27.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ജ്ഞാന സാഗരനായ ബാബയിലൂടെ നിങ്ങൾ മാസ്റ്റർ ജ്ഞാന സാഗരനായി മാറിയിരിക്കുകയാണ്, നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു, അതിനാൽ നിങ്ങൾ ത്രിനേത്രികളും, ത്രികാലദർശികളും ത്രിലോകിനാഥരുമാണ്.

ചോദ്യം :-
വിശ്വത്തിന്റെ ആത്മീയ സേവനം നിങ്ങൾ കുട്ടികൾക്കല്ലാതെ മറ്റാർക്കും ചെയ്യാൻ സാധിക്കില്ല? എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ നിങ്ങൾക്കു തന്നെയാണ് പരമാത്മാവിന്റെ ശക്തി ലഭിക്കുന്നത്. ആദ്യം നിങ്ങൾ ആത്മാക്കൾക്ക് പരമാത്മാവിലൂടെ ജ്ഞാനത്തിന്റെ ഇഞ്ചക്ഷൻ ലഭിക്കുന്നു. അതിലൂടെ നിങ്ങൾ പഞ്ചവികാരങ്ങളിൽ നിന്നും സ്വയം വിജയം പ്രാപ്തമാക്കുന്നു, മറ്റുള്ളവരെയും ചെയ്യിപ്പിക്കുന്നു. ഇങ്ങനെയുള്ള സേവനം മറ്റാർക്കും ചെയ്യാൻ സാധിക്കില്ല. കല്പ-കല്പം നിങ്ങൾ കുട്ടികൾ തന്നെയാണ് ഈ ആത്മീയ സേവനം ചെയ്യുന്നത്.

ഓംശാന്തി.  
ബാബയുടെ ഓർമ്മയിലിരിക്കണം, മറ്റൊരു ദേഹധാരിയുടെയും ഓർമ്മയിലിരിക്കരുത്. പുതിയവർ ബാബയെ അറിയുന്നേയില്ല. ബാബയുടെ പേര് വളരെ സഹജമാണ്-ശിവബാബ. അച്ഛനെക്കുറിച്ച് കുട്ടികൾക്കറിയുന്നില്ല, എത്ര അത്ഭുതമാണ്! ശിവബാബ ഉയർന്നതിലും ഉയർന്നതാണ്, സർവ്വരുടെയും സദ്ഗതി ദാതാവുമാണ്. എല്ലാ പതിതരെയും പാവനമാക്കി മാറ്റുന്നു, എല്ലാവരുടെയും ദുഃഖത്തെ ഹരിക്കുന്നു. എന്നാൽ ഇതൊന്നും നിങ്ങൾ ബ്രഹ്മാകുമാർ-കുമാരിമാർക്കല്ലാതെ മറ്റാർക്കും അറിയില്ല. നിങ്ങൾ ബാബയുടെ കുട്ടികളും പേരകുട്ടികളുമാണ്. അപ്പോൾ തീർച്ചയായും തന്റെ അച്ഛനെയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെയും അറിയുമല്ലോ. അച്ഛനിലൂടെ തന്നെയാണ് കുട്ടികൾ എല്ലാം അറിയുന്നത്. ഇത് പതിത ലോകമാണ്. കലിയുഗത്തിലുളള എല്ലാ പതിതരെയും സത്യയുഗീ പാവനരാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ബ്രാഹ്മണർക്കല്ലാതെ ലോകത്തിൽ മറ്റാർക്കും അറിയില്ല. കലിയുഗത്തിലെ ദുർഗതിയിൽ നിന്ന് മുക്തമാക്കുന്നത് സത്യയുഗീ സദ്ഗതി ദാതാവായ ബാബ തന്നെയാണ്. ശിവജയന്തിയും ഭാരതത്തിൽ തന്നെയാണ് ആഘോഷിക്കുന്നത്. ശിവൻ തീർച്ചയായും വരുന്നുണ്ട്, എന്നാൽ എന്താണ് ഭാരതത്തിന് വന്ന് നൽകുന്നതെന്ന് ഭാരതവാസികൾക്ക് അറിയില്ല. ഓരോ വർഷവും ശിവജയന്തി ആഘോഷിക്കുന്നു. എന്നാൽ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രമില്ലാത്തതു കൊണ്ടാണ് അച്ഛനെ അറിയാത്തത്.

ഗീതം: നയനഹീനർക്ക് വഴികാണിക്കൂ പ്രഭൂ.......

ഞങ്ങളെല്ലാം നയനഹീനരാണ് എന്ന ഈ ഗീതം മനുഷ്യരാൽ ഉണ്ടാക്കപ്പെട്ടതാണ്. ഈ സ്ഥൂലമായ കണ്ണുകൾ എല്ലാവർക്കുമുണ്ട്. പിന്നെ എന്തിനാണ് സ്വയം കണ്ണുകാണാത്തവരാണെന്ന് പറയുന്നത്? ഇത് ബാബ മനസ്സിലാക്കി തരുന്നു കാരണം ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ആർക്കുമില്ല. അച്ഛനെ അറിയാതിരിക്കുന്നത് അജ്ഞതയല്ലേ. ജ്ഞാനമെന്നാൽ അച്ഛനെ അച്ഛനിലൂടെ തന്നെ അറിയുക. അച്ഛൻ വന്ന് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നൽകുന്നു. അതിലൂടെ നിങ്ങൾ മുഴുവൻ രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തെയും അറിയുന്നു. ജ്ഞാനസാഗരന്റെ കുട്ടികളായ നിങ്ങൾ മാസ്റ്റർ ജ്ഞാനസാഗരനാകുന്നു. മൂന്നാമത്തെ നേത്രം എന്നാൽ ത്രിനേത്രിയും, ത്രികാലദർശികളും, ത്രിലോകീനാഥനുമായി മാറുന്നു. സത്യയുഗത്തിന്റെ അധികാരികളായ ലക്ഷ്മീ-നാരായണൻമാർക്ക് എങ്ങനെ ഈ സമ്പത്ത് ലഭിച്ചു എന്ന് ഭാരതവാസികൾക്ക് അറിയില്ല. അവർ എപ്പോൾ വന്നു? പിന്നീട് എവിടെക്കു പോയി? എങ്ങനെ രാജ്യമെടുത്തൂ? ഒന്നും തന്നെ അറിയില്ല. ഈ ദേവതകൾ പാവനമല്ലേ! ബാബക്കു മാത്രമെ പാവനമാക്കി മാറ്റാൻ സാധിക്കുകയുള്ളൂ. ദേവതകളേയും ശിവനെയും അംഗീകരിക്കുന്നവരായ നിങ്ങൾ ഭാരതവാസികൾക്കാണ് ബാബ മനസ്സിലാക്കി തരുന്നത്. ശിവന്റെ ജന്മവും ഭാരതത്തിൽ തന്നെയാണ് ഉണ്ടായത്. ഉയർന്നതിലും ഉയർന്നതാണ് ഭഗവാൻ. ഇവിടെ തന്നെയാണ് ശിവജയന്തിയും ആഘോഷിക്കുന്നത്. ജഗദംബയുടെയും ജഗത്പിതാവാകുന്ന ബ്രഹ്മാവിന്റെയും ജന്മം ഈ ഭാരതത്തിൽ തന്നെയാണ് ആഘോഷിക്കുന്നത്. ലക്ഷ്മീ-നാരായണന്റെയും ജന്മം ഭാരതത്തിലാണ് ഉണ്ടാകുന്നത്. ലക്ഷ്മീ-നാരായണൻ തന്നെയാണ് രാധയും കൃഷ്ണനും. ഇതും ഭാരതവാസികൾക്കറിയില്ല. പതിതപാവന വരൂ എന്ന് പറഞ്ഞ് വിളിക്കുന്നു. അപ്പോൾ തീർച്ചയായും എല്ലാവരും പതിതരാണ്. സന്യാസിമാരും ഋഷി മുനിമാരുമെല്ലാം വിളിക്കുന്നുണ്ട്-ഞങ്ങളെ പാവനമാക്കി മാറ്റാൻ വരൂ. മറുഭാഗത്ത് പാപങ്ങൾ കഴുകിക്കളയാൻ കുംഭമേളയിലേക്കെല്ലാം പോകുന്നു. ഗംഗ പതിത പാവനിയാണെന്ന് മനസ്സിലാക്കുന്നു. അല്ലയോ പതിത-പാവനാ വരൂ എന്ന് വിളിക്കുന്നുണ്ട്. അപ്പോൾ എങ്ങനെയാണ് മനുഷ്യർക്ക് ആരെയെങ്കിലും പാവനമാക്കി മാറ്റാൻ സാധിക്കുക? ബാബ മനസ്സിലാക്കി തരുന്നു- നിങ്ങൾ ആദ്യം ദേവീ-ദേവത ധർമ്മത്തിലുള്ളവരായിരു
ന്നപ്പോൾ എല്ലാവരും പാവനമായിരുന്നു. ഇപ്പോൾ പതിതരാണ്. പറയുന്നു, വഴി കാണിക്കൂ പ്രഭൂ. എവിടേക്കുള്ള വഴിയാണ്? ജീവൻമുക്തിക്കുള്ള വഴി കാണിക്കൂ എന്ന്. ഞങ്ങളിൽ 5 വികാരങ്ങളുമുണ്ട്. ബാബാ ഞങ്ങൾ എല്ലാവരും സ്വർഗ്ഗത്തിലായിരുന്ന
പ്പോൾ നിർവ്വികാരികളായിരുന്നു. ഇപ്പോൾ വികാരിയും പതിതരുമായി മാറി. ഇതിന്റെ രഹസ്യമൊന്ന് മനസ്സിലാക്കി തരൂ. ഇത് കെട്ടുകഥയൊന്നുമല്ല. ശ്രീമദ് ഭഗവത് ഗീത അഥവാ പരമാത്മാവിലൂടെ കേൾപ്പിച്ച ഗീതയാണ് ബാബ മനസ്സിലാക്കി തരുന്നത്. പതിതരെ പാവനമാക്കി മാറ്റുന്നതാണ് നിരാകാരനായ ഭഗവാൻ. മനുഷ്യരെ ഭഗവാൻ എന്ന് പറയാൻ സാധിക്കില്ല. ബാബ പറയുന്നു, ഇത്രയും ഉയർന്ന ഗുരുക്കൻമാർ ഉണ്ടായിട്ടും ഭാരതം ഇത്രയും പതിതവും കക്കക്കു സമാനവുമായി മാറിയതെന്തുകൊണ്ടാണ്! ഭാരതം സ്വർഗ്ഗമായിരുന്നു, ഇത് ഇന്നലത്തെ കാര്യമാണ്. ബാബ ഭാരതത്തിന് സ്വർഗ്ഗമാകുന്ന സമ്മാനം തന്നിരുന്നു. ഭാരതവാസികളായ പതിതരെ വന്ന് രാജയോഗം പഠിപ്പിച്ച് പാവനമാക്കിയിരുന്നു. ഇപ്പോൾ അച്ഛൻ വീണ്ടും സേവാധാരിയായി കുട്ടികളുടെ അടുത്തേക്ക് വന്നിരിക്കുകയാണ്. ബാബയാണ് ആത്മീയ സേവാധാരി. ബാക്കിയെല്ലാ മനുഷ്യരും ശരീരത്തിന്റെ സേവാധാരിയാണ്. സന്യാസിമാരും ഭൗതിക സേവാധാരികളാണ്. അവർ പുസ്തകങ്ങളെല്ലാമാണ് വായിച്ച് കേൾപ്പിക്കുന്നത്. ബാബ പറയുന്നു-ഞാൻ നിരാകാരൻ സാകാരത്തിലുള്ള സാധാരണ വൃദ്ധ ശരീരത്തിൽ പ്രവേശിച്ച് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടു
ക്കുന്നു. അല്ലയോ ഭാരതവാസികളായ കുട്ടികളെ, നോക്കൂ ആത്മീയ അച്ഛൻ ആത്മാക്കൾക്ക് മനസ്സിലാക്കിക്കൊടു
ക്കുന്നു. ഈ ബ്രഹ്മാവല്ല കേൾപ്പിക്കുന്നത് എന്നാൽ നിരാകാരനായ ബാബ ഈ ബ്രഹ്മാ ശരീരത്തെ ആധാരമാക്കി എടുക്കുന്നു. ശിവന് തന്റേതായ ശരീരമില്ല. സാലിഗ്രാമുകളായ ആത്മാക്കൾക്ക് അവനവന്റേതായ ശരീരമുണ്ട്. പുനർജന്മത്തിലേക്ക് വരുന്നതിലൂടെ പതിതമായി മാറുന്നു. ഇപ്പോൾ മുഴുവൻ ലോകവും പതിതമാണ്. ഒരാളുപോലും പാവനമായില്ല. നിങ്ങൾ സതോപ്രധാനമായിരുന്നു. പിന്നീട് അഴുക്ക് പുരളുന്നതിലൂടെ സതോ അവസ്ഥയിൽ നിന്നും രജോ അവസ്ഥയിലേക്കും തമോ അവസ്ഥയിലേക്കും വന്നു. നിങ്ങൾ ഭാരതവാസികളുടെ അടുത്തേക്ക് വരുമ്പോൾ ശിവബാബ ശരീരം ധാരണ ചെയ്യുന്നു, അപ്പോൾ ബ്രഹ്മാവിനെ ഭാഗീരഥനെന്ന് പറയുന്നു. ക്ഷേത്രങ്ങളിൽ ശങ്കരന്റെ ചിത്രം കാണിക്കാറുണ്ട്. എന്തുകൊണ്ടെന്നാൽ അവർ ശിവനെയും ശങ്കരനെയും ഒന്നാണെന്ന് മനസ്സിലാക്കുന്നു. ശിവൻ നിരാകാരനാണെന്നും ശങ്കരൻ ആകാരിയാണെന്നും മനസ്സിലാക്കുന്നില്ല. ശിവനും ശങ്കരനും ഒന്നാണെന്ന് എങ്ങനെ പറയാൻ സാധിക്കും. ശരി. എന്നാൽ കാളയിൽ ആരാണ് സവാരി ചെയ്യുന്നത്? ശിവനാണോ ശങ്കരനാണോ? സൂക്ഷ്മവതനത്തിൽ കാള എവിടുന്ന് വന്നു? ശിവൻ മൂലവതനത്തിലാണ് വസിക്കുന്നത്. ശങ്കരൻ സൂക്ഷ്മവതനത്തിലും. മൂലവതനത്തിൽ ആത്മാക്കളുമാണ്. സൂക്ഷ്മവതനത്തിൽ ബ്രഹ്മാ,വിഷ്ണു, ശങ്കരൻ മാത്രമെയുള്ളൂ. അവിടെ മൃഗങ്ങളില്ല. ബാബ പറയുന്നു- ഞാൻ സാധാരണ വൃദ്ധ ശരീരത്തിൽ പ്രവേശിച്ചാണ് നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്. നിങ്ങൾ കുട്ടികൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. സത്യയുഗം മുതൽ നിങ്ങൾ എത്ര ജന്മങ്ങളാണ് എടുത്തത്? 84 ജന്മങ്ങൾ. ഇപ്പോൾ ഇത് അവസാനത്തെ ജന്മമാണ്. അമരലോകവും പാവനവുമായിരുന്ന ഭാരതം ഇപ്പോൾ മൃത്യുലോകവും പതിതവുമാണ്. എല്ലാവരുടെയും സദ്ഗതി ദാതാവ് ഒന്നു മാത്രമേയുള്ളൂ. നിരാകാരനായ പരമപിതാ പരമാത്മാ ശിവന്റെതാണ് രുദ്രമാല. ശ്രീ ശ്രീ 108 രുദ്രമാലയെന്നാണ് പറയുന്നത്. എല്ലാവരും ശിവന്റെ കഴുത്തിലെ മാലയാണ്. ബാബ പതിത-പാവനനും സർവ്വരുടെയും സദ്ഗതി ദാതാവുമാണ്. എല്ലാവർക്കും സമ്പത്ത് നൽകുന്നു. ലൗകീക അച്ഛനിൽ നിന്ന് പരിധിയുള്ള സമ്പത്ത് ലഭിക്കുന്നു. അതിനെ സന്യാസിമാർ കാഗവിഷ്ട(ക്ഷണഭംഗുരം) സമാനമായ സുഖമെന്നാണ് മനസ്സിലാക്കുന്നത്. ബാബ പറയുന്നു-നിങ്ങളുടെ ഈ കലിയുഗത്തിലുളള സുഖമാണ് കാഗ വിഷ്ട സമാനം. ബാബ വന്ന് ഈ ജ്ഞാനത്തിലൂടെ പതിതരെ പാവനവും അഥവാ മുള്ളുകളെ പൂക്കളുമാക്കി മാറ്റുന്നു. ഇത് ഗീതാജ്ഞാനമാണ്. ഈ ജ്ഞാനം ഒരു മനുഷ്യനും മനസ്സിലാക്കിതരാൻ സാധിക്കില്ല. ജ്ഞാനത്തിന്റെ സാഗരനും പതിതപാവനനുമായ ബാബക്കു മാത്രമെ മനസ്സിലാക്കി തരാൻ സാധിക്കുകയുള്ളൂ. നിങ്ങൾ ബാബയിൽ നിന്നാണ് സമ്പത്ത് എടുക്കുന്നത്. നിങ്ങൾ മാത്രമാണ് സദ്ഗതിയിലേക്ക് പോകുന്നത്. ഇപ്പോൾ സംഗമത്തിലാണ്. മനുഷ്യർ കലിയുഗത്തിലാണ്. ഇപ്പോൾ കലിയുഗത്തിന്റെ അവസാനമാണ്. മഹാഭാരത യുദ്ധവും മുന്നിൽ നിൽക്കുന്നുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പും നിങ്ങൾ രാജയോഗം പഠിക്കുമ്പോൾ ഈ കലിയുഗമാകുന്ന വൈക്കോൽ കൂനക്ക് അഗ്നി ബാധിച്ചിരുന്നു. ഇപ്പോൾ ലക്ഷ്മീ-നാരായണനായി മാറുന്നതിനുവേണ്ടി നിങ്ങൾ വീണ്ടും രാജയോഗം പഠിക്കുകയാണ്. ബാക്കിയെല്ലാം ഭക്തിമാർഗ്ഗമാണ്. ബാബ വരുമ്പോൾ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നു. ബാബ പറയുന്നു- ഈ ശിവശക്തി ഭാരതമാതാക്കൾ ശ്രീമതമനുസരിച്ച് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്നു. നിങ്ങളാണ് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റുന്ന ശിവശക്തി ഭാരത മാതാക്കൾ. നിങ്ങൾ തന്നെയാണ് ശിവന്റെ സന്താനങ്ങൾ, ബാബയെത്തന്നെയാണ് ഓർമ്മിക്കുന്നത്. ശിവനിൽ നിന്നും ശക്തി നേടി പഞ്ചവികാരങ്ങളാകുന്ന ശത്രുവിനുമേൽ വിജയം പ്രാപിക്കുന്നു. നിങ്ങൾ കുട്ടികൾ 5000 വർഷങ്ങൾക്കു മുമ്പും ഭാരതത്തിലെ ആത്മീയ സേവനം ചെയ്തിരുന്നു. മറ്റുളള സാമൂഹികസേവകർ ഭൗതികസേവനമാണ് ചെയ്യുന്നത്. ഇതാണ് ആത്മീയ സേവനം. പരമാത്മാവ് വന്ന് ആത്മാവിനെ പഠിപ്പിക്കുകയും ഇഞ്ചക്ഷൻ നൽകുകയും ചെയ്യുന്നു. ആത്മാവ് തന്നെയാണ് കേൾക്കുന്നത്. നിങ്ങൾ ആത്മാക്കളാണ്. നിങ്ങൾ തന്നെയാണ് 84 ജന്മങ്ങൾ എടുക്കുന്നത്. ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു. 84 ജന്മങ്ങൾ എടുത്തതിൽ 84 അമ്മയും അച്ഛനുമുണ്ട്. സത്യയുഗത്തിലും ത്രേതായുഗത്തിലും നിങ്ങൾ സ്വർഗ്ഗീയ സുഖം പ്രാപ്തമാക്കി. ഇപ്പോൾ പരിധിയില്ലാത്ത ബാബയിലൂടെ സുഖത്തിന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കു
കയാണ്. വാസ്തവത്തിൽ ഭാരതത്തിന് ഈ സമ്പത്ത് ഉണ്ടായിരുന്നു. ഭാരതത്തിൽ ഈ ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. അവിടെ ഒരു അസുരന്മാരും ഉണ്ടായിരുന്നില്ല. നിങ്ങൾക്കറിയാം ഇപ്പോൾ ഈ പഴയലോകം അഗ്നിയ്ക്കിരയാകണം. ബാബ വന്നാണ് ജ്ഞാന യജ്ഞം രചിക്കുന്നത്. നിങ്ങളെല്ലാവരും പവിത്രമായ ദേവതകളായി മാറുന്നു. ആയിരക്കണക്കിനു പേർ ദേവതയായി മാറാനുള്ള പുരുഷാർത്ഥം ചെയ്യുന്നുണ്ട്. നിങ്ങളുടെ സദ്ഗതി ചെയ്യാനാണ് ബാബ വന്നിരിക്കുന്നത്. നിങ്ങൾ കുട്ടികളെ മുള്ളിൽ നിന്ന് പൂക്കളാക്കി മാറ്റുകയാണ്. നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നൽകുന്നു. അതിലൂടെ നിങ്ങൾ മുഴുവൻ ഡ്രാമയെക്കുറിച്ചും ശിവബാബയുടെ പാർട്ടെന്താണ് എന്നുളളതിനെക്കുറിച്ചു
മെല്ലാം അറിയുന്നു. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും സംബന്ധം എന്താണ്. അതും അറിയാം. വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ബ്രഹ്മാവ് വന്നു എന്ന് കാണിക്കാറുണ്ട്. ബ്രഹ്മാവു തന്നെയാണ് വിഷ്ണുവായി മാറുന്നത്. വിഷ്ണുവിൽ നിന്ന് ബ്രഹ്മാവായി മാറാൻ അയ്യായിരം വർഷം എടുക്കുന്നു. ബ്രാഹ്മണർ തന്നെയാണ് ദേവതയായി മാറുന്നത്. ഈ ജ്ഞാനം നിങ്ങൾക്കുണ്ട്. നിങ്ങൾ ബ്രാഹ്മണരുടെ നാഭികമലത്തിൽ(പവിത്രത) നിന്ന് വിഷ്ണുപുരി ഉത്ഭവിച്ചുകൊണ്ടിരിക്
കുകയാണ്. മനുഷ്യർ ചിത്രമുണ്ടാക്കിയത്- വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ബ്രഹ്മാവ് വന്ന് എല്ലാ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സാരം കേൾപ്പിച്ചു എന്നാണ്. ഇപ്പോൾ നിങ്ങൾ ബ്രഹ്മാവിലൂടെ മുഴുവൻ സാരത്തേയും മനസ്സിലാക്കുന്നു. ബാബ പറയുന്നു, മുഖ്യമായും നാല് ധർമ്മശാസ്ത്രങ്ങളുണ്ട്. ആദ്യത്തെ ദൈവീക ധർമ്മ ശാസ്ത്രമാണ് ഗീത. ഗീത ആരാണ് പാടിയത്? ശിവബാബ. ജ്ഞാനത്തിന്റെ സാഗരനും പതിത-പാവനനും സുഖത്തിന്റെ സാഗരനും ശിവബാബയാണ്. ശിവബാബയാണ് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിയത്. അല്ലാതെ കൃഷ്ണനല്ല. കൃഷ്ണൻ ബാബയിലൂടെ ജ്ഞാനം കേട്ടിട്ടാണ് കൃഷ്ണനായി മാറിയത്. അതിനാൽ ഇത് ഗുപ്തമായ കാര്യമായില്ലേ! പുതിയ- പുതിയ കുട്ടികൾക്ക് ഈ കാര്യങ്ങളെ മനസ്സിലാക്കാൻ സാധിക്കില്ല. ഈ ലോകത്തെ നരകമെന്നാണ് പറയുന്നത്. സ്വർഗ്ഗത്തെ ശിവബാബയാണ് സ്ഥാപിച്ചത്. അതിൽ ഈ ലക്ഷ്മീ-നാരായണൻമാർ രാജ്യം ഭരിച്ചിരുന്നു. ഇപ്പോൾ നിങ്ങൾ മനുഷ്യനിൽ നിന്ന് ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു-ഈ മൃത്യുലോകത്തിൽ ദുഃഖധാമത്തിൽ നിങ്ങളുടെ അവസാനത്തെ ജന്മമാണ്. ഭാരതം അമരലോകമായിരുന്നു. അവിടെ ദുഃഖത്തിന്റെ പേരുപോലും ഉണ്ടായിരുന്നില്ല. ഭാരതം സ്വർഗ്ഗമായിരുന്നു. ഇപ്പോൾ ശ്മശാനമായി മാറി. വീണ്ടും സ്വർഗ്ഗമായി മാറും. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്. ഇതാണ് മനുഷ്യനിൽ നിന്ന് ദേവതയായി മാറാനുള്ള പാഠശാല. ഇത് ശാസ്ത്രങ്ങൾ കേൾപ്പിക്കുന്ന സന്യാസിമാരുടെ സത്സംഗമല്ല. ഈ കാര്യങ്ങളെ പുതിയ ഒരാൾക്കു പോലും 7 ദിവസത്തെ കോഴ്സ് ചെയ്യാതെ മനസ്സിലാക്കാൻ സാധിക്കില്ല. ഈ സമയം എല്ലാ മനുഷ്യരും ഭക്തരാണ്. ഭക്തരുടെ ആത്മാക്കളും ഓർമ്മിക്കുന്നുണ്ട്. പരമാത്മാവാകുന്ന ഒരു പ്രിയതമന്റെ പ്രിയതമകളാണ് എല്ലാവരും. ബാബ വന്നാണ് സത്യഖണ്ഡം സ്ഥാപിക്കുന്നത്. അര കല്പത്തിനുശേഷം രാവണൻ വന്ന് അസത്യഖണ്ഡമുണ്ടാക്കുന്നു. ഇപ്പോൾ സംഗമമാണ്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ ശ്രീമതമനുസരിച്ച് ഭാരതത്തിന്റെ സത്യം-സത്യമായ ആത്മീയ സേവനം ചെയ്യണം. സർവ്വശക്തനായ ബാബയിൽ നിന്ന് ശക്തി എടുത്ത് 5 വികാരങ്ങളാകുന്ന ശത്രുവിനു മേൽ വിജയം പ്രാപ്തമാക്കണം.

2. മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്നതിനുവേണ്ടി തീർച്ചയായും പവിത്രമായി മാറണം. ജ്ഞാനത്തെ ധാരണ ചെയ്ത് മുള്ളിൽ നിന്ന് പുഷ്പമായി മാറുകയും മാറ്റുകയും വേണം.

വരദാനം :-
വിനാശത്തിന്റെ സമയത്ത് പരീക്ഷയിൽ പാസാകുന്ന ആകാരി പ്രകാശ രൂപധാരിയായി ഭവിക്കട്ടെ

വിനാശത്തിന്റെ സമയത്ത് പരീക്ഷയിൽ പാസാകുക അഥവാ സർവ പരതസ്ഥിതികളെയും നേരിടുന്നതിനു വേണ്ടി ആകാരി പ്രകാശരൂപധാരിയാകൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും പ്രകാശസ്തംഭമാകുകയാ
ണെങ്കിൽ താങ്കളുടെ ഈ രൂപം (ശരീരം) കാണപ്പെടുകയില്ല. പാർട്ടഭിനയിക്കുന്ന സമയത്ത് വേഷം ധരിക്കുന്ന പോലെ, കാര്യം കഴിഞ്ഞു, വേഷമഴിച്ചു. ഒരു സെക്കന്റിൽ ധരിക്കൂ, ഒരു സെക്കന്റിൽ വേറിടൂ. ഈ അഭ്യാസമുണ്ടാകുമ്പോൾ കാണുന്നവർ അനുഭവം ചെയ്യും- ഇത് പ്രകാശവസ്ത്രധാരിയാണ്, പ്രകാശമാണ് ഇവരുടെ അലങ്കാരം.

സ്ലോഗന് :-
ഉണർവുത്സാഹത്തിന്റെ ചിറക് സദാ കൂടെയുണ്ടാകട്ടെ എങ്കിൽ ഓരോ കാര്യത്തിലും സഫലത സഹജമായി ലഭിക്കുന്നു

അവ്യക്തസൂചനകൾ- നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ

ബാബ സർവശക്തിവാനാണെങ്കിൽ ആ കൈ പിടിക്കുന്നവർ എത്തിച്ചേർന്നതു തന്നെയാണ്- ഈ നിശ്ചയം വെക്കൂ. സ്വയം ദുർബലർ തന്നെയായിക്കോട്ടെ എന്നാൽ കൂട്ടുകാരൻ ശക്തിശാലിയല്ലേ! അതിനാൽ മറകടക്കുക തന്നെ ചെയ്യും. സദാ ഇങ്ങനെ നിശ്ചയബുദ്ധി വിജയിരത്നമാണ്. ഇതേ സ്മൃതിയിൽ കഴിയൂ. കഴിഞ്ഞത് കഴിഞ്ഞു. ബിന്ദുവിട്ട് മുന്നേറൂ.

വിശേഷ നോട്ട്- ഇന്ന് പ്രിയപ്പെട്ട ബാപ്ദാദയുടെ അതിഓമന, ദേശവിദേശത്തെ സർവ ബ്രാഹ്മണപരിവാരത്തിന്റെ ജീവനായ, നാമേവരുടെയും ഹൃദയങ്ങളിൽ രാജ്യം ഭരിക്കുന്ന മധുരമായ ജാനകി ദാദിജിയുടെ പുണ്യസ്മൃതി ദിവസമാണ്. ദാദിജി 104 -ാം വയസു വരെ വിദേഹി അഥവാ ജീവിതമുക്തഅവസ്ഥസ്ഥി
തിയിൽ കഴിഞ്ഞ് , ജ്ഞാനദാനത്തിനൊപ്പം ഒപ്പം ഗുണങ്ങളുടെ ദാനം ചെയ്ത് മുഴുവൻ പരിവാരത്തിന്റെയും അലൗകിക പാലന ചെയ്തിട്ടുണ്ട്. അവരുടെ സാരസഹിതമായ അനേക ജ്ഞാന ഗുഹ്യരഹസ്യങ്ങളാൽ നിറഞ്ഞ ക്ലാസുകൾ എല്ലാവർക്കും മാർഗദർശനമായിക്കൊ
ണ്ടിരിക്കുന്നു. ഇന്നും അവരുടെ ഛത്രഛായയും അവരിലൂടെ ലഭിച്ച അമൂല്യ ശിക്ഷണങ്ങളും അനേക ബ്രഹ്മാവത്സരുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ദാദിജി സത്യത, ശുദ്ധത, ലാളിത്യത്തിന്റെ പ്രതിമൂർത്തിയായിരുന്നു.
ദാദിജിയിലൂടെ ലഭിച്ചിട്ടുള്ള അനേകം ശിക്ഷണങ്ങളിൽ കുറച്ച് ശിക്ഷണങ്ങൾ ചേർക്കുന്നു. എല്ലാവരും ഇവ സ്വാശീകരിക്കുക.

1) തന്റെ സൂക്ഷ്മ അഭിമാനത്തെ തിരിച്ചറിഞ്ഞ് അതിനെ പെട്ടെന്ന് അവസാനിപ്പിക്കുക തന്നെയാണ്- അവനവന് ആശീർവാദം നൽകുക

2) അധികം ചിന്തിക്കുക, സംസാരിക്കുക, ആകുലപ്പെടുക എന്നിവയിലൂടെ ശക്തി ചിലവാകുന്നു, സൈലൻസിൽ കഴിയുകയാണെങ്കിൽ ശക്തി ശേഖരണമാകുന്നു.

3)ആരുടെയും തെറ്റ് ചിത്തത്തിലുണ്ടാകരുത്, ചിത്തം ശുദ്ധമാക്കി വെക്കൂ എങ്കിൽ സുഖമായി കഴിയാൻ സാധിക്കുന്നു.

4)വിവേകത്തിലൂടെ വ്യർഥത്തെ അഥവാ നെഗറ്റീവിനെ അവസാനിപ്പിച്ചോളൂ എങ്കിൽ ശാന്തിപ്രിയരായി മാറും.

5)ബാബയിലൂടെ സമ്മാനം നേടണമെങ്കിൽ നിയമഹ്ങളിലൂടെ സഞ്ചരിക്കൂ, അൽപമെങ്കിലും എവിടെയും ആകർഷമോ ചായ്വോ ഉണ്ടാകരുത്.

6)കർമത്തിന്റെയും സംബന്ധത്തിന്റെയും അറിവ് ഗുണങ്ങളിലൂടെയാണ് നടക്കുന്നത്. അതിനാൽ കർമത്തിൽ ആത്മീയതയും സംബന്ധത്തിൽ സത്യതയും ഉണ്ടാകണം

7)വിനയത്തെയും സത്യതയെയും കൂട്ടുപിടിക്കൂ എങ്കിൽ ഓരോ കാര്യങ്ങളും കൃത്യമാകും.

8)സ്നേഹം യാചിക്കുന്നതിനു പകരം സ്വമാനത്തിൽ കഴിയൂ എല്ലാവർക്കും ബഹുമാനം നൽകൂ, എങ്കിൽ സ്നേഹത്തിനു പാത്രമായി മാറും.

9)ആരാണോ സത്യവും, സ്വച്ഛവും, സേവനയുക്തരും അവരാണ് പരമാത്മാസ്നേഹത്തിന് പാത്രമായി മാറും.

10)സേവനം ചെയ്തുകൊണ്ടും ഡബിൾലൈറ്റായിരിക്കുക, ഇതാണ് ഏറ്റവും വലിയ സേവനം.

11)വലിയ കാര്യത്തെ ചെറുതാക്കിക്കോളൂ എങ്കിൽ ശൂലവും മുള്ളായിക്കോളും

12)ചിന്ത സാധനയെ തടസപ്പെടുത്തുന്നു, സ്മരണ സാധനയിലൂടെ സിദ്ധി നൽകുന്നു

13)സന്തോഷത്തിന്റെ ഖജനാവ് സദാ നിലനിർത്തണമെങ്കിൽ ശുഭം ചിന്തിക്കാനുള്ള മാർഗം പഠിക്കൂ

14)ഇപ്പോഴത്തെ സ്ഥിതിയാണ് അന്തിമത്തിൽ പ്രയോജനത്തിൽ വരിക, അതിനാൽ തന്റെ സ്ഥിതി ഉണ്ടാക്കുന്നതിൽ ശ്രദ്ധിക്കൂ

15)മനോബലം ഇങ്ങനെ വർധിപ്പിക്കൂ -മുള്ളുകളുടെ കാട്ടിൽ സ്വയവും സുരക്ഷിതരായിരിക്കണം, മറ്റുള്ളവർക്ക് സഹയോഗം നൽകാനും സാധിക്കണം

16)അപവിത്രതയിൽ നിന്ന് മുക്തമാകണമെങ്കിൽ ആന്തരികവൈരാഗ്യവൃത്തി ധാരണ ചെയ്യൂ