മധുരമായ കുട്ടികളേ -
ഓരോരുത്തരുടെയും പാപത്തെ വലിച്ചുകുടിക്കുന്ന ഒന്നാന്തരം ബ്ലോട്ടിംഗ്പേപ്പർ (ഒപ്പുകടലാസ്)
ഒരു ശിവബാബയാണ്. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ പാപങ്ങൾ നശിക്കുന്നു.
ചോദ്യം :-
ആത്മാവിൽ പറ്റിയിരിക്കുന്ന ഏറ്റവും കടുത്ത കറ ഏതാണ്, അതിനെ
ഇല്ലാതാക്കുന്നതിനുവേണ്ടി ഏതൊരു പരിശ്രമം ചെയ്യണം?
ഉത്തരം :-
ആത്മാവിൽ
ദേഹാഭിമാനത്തിന്റെ വളരെയധികം കടുത്ത കറയുണ്ട്, ഇടയ്ക്കിടെ ഏതെങ്കിലും
ദേഹധാരിയുടെ നാമ-രൂപത്തിൽ കുടുങ്ങിപ്പോകുന്നു. ബാബയെ ഓർമ്മിക്കാതെ ദേഹധാരികളെ
തന്നെ ഓർമ്മിച്ചുകൊണ്ടിരിക്കുന്നു. പരസ്പരം ഹൃദയത്തെ ദുഃഖിപ്പിക്കുന്നു. ഈ കറയെ
ഇല്ലാതാക്കുന്നതിനുവേണ്ടി ദേഹീ-അഭിമാനിയായിരിക്കാനുള്ള പരിശ്രമം ചെയ്യൂ.
ഗീതം :-
മുഖം നോക്കൂ
ആത്മാവേ....
ഓംശാന്തി.
മധുരമധുരമായ എല്ലാ സെന്ററുകളിലുമുള്ള കുട്ടികൾ ഈ ഗീതം കേട്ടു. ഇപ്പോൾ സ്വയത്തെ
നോക്കൂ, എത്ര പുണ്യത്തിന്റെ ശേഖരണമുണ്ട്, എത്ര പാപങ്ങൾ ഇല്ലാതായിട്ടുണ്ട്.
മുഴുവൻ ലോകവും സന്യാസിമാരുമെല്ലാം വിളിക്കുന്നുണ്ട്, അല്ലയോ പതിതപാവനാ. ഒരു ബാബ
മാത്രമേ പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റുന്നുള്ളൂ. ബാക്കി എല്ലാ ആത്മാക്കളിലും
പാപമുണ്ട്. ആത്മാവിൽ തന്നെയാണ് പാപമുള്ളതെന്ന് നിങ്ങൾക്കറിയാം. പുണ്യവും
ആത്മാവിലാണ് ഉള്ളത്. ആത്മാവ് തന്നെയാണ് പാവനവും പതിതവുമായി മാറുന്നത്. ഈ
കലിയുഗത്തിലുള്ള എല്ലാ ആത്മാക്കളും പതിതരാണ്. പാപങ്ങളുടെ കറ പറ്റിയിരിക്കുന്നത്
കാരണം പാപാത്മാവെന്നാണ് പറയുന്നത്. ഇനി പാപം എങ്ങനെയാണ് ഇല്ലാതാകുന്നത്?
ഏതെങ്കിലും വസ്തുവിൽ എണ്ണ അല്ലെങ്കിൽ മഷി വീഴുകയാണെങ്കിൽ ബ്ലോട്ടിംഗ്
പേപ്പർ(ഒപ്പുകടലാസ്) വെക്കാറുണ്ട്. ബ്ലോട്ടിംഗ് പേപ്പർ എല്ലാം വലിച്ചെടുക്കുന്നു.
ഇപ്പോൾ എല്ലാ മനുഷ്യരും ഓർമ്മിക്കുന്നത് ഒരാളെയാണ്. എന്തുകൊണ്ടെന്നാൽ ബാബ
തന്നെയാണ് ബ്ലോട്ടിംഗ് പേപ്പർ, പതിതപാവനനാണ്. ഒരേയൊരു ബാബയല്ലാതെ മറ്റൊരു
ബ്ലോട്ടിംഗ് പേപ്പറില്ല. മറ്റുളള മനുഷ്യർ ജന്മജന്മാന്തരങ്ങളായി ഗംഗാ സ്നാനം
ചെയ്ത് ഒന്നുകൂടി പതിതമായിരിക്കുകയാണ്. പതിതരെ പാവനമാക്കി മാറ്റുന്ന ഒരേയൊരു
ശിവബാബ മാത്രമാണ് ബ്ലോട്ടിംഗ് പേപ്പർ. ബാബ ചെറുതിലും ചെറിയ ഒരു ബിന്ദുവാണ്.
എല്ലാവരുടെയും പാപങ്ങൾ ഇല്ലാതാക്കുന്നു. ഏത് യുക്തിയിലൂടെയാണ് ഇല്ലാതാക്കുന്നത്?
കേവലം പറയുന്നു-ബ്ലോട്ടിംഗ് പേപ്പറായ എന്നെ മാത്രം ഓർമ്മിക്കൂ. ഞാൻ ചൈതന്യമല്ലേ!
നിങ്ങൾക്ക് മറ്റൊരു ബുദ്ധിമുട്ടും നൽകുന്നില്ല. നിങ്ങൾ ആത്മാക്കളും ബിന്ദുവാണ്,
ബാബയും ബിന്ദുവാണ്. പറയുന്നു, എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ
സർവ്വപാപങ്ങളും നശിക്കും. ഇപ്പോൾ ഓരോരുത്തരും അവനവന്റെ ഹൃദയത്തോട് ചോദിക്കൂ,
ഓർമ്മയിലൂടെ എത്രത്തോളം പാപം നശിച്ചു? എത്ര പാപങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട്?
ബാക്കി എത്ര പാപങ്ങൾ ബാക്കിയുണ്ട്? ഇതെങ്ങനെ അറിയാൻ സാധിക്കും? ഒരേയൊരു
ബ്ലോട്ടിംഗ് പേപ്പറിനെ മാത്രം ഓർമ്മിച്ചുകൊണ്ടിരിക്കൂ എന്ന് മറ്റുള്ളവർക്കും വഴി
പറഞ്ഞുകൊടുത്തുകൊ
ണ്ടിരിക്കൂ. എല്ലാവർക്കും ഈ നിർദ്ദേശം പറഞ്ഞുകൊടുക്കുന്നതും
നല്ലതല്ലേ! ഇതും അത്ഭുതമാണ്, നിർദേശം ലഭിക്കുന്നവരും ബാബയെ ഓർമ്മിക്കാൻ തുടങ്ങും.
നിർദേശം നൽകുന്നവർ സ്വയം ഓർമ്മിക്കുന്നില്ല അതിനാൽ പാപങ്ങൾ ഇല്ലാതാകുന്നുമില്ല.
പതിതപാവനൻ ഒരു ബാബ മാത്രമാണ്. അനേക പ്രകാരത്തിലുള്ള പാപങ്ങളുണ്ട്. കാമത്തിന്റെ
പാപം, ദേഹാഭിമാനത്തിന്റെ പാപമാണ് ആദ്യത്തെ നമ്പറിലുള്ളത്. ഇത് വളരെ മോശമാണ്.
ഇപ്പോൾ ബാബ പറയുന്നു, ദേഹീഅഭിമാനിയായി മാറൂ. എത്രത്തോളം എന്നെ ഓർമ്മിക്കുന്നുവോ
അത്രത്തോളം നിങ്ങളിൽ പറ്റിയിരിക്കുന്ന കറകളെല്ലാം ഭസ്മമാകും.
ഓർമ്മിക്കേണ്ടതുണ്ട്. മറ്റുള്ളവർക്കും ഈ വഴി പറഞ്ഞുകൊടുക്കണം. എത്രത്തോളം
മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കു
ന്നുവോ അത്രത്തോളം അവനവന്റെ മംഗളവും
ഉണ്ടാകുന്നു. ഈ ജോലിയിൽ തന്നെ മുഴുകൂ. ബാബയെ ഓർമ്മിക്കൂ എന്നാൽ പുണ്യാത്മാവായി
മാറും എന്നുളളത് മറ്റുള്ളവർക്കും മനസ്സിലാക്കികൊടുക്കൂ. പതിതപാവനൻ ഒന്നാണെന്ന്
എല്ലാവർക്കും മനസ്സിലാക്കികൊടുക്കുക എന്നത് നിങ്ങളുടെ ജോലിയാണ്. നിങ്ങൾ ജ്ഞാന
നദികൾ അനേകമുണ്ടെങ്കിലും എല്ലാവരോടും നിങ്ങൾ പറയുന്നതിതാണ് ഒരാളെ മാത്രം
ഓർമ്മിക്കൂ. ബാബ തന്നെയാണ് പതിതപാവനൻ. ബാബയ്ക്ക് ഒരുപാട് മഹിമയുണ്ട്.
ജ്ഞാനസാഗരനും ബാബ തന്നെയാണ്. ഒരു ബാബയെ മാത്രം ഓർമ്മിച്ച് ദേഹീഅഭിമാനിയായി
കഴിയുക, ഈയൊരു കാര്യം തന്നെയാണ് ബുദ്ധിമുട്ട്. ബാബ നിങ്ങൾക്കുവേണ്ടി മാത്രമല്ല
പറയുന്നത്, എന്നാൽ ബാബയുടെ ശ്രദ്ധയിൽ മുഴുവൻ സെന്ററുകളിലെ കുട്ടികളുമുണ്ട്. ബാബ
എല്ലാ കുട്ടികളെയും കാണുന്നുണ്ടല്ലോ! എവിടെയാണോ നല്ല സേവാധാരികളായ
കുട്ടികളുള്ളത്, അവിടെയാണല്ലോ ശിവബാബയുടെ പൂന്തോട്ടം. നല്ല പൂച്ചെണ്ടുകളെ
മാത്രമാണ് ബാബ ഓർമ്മിക്കുന്നത്. ധനവാന്മാർക്ക് 4-5 കുട്ടികളുണ്ടെങ്കിൽ അതിൽ
വലിയ കുട്ടിയെ ഓർമ്മിക്കുന്നു. പുഷ്പങ്ങളും വൈവിധ്യമുളളതാണ്! അതിനാൽ ബാബയും
തന്റെ വലിയ പൂന്തോട്ടങ്ങളെയാണ് ഓർമ്മിക്കുന്നത്. ശിവബാബയെ മാത്രം ഓർമ്മിക്കൂ
എന്ന വഴി മറ്റുളളവർക്ക് പറഞ്ഞുകൊടുക്കാനും എളുപ്പമാണ്. ബാബ തന്നെയാണ് പതിതപാവനൻ.
ബാബ സ്വയം പറയുന്നു, എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ പാപങ്ങൾ ഭസ്മമാകും.
മുഴുവൻ ലോകത്തിനു വേണ്ടിയും ഒന്നാന്തരം ബ്ലോട്ടിംഗ് പേപ്പറാണ്. എല്ലാവരും ബാബയെ
തന്നെയാണ് ഓർമ്മിക്കുന്നത്. ശിവബാബയെ ഓർമ്മിക്കൂ എന്ന വഴി ആർക്കും
പറഞ്ഞുകൊടുക്കുന്നത് സഹജമാണ്.
ബാബ യുക്തി പറഞ്ഞു തന്നിട്ടുണ്ട്, എന്നെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളിലുളള
ദേഹാഭിമാനത്തിന്റെ കറകളെല്ലാം ഇല്ലാതാകും. ദേഹീ അഭിമാനിയാകുന്നതിനാണ് പ്രയത്നം.
ബാബയോട് ആരും തന്നെ സത്യം പറയുന്നില്ല. ചിലരെല്ലാം ചാർട്ട് എഴുതി അയക്കാറുണ്ട്
പിന്നീട് ക്ഷീണിക്കുന്നു. ഉയർന്ന ലക്ഷ്യമാണ്. മായ ഒറ്റയടിക്ക് ലഹരിയെ
ഇല്ലാതാക്കുന്നു പിന്നീട് എഴുതുന്നതും ഉപേക്ഷിക്കുന്നു. അരകല്പത്തെ
ദേഹാഭിമാനത്തിൽ നിന്നും മുക്തമാകുന്നില്ല. ബാബ പറയുന്നു, ഈ ജോലി മാത്രം
ചെയ്തുകൊണ്ടിരിക്കൂ. ബാബയെ ഓർമ്മിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യൂ. ശരി.
ഏറ്റവും ഉയർന്ന ജോലി ഇതാണ്. സ്വയം ഓർമ്മിക്കാത്തവർ ഈ ജോലി ചെയ്യുകയില്ല. ബാബയുടെ
ഓർമ്മ യോഗ അഗ്നിയാണ്. ഇതിലൂടെ പാപങ്ങൾ ഭസ്മമാകുന്നു. അതുകൊണ്ടാണ് ചോദിക്കുന്നത്
എത്രത്തോളം പാപം ഭസ്മമായി? എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രയും
സന്തോഷത്തിന്റെ രസം ഉയർന്നുകൊണ്ടിരിക്കും. ഓരോരുത്തരുടെയും ഹൃദയത്തെ അറിയാൻ
സാധിക്കും. മറ്റുള്ളവരെയും അവരുടെ സേവനത്തിലൂടെ അറിയാൻ സാധിക്കും.
മറ്റുള്ളവർക്ക് വഴി പറഞ്ഞുകൊടുക്കുന്നു-ബാബയെ ഓർമ്മിക്കൂ. ബാബ തന്നെയാണ്
പതിത-പാവനൻ. ഇത് പതിതവും തമോപ്രധാനവുമായ ലോകമാണ്. എല്ലാ ആത്മാക്കളും, ശരീരവും
തമോപ്രധാനമാണ്. ഇപ്പോൾ തിരിച്ചുപോകണം. ശാന്തിധാമത്തിൽ എല്ലാ ആത്മാക്കളും
പവിത്രമായിരിക്കും. പവിത്രമായാൽ മാത്രമേ വീട്ടിലേക്ക് പോകാൻ സാധിക്കുകയുള്ളൂ.
മറ്റുള്ളവർക്കും ഈ വഴി തന്നെ പറഞ്ഞുകൊടുക്കണം. ബാബ വളരെ സഹജമായ യുക്തിയാണ്
പറഞ്ഞുതരുന്നത്, ശിവബാബയെ ഓർമ്മിക്കൂ. ഈയൊരു ബ്ലോട്ടിംഗ് പേപ്പർ മാത്രം വെക്കൂ
എന്നാൽ എല്ലാ പാപങ്ങളും വലിച്ചെടുക്കും. നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും.
മുഖ്യമായതും ഉയർന്നതുമായ കാര്യം പാവനമാവുക എന്നതാണ്. മനുഷ്യർ
പതിതമാകുമ്പോഴാണല്ലോ വിളിക്കുന്നത്, അല്ലയോ പതിത-പാവനാ വരൂ, വന്ന് എല്ലാവരെയും
പാവനമാക്കി മാറ്റി കൂടെകൊണ്ടുപോകൂ. എഴുതിയിട്ടുമുണ്ട്. സർവ്വാത്മാക്കളെയും
പാവനമാക്കി കൂടെകൊണ്ടുപോകുന്നു. പിന്നീട് ഒരു പതിതമായ ആത്മാവുമുണ്ടാവില്ല.
ആദ്യമാദ്യം സ്വർഗ്ഗവാസികൾ മാത്രമേ വരുകയുള്ളൂ എന്നും മനസ്സിലാക്കി തന്നിട്ടുണ്ട്.
ബാബ നൽകുന്ന മരുന്ന് എല്ലാവർക്കും വേണ്ടിയാണ്. ആരെ കണ്ടുമുട്ടുകയാണെങ്കിലും
അവർക്കും ഈ മരുന്ന് തന്നെ നൽകണം. നിങ്ങൾ പിതാവിന്റെ അടുത്തേക്കു പോകാൻ
ആഗ്രഹിക്കുന്നു എങ്കിൽ, ആത്മാവ് പതിതമാണ് അതിനാൽ പോകാൻ സാധിക്കില്ല. പാവനമായി
മാറിയാൽ പോകാം. അല്ലയോ ആത്മാക്കളേ, എന്നെ ഓർമ്മിക്കൂ എങ്കിൽ ഞാൻ കൊണ്ടുപോകാം
പിന്നീട് വീട്ടിൽ നിന്ന് നിങ്ങളെ സുഖത്തിന്റെ ലോകത്തിലേക്ക് കൊണ്ടുപോകാം
പിന്നീട് ലോകം പഴയതാകുമ്പോൾ നിങ്ങൾ ദുഃഖം അനുഭവിക്കുന്നു. ഞാൻ ആർക്കും ദുഃഖം
കൊടുക്കുന്നില്ല. ഓരോരുത്തരും അവനവനെ നോക്കണം ഞാൻ ഓർമ്മിക്കുന്നുണ്ടോ?
എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രത്തോളം സന്തോഷത്തിന്റെ ലഹരി വർദ്ധിക്കും. എത്ര
സഹജമായ മരുന്നാണ്. മറ്റൊരു സന്യാസിമാർക്കും ഈ മരുന്നിനെക്കുറിച്ചറിയില്ല.
എവിടെയും എഴുതി വെച്ചിട്ടില്ല. ഇത് തീർത്തും പുതിയ കാര്യമാണ്. പാപങ്ങളുടെ കണക്ക്
ശരീരത്തിലല്ല ഉള്ളത്. ഇത്രയും ചെറിയ ബിന്ദുവായ ആത്മാവിലാണ് മുഴുവൻ പാർട്ടും
അടങ്ങിയിട്ടുള്ളത്. ആത്മാവ് പതിതമാകുമ്പോൾ ശരീരത്തിലും അതിന്റെ പ്രഭാവമുണ്ടാകും.
ആത്മാവ് പാവനമാകുമ്പോൾ ശരീരവും പവിത്രമായത് ലഭിക്കുന്നു. ആത്മാവാണ് ദുഃഖിയും
സുഖിയുമാകുന്നത്. ശരീരത്തിന് മുറിവേൽക്കുമ്പോൾ ആത്മാവിനാണ് ദുഃഖമുണ്ടാകുന്നത്.
പറയാറുമുണ്ട്- ഇത് ദുഃഖിയായ ആത്മാവാണ്, സുഖിയായ ആത്മാവാണ്. ഇത്രയും ചെറിയ ഒരു
ആത്മാവ് എത്ര പാർട്ടാണ് അഭിനയിക്കുന്നത്, അത്ഭുതമല്ലേ! ബാബ സുഖം നൽകുന്നു.
അതിനാലാണ് ബാബയെ ഓർമ്മിക്കുന്നത്. ദുഃഖം നൽകുന്നത് രാവണനാണ്. ഏറ്റവും ആദ്യത്തേത്
ദേഹാഭിമാനമാണ്. ഇപ്പോൾ ബാബ മനസ്സിലാക്കി തരുന്നു, നിങ്ങൾക്ക് ആത്മാഭിമാനിയായി
മാറണം. ഇതിൽ വളരെയധികം പരിശ്രമമുണ്ട്. ബാബയ്ക്കറിയം സത്യമായ ഹൃദയത്തോടെ
യുക്തിയോടു കൂടി ഓർമ്മിക്കുന്നവർ കുറച്ചു പേർ മാത്രമാണ്. മധുബനിലിരുന്നിട്ടും
മറന്നുപോകുന്നു. അഥവാ ദേഹീഅഭിമാനിയാണെങ്കിൽ ഒരു പാപകർമ്മവും ചെയ്യില്ല. ബാബയുടെ
നിർദേശമാണ്, മോശമായതൊന്നും കേൾക്കരുത്, കാണരുത്.... ഇത്
കുരങ്ങന്മാർക്കുവേണ്ടി
യല്ലല്ലോ പറഞ്ഞിട്ടുളളത്! ഇത് മനുഷ്യർക്കുവേണ്ടിയാണ്.
മനുഷ്യൻ കുരങ്ങനെപ്പോലെയായതു
കൊണ്ടാണ് കുരങ്ങന്റെ ചിത്രമുണ്ടാക്കിയിരിക്
കുന്നത്.
മുഴുവൻ ദിവസവും വ്യർത്ഥ സംഭാഷണങ്ങളിൽ ഏർപ്പെടുന്നവർ ഒരുപാട് പേരുണ്ട്. അതിനാൽ
ബാബ മനസ്സിലാക്കിതരുന്നു, പരസ്പരം ദുഃഖം മാത്രം നൽകിക്കൊണ്ടിരിക്കുന്ന കുട്ടികളും
ചില സെന്ററുകളിലുണ്ട്. ചില നല്ല കുട്ടികൾ ബാബയുടെ ഓർമ്മയിലിരിക്കുന്നു.
മനസാവാചാകർമ്മണാ ആർക്കും ദുഃഖം നൽകരുതെന്ന് അവർ മനസ്സിലാക്കുന്നു. വാക്കുകളിലൂടെ
ആർക്കെങ്കിലും ദുഃഖം നൽകുകയാണെങ്കിൽ ദുഃഖിയായി മരിക്കും. ബാബ പറയുന്നു, നിങ്ങൾ
കുട്ടികൾക്ക് എല്ലാവർക്കും സുഖം കൊടുക്കണം. എല്ലാവരോടും ദേഹീഅഭിമാനിയായിരിക്കാൻ
പറയണം. ബാബയെ ഓർമ്മിക്കൂ. മറ്റൊരു പൈസയുടെയും കൊടുക്കൽ-വാങ്ങലിന്റെ കാര്യമില്ല.
സ്നേഹിയായ ബാബയെ മാത്രം ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ വികർമ്മങ്ങൾ ഭസ്മമാകും.
നിങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറും. ഭഗവാന്റെ വാക്കുകളാണ് - മൻമനാഭവ.
ബാബയെയും സമ്പത്തിനെയും ഓർമ്മിക്കൂ. മറ്റൊന്നും പരസ്പരം സംസാരിക്കരുത്. ബാബയെ
മാത്രം ഓർമ്മിക്കൂ. മറ്റുള്ളവരുടെ മംഗളം ചെയ്യൂ. നിങ്ങളുടെ അവസ്ഥ വളരെ
മധുരമുള്ളതായിരിക്കണം, നിങ്ങളെ ആര് കാണുകയാണെങ്കിലും അവർ പറയണം-ബാബയുടെ
കുട്ടികളും ബ്ലോട്ടിംഗ് പേപ്പറുകളാണ്. ഇപ്പോൾ അങ്ങനെയുള്ള അവസ്ഥ വന്നിട്ടില്ല.
ആരെങ്കിലും ബാബയോട് കുട്ടികളുടെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ പറയും,
ഇപ്പോൾ ബ്ലോട്ടിംഗ് പേപ്പറല്ല, കടലാസിനു സമാനം പോലുമായിട്ടല്ല. ബാബ എല്ലാ
സെന്ററുകളിലെയും കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുന്നു. ബോംബെയിൽ, കൽക്കത്തയിൽ
ഡെൽഹിയിൽ എല്ലാ സ്ഥലങ്ങളിലും കുട്ടികൾ ഉണ്ടല്ലോ! ഇന്നയാൾ ഒരുപാട് ശല്യം
ചെയ്യുന്നു എന്ന വാർത്തകളെല്ലാം ബാബയ്ക്ക് വരുന്നുണ്ട്. പുണ്യാത്മാവാക്കി
മാറ്റുന്നതിനു പകരം ഒന്നുകൂടി പാപാത്മാവാക്കി മാറ്റുന്നു. ബാബയോട് ആരെങ്കിലും
ചോദിക്കുകയാണെങ്കിൽ പെട്ടെന്ന് പറഞ്ഞു തരാൻ സാധിക്കും. ശിവബാബയ്ക്ക് എല്ലാം
അറിയാമല്ലോ. ബാബയുടെ അടുത്ത് എല്ലാ കണക്കുകളുമുണ്ട്. ബ്രഹ്മാബാബക്കും പറഞ്ഞു തരാൻ
സാധിക്കും. മുഖത്തിലൂടെ തന്നെ എല്ലാം അറിയാൻ സാധിക്കും. ഈ കുട്ടി ബാബയുടെ
ഓർമ്മയിൽ വളരെ മുഴുകിയിരിക്കുന്നു, ഇവരുടെ മുഖം തന്നെ സന്തോഷം നിറഞ്ഞ
ദേവതകളെപ്പോലെയാണ്. ആത്മാവ് സന്തോഷത്തിലാണെങ്കിൽ ശരീരവും സന്തോഷത്തിൽ കാണാൻ
സാധിക്കും. ശരീരത്തിന് ദുഃഖമുണ്ടാകുമ്പോൾ ആത്മാവിനും ദുഃഖത്തിന്റെ
അനുഭവമുണ്ടാകുന്നു. ഒരു കാര്യം എല്ലാവരെയും കേൾപ്പിച്ചുകൊണ്ടിരിക്കൂ, ശിവബാബ
പറയുകയാണ്, എന്നെ ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ പാപം ഇല്ലാതാകും. മനുഷ്യർ കൃഷ്ണ
ഭഗവാന്റെ വാക്കുകളാണെന്ന് എഴുതി വെച്ചു. കൃഷ്ണനെ ഒരുപാട് പേർ
ഓർമ്മിക്കാറുണ്ടല്ലോ എന്നാൽ ആരുടെയും പാപങ്ങൾ ഇല്ലാതാകുന്നില്ല, ഒന്നുകൂടി
പതിതമായി. ആരെയാണ് ഓർമ്മിക്കേണ്ടതെന്ന് അറിയുന്നില്ല, പരമാത്മാവിന്റെ
രൂപമെന്താണ്! അഥവാ സർവ്വവ്യാപിയെന്ന് പറയുന്നുവെങ്കിൽ ആത്മാവ് നക്ഷത്രത്തിനു
സമാനമായതുപോലെ പരമാത്മാവും നക്ഷത്രത്തിനു സമാനം തന്നെയായിരിക്കും.
എന്തുകൊണ്ടെന്നാൽ ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുന്നു, ഈ കണക്കിനു
നോക്കുകയാണെങ്കിലും ബിന്ദുവിനു സമാനം തന്നെയായിരിക്കും. ചെറിയ ഒരു ബിന്ദുവാണ്
പ്രവേശിക്കുന്നത്. എല്ലാ ബിന്ദുക്കളോടും (ആത്മാക്കളോടും) പറയുന്നു- കുട്ടികളേ,
എന്നെ ഓർമ്മിക്കൂ. കർമ്മേന്ദ്രിയങ്ങളിലൂടെയാണ് സംസാരിക്കുന്നത്.
കർമ്മേന്ദ്രിയങ്ങളില്ലാതെ ആത്മാവിന് ശബ്ദമുണ്ടാക്കാൻ സാധിക്കില്ല. ആത്മാവിന്റെയും
പരമാത്മാവിന്റെയും രൂപം ഒന്നാണല്ലോ എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കും.
പരമാത്മാവ് വലിയ ലിംഗമാണ് എന്നൊന്നും പറയാൻ സാധിക്കില്ല. ബാബ പറയുന്നു, ബാബയും
ബിന്ദുവാണ് എന്നാൽ പതിത-പാവനനാണ്. നിങ്ങൾ എല്ലാവരുടെയും ആത്മാവ് പതിതമാണ്. എത്ര
വ്യക്തമായ കാര്യമാണ്. ഇപ്പോൾ ദേഹീ-അഭിമാനിയായി അച്ഛനായ എന്നെ ഓർമ്മിക്കൂ,
മറ്റുളളവർക്കും വഴി പറഞ്ഞുകൊടുക്കൂ. ഞാൻ രണ്ടക്ഷരം മാത്രമേ പറയുന്നുള്ളൂ-
മൻമനാഭവ. പിന്നീട് അൽപം വിശദമായി പറയുന്നു- ഇത് ശാഖകളും ഉപശാഖകളുമാണ്. ആദ്യം
സതോപ്രധാനം, പിന്നെ സതോ, രജോ, തമോയിലേക്ക് വരുന്നു. പാപാത്മാവാകുന്നതിലൂടെ എത്ര
കറയാണ് പുരളുന്നത്! കറകളെല്ലാം എങ്ങനെ ഇല്ലാതാകും? ഗംഗാ സ്നാനത്തിലൂടെ പാപങ്ങൾ
ഇല്ലാതാകുന്നു എന്നാണ് മനുഷ്യർ മനസ്സിലാക്കുന്നത്. എന്നാൽ അത് ശരീരത്തിന്റെ
സ്നാനമാണ്. ആത്മാവ് ബാബയെ ഓർമ്മിക്കുന്നതിലൂടെ മാത്രമേ പാവനമാകൂ. ഇതിനെയാണ്
ഓർമ്മയുടെ യാത്ര എന്ന് പറയുന്നത്. എത്ര സഹജമായ കാര്യമാണ് ദിവസേന ബാബ
മനസ്സിലാക്കി തരുന്നത്. ഗീതയിലും ഇതിലാണ് ഊന്നൽ കൊടുത്തിട്ടുള്ളത്-മൻമനാഭവ.
സമ്പത്ത് ലഭിക്കുക തന്നെ ചെയ്യും. എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ പാപങ്ങൾ
ഇല്ലാതാകും. ബാബ അവിനാശിയായ ബ്ലോട്ടിംഗ് പേപ്പറാണല്ലോ! ബാബ പറയുന്നു-എന്നെ
ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ പാവനമായി മാറുന്നു. പിന്നീട് രാവണൻ പതിതമാക്കുന്നു
അപ്പോൾ ഇങ്ങനെയൊരു അച്ഛനെ ഓർമ്മിക്കണമല്ലോ! ചിലർ ഓർമ്മിക്കുന്നതേയില്ല, അവരുടെ
അവസ്ഥയെന്തായിത്തീരും! ബാബ പറയുന്നു- കുട്ടികളേ, മറ്റെല്ലാ കാര്യങ്ങളും
ഉപേക്ഷിക്കൂ. കേവലം ഒരേയൊരു കാര്യമാണുളളത്, ദേഹിഅഭിമാനിയാകൂ എന്നെ ഓർമ്മിക്കൂ.
ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നതെന്ന് അറിയാമല്ലോ.
ആത്മാവ് തന്നെയാണ് ദുഃഖവും സുഖവും അനുഭവിക്കുന്നത്. ഒരിക്കലും പരസ്പരം ഹൃദയത്തെ
ദുഃഖിപ്പിക്കരുത്. പരസ്പരം സുഖം നൽകണം. നിങ്ങളുടെ ജോലി തന്നെ ഇതാണ്. പരസ്പരം
ദുഃഖം നൽകുന്ന ഒരുപാട് പേരുണ്ട്. പരസ്പരം ദേഹത്തിൽ കുടുങ്ങിപ്പോകുന്നു. മുഴുവൻ
ദിവസവും പരസ്പരം ഓർമ്മിച്ചുകൊണ്ടിരിക്കുന്നു. മായയും ശക്തിശാലിയാണ്. ബാബ
പേരെടുത്ത് പറയുന്നില്ല, അതിനാലാണ് ബാബ പറയുന്നത് കുട്ടികളേ, ദേഹീഅഭിമാനിയായി
ഭവിക്കൂ. ജ്ഞാനം വളരെ സഹജമാണ്. ഓർമ്മയിൽ തന്നെയാണ് ബുദ്ധിമുട്ട്. മറ്റ് പഠിപ്പ്
15-20 വർഷങ്ങൾ പഠിക്കുന്നു. അതിൽ എത്ര വിഷയങ്ങളാണുണ്ടാവുക. എന്നാൽ ഈ ജ്ഞാനം വളരെ
സഹജമാണ്. ഡ്രാമയെക്കുറിച്ച് അറിയുക എന്നത് ഒരു കഥപോലെയാണ്. മുരളി വായിക്കുക
എന്നതും വലിയ കാര്യമൊന്നുമല്ല. ഓർമ്മയിൽ തന്നെയാണ് പ്രയത്നം. ബാബ ഡ്രാമ എന്നേ
പറയൂ. എങ്കിലും പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കൂ. ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ
അപ്പോൾ യോഗ അഗ്നിയിലൂടെ നിങ്ങളുടെ പാപങ്ങൾ ഭസ്മമാകും. നല്ല-നല്ല കുട്ടികൾ പോലും
ഇതിൽ തോറ്റുപോകുന്നു. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരിക്കലും
ആരുടെയും ഹൃദയത്തെ ദുഃഖിപ്പിക്കരുത്. എല്ലാവർക്കും സുഖം നൽകണം. ഒരേയൊരു ബാബയുടെ
ഓർമ്മയിലിരുന്ന് മറ്റുള്ളവരെയും ഓർമ്മിപ്പിക്കണം.
2) പാപങ്ങളുടെ കറ
ഇല്ലാതാക്കുന്നതിനുവേണ്ടി ദേഹീഅഭിമാനിയായി മാറി അവിനാശി ബ്ലോട്ടിംഗ് പേപ്പറായ
ബാബയെ ഓർമ്മിക്കണം. സർവ്വരുടെയും മംഗളമുണ്ടാകുന്ന തരത്തിൽ തന്റെ അവസ്ഥ വളരെ
മധുരമായിരിക്കണം.
വരദാനം :-
തന്റെ
ശ്രേഷ്ഠതയിലൂടെ നവീനതയുടെ കൊടി പാറിക്കുന്ന ശക്തി സ്വരൂപരായി ഭവിക്കട്ടെ
ഇപ്പോൾ സമയാനുസരണം
ശക്തിരൂപത്തിന്റെ പ്രഭാവം മറ്റുള്ളവർക്കു മേൽ വീഴ്ത്തുമ്പോൾ അന്തിമപ്രത്യക്ഷത
സമീപം കൊണ്ടുവരാം. സ്നേഹത്തെയും സഹയോഗത്തെയും പ്രത്യക്ഷമാക്കിയാൽ ഇങ്ങനെ
സേവനത്തിന്റെ കണ്ണാടിയിൽ ശക്തിരൂപത്തിന്റെ അനുഭവം ചെയ്യിക്കൂ. എപ്പോഴാണോ തന്റെ
ശ്രേഷ്ഠതയിലൂടെ ശക്തിരൂപത്തിന്റെ നവീനതയുടെ കൊടി പാറിക്കുമെങ്കിൽ അപ്പോൾ
പ്രത്യക്ഷതയുണ്ടാകും. തന്റെ ശക്തിസ്വരൂപത്തിലൂടെ സർവശക്തിവാൻ അച്ഛന്റെ
സാക്ഷാത്കാരം ചെയ്യിക്കൂ.
സ്ലോഗന് :-
മനസാ
ശക്തികളിലൂടെയും കർമത്തിലൂടെയും ഗുണങ്ങളുടെ ദാനം ചെയ്യുക തന്നെയാണ് മഹാദാനം
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ
ബാബയ്ക്ക് കുട്ടികളിൽ
പൂർണവിശ്വാസമുണ്ട്- എന്റെ ഇതേ കുട്ടികളാണ് വിഘ്നവിനാശക ആത്മാക്കൾ,
പൂജ്യആത്മാക്കൾ. ഈ കുട്ടികൾ ബാബയെക്കാളും മുന്നിലാണ്. നിമിത്തമായി സദാ ബാബയെ
പോലും നിശ്ചിന്തമാക്കുന്നവരാണ്, സദാ സന്തോഷവാർത്ത കേൾപ്പിക്കുന്നവരായ ഓരോരുത്തരും
വിശേഷമാണ്. സ്വയത്തിലും ഇങ്ങനെ വിശ്വാസം വെച്ച് സ്മൃതിസ്വരൂപത്തിൽ കഴിയൂ എങ്കിൽ
വിജയിയായി മാറും.