29.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, എല്ലാ കാര്യങ്ങളിലും സഹനശീലരായിട്ട് മാറണം, നിന്ദ-സ്തുതി, ജയ പരാജയത്തിലും എല്ലാത്തിലും സമാനമായി ജീവിക്കണം, കേട്ടതും കേൾപ്പിച്ചതുമായ കാര്യങ്ങളിൽ വിശ്വസിക്കരുത്.

ചോദ്യം :-
ആത്മാവ് സദാ ഉയരുന്ന കലയിൽ മുന്നോട്ട് പോകുന്നതിനുള്ള സഹജമായ യുക്തി കേൾപ്പിക്കൂ?

ഉത്തരം :-
ഒരു ബാബയിൽ നിന്നു മാത്രം കേൾക്കണം, മറ്റുള്ളവരിൽ നിന്നല്ല. അനാവശ്യമായ പരചിന്തനത്തിൽ, വ്യർത്ഥമായ കാര്യങ്ങളിൽ തന്റെ സമയത്തെ പാഴാക്കരുത്, അപ്പോൾ ആത്മാവ് എപ്പോഴും ഉയരുന്ന കലയിൽ കഴിയും. തലകീഴായ കാര്യങ്ങൾ കേൾക്കുന്നതിലൂടെ, അത് വിശ്വസിക്കുന്നതിലൂടെ നല്ല കുട്ടികൾ പോലും താഴെ വീഴുന്നുണ്ട്, അതിനാൽ സ്വയത്തെ വളരെ സംരക്ഷിച്ചോള്ളൂ.

ഓംശാന്തി.  
മധുരമധുരമായ കുട്ടികൾക്ക് ഇപ്പോൾ സ്മൃതി വന്നു കഴിഞ്ഞു തീർച്ചയായും എപ്പോഴാണോ രാവണന്റെ രാജ്യം ആരംഭിച്ചത് അപ്പോൾ മുതൽ അരകല്പമായി നമ്മൾ ബാബയെ ഓർമ്മിക്കുന്നുണ്ട്. എല്ലാവരും അരകല്പം മുഴുവൻ ഓർമ്മിച്ചു എന്നുമല്ല. എപ്പോഴെല്ലാം കൂടുതൽ ദുഖം വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഓർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി ഭക്തി മാർഗ്ഗം മുതൽ നമ്മൾ താഴേക്ക് ഇറങ്ങുകയായിരുന്നു. ഡ്രാമയുടെ രഹസ്യം ബുദ്ധിയിലുണ്ട്. വായയിലൂടെ ഒന്നും പറയേണ്ട ആവശ്യവുമില്ല, നമ്മൾ ബാബയുടേതായി അതിനാൽ കൂടുതൽ ജ്ഞാനത്തിന്റേയും ആവശ്യമില്ല. ബാബയുടേതായാൽ സമ്പത്തിന് അധികാരിയായി മാറി. ഒന്നും കർമ്മേന്ദ്രിയങ്ങളിലൂടെ ചെയ്യേണ്ട ആവശ്യമില്ല. ഭക്തിമാർഗ്ഗത്തിൽ ഭഗവാനെ കാണുന്നതിനായി എത്ര ദാനവും പുണ്യവും, യജ്ഞങ്ങളും തപസ്സുമെല്ലാമാണ് മനുഷ്യർ ചെയ്യുന്നത്. എവിടെ പോയാലും ധാരാളം തീർത്ഥസ്ഥാനങ്ങളും, ക്ഷേത്രങ്ങളുമുണ്ട്. ഭാരതത്തിലെ എല്ലാ തീർത്ഥസ്ഥാനങ്ങളും ക്ഷേത്രങ്ങളിലും ദർശനം ചെയ്യാൻ കഴിയുന്ന ആരുമില്ല. അഥവാ പോയിട്ടുണ്ടെങ്കിലും ഒന്നും പ്രാപ്തമാകുന്നില്ല. അവിടെ പൂജാസമയത്ത് മണി അടിക്കുന്നതിനു തന്നെ എത്ര തിരക്കാണ് ഉണ്ടാക്കാറുള്ളത്. ഇവിടെ തിരക്കിന്റെ കാര്യമൊന്നുമില്ല. ഇവിടെ പാട്ട് പാടേണ്ട ആവശ്യമില്ല, കൈ കൊട്ടേണ്ട ആവശ്യമില്ല. മനുഷ്യൻ എന്തൊക്കെയാണ് ചെയ്യാത്തത്, ധാരാളം കർമ്മങ്ങളുണ്ട്. ഇവിടെയാണെങ്കിൽ നിങ്ങൾ കുട്ടികൾക്ക് കേവലം ഓർമ്മിക്കേണ്ട ആവശ്യമാണ് ഉള്ളത്, വേറെ ഒന്നുമില്ല. വീട്ടിലിരുന്നു കൊണ്ടും എല്ലാ കാര്യങ്ങളും ചെയ്ത് കൊണ്ടും ബാബയെ ഓർമ്മിക്കൂ. നിങ്ങൾക്ക് അറിയാം ഇപ്പോൾ നമ്മൾ ദേവതകളായി മാറുകയാണ്. ഇവിടെ തന്നെ ദൈവീക ഗുണങ്ങളുടെ ധാരണ ചെയ്യണം. കഴിക്കുന്നതിലും കുടിക്കുന്നതിലും ശുദ്ധി വേണം. 36 പ്രകാരത്തിലുള്ള ഭോജനം അവിടെ പ്രാപ്തമാകും. ഇവിടെ സാധാരണമായി കഴിയണം. വളരെ ഉയർന്നവരായി കഴിയരുത്, വളരെ താഴ്ന്നവരായും കഴിയരുത്. എല്ലാ കാര്യങ്ങളിലും സഹനശീലത ഉള്ളവരാകണം. നിന്ദ-സ്തുതി, ജയ-പരാജയം, ചൂട്-തണുപ്പ്, ഇതെല്ലാം സഹിക്കേണ്ടി വരും. സമയം അങ്ങനെ ഉള്ളതാണ്. വെള്ളവും കിട്ടില്ല, വേറെയും പലതും പ്രാപ്തമാകില്ല, സൂര്യനും തന്റെ താപം കാണിക്കും. ഓരോ വസ്തുവും തമോപ്രധാനമാകും. ഈ സൃഷ്ടി തന്നെ തമോപ്രധാനമാണ്. തത്ത്വങ്ങളും തമോപ്രധാനമാണ്. അതുകൊണ്ടാണ് എല്ലാം ദുഖം നൽകുന്നത്. നിന്ദയിലേക്കും സ്തുതിയിലേക്കും പോകരുത്. ധാരാളം പേർ പെട്ടെന്ന് വഴക്കു കൂടി പിണങ്ങുന്നവരുണ്ട്. ആരെങ്കിലും ആരോടൊങ്കിലും തലകീഴായ കാര്യങ്ങൾ കേൾപ്പിച്ചു കൊടുക്കുന്നു എന്തുകൊണ്ടെന്നാൽ ഇന്നു കാലത്ത് ധാരാളം ഉണ്ടാക്കി പറയുന്ന കാര്യങ്ങളാണല്ലോ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ - നിങ്ങൾക്ക് വേണ്ടിയാണ് ബാബ പറയുന്നത് ഇവർക്ക് ദേഹാഭിമാനമാണ്, പുറമെയുള്ള ഷോ കൂടുതലാണ്, ഇത് ആരെങ്കിലും കേൾപ്പിച്ചാൽ മതി ചിലർക്ക് ഉടൻ പനി വരുന്നുണ്ട്. ഉറക്കവും ഇല്ലാതാകുന്നുണ്ട്. അരകല്പം കൊണ്ട് മനുഷ്യൻ ഇങ്ങനെയാണ്, ആർക്കെങ്കിലും പെട്ടെന്ന് പനി ഉണ്ടാകും, പെട്ടെന്ന് ചിലരുടെ മുഖം മഞ്ഞ നിറമുള്ളതാകാറുണ്ട്. അതിനാൽ ബാബ പറയുകയാണ് ഇങ്ങനെയുള്ള വ്യർത്ഥമായ കാര്യങ്ങൾ കേൾക്കരുത്. ബാബ ഒരിക്കലും ആരുടേയും നിന്ദ ചെയ്യുന്നില്ല. മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ് പറയുന്നത്. തലകീഴായ കാര്യങ്ങൾ മറ്റുള്ളവരെ കേൾപ്പിക്കുന്നതിലൂടെ നല്ല നല്ല കുട്ടികൾ പോലും മോശമാകുന്നുണ്ട്. ചാരനായി മാറി വ്യർത്ഥമായ കാര്യങ്ങൾ മറ്റുള്ളവരെ കേൾപ്പിച്ചു കൊണ്ടിരിക്കും. ഭക്തി മാർഗ്ഗത്തിലും എങ്ങനെയുള്ള കഥകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനം ലഭിച്ചു അതിനാൽ നിങ്ങൾ ഒരിക്കലും അല്ലയോ രാമാ അഥവാ അയ്യോ ഭഗവാനെ എന്നൊന്നും പറയില്ല, ഈ അക്ഷരവും ഭക്തി മാർഗ്ഗത്തിലെ ആണ്. നിങ്ങളുടെ മുഖത്തിൽ നിന്നും ഇങ്ങനെയുള്ള ശബ്ദമൊന്നും വരരുത്.

ബാബ കേവലം പറയുകയാണ് മധുരമായ ഓമനകളായ കുട്ടികളേ, ആത്മാഭിമാനിയാകൂ. എത്ര സ്നേഹത്തോടെയാണ് മനസ്സിലാക്കി തരുന്നത്. ആരുടെ കാര്യവും കേൾക്കരുത്, അനാവശ്യമായ പരചിന്തനം ചെയ്യരുത്. ഒരു കാര്യം ഉറപ്പിച്ചോള്ളൂ - നമ്മൾ ആത്മാക്കളാണ്. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. സംസ്കാരം ധാരണയാകുന്നതും ആത്മാവിലാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ആത്മാഭിമാനിയാകണം. ദ്വാപരം മുതൽ നിങ്ങൾ രാവണന്റെ രാജ്യത്തിൽ ദേഹാഭിമാനികളായി അതിനാൽ ഇപ്പോൾ ദേഹിഅഭിമാനിയാകുന്നതിന് പരിശ്രമം ചെയ്യണം. ഇടയ്ക്കിടക്ക് ബുദ്ധിയിൽ വരണം നമ്മുക്ക് പരിധിയില്ലാത്ത അച്ഛനെയാണ് ലഭിച്ചിരിക്കുന്നത്. കല്പ കല്പം ബാബയിൽ നിന്നും സമ്പത്ത് ലഭിക്കും. ഇപ്പോൾ ബാബയുടെ നിർദേശത്തിലൂടെ വേണം നടക്കാൻ. ബാബയെ കുറിച്ച് പാട്ടും പാടിയിട്ടുണ്ട് - അങ്ങ് തന്നെയാണ് മാതാവും പിതാവും....സർവ്വ സംബന്ധങ്ങളുടെ സുഖവും നൽകും, ബാബയിൽ എല്ലാ പ്രകാരത്തിലുള്ള മധുരതയും ഉണ്ട്. ബാക്കിയുള്ള മിത്ര സംബന്ധികളെല്ലാം ദുഖം നൽകുന്നവരാണ്. സർവ്വർക്കും സുഖം നൽകുന്നത് ഒരേ ഒരു ബാബയാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്ന് വളരെ സഹജമായ വഴിയും പറഞ്ഞു തരുന്നുണ്ട്. ബാബ മനസ്സിലാക്കി തരുകയാണ് ഇത് പുതിയ കാര്യമൊന്നുമല്ല. നിങ്ങൾക്ക് അറിയാം ഓരോ 5000 വർഷങ്ങൾക്ക് ശേഷവും നമ്മൾ ഇതു പോലെ ബാബയുടെ അടുത്ത് വരും, ഇവിടെ സാധു സന്യാസിയൊന്നുമില്ല. നിങ്ങൾ ഏതെങ്കിലും സാധു സന്യാസിയുടെ കൂടെയൊന്നുമല്ല കഴിയുന്നത്, ബാക്കി ബാബ പറയാറുണ്ട് - പ്രവൃത്തി മാർഗ്ഗത്തിലെ സംബന്ധങ്ങളെ സംരക്ഷിക്കുകയും വേണം. ഇല്ലെങ്കിൽ തട്ടലും ഉരസലുകളും ഉണ്ടാകും, യുക്തിയോടെ നടക്കണം സ്നേഹത്തോടെ ഓരോരുത്തർക്കും മനസ്സിലാക്കി കൊടുക്കണം നോക്കൂ ഇപ്പോൾ വിനാശത്തിന്റെ സമയം അടുത്താണ്, ഈ ആസുരീയ ലോകം ഇല്ലാതാകും. ഇപ്പോൾ ദേവതയാകണം, ദൈവീക ഗുണങ്ങളെ ഇവിടെ ധാരണ ചെയ്യണം. സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. ദേവതകൾ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കില്ല. നമ്മളും മനുഷ്യനിൽ നിന്നും ദേവതയാവുകയാണ് അപ്പോൾ നമ്മുക്ക് എങ്ങനെ കഴിക്കാൻ സാധിക്കും. നിങ്ങൾക്ക് നിർദേശം നൽകുകയാണ ്- ഇത് ഉപേക്ഷിക്കൂ. ഇങ്ങനെയുള്ള വസ്തുക്കൾ കഴിക്കരുത്. ഇപ്പോൾ നിങ്ങൾക്ക് ദൈവീക ഗുണങ്ങളെ ധാരണ ചെയ്യാൻ അഭ്യസിപ്പിക്കുന്ന പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു അതിനാൽ സർവ്വ ഗുണസമ്പന്നരായി..............ഇവിടെ തന്നെ ആയി തീരണം. ഇവിടെ ആയി തീരണം എങ്കിലെ ഭാവിയിലെ പുതിയ ലോകം വരുകയുള്ളൂ. ഏതുപോലെയാണോ രാത്രിക്ക് ശേഷം പകൽ വരുന്നത് ഇത് അതുപോലെയാണ്. ഇപ്പോൾ രാത്രിയുടെ അവസാനത്തിൽ തന്നെ ദൈവീക ഗുണങ്ങളെ ധാരണ ചെയ്യണം പിന്നീട് പ്രഭാതം വരും. ഓരോരുത്തരുടേയും പരീക്ഷ അവരവർക്ക് സ്വയം നടത്തണം. ബാബ എല്ലാം അറിയുന്നുണ്ട് അങ്ങനെയുമല്ല. നിങ്ങൾ സ്വയത്തെ നോക്കണം. ടീച്ചർക്ക് എല്ലാം അറിയും എന്ന് വിദ്യാർത്ഥി പറയില്ലല്ലോ. പരീക്ഷയുടെ ദിവസങ്ങൾ അടുത്താൽ വിദ്യാർത്ഥിക്ക് സ്വയവും അറിയാൻ കഴിയും എനിക്ക് എത്ര മാർക്ക് കിട്ടും, ഏത് വിഷയത്തിലാണ് ഞാൻ പുറകിൽ നിൽക്കുന്നത്. മാർക്ക് കുറവാണെങ്കിലും എല്ലാം കൂട്ടി ചേർത്ത് വിജയിക്കാറുണ്ട്. ഇവിടെയും സ്വയത്തിൽ പരിശോധന വേണം. എന്നിൽ എന്ത് കുറവാണ് ഉള്ളത്? ഞാൻ എത്ര മധുരമാണ്? എല്ലാവർക്കും സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം - നമ്മൾ ആത്മാക്കളുടെ പിതാവ് പരംപിതാ പരമാത്മാവാണ്. മനുഷ്യരുടെ കാര്യമല്ല. നമ്മൾ നിരാകാരനെയാണ് ഭഗവാൻ എന്ന് പറയുന്നത്, രചയിതാവായ ഭഗവാൻ ഒന്നാണ്, ബാക്കി എല്ലാം രചനകളാണ്. രചനയിൽ നിന്നും ആർക്കും സമ്പത്ത് കിട്ടില്ല, അങ്ങനെ നിയമമില്ല. ഇപ്പോൾ സർവ്വ രചനകളുടേയും സദ്ഗതി ദാതാവ് ഒരു രചയിതാവായ ബാബയാണ്, അതിൽ സാധു സന്യാസിമാരുമെല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. എല്ലാവരും ആത്മാക്കളാണല്ലോ. മനുഷ്യർ നല്ലവരും മോശമായവരും ഉണ്ട്, പദവി ഉയർന്നതും താഴ്ന്നതുമുണ്ടാകും. സന്യാസിമാരിലും നമ്പർവാറാണ്. ചിലരാണെങ്കിൽ ഭിക്ഷാടനം ചെയ്യുന്നവരുണ്ട്, ചിലർ സർവ്വരുടേയും കാല് പിടിക്കുന്നവരുണ്ട്. നിങ്ങൾ കുട്ടികൾ ഉയർന്നവരാകണം, വളരെ മധുരമായവരാകണം. ഒരിക്കലും ദേഷ്യത്തോടെ സംസാരിക്കരുത്, എത്ര കഴിയുമോ സ്നേഹത്തോടെ കാര്യങ്ങൾ ചെയ്യണം. കുട്ടികൾ വളരെ ബുദ്ധിമുട്ടിക്കുന്നു എന്നെല്ലാം പറയാറുണ്ട്, ഇന്നു കാലത്തെ കുട്ടികൾ ഇങ്ങനെ തന്നെയാണ്. സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. കൃഷ്ണൻ ചഞ്ചലത കാണിച്ചപ്പോൾ കയറു കൊണ്ട് കെട്ടിയിട്ടു എന്നെല്ലാം കാണിക്കുന്നുണ്ട്. എത്ര കഴിയുമോ സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം അഥവാ പിന്നെയും കേൾക്കുന്നില്ലെങ്കിൽ ചെറിയ ശിക്ഷ എന്തെങ്കിലും കൊടുത്തോള്ളൂ. പാവങ്ങൾ അറിവില്ലാത്തതു കൊണ്ടാണ് വികൃതി കാണിക്കുന്നത്. സമയവും അങ്ങനെയുള്ളതല്ലേ. പുറമെയുള്ള സംഘദോഷം വളരെ കൂടുതലാണ്. ഇപ്പോൾ പരിധിയില്ലാത്ത ബാബ പറയുകയാണ് നിങ്ങൾക്ക് മൂർത്തികളൊന്നും വെക്കേണ്ട ആവശ്യമില്ല. ഒരു പരിശ്രമവും ചെയ്യേണ്ട ആവശ്യമില്ല. ശിവന്റെ ചിത്രവും എന്തിനാണ് വെക്കുന്നത്. ഞാൻ നിങ്ങളുടെ അച്ഛനാണല്ലോ. വീട്ടിൽ കുട്ടികൾ അച്ഛന്റെ ചിത്രം എന്തിനാണ് വെക്കുന്നത്? ബാബ എപ്പോഴും വിളിപ്പുറത്തുണ്ട്. ബാബ പറയുകയാണ് ഞാൻ ഇപ്പോൾ ഹാജറാണല്ലോ. പിന്നെ ചിത്രങ്ങളുടെ ആവശ്യം എന്താണ്. ഞാൻ കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്. പറയുകയാണ് ബാപ്ദാദയെ നോക്കൂ എന്ന്. ഇപ്പോൾ ബാബയാണെങ്കിൽ നിരാകാരനാണ്, ബാബയെ കാണാനൊന്നും സാധിക്കില്ല. ബുദ്ധി കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. ബാബ പറയുകയാണ്-ഞാൻ ഈ ശരീരത്തിലേക്ക് പ്രവേശിച്ച് നിങ്ങൾക്ക് ജ്ഞാനം നൽകുകയാണ് ഇല്ലെങ്കിൽ എങ്ങനെ വരും. കൃഷ്ണന്റെ ശരീരത്തിൽ എങ്ങനെ വരും. സന്യാസിമാരിലും വരാൻ സാധിക്കില്ല. ആരാണോ ആദ്യത്തെ നമ്പറിൽ ഉണ്ടായിരുന്ന ആത്മാവ് , ആ ആത്മാവിന്റെ ശരീരത്തിലേക്ക് വരും. ആ ആത്മാവാണ് ലാസ്റ്റ് നമ്പറിലും വന്നിരിക്കുന്നത്. നിങ്ങൾക്കും ഇപ്പോൾ പഠിച്ച് പിന്നെ ആദ്യ നമ്പറിലേക്ക് വരണം. പഠിപ്പിക്കുന്നത് ഒരാളാണ്, ബാബയെ ആണ് ജ്ഞാന സാഗരൻ എന്നും പറയുന്നത്. നിങ്ങൾക്ക് വളരെ നല്ല ജ്ഞാനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് അറിയാം - ശാന്തിധാമമാണ് നമ്മുടെ വീട്. സുഖധാമം നമ്മുടെ രാജധാനിയാണ്. ദുഖധാമം രാവണന്റെ രാജധാനിയാണ്. ഇപ്പോൾ ബാബ പറയുകയാണ് മധുരമധുരമായ കുട്ടികളേ - തന്റെ വീടായ ശാന്തിധാമത്തെ ഓർമ്മിച്ചോള്ളൂ, സുഖധാമത്തിനേയും ഓർമ്മിച്ചോള്ളൂ. ദുഖധാമത്തിന്റെ ബന്ധനത്തെ മറക്കൂ. ഇങ്ങനെ വേറെയാർക്കും പറയാൻ കഴിയില്ല. അവർക്ക് ഇപ്പോൾ പോകാനും സാധിക്കില്ല. ഡ്രാമയുടെ ഇടയിൽ നിന്നും ആർക്കും തിരിച്ച് പോകാൻ സാധിക്കില്ല. ചിലർ പറയാറുണ്ടല്ലോ ജ്യോതി ജ്യോതിയിൽ പോയി ലയിച്ചു അഥവാ നിർവ്വാണം പൂകി എന്നെല്ലാം, ഒരാൾ പോലും പോകുന്നില്ല. സർവ്വരുടേയും പിതാവ് അഥവാ അധികാരി ഒരു പരംപിതാ പരമാത്മവാണ്, എല്ലാ പ്രിയതമകളുടേയും പ്രിയതമനാണ് ബാബ. ഭൗതികമായ പ്രിയതമയും പ്രിയതമനും പരസ്പരം ഓർമ്മിക്കാറുണ്ട്, ബുദ്ധിയിൽ ചിത്രവും വരാറുണ്ട്. പിന്നെ പരസ്പരം ഓർമ്മിച്ചു കൊണ്ടേയിരിക്കും. ഭക്ഷണം കഴിക്കുമ്പോഴും ഓർമ്മിക്കുന്നുണ്ടാകും. അവർ ഒരു ജന്മത്തെ പ്രിയതമനും പ്രിയതമയുമാണ്. നിങ്ങൾ ജന്മജന്മാന്തരങ്ങളിലെ പ്രിയതമകളാണ്, പ്രിയതമൻ ഒരാളാണ്. നിങ്ങൾക്ക് വേറെ ഒന്നും ചെയ്യേണ്ട, കേവലം ഒരു ബാബയെ ഓർമ്മിക്കണം. സാാധരണ പ്രിയതമന്റെയും പ്രിയതമയുടേയും ബുദ്ധിയിൽ അവരുടെ ചിത്രം വരാറുണ്ട്. ആ ചിത്രം നോക്കി ചിന്തിച്ച് ചിന്തിച്ച് ചെയ്യുന്ന ജോലി നിന്നു പോകും പിന്നെ ആ ചിത്രം മാഞ്ഞു പോയാൽ ജോലി വീണ്ടും ആരംഭിക്കും. ഇവിടെയാണെങ്കിൽ അങ്ങനെയില്ല. ആത്മാവും ബിന്ദുവാണ്, പരമാത്മാവും ബിന്ദുവാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ, ഇതിനാണ് പരിശ്രമം ഉള്ളത്, ആരും ഇതിനുള്ള അഭ്യാസമൊന്നും ചെയ്യുന്നില്ല. ആത്മാവിന്റെ ജ്ഞാനം ലഭിച്ചു അർത്ഥം ആത്മാവിനെ തിരിച്ചറിഞ്ഞു, ബാക്കി ഉള്ളത് പരമാത്മാവാണല്ലോ. അതും നിങ്ങൾ അറിഞ്ഞു കഴിഞ്ഞു. ബാബ വന്ന് ഈ ശരീരത്തിലെ ഭ്രുകുടിയിലാണ് ഇരിക്കുക. ഈ ആത്മാവും അവിടെയാണ് ഇരിക്കുന്നത്. ആത്മാവ് ഏതിലൂടെ വേണമെങ്കിലും പോകും, അത് അറിയില്ല. ആത്മാവിന്റെ മുഖ്യമായ സ്ഥാനം ഭ്രുകുടിയാണ്. ബാബ പറയുകയാണ് - ഞാൻ ബിന്ദുവാണ്, ഇതിൽ വന്നിരിക്കുകയാണ്. നിങ്ങൾക്ക് അറിയുക പോലും ചെയ്യില്ല. ബാബ കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്, നിങ്ങളെ എന്താണോ കേൾപ്പിക്കുന്നത് അത് ഞാനും കേൾക്കുന്നുണ്ട്. മനസ്സിലാക്കി തരുന്നത് എത്ര കൃത്യമായിട്ടാണ്. ആരാണോ ദൈവീക ധർമ്മത്തിൽ ഉള്ളവർ അവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും - ഇപ്പോൾ രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത്. ആദ്യം സ്ഥാപന നടക്കും പിന്നെ വിനാശമുണ്ടാകും, ഇത് വേറെ ഒരു ധർമ്മ സ്ഥാപകർക്കും ചെയ്യാൻ സാധിക്കില്ല. അവർ കേവലം തന്റെ ധർമ്മത്തിന്റെ സ്ഥാപന ചെയ്യും പിന്നെ ആ ധർമ്മത്തിലെ ആത്മാക്കളുടെ എണ്ണവും കൂടും, ഇവിടെയാണെങ്കിൽ ആരെല്ലാം എത്രത്തോളം പുരുഷാർത്ഥം ചെയ്യുന്നുവോ, അത്രയും ഭാവിയിൽ ഉയർന്ന പദവി കിട്ടും. നിങ്ങൾ ഭാവിയിലെ 21 ജന്മങ്ങളിലേക്കു വേണ്ടി പ്രാലബ്ധം ഉണ്ടാക്കുകയാണ് അപ്പോൾ എത്ര പുരുഷാർത്ഥം ചെയ്യണം അതോടൊപ്പം സഹജമായ യോഗവും ചെയ്യണം അതിലൂടെ നിങ്ങളുടെ വികർമ്മവും വിനാശമാകും.

ബാബ പറയുകയാണ് - ഞാൻ ഗ്യാരന്റി നൽകുകയാണ്, കല്പ കല്പം ഞാൻ വന്ന് നിങ്ങൾ കുട്ടികളെ പാവനമാക്കും. അവിടെ ഒരാൾ പോലും പതിതമായവർ ഉണ്ടാകില്ല. ജ്ഞാനവും എത്ര സഹജമാണ്, 84 ജന്മങ്ങളുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതും ബുദ്ധിയിൽ ജ്ഞാനമുണ്ട്. നമ്മൾ 84 ജന്മങ്ങളുടെ ചക്രം കറങ്ങിയവരാണ് എന്ന നിശ്ചയം ഉണ്ടായിരിക്കണം. നിശ്ചയത്തിലാണ് വിജയമുള്ളത്. നമ്മൾ 84 ജന്മങ്ങൾ എടുത്തവരാണോ അതോ അതിൽ നിന്നും കുറവാണോ ജന്മങ്ങളുടെ എണ്ണം എന്നൊന്നും ചിന്തിക്കുന്നവരാകരുത്. നിങ്ങൾ ബ്രാഹ്മണരാണെങ്കിൽ, ഞാൻ 84 ജന്മങ്ങളുടെ ചക്രം കറങ്ങിയിട്ടുണ്ട് എന്ന നിശ്ചയം ഉണ്ടായിരിക്കണം. ഇത് വളരെ സഹജമായി മനസ്സിലാക്കാൻ കഴിയുന്നതാണ്. കുട്ടികൾക്ക് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ദിവ്യ ദൃഷ്ടിയിലൂടെ ബാബ കാണിച്ചു കൊടുത്ത് ഉണ്ടാക്കപ്പെട്ട ചിത്രങ്ങളാണ് ഇവിടെ ഉള്ളത്. ചിത്രങ്ങളെ ശരിയാക്കി കൊടുത്തിട്ടുണ്ട്. ആദ്യം ബനാറസിൽ ബാബ ഏകാന്തമായി കഴിഞ്ഞ സമയത്ത് ചുമരുകളിൽ ചക്രത്തിന്റെ ചിത്രം വരക്കുമായിരുന്നു. അത് എന്താണ് എന്ന് ബാബക്കു പോലും മനസ്സിലായിരുന്നില്ല. എന്നാൽ സന്തോഷമുണ്ടാകുമായിരുന്നു. സാക്ഷാത്കാരം കണ്ടാൽ പറക്കുന്ന അവസ്ഥയായിരിക്കും. എന്താണ് സംഭവിക്കുന്നത് എന്നത് പോലും മനസ്സിലാകുമായിരുന്നില്ല. നിങ്ങൾക്ക് അറിയാം ആദ്യം ഉണ്ടാക്കിയ ചിത്രങ്ങളെ മാറ്റി പുതിയതും ഉണ്ടാക്കിയിട്ടുണ്ട്. കല്പം മുമ്പത്തേതു പോലെ ഇപ്പോൾ പുതിയ പുതിയ ചിത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. എത്ര മനോഹരമാണ് ഏണിപ്പടിയുടെ ചിത്രം. ഇതിൽ മനസ്സിലാക്കി കൊടുക്കാൻ എളുപ്പമാണ്. വൈകി വരുന്നവർക്ക് വളരെ സഹജമായ രീതിയിൽ മനസ്സിലാക്കാൻ സാധിക്കും. ഇപ്പോൾ ആരാണോ പുതിയവർ വരുന്നത്, 7 ദിവസത്തിനുള്ളിൽ തന്നെ എല്ലാം മനസ്സിലാക്കുന്നുണ്ട്. പഴയവരേക്കാൾ മുന്നോട്ട് പോകുന്നുണ്ട്. ചിലർ പറയാറുണ്ട് കുറച്ച് കൂടി മുമ്പ് വന്നിരുന്നുവെങ്കിൽ എത്ര നല്ലതായിരുന്നു എന്നെല്ലാം. ബാബ പറയുകയാണ് അതൊന്നും ചിന്തിക്കേണ്ട. അഥവാ ആദ്യം വന്നു എന്നാൽ ബാബയെ വിട്ടു പോയിരുന്നുവെങ്കിലോ? വൈകി വന്നവർക്ക് സഹജമായും സിംഹാസനം പ്രാപ്തമാകും. ആദ്യം ഉണ്ടായിരുന്ന പലരും ഇന്നില്ലല്ലോ. അവർ പോയി. അവസാനം റിസൾറ്റ് അറിയും - ആരെല്ലാം വിജയിച്ചു എന്നത്. പുതിയ പുതിയവർ വരുന്നുണ്ട്, സേവനത്തിൽ ഏർപെടുന്നുമുണ്ട്. പഴയവർ ഇത്ര പോലും വരുന്നില്ല. പുതിയ പുതിയ കുട്ടികൾ സേവനം ചെയ്തിട്ടാണ് ബാബയുടെ ഹൃദയത്തിൽ സ്ഥാനം നേടുന്നത്. പഴയവർ എത്ര പേർ തിരിച്ച് പോയി അതിനാലാണ് ബാബ പറയുന്നത് - ആരെയാണോ സർവ്വോത്തമമായ ബ്രാഹ്മണ കുല ഭൂഷണർ എന്ന് പറയുന്നത്, അതിലും ചിലർ ആശ്ചര്യത്തോടെ വന്ന് കേൾക്കുന്നവരുണ്ട്, പിന്നെ വിട്ടു പോകുന്നവരുമുണ്ട്. എന്തെല്ലാം പാടപ്പെട്ടിട്ടുണ്ടോ അതെല്ലാം ഇപ്പോൾ നടക്കുന്നുണ്ട്. ശരി

വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ പരിശോധന സ്വയം ചെയ്യണം. നോക്കണം ഞാൻ വളരെ വളരെ മധുരമാണോ? എന്നിൽ എന്തെല്ലാം കുറവുകളാണ് ഉള്ളത്? എല്ലാ ദൈവീക ഗുണങ്ങളേയും ധാരണ ചെയ്തിട്ടുണ്ടോ. തന്റെ പെരുമാറ്റം ദേവതകളെ പോലെ ഉണ്ടാകണം. ആസുരീയമായ ഭക്ഷണ പാനീയങ്ങളെ ഉപേക്ഷിക്കണം.

2) ഒരു വ്യർത്ഥമായ കാര്യവും കേൾക്കരുത് അതോടൊപ്പം പറയരുത്. സഹനശീലത ഉള്ളവരാകണം.

വരദാനം :-
സ്വന്തം സ്മൃതി, മനോവൃത്തി, ദൃഷ്ടിയെ അലൗകികമാക്കുന്ന സർവആകർഷണങ്ങളിൽ നിന്നു മുക്തരായി ഭവിക്കട്ടെ.

പറയാറുണ്ട്- സങ്കൽപം പോലെ സൃഷ്ടി. ആരാണോ പുതിയസൃഷ്ടി രചിക്കുവാൻ നിമിത്തമായ വിശേഷആത്മാക്കൾ, അവരുടെ ഓരോരോ സങ്കൽപവും ശ്രേഷ്ഠം അർഥം അലൗകികമായിരിക്കണം. എപ്പോഴാണോ സ്മൃതി, മനോവൃത്തി, ദൃഷ്ടി എല്ലാം അലൗകികമായി മാറുന്നത് ഈ ലോകത്തെ യാതൊു വ്യക്തിക്കും അഥവാ യാതൊരു വസ്തുവിനും അതിന്റെ നേർക്ക് ആകർഷിക്കുവാൻ കഴിയില്ല. അഥവാ ആകർഷിക്കുന്നുവെങ്കിൽ തീർച്ചയായും അലൗകികതയിൽ കുറവുണ്ട്. അലൗകികആത്മാക്കൾ സർവആകർഷണങ്ങളിൽ നിന്നും മുക്തരായിരിക്കും.

സ്ലോഗന് :-
ഹൃദയത്തിൽ പരമാത്മാസ്നേഹം അഥവാ ശക്തികൾ അടങ്ങിയിട്ടുണ്ടെങ്കിൽ മനസിൽ സംശയങ്ങൾ വരികയില്ല.

അവ്യക്തസൂചനകൾ- അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ

സമ്പൂർണ സത്യതയും പവിത്രതയുടെ ആധാരത്തിലാണ് ഉണ്ടാകുന്നത്. പവിത്രത ഇല്ല എങ്കിൽ സദാ സത്യത ഉണ്ടായിരിക്കില്ല. കേവലം കാമവികാരം അപവിത്രതയല്ല, എന്നാൽ അതിന് വേറെയും കൂട്ടുകാരുണ്ട്. അപ്പോൾ മഹാപവിത്രം അതായത് അപവിത്രതയുടെ പേരടയാളം ഇല്ലാതാകട്ടെ.