മധുരമായകുട്ടികളെ -
ഇപ്പോള്ഡ്രാമയുടെചക്രം
പൂര്ത്തിയാവുകയാണ്, നിങ്ങള്ക്ക്ക്ഷീരഖണ്ഢമായി(മധുരസ്വഭാവം)
പുതിയലോകത്തിലേക്ക്വരണം, അവിടെഎല്ലാവരുംക്ഷീര
ഖണ്ഡമാണ്,
ഇവിടെഎല്ലാവരുംഉപ്പുവെ
ള്ളത്തിന്സമാനമാണ്.
ചോദ്യം :-
നിങ്ങള് ത്രിനേത്രികളായ കുട്ടികള് ഏതൊരു ജ്ഞാനത്തെ തിരിച്ചറിഞ്ഞ്
ത്രികാലദര്ശികളായി മാറിയത്?
ഉത്തരം :-
നിങ്ങള്ക്ക്
ഇപ്പോള് മുഴുവന് വിശ്വത്തിന്റെ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റേയും ജ്ഞാനം
ലഭിച്ചിട്ടുണ്ട്. സത്യയുഗം മുതല് കലിയുഗാവസാനം വരേയ്ക്കുമുള്ള ചരിത്രവും
ഭൂമിശാസ്ത്രവും നിങ്ങള്ക്കറിയാം. നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം
ലഭിച്ചിരിക്കുകയാണ്. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു.
ആത്മാവിലാണ് സംസ്കാരവും ഉള്ളത്. ഇപ്പോള് ബാബ പറയുന്നു- കുട്ടികളെ, നാമരൂപത്തില്
നിന്നും വേറിട്ടവരായി മാറൂ. സ്വയത്തെ അശരീരി ആത്മാവാണെന്ന് മനസ്സിലാക്കൂ.
ഗീതം :-
ക്ഷമയോടെ
ഇരിക്കൂ മനസ്സേ. . .
ഓംശാന്തി.
കല്പ്പകല്പ്പം കുട്ടികളോട് പറയുന്നുണ്ട് കുട്ടികള്ക്കും അറിയാം, മനസ്സില്
തോന്നുന്നുണ്ട് എത്രയും പെട്ടെന്ന് സത്യയുഗം വരട്ടെ, അങ്ങനെ ഈ ദുഖത്തില് നിന്നും
മുക്തമാകട്ടെ. പക്ഷെ ഈ ഡ്രാമ വളരെ പതുക്കെപ്പതുക്കെയാണ് നീങ്ങുന്നത്. ബാബ
കുട്ടികളോട് ക്ഷമയോടെ ഇരിക്കാന് പറയുകയാണ് ഇനി ബാക്കി കുറച്ച് നാളുകളേയുള്ളു.
വലിയ വലിയ ആളുകളിലൂടെയും ശബ്ദം പുറത്ത് വരും, ലോകം പരിവര്ത്തനപ്പെടേണ്ടതുണ്ട്.
പോപ്പിനെപ്പോലെയുള്ള വലിയ മനുഷ്യരും പറയും ഈ ലോകം പരിവര്ത്തനപ്പെടുന്നതാണെന്ന്.
പിന്നീട് എങ്ങനെ ശാന്തി ഉണ്ടാകും. ഈ സമയം എല്ലാവരും ഉപ്പുവെള്ളത്തിന് സമാനമാണ്.
ഇപ്പോള് നമ്മള് ക്ഷീരഖണ്ഢമായിക്കൊ
ണ്ടിരിക്കുകയാണ്. കലിയുഗത്തില് ഓരോ ദിവസം
കൂടുന്തോറും മനുഷ്യരുടെ സ്വഭാവം ഉപ്പുവെള്ളം പോലെ ആകുന്നു. പരസ്പരം യുദ്ധം
ചെയ്ത് കലഹിച്ച് നശിച്ച് പോകുന്നതാണ്, തയ്യാറെടുപ്പുകള് നടന്നു
കൊണ്ടിരിക്കുകയാണ്. ഈ ഡ്രാമയുടെ ചക്രം ഇപ്പോള് പൂര്ത്തിയാവുകയാണ്. പഴയ ലോകം
പൂര്ത്തിയാകുന്നു. പുതിയ ലോകത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുന്നു. പുതിയ
ലോകം തന്നെ പഴയതും, പഴയതു തന്നെ പുതിയതുമായി ത്തീരുന്നു. ഇതിനെയാണ് കാലചക്രം
എന്നു പറയുന്നത്, ഇത് കറങ്ങിക്കൊണ്ടിരിക്കും. അല്ലാതെ ലക്ഷക്കണക്കിന്
വര്ഷങ്ങള്ക്കു ശേഷം പഴയലോകം പുതിയതാകും എന്നല്ല. നിങ്ങള് കുട്ടികള്ക്ക് ഇതെല്ലാം
വളരെ നല്ല രീതിയില് മനസിലായിക്കഴിഞ്ഞു, ഭക്തി തീര്ത്തും വേറിട്ടതാണ്. ഭക്തിയുടെ
സംബന്ധം രാവണനോടൊപ്പമാണ്. ജ്ഞാനത്തിന്റെ സംബന്ധം രാമനോടൊപ്പവും.
നിങ്ങള്ഇപ്പോഴാണ് ഇതെല്ലാം മനസ്സിലാക്കുന്നത്. ഇപ്പോള് ബാബയെ വിളിക്കുന്നുണ്ട്-
അല്ലയോ പതിതപാവനാ വരൂ, വന്ന് പുതിയ ലോകത്തെ സ്ഥാപിക്കൂ. പുതിയ ലോകത്തില്
തീര്ച്ചയായും സുഖമാണ് ഉണ്ടാവുക. ചെറുതും വലുതുമായ എല്ലാ കുട്ടികള്ക്കും
മനസിലായിക്കഴിഞ്ഞു, തിരികെ വീട്ടിലേക്ക് പോകണമെന്ന്. നാടകം പൂര്ത്തിയായി. നമ്മള്
വീണ്ടും സത്യയുഗത്തിലേക്ക് പോകും, പിന്നെ 84 ജന്മങ്ങളുടെ ചക്രം വീണ്ടും കറങ്ങണം.
ആത്മാവിന് സ്വദര്ശനം ലഭിക്കുകയാണ്-സൃഷ്ടിചക്രത്തിന്റെ അതായത് ആത്മാവിന്
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കയാണ്, അതിനെ ത്രിനേത്രി എന്നു
പറയുന്നു. ഇപ്പോള് നിങ്ങള് ത്രിനേത്രികളാണ്. ബാക്കി എല്ലാ മനുഷ്യര്ക്കും ഈ
സ്ഥൂല നേത്രങ്ങളുണ്ട്. ജ്ഞാനനേത്രം ആര്ക്കും തന്നെ ഇല്ല. ത്രിനേത്രിയായാലേ
ത്രികാലദര്ശിയാകുവാന് സാധിക്കൂ. കാരണം ആത്മാവിനാണ് ജ്ഞാനം ലഭിക്കുന്നത്. ആത്മാവ്
തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നത്. സംസ്കാരം ആത്മാവില്
തന്നെയാണ്. ആത്മാവ് അവിനാശിയാണ്. ഇപ്പോള് ബാബ പറയുന്നു നാമരൂപത്തില് നിന്നും
വേറിട്ടവരായി മാറൂ. സ്വയം അശരീരി ആത്മാവാണെന്ന് മനസ്സിലാക്കൂ. ദേഹമാണെന്ന്
ചിന്തിക്കരുത്. ഇതും നിങ്ങള്ക്കറിയാം നമ്മള്അരക്കല്പ്പമായി പരമാത്മാവിനെ
ഓര്മ്മിച്ചുകൊണ്ടിരി
ക്കുകയാണ്. ഇതില്, കൂടുതല് ദുഖം ഉണ്ടാകുമ്പോള് കൂടുതല്
ഭഗവാനെ ഓര്മ്മിക്കുന്നു. ഇപ്പോള് എത്ര ദുഖമാണ്. മുമ്പ് ഇത്രയ്ക്കും ദുഖം
ഉണ്ടായിരുന്നില്ല. വിദേശികള് വന്നതിനു ശേഷമാണ് ഭാരതത്തിലെ രാജാക്കന്മാരും
പരസ്പരം കലഹിച്ചത്. അപ്പോഴാണ് വേറെ വേറെ രാജ്യം ആയത്. സത്യയുഗത്തില് ഒരൊറ്റ
രാജ്യമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോള് നമ്മള് സത്യയുഗം മുതല് കലിയുഗ അവസാനം വരെയുള്ള ചരിത്രവും ഭൂമിശാസ്ത്രവും
മനസ്സിലാക്കിക്കൊ
ണ്ടിരിക്കുകയാണ്. സത്യത്രേതായുഗത്തില് ഒരൊറ്റ രാജ്യമായിരുന്നു.
ഇങ്ങനെ ഒരേയൊരു രാജധാനി മറ്റെവിടെയും ഉണ്ടാകില്ല. ക്രിസ്റ്റ്യന് ധര്മ്മത്തിലും
വിഭജനം ഉണ്ടായിട്ടുണ്ട്. സത്യയുഗത്തില് മുഴുവന് വിശ്വവും ഒരാളുടെ കീഴിലായിരിക്കും.
സത്യത്രേതായുഗത്തില് മാത്രമേ ഇങ്ങനെ ഉണ്ടാകൂ. ഈ പരിധിയില്ലാത്ത ചരിത്രവും
ഭൂമിശാസ്ത്രവും ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ഉണ്ട്. മറ്റൊരു സത്സംഗങ്ങളിലും
ഹിസ്റ്ററി-ജോഗ്രഫി എന്ന വാക്ക് കേള്ക്കുകയില്ല. അവിടെ നിങ്ങള്ക്ക് രാമായണവും
മഹാഭാരതവും കേള്ക്കാന് കഴിയും. ഇവിടെ അങ്ങിനെയുള്ള കാര്യങ്ങളൊന്നും ഇല്ല. ഇവിടെ
വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് പഠിപ്പിക്കുന്നത്. നിങ്ങളുടെ
ബുദ്ധിയിലുണ്ട് നമ്മുടെ ബാബ ഉയര്ന്നതിലും ഉയര്ന്നതാണ്. മുഴുവന് ജ്ഞാനവും
കേള്പ്പിച്ചിട്ടുള്ള ബാബയ്ക്ക് ധാരാളം നന്ദി രേഖപ്പെടുത്തണം. ഒന്ന് ആത്മാക്കളുടെ
നിരാകാരീ വൃക്ഷം, രണ്ട് മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷം. മനുഷ്യസൃഷ്ടിയാകുന്ന
വൃക്ഷത്തിനു മുകളില് ആരാണ് ? ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറായ ബ്രഹ്മാബാബ.
ബ്രഹ്മാവ് മുഖ്യമാണെന്ന് എല്ലാവര്ക്കുമറിയാം. പക്ഷെ ബ്രഹ്മാവിന്റെ ജീവചരിത്രത്തെ
കുറിച്ച് അറിയില്ല. ഇപ്പോള് ഈ കാര്യങ്ങ ളെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ട്.
ഉയര്ന്നതിലും ഉയര്ന്ന ബാബ വസിക്കുന്നത് പരംധാമത്തിലാണ്. സൂക്ഷ്മ
വതനത്തെക്കുറിച്ചും നിങ്ങള്ക്കറിയാം. മനുഷ്യര് തന്നെയാണ് ഫരിസ്തയാകുന്നത്,
അതിനാലാണ് സൂക്ഷ്മവതനം കാണിച്ചിട്ടുള്ളത്. നിങ്ങള് ആത്മാക്കള് പോകുന്നു, ശരീരം
സൂക്ഷ്മവതനത്തില് പോവുകയില്ല. അവിടേക്ക് എങ്ങിനെ പോകും, മൂന്നാമത്തെ
നേത്രത്തിലൂടെ, ദിവ്യദൃഷ്ടിയിലൂടെ അഥവാ സാക്ഷാത്കാരത്തിലൂടെ അങ്ങോട്ട് പോകാന്
കഴിയും. നിങ്ങള് സാക്ഷാത്കാരത്തില് ബ്രഹ്മാ വിഷ്ണു ശങ്കരനെ കാണുന്നു. മനുഷ്യര്
പറയാറുണ്ട് - ശങ്കരന് കണ്ണ് തുറക്കുന്നതിലൂടെ വിനാശം സംഭവിക്കുന്നു. പക്ഷെ
ഇതിലൂടെയൊന്നും ആര്ക്കും ഒന്നും മനസ്സിലാക്കാന് സാധിക്കില്ല. ഇപ്പോള്
നിങ്ങള്ക്കറിയാം ഡ്രാമയനുസരിച്ച് വിനാശം ഉണ്ടാവുകതന്നെ വേണം. പരസ്പരം യുദ്ധം
ചെയ്ത് വിനാശം ഉണ്ടാകുന്നു. ബാക്കി ശങ്കരന് എന്തു ചെയ്യാനാണ്! ഇത് ഡ്രാമ
അനുസരിച്ച് ശങ്കരന്റെ പേര് വെച്ചിരിക്കുകയാണ്. അപ്പോള് മനസ്സിലാക്കിത്തരേണ്ടതായി
വരുന്നു. ബ്രഹ്മാ വിഷ്ണു ശങ്കരന് മൂന്നുപേരാണ്. സ്ഥാപനയ്ക്കു വേണ്ടിയാണ്
ബ്രഹ്മാവിനെ വെച്ചിരിക്കുന്നത്, പാലനയ്ക്കു വേണ്ടി വിഷ്ണുവിനേയും വിനാശത്തിനു
വേണ്ടി ശങ്കരനേയും വെച്ചിരിക്കുന്നു. വാസ്തവത്തില് ഇത് ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ശങ്കരന് പാര്ട്ട് ഒന്നും തന്നെയില്ല.
ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പാര്ട്ട് മുഴുവന് കല്പ്പത്തിലും ഉണ്ട്.
ബ്രാഹ്മാ സൊ വിഷ്ണു, വിഷ്ണു സൊ ബ്രഹ്മാ. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും 84
ജന്മങ്ങള് പൂര്ത്തിയായി. ശങ്കരന് ജനനമരണത്തില് നിന്നും വേറിട്ടതാണ്. അതുകൊണ്ട്
ശിവനും ശങ്കരനും ഒന്നാണെന്ന് പറഞ്ഞു വന്നു. വാസ്തവത്തില് ശിവന്റെ പാര്ട്ട് വളരെ
ഉയര്ന്നതാണ്, പഠിപ്പിക്കുകയാണ്.
ഭഗവാനെ ജ്ഞാനസാഗരന് എന്നാണ് പറയുന്നത്. അഥവാ പ്രേരണയിലൂടെയാണ് കാര്യം
ചെയ്യിപ്പിക്കുന്നത് എങ്കില് സൃഷ്ടിയുടെ ജ്ഞാനം എങ്ങനെ നല്കാനാണ് ? അതുകൊണ്ട്
ബാബ മനസ്സിലാക്കിത്തരുന്നു - കുട്ടികളെ, പ്രേരണയുടെ കാര്യമൊന്നും തന്നെയില്ല.
ബാബയ്ക്ക് ഇങ്ങോട്ട് വരേണ്ടതായി വരുന്നു. ബാബ പറയുന്നു - കുട്ടികളെ, എന്നില്
സൃഷ്ടിചക്രത്തിന്റെ ജ്ഞാനമുണ്ട്. എനിക്കാണ് ഈ പാര്ട്ട് ലഭിച്ചിരിക്കുന്നത്
അതുകൊണ്ട് എന്നെത്തന്നെയാണ് ജ്ഞാനസാഗരനെന്ന് പറയുന്നത്. എപ്പോഴാണോ ബാബയെ
ലഭിച്ചത് അപ്പോഴാണ് ജ്ഞാനം എന്താണെന്ന് മനസ്സിലായത്. ജ്ഞാനം ലഭിക്കാതെ എങ്ങനെ
അതിന്റെ അര്ത്ഥം അറിയാന് കഴിയും. ആദ്യം നിങ്ങളും ഇശ്വരന്റെ പ്രേരണയാണെന്ന്
മനസ്സിലാക്കിയിരുന്നു. ഭഗവാന് എല്ലാം അറിയുന്നവനാണെന്നും മനസ്സിലാക്കി. നമ്മള്
ചെയ്യുന്ന പാപങ്ങളെല്ലാം ഈശ്വരന് കാണുന്നുണ്ട്. പക്ഷെ ബാബ പറയുന്നു ഈ ജോലി
എന്റേതല്ല. എങ്ങനെയുള്ള കര്മ്മമാണോ നിങ്ങള് ചെയ്യുന്നത് അതിനനുസരിച്ചുള്ള
ശിക്ഷയും നിങ്ങള് സ്വയം അനുഭവിക്കുന്നു, ഞാന് ആര്ക്കും ശിക്ഷ നല്കുന്നില്ല.
പ്രേരണയിലൂടെ ശിക്ഷ നല്കാന് സാധിക്കില്ല. ഞാന് പ്രേരണയിലൂടെ ശിക്ഷ
നല്കുകയാണെങ്കില് സ്വയം ഞാന് തന്നെ നല്കുന്നതിന് സമാനമാണ്. ആരോടെങ്കിലും
ഇന്നയാളെ കൊല്ലാന് പറയുകയാണെങ്കില് പറഞ്ഞവര്ക്കും ദോഷമുണ്ട്. അവരും പെട്ടു പോകും.
അതുപോലെ ശങ്കരന് പ്രേരണ തരികയാണെങ്കില് ശങ്കരനും ഈ കര്മ്മക്കണക്കില് പെട്ടുപോകും.
ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികള്ക്ക് സുഖം നല്കുന്ന ആളാണ്. നിങ്ങള് എന്റെ
മഹിമയാണ് പാടിയത് - ബാബാ വന്ന് ഞങ്ങളുടെ ദുഖത്തെ ഇല്ലാതാക്കൂ. ഞാന് ഒരിക്കലും
ദുഖം നല്കുന്നില്ല.
ഇപ്പോള് നിങ്ങള് കുട്ടികള് ബാബയുടെ സന്മുഖത്താണ് ഇരിക്കുന്നത്. അപ്പോള്
നിങ്ങള്ക്ക് എത്ര സന്തോഷം ഉണ്ടായിരിക്കണം. ഇവിടെ ഭഗവാന്റെ നേരിട്ടുള്ള
അനുഭൂതിയാണ് ലഭിക്കുന്നത്. ബാബ നമ്മെ പഠിപ്പിക്കുന്നു ഇതിനെ മേള എന്നു പറയുന്നു.
സെന്ററുകളില് നിങ്ങള് പോകാറുണ്ട് പക്ഷെ അവിടെ ആത്മാ-പരമാത്മാ മിലനമേള എന്നു
പറയില്ല. ആത്മാക്കളുടെയും പരമാത്മാവിന്റെയും മേള ഇവിടെയാണുണ്ടാകുന്നത് (മധുബന്).
ഇതും നിങ്ങള്ക്കറിയാം ഇവിടെ മേള നടക്കുന്നു. ബാബ കുട്ടികളുടെ ഇടയിലേക്ക്
വന്നിരിക്കുകയാണ്. ആത്മാക്കള് എല്ലാവരും ഇവിടെയാണ്. ആത്മാക്കള്തന്നെയാണ് ബാബ
വരുമെന്ന് പറഞ്ഞ് ഓര്മ്മിക്കുന്നത്. ഇത് ഏറ്റവും നല്ല മിലനമേളയാണ്. ബാബ വന്ന്
സര്വ്വ ആത്മാക്കളേയും രാവണ രാജ്യത്തില് നിന്നും മുക്തമാക്കുന്നു. ഈ മേളയിലൂടെ
മനുഷ്യരുടെ ബുദ്ധി പവിഴബുദ്ധിയായിത്തീരുന്നു. ഭക്തിമാര്ഗ്ഗത്തിലുള്ള മേളയിലൂടെ
മനുഷ്യര് പതിതമായിത്തീരുന്നു. പൈസ നഷ്ടപ്പെടുത്തിക്കൊ
ണ്ടിരിക്കുന്നു, ഇതിലൂടെ
ഒന്നും തന്നെ ലഭിക്കുന്നില്ല. അതിനെ മായാവീ ആസുരീയ മേള എന്നു പറയുന്നു. ഇത്
ഈശ്വരീയ മേളയാണ്. രാത്രിയുടെയും പകലിന്റേയും വ്യത്യാസമുണ്ട്. നിങ്ങളും ആദ്യം
ആസുരീയ മേളയിലായിരുന്നു. ഇപ്പോള് ഈശ്വരീയ മേളയിലാണ്. നിങ്ങള്ക്ക് അറിയാം ബാബ
ഇവിടേക്ക് വന്നിരിക്കുകയാണ്. ഇതെല്ലാവരും അറിയുകയാണെങ്കില് ഇവിടെ ധാരാളം തിരക്ക്
അനുഭവപ്പെടും. എല്ലാവര്ക്കും വസിക്കുന്നതിനുള്ള കെട്ടിടങ്ങള് എവിടുന്ന്
ലഭിക്കാനാണ് ? അവസാനം പാടാറുണ്ട് അല്ലെയോ പ്രഭൂ അങ്ങയുടെ ലീല അപരം അപാരമാണ്. ഏത്
ലീല? സൃഷ്ടി പരിവര്ത്തനത്തിന്റെ ലീല. ഇതാണ് ഏറ്റവും വലിയ ലീല. പഴയ ലോകം
നശിക്കുന്നതിനു മുമ്പായി ആദ്യം പുതിയ ലോകത്തിന്റെ സ്ഥാപന ഉണ്ടാകുന്നു. അതുകൊണ്ട്
ആര്ക്കെങ്കിലും നിങ്ങള് മനസ്സിലാക്കിക്കൊ ടുക്കുമ്പോഴും ആദ്യം
സ്ഥാപനയെക്കുറിച്ച് മനസ്സിലാക്കിക്
കൊടുക്കണം. പിന്നീട് വിനാശത്തെക്കുറിച്ച്
അതിനുശേഷം പാലനയെക്കുറിച്ച് മനസ്സിലാക്കിക്കൊടുണം. എപ്പോഴാണോ സ്ഥാപന
പൂര്ത്തിയാകുന്നത് അപ്പോള് വിനാശം സംഭവിക്കുന്നു. പിന്നീട് പാലന ഉണ്ടാകുന്നു.
നിങ്ങള് കുട്ടികള്ക്ക് ഈ സന്തോഷം ഉണ്ടായിരിക്കണം- നമ്മള് സ്വദര്ശന ചക്രധാരി
ബ്രാഹ്മണരാണ്. നമ്മള് പിന്നീട് ചക്രവര്ത്തീ മഹാരാജാവായിത്തീരുന്നു. ദേവതകളുടെ
രാജ്യം എവിടെ പോയി എന്നുള്ളത് ആര്ക്കും അറിയില്ല. പേരും അടയാളവും നഷ്ടപ്പെട്ടു.
ദേവതാ ധര്മ്മത്തിനു പകരം സ്വയത്തെ ഹിന്ദു എന്നു പറഞ്ഞു. ഹിന്ദുസ്ഥാനില്
വസിക്കുന്നവര് എന്ന അര്ത്ഥത്തില് ഹിന്ദുക്കള് എന്നു പറയുന്നു.
ലക്ഷ്മീ-നാരായണന്മാരെ ഹിന്ദുക്കള് എന്നു പറയില്ല. അവരെ ദേവതമാര് എന്നാണ് പറയുക.
ഈ മിലനമേളയില് നിങ്ങള് ഇപ്പോള് ഡ്രാമയനുസരിച്ചാണ് വന്നിരിക്കുന്നത്. ഇത്
ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. പതുക്കെ പതുക്കെ വൃദ്ധി പ്രാപിക്കുന്നു.
എന്തെല്ലാം പാര്ട്ടാണോ ഇപ്പോള് നിങ്ങള് അഭിനയിക്കുന്നത് അതെല്ലാം കല്പ്പത്തിനു
ശേഷം ആവര്ത്തിക്കപ്പെടും. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കും. രാവണരാജ്യത്തില്
ആസുരീയ പാലനയാണ് ഉണ്ടാവുക. നിങ്ങള് ഇപ്പോള് ഈശ്വരന്റെ കുട്ടികളാണ്. പിന്നീട്
ദൈവീക കുട്ടികളായിത്തീരും. പിന്നെ ക്ഷത്രിയരായി മാറും. ആസുരീയ
പ്രവൃത്തിയിലായിരുന്ന നിങ്ങള് ഇപ്പോള് വീണ്ടും പവിത്രമായ
പ്രവൃത്തീമാര്ഗ്ഗത്തിലേക്ക് പോവുകയാണ്. സത്യയുഗത്തിലുള്ളവര് ദൈവീകഗുണങ്ങളുള്ള
മനുഷ്യര് തന്നെയാണ്. പക്ഷെ അവര്ക്ക് ധാരാളം ഭുജങ്ങള് കാണിച്ചിട്ടുണ്ട്. വിഷ്ണു
ആരാണെന്ന് പലര്ക്കും അറിയില്ല. മഹാലക്ഷ്മിയേയും പൂജിക്കുന്നു. ജഗദംബയില് നിന്നും
ആരും ധനത്തെ യാചിക്കില്ല. ധനം കൂടുതല് ലഭിക്കുകയാണെങ്കില് പറയും ലക്ഷ്മിയുടെ
പൂജ ചെയ്തതുകൊണ്ടാണ് ഭണ്ഡാരം നിറഞ്ഞതെന്ന്. ഇവിടെ നിങ്ങള് പരംപിതാ പരമാത്മാവായ
ശിവഭഗവാനില് നിന്നും ജഗദംബയിലൂടെയാണ് നേടിക്കൊണ്ടിരിക്കുന്നത്, നല്കുന്നത്
ശിവബാബയാണ്. നിങ്ങള് കുട്ടികള് ബാപ്ദാദയേക്കാളും ഭാഗ്യശാലിയാണ്. ജഗദംബയ്ക്ക്
എത്ര മേളയാണ് നടക്കുന്നത് ? പക്ഷെ ബ്രഹ്മാവിന് ഇത്രയ്ക്കും ഇല്ല. ബ്രഹ്മാവിനെ
ഒരു സ്ഥലത്തു മാത്രം ഇരുത്തിയിരിക്കുകയാണ്. അജ്മീറില് ബ്രഹ്മാവിന്റെ വളരെ വലിയ
ക്ഷേത്രമുണ്ട്. ദേവതകളുടെ ക്ഷേത്രമാണ് കൂടുതല് ഉള്ളത്. കാരണം ഈ സമയം
നിങ്ങള്ക്കാണ് ഏറ്റവും ഉയര്ന്ന മഹിമ. നിങ്ങള് ഭാരതത്തിന്റെ സേവനമാണ് ചെയ്യുന്നത്.
നിങ്ങള്ക്കാണ് ഏറ്റവും കുടുതല് പൂജയും ലഭിക്കുന്നത്. നിങ്ങള് ഭാഗ്യശാലികളാണ്.
ജഗദംബയെക്കുറിച്ച് ഒരിക്കലും സര്വ്വവ്യാപി എന്ന മഹിമ പറയാറില്ല. നിങ്ങള്ക്ക്
ധാരാളം മഹിമയുണ്ട്. ബ്രഹ്മാ-വിഷ്ണു-ശങ്കരനെപ്പോലും സര്വ്വവ്യാപി എന്നു പറയില്ല.
ഞാന് കണകണങ്ങളില് ഉണ്ടെന്ന് പറയുന്നു. എന്റെ എത്ര ഗ്ലാനിയാണ് ചെയ്യുന്നത് ?
ഞാന് നിങ്ങളുടെ മഹിമയെ എത്ര ഉയര്ത്തുന്നു. ഭാരതമാതാ ജയിക്കട്ടെ എന്നു
പറയുന്നില്ലേ. നിങ്ങളാണ് ഭാരതമാതാക്കള്. അല്ലാതെ ഭൂമിയല്ല. തമോപ്രധാനമായ ഭൂമി
സത്യയുഗത്തില് സതോപ്രധാനമാകുന്നു. അതുകൊണ്ടാണ് ദേവതകളുടെ കാല് പതിതലോകത്തില്
പതിയുകയില്ല എന്ന് പറയുന്നത്. സതോപ്രധാന ഭൂമിയിലേ ദേവതകള് വരൂ. ഇപ്പോള്
നിങ്ങള്ക്ക് സതോപ്രധാനമാകണം. ശ്രീമത്ത് പ്രകാരം ജീവിച്ച് ബാബയെ
ഓര്മ്മിച്ചുകൊണ്ടിരിക്കു
കയാണെങ്കില് ഉയര്ന്ന പദവി നേടാം. ഇതിനെക്കുറിച്ച്
ചിന്തിക്കണം. ഓര്മ്മിച്ചാലേ വികര്മ്മം നശിക്കൂ. ശ്രീമത്ത്
ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സത്യയുഗത്തില് നിങ്ങള് ആത്മാക്കള് പവിത്രവും
സ്വര്ണ്ണത്തിനു സമാനവും ആയിരിക്കും. അപ്പോള് ശരീരവും സ്വര്ണ്ണത്തിനു സമാനമായത്
ലഭിക്കും. സ്വര്ണ്ണത്തില് ക്ലാവ് പറ്റുകയാണെങ്കില് പിന്നീട് ആഭരണവും അതുപോലെയാകും.
ആത്മാവ് അസത്യമാണെങ്കില് ശരീരവും അസത്യമാണ്. കറ പറ്റുന്നതിലൂടെയാണ്
സ്വര്ണ്ണത്തിന്റെ വില കുറയുന്നത്. നിങ്ങള്ക്ക് ഇപ്പോള് യാതൊരു മൂല്യവും ഇല്ല.
ആദ്യം നിങ്ങള് വിശ്വത്തിന്റെ അധികാരികള് ആയിരുന്നപ്പോള് 24 കാരറ്റ്
സ്വര്ണ്ണത്തിന് സമാനമായിരുന്നു. ഇപ്പോള് 9 കാരറ്റുപോലുമില്ല. ബാബ കുട്ടികളോട്
ആത്മീയ സംഭാഷണം ചെയ്യുന്നു. കുട്ടികള്ക്കിരുന്ന് മനസ്സിലാക്കിത്തരുന്നു ഇത്
കേട്ട് കേട്ട് നിങ്ങള് മനുഷ്യനില് നിന്ന് ദേവതയായി മാറുകയാണ്. അവിടെ
വജ്രവൈഢുര്യങ്ങളുടെ കൊട്ടാരം ഉണ്ടാകും, സ്വര്ഗ്ഗമല്ലെ പിന്നെ
എന്തൊക്കെയായിരിക്കും! അവിടുത്തെ പഴച്ചാറുകളെല്ലാം നിങ്ങള് കുടിച്ചുവന്നവരാണ്.
അവിടത്തെ പഴങ്ങളും വലിയ-വലിയവയായിരിക്കും. അതൊന്നും ഇവിടെ ലഭിക്കില്ല. സൂക്ഷ്മ
വതനത്തിലാണെങ്കില് ഒന്നും തന്നെയില്ല. ഇപ്പോള് നിങ്ങള് പ്രാക്ടിക്കലായി
അങ്ങോട്ട് പോവുകയാണ്. ഇത് ആത്മാ-പരമാത്മാവിന്റെ മേളയാണ്, ഇതിലൂടെ നിങ്ങള്
ഉജ്ജ്വലരായിത്തീരുന്നു.
നിങ്ങള് കുട്ടികള് ഇങ്ങോട്ട് വരുമ്പോള് എല്ലാറ്റില് നിന്നും സ്വതന്ത്രരാണ്. വീട്,
കുടുംബം, ജോലി ഇവയുടെ ചിന്ത ഒന്നും തന്നെയില്ല. അതിനാള് മധുബനില് നിങ്ങള്ക്ക്
ഓര്മ്മയുടെ യാത്രയ്ക്കായി വളരെ നല്ല അവസരമാണ്. അവിടെയാണെങ്കില് വീടും കുടുംബവും
എല്ലാം ഓര്മ്മവരും. പക്ഷെ ഇവിടെ ഒന്നും തന്നെയില്ലല്ലോ. രാത്രിയില് രണ്ടുമണിക്ക്
എഴുന്നേറ്റ് ഇവിടെ വന്നിരിക്കുകയാണെങ്കില് വളരെ നല്ലതാണ്. സെന്ററുകളില് ആ
സമയത്ത് നിങ്ങള്ക്ക് പോകാന് കഴിയില്ലല്ലോ. ഇവിടെയാണെങ്കില് സഹജമാണ്. ശിവബാബയുടെ
ഓര്മ്മയില് വന്നിരിക്കൂ, മറ്റൊരു കാര്യവും ഓര്മ്മ വരരുത്. ഇവിടെ നിങ്ങള്ക്ക്
സഹായവും ലഭിക്കുന്നു. വേഗം ഉറങ്ങൂ, പിന്നെ അതിരാവിലെ എഴുന്നേല്ക്കൂ. 3 മുതല് 5
വരെ ഇവിടെ വന്നിരിക്കൂ. ബാബയും വരും, കുട്ടികള് സന്തോഷിക്കും. ബാബയാണ് യോഗം
പഠിപ്പിക്കുന്നത്. ബ്രഹ്മാബാബയും പഠിക്കുന്നു, അച്ഛനും ദാദയും രണ്ടുപേരും വരും,
അപ്പോള് ഇവിടെയും പുറമേ സെന്ററുകളിലും യോഗത്തിലിരിക്കുന്നതിന്റെ
വ്യത്യാസത്തെക്കുറിച്ച് മനസ്സിലാക്കുവാന് സാധിക്കും. ഇവിടെയാണെങ്കില്
മറ്റൊന്നിന്റെയും ഓര്മ്മ വരികയില്ല. ഇതില് ധാരാളം പ്രയോജനമുണ്ട്. ഇത് വളരെ
നന്നായിരിക്കുമെന്ന് ബാബ നിര്ദ്ദേശിക്കുന്നു. കുട്ടികള്ക്ക് എഴുന്നേല്ക്കാന്
കഴിയുമോ എന്ന് ബാബ നോക്കട്ടെ. പലര്ക്കും അതിരാവിലെ എഴുന്നേല്ക്കാനുള്ള
അഭ്യാസമുണ്ട്. നിങ്ങളുടെ സന്യാസമാണ് പഞ്ചവികാരങ്ങളുമായി, വൈരാഗ്യമോ മുഴുവന് പഴയ
ലോകത്തിനോടും. ശരി.
വളരെക്കാലത്തിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാപിതാവായ
ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ കുട്ടികള്ക്ക് ആത്മീയ
അച്ഛന്റെ നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇപ്പോള്
സൃഷ്ടി പരിവര്ത്തനത്തിന്റെ കളി നടന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് സ്വയത്തെ
പരിവര്ത്തനപ്പെടുത്തണം. മധുരസ്വഭാവമുള്ളവരാ
യിരിക്കണം.
2. അതിരാവിലെ എഴുന്നേറ്റ്
ഒരേയൊരു ബാബയുടെ ഓര്മ്മയില് ഇരിക്കണം, ആ സമയം മറ്റൊന്നിന്റെയും ഓര്മ്മ വരരുത്.
പഴയ ലോകത്തോട് പരിധിയില്ലാത്ത വൈരാഗിയായി മാറി അഞ്ചുവികാരങ്ങളേയും സന്യസിക്കണം.
വരദാനം :-
പരിധിയില്ലാത്ത സ്ഥിതിയില് സ്ഥിതി ചെയ്ത്, സേവനത്തിനോടുള്ള മോഹത്തില് നിന്ന്
വേറിട്ടും പ്രീയപ്പെട്ടതുമായിരിക്കുന്ന വിശ്വ സേവധാരിയായി ഭവിക്കട്ടെ.
വിശ്വ സേവധാരി എന്നാല്
പരിധിയില്ലാത്ത സ്ഥിതിയില് സ്ഥിതി ചെയ്യുന്നവര്.അങ്ങനെയുള്ള സേവധാരികള് സേവനം
ചെയ്യുമ്പോഴും വേറിട്ടവരും സദാ ബാബയ്ക്ക്
പ്രീയപെട്ടവരുമായിരിക്കും.
സേവനത്തിനോടുള്ള മോഹം വരില്ല. സേവനത്തോടുള്ള മോഹവും
സ്വര്ണ്ണ ചങ്ങലയാണ്. ഈ ബന്ധനം പരിധിയില്ലാത്തതില് നിന്ന് പരിധിയിലേക്ക് കൊണ്ട്
വരും. അതിനാല് ദേഹത്തിന്റെ സ്മൃതിയോട്, ഈശ്വരീയ സംബന്ധങ്ങളോട്, സേവനത്തിന്റെ
സാധങ്ങളോട് എല്ലാമുള്ള മോഹത്തില് നിന്ന് വേറിട്ടവരും ബാബയ്ക്ക്
പ്രീയപ്പെട്ടവരുമാകൂ എങ്കില് വിശ്വ സേവധാരിയുടെ വരദാനം പ്രാപ്തമാകും സദാ സഫലത
കിട്ടികൊണ്ടിരിക്കും.
സ്ലോഗന് :-
വ്യര്ത്ഥ
സങ്കല്പങ്ങളെ ഒരു സെക്കന്ഡില് സ്റ്റോപ് ചെയ്യുന്നതിന്റെ റിഹേഴ്സല്
ചെയ്യുകയാണെങ്കില് ശക്തിശാലി ആയിമാറും.
അവ്യക്ത സൂചന :- ആത്മീയ
റോയല്റ്റിയും പവിത്രതയുടെ വ്യക്തിത്വവും ധാരണ ചെയൂ.
നിങ്ങളുടെ ഏറ്റവും
ആദ്യത്തെ പ്രവൃത്തിയാണ് ദേഹത്തിന്റെ പ്രവൃത്തി, പിന്നെയാണ് ദേഹത്തിന്റെ
സംബന്ധങ്ങളുടെ പ്രവൃത്തി. ആദ്യത്തെ പ്രവൃത്തിയാണ് ദേഹത്തിന്റ ഓരോ
കര്മ്മേന്ദ്രിയങ്ങളെയും പവിത്രമാക്കണം. ദേഹത്തിന്റെ പ്രവൃത്തിയെ പവിത്രമാക്കാതെ
ദേഹത്തിന്റെ സംബന്ധളുടെ പ്രവൃത്തി അത് പരിധിയുള്ളതായാലും പരിധിയില്ലാത്തതായാലും
അതിനെ പവിത്രമാക്കാന് സാധിക്കില്ല. സ്വയം തന്നോട് തന്നെ ആദ്യം ചോദിക്കണം തന്റെ
ശരീരമാകുന്ന വീടിനെ അതായത് സങ്കല്പം, ബുദ്ധി, കണ്ണുകള്, വായ് ഇതിനെയെല്ലാം
ആത്മീയം അര്ത്ഥം പവിത്രമാക്കിയോ? അങ്ങനെയുള്ള പവിത്ര ആത്മാക്കള്
തന്നെയാണ് മഹാന്.