മധുരമായ കുട്ടികളെ - സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിനോട് സംസാരിക്കൂ, എങ്കിൽ പുഷ്പത്തിൽ സുഗന്ധം
വന്നുകൊണ്ടിരിക്കും, ദേഹാഭിമാനത്തിന്റെ ദുർഗ്ഗന്ധം ഇല്ലാതാവുകയും ചെയ്യും.
ചോദ്യം :-
തന്റെ സുഗന്ധം നാലുവശത്തും വ്യാപിപ്പിക്കുന്ന സത്യമായ പൂക്കൾ അഥവാ
ഈയാമ്പാറ്റകളാരാണ്?
ഉത്തരം :-
അനേകരെ
തനിക്ക് സമാനം സുഗന്ധമുള്ള പുഷ്പമാക്കി മാറ്റുന്നവരാണ് സത്യമായ പുഷ്പങ്ങൾ.
ശ്രീമതമനുസരിച്ച് ജീവിച്ച് ബാബയാകുന്ന പ്രകാശത്തിൽ എരിഞ്ഞമരുന്നവർ, അർത്ഥം
പൂർണ്ണമായും ബലിയർപ്പണമാകുന്നവർ, ജീവിച്ചിരിക്കെ മരിക്കുന്നവരായ സത്യമായ
ഈയാമ്പാറ്റകളുടെ അഥവാ ഇങ്ങനെയുള്ള പൂക്കളുടെ സുഗന്ധം സ്വതവെ തന്നെ നാലു
ഭാഗത്തേക്കും വ്യാപിക്കുന്നു.
ഗീതം :-
സഭയിൽ
തെളിഞ്ഞ ദീപം.....
ഓംശാന്തി.
ഈയാമ്പാറ്റകളെല്ലാം ഗീതം കേട്ടു. ഈയാമ്പാറ്റകളെന്നോ പൂക്കളെന്നോ പറയൂ കാര്യം
ഒന്നു തന്നെയാണ്. കുട്ടികൾ മനസ്സിലാക്കണം-നമ്മൾ സത്യമായ ഈയാമ്പാറ്റകളാണോ അതോ
വെറുതെ ചുറ്റിക്കറങ്ങി പോവുകയാണോ? ബാബയാകുന്ന പ്രകാശത്തെ തന്നെ മറന്നുപോകുന്നു.
ഓരോരുത്തരും അവനവന്റെ ഹൃദയത്തോട് ചോദിക്കണം, നമ്മൾ എത്രത്തോളം പുഷ്പമായി
ജ്ഞാനത്തിന്റെ സുഗന്ധം വ്യാപിപ്പിക്കുന്നുണ്ട്? ആരെയെല്ലാം തനിക്ക് സമാനം
പുഷ്പമാക്കി മാറ്റി? ബാബയാണ് ജ്ഞാന സാഗരനെന്ന് കുട്ടികൾക്കറിയാം, ബാബയ്ക്ക്
എത്ര സുഗന്ധമാണുള്ളത്. നല്ല ഈയാമ്പാറ്റകൾ അഥവാ നല്ലപൂക്കളിൽ നിന്ന് തീർച്ചയായും
നല്ല സുഗന്ധം വരും. അവർ സദാ സന്തോഷത്തിലിരുന്ന് മറ്റുള്ളവരേയും തനിക്ക് സമാനം
പുഷ്പമാക്കി അഥവാ ഈയാമ്പാറ്റകളാക്കി മാറ്റും. പൂവല്ലെങ്കിൽ മൊട്ടാക്കിയെങ്കിലും
മാറ്റും. ജീവിച്ചിരിക്കെ മരിക്കുന്നവരാണ് പൂർണ്ണ ഈയാമ്പാറ്റകൾ. അവരാണ്
ബലിയർപ്പണമാകുന്നത് അഥവാ ഈശ്വരീയ സന്താനങ്ങളായി മാറുന്നത്. പാവപ്പെട്ട കുട്ടികളെ
ധനവാന്മാർ ദത്തെടുക്കുമ്പോൾ അവർക്ക് പിന്നീട് ധനവാന്മാരായ അച്ഛനമ്മാരുടെ ഓർമ്മ
മാത്രമെ വരൂ. കാരണം അവരിൽ നിന്നല്ലേ ധനം ലഭിക്കൂ. സാധു-സന്യാസിമാരെല്ലാം സാധന
ചെയ്യുന്നത് മുക്തിധാമത്തിലേക്ക് പോകാനാണ്. എല്ലാവരും പുരുഷാർത്ഥം ചെയ്യുന്നത്
മുക്തിധാമത്തിലേക്കു പോകുന്നതിനുവേണ്ടിയാണ്. അവർക്ക് മുക്തിയുടെ അർത്ഥം തന്നെ
മനസ്സിലാകുന്നില്ല. ചിലർ പറയും-ജ്യോതി ജ്യോതിയിൽ ലയിക്കും. മറ്റുചിലർ
മനസ്സിലാക്കുന്നു വാണിയിൽ നിന്നുപരി നിർവ്വാണധാമത്തിലേക്ക് പോകുന്നു.
നിർവ്വാണധാമത്തിലേക്ക് പോകുന്നതിന് ജ്യോതിയിൽ പോയി ലയിക്കുക അല്ലെങ്കിൽ
കൂടിച്ചേരുക എന്ന് പറയില്ല. നമ്മൾ ദൂരദേശത്തിൽ വസിക്കുന്നവരാണെന്ന്
നിങ്ങൾക്കറിയാം. ഈ അഴുക്ക് ലോകത്തിൽ ഇരുന്ന് എന്ത് ചെയ്യാനാണ്! ആരെ
കാണുകയാണെങ്കിലും ഇത് പൂർവ്വനിശ്ചിത ഡ്രാമയാണെന്ന് മനസ്സിലാക്കിക്കൊ ടുക്കണം.
സത്യയുഗം, ത്രേതായുഗം...പിന്നീട് സംഗമയുഗം. സത്യയുഗത്തിനുശേഷം ത്രേതായുഗത്തിന്റെ
സംഗമമാണ് ഉണ്ടാകുന്നത്. യുഗങ്ങൾ കറങ്ങുമ്പോൾ കല്പവും കറങ്ങിക്കൊണ്ടിരിക്കുന്നു.
മനുഷ്യർ മനസ്സിലാക്കുന്നതുപോലെ ബാബ ഓരോ യുഗത്തിലും വരുന്നില്ല. ബാബ
പറയുന്നു-എല്ലാവരും തമോപ്രധാനമായി മാറുമ്പോൾ കലിയുഗത്തിന്റെ അവസാനമാകുമ്പോൾ
കല്പത്തിന്റെ സംഗമത്തിലാണ് ഞാൻ വരുന്നത്. ഓരോ യുഗം പൂർത്തിയാകുമ്പോഴും കലകൾ
കുറഞ്ഞുകൊണ്ടേയിരി
ക്കുന്നു. എപ്പോൾ പൂർണ്ണമായും ഗ്രഹണം ബാധിക്കുന്നുവോ അപ്പോഴാണ്
ബാബ വരുന്നത്. ബാബ ഓരോ യുഗത്തിലും വരുന്നില്ല. ബാബ ഈയാമ്പാറ്റകൾക്കാണ്
മനസ്സിലാക്കിതരുന്നത്. ഈയമ്പാറ്റകളും സംഖ്യാക്രമ മനുസരിച്ചാണ്. ചിലർ
കത്തിയെരിഞ്ഞ് മരിക്കുന്നു. മറ്റുചിലർ ചുറ്റിക്കറങ്ങി തിരിച്ചുപോകുന്നു. നിങ്ങൾ
മാത്രമാണ് ശ്രീമതമനുസരിക്കുന്നത്. അഥവാ ശ്രീമതം പാലിക്കുന്നില്ലെങ്കിൽ മായ
പിൻതുടർന്നു കൊണ്ടേയിരിക്കും. ശ്രീമതത്തിന് ഒരുപാട് മഹിമയുണ്ട്. ശ്രീമദ് ഭഗവത്
ഗീത എന്നാണ് പറയുന്നത്. ശാസ്ത്രങ്ങൾ പിന്നീടുണ്ടാക്കിയവരുടെ ബുദ്ധി
രജോപ്രധാനമായതു കാരണം കൃഷ്ണൻ ദ്വാപരയുഗത്തിലാണ് വരുന്നതെന്ന് മനസ്സിലാക്കി. ആദി
സനാതന ദേവീ-ദേവത ധർമ്മം പ്രായേണ ലോപിച്ചു പോകുമ്പോഴാണ് ബാബ വരുന്നത്.
ബാക്കിയെല്ലാ ധർമ്മവുമുണ്ട്. വാസ്തവത്തിൽ ദേവതാ ധർമ്മത്തിലുള്ള മനുഷ്യർ
അപ്രത്യക്ഷമാകുന്നില്ല. പക്ഷെ നമ്മൾ ദേവീ-ദേവതാ ധർമ്മത്തിലുള്ളവരാണെന്ന്
മറന്നുപോകുന്നു. സ്വയം ഹിന്ദു ധർമ്മത്തിലുള്ളവരെന്നാണ് പറയുന്നത്. ഇതും ഡ്രാമയിൽ
അടങ്ങിയിട്ടുണ്ട്. മറന്നുപോയാൽ മാത്രമല്ലേ ബാബക്ക് വന്ന് ദേവീ-ദേവതാ
ധർമ്മത്തിന്റെ സ്ഥാപന ചെയ്യാൻ സാധിക്കൂ. ദുഃഖധാമത്തിൽ നിന്ന് സുഖധാമത്തിന്റെ
അധികാരിയാക്കി മാറ്റുന്നത് ഒരു ബാബ മാത്രമാണ്. ഇപ്പോൾ നമ്മൾ നരകത്തിന്റെ
അധികാരികളാണെന്ന് നിങ്ങൾ പറയുന്നു. ലോകം തമോപ്രധാനമാവുക തന്നെ വേണം. എല്ലാവരും
പതിതമായതു കൊണ്ടാണ് പാവനമായവരുടെ മുന്നിൽ പോയി നമിക്കുന്നത്. ഇപ്പോൾ ബാബ
പറയുന്നു- ശ്രീമതം പാലിക്കൂ. ശിരസ്സിൽ ജന്മജന്മാന്തര പാപഭാരം ധാരാളമുണ്ട്.
ഇല്ലെങ്കിൽ അയ്യോ-അയ്യോ എന്ന് നിലവിളിക്കേണ്ടതായി വരും. ആത്മാവ് നിർലേപമാണെന്ന്
മനുഷ്യർ മനസ്സിലാക്കുന്നു. ആത്മാവ് തന്നെയാണ് സുഖദു:ഖം അനുഭവിക്കുന്നത്. ഇതാരും
മനസ്സിലാക്കുന്നില്ല. ബാബ വീണ്ടും-വീണ്ടും മനസ്സിലാക്കിതരുകയാണ്, ലക്ഷ്യം വളരെ
ഉയർന്നതാണ്. ഈ സമയം നിങ്ങൾ ദുഃഖിയായതുകൊണ്ടാണ് പുരുഷാർത്ഥം ചെയ്യുന്നത്.
സത്യയുഗത്തിൽ നമ്മൾ വളരെ സുഖികളായിരിക്കുമെന്ന് അറിയാം. നമുക്ക് വീണ്ടും
ദുഃഖധാമത്തിലേക്ക് പോകണമെന്ന് സത്യയുഗത്തിൽ അറിയില്ല. നമ്മൾ എങ്ങനെ
സുഖത്തിലേക്ക് വന്നു, എത്ര ജന്മങ്ങളെടുക്കും എന്നൊന്നും അവിടെ അറിയില്ല.
ഉയർന്നത് ആരാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. നിങ്ങൾ ഈശ്വരന്റെ സന്താനങ്ങളായതു
കാരണം ഈശ്വരൻ നോളേജ്ഫുള്ളായതു പോലെ നിങ്ങളും നോളേജ്ഫുള്ളാണ്. ഇപ്പോൾ നിങ്ങൾ
നമ്പർവാർ ഈശ്വരീയ സന്താനങ്ങളാണ്. ചിലർ വളരെ ലഹരിയുള്ളവരാണ് അവർ മനസ്സിലാക്കുന്നു
നമ്മൾ ബാബയുടെ മതമനുസരിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. എത്രത്തോളം
ശ്രീമതമനുസരിച്ച് നടക്കുന്നുവോ അത്രത്തോളം ശ്രേഷ്ഠമായി മാറും. ബാബ കുട്ടികൾക്ക്
സന്മുഖത്ത് മനസ്സിലാക്കി തരുകയാണ്. കുട്ടികളെ, ദേഹാഭിമാനം ഉപേക്ഷിക്കൂ,
ദേഹീഅഭിമാനിയായി നിരന്തരം ഓർമ്മിക്കൂ. ബാബ സദാ സുഖദാതാവാണ്. ബാബ ഒരിക്കലും
കുട്ടികൾക്ക് ദുഃഖം നൽകുന്നില്ല. കുട്ടികളുടെ തലകീഴായ പെരുമാറ്റത്തിലൂടെയാണ്
ദുഃഖമുണ്ടാകുന്നത്. അച്ഛന് ദുഃഖം നൽകാൻ സാധിക്കില്ലല്ലോ. ചിലർ പറയുന്നു-അല്ലയോ
ഭഗവാനേ ഒരു കുട്ടിയെ നൽകൂ എന്നാൽ ഞങ്ങളുടെ കുലം വൃദ്ധി പ്രാപിക്കും. കുട്ടികളെ
ഒരുപാട് സ്നേഹിക്കുന്നു. അവനവൻ ചെയ്ത കർമ്മമനുസരിച്ചാണ് ദുഃഖമുണ്ടാകുന്നത്. ബാബ
നിങ്ങൾ കുട്ടികളെ ഇപ്പോൾ വളരെ സുഖികളാക്കി മാറ്റുകയാണ്. ബാബ പറയുന്നു- ശ്രീമതം
പാലിക്കൂ. ആസുരീയ മതമനുസരിക്കുന്നതിലൂടെ നിങ്ങൾക്ക് ദുഃഖമുണ്ടാകുന്നു. കുട്ടികൾ
അച്ഛന്റേയോ ടീച്ചറുടേയോ അഥവാ മുതിർന്നവരുടേയോ ആജ്ഞ പാലിക്കാത്തപ്പോഴാണ്
ദുഃഖിയാകുന്നത്. സ്വയം തന്നെ ദുഃഖിയായി മായയുടെ വിഘ്നങ്ങളുണ്ടാകുന്നു. ഇപ്പോഴാണ്
നിങ്ങൾക്ക് ഈശ്വരന്റെ ശ്രീമതം ലഭിക്കുന്നത്. മായ അര കല്പമായി മതം
നൽകിക്കൊണ്ടേയിരിക്കുന്നു. ബാബ ഒരു തവണയാണ് മതം നൽകുന്നത്. മായയുടെ മതമനുസരിച്ച്
നടന്ന് 100 ശതമാനം ദുർഭാഗ്യശാലികളായി മാറുന്നു. നല്ല-നല്ല പൂക്കൾ അവരുടെ ലഹരിയിൽ
തന്നെ മുഴുകിയിരിക്കും. നമ്പർവാറാണല്ലോ. ചില ഈയാമ്പാറ്റകൾ ബാബയുടെതായി മാറി
ശ്രീമതം പാലിക്കുന്നു. പാവപ്പെട്ടവർ തന്നെയാണ് അവനവന്റെ കണക്കു പുസ്തം
എഴുതുന്നത്. ധനവാന്മാർക്ക് നമ്മുടെ പൈസ എടുക്കുമോ എന്ന പേടിയുണ്ട്. അതിനാൽ
ധനവാന്മാർക്ക് വളരെ ബുദ്ധിമുട്ടാണ്. ബാബ പറയുന്നു-ഞാൻ പാവപ്പെട്ടവരുടെ നാഥനാണ്.
ദാനവും എപ്പോഴും പാവപ്പെട്ടവർക്കാണ് കൊടുക്കുന്നത്. സുദാമയുടെ
ഉദാഹരണമുണ്ടല്ലോ-ഒരുപിടി അവിൽ നൽകി പകരം കൊട്ടാരം കൊടുത്തത്. നിങ്ങളാണ്
പാവപ്പെട്ടവർ. ആർക്കെങ്കിലും 25-50 രൂപയുണ്ടെങ്കിൽ അതിൽ നിന്ന് 20-25 പൈസ
കൊടുക്കുന്നു. ധനവാന്മാർ 50,000 തരുകയാണെങ്കിലും ഒരുപോലെയാണ്. അതുകൊണ്ടാണ് ബാബയെ
പാവപ്പെട്ടവരുടെ നാഥൻ എന്ന് പറയുന്നത്. നമുക്ക് സമയം ലഭിക്കുന്നില്ല എന്ന്
ധനവാന്മാർ പറയുന്നു. കാരണം അവർക്ക് പൂർണ്ണ നിശ്ചയമില്ല. നിങ്ങളാണ് പാവപ്പെട്ടവർ.
പാവപ്പെട്ടവർക്ക് ധനം ലഭിക്കുന്നതിലൂടെ സന്തോഷമുണ്ടാകുന്നു. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട്-ഇവിടെയുള്ള പാവപ്പെട്ടവർ സത്യയുഗത്തിൽ ധനവാന്മാരായി മാറുന്നു.
ഇവിടുത്തെ ധനവാന്മാർ സത്യയുഗത്തിൽ പാവപ്പെട്ടവരായി മാറുന്നു.
പലരും ചോദിക്കുന്നു- നമ്മൾ യജ്ഞത്തെയാണോ അതോ കുടുംബത്തെയാണോ സംരക്ഷിക്കേണ്ടത്?
ബാബ പറയുന്നു-നിങ്ങൾ നിങ്ങളുടെ കുടുംബത്തെ വളരെ നല്ല രീതിയിൽ സംരക്ഷിക്കൂ.
നിങ്ങൾ ഈ സമയം പാവപ്പെട്ടവരായത് നല്ലതാണ്. ധനവാനായിരുന്നെങ്കിൽ ബാബയിൽ നിന്നും
പൂർണ്ണ സമ്പത്തെടുക്കാൻ സാധിക്കില്ലായിരുന്നു. സന്യാസിമാർ ഇങ്ങനെ പറയില്ല.
സന്യാസിമാർ പൈസ വാങ്ങിയാണ് അവരുടെ സമ്പാദ്യമുണ്ടാക്കുന്നത്. ശിവബാബ ഒന്നും
ഉണ്ടാക്കുന്നില്ലല്ലോ. ഈ കെട്ടിടങ്ങളെല്ലാം നിങ്ങൾ കുട്ടികൾ നിങ്ങൾക്ക്
വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതൊന്നും ആരുടേയും സമ്പാദ്യമല്ല.
താൽക്കാലികമാണ്. കാരണം അവസാന സമയം നിങ്ങൾ കുട്ടികൾക്ക് ഇവിടെയാണ്
വന്നിരിക്കേണ്ടത്. നമ്മുടെ ഓർമ്മചിഹ്നവും ഇവിടെയാണ്. അതുകൊണ്ട് അവസാന സമയം ഇവിടെ
വന്നാണ് വിശ്രമിക്കുന്നത്. യോഗയുക്തമായവരാണ് ബാബയുടെ അടുത്തേക്ക് ഓടി വരുന്നത്.
അവർക്ക് സഹയോഗവും ലഭിക്കുന്നു. ബാബയുടെ സഹയോഗം ഒരുപാട് ലഭിക്കുന്നു. നിങ്ങൾക്ക്
മധുബനിൽ ഇരുന്നാണ് വിനാശം കാണേണ്ടത്. തുടക്കത്തിൽ ബാബ നിങ്ങൾ കുട്ടികളെ
ആനന്ദിപ്പിച്ചതു പോലെ അവസാന സമയവും ആനന്ദിപ്പിക്കും. ഒരുപാട് സ്നേഹിക്കും.
വൈകുണ്ഠത്തിന്റെ സമീപത്തിരി ക്കുന്നതുപോലെ തോന്നും. നമ്മൾ യാത്രയിലാണ് എന്ന്
മനസ്സിലാക്കുന്നുണ്ട്. അല്പ സമയത്തിനുശേഷം വിനാശമുണ്ടാകും. നമ്മൾ രാജകുമാരനായി
മാറാൻ പോവുകയാണെന്നുളള സന്തോഷം നിങ്ങൾക്ക് വളരെയധികം ഉണ്ടായിരിക്കണം.
ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള പൂക്കളുണ്ട്. ഞാൻ എത്രത്തോളം ജ്ഞാനത്തിന്റെ സുഗന്ധം
വ്യാപിപ്പിക്കുന്നുണ്ടെന്ന് ഓരോ കുട്ടികളും മനസ്സിലാക്കണം. ജ്ഞാന-യോഗത്തിന്റെ
പഠിപ്പ് ആർക്കെങ്കിലും കൊടുക്കുന്നുണ്ടോ? പഠിപ്പിക്കുന്നവർ ഉള്ളിൽ
സന്തോഷിക്കുന്നു. ഇവർ ഏത് അവസ്ഥയിലാണ് ഇരിക്കുന്നതെന്ന് ബാബയ്ക്കറിയാം, അവർക്ക്
എത്രത്തോളം ഉന്നതി പ്രാപിക്കാൻ സാധിക്കും! ഈയാമ്പാറ്റകളായി മാറുന്നവരുടെ
അവസ്ഥയാണ് ഉയരുന്നത്. ബാബ മനസ്സിലാക്കിതരുന്നു-മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരും.
അതിൽ നിന്നും സ്വയത്തെ സംരക്ഷിക്കണം. ഇപ്പോൾ ഈ രാജയോഗം പരമപിതാ പരമാത്മാവ് വന്ന്
പഠിപ്പിക്കുന്നു. പരമാത്മാവ് ആത്മാക്കൾക്ക് മനസ്സിലാക്കിക്കൊടു
ക്കുന്നു.
പരമാത്മാവ് വന്ന് നമ്മൾ ആത്മാക്കൾക്ക് മനസ്സിലാക്കിതരുന്നു. ആത്മാവിന്
ജ്ഞാനമുണ്ട്-ഞാൻ ആത്മാവ് എന്റെ സഹോദര ആത്മാവിനാണ് മനസ്സിലാക്കിക്കൊടു
ക്കുന്നത്.
അച്ഛൻ തന്റെ കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്ന പോലെ. നമ്മളും ആത്മാവാണ്. ബാബ
നമ്മെ പഠിപ്പിക്കുന്നു. നമ്മൾ പിന്നീട് മറ്റാത്മാക്കൾക്ക്
മനസ്സിലാക്കിക്കൊടു
ക്കുന്നു. എന്നാൽ ആത്മാവാണെന്ന നിശ്ചയമില്ലാത്തതു കാരണം സ്വയം
മനുഷ്യനാണെന്ന് മനസ്സിലാക്കി മനുഷ്യർക്ക് തന്നെയാണ് മനസ്സിലാക്കിക്കൊടു
ക്കുന്നത്.
ബാബയാകുന്ന പരമാത്മാവ് നിങ്ങൾ ആത്മാക്കളോട് സംസാരിക്കുകയാണ്. നിങ്ങൾ
ആത്മാക്കൾക്ക് കേൾപ്പിച്ചുകൊടുക്കുന്നു. ദേഹീഅഭിമാനിയായി കേൾപ്പിക്കുകയാണെങ്കിൽ
പെട്ടെന്ന് അമ്പുപോലെ തറക്കും. അഥവാ സ്വയം ദേഹീഅഭിമാനിയായിരിക്കാൻ സാധിക്കില്ല
എങ്കിൽ ധാരണ ചെയ്യിപ്പിക്കാനും സാധിക്കില്ല. ഇത് വളരെ ഉയർന്ന ലക്ഷ്യമാണ്. നമ്മൾ
ഈ കർമ്മേന്ദ്രയങ്ങളിലൂടെയാണ് കേൾക്കുന്നത് എന്ന് ബുദ്ധിയിൽ ഉണ്ടായിരിക്കണം. ബാബ
പറയുന്നു-ഞാൻ ആത്മാക്കളോടാണ്(കുട്ടികൾ) സംസാരിക്കുന്നത്. ബാബയുടെ
ആജ്ഞയാണ്-അശരീരിയായി മാറൂ, ദേഹാഭിമാനം ഉപേക്ഷിച്ച് എന്നെ ഓർമ്മിക്കൂ. ബാബ
ആത്മാക്കളോടാണ് സംസാരിക്കുന്നത് ശരീരത്തോടല്ല എന്നത് ബുദ്ധിയിലുണ്ടാവണം.
സ്ത്രീയാണെങ്കിലും ആത്മാവിനോടാണ് സംസാരിക്കുന്നത്. നിങ്ങൾ കുട്ടികൾ
മനസ്സിലാക്കുന്നു-നമ്മൾ ബാബയുടേതായി മാറിക്കഴിഞ്ഞു, എന്നാൽ ഇതിൽ വളരെയധികം
സൂക്ഷ്മ ബുദ്ധി ആവശ്യമാണ്. ഞാൻ ആത്മാവ് എന്റെ സഹോദരാത്മാവിനാണ്
മനസ്സിലാക്കിക്കൊടു
ക്കുന്നത്. സഹോദര ആത്മാവിന് വഴി പറഞ്ഞുകൊടുക്കണം. ആത്മാവിന്
മനസ്സിലാക്കി കൊടുക്കുന്നു എന്ന ഭാവമുണ്ടെങ്കിൽ അമ്പ് പോലെ തറക്കും. ദേഹത്തെ
കണ്ട് കേൾപ്പിക്കുമ്പോൾ ആത്മാവ് കേൾക്കില്ല. ഞാൻ ആത്മാവിനോടാണ്
സംസാരിക്കുന്നതെന്ന മുന്നറിയിപ്പ് ആദ്യം തന്നെ കൊടുക്കൂ. ആത്മാവിനെ പുരുഷനെന്നോ
സ്ത്രീയെന്നോ പറയില്ല. ആത്മാവ് വേറിട്ടതാണ്. പുരുഷനെന്നും സ്ത്രീയെന്നും
ശരീരത്തിലൂടെയാണ് അറിയുന്നത്. ബ്രഹ്മാവിനേയും സരസ്വതിയേയും പുരുഷനെന്നും
സ്ത്രീയെന്നും പറയുന്നു. എന്നാൽ ശിവബാബയെ പുരുഷനെന്നോ സ്ത്രീയെന്നോ പറയാൻ
സാധിക്കില്ല. ബാബ ആത്മാക്കൾക്ക് മനസ്സിലാക്കിതരുന്നു. ഉയർന്ന ലക്ഷ്യമാണ്.
പോയിന്റുകൾ വളരെ കടുത്തതാണ്. ആത്മാവിന് ഇഞ്ചെക്ഷൻ കൊടുത്താൽ ദേഹാഭിമാനം
ഇല്ലാതാകുന്നു. ഇല്ലെങ്കിൽ സുഗന്ധം വരില്ല. ശക്തിയുണ്ടായിരിക്കില്ല. കാര്യം വളരെ
ചെറുതാണ്. ബാബ പറയുന്നു-നിങ്ങൾക്ക് തിരിച്ച് പോകണം. അതിനാൽ ദേഹീഅഭിമാനിയായി മാറൂ.
മന്മനാഭവ. പിന്നെ മദ്ധ്യാജീ ഭവ സ്വതവെ തന്നെ വന്നുചേരും. ഇപ്പോൾ വളരെ
സൂക്ഷ്മമായ ബുദ്ധിയാണ് ലഭിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം
ചെയ്യണം. പകൽ സേവനം ചെയ്യണം. കാരണം കർമ്മയോഗികളാണ്. നിദ്രയെ ജയിക്കുന്നവരായി
മാറൂ എന്നെഴുതി വെച്ചിട്ടുണ്ട്. രാത്രിയിൽ ഉണർന്നെഴുന്നേറ്റ് സമ്പാദിക്കൂ. പകൽ
സമയത്ത് മായയുടെ വളരെ വലിയ ബുദ്ധിമുട്ടാണ്. അമൃതവേളയിൽ വായുമണ്ഡലം വളരെ
നല്ലതായിരിക്കും. ഈ സമയത്തെഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യുന്നു എന്ന് ആരും
ബാബയ്ക്ക് എഴുതുന്നില്ല. വളരെ പരിശ്രമമുണ്ട്. നിങ്ങൾ വിശ്വത്തിന്റെ അധികാരികളായി
മാറുന്നു. ഇവിടെ പരിധിയുള്ള അധികാരികളാണ്. വെള്ളത്തിന്റെ അതിർത്തിയുടെ കാര്യത്തിൽ
പോലും എത്ര ബഹളമാണുണ്ടാകുന്നത്. പരസ്പരം ശത്രുതയാണ്. പരസ്പരം സഹോദരന്മാരാണെന്ന്
ആരും മനസ്സിലാക്കുന്നില്ല. നമ്മളെല്ലാവരും ഒന്നാണെന്ന് വെറുതെ പറയുന്നു. എങ്ങനെ
ഒന്നാകാനാണ്. അനേക ആത്മാക്കളുണ്ട്. എല്ലാവർക്കും അവനവന്റെ പാർട്ടാണുള്ളത്.
നിങ്ങൾ ഇപ്പോൾ ഇവിടെ ഇരിക്കുന്നു. കല്പം മുമ്പും ഇവിടെയായിരിക്കും
ഇരുന്നിട്ടുണ്ടാവുക. ഒരു ഇല അനങ്ങുന്നതും ഡ്രാമയനുസരിച്ചാണ്. ഓരോ ഇലയേയും
പരമാത്മാവല്ല ഇളക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ സ്വയം മനസ്സിലാക്കിയ ശേഷം
പിന്നീട് മനസ്സിലാക്കിക്കൊടുക്കൂ. നമ്മൾ ഈയാമ്പാറ്റകളായി മാറിയിട്ടുണ്ടോ! എന്ന്
ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കും. നമ്മൾ ബാബയുടെ മതമനുസരിച്ച്
നടന്നുകൊണ്ടിരിക്കു
ന്നുണ്ടോ! അനാവശ്യമായ കാര്യങ്ങൾ സംസാരിക്കുന്നില്ലല്ലോ! തന്റെ
പൈസ പാപ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നില്ലല്ലോ? ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിനോട് സംസാരിക്കണം. ദേഹീഅഭിമാനിയായി മാറി
കേൾക്കുന്നതിലൂടെയും കേൾപ്പിക്കുന്നതിലൂടെയും നല്ല ധാരണയുണ്ടായിരിക്കും.
2. നിദ്രയെ
ജയിക്കുന്നവരായി മാറണം. രാത്രിയിൽ ഉണർന്നിരുന്ന് സമ്പാദിക്കണം. വിചാര സാഗര മഥനം
ചെയ്യണം. അനാവശ്യമായ ഒരു കാര്യത്തിലും തന്റെ സമയത്തെ പാഴാക്കരുത്.
വരദാനം :-
തപസ്യയിലൂടെ
തന്റെ വികർമങ്ങൾ അഥവാ തമോഗുണ സംസ്കാരങ്ങളെ ഭസ്മമാക്കുന്ന തപസ്വീമൂർത്തിയായി
ഭവിക്കട്ടെ.
ഇപ്പോൾ ഈശ്വരീയപാലനയുടെ
കർത്തവ്യം നടക്കുകയാണ്, ഇങ്ങനെ അവസാനം തപസ്യയിലൂടെ തന്റെ വികർമങ്ങളെയും ഓരോ
ആത്മാവിന്റെയും തമോഗുണിസംസ്കാരം അഥവാ പ്രകൃതിയുടെ തമോഗുണത്തെ ഭസ്മമാക്കാനുള്ള
കർത്തവ്യം നടക്കുകയാണ്. ഇതിനായി സദാ ഏകരസസ്ഥിതിയുടെ ആസനത്തിൽ സ്ഥിതി ചെയ്ത്
തന്റെ തപസ്വീരൂപത്തെ പ്രത്യക്ഷമാക്കൂ. താങ്കളുടെ ഓരോ കർമേന്ദ്രിയങ്ങളിലൂടെയും
ദേഹാഭിമാനത്തിിന്റെ ത്യാഗവും ആത്മഅഭിമാനിയാകുന്
നതിനുള്ള തപസ്യയും
പ്രത്യക്ഷരൂപത്തിൽ കാണപ്പെടട്ടെ.
സ്ലോഗന് :-
സംസ്കാരങ്ങളുടെ ഉരസലിൽ നിന്ന രക്ഷപ്പെടുന്നതിന് ബാലകന്റെയും അധികാരിയുടെയും
സന്തുലനം വെക്കൂ.
അവ്യക്തസൂചനകൾ- സദാ
ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ
ബാബായെ ഭോലാനാഥനെന്ന്
പറയുന്നു. എന്നാൽ നേരിടാനാവാത്ത തരം നിഷ്കളങ്കനല്ല. നിഷ്കളങ്കരുടെ നാഥനൊപ്പം
സർവശക്ത അധികാരിയുമാണ്. താങ്കളും തന്റെ ശക്തിസ്വരൂപത്തെ മറന്ന് വെറും
നിഷകളങ്കരാകരുത്, ഇല്ലെങ്കിൽ മായയുടെ ഗ്രഹമായിപ്പോകും.ഇങ്ങനെ ശക്തിസ്വരൂപമാകൂ ,
മായ നേരിടുന്നതിനു മുമ്പേ നമസ്കാരം പറഞ്ഞുപോകട്ടെ. വളരെ സൂക്ഷ്മതയുള്ള,
ശ്രദ്ധാലു- സമർഥരാകൂ