മധുരമായകുട്ടികളേ-
കോമളമാകുന്നതുംദേഹാഭി
മാനമാണ്, വിഷമിക്കുക, കരയുകഎന്നിങ്ങനെയുള്ളആ
സുരീയസംസ്ക്കാരങ്ങള്നിങ്ങള്
കുട്ടികളില്ഉണ്ടാവാന്പാടില്ല, സുഖം-ദുഃഖം, മാനം-അപമാനംഎല്ലാംസഹിക്കണം.
ചോദ്യം :-
സേവനത്തില് തണുത്തുപോകുന്നതിനുള്ള മുഖ്യമായ കാരണം എന്താണ്?
ഉത്തരം :-
ദേഹാഭിമാനം
കാരണം പരസ്പരം കുറവുകള് കാണാന് തുടങ്ങുമ്പോള് സേവനത്തില് തണുത്തുപോകും. പരസ്പരം
ചേര്ന്നുപോകാത്തതും ദേഹാഭിമാനമാണ്. എനിക്ക് ഇന്നയാളിന്റെ കൂടെ പോകാന് പറ്റില്ല,
എനിക്ക് ഈ സ്ഥലത്ത് താമസിക്കാന് പറ്റില്ല........... ഇതെല്ലാം കോമളതയാണ്. ഈ
വാക്കുകള് മുഖത്തില് നിന്നും വരുക അര്ത്ഥം മുള്ളായി മാറുക, ആജ്ഞയെ
ലംഘിക്കുന്നവരായി മാറുക എന്നതാണ്. ബാബ പറയുന്നു കുട്ടികളേ, നിങ്ങള് ആത്മീയ
സൈന്യമാണ് അതിനാല് ആജ്ഞ ലഭിച്ചാല് ഉടന് ഹാജരാവണം. ഒരു കാര്യത്തിലും
കേട്ടില്ലെന്ന് നടിക്കരുത്.
ഓംശാന്തി.
ആത്മീയ അച്ഛന് ഇരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്.
കുട്ടികള്ക്ക് ആദ്യമാദ്യം ഈ പഠിപ്പാണ് ലഭിക്കുന്നത് അതായത് ആദ്യം സ്വയം
ആത്മാവാണെന്ന് നിശ്ചയിക്കൂ. ദേഹാഭിമാനത്തെ ഉപേക്ഷിച്ച് ദേഹീ അഭിമാനിയായി മാറണം.
ഞാന് ആത്മാവാണ്, ദേഹീ അഭിമാനിയായി മാറിയാലേ ബാബയെ ഓര്മ്മിക്കാന് സാധിക്കൂ. അത്
അജ്ഞാനകാലമാണ്. ഇതാണ് ജ്ഞാനകാലം. ജ്ഞാനം നല്കുന്നത് ഒരേയൊരു ബാബയാണ് .
സര്വ്വരുടേയും സദ്ഗതി ദാതാവുമാണ്. മാത്രമല്ല ബാബ നിരാകാരനാണ് അര്ത്ഥം ഒരു
മനുഷ്യ രൂപമില്ല. ആര്ക്ക് മനുഷ്യരൂപമുണ്ടോ അവരെ ഭഗവാന് എന്ന് പറയാന്
സാധിക്കില്ല. ഇപ്പോള് ആത്മാക്കള് എല്ലാവരും നിരാകാരിയാണ്. പക്ഷേ
ദേഹാഭിമാനത്തിലേയ്ക്ക് വന്നതിനാല് സ്വയം ആത്മാവാണ് എന്ന കാര്യം മറന്നു പോയി.
ഇപ്പോള് ബാബ പറയുന്നു നിങ്ങള്ക്ക് തിരിച്ചു പോകണം. സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കു, ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് ജന്മ
ജന്മാന്തരങ്ങളിലെ പാപം ഇല്ലാതാകും, മറ്റൊരു ഉപായവുമില്ല. ആത്മാവു തന്നെയാണ്
പതിതമായും പാവനമായും മാറുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് പാവനമായ
ആത്മാക്കള് സത്യ ത്രേതായുഗങ്ങളിലാണുള്ളത്. പിന്നീട് രാവണരാജ്യത്തില് പതിത
ആത്മാവായി മാറുന്നു. ഏണിപ്പടിയിലും മനസ്സിലാക്കി തന്നിട്ടുണ്ട് ആരാണോ
പാവനമായിരുന്നത് അവര് തന്നെയാണ് പതിതമായി മാറുന്നത്. 5000 വര്ഷങ്ങള്ക്ക് മുമ്പ്
നിങ്ങള് മുഴുവന് ആത്മാക്കളും ശാന്തിധാമത്തില് പാവനമായിരുന്നു. അതിനെയാണ്
നിര്വ്വാണധാമം എന്ന് പറയുന്നത്. പിന്നീട് കലിയുഗത്തില് പതിതമായി മാറുമ്പോള്
നിലവിളിക്കുന്നു- അല്ലയോ പതിതപാവനാ വരൂ. ബാബ മനസ്സിലാക്കിത്തരുന്നു- കുട്ടികളേ,
പതിതത്തില് നിന്നും പാവനമായി മാറുന്നതിനായി ഞാന് നിങ്ങള്ക്ക് എന്ത് ജ്ഞാനമാണോ
നല്കുന്നത്, അത് എനിക്ക് മാത്രമേ നല്കാന് കഴിയൂ പിന്നീട് അത്
പ്രായലോപമായിപ്പോകുന്നു. ബാബയ്ക്ക് വന്ന് കേള്പ്പിക്കേണ്ടി വരുന്നു. ഇവിടെ
മനുഷ്യര് ഒരുപാട് ശാസ്ത്രങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. സത്യയുഗത്തില് ഒരു
ശാസ്ത്രവും ഉണ്ടാക്കില്ല. അവിടെ ഭക്തിമാര്ഗ്ഗത്തിന്റെ അംശം പോലും ഉണ്ടാകില്ല.
ഇപ്പോള് ബാബ പറയുന്നു നിങ്ങള്ക്ക് എന്നിലൂടെയേ പതിതത്തില് നിന്നും പാവനമായി
മാറാന് സാധിക്കൂ. പാവനമായ ലോകം തീര്ച്ചയായും ഉണ്ടാവുക തന്നെ വേണം. ഞാന് വന്ന്
നിങ്ങള് കുട്ടികളെ തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത്. ദൈവീക ഗുണങ്ങളും ധാരണ
ചെയ്യണം. വിഷമിക്കുക, കരയുക എന്നിവയെല്ലാം ആസുരീയ സ്വഭാവങ്ങളാണ്. ബാബ പറയുന്നു
സുഖം-ദുഃഖം, മാനം- അപമാനം എന്നിവയെല്ലാം കുട്ടികള് സഹിക്കണം. കോമളമായി മാറരുത്.
എനിക്ക് ഈ സ്ഥലത്ത് താമസിക്കാന് പറ്റില്ല, ഇതും കോമളതയാണ്. ഇവരുടെ സ്വഭാവം
ഇങ്ങനെയാണ്, അവര് അങ്ങനെയാണ്, ഇങ്ങനെയാണ്, ഇതൊന്നും ഉണ്ടാകരുത്. മുഖത്തില്
നിന്നും സദാ പുഷ്പങ്ങള് വരണം. മുള്ള് വരരുത്. ഒരുപാട് കുട്ടികളില് നിന്ന്
മുള്ളുകള് വളരെ അധികം വരുന്നുണ്ട്. ആരോടെങ്കിലും ദേഷ്യപ്പെടുന്നതും മുള്ളാണ്.
പരസ്പരം കുട്ടികളില് ചേര്ച്ചയില്ലായ്മ ഒരുപാട് ഉണ്ടാകുന്നു. ദേഹാഭിമാനം കാരണം
പരസ്പരം കുറവുകള് കാണുന്നു അതിനാല് സ്വയം തന്നില് തന്നെ അനേകം കുറവുകള്
ഉണ്ടാകുന്നു, പിന്നീട് സേവനത്തില് തണുത്തു പോകുന്നു. ബാബ മനസ്സിലാക്കിത്തരുന്നു-
ഇതും ഡ്രാമ അനുസരിച്ച് നടക്കുന്നതാണ്. നേരെയാവുകയും വേണം. മിലിറ്ററിക്കാര്
യുദ്ധത്തിന് പോകുമ്പോള് അവരുടെ ജോലി തന്നെ ശത്രുവുമായി യുദ്ധം ചെയ്യുക എന്നതാണ്.
വെള്ളപ്പൊക്കം ഉണ്ടാകുമ്പോള് അല്ലെങ്കില് എന്തെങ്കിലും ലഹളകള് ഉണ്ടാകുമ്പോള്
മിലിറ്ററിക്കാരെ വിളിക്കുന്നു. പിന്നീട് മിലിറ്ററിക്കാര്ക്ക് തൊഴിലാളികളുടെ
ജോലിയും ചെയ്യേണ്ടതായി വരും. ഈ മണ്ണ് മുഴുവന് നിറയ്ക്കൂ എന്ന് ഗവണ്മെന്റ്
മിലിറ്ററിയ്ക്ക് ആജ്ഞ നല്കും. അഥവാ ആരും വന്നില്ലെങ്കില് വെടിയുണ്ടയ്ക്ക്
മുന്നിലാവും. ഗവണ്മെന്റിന്റെ ഓര്ഡര് അനുസരിക്കുകതന്നെ വേണമല്ലോ. ബാബ പറയുന്നു
നിങ്ങളും സേവനം ചെയ്യുന്നതിന് ബാധ്യസ്ഥരാണ്. ബാബ എവിടെ സേവനം ചെയ്യാന്
പറയുന്നുവോ അവിടെ പെട്ടെന്ന് ഹാജരാവണം. അനുസരിച്ചില്ലെങ്കില് മിലിറ്ററി എന്ന്
പറയില്ല. അവര്ക്ക് പിന്നീട് ഹൃദയത്തില് കയറാന് കഴിയില്ല. എല്ലാവര്ക്കും സന്ദേശം
നല്കുന്ന കാര്യത്തില് നിങ്ങള് ബാബയുടെ സഹായികളാണ്. മനസ്സിലാക്കൂ ഇപ്പോള് വലിയ
മ്യൂസിയം തുറക്കുകയാണ്, 10 മൈല് ദൂരെയാണെങ്കിലും, സേവനം ചെയ്യാന് പോകേണ്ടിവരും.
ചിലവിന്റെ കാര്യം ചിന്തിക്കേണ്ടതില്ല. വലുതിലും വലിയ ഗവണ്മെന്റായ
പരിധിയില്ലാത്ത അച്ഛന്റെ ഓര്ഡറാണ് ലഭിക്കുന്നത്. ബാബയുടെ വലം കൈ ധര്മ്മരാജനാണ്.
ബാബയുടെ ശ്രീമതം അനുസരിച്ച് നടക്കുന്നില്ലെങ്കില് പിന്നീട് വീണുപോകുന്നു.
ശ്രീമതം പറയുന്നു തന്റെ കണ്ണുകളെ സിവിലാക്കി മാറ്റൂ. കാമത്തിനുമേല് വിജയം
നേടുന്നതിനുള്ള ധൈര്യം ഉണ്ടാവണം. ബാബയുടെ ആജ്ഞയാണ്, അഥവാ ഇത് നാം
അനുസരിക്കുന്നില്ലെങ്കില് തവിടുപൊടിയാവും. 21 ജന്മത്തേയ്ക്കുള്ള രാജധാനി
നഷ്ടമാകും. ബാബ പറയുന്നു കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും ഒരിയ്ക്കലും എന്നെ
അറിയാന് കഴിയില്ല. കല്പം മുമ്പുള്ളവര് തന്നെയാണ് പതുക്കെ പതുക്കെ വരുക. ഇത്
തീര്ത്തും പുതിയ പുതിയ കാര്യങ്ങളാണ്. ഇത് ഗീതാ യുഗമാണ്. പക്ഷേ ശാസ്ത്രങ്ങളില് ഈ
സംഗമയുഗത്തിന്റെ വര്ണ്ണനയില്ല. ഗീതയെപ്പോലും ദ്വാപരത്തിലേയ്ക്ക് കൊണ്ടുപോയി.
പക്ഷേ എപ്പോള് രാജയോഗം പഠിപ്പിച്ചോ അത് തീര്ച്ചയായും സംഗമമായിരിക്കില്ലേ. പക്ഷേ
ആരുടെ ബുദ്ധിയിലും ഈ കാര്യങ്ങളില്ല. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ ലഹരി
കയറിയിരിക്കുന്നു. മനുഷ്യര്ക്കാണെങ്കില് ഭക്തിയുടെ ലഹരിയാണ്. ഭഗവാന് വന്നാല്
പോലും ഞങ്ങള് ഭക്തി വിടില്ല എന്നാണ് പറയുന്നത്. ഈ വീഴ്ച്ചയുടേയും ഉയര്ച്ചയുടേയും
ഏണിപ്പടി വളരെ നല്ലതാണ്, എന്നിട്ടും മനുഷ്യരുടെ കണ്ണ് തുറക്കുന്നില്ല. മായയുടെ
ലഹരിയില് തീര്ത്തും തവിടുപൊടിയായിരിക്കുന്നു. ജ്ഞാനത്തിന്റെ ലഹരി വളരെ
പതുക്കെയാണ് ഉയരുന്നത്. ആദ്യം ദൈവീക ഗുണങ്ങളും ആവശ്യമാണ്. ബാബയുടെ ആജ്ഞകള്
എന്തെങ്കിലും കേള്ക്കുമ്പോള് അത് കേട്ടില്ലെന്ന് നടിക്കരുത്. ഇത് എനിക്ക്
ചെയ്യാന് കഴിയില്ല, ഇതിനെയാണ് ആജ്ഞയെ ലംഘിക്കുക എന്ന് പറയുന്നത്. ശ്രീമതം
ലഭിക്കുന്നു ഇങ്ങനെ ഇങ്ങനെ ചെയ്യണമെന്ന് എങ്കില് മനസ്സിലാക്കണം ഇത് ശിവബാബയുടെ
ശ്രേഷ്ഠ മതമാണ്. ബാബ തന്നെയാണ് സദ്ഗതി ദാതാവ്. ദാതാവ് ഒരിയ്ക്കലും തലതിരിഞ്ഞ മതം
നല്കില്ല. ബാബ പറയുന്നു ഞാന് ഇവരുടെ വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിലാണ്
പ്രവേശിക്കുന്നത്. നോക്കൂ, ലക്ഷ്മീ ഇവരിലും ഉയരത്തിലാണ് പോകുന്നത്. പാട്ടുമുണ്ട്-
സ്ത്രീകളെ മുന്നില് വെയ്ക്കണം. ആദ്യം ലക്ഷ്മി പിന്നീടാണ് നാരായണന്, എങ്ങനെയാണോ
രാജാവും റാണിയും അതുപോലെയാണ് പ്രജകള്. നിങ്ങള്ക്കും ഇതുപോലെ ശ്രേഷ്ഠമായി മാറണം.
ആ സമയത്താണെങ്കില് മുഴുവന് ലോകവും രാവണ രാജ്യമാണ്. എല്ലാവരും പറയുന്നു രാമരാജ്യം
വേണം. ഇപ്പോള് സംഗമമാണ്. എപ്പോഴാണോ ഈ ലക്ഷ്മീ നാരായണന്റെ രാജ്യമുണ്ടായിരുന്നത്
അപ്പോള് രാവണരാജ്യം ഉണ്ടായിരുന്നില്ല, പിന്നീട് എങ്ങനെയാണ് മാറുന്നത്, ഇത്
ആര്ക്കും അറിയില്ല. എല്ലാവരും ഘോരാന്ധകാരത്തിലാണ്. കലിയുഗം ഇപ്പോഴും ചെറിയ
കുട്ടിയാണ്, മുട്ടിന് ഇഴയുകയാണ്- എന്നാണ് കരുതുന്നത്. അതിനാല് മനുഷ്യര് വീണ്ടും
ഉറക്കത്തിലേയ്ക്ക് പോയിരിക്കയാണ്. ഈ ആത്മീയ ജ്ഞാനം, ആത്മീയ അച്ഛന് തന്നെയാണ്
ആത്മാക്കള്ക്ക് നല്കുന്നത്, രാജയോഗവും പഠിപ്പിക്കുന്നു. കൃഷ്ണനെ ആത്മീയ അച്ഛന്
എന്ന് പറയില്ല. കൃഷ്ണന് ഒരിയ്ക്കലും അല്ലയോ ആത്മീയ കുട്ടികളേ എന്ന് വിളിക്കില്ല.
ഇതും എഴുതണം- നോളേജ്ഫുള്ളായ ആത്മീയ അച്ഛന് ആത്മീയ ജ്ഞാനം ആത്മീയ കുട്ടികള്ക്ക്
നല്കുകയാണ്.
ബാബ മനസ്സിലാക്കിത്തരുന്നു- ലോകത്തിലെ മുഴുവന് മനുഷ്യരും ദേഹാഭിമാനികളാണ്. ഞാന്
ആത്മാവാണ്, എന്നത് ആര്ക്കും അറിയില്ല. ബാബ പറയുന്നു ആരുടേയും ആത്മാവ്
അലിഞ്ഞുപോകില്ല. ദസറ, ദീപാവലി എന്നിവയെല്ലാം എന്താണ് എന്നത് ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. മനുഷ്യര് എന്തെല്ലാം പൂജകള്
ചെയ്യുന്നുണ്ടോ അതെല്ലാം അന്ധവിശ്വാസമാണ്, ഇതിനെ പാവകളുടെ പൂജ, കല്ലിന്റെ പൂജ
എന്നാണ് പറയുന്നത്. ഇപ്പോള് നിങ്ങള് പവിഴബുദ്ധിയാവുകയാണ് അതിനാല് കല്ലിനെ
നിങ്ങള്ക്ക് പൂജിക്കാന് സാധിക്കില്ല. ചിത്രങ്ങള്ക്ക് മുന്നില് ചെന്ന്
കുമ്പിടുന്നു. ഒന്നും മനസ്സിലാക്കുന്നില്ല. ജ്ഞാനം, ഭക്തി പിന്നെ വൈരാഗ്യം എന്ന്
പറയാറുണ്ട്. ജ്ഞാനം അരകല്പം നടന്നു പിന്നീട് ഭക്തി ആരംഭിച്ചു. ഇപ്പോള്
നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നു അതിനാല് ഭക്തിയോട് വൈരാഗ്യം ഉണ്ടാകണം. ഈ
ലോകംതന്നെ മാറും. കലിയുഗത്തില് ഭക്തിയാണ്. സത്യയുഗത്തില് ഭക്തിയുണ്ടാകില്ല.
അവിടെ പൂജ്യരാണ്. ബാബ പറയുന്നു- കുട്ടികളേ, നിങ്ങള് തലകുമ്പിടുന്നത് എന്തിനാണ്.
അരകല്പം നിങ്ങള് തല കുമ്പിട്ടു, പൈസയും നഷ്ടപ്പെടുത്തി, എന്നിട്ട് ഒന്നും
കിട്ടിയില്ല. മായ തീര്ത്തും തലതിരിഞ്ഞവരാക്കി. കല്ലാക്കി മാറ്റി. പിന്നീട് ബാബ
വന്ന് എല്ലാവരുടേയും തലയെ ശരിയാക്കുന്നു. ഇപ്പോള് പതുക്കെ പതുക്കെ കുറച്ച്
യൂറോപ്പിയന്മാരും മനസ്സിലാക്കുന്നുണ്ട്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഈ
ഭാരതവാസികള് തീര്ത്തും തമോഗുണിയായി മാറിയിരിക്കുന്നു. ബാക്കി ധര്മ്മത്തിലുള്ളവര്
കുറച്ചുകൂടി പിന്നാലെയാണ് വരുന്നത് അതിനാല് സുഖവും കുറച്ച്, ദുഃഖവും കുറച്ച്
കിട്ടുന്നു. ഭാരതവാസികള്ക്ക് സുഖം കൂടുതലാണ് അതുപോലെ ദുഃഖവും കൂടുതലാണ്.
ആരംഭത്തിലും പൂര്ണ്ണമായും ധനവാനും വിശ്വത്തിന്റെ തന്നെ അധികാരിയുമായിരിക്കും.
മറ്റു ധര്മ്മത്തിലുള്ളവര് ആരംഭത്തില് ഇത്രയും ധനവാനായിരിക്കില്ല. പിന്നാലെ വന്ന്
പതുക്കെ പതുക്കെ വൃദ്ധി നേടി ഇപ്പോഴാണ് ധനവാനായത്. ഇപ്പോള് വീണ്ടും ഏറ്റവും
വലിയ യാചകരായതും ഭാരതമാണ്. ഭാരതവാസികള് തന്നെയാണ് അന്ധവിശ്വാസികളും. ഇതും
ഡ്രാമയില് നിശ്ചിതമാണ്. ബാബ പറയുന്നു ഞാന് എന്തിനെ സ്വര്ഗ്ഗമാക്കിയോ അത്
ഇപ്പോള്നരകമായിരിക്കുന്നു. മനുഷ്യര് കുരങ്ങ് ബുദ്ധിയായിരിക്കുന്നു, അവരെ ഞാന്
വന്ന് ക്ഷേത്രത്തിന് യോഗ്യരാക്കി മാറ്റുന്നു. വികാരം വളരെ കടുത്തതാണ്. ക്രോധം
എത്രയാണ്. നിങ്ങളില് ക്രോധം ഒട്ടും ഉണ്ടാവരുത്. തീര്ത്തും മധുരം, ശാന്തം,
അതിമധുരമാവണം. രാജ്യ പദവി നേടുന്നവര് കോടികളിലും ചിലരേ വരൂ. ബാബ പറയുന്നു
നിങ്ങളെ നരനില് നിന്നും നാരായണനാക്കി മാറ്റാന് ഞാന് വന്നിരിക്കുന്നു. അതിലും 8
രത്നമാണ് മുഖ്യമായും മഹിമയുള്ളത്. 8 രത്നങ്ങളും നടുവില് ബാബയും. 8 പേരാണ്
പദവിയോടെ പാസാവുന്നത് അതും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച്. ദേഹാഭിമാനത്തെ
മുറിക്കാന് വളരെ അധികം പരിശ്രമിക്കേണ്ടതായി വരുന്നു. ദേഹത്തിന്റെ അഭിമാനം
പൂര്ണ്ണമായും ഇല്ലാതാകണം. ആരാണോ പക്കാ ബ്രഹ്മജ്ഞാനികള് അവര്ക്കും ഇങ്ങനെ
സംഭവിക്കാറുണ്ട്. ഇരുന്ന ഇരുപ്പില് ശരീരത്തെ ത്യാഗം ചെയ്യുന്നു. ഇരുന്ന
ഇരുപ്പില് ശരീരം ഉപേക്ഷിക്കുന്നു, വായുമണ്ഢലം പൂര്ണ്ണമായും ശാന്തമായിരിക്കും
മാത്രമല്ല സാധാരണയായി പ്രഭാതത്തിലെ ശുദ്ധമായ സമയത്താണ് ശരീരം ഉപേക്ഷിക്കുന്നത്.
രാത്രിയില് മനുഷ്യര് വളരെ അധികം മോശമായ കാര്യങ്ങള് ചെയ്യുന്നു, രാവിലെ
കുളികഴിഞ്ഞ് ഭഗവാനേ ഭഗവാനേ എന്ന് വിളിക്കാന് തുടങ്ങും. പൂജ ചെയ്യുന്നു. ബാബ
എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു. പ്രദര്ശിനികളിലും നിങ്ങള് ആദ്യമാദ്യം
അല്ലാഹുവിന്റെ പരിചയം നല്കൂ. ആദ്യം അല്ലാഹു പിന്നെ സമ്പത്ത്. ബാബ ഒരേയൊരു
നിരാകാരനാണ്. ബാബ രചയിതാവാണ് ഇരുന്ന് രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം
കേള്പ്പിക്കുന്നു. അതേ ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ. ദേഹത്തിന്റെ
സംബന്ധങ്ങളെ ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ മാത്രം
ഓര്മ്മിക്കൂ. ബാബയുടെ പരിചയം നിങ്ങള് നല്കിക്കഴിഞ്ഞാല് പിന്നെ ചോദ്യം ചോദിക്കാന്
ആര്ക്കും ധൈര്യം ഉണ്ടാകില്ല. ആദ്യം ബാബയില് പക്കയാവണം അതിനുശേഷം 84 ജന്മങ്ങള്
ഇങ്ങനെയാണ് എടുക്കുന്നത് എന്നത് പറഞ്ഞുകൊടുക്കണം. ചക്രത്തെ മനസ്സിലാക്കി, ബാബയെ
മനസ്സിലാക്കി എങ്കില് ഒരു ചോദ്യവും ഉയരില്ല. ബാബയുടെ പരിചയം നല്കാതെ നിങ്ങള്
എന്തുതന്നെ പറഞ്ഞുകൊടുത്താലും അത് നിങ്ങളുടെ സമയം വ്യര്ത്ഥമാക്കലാണ്.
കഴുത്തുതന്നെ ഒടിഞ്ഞുപോകും. ആദ്യമാദ്യം അല്ലാഹുവിന്റെ കാര്യം എടുക്കൂ. ബാക്കി
എന്തുപറഞ്ഞുകൊടുത്താലും മനസ്സിലാക്കില്ല. വളരെ സിമ്പിളായ രീതിയില് ഇരുന്ന്
പതുക്കെ മനസ്സിലാക്കിക്കൊടുക്കണം, ആരാണോ ദേഹീ അഭിമാനികള് അവര്ക്ക് നല്ലരീതിയില്
മനസ്സിലാക്കാന് സാധിക്കും. വലിയ വലിയ മ്യൂസിയത്തില് വളരെ നന്നായി
മനസ്സിലാക്കിക്കൊടുക്
കുന്നവര്ക്ക് സഹായം നല്കണം. കുറച്ച് ദിവസത്തേയ്ക്ക് തന്റെ
സെന്റെര് വിട്ട് സഹായിക്കാനായി വരണം. അവസാനം സെന്റര് സംരക്ഷിക്കാന് ആരെയെങ്കിലും
ഇരുത്തൂ. അഥവാ ഗദ്ദിയില് ഇരിക്കുന്നതിന് യോഗ്യരായി തനിക്കുസമാനമായി ആരെയെങ്കിലും
മാറ്റിയില്ലെങ്കില് ഒരു കാര്യത്തിനും കൊള്ളില്ല, സേവനം ചെയ്യുന്നില്ല എന്ന് ബാബ
മനസ്സിലാക്കും. സേവനം വിട്ട് എങ്ങനെ വരും! എന്ന് ബാബയ്ക്ക് എഴുതാറുണ്ട്. അല്ല
ബാബ ആജ്ഞ നല്കുകയാണ് ഇന്ന സ്ഥലത്ത് പ്രദര്ശിനിയുണ്ട് അവിടെ സേവനത്തിനായി പോകൂ.
അഥവാ ഗദ്ദിയില് ഇരിക്കുന്നതിന് യോഗ്യരാക്കി ആരെയും മാറ്റിയില്ലെങ്കില് പിന്നെ
നിങ്ങളെക്കൊണ്ട് എന്ത് കാര്യം. ബാബ ആജ്ഞ നല്കി- പെട്ടെന്ന് ഓടിപ്പോകണം. മഹാരഥി
ബ്രാഹ്മണി എന്ന് അവരെയാണ് പറയുന്നത്. ബാക്കി എല്ലാവരും കുതിര സവാരിക്കാരും
കാല്നടയാത്രികരുമാണ്. എല്ലാവര്ക്കും സേവനത്തില് സഹായം നല്കണം. ഇത്രയും
വര്ഷമായിട്ടും ആരെയും തനിക്ക് സമാനമാക്കി മാറ്റിയില്ലെങ്കില് പിന്നെ എന്ത്
ചെയ്യുകയായിരുന്നു. സെന്റര് സംരക്ഷിക്കാന് ഇത്രയും കാലമായിട്ടും സന്ദേശവാഹകനെ
ഉണ്ടാക്കിയിട്ടില്ലേ. എങ്ങനെ എങ്ങനെയുള്ള മനുഷ്യരാണ് വരുന്നത്- അവരോട്
സംസാരിക്കാനും ബുദ്ധി വേണം. മുരളിയും ദിവസവും പഠിക്കുകയും കേള്പ്പിക്കുകയും വേണം.
മുരളി പഠിച്ചില്ലെങ്കില് അന്ന് അവധിയെടുത്തുവെന്നാണ് അര്ത്ഥം. നിങ്ങള് കുട്ടികള്
മുഴുവന് വിശ്വത്തേയും ചുറ്റിവളയണം. നിങ്ങള് മുഴുവന് വിശ്വത്തിന്റേയും സേവനം
ചെയ്യുന്നുണ്ടല്ലോ. പതിത ലോകത്തെ പാവനമാക്കി മാറ്റുക എന്നത് നിയന്ത്രണത്തില്
കൊണ്ടുവരുകതന്നെയാണ്. എല്ലാവര്ക്കും മുക്തി- ജീവന്മുക്തി ധാമത്തിലേയ്ക്കുള്ള വഴി
പറഞ്ഞുകൊടുക്കണം, ദുഃഖത്തില് നിന്നും മോചിപ്പിക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1). വളരെ
മധുരം, ശാന്തം, അതിമധുരമായ സ്വഭാവമുള്ളവരായി മാറണം. ഒരിയ്ക്കലും ക്രോധിക്കരുത്.
തന്റെ കണ്ണുകളെ വളരെ വളരെ നിര്വ്വികാരിയാക്കി മാറ്റണം.
2). ബാബ എന്ത് ആജ്ഞയാണോ
നല്കുന്നത് അത് ഉടനെ അനുസരിക്കണം. മുഴുവന് വിശ്വത്തേയും പതിതത്തില് നിന്നും
പാവനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം അര്ത്ഥം വലയം ചെയ്യണം.
വരദാനം :-
ബാബയുടെ
ഓര്മ്മയിലൂടെ അസന്തുഷ്ടതയുടെ പരിതസ്ഥിതിയിലും സദാ സുഖത്തിന്റെ യും
സന്തോഷത്തിന്റെയും അനുഭൂതി ചെയ്യുന്ന മഹാവീരനായി ഭവിക്കട്ടെ.
സദാ ബാബയുടെ
ഓര്മ്മയിലിരിക്കുന്നവര് ഓരോ പരിതസ്ഥിതിയിലും സന്തുഷ്ടരായിരിക്കുന്നു
എന്തുകൊണ്ടെന്നാല് ജ്ഞാനത്തിന്റെ ശക്തിയുടെ ആധാരത്തില് പര്വ്വതം പോലെയുള്ള
പരിതസ്ഥിതിയും കടുകുമണി പോലെയുള്ള അനുഭവം ഉണ്ടാകും, കടുക് അര്ത്ഥം ഒന്നുമേയല്ല.
പരിതസ്ഥിതി അസന്തുഷ്ടതയുടേതാകട്ടെ, ദു:ഖത്തിന്റേതാകട്ടെ, എന്നാല് ദു:ഖത്തിന്റെ
പരിതസ്ഥിതിയില് സുഖത്തിന്റെ സ്ഥിതിയിലിരിക്കുക, അപ്പോള് പറയാം മഹാവീരന്. എന്ത്
തന്നെ സംഭവിച്ചാലും ഒന്നും പുതിയതല്ല, എന്നതിനോടൊപ്പം ബാബയുടെ സ്മൃതിയിലൂടെ സദാ
ഏകരസസ്ഥിതിയിലിരിക്കാന് കഴിയുന്നു, പിന്നെ ദു:ഖ- അശാന്തിയുടെ അലകള് പോലും
വരികയില്ല.
സ്ലോഗന് :-
തന്റെ
ദൈവീക സ്വരൂപം സദാ സ്മൃതിയിലിരിക്കുമെങ്കില് ഏതൊരു വ്യര്ത്ഥവും ദൃഷ്ടിയില്
വരില്ല.
അവ്യക്ത സൂചനകള്-
സ്വയത്തെയും സര്വ്വരെയും പ്രതി മനസാദ്വാരാ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം
ചെയ്യൂ.
സയന്സിന്റെ ശക്തിയുടെ
പ്രയോഗം പ്രകാശത്തിന്റെ ആധാരത്തിലാണ് നടക്കുന്നത്. കമ്പ്യൂട്ടര്
പ്രവര്ത്തിക്കുമ്പോഴും കമ്പ്യൂട്ടര് ശക്തിയാണ് പക്ഷെ ആധാരം ലൈറ്റാണ്. അതേപോലെ
താങ്കളുടെ സൈലന്സിന്റെ ശക്തിയുടെയും ആധാരം ലൈറ്റാണ്. ആ പ്രകൃതിയുടെ ലൈറ്റ് അനേക
പ്രകാരത്തിലുള്ള പ്രയോഗം പ്രായോഗികമായി ചെയ്തുകാണിക്കുന്നുവെങ്കില് താങ്കളുടെ
അവിനാശി പരമാത്മാ ലൈറ്റ്, ആത്മീയ ലൈറ്റ്, ഒപ്പം പ്രാക്റ്റിക്കല് സ്ഥിതിയുടെ
ലൈറ്റ് ഇവയിലൂടെ എന്ത് തന്നെ പ്രയോഗിക്കാന് കഴിയില്ല!