മധുരമായ കുട്ടികളെ-
ശിവബാബയാൽ രചിക്കപ്പെട്ട ഈ രുദ്ര ജ്ഞാന യജ്ഞത്തെ നിങ്ങൾ വളരെ-വളരെ സംരക്ഷിക്കണം.
ഇത് സ്വരാജ്യം പ്രാപ്തമാക്കുവാനുള്ള പരിധിയില്ലാത്ത യജ്ഞമാണ്.
ചോദ്യം :-
ഈ രുദ്ര യജ്ഞത്തോട് ഏത് കുട്ടികൾക്കാണ് ബഹുമാനമുണ്ടായിരിക്കുക?
ഉത്തരം :-
ആർക്കാണോ
ഇതിന്റെ വിശേഷതകളെക്കുറിച്ച് അറിയുന്നത്. നിങ്ങൾക്കറിയാം ഈ രുദ്ര യജ്ഞത്തിലൂടെ
നമ്മൾ കക്കയിൽ നിന്നും വജ്രത്തിന് സമാനമായി മാറുകയാണ്. ഇതിൽ മുഴുവൻ പഴയ ലോകവും
സ്വാഹാ ആകും. ഈ പഴയ ശരീരത്തെയും സ്വാഹാ ചെയ്യണം. യജ്ഞത്തിൽ വിഘ്നം
സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായ ഒരു കർമ്മവും ചെയ്യരുത്. എപ്പോൾ
ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുവോ അപ്പോഴേ യജ്ഞത്തോട് ബഹുമാനമുണ്ടാകൂ.
ഗീതം :-
മാതാ ഓ മാതാ....
ഓംശാന്തി.
കുട്ടികൾ ഗീതം കേട്ടല്ലോ. ഈ ഗീതം രചിച്ചിട്ടുളള പാവങ്ങളായ അവർക്ക് മാതാവ് ആരാണ്
എന്നുളളതിനെക്കുറിച്ച് അറിയുകയേയില്ല. ജഗദംബ എന്ന പേര് കേട്ടിട്ടുണ്ട്. എന്നാൽ
ജഗദംബ ആരായിരുന്നു, എന്താണ് ചെയ്ത് പോയത്, ഇത് നിങ്ങൾ കുട്ടികൾക്കല്ലാതെ ആർക്കും
അറിയില്ല. ജഗദംബയുണ്ടെങ്കിൽ തീർച്ചയായും അവരുടെ അച്ഛനുമുണ്ടാകും.
പെൺകുട്ടികളുമുണ്ട്, ആൺകുട്ടികളുമുണ്ട്. ജഗദംബയുടെ അടുത്തേക്ക് വരുന്നവരുടെ
ബുദ്ധിയിൽ ഈ വിവേകമില്ല, അവർ മൂർത്തിയെ പൂജിക്കുന്നവർ മാത്രമാണ്. ദേവിയുടെ
അടുത്ത് ചെന്ന് ഭിക്ഷ യാചിക്കുന്നു. ഇപ്പോൾ ഇത് രാജസ്വ അശ്വമേധ അവിനാശി രുദ്ര
ഗീതാ ജ്ഞാന യജ്ഞമാണ്. ഈ യജ്ഞത്തിന്റെ രചയിതാവ് മാതാ-പിതാവായ ശിവബാബയാണ്, തതത്വം.
നിങ്ങളും ഈ യജ്ഞത്തിന്റെ രചയിതാക്കളാണ്. നിങ്ങളെല്ലാ കുട്ടികൾക്കും ഈ യജ്ഞത്തെ
വളരെ നല്ല രീതിയിൽ സംരക്ഷിക്കണം. യജ്ഞത്തിനോട് വളരെയധികം ബഹുമാനം ഉണ്ടായിരിക്കണം.
യജ്ഞത്തെ പൂർണ്ണമായി സംരക്ഷിക്കാറുണ്ട്. മധുബൻ മുഖ്യാസ്ഥാനമാണ്, മറ്റുപല
ശാഖകളുമുണ്ട്. മമ്മയും ബാബയും നിങ്ങൾ കുട്ടികളും ഈ യജ്ഞത്തിലൂടെ തന്റെ ഭാവിയെ
വജ്രത്തിനു സമാനമാക്കി മാറ്റുകയാണ്. അതിനാൽ ഇങ്ങനെയൊരു യജ്ഞത്തിന് ബഹുമാനം നൽകി
അതിനെ എത്രത്തോളം സംരക്ഷിക്കണം! യജ്ഞത്തോട് എത്രത്തോളം സ്നേഹമുണ്ടായിരിക്കണം.
ഇത് നമ്മുടെ മമ്മയുടെ അഥവാ ജഗദംബയുടെ യജ്ഞമാണ്. മമ്മ-ബാബയുടെ യജ്ഞം നമ്മുടെ
യജ്ഞമാണ്. യജ്ഞത്തിന്റെ അഭിവൃദ്ധിയുണ്ടാകണം എങ്കിൽ ഒരുപാട് കുട്ടികൾ യജ്ഞത്തിൽ
വന്ന് തന്റെ അച്ഛനിൽ നിന്നും സമ്പത്ത് എടുക്കണം. അഥവാ സ്വയം എടുക്കാൻ
സാധിക്കുന്നില്ലെങ്കിൽ, തനിക്ക് സമയമില്ലെങ്കിൽ മറ്റുള്ളവരെയെങ്കിലും ക്ഷണിക്കണം.
ഇതിന്റെ പേര് തന്നെ രാജസ്വ അശ്വമേധ ജ്ഞാന യജ്ഞം എന്നാണ്. ഈ യജ്ഞത്തിലൂടെയാണ്
നമുക്ക് സ്വരാജ്യം ലഭിക്കുന്നത്. ഈ യജ്ഞത്തിൽ പഴയ ശരീരത്തെയും സ്വാഹാ ചെയ്യണം.
ബാബയുടേതായി മാറണം. യജ്ഞം വെറുമൊരു കെട്ടിടമല്ല - ഇവിടെ പരിധിയില്ലാത്ത
കാര്യമാണ്. ഈ യജ്ഞത്തിൽ മുഴുവൻ വിശ്വവും സ്വാഹാ ആകണം. ഈ യജ്ഞത്തിന് എത്ര
ബഹുമാനമാണ് നൽകുന്നതെന്ന് നിങ്ങൾക്ക് മുന്നോട്ട് പോകവേ കാണാൻ സാധിക്കും. ഇവിടെ
ഒരുപാട് പേർക്ക് യജ്ഞത്തോട് ബഹുമാനമില്ല. ഇത്രയും കുട്ടികൾ യജ്ഞത്തിലെ
കുട്ടികളാണ്. കുട്ടികൾ ജന്മമെടുത്തുകൊണ്ടേയിരി
ക്കുന്നു, അതിനാൽ ഈ യജ്ഞത്തിന്
എത്ര ബഹുമാനം കൊടുക്കണം. എന്നാൽ ഒരുപാട് പേർ യജ്ഞത്തിന് വിലകൊടുക്കാറില്ല.
ഇത്രയും ഉയർന്ന യജ്ഞത്തിലൂടെയാണ് മനുഷ്യൻ കക്കയിൽ നിന്നും വജ്രത്തിനു സമാനവും
ഭ്രഷ്ടാചാരിയിൽ നിന്നും ശ്രേഷ്ഠാചാരിയുമായി മാറുന്നത്. അതിനാലാണ് ബാബ പറയുന്നത്
യജ്ഞം രചിച്ചുകൊണ്ടേയിരിക്കൂ. ഒരാളെങ്കിലും ശ്രേഷ്ഠാചാരി യായെങ്കിൽ അഹോ സൗഭാഗ്യം!
ഇത്രയും ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുണ്ട് പക്ഷേ അതിലൂടെയൊന്നും ശ്രേഷ്ഠാചാരിയായി
മാറുന്നില്ല. ഇവിടെയാണെങ്കിൽ(ഈ യജ്ഞത്തിന്) മൂന്നടി മണ്ണു മാത്രം മതി. ആരെങ്കിലും
വന്നാൽ അവരുടെ ജീവിതം തന്നെ പരിവർത്തനപ്പെടും. ഈ യജ്ഞത്തിന് എത്ര ബഹുമാനം നൽകണം.
ബാബയ്ക്ക് ഒരുപാട് കുട്ടികൾ എഴുതാറുണ്ട് - ബാബാ ഞാൻ എന്റെ വീട്ടിൽ സെന്റർ
തുറക്കട്ടെ. ശരി കുട്ടി, യജ്ഞഭൂമി തന്നെ ഉണ്ടാക്കൂ, ആരുടെയെങ്കിലുമൊക്കെ
മംഗളമുണ്ടാകും. ഈ യജ്ഞത്തിന് വളരെ ഉയർന്ന മഹിമയാണ്. ഈ യജ്ഞഭൂമിയിലാണ് കുട്ടികൾ
ഒരുപാട് പേരുടെ മംഗളം ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുളള യജ്ഞത്തിനെ വളരെ
മാനിക്കണം. എന്നാൽ പൂർണ്ണ ജ്ഞാനമില്ലാത്തതു കാരണം ഇത്രയും ബഹുമാനമില്ല. യജ്ഞത്തിൽ
വിഘ്നം സൃഷ്ടിക്കുന്നവർ ധാരാളമുണ്ട്. ഇത് ശിവബാബയുടെ യജ്ഞമാണ്, മാതാ-പിതാവ്
ഒരുമിച്ചാണ്. ഈ മമ്മ-ബാബയിൽ നിന്നും നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല.
പരിധിയില്ലാത്ത അച്ഛനിൽ നിന്നുമാണ് സർവ്വതും ലഭിക്കുന്നത്. ബാബ ഒന്നുമാത്രമാണ്.
ശരീരധാരിയെയാണ് മമ്മ-ബാബ എന്ന് പറയുന്നത്. നിരാകാരന് ശരീരമില്ലല്ലോ. അതിനാൽ ബാബ
പറയുന്നു, സാകാരത്തിന്റെ പോലും അടിമയാകരുത്. എന്നെ മാത്രം ഓർമ്മിക്കൂ. ഈ
ബ്രഹ്മാബാബ പോലും എന്നെയാണ് ഓർമ്മിക്കുന്നത്. രാമനും കൃഷ്ണനും ബ്രഹ്മാവും ബാബയെ
ഓർമ്മിക്കുന്നതായി ചിത്രങ്ങളിൽ കാണിക്കാറുണ്ട്. പക്ഷേ അങ്ങനെയല്ല. സത്യയുഗത്തിൽ
ആരും ബാബയെ ഓർമ്മിക്കുന്നില്ല. അവർ പ്രാപ്തി ലഭിച്ചവരാണ്. ദേവീ-ദേവതകൾക്ക്
ഓർമ്മിക്കേണ്ട ആവശ്യമെന്താണ്! നമ്മൾ പതിതമായതാണ്, അതിനാൽ നമുക്ക് പാവനമാകാൻ
ഓർമ്മിക്കണം. മഹിമ ഒരു ബാബയുടേതു മാത്രമാണ്. ശിവബാബയുടെ സാന്നിദ്ധ്യത്തിലാണ്
ബ്രഹ്മാബാബക്കും ബഹുമാനമുളളത്. നിങ്ങൾ ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്.
ദേഹധാരിയിൽ നിന്നും ശിവബാബയുടെ പരിചയം ലഭിക്കുന്നു എന്നാൽ ഓർമ്മിക്കേണ്ടത്
ശിവബാബയെ തന്നെയാണ്. ദേഹധാരിയായ ബ്രഹ്മാബാബയുടെ പരിചയവും നൽകാറുണ്ട്. എന്നാൽ
വിവേകശൂന്യരായ ഒരുപാട് കുട്ടികൾ പറയുന്നു-നമുക്ക് നേരിട്ട് ശിവബാബയുടെ പ്രേരണയാൽ
ജ്ഞാനമെടുക്കാൻ സാധിക്കും. അഥവാ അങ്ങനെയാണെങ്കിൽ പിന്നെ ശിവബാബയ്ക്ക് ഈ രഥത്തിൽ
വരേണ്ട ആവശ്യമെന്താണ്! ഈ സാകാരത്തിലുള്ള ബ്രഹ്മാവുമായി നമുക്കെന്താണ്
പ്രയോജനമെന്ന് ചിന്തിക്കുന്ന പലരുണ്ട്. ബാബ പറയുന്നു-മൻമനാഭവ. ബാബയെ ഓർമ്മിക്കൂ,
എന്നാൽ ബ്രഹ്മാവിലൂടെയാണ് പറയുന്നത്. പിന്നീട് നമ്പർവൈസായി ബഹുമാനം നൽകണം.
നമ്പർവൈസായി സിംഹാസനത്തിൽ ഇരിക്കുന്നവർക്കാണ് ബഹുമാനം നൽകുക. ആദ്യം മമ്മയും
ബാബയുമാണ് രാജ്യസിംഹാസനത്തിൽ ഇരിക്കുന്നത്. പിന്നീട് മമ്മ-ബാബയെ ഫോളോ ചെയ്യണം.
ഒരുപാട് പ്രജകളെയും ഉണ്ടാക്കണം. പദവിയും വളരെ ഉയർന്നതാണ്. ഇതിൽ ഭയപ്പെടേണ്ടതായ
കാര്യമില്ല. വിമാനത്തിൽ പുതിയവർ കയറുമ്പോൾ ചിലർ ഭയപ്പെടാറുണ്ട്. ചിലരാണെങ്കിൽ
ചന്ദ്രനിലേക്കെല്ലാം പോയിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം അഭ്യാസത്തിന്റെ
കാര്യമല്ലേ! എന്നാൽ അതിലൂടെയൊന്നും ഒരു ലാഭവുമില്ലെന്ന് നിങ്ങൾക്കറിയാം. മനുഷ്യർ
മനസ്സിലാക്കുന്നു ചന്ദ്രനിലും രാജധാനിയുണ്ടാക്കാമെന്ന്. എന്നാൽ ഇങ്ങനെയൊന്നും
സംഭവിക്കാൻ പോകുന്നില്ല. കീഴോട്ടിറക്കമാണല്ലോ! പതനവും ഉദ്ധാരണവും കുട്ടികൾ
മനസ്സിലാക്കുന്നുണ്ട്. ഈ ലക്ഷ്മീ-നാരായണൻമാർ രാജ്യം ഭരിച്ചിരുന്നു എന്ന്
ചിത്രങ്ങളിലുമുണ്ട്.
ഇന്ന് നോക്കൂ ഭാരതം എത്ര ദരിദ്രമാണ്. ഇത് യഥാർത്ഥ കാര്യമാണ്. മനുഷ്യർ സ്വയം
എഴുതിയതാണെങ്കിൽ ഇവിടെ അത് ഏണിപ്പടിയിൽ കാണിക്കണം. സത്യയുഗത്തിൽ വജ്രങ്ങളുടെ
കൊട്ടാരങ്ങൾ തിളങ്ങുന്നു, ഈ കലിയുഗത്തിലാണെങ്കിൽ കക്കകൾ കാണിക്കണം. മുമ്പ്
ചില്ലിക്കാശുകൾ നിലവിലുണ്ടായിരുന്നു. ഗുരുദ്വാരയിൽ കക്കകളായിരുന്നു
വെച്ചിരുന്നത്. ഇപ്പോൾ ആരും പൈസ പോലും വെക്കുന്നില്ല. ഏണിപ്പടിയുടെ ചിത്രം വളരെ
നല്ലതാണ്. ഇതിൽ ഒരുപാട് കാര്യങ്ങൾ എഴുതാനും സാധിക്കും. മമ്മയുടെയും ബാബയുടെയും
കൂടെ കുട്ടികളുടെയും ചിത്രമുണ്ടായിരിക്കണം. മുകളിൽ ആത്മാക്കളുടെ
വൃക്ഷവുമുണ്ടായിരിക്കണം. പുതിയ-പുതിയ ചിത്രങ്ങൾ തയ്യാറായിക്കൊണ്ടിരിക്കും.
എങ്ങനെ അധ:പതിക്കുന്നു, എങ്ങനെ ഉദ്ധരിക്കുന്നു എന്ന് മനസ്സിലാക്കികൊടുക്കാനും
സഹജമാണ്. നമ്മൾ നിരാകാരി ലോകത്തിൽ നിന്ന് പിന്നീട് സാകാര ലോകത്തിലേക്ക് വരുന്നു.
മനസ്സിലാക്കിക്കൊടു
ക്കാൻ വളരെ സഹജമാണ്. മനസ്സിലാക്കുന്നില്ല എങ്കിൽ അവരുടെ
ഭാഗ്യത്തിൽ ഇല്ലെന്നാണ് അതിനർത്ഥം. ഡ്രാമയെ സാക്ഷിയായി കാണണം. കുട്ടികൾക്ക്
യജ്ഞത്തെ പ്രതി വളരെയധികം ബഹുമാനമുണ്ടായിരിക്കണം. യജ്ഞത്തിന്റെ ഒരു പൈസ പോലും
ചോദിക്കാതെ എടുക്കുകയോ അഥവാ മാതാ-പിതാവിന്റെ ആജ്ഞകൂടാതെ ആർക്കെങ്കിലും
കൊടുക്കുക എന്നത് മഹാപാപമാണ്. നിങ്ങൾ കുട്ടികളാണ്, ഏത് സമയത്ത് വേണമെങ്കിലും
ഏതൊരു വസ്തുവും ലഭിക്കും. കൂടുതൽ എടുത്തു വെക്കുന്നതെന്തിനാണ്! ഇനി
കിട്ടിയില്ലെങ്കിലോ എന്ന് ചിന്തിച്ചുപോകുന്നു, അങ്ങനെ എടുത്തു വെക്കുന്നതിലൂടെ
പിന്നീട് ഉള്ളിൽ കുത്തലുണ്ടാകും, എന്തുകൊണ്ടെന്നാൽ നിയമവിരുദ്ധമായ കർമ്മമല്ലേ!
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വസ്തുക്കൾ ലഭിക്കും. ബാബ പറയുന്നു-അവസാന സമയത്ത്
പെട്ടെന്ന് ആർക്ക് വേണമെങ്കിലും മരിക്കാം. ചെയ്തിട്ടുള്ള പാപങ്ങളും
അഴുക്കുകളുമെല്ലാം അവസാന സമയം മുന്നിൽ വരും. അതിനാലാണ് ബാബ മനസ്സിലാക്കി
തരുന്നത്, ഉള്ളിൽ ഒരു തരത്തിലുമുള്ള ആശയകുഴപ്പവുമുണ്ടാകരുത്. ഹൃദയം
ശുദ്ധമാണെങ്കിൽ അവസാന സമയം അങ്ങനെയുളളതൊന്നും മുന്നിലേക്ക് വരില്ല. യജ്ഞത്തിൽ
നിന്ന് എല്ലാം ലഭിക്കുന്നു. ഒരുപാട് കുട്ടികളിൽ പൈസ ധാരാളമുണ്ട്. എപ്പോൾ
ആവശ്യമുണ്ടോ അപ്പോൾ അവരോട് പറയാം. അവരും പറയുന്നു-ബാബാ എപ്പോൾ ആവശ്യമുണ്ടെങ്കിലും
ഞങ്ങളുണ്ട്. ചിലപ്പോൾ അവർ പവിത്രമായി ജീവിക്കുന്നുണ്ടാവില്ല. ഭക്ഷണ
പാനീയത്തിന്റെ പഥ്യവും പാലിക്കുന്നുണ്ടാവില്ല. എന്നാൽ ഈ പ്രതിജ്ഞ
ചെയ്യുന്നു-ഞങ്ങൾക്ക് ഒരുപാട് പൈസയുണ്ട്, അത് വെറുതെ പാഴായിപോകും. ഇടയ്ക്ക്
വെച്ച് ആരെങ്കിലും തട്ടി കൊണ്ടുപോകും. അതിനാൽ എപ്പോൾ ആവശ്യമുണ്ടോ പറയണം. ബാബ
പറയുന്നു- ഞാൻ എന്ത് ചെയ്യാനാണ്? കെട്ടിടമുണ്ടാക്കണ
മെങ്കിൽ സ്വതവേ പൈസ വന്നുചേരും.
അതിനാൽ ഒരുപാട് കുട്ടികളുണ്ട് തങ്ങളുടെ വീടുകളിൽ വസിക്കുന്നവർ. അങ്ങനെയുള്ള
കുട്ടികളും ഉയർന്ന പദവി പ്രാപ്തമാക്കുന്നു. പ്രജകളിലും കുറഞ്ഞ
പദവിയല്ലാത്തവരുമുണ്ട്. രാജാക്കൻമാരെക്കാളും ധനവാൻമാരും സമ്പന്നരുമായ
പ്രജകളുണ്ടാവും. അതിനാൽ ഉള്ളിൽ മറ്റൊരു ചിന്തയുമുണ്ടാകാൻ പാടില്ല. നിങ്ങളുടെ
പ്രതിജ്ഞയാണ്- ബാബാ അങ്ങ് എന്ത് കഴിപ്പിക്കുകയാണെ
ങ്കിലും..... എന്നിട്ടും
അതിലൂടെ നടക്കുന്നില്ലെങ്കിൽ ദുർഗതി സംഭവിക്കും. ബാബ വന്നിരിക്കുന്നത് സദ്ഗതി
നൽകാനാണ്. അഥവാ ഉയർന്ന പദവി പ്രാപ്തമാക്കുന്നില്ലെങ്കിൽ ദുർഗതി എന്നല്ലേ പറയൂ!
സത്യയുഗത്തിലും ചിലർ ധനവാൻമാരും, ചിലർ കുറഞ്ഞതും, ഉയർന്ന പദവിയുള്ളവരുമുണ്ടല്ലോ!
കുട്ടികൾക്ക് ശ്രീമത്തിലൂടെ പുരുഷാർത്ഥം ചെയ്യണം. തന്നിഷ്ടമനുസരിച്ച്
നടക്കുന്നതിലൂടെ സ്വയത്തെ ചതിക്കുകയാണ്. ഇത് ശിവബാബ രചിച്ച ജ്ഞാന യജ്ഞമാണ്. ഈ
യജ്ഞത്തിന്റെ പേര്-രാജസ്വ അശ്വമേധ അവിനാശി രുദ്ര ജ്ഞാന യജ്ഞം എന്നാണ്. ശിവബാബ
വന്ന് സ്വരാജ്യം നൽകുന്നു. ഭാഗ്യത്തിൽ ഇല്ലെങ്കിൽ, പേര് പ്രശസ്തമാകേണ്ടതില്ല
എങ്കിൽ വായിലൂടെ നല്ല-നല്ല പോയിന്റുകളൊന്നും വരില്ല. ആർക്കും
മനസ്സിലാക്കികൊടുക്കു
ന്നില്ലെങ്കിൽ പറയും- പേര് പ്രശസ്തമാകാൻ ഇനിയും താമസമുണ്ട്,
അക്കാരണത്താൽ മനസ്സിലാക്കി കൊടുക്കുന്ന സമയത്ത് മുഖ്യ-മുഖ്യമായ പോയിന്റുകൾ
മറക്കുന്നു. ഇത് സ്വരാജ്യം പ്രാപ്തമാക്കുന്നതിനുവേ
ണ്ടിയുള്ള രാജസ്വ അശ്വമേധ
അവിനാശി രുദ്ര ജ്ഞാന യജ്ഞമാണ്. ബോർഡിലും എഴുതി വെക്കണം. ഈ യജ്ഞത്തിൽ പഴയ
ലോകമെല്ലാം സ്വാഹാ ആകുന്നു. അതിനുവേണ്ടിയാണ് ഈ മഹാഭാരത യുദ്ധമുള്ളത്.
വിനാശത്തിനു മുമ്പ് ഈ സ്വരാജ്യ പദവി നേടണമെങ്കിൽ എടുത്തോളൂ. ബോർഡിൽ നിങ്ങൾക്ക്
ഒരുപാട് കാര്യങ്ങൾ എഴുതാൻ സാധിക്കും. ലക്ഷ്യവും എഴുതണം. താഴെ എഴുതണം- സ്വരാജ്യ
പദവി ലഭിക്കുന്നു. ആര് വായിക്കുകയാണെങ്കിലും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്ന
വിധത്തിലുളള വ്യക്തമായ എഴുത്തായിരിക്കണം. ഇങ്ങനെയുള്ള ബോർഡുകളെല്ലാം ഉണ്ടാക്കൂ
എന്ന് ബാബ നിർദേശം നൽകുകയാണ്. ഈ വാക്ക് തീർച്ചയായും എഴുതൂ. ഇനി മുന്നോട്ട്
പോകുന്തോറും ഈ യജ്ഞത്തിന്റെ പ്രഭാവം ഒരുപാടുണ്ടായിരിക്കും. ഒരുപാട് കൊടുങ്കാറ്റ്
വരും. പറയുന്നു-സത്യത്തിന്റെ തോണി ആടും, ഉലയും എന്നാൽ മുങ്ങില്ല.
ക്ഷീരസാഗരത്തിലേക്ക് പോകണം. അതിനാൽ വിഷയ സാഗരത്തിലേക്ക് ഹൃദയത്തിന്റെ
പ്രീതിവെക്കരുത്. ജ്ഞാനത്തെ സ്വീകരിക്കാത്തവരുടെ പിറകിൽ പോയി തന്റെ സമയത്തെ
പാഴാക്കരുത്. വളരെ സഹജമായാണ് മനസ്സിലാക്കി തരുന്നത്.
നിങ്ങൾ തന്നെയാണ് പൂജ്യരായ ദേവീ-ദേവതകളായിരുന്നത്. ഇപ്പോൾ പൂജാരിമാരായി
മാറിയിരിക്കുന്നു. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ എന്നാൽ കറ ഇളകും. നിങ്ങളുടെ
പാപങ്ങൾ ഭസ്മമാകും. മറ്റൊരു ഉപായവുമില്ല. ഇതു തന്നെയാണ് സത്യം സത്യമായ വഴി.
എന്നാൽ യോഗത്തിലിരിക്കുന്നില്ല. ദേഹാഭിമാനം ധാരാളമാണ്. ദേഹാഭിമാനമില്ലാതാകുമ്പോൾ
മാത്രമെ യോഗത്തിലിരിക്കാൻ സാധിക്കുകയുള്ളൂ. പിന്നീട് കർമ്മാതീത അവസ്ഥയുമുണ്ടാകും.
അവസാനം ഒരു വസ്തുവും തന്നെ ഓർമ്മയിൽ വരരുത്. ചില-ചില കുട്ടികൾക്ക് ചില
വസ്തുക്കളിൽ ഇത്രയും മോഹമുണ്ട്, അതിന്റെ കാര്യം തന്നെ പറയാതിരിക്കുകയാണ് നല്ലത്.
ഒരിക്കലും ശിവബാബയെ ഓർമ്മിക്കുന്നതേയില്ല. എന്നാൽ ഇങ്ങനെയൊരു ബാബയെ
പ്രത്യേകിച്ച് ഓർമ്മിക്കണം. പറയാറുണ്ട്- കൈകൾ കൊണ്ട് കർമ്മം ചെയ്തും മനസ്സ്
കൊണ്ട് ബാബയെ ഓർമ്മിക്കണം....... ഇങ്ങനെ ചുരുക്കം പേർക്ക് മാത്രമെ ഓർമ്മ
നിലനിൽക്കാറുള്ളൂ. യജ്ഞത്തിനോട് ബഹുമാനമില്ലെന്ന് പെരുമാറ്റത്തിലൂടെതന്നെ അറിയാൻ
സാധിക്കും. ഈ യജ്ഞത്തെ വളരെ നല്ല രീതിയിൽ സംരക്ഷിക്കണം. സംരക്ഷിച്ചു അർത്ഥം
ബാബയെ സന്തോഷിപ്പിച്ചു. ഓരോ കാര്യത്തിലും സംരക്ഷണം വേണം. പാവങ്ങളായ കുട്ടികളുടെ
ഓരോ അണയും ഈ യജ്ഞത്തിലേക്ക് വരുന്നു. അതിലൂടെ അവർ കോടിമടങ്ങ് ഭാഗ്യശാലികളായി
മാറുന്നു. ഒന്നുമില്ലാത്ത മാതാക്കൾ യജ്ഞത്തിൽ നൽകുന്ന ഒന്നോ രണ്ടോ രൂപയോ,
എട്ടണയിലൂടെയെല്ലാം അവർ കോടിപതികളായി മാറുന്നു. എന്തുകൊണ്ടെന്നാൽ വളരെ നല്ല
ഭാവനയോടുകൂടിയും സന്തോഷത്തോടുകൂടിയുമാണ് കൊണ്ടുവരുന്നത്. ബാബ പറയുന്നു-ഞാൻ
ഏഴകളുടെ നാഥനാണ്. നിങ്ങൾ കുട്ടികൾക്കുവേണ്ടിയാണ് വന്നിരിക്കുന്നത്. ചിലർ എട്ടണ
കൊണ്ടുവരുന്നു. പറയുന്നു-ബാബാ കെട്ടിടത്തിൽ എന്റെ ഒരു ഇഷ്ടിക വെക്കൂ. ചിലപ്പോൾ
രണ്ട് പിടി അരിയും കൊണ്ടുവരാറുണ്ട്. അവരെ സംബന്ധിച്ച് അത് ഒരുപാടധികമാണ്. ഓരോ
അണയും കോടികൾക്ക് സമാനമാണ്. നിങ്ങൾക്ക് പാവപ്പെട്ടവർക്ക് ദാനം ചെയ്യേണ്ട
ആവശ്യമില്ല. മനുഷ്യർ പാവപ്പെട്ടവർക്ക് ദാനം ചെയ്യാറുണ്ട്. ലോകത്തിൽ ഒരുപാട്
പാവപ്പെട്ടവരുണ്ട.് എല്ലാവരും ഇവിടെ വന്നിരിക്കുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടാകും.
നമുക്ക് യജ്ഞത്തിൽ സമർപ്പണമാകണമെന്ന് ഒരുപാട് പേർ പറയാറുണ്ട്. എന്നാൽ അവരെ
സ്വീകരിക്കേണ്ടതും വളരെ സൂക്ഷിച്ചായിരിക്കണം. അവർ യജ്ഞത്തിൽ വന്ന്
ബഹളമുണ്ടാക്കരുത്. യജ്ഞത്തിലേക്ക് വന്ന് പുണ്യാത്മാവായി മാറണം. വളരെയധികം
സംരക്ഷിക്കണം. യജ്ഞത്തെ പ്രതി ബഹുമാനം വേണം. ഈ ഈശ്വരീയ യജ്ഞത്തിലൂടെയാണ് നമ്മുടെ
ശരീരനിർവ്വഹണം നടക്കുന്നത്. യജ്ഞത്തിന്റെ പൈസ ആർക്കെങ്കിലും നൽകുക എന്നതും
മഹാപാപമാണ്. ഈശ്വരീയ സേവനത്തിലിരുന്നുകൊണ്ട്, കക്കയിൽ നിന്നും വജ്രസമാനമായി
മാറുന്നവർക്ക് വേണ്ടിയാണ് ഈ പൈസ. ബാക്കി പാവപ്പെട്ടവർക്ക് ദാനം ചെയ്യുക എന്ന
പുണ്യകർമ്മങ്ങളെല്ലാം ജന്മ-ജന്മാന്തരങ്ങളിലായി ചെയ്തു വന്നു. താഴേക്ക് ഇറങ്ങി
വന്ന് പാപാത്മാവായിത്തീർന്നു.
നിങ്ങൾ കുട്ടികൾ എല്ലാവർക്കും ബാബയുടെ പരിചയം നൽകുന്നതിനുവേണ്ടി ചെറിയ-ചെറിയ
ഗ്രാമങ്ങളിലെല്ലാം പ്രദർശിനി ചെയ്തുകൊണ്ടിരിക്കൂ. പാവപ്പെട്ട ഒരാളെങ്കിലും വന്നാൽ
അത്രയും നല്ലത്. ഇതിൽ പ്രത്യേക ചിലവിന്റെ കാര്യമൊന്നുമില്ലല്ലോ. ലക്ഷ്മീ-നാരായണൻ
ഈ രാജ്യപദവി പ്രാപ്തമാക്കി. എന്തു ചിലവാക്കി? ഒന്നുമില്ല. വിശ്വത്തിന്റെ
ചക്രവർത്തി പദവി പ്രാപ്തമാക്കുന്നതിനുവേണ്ടി ഒന്നും ചിലവാക്കിയില്ല.
ലോകത്തിലുളള മനുഷ്യർ എത്രയാണ് പരസ്പരം കലഹിക്കുന്നത്. വെടിയുണ്ടകൾക്കു
വേണ്ടിയെല്ലാം എത്രയാണ് ചിലവാക്കുന്നത്. ഇവിടെ ചിലവിന്റെ കാര്യമൊന്നുമില്ല. ഒരു
കക്കക്കുപോലും ചിലവില്ലാതെ, സെക്കന്റിൽ വിശ്വത്തിന്റെ ചക്രവർത്തി പദവി നേടൂ.
അള്ളാഹുവിനെ ഓർമ്മിക്കൂ. അപ്പോൾ സമ്പത്താകുന്ന ചക്രവർത്തി പദവിയുമുണ്ട്. ബാബ
പറയുന്നു- എത്രത്തോളം സാധിക്കുന്നുവോ സത്യമായ ഹൃദയത്തോടു കൂടി സത്യമായ യജമാനനെ
ഓർമ്മിക്കൂ, എന്നാൽ സത്യഖണ്ഡത്തിന്റെ അധികാരിയായി മാറും. അസത്യം ഇവിടെ
നടക്കില്ല. ഓർമ്മിക്കുക തന്നെ വേണം. ഞങ്ങൾ ബാബയുടെ കുട്ടികൾ തന്നെയല്ലേ എന്ന്
ചിന്തിക്കരുത്. ഓർമ്മിക്കാൻ വളരെ പരിശ്രമമുണ്ട്. എന്തെങ്കിലും വികർമ്മം ചെയ്തു
എങ്കിൽ വളരെ നഷ്ടമുണ്ടാകും. ബുദ്ധി സ്ഥിരമായി നിൽക്കില്ല. ബാബ അനുഭവിയാണല്ലോ!
ബാബ പറഞ്ഞു തന്നുകൊണ്ടിരിക്കുന്നു. പല കുട്ടികളും സ്വയത്തെ മിഥ്യാജ്ഞാനിയെന്ന്
മനസ്സിലാക്കുന്നു. എന്നാൽ ബാബ പറയുന്നു-ഒരുപാട് പരിശ്രമമുണ്ട്. മായ ഒരുപാട്
വിഘ്നമുണ്ടാക്കുന്നു. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മുടെ
ഈ രുദ്ര യജ്ഞത്തെ വളരെ-വളരെ ബഹുമാനിക്കണം. യജ്ഞത്തിന്റെ വായുമണ്ഡലത്തെ വളരെ
ശുദ്ധവും ശക്തിശാലിയുമാക്കി മാറ്റുന്നതിൽ സഹയോഗിയായി മാറണം. ഈ യജ്ഞത്തെ
സ്നേഹത്തോടെ സംരക്ഷിക്കണം.
2. തന്റെ പക്കൽ ഒന്നും
ഒളിപ്പിച്ച് വെക്കരുത്. ഹൃദയം ശുദ്ധമാണെങ്കിൽ അഭിലാഷം പൂർത്തിയാകും. ഈ
യജ്ഞത്തിന്റെ ഓരോ ചില്ലിക്കാശും അമൂല്യമാണ്. അതിനാൽ ഒരു ചില്ലിക്കാശും
വ്യർത്ഥമാക്കരുത്. ഇതിന്റെ അഭിവൃദ്ധിക്കായി സഹയോഗം നൽകണം.
വരദാനം :-
മൂന്നു
കാലങ്ങളെയും മുന്നിൽ വെച്ച് ഓരോ കാര്യത്തിലും സഫലമാകുന്ന സദാ വിജയിയായി
ഭവിക്കട്ടെ
ലൗകികരീതിയിലും ആരാണോ
വിവേകശാലി അവർ മുന്നും പിന്നും ചിന്തിച്ചു മനസിലാക്കി പിന്നെ ചുവടു വെക്കുന്നു.
ഇങ്ങനെ ഇവിടെയും താങ്കൾ കുട്ടികൾ എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ ആദ്യം മൂന്നു
കാലങ്ങളെയും മുന്നിൽ വെച്ചുകൊണ്ട് ചെയ്യൂ. വെറും വർത്തമാനം മാത്രം കാണാതിരിക്കൂ,
പരിധിയില്ലാത്ത വിവേകം ധാരണ ചെയ്യൂ, വിജയിത്വത്തിന്റെ നിശ്ചയത്തിന്റെ ആധാരത്തിൽ
അഥവാ ത്രികാലദർശിത്വത്തിന്റെ ആധാരത്തിൽ ഓരോ കർമവും ചെയ്യൂ അഥവാ ഓരോ വാക്കും പറയൂ.
അപ്പോൾ പറയും - അലൗകികം അഥവാ അസാധാരണം.
സ്ലോഗന് :-
പരിധിയുള്ള
തീരങ്ങളെ വിട്ട് ഒരു ബാബയെ ആശ്രയമാക്കൂ എങ്കിൽ തീരം കടക്കും.
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ
പല കുട്ടികളും
മനസിലാക്കുന്നു എനിക്ക് സ്വയം അറിയാം- ഞാൻ ശരിയാണ്, മറ്റുള്ളവർക്കറിയില്ല,
അല്ലെങ്കിൽ മറ്റുള്ളവർ തിരിച്ചറിയുന്നില്ല, അവസാനം തിരിച്ചറിയുക തന്നെ ചെയ്യും
അഥവാ മുന്നോട്ട് പോകവേ കണ്ടോളൂ- എന്താണുണ്ടാവുക! ഇതും ജ്ഞാനസ്വരൂപ, സ്മരണാ
സ്വരൂപ ആത്മാക്കൾക്ക് സ്വയത്തെ ചതിക്കുന്ന ആലസ്യത്തിന്റെ മധുര നിദ്രയാണ്. ഏതു
കുട്ടികളുടെ നിശ്ചയത്തിന്റെ അടിത്തറയാണോ ശക്തമായത് അവർ ഒരിക്കലും
ഒളിഞ്ഞിരിക്കില്ല. അവർ സദാ നിർഭയരും നിശ്ചിന്തരുമായിരിക്കുന്നു.