയും നമ്മൾ കലിയുഗത്തിലാണെന്ന് അപ്പോൾ എത്ര ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. കഴിക്കുന്നതിന്റെയും - കുടിക്കുന്നതിന്റെയും ബുദ്ധിമുട്ടുണ്ടാകുന്നു. നിങ്ങൾ സംഗമയുഗികളാണ് പവിത്രമായ ഭോജനം കഴിക്കുന്നവരാണ്. ദേവതകൾ ഒരിക്കലും ഉള്ളി മുതലായവയൊന്നും കഴിക്കില്ലല്ലോ. ഈ ദേവതകളെ പറയുന്നതു തന്നെ നിർവ്വികാരികൾ എന്നാണ്. ഭക്തിമാർഗ്ഗത്തിൽ എല്ലാം തമോപ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോൾ ബാബ പറയുന്നു സതോപ്രധാനമായി മാറൂ. ആത്മാവ് മുമ്പ് സതോപ്രധാനമായിരുന്നു പിന്നീട് തമോപ്രധാനമായി മാറിയതാണ് എന്ന് ആരും മനസ്സിലാക്കുന്നവർ ഇല്ല എന്തുകൊണ്ടെന്നാൽ അവർ ആത്മാവിനെ നിർലേപമെന്ന് മനസ്സിലാക്കുന്നു. ആത്മാവു തന്നെയാണ് പരമാത്മാവ്, അങ്ങനെയൊക്കെ പറയുന്നു. ബാബ പറയുന്നു ജ്ഞാനത്തിന്റെ സാഗരൻ ഞാൻ തന്നെയാണ്, ആരാണോ ഈ ദേവി- ദേവതാ ധർമ്മത്തിലുള്ളവർ അവരെല്ലാവരും വന്ന് വീണ്ടും തന്റെ സമ്പത്തെടുക്കും. ഇപ്പോൾ തൈകൾ നടുകയാണ്. നിങ്ങൾ മനസ്സിലാക്കും - ഇവർ ഇത്ര ഉയർന്ന പദവി പ്രാപ്തമാക്കുന്നതിന് യോഗ്യരല്ലെന്ന്. വീട്ടിൽ പോയി വിവാഹങ്ങളെല്ലാം നടത്തി മോശമായി മാറിക്കൊണ്ടിരിക്കുന്നു. അപ്പോൾ തന്നെ മനസ്സിലാക്കാം ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കില്ല എന്ന്. ഇത് രാജധാനി സ്ഥാപിക്കപ്പെടുകയാണ്. ബാബ പറയുന്നു - ഞാൻ നിങ്ങളെ രാജാക്കൻമാരുടെയും രാജാവാക്കി മാറ്റുകയാണ് അതിനാൽ തീർച്ചയായും പ്രജയുണ്ടാക്കണം. ഇല്ലെങ്കിൽ രാജ്യമെങ്ങനെ പ്രാപ്തമാക്കും. ഇത് ഗീതയിലെ വാക്കുകളാണല്ലോ - ഇതിനെ പറയുന്നതു തന്നെ ഗീതയുടെ യുഗമെന്നാണ്. നിങ്ങൾ രാജയോഗം പഠിക്കുകയാണ് - അറിയാം ആദി - സനാതന ദേവീ-ദേവതാ ധർമ്മത്തിന്റെ അടിത്തറയിടുകയാണ്. സൂര്യവംശി - ചന്ദ്രവംശീ രണ്ട് രാജ്യത്തിന്റെയും സ്ഥാപന നടക്കുകയാണ്. ബ്രാഹ്മണകുലം സ്ഥാപിച്ചു കഴിഞ്ഞു. ബ്രാഹ്മണർ തന്നെയാണ് പിന്നീട് സൂര്യവംശികളും - ചന്ദ്രവംശികളുമായി മാറുന്നത്. ആരാണോ നല്ല രീതിയിൽ പരിശ്രമിക്കുന്നത് അവർ സൂര്യവംശികളായി മാറും. ബാക്കി ധർമ്മത്തിലുള്ളവർ ആരെല്ലാമാണോ വരുന്നത് അവർ തന്റെ ധർമ്മം സ്ഥാപിക്കാനാണ് വരുന്നത്. പിറകിൽ ആ ധർമ്മത്തിന്റെ ആത്മാക്കൾ വന്നുകൊണ്ടെയിരിക്കും, ധർമ്മത്തിന്റെ അഭിവൃദ്ധിയുണ്ടായിക്കൊ
ണ്ടിരിക്കുന്നു. മനസ്സിലാക്കൂ, കൃസ്ത്യാനിയാണെങ്കിൽ അവരുടെ ബീജരൂപം കൃസ്തുവായിരിയ്ക്കും. നിങ്ങളുടെ ബീജരൂപം ആരാണ് ? ബാബ, എന്തുകൊണ്ടെന്നാൽ ബാബ തന്നെയാണ് ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. ബ്രഹ്മാവിനെ തന്നെയാണ് പ്രജാപിതാവെന്ന് പറയുന്നത്. രചയിതാവെന്ന് പറയില്ല. ഈ ബ്രഹ്മാവിലൂടെയാണ് കുട്ടികളെ ദത്തെടുക്കുന്നത്. ബ്രഹ്മാവിനെയും രചിക്കുകയാണല്ലോ. ബാബ വന്ന് പ്രവേശിച്ച് ബ്രഹ്മാവിനെ രചിക്കുന്നു. ശിവബാബ പറയുന്നു നിങ്ങൾ എന്റെ കുട്ടികളാണെന്ന്. ബ്രഹ്മാവും പറയുകയാണ് നിങ്ങൾ എന്റെ സാകാരി കുട്ടികളാണെന്ന്. ഇപ്പോൾ നിങ്ങൾ കറുത്തവരും പതിതരുമായി മാറിയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും ബ്രാഹ്മണരായി മാറിയിരിക്കുകയാണ്. ഈ സംഗമയുഗത്തിൽ തന്നെയാണ് നിങ്ങൾ പുരുഷോത്തമ ദേവീ-ദേവതയാകാനുള്ള പരിശ്രമം ചെയ്യുന്നത്. ദേവതകൾക്കും ശൂദ്രൻമാർക്കും ഒരു പരിശ്രമവും ചെയ്യേണ്ട ആവശ്യമില്ല, നിങ്ങൾ ബ്രാഹ്മണർക്ക് ദേവതയായി മാറാൻ വേണ്ടി പരിശ്രമിക്കേണ്ടി വരുന്നു. ബാബ വരുന്നതു തന്നെ സംഗമത്തിലാണ്. ഇത് വളരെ ചെറിയ ഒരു യുഗമാണ് അതുകൊണ്ട് ഇതിനെ ലീപ് യുഗമെന്ന് പറയുന്നു. ഈ സംഗമയുഗത്തെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല. ബാബക്കും പരിശ്രമിക്കേണ്ടി വരുന്നു. പെട്ടെന്നു തന്നെ പുതിയ ലോകം ഉണ്ടാകുന്നു, അങ്ങിനെയല്ല. നിങ്ങൾക്ക് ദേവതകളായി മാറാൻ സമയമെടുക്കുന്നു. ആരാണോ നല്ല കർമ്മം ചെയ്യുന്നത് അവർ നല്ല കുലത്തിൽ പോയി ജന്മമെടുക്കുന്നു. ഇപ്പോൾ നിങ്ങൾ നമ്പർവാർ പുരുഷാർത്ഥമനുസരിച്ച് പവിത്രമായി മാറുകയാണ്. ആത്മാവു തന്നെയാണ് ആയിമാറുന്നത്. ഇപ്പോൾ നിങ്ങളുടെ ആത്മാവ് നല്ല കർമ്മം പഠിച്ചുകൊണ്ടിരിക്കുകയാണ്. ആത്മാവു തന്നെയാണ് നല്ലത് അഥവാ മോശം സംസ്കാരം കൊണ്ടുപോകുന്നത്. ഇപ്പോൾ നിങ്ങൾ പൂക്കളായി മാറി നല്ല കുടുംബത്തിൽ ജന്മമെടുത്തുകൊണ്ടെ
യിരിക്കും. ഇവിടെ ആരാണോ നല്ല പുരുഷാർത്ഥം ചെയ്യുന്നത് അവർ തീർച്ചയായും നല്ല കുടുംബത്തിൽ ജന്മമെടുക്കും. നമ്പർവൈസാണല്ലോ. എങ്ങനെയുള്ള കർമ്മമാണോ ചെയ്യുന്നത് അങ്ങനെയുള്ള ജന്മമെടുക്കുന്നു. എപ്പോഴാണോ മോശമായ കർമ്മം ചെയ്യുന്നവർ തീർത്തും ഇല്ലാതാകുന്നത് പിന്നീടാണ് സ്വർഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുന്നത്, തരംതിരിച്ചശേഷം. എന്തെല്ലാം തമോപ്രധാനമായിട്ടുണ്ടോ അവയെല്ലാം അവസാനിക്കുന്നു. പിന്നീട് പുതിയ ദേവതകളുടെ വരവ് തുടങ്ങുന്നു. എപ്പോഴാണോ ഭ്രഷ്ടാചാരമെല്ലാം ഇല്ലാതാകുന്നത് അപ്പോഴാണ് കൃഷ്ണന്റെ ജൻമമുണ്ടാകുന്നത്, അതുവരെ മാറിമറിഞ്ഞുകൊണ്ടിരി
യ്ക്കും. എപ്പോഴാണോ ഒരു അപവിത്രമായവരും ഇല്ലാതാകുന്നത്, അതുവരെ നിങ്ങൾ വന്നിട്ടും പോയിട്ടും ഇരിക്കും. ശ്രീകൃഷ്ണനെ സ്വീകരിക്കാനുള്ള മാതാപിതാക്കൾ നേരത്തെ തന്നെ ഉണ്ടാകണമല്ലോ. പിന്നീടെല്ലാവരും സുഖമായിരിക്കും. ബാക്കിയുള്ളവരെല്ലാം പോകും, അപ്പോൾ മാത്രമെ അതിനെ സ്വർഗ്ഗമെന്നു പറയാൻ സാധിക്കുകയുള്ളൂ. നിങ്ങൾ കൃഷ്ണനെ സ്വീകരിക്കുന്നവരായിരിക്കും. ഒരുപക്ഷെ നിങ്ങളുടെ മോശമായ ജന്മമായിരിക്കും എന്തുകൊണ്ടെന്നാൽ രാവണരാജ്യമല്ലെ. ശുദ്ധമായ ജന്മമായിരിക്കാൻ സാധിക്കില്ല. പവിത്ര മായ ജന്മം ആദ്യമാദ്യം കൃഷ്ണന്റെ തന്നെയായിരിക്കും ഉണ്ടായിരിക്കുക. അതിനു ശേഷമാണ് പുതിയ ലോകമായ വൈകുണ്ഠം എന്നു പറയാൻ സാധിക്കുന്നത്. ശ്രീകൃഷ്ണൻ തീർത്തും പാവനമായ ലോകത്തിലാണ് വരിക. രാവണ സമ്പ്രദായം തികച്ചും ഇല്ലാതാകും. ശ്രീകൃഷ്ണന്റെ പേര് തന്റെ മാതാപിതാക്കളുടെ പേരിനെക്കാളും കൂടുതൽ പ്രസിദ്ധമാണ്. ശ്രീകൃഷ്ണന്റെ മാതാപിതാക്കളുടെ പേര് അത്രയും പ്രസിദ്ധമല്ല. കൃഷ്ണന് മുമ്പ് ജന്മമെടുത്തവരെ യോഗബലത്തിലൂടെയുള്ള ജന്മമെടുത്തവരെന്നു പറയില്ല. കൃഷ്ണന്റെ മാതാപിതാക്കൾ യോഗബലത്തിലൂടെയാണ് ജന്മമെടുത്തത് എന്നതുമല്ല. ഇല്ല, അഥവാ അങ്ങനെയാണെങ്കിൽ അവരുടെയും പേര് പ്രശസ്തമാകുമായിരുന്നു. അതിനാൽ തെളിയുന്നു അവരുടെ മാതാപിതാക്കൾ അത്രയും പുരുഷാർത്ഥം ചെയ്തിട്ടില്ല, എത്രത്തോളമാണോ കൃഷ്ണൻ ചെയതിട്ടുള്ളത്. ഈ കാര്യങ്ങളെല്ലാം മുന്നോട്ടുപോകുന്തോറും നിങ്ങൾ മനസ്സിലാക്കും. പൂർണ്ണ കർമ്മാതീത അവസ്ഥയുള്ളവർ ഈ രാധയും- കൃഷ്ണനും തന്നെയാണ്. അവർ തന്നെയാണ് സദ്ഗതിയിലേക്ക് വരുന്നത്. എപ്പോഴാണോ പാപാത്മാക്കളെല്ലാം ഇല്ലാതാകുന്നത് അപ്പോഴാണ് അവരുടെ ജന്മമുണ്ടാകുന്നത് പിന്നീട് പറയും പാവനമായ ലോകം, അതുകൊണ്ടാണ് കൃഷ്ണന്റെ പേരിന് പ്രശസ്തിയുള്ളത്. മാതാപിതാക്കൾക്ക് ഇത്രയുമില്ല. മുന്നോട്ട് പോകുമ്പോൾ നിങ്ങൾക്ക് ഒരുപാട് സാക്ഷാത്കാരമുണ്ടാകും. സമയമുണ്ടല്ലോ. നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും മനസ്സിലാക്കികൊടുക്കാൻ സാധിക്കും - നമ്മൾ ഇങ്ങനെയായി മാറാനാണ് പഠിക്കുന്നത്. വിശ്വത്തിൽ ഇവരുടെ രാജ്യമിപ്പോൾ സ്ഥാപിച്ചുകൊണ്ടിരിക്
കുകയാണ്. നമുക്കു വേണ്ടിയാണെങ്കിൽ പുതിയ ലോകം വേണം. ഇപ്പോൾ നിങ്ങളെ ദൈവീക സമ്പ്രദായത്തിലുള്ളവരെന്ന് പറയില്ല. നിങ്ങളാണ് ബ്രാഹ്മണ സമ്പ്രദായത്തിലുള്ളവർ. ദേവതകളായി മാറുന്നവരാണ്. ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറിക്കഴിഞ്ഞാൽ പിന്നീട് നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും സ്വച്ഛമായിരിക്കും. ഇപ്പോൾ നിങ്ങൾ സംഗമയുഗീ പുരുഷോത്തമരായി മാറാൻ പോകുന്നവരാണ്. ഇതെല്ലാം പരിശ്രമത്തിന്റെ കാര്യമാണ്. ഓർമ്മയിലൂടെ വികർമ്മങ്ങളെ ജയിച്ചവരായി മാറണം. നിങ്ങൾ സ്വയം പറയുന്നു ഓർമ്മ ഇടക്കിടക്ക് മറന്നുപോകുന്നു. ബാബ പിക്നിക്കിൽ ഇരിക്കുമ്പോൾ ബാബക്ക് ചിന്ത വരുന്നു. നമ്മൾ ഓർമ്മയിലിരിക്കുന്നില്ല എങ്കിൽ ബാബ എന്തു പറയും അതുകൊണ്ട് ബാബ പറയുന്നു നിങ്ങൾ ഓർമ്മയിലിരുന്ന് പിക്നിക്ക് ചെയ്യൂ. കർമ്മം ചെയ്തുകൊണ്ടും പ്രിയതമനെ ഓർമ്മിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമാകും, ഇതിൽ തന്നെയാണ് പരിശ്രമമുള്ളത്. ഓർമ്മയുലൂടെയാണ് ആത്മാവ് പവിത്രമായി മാറുന്നത്, അവിനാശിയായ ധനവും ശേഖരിക്കപ്പെടും. പിന്നീട് അഥവാ അപവിത്രമായി മാറുകയാണെങ്കിൽ മുഴുവൻ ജ്ഞാനവും ഒഴുകിപോകുന്നു. മുഖ്യമായത് പവിത്രതയാണ്. ബാബയാണെങ്കിൽ നല്ല -നല്ല കാര്യങ്ങൾ തന്നെയാണ് മനസ്സിലാക്കിതരുന്നത്. ഈ സൃഷ്ടിയുടെ ആദി-മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനം വേറെ ആരിലുമില്ല. വേറെ ഏതെല്ലാം സത്സംഗങ്ങളുണ്ടോ അതെല്ലാം ഭക്തിമാർഗ്ഗത്തിന്റെതാണ്. ബാബ മനസ്സിലാക്കിതരുന്നു- ഭക്തി വാസ്തവത്തിൽ പ്രവൃത്തിമാർഗ്ഗത്തിലു
ള്ളവർക്കു തന്നെയാണ് ചെയ്യേണ്ടത്. നിങ്ങളിലാണെങ്കിൽ എത്ര ശക്തിയാണ് ഉള്ളത്. വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് സുഖം ലഭിക്കുന്നു. സർവ്വശക്തിവാനായ ബാബയിൽ നിന്ന് നിങ്ങൾ ഇത്രയും ശക്തി എടുക്കുന്നു. സന്യാസിമാരിലും ആദ്യം ശക്തിയുണ്ടായിരുന്നു. കാടുകളിൽ വസിക്കുമായിരുന്നു. ഇപ്പോഴാണെങ്കിൽ എത്ര വലിയ -വലിയ കെട്ടിടങ്ങൾ ഉണ്ടാക്കിയാണ് കഴിയുന്നത്. ഇപ്പോൾ ആ ശക്തി ഇല്ല. ഏതുപോലെയാണോ നിങ്ങളിലും ആദ്യം സുഖത്തിന്റെ ശക്തിയുണ്ടാകുന്നത്. പിന്നീട് അപ്രത്യക്ഷമാകുന്നു. അവരിലും ആദ്യം ശാന്തിയുടെ ശക്തിയുണ്ടായിരുന്നു. ഇപ്പോൾ ആ ശക്തിയില്ല. മുമ്പെല്ലാം സത്യം പറയുമായിരുന്നു രചയിതാവിനെയും രചനയെയും നമ്മൾക്കറിയില്ല എന്ന്. ഇപ്പോഴാണെങ്കിൽ സ്വയത്തെ ഭഗവാൻ ശിവോഹം എന്ന് പറഞ്ഞാണ് ഇരിക്കുന്നത്. ബാബ മനസ്സിലാക്കിതരുന്നു - ഈ സമയം മുഴുവൻ വൃക്ഷവും ജീർണ്ണിച്ചിരിക്കുകയാണ്. അതുകൊണ്ട് സന്യാസിമാരെയും ഉദ്ധരിക്കാനാണ് ഞാൻ വരുന്നത്. ഈ ലോകം തന്നെ മാറണം. എല്ലാ ആത്മാക്കളും തിരിച്ചു പോകും. ഒരാളുപോലുമില്ല നമ്മളുടെ ആത്മാവിൽ അവിനാശിയായ പാർട്ട് അടങ്ങിയിട്ടുണ്ടെന്നും വീണ്ടും ആവർത്തിക്കുമെന്നും അറിയുന്നവർ. ആത്മാവ് ഇത്രയും ചെറുതാണ്, ഇതിൽ ഒരിക്കലും വിനാശിയാകാത്ത അവിനാശിയായ പാർട്ട് അടങ്ങിയിട്ടുണ്ട്. ഇതിൽ ബുദ്ധി വളരെ നല്ലതും പവിത്രമായതും വേണം. അത് അപ്പോഴേ നടക്കുകയുള്ളൂ എപ്പോഴാണോ ഓർമ്മയുടെ യാത്രയിൽ മുഴുകിയിരിക്കുന്നത്. പരിശ്രമമില്ലാതെ പദവി ലഭിക്കുകയില്ലല്ലോ അതുകൊണ്ട് പാടാറുള്ളത് കയറിയാൽ വൈകുണ്ഠം വരെ കയറാം....... എവിടെക്കിടക്കുന്നു ഉയർന്നതിലും ഉയർന്ന രാജാക്കൻമാരുടെയും രാജാവും ഇരട്ട കിരീടധാരികളും, എവിടെക്കിടക്കുന്നു പ്രജകൾ. പഠിപ്പിക്കുന്നത് ഒരു ബാബ തന്നെയാണ്. ഇതിൽ വളരെ നല്ല വിവേകം വേണം. ബാബ വീണ്ടും -വീണ്ടും മനസ്സിലാക്കിതരുകയാണ് മുഖ്യമായത് ഓർമ്മയുടെ യാത്രയാണ്. ഞാൻ നിങ്ങളെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അപ്പോൾ ടീച്ചർ ഗുരുവുമായിരിക്കും. ബാബയാണെങ്കിൽ തന്നെ ടീച്ചർമാരുടെയും ടീച്ചറും, അച്ഛൻമാരുടെയും അച്ഛനുമാണ്. ഇത് നിങ്ങൾ കുട്ടികൾക്കറിയാം ബാബ നമ്മുടെ വളരെ സ്നേഹിയാണ് എന്ന്. അങ്ങനെയുള്ള ബാബയെ ഒരുപാട് ഓർമ്മിക്കണം. പൂർണ്ണമായും പഠിക്കണം. ബാബയെ ഓർമ്മിക്കുന്നില്ല എന്നുണ്ടെങ്കിൽ പാപങ്ങൾ നശിക്കില്ല. ബാബ എല്ലാ ആത്മാക്കളെയും കൂടെകൊണ്ടുപോകും. ബാക്കി ശരീരങ്ങളെല്ലാം ഇല്ലാതാകും. ആത്മാക്കളെല്ലാം അവനവന്റെ ധർമ്മത്തിന്റെ സെക്ഷനിൽ ചെന്നു വസിക്കുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബുദ്ധിയെ പവിത്രമാക്കി മാറ്റുന്നതിനുവേണ്ടി ഓർമ്മയുടെ യാത്രയിൽ മുഴുകിയിരിക്കണം. കർമ്മങ്ങൾ ചെയ്തുകൊണ്ടും ഒരു പ്രിയതമന്റെ ഓർമ്മ ഉണ്ടായിരിക്കണം.

2. ഈ ചെറിയ യുഗത്തിൽ മനുഷ്യനിൽ നിന്ന് ദേവതയാകുന്നതിനുവേണ്ടിയുള്ള പരിശ്രമം ചെയ്യണം. നല്ല കർമ്മങ്ങൾക്കനുസരിച്ച് നല്ല സംസ്കാരങ്ങളെ ധാരണ ചെയ്ത് നല്ല കുലത്തിലേക്ക് പോകണം.

വരദാനം :-
തന്റെ ആത്മീയ ലൈറ്റിലൂടെ വായുമണ്ഡലത്തെ പരിവർത്തനപ്പെടുത്തുന്ന സേവനം ചെയ്യുന്ന സഹജ സഫലതാമൂർത്തിയായി ഭവിക്കട്ടെ.

സാകാര സൃഷ്ടിയിൽ ഏത് നിറമുള്ള ലൈറ്റ് കത്തിച്ചാലും അതേ വായുമണ്ഡലം സൃഷ്ടിക്കപ്പെടുന്നു. പച്ച ലൈറ്റാണെങ്കിൽ ചുറ്റുപാടും അതേ ലൈറ്റ് തന്നെ പരക്കുന്നു. ചുവപ്പ് ലൈറ്റിട്ടാൽ ഓർമ്മിക്കാനുള്ള വായുമണ്ഡലമുണ്ടാകുന്നു. സ്ഥൂലമായ ലൈറ്റ് വായുമണ്ഡലത്തെ പരിവർത്തനപ്പെടുത്തുമെങ്കിൽ താങ്കൾ ലൈറ്റ്ഹൗസും പവിത്രതയുടെ ലൈറ്റും സുഖത്തിന്റെ ലൈറ്റും കൊണ്ട് വായുമണ്ഡലത്തെ പരിവർത്തനപ്പെടുത്തുന്നതിന്റെ സേവനം ചെയ്യൂ എങ്കിൽ സഫലതാമൂർത്തിയായി മാറും. സ്ഥൂലമായ പ്രകാശം കണ്ണുകൾ കൊണ്ട് കാണാം, ആത്മീയ പ്രകാശം അനുഭവം കൊണ്ട് അറിയാം.

സ്ലോഗന് :-
വ്യർത്ഥകാര്യങ്ങളിൽ സമയവും സങ്കൽപവും നഷ്ടപ്പെടുത്തുക- ഇതും അപവിത്രതയാണ്.


അവ്യക്ത സൂചനകൾ- സ്വയത്തെയും സർവ്വരെയും പ്രതി മനസാ ദ്വാരാ യോഗത്തിന്റെ ശക്തികളെ പ്രയോഗം ചെയ്യൂ.

ഏത് ഖജനാവും കുറച്ച് ചെലവാക്കി കൂടുതൽ പ്രാപ്തിയെടുക്കുക, ഇത് തന്നെയാണ് യോഗത്തിന്റെ പ്രയോഗം. പ്രയത്നം കുറവും സഫലത കൂടുതലും, ഈ വിധിയിലൂടെ പ്രയോഗം ചെയ്യൂ. സമയവും സങ്കൽപവും ശ്രേഷ്ഠ ഖജനാവാണ്, അതിനാൽ സങ്കൽപം ഏറ്റവും ചുരുക്കി ചെലവാക്കിയാലും പ്രാപ്തി കൂടുതലായിരിക്കും. ഒരു സാധാരണ വ്യക്തി രണ്ട്-നാല് മിനിറ്റ് സങ്കൽപം ചെയ്തതിന് ശേഷം, ചിന്തിച്ചതിന് ശേഷം സഫലത അഥവാ പ്രാപ്തി നേടുന്നുവെങ്കിൽ താങ്കൾക്ക് ഒന്ന്-രണ്ട് സെക്കന്റിൽ ചെയ്യാൻ സാധിക്കുന്നു, ഇതിനെയാണ് പറയുന്നത് ചെലവ് കുറച്ചും പ്രാപ്തി കൂടുതലും. ചെലവ് കുറച്ച് ചെയ്യൂ എന്നാലും പ്രാപ്തി നൂറിരട്ടിയായിരിക്കും. ഇതിലൂടെ സമയത്തിന്റെയും സങ്കൽപത്തിന്റെയും മിച്ചം വെച്ചത് മറ്റുള്ളവരുടെ സേവനത്തിന് ഉപയോഗിക്കാൻ കഴിയും, ദാനപുണ്യം ചെയ്യാൻ കഴിയും, ഇത് തന്നെയാണ് യോഗത്തിന്റെ പ്രയോഗം.