28.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-ബാബക്ക് സമാനം സ്നേഹിയായി മാറുന്നതിനു വേണ്ടി സ്വയത്തെ ആത്മാവ് ബിന്ദു എന്ന് മനസ്സിലാക്കി ബിന്ദുവാകുന്ന ബാബയെ ഓർമ്മിക്കൂ.

ചോദ്യം :-
ഓർമ്മയിലിരിക്കാനുള്ള ഗുപ്തവും കഠിനവുമായ പ്രയത്നം ഓരോ കുട്ടികളും ചെയ്യണം എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാൽ ഓർമ്മിക്കാതെ ആത്മാവ് പാപാത്മാവിൽ നിന്ന് പുണ്യാത്മാവായി മാറുകയില്ല. ഗുപ്തമായ ഓർമ്മയിലിരുന്ന് ദേഹീ-അഭിമാനിയായി മാറിയാലേ വികർമ്മം വിനാശമാകുകയുള്ളൂ. ധർമ്മരാജന്റെ ശിക്ഷകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ഓർമ്മ തന്നെയാണ്. മായയുടെ കൊടുങ്കാറ്റ് ഓർമ്മയിൽ തന്നെയാണ് വിഘ്നമുണ്ടാക്കുന്നത്. അതിനാൽ ഓർമ്മയുടെ ഗുപ്തമായ പരിശ്രമം ചെയ്യൂ. അപ്പോൾ മാത്രമേ ലക്ഷ്മീ-നാരായണനെപ്പോലെ സ്നേഹിയായി മാറാൻ സാധിക്കുകയുള്ളൂ.

ഗീതം :-
ഓം നമഃശിവായ.....

ഓംശാന്തി.  
ഇത് സർവ്വാത്മാക്കളുടെയും അച്ഛന്റെ മഹിമയാണ്. ഓർമ്മിക്കുന്നത് ഭഗവാനെയാണ് അർത്ഥം അച്ഛനെയാണ്. ഭഗവാനെത്തന്നെയാണ് മാതാവെന്നും പിതാവെന്നും പറയുന്നത്. ഈശ്വരൻ പിതാവാണെന്നും (ഗോഡ്ഫാദർ)പറയാറുണ്ട്. എല്ലാ മനുഷ്യരേയും ഗോഡ്ഫാദർ എന്ന് പറയാൻ സാധിക്കില്ല. ബാബ എന്ന് ലൗകീക അച്ഛനേയും പറയാറുണ്ട്. എന്നാൽ ലൗകീക അച്ഛൻ പോലും പാരലൗകീക അച്ഛനെയാണ് ഓർമ്മിക്കുന്നത്. വാസ്തവത്തിൽ ആത്മാവാണ് ഓർമ്മിക്കുന്നത്. ആത്മാവ് തന്നെയാണ് ലൗകീക അച്ഛനേയും ഓർമ്മിക്കുന്നത്. ആത്മാവിന് തന്റെ രൂപത്തേയും കർത്തവ്യത്തേയും അറിയില്ല. ആത്മാവിന് അവനവനെക്കുറിച്ച് തന്നെ അറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഈശ്വരനാകുന്ന പിതാവിനെ അറിയുന്നത്. തന്റെ ലൗകീക അച്ഛനെ എല്ലാവർക്കും അറിയാം, അച്ഛനിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ഇല്ലായെന്നുണ്ടെങ്കിൽ എന്തിനാണ് ഓർമ്മിക്കുന്നത്! പാരലൗകീക അച്ഛനിൽ നിന്ന് തീർച്ചയായും സമ്പത്ത് ലഭിക്കുന്നു. പറയുന്നു- അല്ലയോ ഈശ്വരനാകുന്ന പിതാവേ. ഈശ്വരനാകുന്ന പിതാവിൽ നിന്ന് ദയ, ക്ഷമയെല്ലാം യാചിക്കുന്നു കാരണം പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ആത്മാവിനെ അറിയുക പിന്നെ പരമാത്മാവിനെ അറിയുക എന്നത് ബുദ്ധിമുട്ടുള്ള വിഷയമാണ്. ഏറ്റവും എളുപ്പവും ഏറ്റവും ബുദ്ധിമുട്ടുളളതും. എത്ര തന്നെ സയൻസെല്ലാം പഠിച്ച് ചന്ദ്രനിലേക്ക് പോകുന്നുണ്ടെങ്കിലും ഈ ജ്ഞാനത്തിന്റെ മുന്നിൽ അതെല്ലാം തുച്ഛമാണ്. സ്വയത്തേയും ബാബയേയും അറിയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ബ്രഹ്മാകുമാരൻ-കുമാരി എന്ന് അറിയപ്പെടുന്ന കുട്ടികളും സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കണം. ആത്മാവാകുന്ന ഞാൻ ബിന്ദുവാണ്. നമ്മുടെ അച്ഛനും ബിന്ദുവാണ്-ഇതാണ് മറക്കുന്നത്. ബുദ്ധിമുട്ടുള്ള വിഷയവും ഇതാണ് സ്വയത്തെ ആത്മാവാണെന്നതു മറക്കുകയാണെങ്കിൽ അച്ഛനെ ഓർമ്മിക്കുന്നതും മറക്കുന്നു. ദേഹീഅഭിമാനിയായി മാറാനുള്ള അഭ്യാസമില്ല. ബിന്ദുവാകുന്ന ആത്മാവിൽത്തന്നെയാണ് 84 ജന്മങ്ങളുടെ പാർട്ടടങ്ങിയിട്ടുളളത്. ആത്മാവാകുന്ന ഞാൻ വ്യത്യസ്ത ശരീരമെടുത്താണ് പാർട്ടഭിനയിക്കുന്നത്. ഇതാണ് ഇടക്കിടക്ക് മറന്നു പോകുന്നത്. ഇതു തന്നെയാണ് മുഖ്യമായി മനസ്സിലാക്കാനുള്ളത്. ആത്മാ- പരമാത്മാവിന്റെ ജ്ഞാനത്തെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞാൽ ബാക്കിയെല്ലാ ജ്ഞാനവും ബുദ്ധിയിലേക്ക് വരും. നമ്മൾ 84 ജന്മങ്ങൾ എടുക്കുന്നു. സൂര്യവംശിയും ചന്ദ്രവംശിയുമായി മാറുന്നു. ഈ ചക്രം വളരെ സഹജമാണ്. മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ചക്രത്തെ മനസ്സിലാക്കുന്നതിനെക്കാളും ലാഭം, സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിച്ച് അച്ഛനെ ഓർമ്മിക്കുന്നതിലാണുള്ളത്. ആത്മാവാകുന്ന ഞാൻ നക്ഷത്രമാണ്. പിന്നെ ബാബയും അതി സൂക്ഷ്മമായ നക്ഷത്രമാണ്. ബാബ തന്നെയാണ് സദ്ഗതി ദാതാവ്. ബാബയെ ഓർമ്മിക്കുന്നതിലൂടെ തന്നെയാണ് വികർമ്മങ്ങൾ വിനാശമാകുന്നത്. ഈ രീതിയിൽ ആരും നിരന്തരമായി ഓർമ്മിക്കുന്നില്ല. ദേഹീഅഭിമാനിയായി മാറുന്നില്ല. ഇടക്കിടക്ക് ഞാൻ ആത്മാവാണ് എന്ന് ഓർമ്മയുണ്ടാകണം. ബാബയുടെ നിർദേശമാണ്-എന്നെ ഓർമ്മിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമാകും. ബിന്ദുവാകുന്ന ഞാൻ ഈ സാകാര ലോകത്തിൽ പാർട്ട്ധാരിയായി മാറിയിരിക്കുകയാണ്. എന്നിൽ അഞ്ച് വികാരങ്ങളുടെ കറയുണ്ട്. ഇരുമ്പ് യുഗത്തിലാണ്. ഇപ്പോൾ സ്വർണ്ണിമ ലോകത്തിലേക്ക് പോകണം. അതിനാൽ ബാബയെ വളരെ സ്നേഹത്തോടുകൂടി ഓർമ്മിക്കണം. ഈ രീതിയിൽ ബാബയെ ഓർമ്മിക്കുകയാണെങ്കിൽ കറ ഇല്ലാതാകും. ഇതാണ് പരിശ്രമം. സേവനത്തിന്റെ വാർത്തകൾ ഒരുപാട് കേൾപ്പിക്കുന്നുണ്ട്. ഇന്ന് ഈ സേവനം ചെയ്തു, ഒരുപാട് പ്രഭാവിതരായി എന്നാൽ ശിവബാബ മനസ്സിലാക്കുന്നു, ആത്മാ-പരമാത്മാവിന്റെ ജ്ഞാനത്തിൽ ആരും പ്രഭാവിതരായിട്ടില്ല. ഭാരതം എങ്ങിനെയാണ് നരകവും സ്വർഗ്ഗമായി മാറുന്നത്. എങ്ങിനെയാണ് 84 ജന്മങ്ങൾ എടുക്കുന്നത്. എങ്ങിനെയാണ് സതോ,രജോ, തമോയിലേക്ക് വരുന്നത്. ഇത് മാത്രം കേട്ട് പ്രഭാവിതരാകുന്നു. പരമാത്മാവ് നിരാകാരനാണെന്നും മനസ്സിലാക്കുന്നു. പിന്നെ ഞാൻ ആത്മാവാണ്, എന്നിൽ 84 ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുണ്ട്, ബാബയും ബിന്ദുവാണ്. ബാബയിൽ മുഴുവൻ ജ്ഞാനവുമുണ്ട്. ബാബയെ ഓർമ്മിക്കണം. എന്നീ കാര്യങ്ങളെക്കുറിച്ച് ആരും തന്നെ മനസ്സിലാക്കുന്നില്ല. മുഖ്യമായ കാര്യം മനസ്സിലാക്കുന്നില്ല. ലോകത്തിന്റെ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ജ്ഞാനം ബാബ തന്നെയാണ് നൽകുന്നത്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമുണ്ടാകണമെന്ന് ഗവൺമെന്റും ആഗ്രഹിക്കുന്നു. ഇത് അതിനെക്കാളും സൂക്ഷ്മമായ കാര്യമാണ്. ആത്മാവ് എന്താണ്. ആത്മാവിൽ എങ്ങനെയാണ് 84 ജന്മങ്ങളുടെ പാർട്ടുള്ളത്. പാർട്ടും അവിനാശിയാണ്. വികർമ്മങ്ങളെ നശിപ്പിക്കുന്നതിനായി സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുക, ഈ യോഗാഗ്നിയിൽ ആരും മുഴുകാറില്ല. ഈ ഓർമ്മയിൽ ഇരിക്കുകയാണെങ്കിൽ വളരെ സ്നേഹിയായി മാറും. ഈ ലക്ഷ്മീ-നാരായണൻ എത്ര സ്നേഹിയാണെന്ന് നോക്കൂ! ഇവിടുത്തെ മനുഷ്യർ എങ്ങനെയാണെന്ന് നോക്കൂ ! മനുഷ്യർ സ്വയം ഞങ്ങളിൽ ഒരു ഗുണവുമില്ലെന്ന് പറയുന്നു. ഞങ്ങൾ മോശമാണ്, താങ്കൾ ശുദ്ധമാണ്. സ്വയം ആത്മാവണെന്ന് നിശ്ചയിച്ച് ബാബയെ ഓർമ്മിക്കുമ്പോൾ മാത്രമെ സഫലത ലഭിക്കുകയുള്ളൂ. ഇല്ലായെന്നുണ്ടെങ്കിൽ വളരെ കുറച്ചു സഫലത മാത്രമെ ലഭിക്കുകയുള്ളൂ. ചിലർ സ്വയം തന്നിൽ ഒരുപാട് ജ്ഞാനമുണ്ടെന്ന് മനസ്സിലാക്കുന്നു. ഞങ്ങൾക്ക് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമറിയാം എന്ന് പറയുന്നു. എന്നാൽ യോഗത്തിന്റെ ചാർട്ടിനെക്കുറിച്ച് പറയുന്നില്ല. ഈ അവസ്ഥയിൽ ഇരിക്കുന്നവർ വളരെ കുറവാണ്. അർത്ഥം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുവാനുളള അഭ്യാസം അധികംപേർക്കും ഇല്ല. ബാബ മനസ്സിലാക്കുന്നു-കുട്ടികൾ വെറും ജ്ഞാനത്തിന്റെ ചക്രം മാത്രമാണ് ബുദ്ധിയിൽ കറക്കുന്നത്. ബാക്കി, ഞാൻ ആത്മാവാണ്, ബാബയുമായി യോഗം വെക്കണം അതിലൂടെ ഇരുമ്പ് യുഗത്തിൽ നിന്നും സ്വർണ്ണിമയുഗത്തിലേക്ക് പോകും, ആത്മാവാകുന്ന എനിക്ക് ബാബയെ അറിയണം. ബാബയുടെ ഓർമ്മയിൽ തന്നെ കഴിയണം. ഈ അഭ്യാസം ഒരുപാട് പേർക്ക് കുറവാണ്. ഒരുപാട് പേർ വരുന്നുമുണ്ട്. നല്ലത്-നല്ലത് എന്ന് പറയുന്നുണ്ട്. എന്നാൽ അവർക്ക് ഉള്ളിൽ എത്ര കറയുണ്ടെന്ന് അറിയാൻ സാധിക്കില്ല. സുന്ദരനിൽ നിന്ന് ശ്യാമനായി മാറി. ഇനി എങ്ങനെ സുന്ദരനായി മാറും? ഇതാർക്കും അറിയില്ല. കേവലം ചരിത്രവും ഭൂമിശാസ്ത്രവും അറിയുക എന്നതല്ല. എങ്ങനെ പാവനമായി മാറും? ശിക്ഷയനുഭവിക്കാതിരി
ക്കാനുള്ള വഴിയാണ്- ഓർമ്മയിലിരിക്കുക. യോഗം ശരിയല്ല എന്നുണ്ടെങ്കിൽ പിന്നെ ധർമ്മരാജന്റെ ശിക്ഷകൾ അനുഭവിക്കേണ്ടതായി വരും. ഓർമ്മയുടെ വിഷയം വളരെ വലുതാണ്. ഈ വിഷയത്തെ ആർക്കും പഠിക്കാൻ സാധിക്കില്ല. ജ്ഞാനത്തിൽ സ്വയത്തെ മിഥ്യാജ്ഞാനിയെന്ന് മനസ്സിലാക്കിയിരിക്കുന്നു. ഇതിൽ ഒരു സംശയവുമില്ല. മുഖ്യമായ കാര്യം യോഗത്തിന്റേതാണ്. യോഗത്തിൽ ഒരുപാട് പേർ പാകപ്പെടാത്തവരുണ്ട്. അതിനാൽ ബാബ പറയുന്നു- ശ്രദ്ധയോടെ ഇരിക്കൂ. വെറും പണ്ഡിതരാകരുത്. ആത്മാവാകുന്ന എനിക്ക് ബാബയെ ഓർമ്മിക്കണം. ബാബ നിർദേശം നൽകിയിട്ടുണ്ട്-മൻമനാഭവ. ഇതാണ് മഹാമന്ത്രം. സ്വയത്തെ നക്ഷത്രമാണെന്ന് മനസ്സിലാക്കൂ, ബാബയേയും നക്ഷത്രമാണെന്ന് മനസ്സിലാക്കൂ, പിന്നീട് ബാബയെ ഓർമ്മിക്കൂ. അച്ഛന്റെ വലിയ രൂപമല്ല മുന്നിൽ വരുന്നത്. അതിനാൽ ദേഹീഅഭിമാനിയായി മാറുന്നതിൽത്തന്നെയാണ് പരിശ്രമമുള്ളത്. ഒരാളാണ് വിശ്വത്തിലെ മഹാരാജാവും മഹാറാണിയുമായി മാറുന്നത് പിന്നീട് അവർക്ക് ലക്ഷക്കണക്കിന് പ്രജകളുണ്ടാകുന്നു. ഒരുപാട് പ്രജകളുണ്ടല്ലോ. ചരിത്രത്തേയും ഭൂമിശാസ്ത്രത്തേയും അറിയുക എന്നത് സഹജമാണ് എന്നാൽ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുമ്പോൾ മാത്രമെ പാവനമായി മാറുകയുള്ളൂ. ഈ അഭ്യാസം വളരെ ബുദ്ധിമുട്ടാണ്. ഓർമ്മിക്കാൻ ഇരിക്കുമ്പോൾ ഒരുപാട് കൊടുങ്കാറ്റ് വന്ന് വിഘ്നമുണ്ടാക്കുന്നു. അര മണിക്കൂർ ഏകരസമായി ഇരിക്കുക എന്നതു പോലും വളരെ ബുദ്ധിമുട്ടാണ്. ഇടക്കിടക്ക് മറന്നു പോകുന്നു. ഇതിൽ സത്യം-സത്യമായ ഗുപ്തമായ പരിശ്രമമുണ്ട്. ചക്രത്തിന്റെ രഹസ്യമറിയാൻ സഹജമാണ്. പക്ഷേ ദേഹീഅഭിമാനിയായി ബാബയെ ഓർമ്മിച്ച് കർമ്മത്തിലേക്ക് വരുന്നത് പലർക്കും ബുദ്ധിമുട്ടാണ്. ബാബയുടെ ഓർമ്മയിലൂടെ മാത്രമെ നിങ്ങൾ പാവനമായി മാറൂ. നിരോഗിയായ ശരീരവും ഉയർന്ന ആയുസ്സും ലഭിക്കും. ലോകത്തിന്റെ ചരിത്രത്തെയും ഭൂമിശാസ്ത്രത്തെക്കുറിച്ചും പറഞ്ഞു കൊടുക്കുന്നതിലൂടെ മാത്രം മാലയിലെ മുത്തായി മാറില്ല. ഓർമ്മയിലൂടെ മാത്രമേ മാലയിലെ മുത്തായി മാറുകയുള്ളൂ. ഇത്രക്കും ആരും തന്നെ പരിശ്രമിക്കാറില്ല. നമ്മൾ ഓർമ്മയിൽ ഇരിക്കുന്നില്ല എന്ന് സ്വയവും മനസ്സിലാക്കുന്നില്ല. നല്ല-നല്ല മഹാരഥികൾ ഈ കാര്യത്തിൽ അയവുള്ളവരാണ്. മുഖ്യമായ കാര്യം മനസ്സിലാക്കിക്കൊടുക്കാൻ അറിയുന്നില്ല. ഈ കാര്യം ബുദ്ധിമുട്ട് തന്നെയാണ്. കൽപത്തിന്റെ ആയുസ്സ് മനുഷ്യർ നീട്ടി എഴുതി. നിങ്ങൾ അയ്യായിരം വർഷങ്ങളാണെന്ന് തെളിയിക്കുന്നു. എന്നാൽ ആത്മാ- പരമാത്മാവിന്റെ രഹസ്യമൊന്നും അറിയുന്നില്ല, ഓർമ്മിക്കുന്നില്ല, അതുകൊണ്ടാണ് അവസ്ഥ ചഞ്ചലപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരുപാട് ദേഹാഭിമാനമുണ്ട്. ദേഹീഅഭിമാനിയായാൽ മാത്രമേ മാലയിലെ മുത്തായി മാറാൻ സാധിക്കുകയുള്ളൂ. അല്ലാതെ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കി ക്കൊടുക്കുന്നതിലൂടെ
യൊന്നും നമ്മൾ മാലയിലെ മുത്തായി മാറുന്നില്ല. ചെറിയ ഒരു ആത്മാവിൽ 84 ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുണ്ട്. ഈ കാര്യത്തെ ആദ്യമാദ്യം ബുദ്ധിയിലേക്ക് കൊണ്ടുവരണം പിന്നീട് ചക്രത്തെ ഓർമ്മിക്കണം. മുഖ്യമായ കാര്യം യോഗത്തിന്റേയാണ്. യോഗി അവസ്ഥ വേണം. പാപാത്മാവിൽ നിന്ന് പുണ്യാത്മാവായി മാറണം. ആത്മാവ് യോഗത്തിലൂടെയാണ് പവിത്രമാകുന്നത്. യോഗബലമുള്ളവർക്ക് തന്നെയാണ് ധർമ്മരാജന്റെ അടിയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കൂ. ഈ പരിശ്രമം വളരെ ബുദ്ധിമുട്ടിയാണ് ഉണ്ടാകുന്നത്. മായയുടെ കൊടുങ്കാറ്റും ഒരുപാട് വരും. ഇത് വളരെ ഗുപ്തമായ കഠിന പരിശ്രമമാണ്. ലക്ഷ്മീ-നാരായണനായി മാറുക എന്നത് ചിറ്റമ്മയുടെ വീട്ടിലേക്കു പോകുന്ന പോലെ എളുപ്പമുളള കാര്യമല്ല. ഈ അഭ്യാസമുണ്ടായാൽ പിന്നെ നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയുടെ ഓർമ്മ വന്നുകൊണ്ടിരിക്കും. ഇതിനെത്തന്നെയാണ് യോഗമെന്ന് പറയുന്നത്. പിന്നെ ഈ ജ്ഞാനത്തിന്റെ കാര്യങ്ങളെ ചെറിയ-ചെറിയ കുട്ടികൾക്കുപോലും മനസ്സിലാക്കാൻ സാധിക്കും. ചിത്രങ്ങളിൽ എല്ലാ യുഗങ്ങളുമുണ്ട്. ഇത് സാധാരണമാണ്. എന്തെങ്കിലും കാര്യം ആരംഭിക്കുന്നതിനു മുമ്പായി സ്വസ്തിക് വരക്കുന്നു. ഇത് സത്യയുഗം,ത്രേതായുഗത്തി
ന്റെ....അടയാളമാണ്. പിന്നീട് മുകളിൽ ചെറിയ സംഗമയുഗം. അതിനാൽ ആദ്യം സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓർമ്മിച്ചു കൊണ്ടിരിക്കുകയാ
ണെങ്കിൽ മാത്രമേ ശാന്തി വ്യാപിക്കൂ. യോഗത്തിലൂടെ വികർമ്മങ്ങൾ വിനാശമാകും. മുഴുവൻ ലോകവും ആത്മാ-പരമാത്മാവിനെക്കുറിച്ച് മറന്നു പോയിരിക്കുകയാണ്. ചിലർ പറയുന്നു-പരമാത്മാവ് ആയിരം സൂര്യനേക്കാൾ തേജോമയമാണ്. എന്നാൽ ഇതെങ്ങനെ സംഭവിക്കും. പറയുന്നുണ്ടല്ലോ-ആത്മാവ് തന്നെയാണ് പരമാത്മാവെങ്കിൽ രണ്ടും ഒന്നായില്ലേ. ചെറുതും വലുതും എന്ന വ്യത്യാസമുണ്ടാകില്ല. ഇതും മനസ്സിലാക്കിക്കൊടുക്കണം. ആത്മാവിന്റെ രൂപം ബിന്ദുവാണ്. ആത്മാവ് തന്നെയാണ് പരമാത്മാവെങ്കിൽ പരമാത്മാവും ബിന്ദുവല്ലേ. ഇതിൽ വ്യത്യാസമുണ്ടാകില്ല. എല്ലാവരും പരമാത്മാവായെങ്കിൽ എല്ലാവരും രചയിതാവായി മാറി. എല്ലാവരുടെയും സദ്ഗതി ചെയ്യുന്നത് ഒരു ബാബയാണല്ലോ. പിന്നെ എല്ലാവർക്കും അവനവന്റെ പാർട്ട് ലഭിച്ചിട്ടുണ്ട്. ഇത് ബുദ്ധിയിൽ ഉറപ്പിക്കണം. മനസ്സിലാക്കേണ്ട കാര്യമാണ്. ബാബ പറയുന്നു- എന്നെ ഓർമ്മിക്കൂ എന്നാൽ കറ ഇല്ലാതാകും. ഇത് പരിശ്രമമാണ്. ഒന്ന് പകുതി കൽപമായി ദേഹ-അഭിമാനിയായിരുന്നു. സത്യയുഗത്തിൽ ദേഹിഅഭിമാനിയായിട്ടും ബാബയെ അറിയില്ല. ജ്ഞാനത്തെ അറിയില്ല. ഈ സമയം നിങ്ങൾക്ക് ലഭിക്കുന്ന ജ്ഞാനം പിന്നീട് അപ്രത്യക്ഷമാകുന്നു. നമ്മൾ, ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുന്നു എന്ന ജ്ഞാനം മാത്രമാണ് സത്യയുഗത്തിൽ ഉണ്ടായിരിക്കുക. പാർട്ടഭിനയിക്കുന്നു. ഇതിൽ ചിന്തയുടെ കാര്യമെന്താണ്? ഓരോരുത്തർക്കും അവനവന്റെ പാർട്ട് അഭിനയിക്കണം. കരയുന്നതിലൂടെ എന്താണ് ലാഭം? ഇങ്ങനെ എന്തെങ്കിലും മനസ്സിലാക്കുകയാ
ണെങ്കിൽ അവർക്ക് ശാന്തിയുണ്ടാകും. സ്വയം മനസ്സിലാക്കിയാൽ മറ്റുള്ളവർക്കും മനസ്സിലാക്കിക്കൊടുക്കും. കരയുന്നതിലൂടെ മരിച്ച് പോയവർ തിരികെ വരുമോ എന്ന് മുതിർന്നവർ ചോദിക്കാറുണ്ട്. ശരീരം വിട്ട് ആത്മാവ് പോയിയെങ്കിൽ പിന്നെ കരയേണ്ട കാര്യമെന്താണ്? അജ്ഞാന കാലത്തിലും ഇങ്ങനെ മനസ്സിലാക്കുന്നു. ആത്മാവും പരമാത്മാവും എന്താണെന്ന് അവർക്കറിയില്ലല്ലോ. ആത്മാവിലാണ് കറ പറ്റുന്നത്. മനുഷ്യർ മനസ്സിലാക്കുന്നു ആത്മാവ് നിർലേപമാണെന്ന്. അതിനാൽ ഇതെല്ലാം വളരെ സൂക്ഷ്മമായ കാര്യമാണ്. ബാബക്കറിയാം ഒരുപാട് കുട്ടികൾക്ക് ഓർമ്മ നിലനിൽക്കുന്നില്ല. എന്നാൽ ഇതിലൂടെ മാത്രം എന്താണ് സംഭവിക്കുക! ഒരുപാട് പ്രഭാവിതരായി എങ്കിൽ ഇതിലൂടെ അവരുടെയൊന്നും മംഗളമുണ്ടായില്ലല്ലോ. ആത്മാവിന്റെയും പരമാത്മാവിന്റെയും പരിചയം ലഭിക്കുമ്പോൾ മാത്രമെ നമ്മൾ പരമാത്മവിന്റെ കുട്ടികളാണെന്ന് മനസ്സിലാക്കുകയുള്ളൂ. ബാബ തന്നെയാണ് പതീത-പാവനൻ. നമ്മളെ വന്ന് ദുഃഖത്തിൽ നിന്ന് മോചിപ്പിക്കുന്നു. പരമാത്മാവും ബിന്ദുവാണ്. അതിനാൽ ബാബയെ നിരന്തരം ഓർമ്മിക്കണം. പിന്നെ ചരിത്രവും ഭൂമിശാസ്ത്രവുമറിയുക എന്നത് വലിയ കാര്യമല്ല. എല്ലാവരും മനസ്സിലാക്കാൻ വരും എന്നാൽ നമ്മൾ ആത്മാവാണെന്ന അവസ്ഥയിൽ മുഴുകിയിരിക്കുന്നതിൽ പരിശ്രമമുണ്ട്. ആത്മാവിന്റെയും പരമാത്മാവിന്റെയും കാര്യം നിങ്ങൾക്ക് ബാബ തന്നെയാണ് വന്ന് മനസ്സിലാക്കിത്തരുന്നത്. സൃഷ്ടിയുടെ ചക്രം സഹജമാണ്. എത്രത്തോളം സാധിക്കുന്നുവോ ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ദേഹീഅഭിമാനിയായി ഇരിക്കാനുള്ള പരിശ്രമം ചെയ്യണം. ദേഹീഅഭിമാനികളായവർ വളരെ ശാന്തമായി ഇരിക്കും. എനിക്ക് ശാന്തിയിലേക്ക് പോകണമെന്ന് മനസ്സിലാക്കുന്നുണ്ട്. നിരാകാരിയായ ലോകത്തിൽ ചെന്ന് വസിക്കണം. നമ്മുടെ പാർട്ട് ഇപ്പോൾ പൂർത്തിയായി. അച്ഛന്റെ രൂപം ചെറിയ ഒരു ബിന്ദുവാണെന്ന് മനസ്സിലാക്കണം. വലിയ ലിംഗമൊന്നുമല്ല. ബാബ വളരെ ചെറുതാണ്. ബാബ തന്നെയാണ് നോളേജ്ഫുള്ളും സർവ്വരുടെയും സദ്ഗതി ദാതാവും. ആത്മാവാകുന്ന ഞാനും നോളേജ്ഫുള്ളായി മാറുകയാണ്. ഇങ്ങനെയുള്ള ചിന്തകളുണ്ടാകുമ്പോൾ മാത്രമേ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കുകയുള്ളൂ. ലോകത്തിലാരും ആത്മാവിനെയോ പരമാത്മാവിനെയോ അറിയുന്നില്ല.

നിങ്ങൾ ബ്രാഹ്മണർ ഇപ്പോൾ മനസ്സിലാക്കിക്കഴിഞ്ഞു. സന്യാസിമാർക്കും അറിയില്ല. അവർ വന്ന് മനസ്സിലാക്കുകയുമില്ല. അവരെല്ലാം അവനവന്റെ ധർമ്മങ്ങളിലേക്ക് തന്നെ വരുന്നവരാണ്. കണക്കുകളെല്ലാം ഇല്ലാതാക്കി പോകും. നിങ്ങൾ ഈ പരിശ്രമം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് തന്നെ ബാബയിൽ നിന്നും സമ്പത്ത് ലഭിക്കും. ഇപ്പോൾ വീണ്ടും ദേഹീഅഭിമാനിയായി മാറണം. ഹൃദയം ആത്മാവിലല്ലേ. ആത്മാവിന് തന്നെയാണ് ഹൃദയത്തിന്റെ പ്രീതി ബാബയോട് വെക്കേണ്ടത്. ഹൃദയം ശരീരത്തിലല്ല. ശരീരത്തിന്റേത് സ്ഫൂലമായ കർമ്മേന്ദ്രിയങ്ങളാണ് ഹൃദയം ബാബയിലേക്ക് വെക്കുക എന്നത് ആത്മാവിന്റെ കടമയാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി പരമാത്മാവാകുന്ന അച്ഛനുമായി ഹൃദയത്തിന്റെ പ്രീതി വെക്കണം. ആത്മാവ് വളരെ സൂക്ഷ്മമാണ്.എത്ര ചെറിയ സൂക്ഷ്മമായ ആത്മാവ് എത്ര പാർട്ടാണ് അഭിനയിക്കുന്നത്. ഇതാണ് അത്ഭുതം. ഇത്രയും ചെറിയ ഒന്നിൽ എത്ര അവിനാശിയായ പാർട്ടാണ് അടങ്ങിയിട്ടുള്ളത്. അതൊരിക്കലും നശിക്കുന്നില്ല. വളരെ സൂക്ഷ്മമാണ്. നിങ്ങൾ ശ്രമിച്ചു നോക്കിയാലും വലിയ വസ്തു തന്നെ ഓർമ്മയിൽ വരും. ഞാൻ ആത്മാവ് ചെറിയ നക്ഷത്രമാണെങ്കിൽ ബാബയും ചെറുതാണ്. നിങ്ങൾ കുട്ടികൾ ഈ പരിശ്രമമാണ് ആദ്യമാദ്യം ചെയ്യേണ്ടത്. ഇത്രയും ചെറിയ ഒരു ആത്മാവ് തന്നെയാണ് ഈ സമയം പതീതമായി മാറിയത്. ആദ്യമാദ്യം ആത്മാവിനെ പാവനമാക്കി മാറ്റാനുള്ള ഉപായമിതാണ്. പഠിപ്പ് പഠിക്കണം. ബാക്കി കളിക്കുക ചാടുക എന്നതെല്ലാം വേറെ കാര്യമാണ്. കളിക്കുന്നതും ഒരു കലയാണ്. പഠിപ്പിലൂടെ പദവി ലഭിക്കുന്നു. കളിക്കുന്നതിലൂടെയും ചാടുന്നതിലൂടെയും പദവി ലഭിക്കില്ല. കളിയുടെയെല്ലാം വിഭാഗങ്ങൾ വേറെയായിരിക്കും. അതൊന്നും ജ്ഞാന യോഗവുമായി ബന്ധമില്ല. ഈ ഭോഗ് വെക്കുന്നതും (അതിലൂടെ സാക്ഷാത്കാരത്തിലേക്ക് പോകുക) ഒരു കളിയാണ്. മുഖ്യമായ കാര്യം ഓർമ്മയുടേതാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ധർമ്മരാജന്റെ ശിക്ഷകളിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഓർമ്മയുടെ ഗുപ്തമായ പരിശ്രമം ചെയ്യണം. സ്വയത്തെ ആത്മാവാകുന്ന ബിന്ദുവാണെന്ന് മനസ്സിലാക്കി ബിന്ദുവാകുന്ന ബാബയെ ഓർമ്മിക്കുക-ഇതാണ് പാവനമായി മാറാനുള്ള വഴി.

2. ജ്ഞാനത്തിൽ സ്വയത്തെ മിഥ്യാജ്ഞാനി എന്ന് മനസ്സിലാക്കരുത്. ഏകരസമായ അവസ്ഥയുണ്ടാക്കാനുള്ള അഭ്യാസം ചെയ്യണം. ബാബയുടെ നിർദേശങ്ങളെ പാലിക്കണം.

വരദാനം :-
ഓരോ കർമ്മങ്ങളും താമരപുഷ്പത്തിന് മുകളിലിരുന്ന് ചെയ്യുന്നവരായി അഥവാ സഹജയോഗി,നിരന്തര
യോഗിയായി ഭവിക്കട്ടെ.

നിരന്തരം യോഗയുക്തമായി ഇരിക്കാനായി സദാ താമരപുഷ്പത്തിനുമുകളിൽ ഇരിക്കുക. ആരാണോ ഭാരരഹിതരായി ഇരിക്കുന്നത് അവർക്കുമാത്രമേ താമരപുഷ്പത്തിനുമുകളിൽ ഇരിക്കാനാവുകയുള്ളൂ. യാതൊരുപ്രകാരത്തിലുമുള്ള ഭാരമോ ബന്ധനമോ ഉണ്ടാകരുത്.ലൗകികസംബന്
ധങ്ങളുടെ ഭാരം,സംസ്ക്കാരങ്ങളുടെ ഭാരം, ലോകത്തെ വിനാശി വസ്തുക്കളുടെ ആകർഷണങ്ങളുടെ ഭാരം, ലൗകിക ബന്ധുക്കളോടുള്ള മമത്വത്തിന്റെ ഭാരം ഇവയെല്ലാഭാരങ്ങളും ഇല്ലാതാകുമ്പോൾ മാത്രമേ താമരപുഷ്പത്തിനുമുകളി
ലിരിക്കുന്നനിരന്തരയോഗി
യായിത്തീരുകയുള്ളൂ.

സ്ലോഗന് :-
സഹനശീലതയെന്നഗുണത്തെ ധാരണചെയ്യുകയാണെങ്കിൽ അസത്യത്തെ ആശ്രയിക്കേണ്ടി വരില്ല.

അവ്യക്തസൂചന-മഹാനായി മാറുന്നതിനായി മധുരതയും സഫലതയുമാകുന്ന ഗുണങ്ങളെ ധാരണചെയ്യൂ.

സംസ്ക്കാരം സരളവും മധുരവുമാണെങ്കിൽ അതിന്റെ സ്വരൂപമായി മാറും.എപ്പോഴാണോ സംസ്ക്കാരങ്ങൾ ബാപ്ദാദയുടേതുപോലെയായി മാറുന്നത് അപ്പോൾ ബാപ്ദാദയുടെ സ്വരൂപം എല്ലാവർക്കും കാണാനാകും.എങ്ങിനെയാണോ ബാപ്ദാദ ഉള്ളത് അതുപോലെതന്നെയുള്ള ഗുണങ്ങളും അതേ കർത്തവ്യവും,അതേ വാക്കുകളും അതേ സങ്കൽപവും ലഭിക്കുന്നതായി അനുഭവം ചെയ്യാൻ തുടങ്ങും.ഇവർ ബാപ്ദാദയെപ്പോലെയാണ് എന്ന് എല്ലാവരും പറയാനും ആരംഭിക്കും.