26.10.25    Avyakt Bapdada     Malayalam Murli    15.10.2007     Om Shanti     Madhuban


സംഗമയുഗത്തിൽജീവന്മുക്ത
സ്ഥിതിയുടെഅനുഭവംചെ
യ്യുന്നതിനായിസർവ്വ
ഭാരങ്ങളുംബന്ധനങ്ങളുംബാ
ബയ്ക്ക്നൽകിഡബിൾ
ലൈറ്റ്ആകൂ.


ഇന്ന് വിശ്വത്തിന്റെ രചയിതാവായ ബാപ്ദാദ തന്റെ ആദ്യത്തെ രചനയായ അതീവ സ്നേഹികളും ഭാഗ്യശാലികളുമായ കുട്ടികളുമായി കൂടിക്കാഴചയുടെ മേള നടത്തുകയാണ്. പല കുട്ടികളും സന്മുഖത്ത് ആണ്,നയങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്,
നാനാഭാഗത്തെയും പല കുട്ടികൾ ഹൃദയത്തിൽ ലയിച്ച് ചേർന്നിരിക്കുകയാണ്. ബാപ്ദാദ ഓരോ കുട്ടിയുടെയും മസ്തകത്തിൽ മൂന്ന് ഭാഗ്യത്തിന്റെ നക്ഷത്രങ്ങൾ തിളങ്ങി കൊണ്ടിരിക്കുന്നത് കണ്ടു.ഒരു ഭാഗ്യംബാപ്ദാദയുടെ ശ്രേഷ്ഠ പാലനയുടേതാണ്, രണ്ടാമത്തേത് ശിക്ഷകനിലൂടെ പഠനത്തിന്റെ, മൂന്നാമത്തേത് സത്ഗുരുവിലൂടെ സർവ്വ വരദാനങ്ങളുടെ തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രം. നിങ്ങൾ എല്ലാവരും സ്വന്തം മസ്തകത്തിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രത്തിന്റെ അനുഭവം ചെയ്യുന്നില്ലേ!സർവ്വ സംബന്ധവും ബാപ്ദാദയോടാണ്. ജീവിതത്തിൽ ഈ മൂന്നു സംബന്ധങ്ങൾ ആവശ്യമാണ്, സ്നേഹപൂർവ്വം തിരിച്ചു കിട്ടിയ ഓമന സന്താനങ്ങളായ നിങ്ങളെല്ലാവർക്കും സഹജമായി പ്രാപ്തമാണ്. പ്രാപ്തമാണല്ലോ! ലഹരി ഉണ്ടോ!ഹൃദയത്തിൽ പാട്ട് പാടിക്കൊണ്ടിരിക്കുകയല്ലെ ആഹാ! ബാബ ആഹാ! ആഹാ ടീച്ചർ!ആഹാ! ആഹാ സത്ഗുരു ആഹാ!ലോകത്തിലുള്ളവർ ലൗകീക ഗുരുവിനെ മഹാൻ ആത്മാവെന്നു പറയുന്നു, അവരിൽ നിന്ന് ഒരു വരദാനം നേടുന്നതിനായി എത്ര പ്രയത്നമാണ് ചെയ്യുന്നത്. താങ്കളെ ബാബ ജനിച്ചപ്പോൾ തന്നെ സഹജമായി വരദാനങ്ങളാൽ സമ്പന്നമാക്കി മാറ്റി.ഇത്രയും ശ്രേഷ്ഠ ഭാഗ്യം, ഭഗവാനാകുന്ന അച്ഛൻ നമ്മളിൽ ഇത്രയും ബലിയർപ്പണമാകുമെന്ന് സ്വപ്നത്തില്ലെങ്കിലും ചിന്തിച്ചിരുന്നോ! ഭക്തർ ഭഗവാന്റെ ഗീതം പാടുന്നു ഭഗവാനാകുന്ന അച്ഛൻ ആരുടെ പാട്ടാണ് പാടുന്നത്? ഭാഗ്യശാലികളായ കുട്ടികളായ നിങ്ങളുടെ.

നിങ്ങൾ എല്ലാവരും വ്യത്യസ്ത ദേശങ്ങളിൽ നിന്ന് ഇപ്പോൾ ഏതു വിമാനത്തിലാണ് വന്നിരിക്കുന്നത്? സ്ഥൂല വിമാനങ്ങളിൽ ആണോ അതോ പരമാത്മ സ്നേഹത്തിന്റെ വിമാനത്തിലാണോ എല്ലാ ഭാഗത്തുനിന്നും എത്തിച്ചേർന്നത്! പരമാത്മ വിമാനം എത്ര സഹജമായാണ് കൊണ്ട് വരുന്നത്, യാതൊരു പരിശ്രമവും ഇല്ല. എല്ലാവരും സ്നേഹത്തിന്റെ വിമാനത്തിലാണ് എത്തിച്ചേർന്നത്, അതിനുള്ള ആശംസകൾ,ആശംസകൾ,
ആശംസകൾ. ബാപ്ദാദ ഓരോ കുട്ടികളെയും കാണുന്നുണ്ട്, ആദ്യത്തെ പ്രാവശ്യം വന്നതാണെങ്കിലും, വളരെകാലമായി വരുന്നവർ ആയാലും. ബാപ്ദാദയ്ക്കു ഓരോ കുട്ടിയുടെയും വിശേഷതകൾ അറിയാം.ബാപ്ദാദയുടെ ഓരോ കുട്ടിയും ചെറിയവർ ആകാം, വലിയവർ ആകാം, മഹാവീരനാകാം, പുരുഷാർത്ഥികൾ ആകാം, ഓരോ കുട്ടിയും വളരെ കാലത്തെ വേർപാടിന് ശേഷം തിരിച്ച് കിട്ടിയവർ ആണ്, കാരണമെന്ത്? നിങ്ങൾ ബാബയെ അന്വേഷിച്ചു കിട്ടിയില്ല, ബാപ്ദാദ നിങ്ങൾ ഓരോ കുട്ടികളെയും വളരെ സ്നേഹത്തോടെ, ഓരോ കോണുകളിൽ നിന്നും കെണ്ടത്തിയതാണ്. പ്രീയപ്പെട്ടവർ ആയതിനാലാണ് അന്വേഷിച്ചത് കാരണം ബാബയ്ക്ക് അറിയാം അങ്ങനെ ഒരു വിശേഷതകളും ഇല്ലാത്തവരായി എന്റെ ഒരു കുട്ടി പോലും ഇല്ല. ഏതെങ്കിലും വിശേഷതകളാണ് കൊണ്ട് വന്നത്. ഏറ്റവും കുറഞപക്ഷം ഗുപ്തരൂപത്തിൽ വന്ന ബാബയെ തിരിച്ചറിഞ്ഞവർ ആണ്. എന്റെ ബാബ എന്ന് പറഞ്ഞു എല്ലാവരും പറയുന്നുണ്ടല്ലോ എന്റെ ബാബ! ആരെങ്കിലും നിങ്ങളുടെ ബാബ എന്ന് പറയുന്നവർ ഉണ്ടോ, ആരെങ്കിലും ഉണ്ടോ?എല്ലാവരും പറയുന്നു എന്റെ ബാബ. അതിനാൽ വിശേഷമായത് അല്ലെ. ഏറ്റവും വലിയ സയൻസിന്റെ ആളുകൾ, വളരെ വലിയ വി. ഐ.പി കൾ ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല, നിങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞില്ലേ. സ്വന്തമാക്കിയതല്ലേ. ബാബയും നിങ്ങളെ സ്വന്തമാക്കി. ഈ സന്തോഷത്തിലിരുന്ന് പറക്കുകയല്ലേ! നടക്കുകയല്ല, പറക്കുകയാണ്, കാരണം നടക്കുന്നവർക്ക് ബാബയോടൊപ്പം വീട്ടിലേക്ക് പോകാൻ കഴിയില്ല, ബാബ പറക്കുന്നവനാണ്, നാക്കുന്നവർ എങ്ങനെ ഒപ്പം എത്തും! അതിനാൽ ബാബ എല്ലാ കുട്ടികൾക്കും എന്ത് വരദാനമാണ് നൽകുന്നത്? ഫരിശ്ത സ്വരൂപമായി ഭവിക്കട്ടെ. ഫരിശ്ത പറക്കുന്നതാണ്, നടക്കില്ല, പറക്കുകയാണ്. നിങ്ങൾ എല്ലാവരും പറക്കുന്ന കലയിൽ ഉള്ളവരാണല്ലോ! ആണോ?ആരെല്ലാം പറക്കുന്ന കലയിൽ ഉള്ളവരാണോ അവർ കൈ ഉയർത്തൂ, ഇടയ്ക്ക് നടക്കുന്ന കലയും, ഇടയ്ക്ക് പറക്കുന്ന കലയുമാണോ? അങ്ങനെയല്ല? സദാ പറക്കുന്നവർ, ഡബിൾ ലൈറ്റ് അല്ലെ!എന്ത് കൊണ്ട്? ചിന്തിക്കൂ, ബാബ നിങ്ങൾ എല്ലാവർക്കും ഗ്യാരണ്ടി നൽകിയതാണ് ഏതെങ്കിലും പ്രകാരത്തിലെ ഭാരം എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ ബുദ്ധിയിൽ ഉണ്ടെങ്കിൽ ബാബയ്ക്ക് കൊടുക്കൂ, ബാബ എടുക്കാനായി വന്നിരിക്കുകയാണ്. ബാബയ്ക്ക് ഭാരങ്ങൾ കൊടുത്തോ,അതോ കുറച്ചൊക്കെ സൂക്ഷിച്ച് വച്ചിട്ടുണ്ടോ? എടുക്കുന്നയാൾ എടുത്തുകൊണ്ടിരിക്കുമ്പോൾ ഭാരം കൊടുക്കുന്നതിനു ആലോചിക്കേണ്ട കാര്യമുണ്ടോ? ഭാരം സൂക്ഷിക്കുന്നതിന്റെ സ്വഭാവം 63 ജന്മങ്ങളുടേതാണ്. ചില കുട്ടികൾ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട് ആഗ്രഹമില്ല എന്നാൽ സ്വഭാവത്തിന് വശപ്പെടുന്നു. ഇപ്പോൾ വശപ്പെടില്ലല്ലോ. വശപ്പെടുന്നവർ ആണോ ദൃഢതയുള്ളവർ ആണോ?ഒരിക്കലൂം വശപ്പെടുന്നവർ ആകരുത്. ദൃഢതയുള്ളവർ ആണ്.ശക്തികൾ വശപ്പെടുന്നവർ ആണോ ദൃഢതയുള്ളവരാണോ?ഭാരം എടുക്കുന്നത് ഇഷ്ടമാണോ? ഭാരത്തിനോട് മനസ്സ് ഉണ്ടാക്കിയോ?ഉപേക്ഷിച്ചാൽ മുക്തമാകും.ഉപേക്ഷിച്
ചില്ലെങ്കിൽ മുക്തമാകുകയില്ല. ഉപേക്ഷിക്കാനുള്ള മാർഗ്ഗമാണ് ദൃഢ സങ്കൽപം.പല കുട്ടികളും പറയുന്നു ദൃഢ സങ്കൽപം വയ്ക്കുന്നുണ്ട്,പക്ഷെ,
പക്ഷെ.... കാരണമെന്താണ്?ദൃഢ സങ്കൽപം വയ്ക്കുന്നുണ്ട് വയ്ക്കുന്ന ദൃഢ സങ്കല്പം പക്ഷെ റിവൈസ് ചെയ്യുന്നില്ല. ഇടയ്ക്കിടയ്ക്ക് മനസ്സിൽ റിവൈസ് ചെയ്യണം.ഭാരം എന്താണ്, ഡബിൾ ലൈറ്റിന്റെ അനുഭവം എന്താണ്! തിരിച്ചറിവിന്റെ കോഴ്സ് ഇനിയും കുറച്ച് കൂടുതൽ അടിവരയിടൂ. പറയുന്നതും ചിന്തിക്കുന്നതും ചെയ്യുന്നുണ്ട്, ഒപ്പം ഹൃദയം കൊണ്ട് തിരിച്ചറിയൂ ഭാരം എന്താണ്? ഡബിൾ ലൈറ്റ് എന്താണ്?അന്തരം മുന്നിൽ വയ്ക്കൂ ബാപ്ദാദ ഇപ്പോൾ സമയത്തിന്റെ സമീപതയ്ക്കനുസരിച്ച് ഓരോ കുട്ടിയിലും എന്താണ് കാണാൻ ആഗ്രഹിക്കുന്നത്? എന്താണോ പറയുന്നത് അത് ചെയ്തു കാണിക്കണം.ചിന്തിക്കുന്നത് സ്വരൂപത്തിൽ കൊണ്ട് വരണം. ബാബയുടെ സമ്പത്തും ജന്മസിദ്ധ അധികാരവുമാണ് മുക്തിയും ജീവന്മുക്തിയും. എല്ലാവരെയും ക്ഷണിക്കുന്നത് ഇങ്ങനെയാണല്ലോ മുക്തിയുടെയും ജീവൻമുക്തിയുടെയും സമ്പത്ത് വന്ന് പ്രാപ്തമാക്കൂ. സ്വയം തന്നോട് തന്നെ ചോദിക്കണം മുക്തിധാമത്തിൽ മുക്തിയുടെ അനുഭവം ചെയ്യണമോ അതോ സത്യയുഗത്തിൽ മുക്തിയുടെയും ജീവൻ മുക്തിയുടെയും സംസ്ക്കാരം ഉണ്ടാക്കണമോ? ഞങ്ങൾ ഇപ്പോൾ ഞങ്ങളുടെ ഈശ്വരീയ സംസ്ക്കാരത്തിലൂടെ ദൈവീക ലോകം ഉണ്ടാക്കുന്നവരാണ് എന്നാണ് നിങ്ങൾ പറയുന്നത്. സ്വന്തം സംസ്ക്കാരത്തിലൂടെ പുതിയ ലോകം ഉണ്ടാക്കുകയാണ്. അതിനാൽ ഇപ്പോൾ സംഗമത്തിൽ മുക്തിയുടെയും ജീവന്മുക്തിയുടെയും സംസ്ക്കാരം ഇമെർജ്ജ് ആകണം!പരിശോധിക്കൂ സർവ്വ ബന്ധങ്ങളിൽ നിന്നും മനസ്സും ബുദ്ധിയും മുക്തമായോ?കാരണം ബ്രാഹ്മണ ജീവിതത്തിൽ പലകാരണങ്ങൾ കൊണ്ടുള്ള കഴിഞ്ഞ ജനങ്ങളിലെ ബന്ധനങ്ങൾ ഉണ്ട്,അതിലെല്ലാം നിന്ന് മുക്തമായോ?സർവ്വ ബന്ധനങ്ങളിൽ നിന്നും മുക്തമായോ അതോ ചില ബന്ധനങ്ങൾ ഇപ്പോഴും അതിന്റെ ബന്ധനത്തിൽ നിങ്ങളെ ബന്ധിക്കുന്നുണ്ടോ? ഈ ബ്രാഹ്മണ ജീവിതത്തിൽ മുക്തിയുടെയും ജീവൻ മുക്തിയുടെയും അനുഭവം ചെയ്യുന്നതാണ് ബ്രാഹ്മണ ജീവിതത്തിന്റെ ശ്രേഷ്ഠത സത്യയുഗത്തിലാണെങ്കിൽ ജീവൻ ബന്ധനവും ജീവൻ മുക്തിയും രണ്ടിന്റെയും ജ്ഞാനം ഉണ്ടാകില്ല. ഇപ്പോൾ അനുഭവം ചെയ്യാൻ കഴിയുമോ,ജീവൻ ബന്ധനം എന്താണ്,ജീവൻ മുക്തി എന്താണ്, നിങ്ങൾ എല്ലാവരുടെയും പ്രതിജ്ഞയാണ്,അനേക തവണ പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്, എന്ത് പ്രതിജ്ഞയാണ് ചെയ്യുന്നത്? ഓർമ്മയുണ്ടോ?ആരോടെങ്കിലും ചോദിക്കുകയാണ് നിങ്ങളുടെ ഈ ബ്രാഹ്മണ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? എന്ത് മറുപടിയാണ് നൽകുന്നത്? ബാബയ്ക്ക് സമാനമാകണം.പക്കാ ആണോ?ബാബയ്ക്ക് സമാനമാകണമോ?അതോ കുറച്ചോക്കെ ആയാൽ മതിയോ?സമാനമാകുകയല്ലേ വേണ്ടത്! സമാനമാകണമോ അത് അല്പമെങ്കിലും ആകാനായാൽ മതിയോ! മതിയോ?അതിനെ സമാനമെന്നു പറയില്ലല്ലോ? മുക്തമായോ, അതോ ബന്ധനത്തിൽ ആണോ?ഏതെങ്കിലും പ്രകാരത്തിൽ ദേഹത്തിന്റെ സംബന്ധങ്ങളുടെയോ, മാതാപിതാ ബന്ധു സഖാ അല്ലാതെ ദേഹത്തിന്റെ കൂടെ ഏതെല്ലാം കർമ്മേന്ദ്രിയങ്ങളുമായി സംബന്ധം ഉണ്ടോ, ആ ഏതെങ്കിലും കർമ്മേന്ദ്രിയങ്ങളുടെ സംബന്ധത്തിന്റെ ബന്ധനം ഉണ്ട്, സ്വഭാവത്തിന്റെ ബന്ധനം ഉണ്ട്,പഴയ സംസ്കാരങ്ങളുടെ ബന്ധനം ഉണ്ട് എങ്കിൽ എങ്ങനെ ബാബയ്ക്ക് സമാനമാകും?ദിവസവും പ്രതിജ്ഞ ചെയ്യുന്നുണ്ട് ബാബയ്ക്ക് സമാനമാകുക തന്നെ വേണം.കൈയ്യ് ഉയർത്തിക്കുമ്പോൾ എല്ലാവരും പറയുന്നത് എന്താണ്? ലക്ഷ്മീ നാരായണനാകണം. ബാപ്ദാദയ്ക്കും സന്തോഷം ആകുന്നുണ്ട്, വളരെ നല്ല പ്രതിജ്ഞകൾ ചെയ്യുന്നുണ്ട്, പക്ഷെ പ്രതിജ്ഞയുടെ നേട്ടം ഉണ്ടാക്കുന്നില്ല. പ്രതിജ്ഞയുടെയും നേട്ടത്തിന്റെയും ബാലൻസ് അറിയില്ല. ബാപ്ദാദയുടെയടുത്ത് പ്രതിജ്ഞകളുടെ ഫയൽ വളരെയധികം കൂടുതലാണ്, എല്ലാവരുടെയും ഫയൽ ഉണ്ട്.അതുപോലെ നേട്ടത്തിന്റെയും ഫയൽ ഉണ്ട്.

ഇത് സെന്ററുകളിലെ ടീച്ചേർസ് ആണലോ ഇരിക്കുന്നത്.ഇവരും സെന്റർ നിവാസികൾ ആണല്ലോ ഇരിക്കുന്നത്? അപ്പോൾ സമാനമാകുന്നവരാണ്.സെന്റർ നിവാസികളായ നിമിത്തമായിരിക്കുന്ന കുട്ടികൾ സമാനരായിരിക്കണ്ടേ! ആണ് എങ്കിലും ഇടയ്ക്കൊക്കെ കുറച്ച് കുസൃതി കാണിക്കുന്നവരാകുന്നു. ബാപ് ദാദ എല്ലാ കുട്ടികളുടെയും മുഴുവൻ ദിവസത്തേയും അവസ്ഥകൾ എല്ലാം കണ്ടുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ദാദിയും വതനത്തിൽ ഉണ്ടായിരുന്നു, ദാദി കാണുകയാണെങ്കിൽ എന്ത് പറയുമായിരുന്നു എന്നറിയാമോ? പറയുമായിരുന്നു ബാബ ഇങ്ങനെയും ഉണ്ടോ? അങ്ങനെ നടക്കുന്നു, അങ്ങനെ ചെയ്യുന്നു, അങ്ങ് നോക്കിയിരിക്കുകയാണല്ലോ? നിങ്ങളുടെ ദാദി എന്താണ് കണ്ടതെന്ന് കേട്ടില്ലേ. ഇപ്പോൾ ബാപ്ദാദ ഇതാണ് കാണാൻ ആഗ്രഹിക്കുന്നത്, ഒരോ കുട്ടിയും മുക്തിയുടെയും ജീവൻ മുക്തിയുടെയും സമ്പത്തിന്റെ അധികാരിയാകണം,കാരണം സമ്പത്ത് ലഭിക്കുന്നത് ഇപ്പോഴാണ്.സത്യയുഗത്തിൽ നാച്വറലായ ജീവിതമായിരിക്കും, ഇപ്പോഴത്തെ അഭ്യാസം കൊണ്ടുള്ള നാച്വറൽ ജീവിതം, സാമ്പത്തിനുള്ള അധികാരം ഇപ്പോൾ സംഗമത്തിലാണ് ഉള്ളത്, ബാപ്ദാദ ആഗ്രഹിക്കുന്നതിതാണ് ഓരോരുത്തരും സ്വയത്തെ പരിശോധിക്കണം,ഏതെങ്കിലും ബന്ധം അഥവാ വലിക്കുകയാണെങ്കിൽ അതിന്റെ കാരണം ചിന്തിക്കൂ.കാരണം ചിന്തിക്കൂ, കാരണത്തിനോടൊപ്പം നിവാരണവും ചിന്തിക്കൂ.ബാപ്ദാദ അനേകം തവണ വ്യത്യസ്തമായ രീതികളിൽ നിവാരണങ്ങൾ നൽകിയതാണ്.സർവ്വ ശക്തികളുടെയും വരദാനം നൽകി,സർവ്വ ഗുണങ്ങളുടെയും ഖജനാവ് നൽകി, ഖജനാവ് ഉപയോഗിക്കുന്നതിലൂടെ ഖജനാവ് വർദ്ധിക്കുന്നു.ഖജനാവ് എല്ലാവരുടെയടുത്തും ഉണ്ട്, ബാപ്ദാദ കണ്ടതാണ്.ഓരോരുത്തരുടെയും സ്റ്റോക്ക് നോക്കണം.ബുദ്ധി സ്റ്റോക്ക് റൂമാണ്. ബാപ്ദാദ സർവ്വരുടെയും സ്റ്റോക്ക് കണ്ടു.സ്റ്റോക്കിൽ ഉണ്ട് പക്ഷെ വേണ്ട സമയത്ത് ഖജനാവുകൾ ഉപയോഗിക്കുന്നില്ല.
പോയിന്റ് രുപത്തിൽ ചിന്തിക്കുക മാത്രം ചെയ്യുന്നു. ഇത് ചെയ്യാൻ പാടില്ല,പോയിന്റായി ഉപയോഗിക്കുന്നു,ചിന്തി
ക്കുന്നുണ്ട്,എന്നാൽ പോയിന്റായി(ബിന്ദു) പോയിന്റുകൾ ഉപയോഗിക്കുന്നില്ല അതിനാൽ പോയിന്റ് ബാക്കിയാകുന്നു, പോയിന്റ് ആയിട്ട് ഉപയോഗിക്കുകയാണെങ്കിൽ നിവാരണം ഉണ്ടാകും. ഇത് ചെയ്യരുത് എന്ന് പറയുകയും പിന്നീട് അത് മറക്കുകയും ചെയ്യുന്നു. പറയുന്നതിനോടൊപ്പം മറക്കുകയും ചെയ്യുന്നു.ഇത്രയും സഹജമായ വിധിയാണ് കേൾപ്പിച്ചത്,സംഗമയുഗ
ത്തിൽ കേവലം ബിന്ദുവിന്റെ വിസ്മയമാണ്, ബിന്ദു മാത്രം ഉപയോഗിക്കൂ വേറെ ഒരു ചിഹ്നങ്ങളും ആവശ്യമില്ല. മൂന്നു ബിന്ദുക്കൾ ഉപയോഗിക്കൂ. ആത്മാവ് ബിന്ദുവാണ്, ബാബ ബിന്ദുവാണ്, ഡ്രാമ ബിന്ദുവാണ്. മൂന്നു ബിന്ദുക്കൾ ഉപയോഗിക്കുകയാണെങ്കിൽ ബാബയ്ക്ക് സമാനമാകുന്നത് ബുദ്ധിമുട്ടുള്ളതല്ല. ബിന്ദു ഇടാനാണ് ആഗ്രഹിക്കുന്നത് ഇടുമ്പോൾ പക്ഷെ കൈയ്യ് തെന്നിപോകുന്നു അതിനാൽ ചോദ്യചിഹ്നമാകുന്നു, അല്ലെങ്കിൽ ആശ്ചര്യചിഹ്നമായി പോകുന്നു. അവിടെ കൈയ്യ് തെന്നുന്നു ഇവിടെ ബുദ്ധി തെന്നുന്നു. അല്ലെങ്കിൽ മൂന്നു ബിന്ദുക്കൾ ഓർമ്മയിൽവയ്ക്കാൻ ബുദ്ധിമുട്ടുണ്ടോ? ബാപ്ദാദ വേറെയും സഹജമായ യുക്തി കേൾപ്പിച്ചതാണ്, അത് എന്താണ്?ആശീർവ്വാദം കൊടുക്കുകയും ആശീർവ്വാദം എടുക്കുകയും ചെയ്യൂ. ശരി യോഗം ശക്തിശാലിയാകുന്നില്ല,
ധാരണകളിൽ കുറച്ച് കുറവുണ്ടാകുന്നു,പ്രഭാഷണം ചെയ്യാൻ ധൈര്യം കിട്ടുന്നില്ല,എങ്കിലും ആശീർവ്വാദം കൊടുക്കുകയും എടുക്കുകയും ചെയ്യൂ. ഒരു കാര്യം മാത്രം ചെയ്യൂ ബാക്കി എല്ലാം ഉപേക്ഷിക്കൂ, ഒരു കാര്യം ചെയ്യൂ, ആശീർവ്വാദം നേടണം, ആശീർവ്വാദം കൊടുക്കണം. എന്ത് സംഭവിച്ചാലും ആര് എന്ത് തന്നെയാണ് നല്കുന്നതെങ്കിലും എനിക്ക് ആശീർവ്വാദം കൊടുക്കുകയും എടുക്കുകയും ചെയ്യണം.ഒരു കാര്യത്തെ പക്കാ ആക്കിയാൽ, ഇതിൽ എല്ലാം വരും.ആശീർവ്വാദം കൊടുക്കുകയും എടുക്കുകയും ചെയ്യുകയാണെങ്കിൽ ഇതിൽ ശക്തികളും ഗുണങ്ങളും വരില്ലേ? സ്വാഭാവികമായി വന്നു ചേരും! ഒരു ലക്ഷ്യം മാത്രം വയ്ക്കൂ, ചെയ്തു നോക്കൂ,ഒരു ദിവസം അഭ്യാസം ചെയ്തു നോക്കൂ, പിന്നെ ഏഴ് ദിവസം ചെയ്തു നോക്കൂ,വേറെ കാര്യങ്ങൾ ഒന്നും ബുദ്ധിയിൽ വന്നില്ലെങ്കിലും ഒന്ന് വരുമല്ലോ. എന്തുണ്ടായാലും ആശീർവ്വാദം എടുക്കുകയും കൊടുക്കുകയും ചെയ്യണം. ഇത് ചെയ്യാൻ സാധിക്കുമോ ഇല്ലയോ?ചെയ്യാൻ കഴിയുമോ?ശരി, എപ്പോൾ പോയാലും ഈ ട്രയൽ ചെയ്യണം. ഇതിൽ എല്ലാവരും സ്വതവേ യോഗയുക്തരായിമാറും.
വ്യർത്ഥമായ കർമ്മങ്ങൾ ചെയ്യാതെ ആകുമ്പോൾ സ്വതവേ യോഗയുക്തമായില്ലേ. ലക്ഷ്യം വയ്ക്കണം ആശീർവ്വാദം കൊടുക്കുകയും എടുക്കുകയും ചെയ്യണം. ആര് എന്ത് നൽകിയാലും, ശാപവും കിട്ടും,ക്രോധത്തിന്റെ കാര്യങ്ങളും ഉണ്ടാകും,പ്രതിജ്ഞ ചെയ്യുകയാണല്ലോ, മായയും കേട്ടു കൊണ്ടിരിക്കുകയാണ്,ഇവർ പ്രതിജ്ഞ ചെയ്യും, അപ്പോൾ മായയും തന്റെ ജോലി ചെയ്യുമല്ലോ.മയാജിത്ത് ആയിമാറുമ്പോൾ പിന്നെ ചെയ്യുകയില്ല, ഇപ്പോൾ മായാജിത്ത് ആയികൊണ്ടിരിക്കുകയാ
ണെല്ലോ,അവർ അവരുടെ ജോലി ചെയ്യും എനിക്ക് ആശിർവ്വാദം കൊടുക്കുകയും എടുക്കുകയും ചെയ്യണം. സാധിക്കുമോ?സാധിക്കും എന്ന് പറയുന്നവർ കൈയ്യ് ഉയർത്തൂ. ശരി ശക്തികൾ കൈയ്യ് ഉയർത്തൂ. ശരി. എല്ലാ ഭാഗത്തുനിന്നും ടീച്ചേർസ് വന്നിട്ടുണ്ട്. നിങ്ങൾ സ്വന്തം ദേശത്തേക്ക് പോകുമ്പോൾ ആദ്യം എല്ലാവരും ഒരാഴ്ച ഈ ഗൃഹപാഠം ചെയ്തിട്ട് റിസൾട്ട് അയയ്ക്കണം.എത്ര പേരുണ്ട് ക്ലാസ്സിലെ അംഗങ്ങൾ എത്രപേരാണ്, എത്ര പേരാണ് ഓ.കെ.എത്രപേരാണ് കുറച്ച് അപക്വമായുള്ളത്, എത്രപേരാണ് പക്കാ ആയിട്ടുള്ളത്.എങ്കിൽ ഓ.കെ യുടെ നടുവിൽ ലൈൻ വരയ്ക്കണം,ഇത്രയുംപേർ ഓ.കെ ആണ്,ഇത്രപേരിൽ വര വീണിരിക്കുകയാണ് അങ്ങനെ വിവരങ്ങൾ അറിയിക്കണം.ഇതിൽ നോക്കൂ ഡബിൾ വിദേശികൾ വന്നിട്ടുള്ളവർ ഡബിൾ കാര്യങ്ങൾ ചെയ്യും.ഒരു ആഴ്ചയുടെ റിസൾട്ട് അയയ്ക്കൂ എന്നിട്ട് ബാപ്ദാദ നോക്കും,സഹജമാണോ,ദൃഢ നിശ്ചയമുള്ളവരുടെ വിജയം നിശ്ചിതമാണ്. ദൃഢതയുടെ ഫലമാണ് സഫലത.സഫലത കുറയുന്നതിന് കാരണം ദൃഢതയുടെ കുറവാണ്. ദൃഢതയിലൂടെ സഫലത പ്രതപ്തമാക്കണം.

ഏതുപോലെ ഉന്മേഷവും ഉത്സാഹത്തോടെ സേവനം ചെയ്യുന്നു, അതുപോലെ സ്വയത്തിനു വേണ്ടിയുള്ള സേവനം, സ്വ സേവനവും വിശ്വ സേവനവും, സ്വ സേവനത്തിന്റെ അർത്ഥമാണ് ചെക്ക് ചെയ്യുക സ്വയത്തെ ബാബയ്ക്ക് സമാനമാക്കണം. ഏതെങ്കിലും കുറവുകൾ, ദുർബലതകൾ ഉണ്ടെങ്കിൽ ബാബയ്ക്ക് കൊടുക്കണം, സൂക്ഷിക്കുന്നത് എന്തിനാണ്,ബാബയ്ക്ക് ഇഷ്ടമല്ല. കുറവുകൾ എന്തിനാണ് വയ്ക്കുന്നത്? കൊടുത്തേക്ക്. കൊടുക്കുമ്പോൾ കൊച്ചു കുട്ടിയായി മാറൂ. കൊച്ചു കുട്ടികൾക്ക് ഏതെങ്കിലും വസ്തു സൂക്ഷിക്കാൻ കഴിയില്ല, ഇഷ്ടപ്പെട്ടില്ല എങ്കിൽ എന്താണ് ചെയ്യുന്നത്? മമ്മി പപ്പാ ഇത് നിങ്ങൾ വച്ചോള്ളൂ. അത് പോലെ ഏതെങ്കിലും പ്രകാരത്തിലെ ഭാരം,ഇഷ്ടമില്ലാത്ത ബന്ധനങ്ങൾ, ബാപ്ദാദ കാണുന്നുണ്ട്, ഒരു ഭാഗത്ത് ഇങ്ങനെയും ചിന്തിക്കുന്നുണ്ട്, നല്ലതല്ല,ശരിയല്ല എന്ത് ചെയ്യാനാണ്, എങ്ങനെ ചെയ്യും... അത് നല്ലതല്ല. നല്ലതല്ല എന്ന് ഒരു ഭാഗത്ത് പറയുന്നുണ്ട്, മറുവശത്ത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുന്നു, ഇതിനെ എന്ത് പറയാനാണ്! നല്ലതെന്നു പറയുമോ? നല്ലതല്ലല്ലോ. നിങ്ങൾ എന്താകണം? ഏറ്റവും നല്ലതാകണം. നല്ലത് മാത്രമല്ല, ഏറ്റവും നല്ലതാകണം. അങ്ങനെയുള്ള ഏതെങ്കിലും കാര്യം ഉണ്ടെങ്കിൽ ബാബ സദാ ഹാജരാണ്,ബാബയ്ക്ക് നൽകൂ,തിരികെ വന്നാൽ അത് സൂക്ഷിക്കാൻ ഏൽപ്പിച്ചതെന്നു മനസ്സിലാക്കി തിരികെ കൊടുക്കണം. സൂക്ഷിക്കാൻ ഏൽപ്പിച്ചതിനെ സ്വന്തമെന്ന് കരുതി ഉപയോഗിക്കരുത്.നിങ്ങൾ കൊടുത്തതാണ്, അപ്പോൾ ബാബയുടെ വസ്തുവായി മാറി. ബാബയുടേതോ മറ്റുള്ളവരുടെയോ വസ്തു നിങ്ങളുടെയടുത്ത് അറിയാതെ വന്നാൽ, അലമാരിയിൽ എടുത്ത് വയ്ക്കുമോ? എടുത്ത് മാറ്റില്ലെ.എങ്ങനെയും മാറ്റും,വയ്ക്കില്ല. എടുത്ത് സൂക്ഷിക്കുകയില്ല.എങ്കിൽ കൊടുത്തേയ്ക്ക്. ബാബ വാങ്ങാൻ ആയി വന്നതാണ്.കൊടുക്കാനായി മറ്റൊന്നും നിങ്ങളുടെയടുത്ത് ഇല്ല. എരിക്കിൻ പൂക്കളാണ്, അത് നൽകൂ. സൂക്ഷിക്കുന്നത് ഇഷ്ടമാണോ?ശരി.

നാനാഭാഗത്തേയും ബാപ്ദാദയുടെ എല്ലാ ഹൃദയത്തിനു പ്രിയപ്പെട്ട കുട്ടികൾക്ക്, ഹൃദയേശ്വരൻ അല്ലെ, ഹൃദയേശ്വരന്റെ ഹൃദയത്തിനു പ്രീയപ്പെട്ട കുട്ടികൾക്ക്, സ്നേഹത്തിന്റെ അനുഭവത്തിൽ സദാ ആറാടികൊണ്ടിരിക്കുന്ന കുട്ടികൾക്ക്, ഒരു ബാബയല്ലാതെ രണ്ടാമതാരും ഇല്ല,സ്വപ്നത്തിൽ പോലും രണ്ടാമതാരുമില്ല അങ്ങനെ ബാപ്ദാദയ്ക്കു അതീവ പ്രീയപെട്ടവരും,ദേഹബോ
ധത്തിൽ നിന്ന് വേറിട്ടവരും, കൂടെ ബാലകനും ഒപ്പം അധികാരികളുമായി കുട്ടികൾക്ക് ബാപ്ദാദയുടെ നമസ്തേ.

വരദാനം :-
ഈശ്വരീയ മര്യാദകളുടെ ആധാരത്തിൽ വിശ്വത്തിന്റെ മുന്നിൽ ഉദാഹരണമാകുന്ന സഹജയോഗിയായി ഭവിക്കട്ടെ.

വിശ്വത്തിനു മുന്നിൽ ഉദാഹരണമാകുന്നതിനായി അമൃതവേള മുതൽ രാത്രി വരെ ഈശ്വരീയ മര്യാദകൾ അനുസരിച്ച് നടന്നുകൊണ്ടിരിക്കൂ. വിശേഷമായി അമൃതവേളയുടെ മഹത്വം മനസിലാക്കി,ആ സമയത്ത് ശക്തിശാലി ആക്കൂ, എങ്കിൽ മുഴുവൻ ദിവസത്തെ ജീവിതം മഹാൻ ആകും. അമൃതവേളയിൽ വിശേഷിച്ച് ബാബയിൽ നിന്ന് ശക്തി നിറയ്ക്കുകയാണെങ്കിൽ ശക്തീ സ്വരൂപമായി നടക്കുമ്പോൾ ഒരു കാര്യത്തിലും ബുദ്ധിമുട്ട് അനുഭവമാകില്ല, മര്യാദകൾ അനുസരിച്ചുള്ള ജീവിതം നയിക്കുമ്പോൾ സഹജയോഗിയുടെ സ്ഥിതിയും സ്വതവേ ഉണ്ടാകും,പിന്നീട് നിങ്ങളുടെ ജീവിതം കണ്ട് വിശ്വം സ്വന്തം ജീവിതം ഉണ്ടാക്കും.

സ്ലോഗന് :-
തന്റെ ചലനത്തിലും മുഖത്തിലും കൂടി പവിത്രതയുടെ ശ്രേഷ്ഠതയുടെ അനുഭവം ചെയ്യിപ്പിക്കൂ.

അവ്യക്ത സൂചന- സ്വയവും സർവ്വരെപ്രതിയും മനസ്സിലൂടെ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.

പ്രയോഗി ആത്മാവ് സംസ്ക്കാരങ്ങൾക്കു മേൽ, പ്രകൃതിയിലൂടെ വരുന്ന സാഹചര്യങ്ങളുടെ മേൽ വികാരങ്ങളുടെ മേൽ സദാ വിജയി ആകും. യോഗികളുടെയും യോഗി ആത്മാക്കളുടെയും മുന്നിൽ ഈ അഞ്ചു വികാരങ്ങളാകുന്ന സർപ്പം കഴുത്തിലെ മാല അഥവാ സന്തോഷത്താൽ നൃത്തം ചെയ്യുന്ന സ്റ്റേജ് ആയി മാറും.