മധുരമായ കുട്ടികളേ - പതീത
ലോകത്തിൽ നിന്നും ബന്ധം ഉപേക്ഷിച്ച് ഒരു ബാബയുമായി ബുദ്ധിയോഗം വെക്കൂ എങ്കിൽ
മായയോട് തോൽക്കുകയില്ല.
ചോദ്യം :-
സമർത്ഥനായ ബാബ കൂടെയുണ്ടായിട്ടു പോലും യജ്ഞത്തിൽ അനേകം
വിഘ്നമുണ്ടാകുന്നതെന്തു
കൊണ്ട്? കാരണമെന്ത്?
ഉത്തരം :-
ഈ
വിഘ്നമാണെങ്കിൽ ഡ്രാമയനുസരിച്ച് ഉണ്ടാകേണ്ടത് തന്നെയാണ് എന്തുകൊണ്ടെന്നാൽ ഏതുവരെ
യജ്ഞത്തിൽ അസുരന്മാരുടെ വിഘ്നമുണ്ടാകുന്നുവോ അപ്പോൾ പാപത്തിന്റെ കുടം നിറയും.
ഇതിൽ ബാബക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല, ഇതാണെങ്കിൽ
ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. വിഘ്നമുണ്ടാവുക തന്നെ വേണം എന്നാൽ വിഘ്നങ്ങളിൽ
നിങ്ങൾ പരിഭ്രമിക്കരുത്.
ഗീതം :-
ആരാണ്
മാതാവ്, പിതാവാരാണ്....
ഓംശാന്തി.
കുട്ടികൾ പരിധിയില്ലാത്ത ബാബയുടെ ആജ്ഞ കേട്ടല്ലോ. ഈ ലോകത്തെ മാതാ- പിതാക്കൾ,
നിങ്ങളുടെ ഈ ബന്ധം, എല്ലാം ദേഹത്തിന്റെ കൂടെയുള്ളതാണ് എന്തുകൊണ്ടെന്നാൽ
ദേഹത്തോട് ആദ്യമാദ്യം മാതാവിന്റെയും പിന്നീട് പിതാവിന്റെയും ബന്ധം ഉണ്ടാകുന്നു
പിന്നീട് സഹോദരൻ-ബന്ധു മുതലായവരുടെയുമുണ്ടാകുന്നു. അതിനാൽ പരിധിയില്ലാത്ത ബാബ
പറഞ്ഞുതരുന്നു ഈ ഭൂമിയിൽ ആരാണോ നിങ്ങളുടെ മാതാവും പിതാവും അവരിൽ നിന്നെല്ലാം
ബുദ്ധിയുടെ യോഗം വേർപെടുത്തൂ. ഈ ലോകത്തോട് ബന്ധം വെക്കരുത് എന്തുകൊണ്ടെന്നാൽ
ഇതെല്ലാം കലിയുഗത്തിലെ മോശമായ ബന്ധങ്ങളാണ്. ജഗത് അർത്ഥം ലോകം. ഈ പതീത ലോകത്തു
നിന്നും ബുദ്ധിയുടെ യോഗത്തെ വേർപെടുത്തി എന്നോട് യോജിപ്പിക്കൂ പിന്നീട് പുതിയ
ലോകവുമായി യോജിപ്പിക്കൂ, എന്തുകൊണ്ടെന്നാൽ ഇപ്പോൾ നിങ്ങൾക്ക് എന്റെയടുത്തേക്ക്
വരണം. കേവലം ബന്ധം യോജിപ്പിക്കുന്നതിന്റെ കാര്യമാണ് മറ്റൊരു കാര്യവുമില്ല
മറ്റൊരു ബുദ്ധിമുട്ടുമില്ല. ബന്ധം യോജിപ്പിച്ചാൽ നിർദ്ദേശം ലഭിക്കുന്നു.
സത്യയുഗത്തിൽ ആദ്യം നല്ല ബന്ധമുണ്ടാകുന്നു, സതോപ്രധാനം പിന്നീട് താഴേക്ക്
ഇറങ്ങുന്നു. പിന്നീട് ഏതാണോ സുഖത്തിന്റെ ബന്ധം അത് പതുക്കെ-പതുക്കെ കുറഞ്ഞു
പോകുന്നു. ഇപ്പോഴാണെങ്കിൽ തികച്ചും ഈ പഴയ ലോകത്തു നിന്നും ബന്ധം
ഉപേക്ഷിക്കേണ്ടതുണ്ട്. ബാബ പറയുന്നു എന്നോടൊപ്പം ബന്ധം യോജിപ്പിക്കൂ.
ശ്രീമതത്തിലൂടെ നടക്കൂ മറ്റ് ദേഹത്തിന്റെ ഏതെല്ലാം ബന്ധങ്ങളുണ്ടോ അതെല്ലാം
ഉപേക്ഷിക്കൂ. വിനാശം ഉണ്ടാവുക തന്നെ വേണം. കുട്ടികൾക്കറിയാം ബാബ, ആരെയാണോ
പരംപിതാ പരമാത്മാവെന്ന് പറയുന്നത്, ആ ബാബയും ഡ്രാമയനുസരിച്ച് സേവനം ചെയ്യുന്നു.
ബാബയും ഡ്രാമയുടെ ബന്ധനത്തിൽ ബന്ധിക്കപ്പെട്ടിരിക്കു
കയാണ്.മനുഷ്യരാണെങ്കിൽ
മനസ്സിലാക്കുന്നു പരമാത്മാവ് സർവ്വശക്തിവാനാണ്. എങ്ങനെയാണോ കൃഷ്ണനെയും
സർവ്വശക്തിവാനെന്ന് അംഗീകരിക്കുന്നത്. കൃഷ്ണന് സ്വദർശന ചക്രം നൽകിയിരിക്കുന്നു.
മനസ്സിലാക്കുന്നു അതുകൊണ്ട് കഴുത്ത് മുറിക്കുന്നു. പക്ഷെ ഇത്
മനസ്സിലാക്കുന്നില്ല ദേവതകൾ ഹിംസയുടെ പ്രവൃത്തി എങ്ങനെ ചെയ്യാനാണ്. ഹിംസ ചെയ്യാൻ
സാധിക്കില്ല. ദേവതകളെ പ്രതിയുള്ള മഹിമയാണ് - അഹിംസ പരമോ ധർമ്മമായിരുന്നു. അവരിൽ
ഹിംസ എവിടെ നിന്ന് വരാനാണ്? ആർക്ക് എന്താണോ അറിയുന്നത് അതിരുന്ന്
എഴുതിയിരിക്കുന്നു. ധർമ്മത്തിന്റെ നിന്ദ വളരെയധികം ചെയ്തിരിക്കുന്നു. ബാബ
പറയുന്നു ഈ ശാസ്ത്രങ്ങളിലെ സത്യമാണെങ്കിൽ തികച്ചും ആട്ടയിലെ ഉപ്പു പോലെയാണ്. ഇതും
എഴുതിയിട്ടുണ്ട് രുദ്ര ജ്ഞാന യജ്ഞം രചിച്ചിരുന്നു. അതിൽ അസുരൻമാർ
വിഘ്നമുണ്ടാക്കിയിരുന്നു. അബലകളുടെ മേൽ അതിക്രമം നടത്തിയിരുന്നു. അതാണെങ്കിൽ
ശരിയായി എഴുതിയിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി - ശാസ്ത്രങ്ങളിൽ
സത്യമെന്താണ്, അസത്യമെന്താണ്. ഭഗവാൻ സ്വയം പറയുന്നു ഈ രുദ്ര ജ്ഞാന യജ്ഞത്തിൽ
തീർച്ചയായും വിഘ്നമുണ്ടാകും. ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. പരമാത്മാവ്
കൂടെയുള്ളതുകൊണ്ട് വിഘ്നങ്ങളെ നീക്കും എന്നല്ല. ഇതിൽ ബാബ എന്തു ചെയ്യും.
ഡ്രാമയിലുണ്ടാവേണ്ടത് തന്നെയാണ്. ഈ എല്ലാ വിഘ്നങ്ങളുമുണ്ടാക്കുമ്പോൾ പാപത്തിന്റെ
കുടം നിറയുമല്ലോ. ബാബ മനസ്സിലാക്കിത്തരുന്നു ഡ്രാമയിലെന്താണോ അടങ്ങിയിട്ടുള്ളത്
അത് തന്നെയാണ് സംഭവിക്കേണ്ടത്. അസുരന്മാരുടെ വിഘ്നം തീർച്ചയായും ഉണ്ടാകും. തന്റെ
രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കു
കയാണ്. അരകൽപം മായയുടെ രാജ്യത്തിൽ മനുഷ്യർ എത്ര
തമോപ്രധാന ബുദ്ധി, ഭ്രഷ്ടാചാരിയായി മാറിയിരിക്കുന്നു. പിന്നീടവരെ
ശ്രേഷ്ഠാചാരിയാക്കേണ്ടത് ബാബയുടെ ജോലിയാണല്ലോ. ഭ്രഷ്ഠാചാരിയാകുന്നതിൽ
അരകൽപമെടുക്കുന്നു. പിന്നീട് ഒരു സെക്കന്റിൽ ബാബ ശ്രേഷാഠാചാരിയാക്കി മാറ്റുന്നു.
നിശ്ചയമുണ്ടാകുന്നതിൽ സമയമെടുക്കുന്നില്ല. അങ്ങനെ ഒരുപാട് നല്ല കുട്ടികളുണ്ട്
ആർക്കാണോ നിശ്ചയമുള്ളത്, ഉടനെ പ്രതിജ്ഞ ചെയ്യുന്നു, പക്ഷെ മായയും
ഗുസ്തിക്കാരനാണല്ലോ. മനസ്സിൽ എന്തെങ്കിലുമൊക്കെ കൊടുങ്കാറ്റ് കൊണ്ടു വരുന്നു.
പുരുഷാർത്ഥം ചെയ്ത് കർമ്മത്തിൽ കൊണ്ടു വരുന്നില്ല. എല്ലാവരും പുരുഷാർത്ഥം
ചെയ്തുകൊണ്ടിരിക്കുകയാണ്. കർമ്മാതീത അവസ്ഥയൊന്നും ഉണ്ടാകുന്നില്ല.
എന്തെങ്കിലുമൊക്കെ കർമ്മേന്ദ്രിയത്തിലൂടെ സംഭവിക്കുന്നു. കർമ്മാതീത അവസ്ഥ
എത്തുന്നത് വരേക്കും തീർച്ചയായും വിഘ്നമുണ്ടാകും. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് - പുരുഷാർത്ഥം ചെയ്ത് ചെയ്ത് അവസാനം കർമ്മാതീത
അവസ്ഥയുണ്ടാകുന്നു പിന്നീട് ഈ ശരീരത്തിലിരിക്കേണ്ടതില്ല, അതിനാൽ സമയമെടുക്കുന്നു.
എന്തെങ്കിലുമൊക്കെ വിഘ്നമുണ്ടാകുന്നു. ഇടക്ക് മായ തോൽപ്പിക്കുകയും ചെയ്യുന്നു.
ബോക്സിംഗാണല്ലോ. ബാബയുടെ ഓർമ്മയിലിരിക്കണമെന്ന് ആഗ്രഹിക്കുന്നു, പക്ഷെ ഇരിക്കാൻ
സാധിക്കുന്നില്ല. വളരെയധികം സമയമെടുക്കുന്നു, പതുക്കെപ്പതുക്കെ ആ അവസ്ഥ ധാരണ
ചെയ്യണം. ആരും ജനിക്കുമ്പോൾത്തന്നെ രാജാവൊന്നുമാകുന്നില്ല. ചെറിയ കുട്ടി
പതുക്കെ-പതുക്കെ വലുതാകുമല്ലോ, ഇതിലും സമയമെടുക്കുന്നു. ഇപ്പോഴാണെങ്കിൽ ബാക്കി
കുറച്ച് സമയമാണുള്ളത്. മുഴുവൻ ആധാരവും പുരുഷാർത്ഥത്തിലാണ്. ശ്രദ്ധ നൽകണം, നമ്മൾ
എന്ത് ചെയ്തും തീർച്ചയായും ബാബയിൽ നിന്ന് സമ്പത്തെടുക്കും. മായയെ തീർച്ചയായും
നേരിടും അതിനാൽ പ്രതിജ്ഞ ചെയ്യുകയാണ്. മായയും ചെറുതൊന്നുമല്ല. ചെറുതിലും ചെറിയ
രൂപത്തിലും വരുന്നു. ശക്തിശാലികളുടെ മുന്നിൽ വളരെ ശക്തമായിത്തന്നെ അടിക്കുന്നു.
ഈ കാര്യങ്ങൾ ഒരു ശാസ്ത്രങ്ങളിലുമില്ല. ബാബ പറയുന്നു നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ
മനസ്സിലാക്കിത്തരുകയാണ്. ബാബയിലൂടെ നിങ്ങൾ സദ്ഗതി നേടുകയാണ്. പിന്നീട് ഈ
ജ്ഞാനത്തിന്റെ ആവശ്യം പോലുമുണ്ടാകില്ല. ജ്ഞാനത്തിലൂടെ സദ്ഗതിയുണ്ടാകുന്നു.
സദ്ഗതിയെന്ന് പറയുന്നത് സത്യയുഗത്തെയാണ്.
അതിനാൽ മധുര-മധുരമായ കുട്ടികൾക്ക് ലക്ഷ്യം ലഭിച്ചിരിക്കുന്നു - ഇതും
മനസ്സിലാക്കുന്നു ഡ്രാമയനുസരിച്ച് വൃക്ഷം അഭിവൃദ്ധി പ്രാപിക്കുന്നതിൽ
സമയമെടുക്കുക തന്നെ ചെയ്യുന്നു. വിഘ്നമെല്ലാം ഒരുപാട് ഉണ്ടാകുന്നു.
മാറേണ്ടതായിട്ടുണ്ട്. കക്കയിൽ നിന്ന് വജ്രമായി മാറേണ്ടതുണ്ട്. രാപകലിന്റെ
വ്യത്യാസമാണ്. ദേവതകളുടെ ക്ഷേത്രം ഇപ്പോൾ വരെ ഉണ്ടാക്കിക്കൊണ്ടിരിക്
കുന്നുണ്ട്.
നിങ്ങൾ ബ്രാഹ്മണർ ഇപ്പോൾ ക്ഷേത്രങ്ങൾ ഉണ്ടാക്കുന്നില്ല എന്തുകൊണ്ടെന്നാൽ അത്
ഭക്തിമാർഗ്ഗമാണ്. ലോകത്തിലുള്ളവർക്ക് ഇപ്പോൾ ഭക്തി മാർഗ്ഗം അവസാനിച്ച്
ജ്ഞാനമാർഗ്ഗത്തിൽ ജീവിക്കണമെന്ന് അറിയുകപോലുമില്ല. ഇത് കേവലം നിങ്ങൾ
കുട്ടികൾക്കാണ് അറിയുന്നത്. മനുഷ്യരാണെങ്കിൽ മനസ്സിലാക്കുന്നു കലിയുഗം ഇപ്പോൾ
ശിശുവാണ്. അവരുടെ മുഴുവൻ ആധാരവും ശാസ്ത്രങ്ങളുടെ മേലാണ്. നിങ്ങൾ
കുട്ടികൾക്കാണെങ്കിലോ ബാബയിരുന്ന് എല്ലാ വേദ ശാസ്ത്രങ്ങളുടെയും രഹസ്യം
മനസ്സിലാക്കിത്തരുന്നു. ബാബ പറയുന്നു- ഇതുവരെ നിങ്ങൾ എന്തെല്ലാം പഠിച്ചിട്ടുണ്ടോ,
അതെല്ലാം മറക്കൂ. അതിലൂടെ ആരുടെയും സദ്ഗതി ഉണ്ടാകുന്നില്ല. കേവലം ചെയ്ത്
അൽപകാലത്തെ സുഖം ലഭിച്ചു വന്നു. സദാ സുഖം തന്നെ സുഖം ലഭിക്കുക,
അങ്ങനെയുണ്ടാവില്ല. ഇതാണ് ക്ഷണഭംഗുര സുഖം. മനുഷ്യർ ദുഃഖത്തിലിരിക്കുന്നു.
മനുഷ്യർ ഇത് മനസ്സിലാക്കുന്നില്ല സത്യയുഗത്തിൽ ദുഃഖത്തിന്റെ പേരോ അടയാളമോ
ഉണ്ടാകുന്നില്ല. അവർ അവിടേക്കാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്,
അവിടെ കൃഷ്ണപുരിയിൽ കംസനുണ്ടായിരുന്നു, ഇതുണ്ടായിരുന്നു....... കൃഷ്ണൻ ജയിലിൽ
ജന്മമെടുത്തു. ഒരുപാട് കാര്യങ്ങൾ എഴുതിയിരിക്കുന്നു. ഇപ്പോൾ കൃഷ്ണൻ
സ്വർഗ്ഗത്തിന്റെ ആദ്യ നമ്പറിലെ രാജകുമാരനാണ്, അവർ എന്ത് പാപം ചെയ്തു? ഇതാണ്
കെട്ടുകഥകൾ, എങ്കിലും നിങ്ങൾ ഇപ്പോൾ മനസ്സിലാക്കി എപ്പോഴാണോ ബാബ സത്യം പറഞ്ഞു
തന്നത്. ബാബ തന്നെയാണ് വന്ന് സത്യഖണ്ഡം സ്ഥാപിക്കുന്നത്. സത്യഖണ്ഡത്തിൽ
വളരെയധികം സുഖമായിരുന്നു, അസത്യ ഖണ്ഡത്തിൽ എത്ര ദുഃഖമാണ്. ഇതെല്ലാം
മറന്നിരിക്കുകയാണ്. നിങ്ങൾക്കറിയാം നമ്മൾ ശ്രീമതത്തിലൂടെ സത്യഖണ്ഡത്തിന്റെ
സ്ഥാപന ചെയ്ത് അതിന്റെ അധികാരിയായി മാറും.
ബാബ മനസ്സിലാക്കിത്തരുന്നു, ഇങ്ങനെയിങ്ങനെ ശ്രീമതത്തിലൂടെ നടന്നാൽ നിങ്ങൾക്ക്
ഉയർന്ന പദവി നേടാൻ സാധിക്കും. കുട്ടികൾക്കിതറിയാം നമ്മൾ ഈ പഠിപ്പ് പഠിച്ച്
സൂര്യവംശീ മഹാരാജാവും മഹാറാണിയുമായി മാറണം. ഉയർന്ന പദവി നേടുന്നതിനെക്കുറിച്ച്
എല്ലാവരുടെ മനസ്സിലുമുണ്ട്. എല്ലാവരുടെയും പുരുഷാർത്ഥം നടക്കുന്നുണ്ട്. നല്ല
ഉറച്ച ഭക്തർ ഇങ്ങനെയുണ്ട് അവർ ചിത്രം മുന്നിൽ വെക്കുന്നു അതിനാൽ ഇടക്കിടക്ക്
അതിന്റെ ഓർമ്മയുണ്ടാകും. ബാബയും പറയുന്നു ത്രിമൂർത്തിയുടെ ചിത്രം മുന്നിൽ
വെക്കുകയാണെങ്കിൽ ഇടക്കിടക്ക് ഓർമ്മ വരും. ബാബയെ ഓർമ്മിക്കുന്നതിലൂടെ നമ്മൾ
സൂര്യവംശീ കുലത്തിൽ വരും. മുറിയിൽ ത്രിമൂർത്തിയുടെ ചിത്രം തൂക്കിയിട്ടുണ്ടെങ്കിൽ
ഇടക്കിടക്ക് ദൃഷ്ടി അതിൽ പതിയും. ബാബയിലൂടെ നമ്മൾ സൂര്യവംശീ കുടുംബത്തിൽ പോകും.
അതിരാവിലെ ഉണരുമ്പോൾ തന്നെ ദൃഷ്ടി അതിലേക്ക് പോകും. ഇതും ഒരു പുരുഷാർത്ഥമാണ്.
ബാബ നിർദ്ദേശം നൽകുന്നു- നല്ല നല്ല ഭക്തർ വളരെയധികം പുരുഷാർത്ഥം ചെയ്യുന്നു.
കണ്ണ് തുറക്കുമ്പോൾ തന്നെ കൃഷ്ണൻ ഓർമ്മയിൽ വരും, അതിനാൽ ചിത്രം മുന്നിൽ
വെക്കുന്നു. നിങ്ങൾക്കാണെങ്കിൽ കുറച്ചുകൂടി സഹജമാണ്. അഥവാ സഹജമായ ഓർമ്മ
വരുന്നില്ല, മായ ആശ്ചര്യപ്പെടുത്തുന്നുവെ
ങ്കിൽ ഈ ചിത്രം സഹായിക്കും. ശിവബാബ
നമ്മെ ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ അധികാരിയാക്കി മാറ്റുന്നു. നമ്മൾ ബാബയിലൂടെ
വിശ്വത്തിന്റെ അധികാരിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ
സ്മരണയിലിരിക്കുന്നതി
ലൂടെയും വളരെയധികം സഹായം ലഭിക്കും.ഓർമ്മ ഇടക്കിടക്ക്
മറന്നുപോകുന്നു എന്ന് ഏത് കുട്ടികളാണോ തിരിച്ചറിയുന്നത്, അപ്പോൾ ബാബ നിർദ്ദേശം
നൽകുന്നു, ചിത്രം മുന്നിൽ വെക്കുകയാണെങ്കിൽ ബാബയേയും സമ്പത്തിനേയും ഓർമ്മ വരും.
പക്ഷെ ബ്രഹ്മാവിനെ ഓർമ്മിക്കരുത്. വിവാഹ നിശ്ചയം ചെയ്യുകയാണെങ്കിൽ ദല്ലാളിന്റെ
ഓർമ്മ വരുകയില്ല. നിങ്ങൾ ബാബയെ നല്ല രീതിയിൽ ഓർമ്മിക്കുകയാണെങ്കിൽ ബാബയും
നിങ്ങളെ ഓർമ്മിക്കും. ഓർമ്മയിലൂടെ ഓർമ്മ ലഭിക്കുന്നു. ഇപ്പോൾ പ്രിയതമന്റെ
കർത്തവ്യത്തെ നിങ്ങൾക്കറിയാം. ശിവന്റെ ഭക്തർ എത്രയധികമാണ്. ശിവ-ശിവ എന്ന്
പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ അത് തെറ്റാണ് - ശിവകാശി, വിശ്വനാഥൻ പിന്നെ
ഗംഗയെന്ന് പറയുന്നു. നദിയുടെ തീരത്ത് പോയി ഇരിക്കുന്നു. ജ്ഞാനത്തിന്റെ സാഗരം
ബാബയാണെന്ന് മനസ്സിലാക്കുന്നില്ല. അനേകം വിദേശികൾ ബനാറസ് കാണുന്നതിന് പോകുന്നു.
വലിയ-വലിയ നദീതീരമാണ് എന്നിട്ടും എല്ലാവരുടെയും പിതാവിന്റെ ക്ഷേത്രമാണ്
ആകർഷിക്കുന്നത്. എല്ലാവരും അവരുടെയടുത്തേക്ക് പോകുന്നു. ക്ഷേത്രമാണെങ്കിൽ
ആരുടെയടുത്തേക്കും പോകുന്നില്ല. ക്ഷേത്രത്തിലെ ദേവതകളാണ് ആകർഷിക്കുന്നത്.
ശിവബാബയും ആകർഷിക്കുന്നു. നമ്പർവണ്ണാണ് ശിവബാബ പിന്നീട് സെക്കന്റ് നമ്പറിൽ ഈ
ബ്രഹ്മാ, സരസ്വതിയിൽ നിന്ന് വിഷ്ണു. വിഷ്ണു തന്നെയാണ് ബ്രഹ്മാവ്. ബ്രാഹ്മണനിൽ
നിന്ന് വിഷ്ണുപുരിയിലെ ദേവതകൾ. വിഷ്ണുപുരിയിലെ ദേവതകൾ തന്നെയാണ് ബ്രാഹ്മണർ.
ഇപ്പോൾ നിങ്ങളുടെ ഉത്തരവാദിത്വമിതാണ്, നമ്മൾ തന്നെയാണ് ദേവതയായി
മാറിക്കൊണ്ടിരിക്കുന്നത് അതിനാൽ മറ്റുള്ളവർക്കും വഴി പറഞ്ഞുകൊടുക്കണം.
ബാക്കിയെല്ലാവരും കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നവരാണ്. നിങ്ങൾ കാട്ടിൽ
നിന്ന് പുറത്ത് കൊണ്ട് വന്ന് പൂന്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.
ശിവബാബ വന്ന് മുള്ളുകളെ പുഷ്പമാക്കി മാറ്റുന്നു. നിങ്ങളും ഈ കാര്യം ചെയ്യുകയാണ്.
ഈ കാര്യങ്ങൾ നിങ്ങൾക്ക് മാത്രമേ അറിയൂ. ആരും രാജാവും റാണിയുമൊന്നുമല്ല അവർക്ക്
നിങ്ങൾ മനസ്സിലാക്കിക്കൊടുക്കൂ. പാടിയിട്ടുണ്ട് പാണ്ഢവർക്ക് മൂന്നടി മണ്ണ് പോലും
ലഭിച്ചിരുന്നില്ല. ബാബ സമർത്ഥനായതുകൊണ്ട് അവർക്ക് വിശ്വത്തിന്റെ ചക്രവർത്തി പദവി
നൽകി. ഇപ്പോഴും അതേ പാർട്ട് അഭിനയിക്കുകയാണല്ലോ. ബാബ ഗുപ്തമാണ്. കൃഷ്ണനാണെങ്കിൽ
ഒരു വിഘ്നവും ഇടാൻ സാധിക്കില്ല. ഇപ്പോൾ ബാബ വന്നിരിക്കുകയാണ്, ബാബയിൽ നിന്ന്
വന്ന് സമ്പത്തെടുക്കണം, ഇതിന് വേണ്ടി പരിശ്രമം ചെയ്യണം. ദിനംതോറും പുതിയ പുതിയ
പോയ്ന്റുകൾ വന്ന് കൊണ്ടേയിരിക്കുന്നു. കാണാൻ കഴിയുന്നു, പ്രദർശിനിയിൽ
മനസ്സിലാക്കിക്കൊടുക്
കുന്നതിലൂടെ നല്ല പ്രഭാവമുണ്ടാകുന്നുണ്ട്. ബുദ്ധി
പ്രവർത്തിക്കണം പ്രദർശിനിയിലാണോ നല്ല പ്രഭാവമുണ്ടാകുന്നത് അതോ
പ്രൊജക്ടറിലൂടെയാണോ? പ്രദർശിനിയിൽ മനസ്സിലാക്കിക്കൊടുക്
കുമ്പോൾ മുഖത്ത് നോക്കി
മനസ്സിലാക്കി ക്കൊടുക്കാൻ സാധിക്കുന്നു. മനസ്സിലാക്കൂ ഗീതയുടെ ഭഗവാൻ ബാബയാണ്,
അതിനാൽ ബാബയിൽ നിന്ന് പിന്നെ സമ്പത്തെടുക്കുന്നതിന്റെ പുരുഷാർത്ഥം ചെയ്യണം. 7
ദിവസം നൽകണം. എഴുതിക്കൊടുക്കൂ. ഇല്ലായെങ്കിൽ പുറത്ത് പോകുമ്പോൾ തന്നെ മായ
മറപ്പിക്കും. നിങ്ങളുടെ ബുദ്ധിയിൽ വന്ന് കഴിഞ്ഞു - നമ്മൾ 84 ന്റെ ചക്രം
കറങ്ങിയിട്ടുണ്ട്, ഇപ്പോൾ തിരിച്ച് പോകണം. തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി
മാറണം. ഈ ചിത്രമാണെങ്കിൽ വെക്കുക തന്നെ വേണം. വലുത് നല്ലതാണ്. ബിർള മുതലായവരും
ഇത് മനസ്സിലാക്കുന്നില്ല ഈ ലക്ഷ്മീ നാരായണൻ ഈ രാജ്യഭാഗ്യം എപ്പോൾ എങ്ങനെ നേടി.
നിങ്ങൾക്കറിയാം അതിനാൽ വളരെയധികം സന്തോഷമുണ്ടായിരിക്കണം. ലക്ഷ്മീ നാരായണന്റെ
ചിത്രമെടുക്കൂ, ഉടനെ ആർക്കുവേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാം. അവർ ഈ പദവി
എങ്ങനെ നേടി? ഈ കാര്യങ്ങൾ ബുദ്ധികൊണ്ട് മനസ്സിലാക്കാനും
മനസ്സിലാക്കിക്കൊടുക്
കാനുമുള്ളതാണ്. ലക്ഷ്യം ഉയർന്നതാണ്. എങ്ങനെയാണോ ടീച്ചർ അവരും
അതുപോലെ തന്നെ സേവനം ചെയ്യുന്നു. കാണുന്നു- ഏതെല്ലാം സെന്റററുകൾ
സംരക്ഷിച്ചുകൊണ്ടിരി
ക്കുന്നു, തന്റെ അവസ്ഥക്കനുസരിച്ച്. ലഹരിയെല്ലാം
എല്ലാവർക്കുമുണ്ട്. പക്ഷെ വിവേകം പറയുന്നു മനസ്സിലാക്കിക്കൊടുക്
കുന്നവർ എത്ര
സമർത്ഥരാണോ അത്രയും സേവനം നന്നാവും. എല്ലാവർക്കും സമർത്ഥനാവാനും കഴിയില്ല.
എല്ലാവർക്കും ഒരേപോലെയുള്ള ടീച്ചറെ ലഭിക്കുകയുമില്ല. എങ്ങനെയാണോ കൽപം മുമ്പ്
നടന്നിരുന്നത് അതുപോലെ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ബാബ പറയുന്നു തന്റെ
അവസ്ഥയെ വർദ്ധിപ്പിച്ചുകൊ
ണ്ടിരിക്കൂ. കൽപ-കൽപത്തിന്റെ കളിയാണ്. കാണാൻ
കഴിയുന്നുണ്ട് - കൽപം മുമ്പെന്ന പോലെ ഓരോരുത്തരുടെയും പുരുഷാർത്ഥം
നടന്നുകൊണ്ടിരിക്കുന്നു. എന്താണോ സംഭവിച്ചത് - നമ്മൾ പറയുന്നു കൽപം മുമ്പും
ഇങ്ങനെ സംഭവിച്ചുട്ടുണ്ടായിരുന്നു. പിന്നീട് സന്തോഷവും ഉണ്ടാകുന്നു,
ശാന്തിയുമുണ്ടാകുന്നു. ബാബ പറയുന്നു കർമ്മം ചെയ്തുകൊണ്ടും ബാബയെ ഓർമ്മിക്കൂ.
ബുദ്ധിയുടെ യോഗം അവിടെ ഉടക്കിയിരിക്കുകാണെങ്കിൽ മംഗളമുണ്ടാകും, എന്താണോ ചെയ്തത്
അത് നേടും. നല്ലത് ചെയ്താൽ നല്ലത് നേടും. മായയുടെ മതത്തിൽ എല്ലാ മോശമായതും
ചെയ്തു വന്നു. ഇപ്പോൾ ശ്രീമതം ലഭിച്ചിരിക്കുന്നു. ചെയ്യുകയാണെങ്കിൽ നല്ലത്.
ഓരോരുത്തരും അവരവർക്ക് വേണ്ടി പരിശ്രമം ചെയ്യുന്നു. എങ്ങനെ ചെയ്യുന്നുവോ അതുപോലെ
നേടും. എന്തുകൊണ്ട് നമുക്ക് യോഗം വെച്ച് സേവനം ചെയ്തുകൂടാ. യോഗത്തിലൂടെ ആയുസ്സ്
വർദ്ധിക്കും. ഓർമ്മയുടെ യാത്രയിലൂടെ നിരോഗിയായി മാറുമെങ്കിൽ എന്തുകൊണ്ട് നമ്മൾ
ബാബയുടെ ഓർമ്മയിൽ ഇരിക്കുന്നില്ല. യഥാർത്ഥ കാര്യമാണെങ്കിൽ എന്തുകൊണ്ട് നമ്മൾ
പരിശ്രമം ചെയ്യുന്നില്ല. ജ്ഞാനമാണെങ്കിൽ തികച്ചും സഹജമാണ്. ചെറിയ കുട്ടികൾക്ക്
പോലും മനസ്സിലാക്കാനും മനസ്സിലാക്കിക്കൊടു
ക്കാനും കഴിയും. എന്നാൽ
യോഗിയായിരിക്കുന്നി
ല്ലല്ലോ. ഇതാണെങ്കിൽ ഉറപ്പായി ചെയ്യിക്കണം ബാബയെ ഓർമ്മിക്കൂ.
എന്താണോ മനസ്സിലാക്കിയത്, ഇടക്കിടക്ക് മറന്നു പോവുകയാണെങ്കിൽ ചിത്രം വെക്കൂ, അതും
നല്ലതാണ്. അതിരാവിലെ ചിത്രം കാണുമ്പോൾത്തന്നെ ഓർമ്മ വരുന്നു. ശിവബാബയിൽ നിന്ന്
നമ്മൾ വിഷ്ണുപുരിയുടെ സമ്പത്തെടുത്തുകൊണ്ടിരി
ക്കുകയാണ്. ഈ ത്രിമൂർത്തിയുടെ
ചിത്രവും മുഖ്യമാണ്, ഏതൊന്നിന്റെ അർത്ഥമാണോ നിങ്ങളിപ്പോൾ മനസ്സിലാക്കിയത്.
ലോകത്തിൽ ഇങ്ങനെയുള്ള ത്രിമൂർത്തിയുടെ ചിത്രം മറ്റാരുടെയും പക്കലില്ല.
ഇതാണെങ്കിലോ തികച്ചും സഹജമാണ്. നമ്മൾ എഴുതിയാലും ഇല്ലെങ്കിലും. ഇത്
എല്ലാവർക്കുമറിയാം ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മായയുടെ
ബോക്സിംഗിൽ ഒരിക്കലും തോൽക്കരുത് - ഇതിന്റെ ശ്രദ്ധ വെക്കണം. കൽപം മുമ്പത്തെ
സ്മൃതിയിലൂടെ തന്റെ അവസ്ഥയെ വർദ്ധിപ്പിക്കണം. സന്തോഷത്തിലും ശാന്തിയിലുമിരിക്കണം.
2) തന്റെ നന്മ
ചെയ്യുന്നതിന് വേണ്ടി ശ്രീമതത്തിലൂടെ നടക്കണം. ഈ പഴയ ലോകത്തോടുള്ള ബന്ധം
ഉപേക്ഷിക്കണം. മായയുടെ കൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി
ചിത്രങ്ങളെ മുന്നിൽ വെച്ച് ബാബയേയും സമ്പത്തിനെയും ഓർമ്മിക്കണം.
വരദാനം :-
തന്റെ
മനനശക്തിയിലൂടെ ബാബയുടെ സമ്പത്തിനെ തന്റെ സമ്പത്താക്കി മാറ്റുന്ന
ദിവ്യബുദ്ധിവാനായി ഭവിക്കട്ടെ.
ബാബയിൽനിന്നും ഏതെല്ലാം
ഖജനാക്കൾ ലഭിച്ചിട്ടുണ്ടോ അവയെ മനനം ചെയ്യുകയാണെങ്കിൽ അവ ഉള്ളിൽ
നിറഞ്ഞുകൊണ്ടേയിരിക്കും. സമ്പത്ത് എല്ലാവർക്കും ഒരുപോലെയാണ് കിട്ടിയിട്ടുള്ളത്.
എന്നാൽ ആരാണോ അവയെ മനനം ചെയ്ത് സ്വന്തമാക്കി മാറ്റുന്നത് അവർക്ക് അതിന്റെ ലഹരിയും
സന്തോഷവും ഉണ്ടാകും. അതിനാലാണ് മനനത്തിൽ മുഴുകിയിരിക്കുന്നവർ ലഹരിയോടെ
ഇരിക്കുന്നു എന്ന് പറയുന്നത്. ആരാണോ മനനത്തിന്റെ സന്തോഷത്തിൽ സദാ
മുഴുകിയിരിക്കുന്നത് അവരെ ലോകത്തെ ഒരു വസ്തുവിനും ഇളക്കങ്ങൾക്കും ആകർഷിക്കാൻ
കഴിയില്ല. അവർക്ക് ദിവ്യബുദ്ധിയുടെ വരദാനം സ്വതവേ തന്നെ ലഭിക്കുന്നു.
സ്ലോഗന് :-
മനസ്സിന്റെ
ഇളക്കങ്ങളെ സമാപ്തമാക്കാനായി നിർണയശക്തിയെ വർദ്ധിപ്പിക്കൂ.
അവ്യക്തസൂചന- മഹാനായി
മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണചെയ്യൂ..
ഞാൻ എപ്പോവും
താഴ്ന്നുനിൽക്കുന്നുണ്ട് എന്നിട്ടും ആരും എനിക്ക് വിലനൽകുന്നില്ല, താഴ്മയോടെ
നിൽക്കാത്തവരേയും നുണപറയുന്നവരേയുമാണ് എല്ലാവരും ബഹുമാനിക്കുന്നത് എന്നൊന്നും
ചിന്തിക്കരുത്. ഇതെല്ലാം അൽപകാലത്തേക്കുള്ളതാണ്. താങ്കൾ ദീർഘവീക്ഷണത്തോടെ
ചിന്തിക്കൂ, ഇവിടെ എത്രപേരുടെ മുന്നിൽ വിനീതരാകുന്നുവോ അഥവാ എത്ര നമ്രതയുടെ ഗുണം
ധാരണചെയ്യുന്നുവോ അത്രയും മുഴുവൻ കൽപത്തിലും സർവ്വാത്മാക്കളും താങ്കളെ നമിക്കും.
സത്യ-ത്രേതായുഗങ്ങളിൽ രാജാവിനെ ഹൃദയം കൊണ്ട് നമിക്കുന്നു,ദ്വാപര-കലിയുഗങ്ങളിൽ
കുനിഞ്ഞ് നിന്ന് നമിക്കുന്നു.