മധുരമായ കുട്ടികളെ- നിങ്ങൾ
ഡ്രാമയുടെ ഗുപ്ത രഹസ്യത്തെ അറിഞ്ഞു കഴിഞ്ഞു, ഈ സംഗമയുഗം തന്നെയാണ് കയറുന്ന
കലയുടെ യുഗം. സത്യയുഗം മുതൽ കലകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
ചോദ്യം :-
ഏറ്റവും ഉത്തമമായ സേവനം ഏതൊന്നാണ്? ആ സേവനം ആരാണ് ചെയ്യുന്നത്?
ഉത്തരം :-
ഭാരതത്തെ
സ്വർഗമാക്കി മാറ്റുക, യാചകനെ രാജകുമാരനാക്കി മാറ്റുക, പതിതരെ പാവനമാക്കിമാറ്റുക
- ഇതാണ് ഏറ്റവും ഉത്തമമായ സേവനം. ഈ സേവനം ഒരു ബാബയ്ക്കല്ലാതെ മറ്റൊരാൾക്കും
തന്നെ ചെയ്യാൻ സാധിക്കുകയില്ല. ബാബയാണ് ഇങ്ങനെയുള്ള മഹാനായ സേവനം ചെയ്യുന്നത്.
അതിനാലാണ് കുട്ടികൾ ബാബയ്ക്ക് ബഹുമാനം നൽകുന്നത്. ഏറ്റവും ആദ്യം സോമനാഥന്റെ
ക്ഷേത്രമുണ്ടാക്കി പൂജ ചെയ്യുന്നു.
ഗീതം :-
അങ്ങനെ ആ
ദിനം ഇന്നു വന്നെത്തി.....
ഓംശാന്തി.
മധുരമധുരമായ കുട്ടികൾ ഗീതം കേട്ടില്ലേ. എപ്രകാരമാണോ ആത്മാവ് ഗുപ്തവും ശരീരം
പ്രത്യക്ഷമായിട്ടുള്ളത്, ഈ കണ്ണു കൊണ്ട് കാണാൻ സാധിക്കാത്തത്,
അപ്രത്യക്ഷമായിരിക്കുന്നത്, തീർച്ചയായും ആത്മാവുണ്ട് , എന്നാൽ ശരീരവുമായി
ചേർന്നിരിക്കുകയാണ്. അതുകൊണ്ടാണ് ആത്മാവ് ഗുപ്മാണെന്ന് പറയുന്നത്. ആത്മാവ് ഞാൻ
നിരാകാരനാണെന്ന് സ്വയം പറയുന്നു. ഇവിടെ സാകാരത്തിൽ വന്ന് ഗുപ്തമായിരിക്കുകയാണ്.
ആത്മാക്കളുടേത് നിരാകാരി ലോകമാണ്. അവിടെ ഗുപ്തമായ കാര്യ മൊന്നും തന്നെയില്ല.
പരംപിതാ പരമാത്മാവും അവിടെ തന്നെയാണ് ഇരിക്കുന്നത്. അവരെ തന്നെയാണ് പറയുന്നത്,
ഗുപ്തമെന്ന്. ഉയർന്നതിലും ഉയർന്നത് ആത്മാവാണ്. ഏറ്റവും ഉപരിയായി കഴിയുന്നത്
പരംപിതാ പരമാത്മാവാണ്. ബാബ പറയുന്നു- എങ്ങനെയാണോ നിങ്ങൾ ഗുപ്തമായിരിക്കുന്നത് ,
എനിക്കും ഗുപ്തമായി തന്നെ വരേണ്ടതുണ്ട്. ഞാൻ ഗർഭ ജയിലേക്ക് വരുന്നില്ല. ശിവൻ
എന്ന നാമത്തിലാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ ഈ ശരീരത്തിലേക്ക് വരുന്നുണ്ടെങ്കിലും
എന്റെ പേര് മാറുന്നില്ല. ബാക്കി ഈ ബ്രഹ്മാവിന്റെ ആത്മാവിന് ശരീരമുണ്ട്, അവരുടെ
പേരാണ് മാറിക്കൊണ്ടിരിക്കുന്നത്. എന്നെ ശിവൻ എന്നു തന്നെയാണ് പറയുന്നത്, സർവ്വ
ആത്മാക്കളുടെയും പിതാവ്. നിങ്ങൾ ആത്മാക്കളെല്ലാം ഈ ശരീരത്തിൽ ഗുപ്തമാണ്. ഈ
ശരീരത്തിലൂടെ തന്നെയാണ് കർമ്മം ചെയ്തു കൊണ്ടിരിക്കുന്നത്. ഞാനും ഗുപ്തം
തന്നെയാണ്. ഞാൻ ആത്മാവ് ഈ ശരീരവുമായി ചേർന്നിരിക്കുകയാണെന്ന ജ്ഞാനം ഇപ്പോൾ
നിങ്ങൾ കുട്ടികൾക്ക് ലഭിച്ചിരിക്കുകയാണ്. ആത്മാവ് അദൃശ്യമാണ്. ശരീരം ദൃശ്യമാണ്.
ഞാനും അശരീരിയാണ്. ബാബ അദൃശ്യനാണ്, ഈ ശരീരത്തിലൂടെയാണ് കേൾപ്പിക്കുന്നത്.
നിങ്ങളും അദൃശ്യരാണ്. ശരീരത്തിലൂടെയാണ് കേൾക്കുന്നത്. നിങ്ങൾക്കറിയാമല്ലോ ബാബ
വന്നിരിക്കുകയാണ്. ബാബ വന്നിരിക്കുന്നത് വീണ്ടും ഭാരതത്തെ ദരിദ്രനിൽ നിന്നും
ധനവാനാക്കി മാറ്റുന്നതിനു വേണ്ടിയാണ്. നിങ്ങൾ പറയും നമ്മുടെ ഭാരതം നിർധനനാണ്.
എല്ലാവർക്കും അറിയാം. എന്നാൽ എപ്പോഴാണ് നമ്മുടെ ഭാരതം ധനവാനായിരുന്നത്,
എങ്ങനെയായിരുന്നു എന്നുള്ള കാര്യം ആർക്കും അറിയുകയില്ല. നിങ്ങൾ കുട്ടികൾക്ക്
വളരെയധികം ലഹരിയുണ്ട്- നമ്മുടെ ഭാരതം വളരെയധികം ധനവാനായിരുന്നു. ദു:ഖത്തിന്റെ
കാര്യം തന്നെ ഉണ്ടായിരുന്നില്ല. സത്യയുഗത്തിൽ രണ്ടാമതൊരു ധർമ്മവും
ഉണ്ടായിരുന്നില്ല. ഒരു ദേവതാ ധർമ്മം മാത്രമായിരുന്നു. ഇതാരും അറിയുന്നില്ല. ഈ
ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒരാളും അറിയുന്നില്ല. ഇപ്പോൾ നിങ്ങൾ നല്ല
രീതിയിൽ മനസ്സിലാക്കി നമ്മുടെ ഭാരതം ധനവാനായിരുന്നു. ഇപ്പോൾ വളരെ
ദരിദ്രമായിരിക്കുകയാണ്. ഇപ്പോൾ വീണ്ടും ബാബ ധനവാനാക്കി മാറ്റാൻ വന്നിരിക്കുകയാണ്.
ഭാരതം സത്യയുഗത്തിൽ വളരെയധികം ധനവാനായിരുന്നു. എപ്പോഴാണോ ദേവീദേവതകളുടെ രാജ്യം
ഉണ്ടായിരുന്നത്, പിന്നീട് ഈ രാജ്യം എവിടെപോയി. ഇതാർക്കും തന്നെ അറിയുകയില്ല. ഋഷി,
മുനിമാർ തുടങ്ങിയവർ പോലും പറയാറുണ്ട് ഞങ്ങൾക്ക് രചയിതാവിനെയോ, രചനയേയോ
അറിയുകയില്ല. ബാബ പറയുന്നു സത്യതേത്രായുഗത്തിൽ ദേവീദേവതകൾക്കും രചയിതാവിന്റെയും
രചനയുടേയും ജ്ഞാനം ഉണ്ടായിരുന്നില്ല. ആദിമധ്യഅന്ത്യത്തെ അറിയുമായിരുന്നില്ല.
അഥവാ അവരിൽ ഞങ്ങൾ ഏണിപ്പടി ഇറങ്ങി പാതാളത്തിലേക്ക് പോകും എന്ന ജ്ഞാനം
ഉണ്ടായിരുന്നെങ്കിൽ ചക്രവർത്തി പദവിയുടെ സുഖം അവർക്ക് ഉണ്ടായിരിക്കുകയില്ല.
ചിന്തയിൽ മുഴുകിയിരിക്കും.
ഇപ്പോൾ നിങ്ങൾ ചിന്തയുണ്ട് എങ്ങനെ നമുക്ക് തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമായിമാറാം. നമ്മൾ ഏതെല്ലാം ആത്മാക്കളാണോ നിരാകാരി ലോകത്തിൽ
വസിച്ചിരുന്നത്, അവിടെ നിന്നും പിന്നെ എങ്ങനെ സുഖധാമത്തിലേക്ക് വന്നു - ഇതും
ജ്ഞാനമാണ്. ഇപ്പോൾ നമ്മൾ കയറുന്ന കലയിലാണ്. ഇത് 84 ജന്മങ്ങളുടെ പടിയാണ്.
ഇതിനിടയിൽ എന്തെല്ലാമാണ് ഉണ്ടായതെന്ന് നിങ്ങൾക്കറിയാം. എല്ലാവരും
സത്യയുഗത്തിലേക്ക് വരുകയില്ല. ഡ്രാമയനുസരിച്ച് ഓരോ അഭിനേതാക്കളും നമ്പർവൈസായി
അവരവരുടെ സമയത്ത് വന്ന് പാർട്ട് അഭിനയിക്കും.
ദരിദ്രരുടെ നാഥൻ എന്ന് ആരെയാണ് പറയുന്നതെന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
മനസ്സിലായി. ലോകത്തിന് അറിയുകയില്ല. ഗീതത്തിൽ കേട്ടില്ലേ അങ്ങനെ ആ ദിനവും ഇന്നു
വന്നെത്തി... ഇതെല്ലാം ഭക്തിയാണ്. ഭഗവാൻ എപ്പോൾ വന്നാണ് നമ്മൾ ഭക്തരെ ഈ
ഭക്തിമാർഗത്തിൽ നിന്നും മോചിപ്പിച്ച് സദ്ഗതിയിലേക്ക് കൊണ്ടു പോകുന്നത്, ഇതും
മനസ്സിലാക്കി തന്നു. രാമരാജ്യം രാവണരാജ്യം എന്നത് എന്തിന്റെ പേരാണ്. ഇതും ഒരു
മനുഷ്യർക്കും അറിയുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കി ബാബ ഈ
ശരീരത്തിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. ശിവജയന്തി ആഘോഷിക്കുന്നുണ്ടെ
ങ്കിൽ
ശിവൻ തീർച്ചയായും വരുന്നുണ്ട്. ഞാൻ കൃഷ്ണന്റെ ശരീരത്തിലേക്കാണ് വരുന്നത് ഇങ്ങനെ
പറയുകയില്ല. ബാബ പറയുന്നു- കൃഷ്ണന്റെ ആത്മാവും 84 ജന്മങ്ങൾ എടുത്തിരിക്കുകയാണ്.
ആരാണോ ആദ്യ നമ്പറിലുണ്ടായിരുന്നത് അവരിപ്പോൾ അവസാന നമ്പറിലാണ്. തതത്ത്വം. ഞാൻ
വരുന്നത് ഒരു സാധാരണ ശരീരത്തിലേക്കാണ്. നിങ്ങൾ എങ്ങനെയാണ് 84 ജന്മങ്ങൾ
എടുക്കുന്നതെന്ന കാര്യം നിങ്ങളോട് പറയുകയാണ്. ഇപ്പോൾ ഒരാളും സ്വയത്തെ
ദേവതാധർമ്മത്തിലുള്ളതാ
ണെന്ന് മനസ്സിലാക്കുന്നില്ല. എന്തുകൊണ്ടെന്നാൽ സത്യയുഗത്തെ
വളരെ ദൂരെ കൊണ്ടു പോയി. കൽപ്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷം എന്ന് എഴുതി
വെച്ചു. വാസ്തവത്തിൽ ഡ്രാമയുടെ ഹിസ്റ്ററിയാണെങ്കിൽ വളരെ ചെറുതാണ്. ഇതിൽ ചില
ധർമ്മങ്ങളുടെ ഹിസ്റ്ററി 500 വർഷത്തിന്റേതുമാണ്, ചിലത് 2500 വർഷത്തിന്റേതുമാണ്.
നിങ്ങളുടെ ഹിസ്റ്ററി 5000 വർഷത്തിന്റേതാണ്. ദേവതാധർമ്മത്തിലുള്ളവർ
സ്വർഗത്തിലേക്ക് വരും മറ്റുള്ള ധർമ്മങ്ങളെല്ലാം അതിനുശേഷം വരുന്നതാണ്.
ദേവതാധർമ്മത്തിലുള്ളവർ തന്നെയാണ് മറ്റുള്ള ധർമ്മത്തിലേക്ക് മാറിപ്പോയിട്ടുള്ളത്.
ഡ്രാമയനുസരിച്ച് വീണ്ടും ഇതേപോലെ തന്നെ പരിവർത്തനപ്പെടും. പിന്നീട് തന്റെ തന്നെ
ധർമ്മത്തിലേക്ക് തിരിച്ചു വരികയും ചെയ്യും. ബാബ മനസ്സിലാക്കി തരുന്നു കുട്ടികളെ
നിങ്ങൾ തന്നെയാണ് വിശ്വത്തിന്റെ അധികാരിയായിരുന്നത്. ഇപ്പോൾ നിങ്ങൾ
മനസ്സിലാക്കുന്നുണ്ട് ബാബ സ്വർഗത്തെ സ്ഥാപിക്കുന്നവനാണെങ്കിൽ നമുക്ക്
എന്തുകൊണ്ട് സ്വർഗത്തിൽ പോകാതിരിക്കണം. ബാബയിൽ നിന്നും നമ്മൾ തീർച്ചയായും
സമ്പത്ത് നേടും. ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും ഇവർ നമ്മുടെ
ധർമ്മത്തിലേതാണ്. ആരാണോ ധർമ്മത്തിലേതല്ലാത്തത് അവർ വരുക തന്നെയില്ല.
പരധർമ്മത്തിലേക്ക് എന്തിനു പോയി എന്നു പറയും. നിങ്ങൾ കുട്ടികൾക്കറിയാം സത്യയുഗം,
പുതിയ ലോകത്തിൽ ദേവതകൾക്ക് വളരെയധികം സുഖമായിരുന്നു. സ്വർണ്ണ കൊട്ടാരമായിരുന്നു.
സോമനാഥ ക്ഷേത്രത്തിൽ എത്രയധികം സ്വർണ്ണമായിരുന്നു ഇങ്ങയുള്ള മറ്റൊരു ക്ഷേത്രം
ഉണ്ടായിരുന്നില്ല. അവിടെ വളരെയധികം വജ്രങ്ങളും വൈഡൂര്യങ്ങളും ഉണ്ടായിരുന്നു.
ബൗദ്ധന്മാരുടെ ക്ഷേത്രത്തിൽ വജ്രങ്ങളും വൈഡൂര്യങ്ങളും ഉണ്ടായിരുന്നില്ല. നിങ്ങൾ
കുട്ടികളെ ഏതു ബാബയാണോ ഇത്രയും ഉയർന്നതാക്കി മാറ്റിയത് ആ ബാബയ്ക്ക് നിങ്ങൾ
തീർച്ചയായും ബഹുമാനം വെയ്ക്കണം. ആരാണോ സത്കർമ്മങ്ങൾ ചെയ്തു പോയിട്ടുള്ളത്
അവർക്ക് ബഹുമാനം നൽകാറുണ്ടല്ലോ. ഇപ്പോൾ നിങ്ങൾക്കറിയാം ഏറ്റവും നല്ല കർമ്മം
പതിതതരെ പാവനമാക്കുക എന്നതാണ്, ഇത് ഒരു ബാബ തന്നെയാണ് ചെയ്യിപ്പിക്കുന്നത്.
നിങ്ങളും പറയുന്നുണ്ട് ഏറ്റവും ഉത്തമത്തിലും ഉത്തമമായ സേവനം ഒരു ബാബ തന്നെയാണ്
ചെയ്യുന്നത്. നമ്മളെ ദരിദ്രനിൽ നിന്നും രാജാവ#ാക്കി മാറ്റുന്നത് ഒരു ബാബയാണ്.
ആരാണോ ഭാരതത്തെ സ്വർഗമാക്കി മാറ്റുന്നത് അവരെ ആരും ബഹുമാനിക്കുന്നില്ല.
നിങ്ങൾക്കറിയാമല്ലോ ഉയർന്നതിലും ഉയർന്ന ക്ഷേത്രം സോമനാഥ ക്ഷേത്രമാണ്. അതിൽ
നിന്നെല്ലാം കൊള്ളയടിച്ചു കൊണ്ടുപോയി. ലക്ഷ്മീനാരായണന്റെ ക്ഷേത്രത്തിൽ നിന്നും
ആരും കൊള്ളയടിച്ചിട്ടില്ല. സോമനാഥ ക്ഷേത്രത്തെയാണ് കൊള്ളയടിച്ചത്.
ഭക്തിമാർഗത്തിലും വളരെയധികം ധനവാന്മാരുണ്ടായിരുന്നു. രാജാക്കന്മാരിലും നമ്പർവൈസ്
ആയിരിക്കുമല്ലോ. താഴ്ന്ന പദവിയിൽ ഉള്ളവർ ഉയർന്ന പദവയിൽ ഉള്ളവരെ ബഹുമാനിക്കുന്നു.
രാജസഭയിലും നമ്പർവൈസായിട്ടാണല്ലോ ഇരിക്കുന്നത്. ബാബ എല്ലാറ്റിന്റെയും
അനുഭവിയാണല്ലോ. ഇവിടെയുള്ള രാജസഭ പതിത രാജാക്കന്മാരുടേതാണ്. പാവന
രാജാക്കന്മാരുടെ രാജസഭ എങ്ങനെയായിരിക്കും. അവരുടെ പക്കൽ ഇത്രയധികം ധനമുള്ളതു
കാരണം അവരുടെ വീടും അത്രയും നല്ലതായിരിക്കും. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം
ബാബ നമ്മളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്വർഗ്ഗത്തിന്റെ സ്ഥാപന
ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ സ്വർഗ്ഗത്തിലെ മഹാരാജാ മഹാറാണി
ആവുകയാണ്, പിന്നീട് നമ്മൾ വീഴുന്നു. പിന്നീട് നമ്മൾ ആദ്യമാദ്യം ശിവ ബാബയുടെ
പൂജാരിയായി മാറുന്നു. ആര് നമ്മളെ സ്വർഗത്തിന്റെ അധികാരിയാക്കി മാറ്റുന്നുണ്ടോ
നമ്മൾ അവരുടെയാണ് പൂജ ചെയ്യുന്നത്. ബാബ നമ്മളെ വളരെയധികം ധനവാനാക്കി മാറ്റി.
ഇപ്പോൾ ഭാരതം എത്ര ദരിദ്രമാണ്. ആദ്യം ഇത്രയധികം ദാരിദ്രം ഉണ്ടായിരുന്നില്ല.
വളരെയധികം സന്തോഷത്തിൽ ജീവിച്ചിരുന്നു. ഏതു ഭൂമിയാണോ 500 രൂപയ്ക്ക്
വാങ്ങിയിട്ടുണ്ടായിരുന്നത് അതിപ്പോൾ 5000 രൂപയ്ക്കു പോലും ലഭിക്കുന്നില്ല. അവിടെ
ഭൂമിയ്ക്ക് യാതൊരു വിലയും ഇല്ല. ആർക്ക് എത്ര വേണോ അത്രയും എടുക്കാം. അനേക അനേക
സ്ഥലങ്ങൾ ഉണ്ട്. മധുരമായ നദികളുടെ തീരത്തായിരിക്കും നിങ്ങളുടെ കൊട്ടാരം
ഉണ്ടായിരിക്കുക. എന്നാൽ വരൾച്ചയുണ്ടാവുകയാ
ണെങ്കിൽ അന്നം ലഭിക്കുകയില്ല. അപ്പോൾ
ഗീതം കേൾക്കുന്നതിലൂടെ നിങ്ങൾക്ക് രോമാഞ്ചം ഉണ്ടായിരിക്കണം. ബാബയെ ഏഴകളുടെ തോഴൻ
എന്നാണ് പറയുന്നത്. ഇപ്പോൾ അർത്ഥം മനസ്സിലായില്ലേ. ആരെയാണ് ധനവാനാക്കി
മാറ്റുന്നത്. ആര് ഇവിടെ വരുന്നുണ്ടോ അവരെ തീർച്ചയായും ധനവാനാക്കി മാറ്റും.
നിങ്ങൾക്കറിയാമല്ലോ നമ്മൾ പാവനത്തിൽ നിന്നും പതിതമായി മാറാൻ 5000 വർഷങ്ങൾ
എടുത്തു. ഇപ്പോൾ ബാബാ പെട്ടെന്നു തന്നെ പതിതത്തിൽ നിന്നും പാവനമാക്കി മാറ്റുന്നു.
ഉയർന്നതിലും ഉയർന്നതാക്കി മാറ്റുന്നു. ഒരു സെക്കന്റിലാണ് ജീവൻമുക്തി
ലഭിക്കുന്നത്. പറയുന്നു ബാബ ഞാൻ അങ്ങയുടേതാണ്. ബാബയും പറയുന്നു കുട്ടി
വിശ്വത്തിന്റെ അധികാരിയാണ്. കുട്ടി ജന്മമെടുത്തു അവകാശിയായി മാറി. അപ്പോൾ എത്ര
സന്തോഷം ഉണ്ടായിരിക്കണം. എന്നാൽ പെൺകുട്ടിയെ കാണുമ്പോൾ തല താഴുന്നു. ഇവിടെ എല്ലാ
ആത്മാക്കളും പുരുഷനാണ്. നമ്മൾ സ്വർഗത്തിന്റെ അധികാരിയായി മാറിക്കഴിഞ്ഞു. ഇപ്പോൾ
മനസ്സിലായി നമ്മൾ 5000 വർഷങ്ങൾക്കു മുമ്പ് സ്വർഗത്തിന്റെ അധികാരിയായിരുന്നു.
ബാബയാണ് ഇങ്ങനെയാക്കി മാറ്റിയത്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. പക്ഷെ
എപ്പോഴാണ് വന്നിരുന്നതെന്ന് അറിയുന്നില്ല. ലക്ഷ്മീ നാരയണന്റെ രാജ്യം എപ്പോഴാണ്
ഉണ്ടായിരുന്നതെന്ന് അറിയുന്നില്ല. അപ്പോൾ ഭാരതത്തന്റെ ജനസംഖ്യ ഏറ്റവും
കൂടുതലായിരിക്കണം. ഭാരതത്തിന്റെ വിസ്തൃതിയും വളരെ വലുതായിരിക്കണം.
ലക്ഷക്കണക്കിനു വർഷങ്ങളാണെങ്കിൽ വളരെയധികം സ്ഥലം ഉണ്ടായിരിക്കണം. മുഴുവൻ
ലോകത്തിന്റെയും സ്ഥലം ഇപ്പോഴും പൂർത്തിയായിട്ടില്ല. ലക്ഷക്കണക്കിനു വർഷമാണെങ്കിൽ
എത്രയധികം മനുഷ്യർ ജന്മമെടുത്തിട്ടുണ്ടായിരി
ക്കണം. എണ്ണമറ്റ മനുഷ്യർ
ഉണ്ടായിരിക്കണം. ഇത്രയൊന്നും ആയിരിക്കുകയില്ല. ഈ കാര്യങ്ങളെല്ലാം ബാബ
മനസ്സിലാക്കി തരുന്നു. മനുഷ്യർ കേൾക്കുമ്പോൾ പറയുന്നു ഈ കാര്യങ്ങളൊന്നും
ഒരിക്കലും കേട്ടിട്ടില്ല, ഒരു ശാസ്ത്രത്തിലും പഠിപ്പിച്ചിട്ടുമില്ല. ഇതെല്ലാം
അത്ഭുതകരമായ കാര്യങ്ങളാണ്.
ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ മുഴുവൻ ചക്രത്തിന്റെയും ജ്ഞാനമുണ്ട്. ഇവർ
(ബ്രഹ്മാവ)് വളരെ ജന്മങ്ങളുടെ അന്തിമത്തിൽ ഇപ്പോൾ പതിത ആത്മാവാണ്.
സതോപ്രധാനമായിരുന്നവർ തമോപ്രധാനമായി മാറി, വീണ്ടും സതോപ്രധാനമായി മാറണം. നിങ്ങൾ
ആത്മാക്കൾക്ക് ഇപ്പോൾ പഠിപ്പ് ലഭിച്ചുകൊണ്ടിരിക്കു
കയാണ്. - ആത്മാവ് ശരീരത്തിലൂടെ
കേൾക്കുമ്പോൾ ശരീരം ആടിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ആത്മാവാണല്ലോ
കേൾക്കുന്നത്. നമ്മൾ ആത്മാക്കളാണ് 84 ജന്മം എടുക്കുന്നത്. 84 അച്ഛനും അമ്മയേയും
തീർച്ചയായും ലഭിക്കും. ഇതും ഒരു കണക്കാണ്. ബുദ്ധിയിൽ 84 ജന്മം എടുത്തു എന്നു
വരുന്നുണ്ട്. പിന്നീട് അതിൽ കുറവ് ജന്മമെടുക്കുന്നവരും ഉണ്ട്. മിനിമം, മാക്സിമം
എന്ന കണക്കുണ്ടായിരിക്കുമല്ലോ, ബാബ മനസ്സിലാക്കി തരുകയാണ് ശാസ്ത്രങ്ങളിൽ
എന്തെല്ലാമാണ് എഴുതിയിരിക്കുന്നത്. നിങ്ങൾക്ക് വേണ്ടിയാണ് വീണ്ടും 84 ജന്മമെന്നു
പറയുന്നത്. എനിക്കാണെങ്കിൽ എണ്ണിത്തിട്ടപ്പെടുത്താ
നാവാത്ത അനേക ജന്മങ്ങൾ എന്നു
പറയുന്നു. കണകണങ്ങളിൽ എവിടെ നോക്കിയായും അങ്ങു തന്നെ അങ്ങ്.. കൃഷ്ണൻ തന്നെ
കൃഷ്ണൻ. മധുരാവൃന്ദാവനത്തിൽ പറയുന്നു കൃഷ്ണൻ സർവ്വവ്യാപിയാണ്. രാധയുടെ ഭക്തർ
പറയുന്നു രാധ തന്നെ രാധ പറയുന്നു ഞാൻ രാധാസ്വാമിയാണ്, കൃഷ്ണസ്വാമി മറ്റുള്ളവരാണ്.
അവർ രാധയെ അംഗീകരിക്കുന്നു, എവിടെ നോക്കിയായും രാധ തന്നെ രാധ .നിങ്ങളും രാധ ഞാനും
രാധ.
ഇപ്പോൾ ബാബ മനസ്സിലാക്കി തരികയാണ് ഞാൻ ഏഴകളുടെ തോഴനാണ്. ഭാരതം ഏറ്റവും വലിയ
ധനികനായിരുന്നു. ഇപ്പോൾ വളരെയധികം ദരിദ്രമായി മാറി. അതിനാൽ എനിക്ക് ഭാരതത്തിൽ
തന്നെ വരേണ്ടതായിട്ടുണ്ട്. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഇതിൽ
ഒരൽപ്പം പോലും വ്യത്യാസം ഉണ്ടാകാൻ സാധിക്കുകയില്ല. ഇത് വലിയ ഡ്രാമയാണ്.
അവിടെയുള്ളത് പരിധിയുള്ള നാടകമാണ്. ഡ്രാമയിൽ എന്താണോ ഷൂട്ട്
ചെയ്യപ്പെട്ടിട്ടുള്ളത് അത് അതേപോലെ ആവർത്തിക്കുക തന്നെ ചെയ്യും. ഡ്രാമയെ
കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡ്രാമ അർത്ഥം ഡ്രാമ. അവിടെയുള്ളത്
പരിധിയുള്ള ഡ്രാമയാണ് ഇവിടെയുളളത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇവിടെയുള്ളത്
പരിധിയില്ലാത്ത ഡ്രാമയാണ്. ഇതിന്റ ആദിമധ്യ അന്ത്യത്തെ കുറിച്ച് ആർക്കും
അറിയുകയില്ല. ഏഴകളുടെ തോഴൻ എന്ന് നിരാകാരനായ ഭഗവാനെ തന്നെയാണ് അംഗീകരിക്കുന്നത്,
കൃഷ്ണനെ അംഗീകരിക്കുകയില്ല. കൃഷ്ണൻ ധനവാനും സത്യയുഗത്തിലെ രാജകുമാരനായി മാറുന്നു.
ഭഗവാന് തന്റേതായ ശരീരം തന്നെയില്ല. ബാബ വന്ന് നിങ്ങൾ കുട്ടികളെ ധനവാനാക്കി
മാറ്റുന്നു. നിങ്ങൾക്ക് രാജയോഗത്തിന്റെ പഠിപ്പ് നൽകുന്നു. അവർ ലോകത്തിലെ
പഠിപ്പിലൂടെ വക്കീൽ മുതലായവർ ആയി മാറുന്നു. പിന്നീട് സമ്പാദിക്കുന്നു. ബാബയും
നിങ്ങൾ കുട്ടികളെ ഇപ്പോൾ പഠിപ്പിക്കുകയാണ്. നിങ്ങൾ ഭാവിയിൽ നരനിൽ നിന്നും
നാരായണനായി മാറുന്നു. നിങ്ങൾക്ക് ജന്മമുണ്ടല്ലോ. സ്വർഗ്ഗം സമുദ്രത്തിൽ നിന്നും
പൊങ്ങി വന്നു അങ്ങനെയായിരിക്കരുത്. കൃഷ്ണനും ജന്മമെടുത്തിട്ടുണ്ടല്ലോ. ആ സമയം
കംസപുരിയൊന്നും ഉണ്ടായിരുന്നില്ല. കൃഷ്ണന് എത്രയധികം പേരാണ് വെച്ചിരിക്കുന്നത്.
കൃഷ്ണന്റെ അച്ഛന്റെ പേര് തന്നെയില്ല, കൃഷ്ണന്റെ അച്ഛൻ എവിടെയാണ്. തീർച്ചയായും
രാജാവിന്റെ കുട്ടി തന്നെ ആയിരിക്കുമല്ലോ. അവിടെ വലിയ രാജാക്കന്മാരുടെ വീട്ടിൽ
ജന്മമെടുക്കേണ്ടി വരും. പക്ഷെ അവിടെ പതിത രാജാക്കന്മാരായതു കാരണം അവരുടെ പേര്
പറയാറില്ല. കൃഷ്ണൻ ഉണ്ടായിരുന്നപ്പോൾ കുറച്ചു പതിതരും ഉണ്ടായിരുന്നു. എപ്പോഴാണോ
പൂർണ്ണമായും പതിതർ ഇല്ലാതാകുന്നത് അപ്പോഴാണ് കൃഷ്ണൻ സിംഹാസനത്തിൽ ഇരിക്കുക.
തന്റെ രാജ്യം നേടുമ്പോൾ കൃഷ്ണന്റെ സംവത്സരം ആരംഭിക്കുകയായി. ലക്ഷ്മീനാരായണനിൽ
നിന്നുമാണ് സംവത്സരം ആരംഭിക്കുന്നത്. നിങ്ങൾ പൂർണ്ണമായ കണക്ക് എടുക്കൂ. അവരുടെ
രാജ്യം ഇത്ര സമയം അതിനു ശേഷം ഇവരുടെ രാജ്യം ഇത്ര സമയം, അപ്പോൾ മനുഷ്യർ
മനസ്സിലാക്കും കൽപ്പത്തിന്റെ ആയുസ്സ് ഇത്രയും വലുതല്ല എന്ന്. 5000 വർഷത്തിന്റെ
പൂർണ്ണമായ കണക്കാണ്. ശരി.
വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെ കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
രചയിതാവിന്റെയും രചനയുടെയും ജ്ഞാനം ബുദ്ധിയിൽ വെച്ച് സതോപ്രധാനമായി മാറാനുള്ള
പുരുഷഷാർത്ഥം ചെയ്യണം. എനിക്ക് തീർച്ചയായും സതോപ്രധാനമായി മാറണം, കേവലം ഈ ഒരു
ചിന്ത ഉണ്ടായിരിക്കണം.
2. ഈ പരിധിയില്ലാത്ത
ഡ്രാമയെ ബുദ്ധിയിൽ വെച്ച് അളവില്ലാത്ത സന്തോഷത്തിൽ ഇരിക്കണം, ബാബയ്ക്ക് സമാനം
ബഹുമാനം നേടുന്നതിനു വേണ്ടി പതിതരെ പാവനമാക്കി മാറ്റാനുള്ള സേവനം ചെയ്യണം.
വരദാനം :-
അധികാരിത്വത്തിന്റെ സ്മൃതിയിലൂടെ സർവ ശക്തികളുടെയും അനുഭവം ചെയ്യുന്നവരായ
പ്രാപ്തിസ്വരൂപരായി ഭവിക്കട്ടെ.
അഥവാ ബുദ്ധിയുടെ സംബന്ധം
സദാ ഒരു ബാബയോട് ചേർന്നിട്ടുണ്ടെങ്കിൽ സർവ ശക്തികളുടെയും സമ്പത്ത്
അധികാരത്തിന്റെ രൂപത്തിൽ പ്രാപ്തമാകുന്നു. ആരാണോ അധികാരിയെന്നു മനസിലാക്കി ഓരോ
കർമവും ചെയ്യുന്നത് അവരുടെ പറച്ചിലിലോ സങ്കൽപത്തിൽ പോലുമോ യാചിക്കേണ്ടതിന്റെ
ആവശ്യകത ഉണ്ടായിരിക്കില്ല. ഈ അധികാരിത്വത്തിന്റെ സ്മൃതി തന്നെയാണ് സർവ
ശക്തികളുടെയും പ്രാപ്തിയുടെ അനുഭവം ചെയ്യിക്കുന്നത്. അപ്പോൾ
ലഹരിയുണ്ടായിരിക്കട്ടെ സർവ ശക്തികളും എന്റെ ജന്മസിദ്ധഅധികാരമാണ്. അധികാരിയായി
നടക്കുകയാണെങ്കിൽ അധീനത സമാപ്തമാകും.
സ്ലോഗന് :-
സ്വയത്തിനോടൊപ്പം ഒപ്പം പ്രകൃതിയെയും പാവനമാക്കണമെങ്കിൽ സമ്പൂർണ ആകർഷണമുക്തരാകൂ.
അവ്യക്തസൂചനകൾ-
അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ
അഥവാ പവിത്രതയുടെ നിയമം
പക്കയാണങ്കിൽ ആകർഷണമുക്തം, അസൂയ, ക്രോധത്തിൽ നിന്നു കൂടി മുക്തമാകൂ.
പിറുപിറുപ്പും ഉണ്ടാകരുത്. ഇതു നടക്കുക തന്നെ വേണം -ഈ ആകർണവും പാടില്ല. സ്വാർഥത
അല്ലെങ്കിൽ അസൂയയ്ക്ക് വശപ്പെട്ട് എന്തെങ്കിലും സംസാരിക്കും, അത്
പൂർത്തീകരിക്കപ്പെട്ടി
ല്ലെങഅകിൽ ക്രോധം ജനിക്കും. അതിനാൽ പവിത്രതയുടെ തൂൺ
ഉറച്ചതാക്കൂ എങ്കിൽ ഈ തൂൺ ലൈറ്റഹൗസിന്റെ ജോലി ചെയ്യും.