മധുരമായ കുട്ടികളെ-
നിങ്ങൾക്ക് പുഷ്പമായി എല്ലാവർക്കും സുഖം നൽകണം, പുഷ്പങ്ങളായ കുട്ടികളുടെ വായിൽ
നിന്ന് രത്നങ്ങൾ പുറപ്പെടും
ചോദ്യം :-
ഭഗവാന്റെ ഏതൊരു പഠിപ്പിലൂടെയാണ് പുഷ്പമാകുന്ന കുട്ടികൾ സദാ
സുഗന്ധമുള്ളതായിത്തീരുക?
ഉത്തരം :-
അല്ലയോ
എന്റെ പുഷ്പങ്ങളായ കുട്ടികളേ, നിങ്ങൾ തന്റെ ഉള്ളിലേക്കു നോക്കൂ-എന്റെ ഉള്ളിൽ
ആസുരീയ അവഗുണമാകുന്ന മുള്ളൊന്നുമില്ലല്ലോ! അഥവാ ഉള്ളിൽ എന്തെങ്കിലും
മുള്ളുണ്ടെങ്കിൽ മറ്റുള്ളവരിലുള്ള അവഗുണങ്ങളിൽ വെറുപ്പുണ്ടാകുന്നതു പോലെ
അവനവന്റെ ആസുരീയ അവഗുണങ്ങളോട് വെറുപ്പുണ്ടാകണം എന്നാൽ മുള്ള് ഇല്ലാതാകും.
സ്വയത്തെ നോക്കി കൊണ്ടേയിരിക്കൂ -ശിക്ഷയനുഭവിക്കുന്ന തരത്തിലുള്ള
വികർമ്മങ്ങളൊന്നും മനസാ- വാചാ- കർമ്മണാ ഉണ്ടാകുന്നില്ലല്ലോ!
ഓംശാന്തി.
ഇത്
ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛൻ മനസ്സിലാക്കി തരുകയാണ്. ഈ സമയം രാവണ
രാജ്യമായതു കാരണം മനുഷ്യരെല്ലാവരും ദേഹാഭിമാനികളാണ്. അതിനാൽ അവരെ കാട്ടിലെ
മുള്ളെന്ന് പറയും. ഇത് ആരാണ് മനസ്സിലാക്കി തരുന്നത്? പരിധിയില്ലാത്ത ബാബ. ബാബ
ഇപ്പോൾ മുള്ളുകളെ പൂക്കളാക്കി മാറ്റുകയാണ്. ചില സമയങ്ങളിൽ പുഷ്പമായി
മാറിക്കൊണ്ടിരിക്കവേ പെട്ടെന്ന് തന്നെ മായ മുള്ളാക്കി മാറ്റുന്നു. ഈ ലോകത്തെ
മുൾകാടെന്നാണ് പറയുന്നത്. ഈ കാട്ടിൽ മൃഗങ്ങൾക്കു സാമാനമായ മനുഷ്യരുണ്ട്.
മനുഷ്യരാണെങ്കിലും പരസ്പരം മൃഗങ്ങളെപ്പോലെ വഴക്കുണ്ടാക്കി കൊണ്ടേയിരിക്കുന്നു.
വീട്-വീടുകളിൽ ബഹളങ്ങളാണ്. എല്ലാവരും വിഷയ സാഗരത്തിൽ തന്നെയാണ്. ഈ മുഴുവൻ ലോകവും
വളരെ വലിയ വിഷത്തിന്റെ സാഗരമാണ്. ഈ സാഗരത്തിലാണ് മനുഷ്യർ മുങ്ങിത്താണു
കൊണ്ടിരിക്കുന്നത്. ഇതിനെ തന്നെയാണ് പതിതവും ഭ്രഷ്ടാചാരിയുമായ ലോകമെന്ന്
പറയുന്നത്. ഇപ്പോൾ നിങ്ങൾ മുള്ളിൽ നിന്നും പുഷ്പമാവുകയാണ്. ബാബയെ
തോട്ടക്കാരനെന്നും പറയുന്നു. ബാബ മനസ്സിലാക്കി തരുന്നു-ഗീതയിൽ ജ്ഞാനത്തിന്റെ
കാര്യങ്ങളാണ്. മനുഷ്യരുടെ പെരുമാറ്റം എങ്ങനെയാണെന്നുളളത് ഭാഗവതത്തിൽ
വർണ്ണിക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് എഴുതിയിട്ടുള്ളത്. സത്യയുഗത്തിൽ
ഇങ്ങനെ ഒരിക്കലും പറയില്ല. സത്യയുഗം പൂക്കളുടെ പൂന്തോട്ടമാണ്. ഇപ്പോൾ നിങ്ങൾ
പുഷ്പമായി മാറുകയാണ്. പുഷ്പമായി പിന്നീട് മുള്ളാകുന്നു. ഇന്ന് വളരെ നല്ല രീതിയിൽ
മുന്നോട്ട് പോകുന്നു. പിന്നീട് മായയുടെ കൊടുങ്കാറ്റും വരുന്നു. ഇരിക്കെ തന്നെ
മായ നമ്മുടെ അവസ്ഥയെ എന്താക്കിയാണ് മാറ്റുന്നത്. ബാബ പറയുന്നു -ഞാൻ നിങ്ങളെ
വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുന്നു. ഭാരതവാസികളോട് പറയുന്നു - നിങ്ങൾ
വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇന്നലത്തെ കാര്യമാണ്. ലക്ഷ്മീ-നാരായണന്റെ
രാജ്യമായിരുന്നു. വജ്രങ്ങളുടേയും വൈഡൂര്യങ്ങളുടേയും കൊട്ടാരങ്ങളായിരുന്നു.
സത്യയുഗത്തെ പറയുന്നത് ഈശ്വരന്റെ പൂന്തോട്ടമെന്നാണ്. കാട് ഈ ലോകത്തിലാണെങ്കിൽ
പൂന്തോട്ടവും ഈ ലോകത്തിലായിരിക്കുമല്ലോ. ഭാരതം സ്വർഗ്ഗമായിരുന്നു. അതിൽ പൂക്കൾ
മാത്രമെയുണ്ടായിരുന്നുള്ളൂ. ബാബ തന്നെയാണ് പൂക്കളുടെ പൂന്തോട്ടമാക്കി
മാറ്റുന്നത്. പുഷ്പമാകവേ പിന്നീട് സംഗദോഷത്തിൽ വന്ന് മോശമായി മാറുന്നു. മതി ബാബാ,
ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്നു. മായയുടെ ഷോ കാണുന്നുണ്ടല്ലോ! ഇവിടെ തികച്ചും
ശാന്തിയാണ്. എന്നാൽ ഈ മുഴുവൻ ലോകവും കാടാണ്. കാട് തീർച്ചയായും അഗ്നിയ്ക്കിരയാകും.
അപ്പോൾ കാട്ടിൽ ജീവിക്കുന്നവരും നശിക്കുമല്ലോ. 5000 വർഷങ്ങൾക്കു മുമ്പുണ്ടായതു
പോലെ അഗ്നി ബാധിക്കും. അതിന്റെ പേരാണ് മഹാഭാരത യുദ്ധം. അണുബോംബുകളുടെ യുദ്ധം
ചെയ്തത് ആദ്യം യാദവന്മാരാണ്. അതിന്റെയും മഹിമയുണ്ട്. സയൻസിലൂടെ മിസൈലുകൾ
ഉണ്ടാക്കി എന്ന്. ശാസ്ത്രങ്ങളിൽ ഒരുപാട് കഥകളുണ്ട്. ബാബ കുട്ടികൾക്ക്
മനസ്സിലാക്കി തരുന്നു- ഉദരത്തിൽ നിന്ന് മിസൈലുകൾക്കൊന്നും വരാൻ സാധിക്കില്ല.
ഇപ്പോൾ നിങ്ങൾ കാണുന്നുണ്ടല്ലോ സയൻസിലൂടെ എത്ര ബോംബുകളാണ് ഉണ്ടാക്കുന്നത്. കേവലം
രണ്ട് ബോംബിലൂടെ തന്നെ എത്ര പട്ടണങ്ങളാണ് നശിച്ചത്. എത്ര മനുഷ്യർ മരിച്ചു.
ലക്ഷക്കണക്കിന് പേർ മരിച്ചിട്ടുണ്ടായിരിക്കും. ഇപ്പോൾ ഇത്രയും വലിയ കാട്ടിൽ
ലക്ഷക്കണക്കിന് മനുഷ്യരാണ് വസിക്കുന്നത്. ഇത് തന്നെയാണ് അഗ്നി ബാധിക്കേണ്ടത്.
ശിവബാബ മനസ്സിലാക്കി തരുന്നു- ബാബ ദയാമനസ്കനാണ്. ബാബക്ക് എല്ലാവരുടെയും മംഗളം
ചെയ്യണം. എല്ലാവരും എവിടെ പോകാനാണ്! അഗ്നി ബാധിക്കുന്നു എന്നു കാണുമ്പോൾ ബാബയെ
ശരണം പ്രാപിക്കും. ബാബ സർവ്വരുടേയും സദ്ഗതി ദാതാവും പുനർജന്മ രഹിതനുമാണ്. ബാബയെ
പിന്നീട് സർവ്വവ്യാപിയെന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾ സംഗമയുഗത്തിലാണ്. നിങ്ങളുടെ
ബുദ്ധിയിൽ മുഴുവൻ ജ്ഞാനവുമുണ്ട്. മിത്ര-സംബന്ധികളുമായുളള കടമ നിറവേറ്റണം. അവരിൽ
ആസുരീയ അവഗുണമാണുള്ളത്. നിങ്ങളിൽ ദൈവീക ഗുണങ്ങളും. മറ്റുള്ളവർക്കും ഇത് തന്നെ
പഠിപ്പിച്ചുകൊടുക്കുക എന്നത് നിങ്ങളുടെ കടമയാണ്. മന്ത്രം നൽകി കൊണ്ടേയിരിക്കൂ.
പ്രദർശിനിയിലൂടെയെല്ലാം നിങ്ങൾ എത്രയാണ് മനസ്സിലാക്കി കൊടുക്കുന്നത്.
ഭാരതവാസികളുടെ 84 ജന്മങ്ങൾ പൂർത്തിയായി. ഇപ്പോൾ ബാബ മനുഷ്യനിൽ നിന്ന് ദേവതയാക്കി
മാറ്റാനാണ് വന്നിരിക്കുന്നത് അർത്ഥം നരകവാസികളായ മനുഷ്യരെ സ്വർഗ്ഗവാസികളാക്കി
മാറ്റുന്നു. ദേവതകൾ സ്വർഗ്ഗത്തിലാണ് വസിക്കുന്നത്. ഇപ്പോൾ തന്റെ ആസുരീയ
അവഗുണങ്ങളോട് വെറുപ്പുണ്ടാകണം. സ്വയം നോക്കൂ, നമ്മൾ ദൈവീക ഗുണമുളളവരാണോ? ഞങ്ങളിൽ
അവഗുണങ്ങളൊന്നുമില്
ലല്ലോ. മനസാ-വാചാ-കർമ്മണാ ഒരു ആസുരീയ കർമ്മവും നമ്മൾ
ചെയ്തിട്ടില്ലല്ലോ? നമ്മൾ മുള്ളിൽ നിന്ന് പുഷ്പമാക്കി മാറ്റുന്ന കർത്തവ്യം
ചെയ്യുന്നുണ്ടോ അതോ ഇല്ലയോ? ബാബ പൂന്തോട്ട ഉടമസ്ഥനാണ്. നിങ്ങൾ ബ്രഹ്മാകുമാരനും
കുമാരിമാരും തോട്ടക്കാരാണ്. ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള തോട്ടക്കാരുണ്ട്. ചിലർ
തനിക്ക് സമാനമാക്കി മാറ്റാൻ സാധിക്കാത്ത ബുദ്ധിശൂന്യരുണ്ട്. പൂന്തോട്ട ഉടമസ്ഥന്
പ്രദർശിനിയിൽ പോകാൻ സാധിക്കില്ലല്ലോ. തോട്ടക്കാരാണ് പോകുന്നത്. ഈ
ബ്രഹ്മാവാകുന്ന തോട്ടക്കാരനും ശിവബാബയുടെ കൂടെയാണ്. അതിനാൽ ബ്രഹ്മാബാബക്കും പോകാൻ
സാധിക്കില്ല. നിങ്ങൾ തോട്ടക്കാരാണ് സേവനത്തിനായി പോകുന്നത്. നല്ല-നല്ല
തോട്ടക്കാരെയാണ് വിളിക്കുന്നത്. ബാബയും പറയുന്നു ബുദ്ധി ശൂന്യരായ കുട്ടികളെ
വിളിക്കരുത്. ബാബ പേര് പറയുന്നില്ല. മൂന്നാന്തരത്തിലുള്ള തോട്ടക്കാരുമുണ്ട്.
നല്ല-നല്ല പൂക്കളാക്കുന്നവരെയാണ് പൂന്തോട്ട ഉടമസ്ഥൻ സ്നേഹിക്കുന്നത്. അവരിൽ
തോട്ട ഉടമസ്ഥൻ സന്തോഷിക്കും. അവരുടെ വായിലൂടെ സദാ രത്നങ്ങൾ മാത്രമാണ് വരുന്നത്.
ചിലരുടെ വായിൽ നിന്നും രത്നങ്ങൾക്കു പകരം കല്ലുകൾ വന്നാൽ ബാബ എന്തു പറയും. ശിവനിൽ
എരിക്കിൻ പുഷ്പങ്ങളും അർപ്പിക്കാറുണ്ട്. ഇങ്ങനെയുളളവരും ബാബയിൽ അർപ്പണം
ചെയ്യാറുണ്ട്. പെരുമാറ്റം നോക്കൂ എങ്ങനെയാണെന്ന്! മുള്ളുകളായവരും സ്വയം അർപ്പണം
ചെയ്യാറുണ്ട്. എന്നിട്ട് അവർ കാട്ടിലേക്ക് പോകുന്നു. സതോപ്രധാനമാകുന്നതിനു പകരം
വീണ്ടും തമോപ്രധാനമാകുന്നു. അവരുടെ ഗതി എന്തായിത്തീരും?
ബാബ പറയുന്നു- ഒന്ന്, ഞാൻ നിഷ്കാമിയാണ്. രണ്ടാമത് പരോപകാരിയാണ്. ബാബയെ
ആക്ഷേപിച്ച ഭാരതവാസികളോടാണ് ഉപകാരം ചെയ്യുന്നത്. ബാബ പറയുന്നു-ഞാൻ ഈ സമയം
വന്നാണ് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. ആരോടെങ്കിലും സ്വർഗ്ഗത്തിലേക്ക്
പോകാം എന്ന് പറയുകയാണെങ്കിൽ പറയും സ്വർഗ്ഗം ഇവിടെയല്ലേ എന്ന്. നോക്കൂ, സ്വർഗ്ഗം
സത്യയുഗത്തിലാണ്. കലിയുഗത്തിൽ സ്വർഗ്ഗം എവിടെ നിന്ന് വന്നു. കലിയുഗത്തെ
പറയുന്നതു തന്നെ നരകമെന്നാണ്. പഴയ തമോപ്രധാനമായ ലോകം. മനുഷ്യർക്ക് സ്വർഗ്ഗം
എവിടെയാണെന്ന് പോലും അറിയില്ല. സ്വർഗ്ഗം ആകാശത്തിലാണെന്ന് മനസ്സിലാക്കുന്നു.
ദിൽവാഡാ ക്ഷേത്രത്തിലും സ്വർഗ്ഗത്തെ മുകളിലാണ് കാണിച്ചിട്ടുള്ളത്. താഴെ തപസ്സ്
ചെയ്യുന്നു. അതിനാൽ മനുഷ്യരും പറയുന്നു- ഇന്നയാൾ സ്വർഗ്ഗത്തിലേക്ക് പോയി എന്ന്.
സ്വർഗ്ഗം എവിടെയാണ്? എല്ലാവരെക്കുറിച്ചും പറയുന്നു- സ്വർഗ്ഗവാസികളായി. ഈ ലോകം
വിഷയസാഗരമാണ്. ക്ഷീരസാഗരം എന്ന് വിഷ്ണുപുരിയെയാണ് പറയുന്നത്. മനുഷ്യർ പൂജക്കു
വേണ്ടി വലിയ ഒരു കുളമുണ്ടാക്കിയിട്ടുണ്ട്. അതിലാണ് വിഷ്ണുവിനെ
ഇരുത്തിയിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾ സ്വർഗ്ഗത്തിലേക്ക് പോകാൻ
തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അവിടെ പാലിന്റെ നദിയായിരിക്കും. ഇപ്പോൾ നിങ്ങൾ
കുട്ടികൾ പൂക്കളായി മാറിക്കൊണ്ടിരിക്കൂ. ഇവർ മുള്ളാണ് എന്നു പറയുന്ന
തരത്തിലുള്ള ഒരു പെരുമാറ്റവുമുണ്ടാകാൻ പാടില്ല. എപ്പോഴും പുക്കളായി
മാറുന്നതിനുള്ള പരിശ്രമം ചെയ്തു കൊണ്ടിരിക്കണം. മായ മുള്ളാക്കി മാറ്റുന്നു.
അതിനാൽ സ്വയത്തെ വളരെയധികം സംരക്ഷിക്കണം.
ബാബ പറയുന്നു- ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നു കൊണ്ടും കമലപുഷ്പത്തിനു സമാനം
പവിത്രമായിരിക്കണം. തോട്ടത്തിലെ യജമാനനായ ബാബ മുള്ളിൽ നിന്ന് പൂവാക്കി
മാറ്റാനാണ് വന്നിരിക്കുന്നത്. നമ്മൾ പൂവായി മാറിയോ എന്ന് നോക്കണം. പൂക്കളെ
തന്നെയാണ് സേവനത്തിനു വേണ്ടി അവിടെയും ഇവിടെയും വിളിക്കുന്നത്. ബാബാ റോസാ
പുഷ്പത്തെ അയക്കൂ. അറിയാനും സാധിക്കുമല്ലോ-ആര് ഏത് പുഷ്പമാണെന്ന്! ബാബ പറയുന്നു-ഞാൻ
വരുന്നത് തന്നെ നിങ്ങളെ രാജയോഗം പഠിപ്പിക്കാനാണ്. ഇത് സത്യനാരായണന്റെ കഥയാണ്.
സത്യപ്രജയുടേതല്ല. രാജാവും റാണിയുമായി മാറുകയാണെങ്കിൽ പ്രജയും തീർച്ചയായും
ഉണ്ടാകും. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് രാജാവും റാണിയും പ്രജകളുമെല്ലാം
എങ്ങനെയാണ് സംഖ്യാക്രമമനുസരിച്ചു
ണ്ടാകുന്നത്. രണ്ടോ അഞ്ചോ രൂപ പോലും
കൈയ്യിലില്ലാത്ത പാവപ്പെട്ടവർ എന്ത് നൽകാനാണ്. ആയിരം നൽകുന്നവർക്ക്
ലഭിക്കുന്നത്ര തന്നെയാണ് പാവപ്പെട്ടവർക്കും ലഭിക്കുന്നത്. ഏറ്റവും ദരിദ്രം
ഭാരതമാണ്. നമ്മൾ ഭാരതവാസികൾ സ്വർഗ്ഗവാസികളായിരുന്നു എന്ന് ആർക്കും അറിയില്ല.
ദേവതകളുടെ മഹിമ പാടുന്നുണ്ടെങ്കിലും അവരെക്കുറിച്ച് അറിയുന്നില്ല. തവള കരയുന്നത്
പോലെ. കിളിയുടെ ശബ്ദം എത്ര മധുരമാണ്, എന്നാൽ അർത്ഥമൊന്നുമില്ല. ഇന്നത്തെ കാലത്ത്
ഗീത കേൾപ്പിക്കുന്നവർ ഒരുപാടുണ്ട്. മാതാക്കളും ഗീത കേൾപ്പിക്കുന്നവരുണ്ട്.
ഗീതയിലൂടെ ഏത് ധർമ്മമാണ് സ്ഥാപിക്കപ്പെട്ടത്? എന്ന് ചോദിച്ചാലൊന്നും അറിയില്ല.
അല്പം ആരെങ്കിലും മന്ത്ര-തന്ത്രങ്ങൾ കാണിച്ചാൽ അവർ ഭഗവാനാണെന്ന് മനസ്സിലാക്കും.
പതിത-പാവനാ എന്ന് പാടുന്നുണ്ട്. അപ്പോൾ പതിതരല്ലേ! ബാബ പറയുന്നു- വികാരത്തിൽ
പോകുക എന്നത് ഒന്നാന്തരം പതിത കാര്യമാണ്. ഈ മുഴുവൻ ലോകവും പതിതമാണ്. എല്ലാവരും
വിളിക്കുന്നു, അല്ലയോ പതിത-പാവനാ വരൂ എന്ന്. ഇപ്പോൾ പതിത-പാവനായ ബാബക്ക് വരണമോ
അതോ ഗംഗാ സ്നാനത്തിലൂടെ പാവനമായി മാറണമോ? മനുഷ്യനിൽ നിന്ന് ദേവതയാക്കി
മാറ്റുന്നതിനു വേണ്ടി ബാബക്ക് എത്ര പ്രയത്നിക്കേണ്ടി വരുന്നു. ബാബ പറയുന്നു-
എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങൾ മുള്ളിൽ നിന്ന് പുഷ്പമായി മാറും. വായിലൂടെ
ഒരിക്കലും കല്ലുകൾ വീഴരുത്. പുഷ്പമാകൂ. ഇതും പഠിപ്പല്ലേ! മുന്നോട്ട് പോകുന്തോറും
ഗ്രഹപ്പിഴ ബാധിക്കുമ്പോൾ തോറ്റു പോകുന്നു. പ്രതീക്ഷയുള്ളവരിൽ നിന്നും
പ്രതീക്ഷയില്ലാത്തവരായി മാറുന്നു. പിന്നീട് പറയുന്നു- നമുക്ക് ബാബയുടെ അടുത്ത്
പോകണമെന്ന്. ഇന്ദ്രന്റെ സഭയിലേക്ക് മോശമായവർക്ക് വരാൻ സാധിക്കില്ലല്ലോ. ഇത്
ഇന്ദ്ര സഭയല്ലേ. കൊണ്ടു വരുന്ന ബ്രാഹ്മണിമാരിലും വളരെ വലിയ ഉത്തരവാദിത്വമുണ്ട്.
വികാരത്തിലേക്ക് പോയി എങ്കിൽ ബ്രാഹ്മണിയിലും ഭാരം വർദ്ധിക്കും. അതിനാൽ
സൂക്ഷിച്ചിട്ടു വേണം ആരെയെങ്കിലും കൊണ്ടു വരാൻ. മുന്നോട്ട് പോകവേ
സാധു-സന്യാസിമാരെല്ലാം വരി-വരിയായി നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
ഭീഷ്മപിതാമഹൻ എന്നിവരുടെ പേരുണ്ടല്ലോ. കുട്ടികളുടെ വിശാല ബുദ്ധിയായിരിക്കണം.
ഭാരതം പൂക്കളുടെ പൂന്തോട്ടമായിരുന്നു എന്ന് നിങ്ങൾക്ക് ആർക്കു വേണമെങ്കിലും
പറഞ്ഞു കൊടുക്കാൻ സാധിക്കും. ദേവീ-ദേവതകളായിരുന്നു. ഇപ്പോൾ മുള്ളായി
മാറിയിരിക്കുന്നു. നിങ്ങളിൽ 5 വികാരങ്ങളുണ്ടല്ലോ. രാവണ രാജ്യം എന്നാൽ കാട്. ബാബ
വന്നാണ് മുള്ളുകളെ പൂവാക്കി മാറ്റുന്നത്. ഇപ്പോൾ നമ്മൾ റോസാ പുഷ്പമായി
മാറിയിട്ടില്ല എങ്കിൽ ജന്മ-ജന്മാന്തരമായി എരിക്കിൻ പൂവായി തന്നെയിരിക്കും എന്ന്
ചിന്തിക്കണം. ഓരോരുത്തർക്കും അവനവന്റെ മംഗളം ചെയ്യണം. ശിവബാബയോടല്ലല്ലോ ദയ
കാണിക്കേണ്ടത്. ദയ കാണിക്കേണ്ടത് അവനവനോടാണ്. ഇപ്പോൾ ശ്രീമതമനുസരിച്ച് മുന്നേറണം.
പൂന്തോട്ടത്തിൽ ആരെങ്കിലും പോവുകയാണെങ്കിൽ സുഗന്ധമുള്ള പൂക്കളെ മാത്രമെ
കാണുകയുള്ളൂ. എരിക്കിൻ പൂക്കളെ നോക്കില്ലല്ലോ. പുഷ്പങ്ങളുടെ പ്രദർശനം
ഉണ്ടാകാറുണ്ടല്ലോ. ഇതും പുഷ്പങ്ങളുടെ മേള അഥവാ പ്രദർശനമാണ്. അതിന് വളരെ ഉയർന്ന
സമ്മാനമാണ് ലഭിക്കുന്നത്. വളരെ ഒന്നാന്തരമായ പൂവായി മാറണം. വളരെ മധുരമായ
പെരുമാറ്റം വേണം. ക്രോധികളോട് വളരെ വിനയത്തോടെ പെരുമാറണം. നമ്മൾ
ശ്രീമതമനുസരിച്ച് പവിത്രമായി പവിത്ര ലോകമായ സ്വർഗ്ഗത്തിന്റേയും അധികാരിയാവാനാണ്
ആഗ്രഹിക്കുന്നത്. ഒരുപാട് യുക്തികളുണ്ടല്ലോ. മാതാക്കൾക്ക് നിർബന്ധബുദ്ധി
കൂടുതലുണ്ട്. സാമർത്ഥ്യത്തോടു കൂടി പവിത്രതയിലിരിക്കാനുളള പുരുഷാർത്ഥം ചെയ്യണം.
നിങ്ങൾക്ക് പറയാൻ സാധിക്കും, ഭഗവാന്റെ വാക്കുകളാണ് കാമം മഹാശത്രുവാണ്.
പവിത്രമായി മാറിയാൽ സതോപ്രധാനമായി മാറാം.അപ്പോൾ നമ്മൾ ഭഗവാൻ പറയുന്നത്
അംഗീകരിക്കേണ്ടേ! യുക്തിയോടു കൂടി സ്വയത്തെ രക്ഷപ്പെടുത്തണം. വിശ്വത്തിന്റെ
അധികാരിയായി മാറുന്നതിനായി അല്പം സഹിക്കേണ്ടി വന്നാൽ എന്താണ്? നിങ്ങൾ നിങ്ങൾക്ക്
വേണ്ടിയല്ലേ ചെയ്യുന്നത്! മനുഷ്യർ രാജ്യഭാഗ്യത്തിനു വേണ്ടി അടിയുണ്ടാക്കുന്നു.
നിങ്ങൾ അവനവനു വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. പുരുഷാർത്ഥം ചെയ്യണം. ബാബയെ
മറക്കുന്നതിലൂടെ തന്നെയാണ് താഴെ വീഴുന്നത്. എങ്ങനെ ദേവതയായി മാറും എന്ന്
പിന്നീട് ലജ്ജ തോന്നും! ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയുടെ
ഗ്രഹപ്പിഴയിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി വായിലൂടെ സദാ ജ്ഞാനരത്നങ്ങൾ
മാത്രം വീഴണം. സംഗദോഷത്തിൽ നിന്ന് സ്വയത്തെ സംരക്ഷിക്കണം.
2. സുഗന്ധമുള്ള പൂക്കളായി
മാറുന്നതിനു വേണ്ടി അവഗുണങ്ങളെ ഇല്ലാതാക്കി കൊണ്ടിരിക്കണം. ശ്രീമതത്തിലൂടെ
വളരെ-വളരെ വിനയമുള്ളവരായി മാറണം. കാമമാകുന്ന മഹാശത്രുവിനു മേൽ വിജയം
പ്രാപ്തമാക്കണം. യുക്തിയോടു കൂടി സ്വയത്തെ സംരക്ഷിക്കണം.
വരദാനം :-
ശക്തികളെ
അത്ഭുത്തിനു പകരം കർത്തവ്യമെന്നു മനസിലാക്കി പ്രയോഗിക്കുന്ന പൂജാ അഥവാ മഹിമാ
യോഗ്യരായി ഭവിക്കട്ടെ.
ഓർമയിലൂടെ ഏതു ശക്തികളുടെ
പ്രാപ്തിയുണ്ടാകുന്നുവോ അവയെ അത്ഭുതമെന്ന് കരുതി പ്രയോഗിക്കരുതം, എന്നാൽ
കർത്തവ്യമെന്ന് മനസിലാക്കി കാര്യത്തിലുപയോഗിക്കുക. ആ മനുഷ്യരുടെ പക്കൽ
മന്ത്രതന്ത്രങ്ങളുടെ അത്ഭുതമുണ്ടാകും എന്നാൽ താങ്കളുടെ പക്കലുള്ളതാണ് ശ്രീമതം.
ശ്രീമതത്തിലൂടെ ശക്തികൾ തീർച്ചയായും വരുന്നു. അതിനാൽ സങ്കൽപത്തിലൂടെ കർത്തവ്യം
സിദ്ധമാകുന്നു. സങ്കൽപത്തിലൂടെ ആർക്കെങ്കിലും കാര്യത്തിനുള്ള പ്രേരണ നൽകാം. ഇതും
ശക്തിയാണ്,എന്നാൽ ശ്രീമതത്തിൽ തന്റെ മൻമതം കലരരുത്. അപ്പോൾ മഹിമാ, പൂജായോഗ്യരാകും.
സ്ലോഗന് :-
ഏതെങ്കിലും
തരത്തിലുള്ള ഇളക്കത്തിൽ നിരാശരാകുന്നതിനു പകരം വലിയ ഹൃദയമുള്ളവരാകൂ.
അവ്യക്തസൂചനകൾ-
മഹാനാകുന്നതിന് മധുരതയുടെയും നമ്രതയുടെയും ഗുണം ധാരണ ചെയ്യൂ
ആരാണോ സരളചിത്തർ അവരാണ്
മധുരതയുടെ ഗുണത്താൽ സമ്പന്നർ, അവരാണ് സദാ ഹർഷിതരായിരിക്കുന്നത്.
ഹർഷിതചിത്തരായതിനാൽ ഏവരെയും ആകർഷിക്കുന്നു. ഹർഷിതം എന്നാൽ അർഥം തന്നെ
അതീന്ദ്രിയസുഖത്തിൽ മുങ്ങുക എന്നാണ്. ഇതിനെയാണ് പറയുന്നത് ഹർഷിതം.ഇങ്ങനെ ആര്
ഹർഷിതമായിരിക്കുന്നുവോ അവരാണ് ആകർഷിക്കുന്നത്.