സർവ്വ ഖജനാവുകളാലും
സമ്പന്നമായി നിങ്ങളുടെ മുഖത്തിലും പെരുമാറ്റത്തിലും കൂടി അലൗകീകതയുടെ
സാക്ഷത്കാരം ചെയ്യിപ്പിക്കൂ.
ഇന്ന് സർവ്വ ഖജനാവുകളുടെയും
ദാതാവ് തന്റെ ഖജനാവുകളുടെ യജമാനനായ കുട്ടികളെയാണ് കാണുന്നത്. ബാബ എല്ലാ
കുട്ടികൾക്കും ഒരേ സമയത്ത് ഒരുപോലെ സർവ്വ ഖജനാവുകളും നൽകിയതിനാൽ ഓരോ കുട്ടിയും
സർവ്വ ഖജനാവുകളാലും സമ്പന്നമാണ്. ബാബ തന്റെ ബാലകനും യജമാനനുമായ കുട്ടികളുമായി
മിലനം നടത്താൻ വന്നിരിക്കുകയാണ്. കുട്ടികൾ വിളിച്ചു, ബാബ കുട്ടികളുടെ സ്നേഹത്തിൽ
എത്തി.ഖജനാവുകൾ ധാരാളം ഉണ്ട്, ഏറ്റവും ആദ്യത്തെ ഖജനാവ് ജ്ഞാനത്തിന്റെ ഖജനാവാണ്.
ആ ജ്ഞാനധനത്തിലൂടെ സമ്പന്നരായി, മഹാദാനിയായി മറ്റുള്ളവർക്ക്
പങ്കിട്ടുകൊണ്ടിരിക്കുന്നു. ജ്ഞാന ധനത്തിലൂടെ വ്യത്യസ്ത ബന്ധനകളിൽ കുടുങ്ങിയ
ആത്മാവ് ആ ബന്ധങ്ങളിൽ നിന്നെല്ലാം മുക്തമായി മാറി. ബന്ധനയുക്തത്തിൽ നിന്നും
ബന്ധനമുക്തമായി. ഇതോടൊപ്പം യോഗം അതായത് ഓർമ്മയുടെ ഖജനാവ് ഉണ്ട്, അതിലൂടെ അനേകം
ശക്തികൾ നേടിയിട്ടുണ്ട്. അങ്ങനെയുള്ള ധാരണയിലൂടെ സർവ്വ ഗുണങ്ങളുടെയും അനുഭൂതി
അതായത് ഖജനാവ് കിട്ടിയിട്ടുണ്ട്. ഒപ്പം ധാരണയുടെ ശക്തിയിലൂടെ സർവ്വരുടേയും
സ്നേഹത്തിന്റെ ശക്തി,സർവരുടെയും സ്നേഹിയാകുന്നതിന്റെയും,
വേറിട്ടിരിക്കുന്നതിന്റെ ശക്തിയുടെയും ഖജനാവ് പ്രാപ്തമാക്കി, സർവ്വരുടേയും
സ്നേഹത്തിന്റെ ഖജനാവ് അനുഭവം ചെയ്തു.എല്ലാ ബ്രാഹ്മണരുടെ സംബന്ധത്തിലൂടെ
അളവില്ലാത്ത സന്തോഷത്തിന്റെ ഖജനാവ് അനുഭവം ചെയ്തു. സർവ്വ ഖജനാവുകളോടൊപ്പം
പ്രത്യേക ഖജനാവ് സംഗമയുഗത്തിന്റെ സമയത്തിന്റെ ഖജനാവാണ്. സമയത്തിന്റെ ഖജനാവിനെ
വിലമതിക്കുന്ന ആത്മാവ്, സദാ അനേക പ്രാപ്തികളുടെ അധികാരിയായി മാറുന്നു, കാരണം
സംഗമയുഗത്തിന്റെ സമയം വളരെ ചെറുതാണ്, പക്ഷെ പ്രാപ്തികൾ സമയത്തേക്കാൾ കൂടുതലാണ്.
സംഗമയുഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രാപ്തിയാണ്, അച്ഛന്റെ രൂപത്തിൽ, ടീച്ചറിന്റെ
രൂപത്തിൽ, സത്ഗുരുവിന്റെ രൂപത്തിൽ സ്വയം ഭഗവാൻ പ്രാപ്തമാകുന്നു
എന്നതാണ്.സംഗമയുഗത്തിലെ ചെറിയ ജന്മത്തിൽ 21 ജന്മങ്ങളുടെ പ്രാപ്തി ഉണ്ട്, അതിൽ
ശരീരം,മനസ്സ്, ധനം,ആളുകൾ, എല്ലാ പ്രാപ്തികളും ഉണ്ട്.പൂർണ്ണമായും 21
ജന്മങ്ങളാണ്,പകുതിയല്ല,
കാൽഭാഗമല്ല, പൂർണ്ണമായി 21 ജന്മങ്ങളുടെ ഉറപ്പ്. ഏറ്റവും
കൂടുതൽ മഹത്വമുള്ളത്, സംഗമയുഗത്തിലെ ഓരോ നിമിഷവും, നിരവധി വർഷങ്ങൾക്ക് തുല്യമാണ്.
പറയൂ,സർവ്വ ഖജനാവുകളാലും സമ്പന്നമാണോ? സമ്പന്നമായിരിക്കുന്നു,
അല്ലെ? അതിനാൽ
ബാപ്ദാദ സദാ സമയത്തെകുറിച്ച് ഓർമ്മിപ്പിക്കുന്നത്. പല കുട്ടികളും കരുതുന്നത്
ഒന്നോ രണ്ടോ മിനിറ്റ് മറ്റെന്തെങ്കിലും ചിന്തിച്ചാൽ അത് വെറും ഒന്ന് രണ്ടു
മിനിറ്റ് മാത്രമാണെന്നാണ്. എന്നാൽ സമയത്തിന്റെ മഹത്വമനുസരിച്ച് വെറും 2
മിനിട്ടല്ല, 2 മാസം പോലും അല്ല, രണ്ടു വർഷത്തിന് സമാനമാണ്. സംഗമ സമയം വളരെ
മഹത്വമേറിയതാണ്. സർവ്വ ശക്തികളും, സർവ്വ ഗുണങ്ങളും, പരമാത്മ സ്നേഹവും,ബ്രാഹ്മണ
പരിവാരത്തിന്റെ സ്നേഹവും, കല്പം മുൻപുള്ള ഈശ്വരീയ അവകാശങ്ങളും, സർവ്വ
പ്രാപ്തികളും ഈ ചെറിയ യുഗത്തിലാണ്, ഈ സർവ്വ പ്രാപ്തികൾ മറ്റൊരു യുഗത്തിലും ഇല്ല.
രാജ്യഭാഗ്യം ഉണ്ടാകും, നിങ്ങൾക്കെല്ലാവർക്കും രാജ്യം ഉണ്ടാകും, സുഖം ശാന്തി
എല്ലാം ഉണ്ടാകും. പക്ഷെ പരമാത്മ മിലനം, അതീന്ദ്രിയ സുഖം, മുഴുവൻ ബ്രാഹ്മണ
പരിവാരത്തിന്റെ സ്നേഹം, ആദി മധ്യ അന്ത്യത്തിന്റെ അറിവിന്റെ ഭാഗ്യം ഇപ്പോൾ
സംഗമത്തിലാണ് കിട്ടുന്നത്,ഓരോ കല്പത്തിലും കിട്ടികൊണ്ടിരിക്കും.
ബാപ്ദാദ ഓരോ കുട്ടിയുടെയും
മുഖത്തിലൂടെ അവർ എത്രമാത്രം ഖജനാവ് ശേഖരിച്ചെന്നു കാണുന്നു? ഖജനാവ് ലഭിച്ചു,
എന്നാൽ ഓരോരുത്തരും,എത്രമാത്രം നിക്ഷേപം വർദ്ധിപ്പിച്ചിട്ടുണ്ടെന്നു,
മുഖത്തിലൂടെയും പെരുമാറ്റത്തിലൂടെയും കാണപ്പെടുന്നു, നിങ്ങൾ എത്രമാത്രം
ശേഖരിച്ചുവെന്നു നിങ്ങൾക്കെല്ലാവർക്കും അറിയാമോ! ഇപ്പോൾ ബാപ്ദാദയുടെ ഹൃദയത്തിൽ
നിന്നുള്ള ആഗ്രഹമിതാണ് ഖജനാവ് ലഭിച്ചു, പക്ഷെ ഇപ്പോൾ അത് വർണ്ണിക്കാനുള്ള
സമയമല്ല,പകരം, ഈ ആത്മാക്കൾ പ്രത്യകതയുള്ളവരും, വേറിട്ടവരും പരമാത്മാവിനു
പ്രീയപെട്ടവരുമാണെന്നു നിങ്ങളുടെ മുഖവും പെരുമാറ്റവും പ്രത്യക്ഷ അനുഭവം
ചെയ്യിപ്പിക്കണം. മുന്നോട്ട് പോകുന്തോറും സമയം മാറുന്നതിനനുസരിച്ച് നിങ്ങളുടെ
സേവനം വിവരിക്കുന്നതിലൂടെ മാത്രം അല്ല, സമയം ദുർബലമായതിനാൽ ആർക്കുമിത്രയും സമയം
മാറ്റിവയ്ക്കാൻ കഴിയില്ല, എന്നാൽ നിങ്ങളുടെ ഖജനാവിനാൽ സമ്പന്നമായ മുഖത്തിലൂടെയും,
പെരുമാറ്റത്തിലൂടെയും നിങ്ങളുടെ അലൗകീകത ദൂരെനിന്നു പോലും സാക്ഷാത്കാരം നൽകും.
അതിനാൽ ഇപ്പോൾ നിങ്ങളുടെ അങ്ങനെയുള്ള പുരുഷാർത്ഥം പ്രത്യക്ഷമാക്കൂ. ബ്രഹ്മാബാബയെ
നിങ്ങൾ കണ്ടത് പോലെ, സംഘടനയുടെ നടുക്ക് ഇരിക്കുമ്പോഴും ആ വ്യക്തിത്വവും,
തിളക്കവും ദൂരെ നിന്ന് അനുഭവമായി. അതുപോലെ ഇപ്പോൾ ഡബിൾ വിദേശികൾ ഡബിൾ
പുരുഷാർത്ഥം ചെയ്യൂ.ബാപ്ദാദ ഡബിൾ പുരുഷാർത്ഥികൾ എന്ന് വിളിക്കുന്നു, അപ്പോൾ
ഇന്ന് ഡബിൾ വിദേശി കുട്ടികളെ കണ്ടു സന്തോഷിക്കുന്നു. വർധിപ്പിക്കാനുള്ള നല്ല
പുരുഷാർത്ഥം ചെയ്യുന്നു, നിമിത്തമായിട്ടുള്ള ആത്മാക്കളിൽ നിന്ന് എല്ലാവർക്കും
വളരെ നല്ല പാലന കിട്ടികൊണ്ടിരിക്കുന്നു, ബാപ്ദാദയ്ക്ക് എല്ലാവരുടെയും ഒരു കാര്യം
വളരെയധികം ഇഷ്ടമായി, എല്ലാ ആത്മാക്കളും ഓരോ വർഷവും മധുബനിൽ അവരുടെ സംഘടനയുടെ
പ്രത്യേക മിലനം മധുബനിൽ നടത്തുന്നു.കാരണം മധുബനിലെ അന്തരീക്ഷം ഉന്മേഷത്തിനു വളരെ
സഹയോഗം നൽകുന്നു, ഒരു ഉത്തരവാദിത്വം മാത്രമാണ് സ്വപരിവർത്തനം, മനസാ സേവനം,
പരസ്പരം അനുഭവങ്ങളുടെയും നല്ല അവസരം ലഭിക്കുന്നു. ബാപ്ദാദാ ഇതിനു നിങ്ങളെ
അഭിനന്ദിക്കുന്നു.
ഇപ്പോൾ നിങ്ങളുടെ
സ്ഥലങ്ങളിലേക്ക് പോയി ചില അത്ഭുതങ്ങൾ ചെയ്യൂ, ബാബയ്ക്ക് പ്രീയപ്പെട്ട ചില
വേറിട്ട കാര്യങ്ങൾ അത് പ്രായോഗികമായി അനുഭവം ചെയ്യിപ്പിക്കണം, അങ്ങനെ മധുബനിലെ
ഉന്മേഷത്തിന്റെ സഹയോഗം അവിടെയും അനുഭവം ചെയ്തു കൊണ്ടിരിക്കും. ഇന്ന് ഡബിൾ
പുരുഷാർത്ഥിഗ്രൂപ്പിന്റെ മിലനമാണ്,നോക്കൂ ഇന്ത്യയിലെ കുട്ടികൾ നിങ്ങളെ വളരെയധികം
സ്നേഹിക്കുന്നതിനാൽ ആദ്യത്തെ അവസരം നിങ്ങൾക്കാണ് നൽകുന്നത്. ആദ്യത്തെ
അവസരത്തിന്റെ ഫലം ഒന്നാം സ്ഥാനം നേടുക എന്നതാണ്. അത് നല്ലതാണ്, ബാപ്ദാദ മുൻപും
കേൾപ്പിച്ചതാണ്,ഡബിൾ വിദേശികളും,ഡബിൾ പുരുഷാർത്ഥികളുമായ കുട്ടികൾ ബാബയുടെ ഒരു
പ്രത്യേക ടൈറ്റിൽ പ്രത്യക്ഷമാക്കിയിട്ടുണ്ട്. വിദേശത്ത് കൂടുതൽ വിഭാഗത്തിലെ
കുട്ടികളെയും കൊണ്ടുവന്ന് അവരുടെ ഭാഗ്യത്തിന്റെ ചിത്രം തയ്യാറാക്കി, അതിനാൽ
ഉത്സാഹത്തോടെ നാനാഭാഗത്തും പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു, അതിലൂടെ ബാബയുടെ
വിശ്വകല്യാണകാരി എന്ന കർത്തവ്യം പ്രസിദ്ധമാക്കി, അതിനാൽ ബാപ്ദാദ ഓരോ കുട്ടിയെയും
അഭിന്ദിക്കുന്നു ആഹാ! കുട്ടികളെ ആഹാ! ഇപ്പോൾ ഭാരതത്തിന്റെ ഓരോ കോണുകളിലും
സന്ദേശം നൽകുന്നതിന്റെ സേവനം നടന്നുകൊണ്ടിരിക്കുന്നു, അതുപോലെ അവിടെയും
ബാക്കിയുള്ള ദേശങ്ങളിൽ സന്ദേശം നൽകാനുള്ള ഉന്മേഷവും ഉത്സാഹവും ഉണ്ട് കാരണം
സമയത്തിനു ഒരു ഉറപ്പുമില്ല. എന്തും പെട്ടെന്ന് സംഭവിക്കാമെന്ന് ബാപ്ദാദ മുൻപും
പറഞ്ഞിട്ടുള്ളതാണ്, അതിനാൽ സന്ദേശം നല്കുന്നതും, നിങ്ങളുടെ പുരോഗതിയും ഇപ്പോൾ
തന്നെ, എപ്പോഴെങ്കിലും അല്ല, വാസ്തവത്തിൽ ബ്രാഹ്മണരുടെ നിഘണ്ടുവിൽ എപ്പോഴെങ്കിലും
എന്ന വാക്ക് ശോഭിക്കില്ല എന്ന് ബാപ്ദാദ പറഞ്ഞിട്ടുള്ളതാണ്, ഇപ്പോൾ തന്നെ,
സങ്കൽപം എടുത്ത് അത് ചെയ്യണം. നോക്കാം,ചെയ്യാം, ഈ വാക്കുകൾ ഇല്ല. അതുകൊണ്ടാണ്
നിങ്ങളുടെ മമ്മയും ഈ ലക്ഷ്യം വച്ച് എല്ലാവരെയും ഓർമ്മിപ്പിച്ചു, ഇപ്പോഴില്ലെങ്കിൽ
ഒരിക്കലുമില്ല.
ഡബിൾ പുരുഷാർത്ഥികളായ
കുട്ടികൾ ഇപ്പോൾ തന്നെ ചെയ്യുന്നവരാണോ, അതോ ചിലപ്പോൾ മാത്രം ആണോ? ഇപ്പോൾ തന്നെ
ചെയ്ത് കാണിക്കുന്നവരാണ് എന്ന് കരുതുന്നവർ കൈകൾ ഉയർത്തൂ. ചെയ്തേ തീരൂ. ചെയ്തേ
തീരൂ. ചെയ്യാം എന്നല്ല, ചെയ്തേ തീരൂ. ഓർമ്മിക്കുക, നിങ്ങൾ സ്വയം നിങ്ങളുടെ
ചാർട്ട് എഴുതണം, ബാപ്ദാദ മുൻപും കേൾപ്പിച്ചതാണ്, ദിവസവും രാത്രിയിൽ ബാപ്ദാദയോട്
നിങ്ങളുടെ മുഴുവൻ ദിവസത്തേയും ചാർട്ട് കേൾപ്പിച്ചതിനു ശേഷം നിങ്ങളുടെ ബുദ്ധി
ശൂന്യമാക്കി ഉറങ്ങാൻ പോയാൽ നിങ്ങൾക്ക് നല്ല നിദ്ര കിട്ടും, കൂടെ ദൈനംദിന
റിപ്പോർട്ട് നൽകുന്നതിലൂടെ പിറ്റേന്ന് ഓർമ്മയുണ്ടാകും, ബാബയെ ഞങ്ങൾ
സ്വന്തമാണെന്നു പറഞ്ഞു, ആ സ്മൃതി സഹയോഗം നൽകുന്നു. പിന്നീട് ധർമ്മരാജപുരിയിൽ
പോകേണ്ടി വരില്ല. നല്കിയതാണല്ലോ പരിവർത്തനം ചെയ്തു എങ്കിൽ ധർമ്മരാജപുരിയിൽ
നിന്ന് രക്ഷപ്പെടും. അടുത്ത വർഷം ആരും കണ്ടിട്ടില്ല,പക്ഷെ ഇപ്പോൾ ലക്ഷ്യം
വയ്ക്കൂ, വർഷം പോകട്ടെ, ഏറ്റവും കുറഞ്ഞത് കുറഞ്ഞ സമയത്തിൽ മുഖത്തിലൂടെ കാണണം,
പെരുമാറ്റത്തിലൂടെ കാണണം എന്ന ബാബയുടെ ആഗ്രഹം പ്രയോഗികമാക്കി ചെയ്ത് കാണിക്കൂ.
ധൈര്യം ഉണ്ടോ, എങ്കിൽ കൈകൾ ഉയർത്തൂ. ധൈര്യം ഉണ്ടോ? ധൈര്യം ഉണ്ടോ? ശരി
അഭിനന്ദനങ്ങൾ. ബാപ്ദാദ ഇപ്പോൾ എല്ലാ കുട്ടികളിലും നിശ്ചയത്തിന്റെയും,
ധൈര്യത്തിന്റെയും ഉന്മഷവും ഉത്സാഹവും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നാൽ
പോകുമ്പോൾ വിമാനത്തിൽ കുറച്ച് കുറവ് വരരുത്. വർദ്ധിച്ചുകൊണ്ടിരിക്കണം. ബാപ്ദാദ
ദൃഢ സങ്കല്പത്തിന്റെ താക്കോൽ തന്നിട്ടുള്ളതിനെ സദാ സുരക്ഷിതമാക്കി വയ്ക്കണം.
ഇപ്പോൾ തന്നെ ചെയ്യണം.ചെയ്യാം എന്നല്ല.ആ സമയം കഴിഞ്ഞു പോയി. അത് നടന്നുകൊള്ളും
എന്നല്ല നടന്നേ മതിയാകൂ. ബാപ്ദാദ നൽകിയ ഡബിൾ പുരുഷാർത്ഥി എന്ന ടൈറ്റിൽ സദാ
ഓർമ്മയിൽ വയ്ക്കണം.
ബാപ്ദാദ ഫലം കേട്ടു,
ഭാരതമോ വിദേശരാജ്യങ്ങളോ ബാപ്ദാദ നൽകിയ സേവനത്തിന്റെ പദ്ധതിയിൽ ഒട്ടും കുറവൊന്നും
വരുത്തിയിട്ടില്ല.കൂടുതൽ സ്ഥലങ്ങളിലും ഈ വരദാനം ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും
ചെയ്തു, വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഫലങ്ങൾ ലഭിക്കുന്നുണ്ട്. ഭാരതത്തിലെ
കുട്ടികളായാലും, വിദേശത്തുള്ള കുട്ടികളായാലും ലക്ഷകണക്കിന് മടങ്ങു
പ്രയോഗികമാക്കുന്നതിനു ബാപ്ദാദ ആശംസകൾ നൽകുന്നു.
ഇപ്പോൾ ഈ വർഷത്തിൽ
പ്രായോഗികമായി ഏത് കാര്യമാണ് ചെയ്യേണ്ടത്, ഇപ്പോൾ നിങ്ങളെ ആര് നോക്കിയാലും
അവർക്കു നിങ്ങളുടെ മുഖത്ത് തിളക്കം കാണപ്പെടണം എന്ന് കേൾപ്പിച്ചിട്ടുള്ളതാണ്.
പ്രത്യക്ഷതയ്ക്ക് നിമിത്തമാകണം, ബാബയെ പ്രത്യക്ഷമാക്കണമെങ്കിൽ എന്ത് ചെയ്യണം?
സദാ പുഞ്ചിരിക്കുന്ന മുഖം, ചിലർ ചിന്തയിലും ചിലർ ആശയകുഴപ്പത്തിലുമാകരുത്.
ബാപ്ദാദ കേൾപ്പിച്ചതാണ് ഇപ്പോൾ രണ്ടു വാക്കുകൾ ഓർമ്മിക്കൂ മായയോട് പുറത്തേക്കു
പോകാൻ സൂചന നൽകൂ,സ്വയം ഗസ്റ് ഹൗസിൽ ആണെന്ന് അനുഭവം ചെയ്യൂ. ഈ ലോകം
നിങ്ങളുടേതല്ല,ഗസ്റ് ഹൗസ് ആണ്. ഇപ്പോൾ വീട്ടിലേക്ക് പോകണം. വീടിന്റെ ദൃശ്യങ്ങൾ
മനസ്സിലും ബുദ്ധിയിലും കാണപ്പെടണം. അപ്പോൾ യാന്ത്രികമായി വീട്ടിലേക്ക് വരും.
നിങ്ങൾക്ക് ഒരു പാട്ടുണ്ട് ഇപ്പോൾ വീട്ടിലേക്ക് പോകണം. അതിനാൽ ഭാരതത്തിലായാലും
വിദേശത്തായാലും എല്ലാ സ്ഥലത്തും അലകൾ ഉണ്ടാകണം, ഇപ്പോൾ ഈ അനുഭവം പ്രത്യക്ഷമാക്കി
കാണിക്കണം. പരിധിയില്ലാത്ത വൈരാഗ്യം, ഗസ്റ്റ് ഹൗസിൽ മനസ്സ് ഉറയ്ക്കില്ല,പോകണം,
പോകണം എന്ന ഓർമ്മ ഉണ്ടാകും. ഈ പരിധിയില്ലാത്ത വൈരാഗ്യം ഏതെങ്കിലും
പ്രകാരത്തിലുള്ള മനസ്സിന്റെ സങ്കല്പങ്ങളെയും, പരസ്പരം സംഘടനയിൽ മായയുടെ
വിഘ്നങ്ങളെയും പൂർണ്ണമായും സമാപ്തമാക്കും. മായയുടെ കൊടുങ്കാറ്റ് നിങ്ങൾക്ക് ഒരു
സമ്മാനമായി മാറും. ഈ ചെറിയ പരീക്ഷകൾ വരുന്നത് പരീക്ഷയായി തോന്നില്ല, പകരം അനുഭവം
മെച്ചപ്പെടുത്തുന്നതിനുള്ള ലിഫ്റ്റ് ആയി തോന്നും. ഗിഫ്റ്റും ലിഫ്റ്റും
മനസ്സിലായോ? ഇപ്പോൾ പരിധിയില്ലാത്ത വൈരാഗിയും ധൈര്യത്തിന്റെ ഉന്മേഷവും
ഉത്സാഹത്തിന്റെയും ചിറകുകളിലൂടെ പറക്കുകയും മറ്റുള്ളവരെ പറക്കാൻ
പ്രേരിപ്പിക്കുന്നതിന്റെ ലക്ഷ്യം വയ്ക്കൂ.ഇപ്പോൾ പറക്കുന്നതിനുള്ള സമയമാണ്.
നിങ്ങളുടെ ചിറകുകൾ ദുർബലമാകുന്നുണ്ടോ എന്ന് സദാ പരിശോധിക്കൂ, ബാപ്ദാദ ഡബിൾ
വിദേശികളുടെ വികാസം കണ്ടു സന്തോഷിക്കുകയാണ്, ഇപ്പോൾ എന്താണ് കാണാൻ
ആഗ്രഹിക്കുന്നത്? ഓരോ കുട്ടിയും ബാബയ്ക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമാണ്,
സർവ്വ ഖജനാവുകളാൽ സമ്പന്നം, കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ ശ്രീമത്തിലും സമ്പൂർണം.
ഇഷ്ടമായോ? ഇഷ്ടപ്പെട്ടാൽ കൈ കൊട്ടുക. ശരി. എല്ലാ ദിവസവും ഈ കൈയ്യടി ഓർമ്മിക്കുക,
സ്വയം മനസ്സിൽ കൈയ്യടിക്കണം, ബാഹ്യമായി കൈയ്യടിക്കരുത്. ഇത് ഗൃഹപാഠമാണ്. ശരി.
90 രാജ്യങ്ങളിൽ നിന്നും
2300 സഹോദരി സഹോദരന്മാർ എത്തിയിട്ടുണ്ട് (അഞ്ച് ഭൂഖണ്ഡങ്ങളിലെ വ്യത്യസ്ത
ഗ്രൂപ്പുകളാക്കി എഴുന്നേൽപ്പിച്ചു നിർത്തി) 1. അമേരിക്ക, കാനഡ, കരീബിയൻ
എന്നിവിടങ്ങളിലെ സഹോദരീ സഹോദരന്മാർ. 2 ഓസ്ട്രേലിയ, ഏഷ്യ, ന്യുസിലാൻഡ്, ഫിജി 3.
യൂറോപ്പ്, യു.കെ., മിഡിൽ ഈസ്റ്റ്. 4. ആഫ്രിക്ക, സൗത്ത് ആഫ്രിക്ക, മൗറീഷ്യസ്, 5.
റഷ്യ, സി.ഐ. എസ്, ബാൾട്ടിക് മേഖല. എല്ലാവരും മുന്നോട്ടു വരുന്നതിനുള്ള സങ്കല്പം
ചെയ്തിരിക്കുന്നു പരസ്പരം ആത്മീയ സംഭാഷണം ചെയ്തിട്ടുണ്ട്. ബാപ്ദാദയുടെയടുത്ത്
വാർത്തകൾ എത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ എവറെഡി ഗ്രൂപ്പ് രൂപീകരിക്കുക.എല്ലാ
ദേശങ്ങൾക്കും, ആരൊക്കെ വന്നിട്ടുണ്ടോ,ആ ദേശങ്ങൾക്കെല്ലാം ബാപ്ദാദ സമ്മാനം നൽകും,
എന്ത് സമ്മാനം നൽകണമെന്ന് ആ സമയത്ത് തീരുമാനിക്കും. പക്ഷെ ബാപ്ദാദ എല്ലാ
മേഖലയിലുമുള്ള ഗ്രൂപ്പുകളോട് ഇതാണ് പറയുന്നത് ഡബിൾ പുരുഷാർത്ഥി കുട്ടികൾക്ക് ഏത്
ഗ്രൂപ്പാണോ നമ്പർ വൺ ആകുന്നത് അവർക്ക് സമ്മാനം നൽകും. ഒരു ദേശത്തിലെ ഒരു
പട്ടണത്തിൽ എത്ര സെന്ററുകൾ ഉണ്ടോ, ഉദാഹരണത്തിന് അമേരിക്ക, അമേരിക്കയുമായി
ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും പരസ്പരം കൂടിയാലോചിച്ച് ഒരു പരിപാടി തയ്യാറാക്കണം
ഇവിടെയുള്ള എല്ലാവരും നിർവിഘ്നരായിരിക്കും, എവറെഡിയായിരിക്കും,
മായാജിത്തായിരിക്കും,
സ്നേഹിയും സേവനത്തിൽ സഹയോഗിയുമായിരിക്കും. ഒന്നാം സ്ഥാനത്ത്
വരുന്നവർക്ക് ബാപ്ദാദ സമ്മാനം നൽകും. ഒന്നല്ലെങ്കിൽ മൂന്നു പേർക്ക് നൽകും.ഒന്ന്,
രണ്ട്, മൂന്ന്. മൂന്ന് സ്ഥാനങ്ങൾ. സാധാരണയായി ഒരാൾക്കാണ് നൽകുന്നത് ഡബിൾ
പുരുഷാർത്ഥികളായതിനാൽ മൂന്ന് പേർക്ക് അവസരം നൽകും.ഇഷ്ടമാണോ? അതെ കൈകൾ വീശുക.
ഇഷ്ടമാണോ? എത്ര സമയം വേണം? ഇത് ടീച്ചർ കേൾപ്പിക്കട്ടെ. സമ്മാനം വാങ്ങാൻ എത്ര
സമയം വേണം? പറയൂ.(എല്ലാവരും പറഞ്ഞു ഫെബ്രുവരിയോടെ) എല്ലാ രാജ്യങ്ങളിൽ
നിന്നുമുള്ള ടീച്ചേർസ് കൈ ഉയർത്തൂ. ശരി.തയ്യാറാകില്ലെ!അപ്പോൾ ബാപ്ദാദ സമ്മാനം
നൽകും.വളരെ നല്ലത്. ഇതിന് കൈയ്യടിക്കൂ. ശരി ഭാരതത്തിന്റെയും ഊഴം വരും. ഇപ്പോൾ
നിങ്ങളുടെ ഊഴമാണ്. ബാപ്ദാദയും സന്തോഷിക്കുന്നു ആഹാ തീവ്ര പുരുഷാർത്ഥികളായ
കുട്ടികളെ ആഹാ.ശരി.
നാനാഭാഗത്തെയും
തീവ്രപുരുഷാർത്ഥികളും ധൈര്യവും ഉന്മേഷവും ഉത്സാഹത്തോടെയും പറക്കുന്നവർക്കും,
നടക്കുന്നവർക്കല്ല,
പറക്കുന്നവർക്ക് ബാബയ്ക്ക് സമാനം സമ്പന്നവും
സമ്പൂർണ്ണവുമാകുന്നവർക്ക്,
ബാപ്ദാദയുടെ ഹൃദയസിംഹാസനസ്ഥർക്കും, സദാ ബാബയുടെ
കമ്പയിന്റ് രൂപത്തിന്റെ അനുഭവും സഹയോഗവും നേടുന്ന ബാബയുടെ വളരെക്കാലത്തെ
വേർപാടിന് ശേഷം തിരികെ ലഭിച്ചവരും, സ്നേഹികളുമായ കുട്ടികൾക്ക് ബാപ്ദാദയുടെ
സ്നേഹസ്മരണകളും നമസ്തേയും.
ദാദിമാരോട് ബാബയുടെ കൂടെ
നിങ്ങളെല്ലാവരുടെയും സഹയോഗം ഉണ്ട്. കുട്ടികളുടെയും ബാബയുടെയും സഹയോഗത്തിലൂടെയാണ്
യജ്ഞം മുന്നോട്ട് പോകുന്നത്, പോയ്കൊണ്ടിരിക്കും. നിങ്ങളും നിമിത്തമാണ്, അല്ലെ.
സാകാരത്തിൽ ഒരാൾ പറഞ്ഞു മറ്റൊരാൾ അത് ചെയ്തു. പരസ്പരം സഹയോഗികളായി
പറന്നുകൊണ്ടിരിക്കുന്നു. പറക്കുന്നത് കണ്ടു ബാബ സന്തോഷിക്കുന്നു.(ഗുൽസാർ ദാദി
അത്ഭുതമാണെന്നു ദാദി ജാനകി പറഞ്ഞു) അവർ തീർച്ചയായും നിങ്ങളോടൊപ്പം ഉണ്ട്.
ബാപ്ദാദയുടെ ശുഭ ആഗ്രഹമിതാണ് നിമിത്തമായിരിക്കുന്ന നിങ്ങൾ എല്ലാവരും എപ്പോഴും
ഒന്നായി കാണപ്പെടണം. വ്യത്യസ്തമല്ല, ഒന്നായി കാണപ്പെടണം. ഒരാൾ പറഞ്ഞു, അടുത്തയാൾ
അഭിപ്രായം പറഞ്ഞു, നിങ്ങൾ ഒന്നായി. അതുകൊണ്ടാണ് ഈ യജ്ഞം നടക്കുന്നത്. നിങ്ങൾ
എല്ലാവരുടെയും ഏകതയിലൂടെയാണ് നടക്കുന്നത്, പുറത്ത് നിന്ന്
ദൃശ്യമാകുന്നില്ലെങ്കിലും സങ്കല്പത്തിലും, ചിന്തകളിലും ഒന്നായിരുന്നു മുന്നോട്ട്
പോകണം, കാരണം ഇപ്പോൾ നിങ്ങൾ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്. ശരി.
വരദാനം :-
നിങ്ങളുടെ
ശ്രേഷ്ഠ വൃത്തിയിലൂടെ ശുദ്ധ വായുമണ്ഡലം തയ്യാറാക്കുന്ന സദാ ശക്തിശാലി ആത്മാവായി
ഭവിക്കട്ടെ.
ആരാണോ സദാ തന്റെ ശ്രേഷ്ഠ
വൃത്തിയിൽ സ്ഥിതി ചെയ്യുന്നത്, അവർക്ക് ഒരു വായുമണ്ഡലത്തിലും, വൈബ്രെഷനിലും
ചഞ്ചലമാകാൻ കഴിയില്ല. വൃത്തിയിലൂടെയാണ് വായുമണ്ഡലം തയ്യാറാകുന്നത്, നിങ്ങളുടെ
വൃത്തി ശ്രേഷ്ഠമാണെങ്കിൽ വായുമണ്ഡലം ശുദ്ധമാകും. ചിലർ പറയുന്നു എന്ത് ചെയ്യും
വായുമണ്ഡലം അങ്ങനെയുള്ളതാണ്, വായുമണ്ഡലം കാരണം എന്റെ വൃത്തി ചഞ്ചലമായി അപ്പോൾ ആ
സമയത്ത് ശക്തിശാലി ആത്മാവാകുന്നതിനു പകരം ദുർബല ആത്മാവായി മാറുന്നു, എന്നാൽ
വ്രതത്തിന്റെ (പ്രതിജ്ഞ) സ്മൃതിയിലൂടെ വൃത്തിയെ ശ്രേഷ്ഠമാക്കിയാൽ ശക്തിശാലിയായി
മാറും.
സ്ലോഗന് :-
ഗുണമൂർത്തിയായി സർവരെയും ഗുണമൂർത്തിയാക്കുന്നതാണ് മഹാദാനി ആകുന്നത്.
അവ്യക്ത സൂചന-
നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.
പരസ്പരം സത്യമായ
സ്നേഹമുണ്ടാകണം, സ്നേഹിയായ ആത്മാവിനെക്കുറിച്ച് ഒരിക്കലും സംശയങ്ങൾ ഉണ്ടാകില്ല.
അവരുടെ സ്നേഹത്തോടെയുള്ള വാക്കുകൾ സാധാരണമാണെങ്കിലും ഫീൽ ചെയ്യില്ല. അവരുടെ
ലഘുവായ വാക്കുകൾ പോലും ലക്ഷ്യത്തോടെ പറഞ്ഞതായി തോന്നും. അർത്ഥശൂന്യമോ വ്യർത്ഥമോ
ആയി തോന്നില്ല.സ്നേഹമുള്ള
യിടത്ത് തീർച്ചയായും വിശ്വാസം ഉണ്ട്. ബ്രാഹ്മണ
പരിവാരത്തിൽ പരസ്പരം സ്നേഹവും വിശ്വാസവും വച്ച്, സമ്പൂർണ്ണ നിശ്ചയ ബുദ്ധിയാകൂ,
അപ്പോൾ ബ്രഹ്മാബാബയുടെ പ്രതീക്ഷകളെ പൂർത്തിയാക്കാൻ കഴിയും.