മധുരമായ കുട്ടികളേ -
നിങ്ങളുടേത് അത്ഭുതകരമായ സർവ്വകലാശാലയാണ്. ഈ സർവ്വകലാശാലയിൽ മോശമായതിനെ
നല്ലതാക്കി മാറ്റുന്ന ഭോലാനാഥനായ ബാബ ടീച്ചറായി നിങ്ങളെ പഠിപ്പിക്കുന്നു.
ചോദ്യം :-
ഈ കണക്കെടുപ്പിന്റെ സമയത്ത് നിങ്ങൾ കുട്ടികൾ എല്ലാവർക്കും ഏതൊരു ലക്ഷ്യമാണ്
നൽകുന്നത്?
ഉത്തരം :-
അല്ലയോ
ആത്മാക്കളേ! ഇപ്പോൾ പാവനമായി മാറൂ. പാവനമാകാതെ തിരിച്ചുപോകാൻ സാധിക്കില്ല. പകുതി
കൽപമായി ബാധിച്ച രോഗത്തിൽ നിന്ന് മുക്തമാകുന്നതിനുവേണ്ടി നിങ്ങൾ എല്ലാവരെയും 7
ദിവസത്തെ ഭട്ഠിയിൽ ഇരുത്തുന്നു. പതീതമായവരുടെ സംഗത്തിൽ നിന്നും ദൂരെയായിരിക്കണം.
ആരുടെയും ഓർമ്മ വരരുത്. അപ്പോഴാണ് ബുദ്ധിയിൽ ജ്ഞാനം കുറച്ചെങ്കിലും
ധാരണയാകുന്നത്.
ഗീതം :-
നിങ്ങൾ
രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി....
ഓംശാന്തി.
ഇത് കുട്ടികളോട് ആരാണ് പറഞ്ഞത്? എന്തുകൊണ്ടെന്നാൽ സ്കൂളിൽ ഇരിക്കുകയാണെങ്കിൽ
തീർച്ചയായും ടീച്ചറായിരിക്കും പറഞ്ഞിട്ടുണ്ടായിരിക്കുക. ചോദ്യം ഇതാണ്-ഇത്
ടീച്ചറാണോ പറഞ്ഞത്, അച്ഛനാണോ പറഞ്ഞത്, അതോ സത്ഗുരുവാണോ പറഞ്ഞത്? ഈ വാക്കുകൾ
ആരാണ് പറഞ്ഞത്? കുട്ടികളുടെ ബുദ്ധിയിൽ ആദ്യമാദ്യം ഇതുണ്ടായിരിക്കണം-നമ്മുടെ
പരിധിയില്ലാത്ത അച്ഛനെയാണ് പരമപിതാ പരമാത്മാവെന്ന് പറയുന്നത്. അതിനാൽ അച്ഛനും
പറഞ്ഞു, ടീച്ചറും പറഞ്ഞു, ഒപ്പം സത്ഗുരുവും പറഞ്ഞു. ഇത് നിങ്ങൾ വിദ്യാർത്ഥികളായ
കുട്ടികളുടെ ബുദ്ധിയിലുണ്ട്. മറ്റുളള കോളേജിൽ അഥവാ സർവ്വകലാശാലയിൽ ടീച്ചറാണ്
പഠിപ്പിക്കുന്നത്. അവരെ ഒരിക്കലും അച്ഛൻ അഥവാ ഗുരു എന്ന് പറയില്ല. ഇത്
പാഠശാലയാണ്, ഇതിനെ സർവ്വകലാശാലയെന്നോ കോളേജെന്നോ പറയാം. പഠിപ്പാണല്ലോ! പാഠശാലയിൽ
നമ്മളെ ആരാണ് പഠിപ്പിക്കുന്നതെന്ന് ആദ്യം മനസ്സിലാക്കണം. കുട്ടികൾക്കറിയാം
നിരാകാരനായ സർവ്വാത്മാക്കളുടെയും പിതാവും, സർവ്വരുടെയും സദ്ഗതി ദാതാവുമാണ്
നമ്മളെ പഠിപ്പിക്കുന്നത്. ഈ മുഴുവൻ രചനയും ഒരേയൊരു രചയിതാവിന്റെ സമ്പത്താണ്.
അതിനാൽ സ്വയം തന്നെ രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം
മനസ്സിലാക്കിത്തരുന്നു. നിങ്ങൾ കുട്ടികൾ അച്ഛന്റെ അടുത്താണ്
ജന്മമെടുത്തിരിക്കുന്നത്. നിങ്ങൾക്ക് ബുദ്ധികൊണ്ടറിയാം- ജ്ഞാനസാഗരനെന്നും
നോളേജ്ഫുള്ളെന്നും പറയുന്ന ബാബ നമ്മൾ എല്ലാ ആത്മാക്കളുടെയും പിതാവാണ്.
ജ്ഞാനസാഗരനും പതീത-പാവനനുമാണ്. ജ്ഞാനത്തിലൂടെ മാത്രമെ സദ്ഗതി ഉണ്ടാകുന്നുള്ളൂ.
മനുഷ്യൻ പതീതത്തിൽ നിന്ന് പാവനമായി മാറുകയുള്ളൂ. ഇപ്പോൾ നിങ്ങൾ കുട്ടികൾ
ഇവിടെയിരിക്കുന്നു. നമ്മെ ജ്ഞാനസാഗരനും നിരാകാരനുമായ പിതാവാണ്
പഠിപ്പിക്കുന്നതെന്ന് മറ്റൊരു സ്കൂളിലും ആരുടെയും
ബുദ്ധിയിലുമുണ്ടായിരിക്
കുകയില്ല, ഇവിടെ മാത്രമേ നിങ്ങൾ അറിയുന്നുള്ളൂ.
നിങ്ങൾക്ക് തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. നമ്മളെ നിരാകാരനായ പരമാത്മാവാണ്
പഠിപ്പിക്കുന്നതെന്ന് പ്രത്യേകിച്ചും ഭാരതത്തിലും മുഴുവൻ ലോകത്തിലും ആരും
മനസ്സിലാക്കുന്നില്ല. മനുഷ്യരെ പഠിപ്പിക്കുന്നത് മനുഷ്യനാകുന്ന ടീച്ചറാണ്. നമ്മൾ
ആത്മാവാണെന്ന് മനസ്സിലാക്കാനുള്ള ജ്ഞാനമൊന്നും അവിടെയില്ല. ആത്മാവ് തന്നെയാണ്
പഠിക്കുന്നത്. ആത്മാവു തന്നെയാണ് എല്ലാം ചെയ്യുന്നത്. ജോലികളെല്ലാം ആത്മാവ്
തന്നെയാണ് ഈ കർമ്മേന്ദിയങ്ങളിലൂടെ ചെയ്യുന്നത്. നമ്മൾ ഇന്നയാളാണെന്ന ബോധം
അവർക്കുണ്ടായിരിക്കും. പെട്ടെന്നു തന്നെ തന്റെ നാമ-രൂപം ഓർമ്മവരും. നമ്മൾ ഇതാണ്
ചെയ്യുന്നത്, ഇങ്ങനെ ചെയ്യുന്നു. ശരീരത്തിന്റെ പേര് തന്നെ ഓർമ്മ വരുന്നു. എന്നാൽ
അത് തെറ്റാണ്. ആദ്യം നമ്മൾ ആത്മാവാണല്ലോ! പിന്നീടാണ് ഈ ശരീരമെടുത്തത്.
ശരീരത്തിന്റെ പേര് മാറിക്കൊണ്ടേയിരിക്കും. ആത്മാവിന്റെ പേര് മാറുന്നില്ല.
ആത്മാവ് ഒന്നു തന്നെയാണ്. ബാബ പറഞ്ഞു തന്നിരുന്നു-ആത്മാവാകുന്ന എന്റെ പേര് ശിവൻ
എന്ന് മാത്രമാണ്. ഇത് മുഴുവൻ ലോകത്തിനും അറിയാം. പിന്നെയെല്ലാ പേരുകളും
വെക്കുന്നത് ശരീരത്തിനാണ്. ശിവബാബയെ ശിവനെന്നു മാത്രമാണ് പറയുന്നത്. ശിവന്
തന്റേതായ ശരീരമൊന്നുമില്ല. മനുഷ്യനാണ് -ഞാൻ ഇന്നയാളാണ് എന്നെല്ലാമുള്ള പേരുള്ളത്.
നമ്മെ ഇന്ന ടീച്ചറാണ് പഠിപ്പിക്കുന്നത്. പേരല്ലേ പറയുക. വാസ്തവത്തിൽ ആത്മാവ്
ശരീരത്തിലൂടെയാണ് ടീച്ചറിന്റെ ജോലി ചെയ്യുന്നത്. ആത്മാക്കളെ പഠിപ്പിക്കുന്നു.
സംസ്കാരങ്ങൾ ആത്മാവിലാണ് ഉളളത്. ആത്മാവ് സംസ്കാരങ്ങൾക്കനുസരിച്ച്
കർമ്മേന്ദ്രിയങ്ങളിലൂടെ പഠിക്കുകയും പാർട്ടഭിനയിക്കുകയും ചെയ്യുന്നു. എന്നാൽ
ദേഹത്തിന്റെ പേരനുസരിച്ചാണ് മുഴുവൻ ജോലിയും മുന്നോട്ട് പോകുന്നത്. ഇവിടെ നിങ്ങൾ
കുട്ടികൾക്കറിയാം നമ്മളെ നിരാകാരനായ അച്ഛനാണ് പഠിപ്പിക്കുന്നത്. നിങ്ങളുടെ
ബുദ്ധി എവിടേക്കാണ് പോയത്! നമ്മൾ ആത്മാക്കൾ ബാബയുടേതായി മാറി, നിരാകാരനായ ബാബ
വന്ന് നമ്മളെ ഈ ബ്രഹ്മാവിന്റെ സാകാര ശരീരത്തിലൂടെ പഠിപ്പിക്കുന്നു എന്ന്
ആത്മാവാണ് മനസ്സിലാക്കുന്നത്. ബാബയുടെ പേര് ശിവനെന്നാണ്. ശിവജയന്തിയും
ആഘോഷിക്കാറുണ്ട്. ശിവനാകുന്ന പരിധിയില്ലാത്ത അച്ഛനെത്തന്നെയാണ് പരമപിതാ
പരമാത്മാവെന്ന് പറയുന്നത്. ബാബ സർവ്വാത്മാക്കളുടെയും അച്ഛനാണ്. ശിവ ജയന്തി
എങ്ങനെയാണ് ആഘോഷിക്കുന്നത്? ആത്മാവ് ശരീരത്തിൽ പ്രവേശിക്കുകയാണോ അതോ ഗർഭത്തിലാണോ
വരുന്നത്! ബാബ മുകളിൽ നിന്നാണ് വരുന്നതെന്ന് ആർക്കും അറിയില്ല. ക്രിസ്തുവിനെ
ധർമ്മസ്ഥാപകനെന്ന് പറയുന്നു. ക്രിസ്തുവിന്റെ സതോപ്രധാനമായ ആത്മാവ് ആദ്യമാദ്യം
മുകളിൽ നിന്ന് വരണം. ഒരു വികർമ്മവും ചെയ്തിട്ടില്ല. ആദ്യം സതോപ്രധാനമാണ്
പിന്നീട് സതോ, രജോ, തമോയിലേക്ക് വരുമ്പോഴാണ് വികർമ്മമുണ്ടാകുന്നത്. ആദ്യം
വരുന്ന ആത്മാവ് സതോപ്രധാനമായതു കാരണം ഒരു ദുഃഖവും അനുഭവിക്കുന്നില്ല. പകുതി സമയം
പൂർത്തിയാകുമ്പോഴാണ് വികർമ്മം ചെയ്യാൻ ആരംഭിക്കുന്നത്.
ഇന്നേക്ക് 5000 വർഷങ്ങൾക്കു മുമ്പ് വാസ്തവത്തിൽ സൂര്യവംശികളുടെ രാജ്യമായിരുന്നു,
അതിനുശേഷമാണ് മറ്റെല്ലാ ധർമ്മങ്ങളും വന്നത്. ഭാരതവാസികൾ വിശ്വത്തിന്റെ
അധികാരികളായിരുന്നു. ഭാരതത്തെ അവിനാശിഖണ്ഡമെന്നാണ് പറയുന്നത്. അപ്പോൾ മറ്റൊരു
ഖണ്ഡവുമുണ്ടായിരുന്നില്ല. അതിനാൽ ശിവബാബ മോശമായതിനെ നല്ലതാക്കി മാറ്റുന്നവനാണ്.
ഭോലാനാഥനെന്ന് ശിവനെയാണ് പറയുന്നത്. അല്ലാതെ ശങ്കരനെയല്ല. ഭോലാനാഥനായ ശിവൻ
മോശമായതിനെ നല്ലതാക്കി മാറ്റുന്നവനാണ്. ശിവനും ശങ്കരനും ഒന്നല്ല. വേറെ-വേറെയാണ്.
ബ്രഹ്മാ,വിഷ്ണു ശങ്കരനും യാതൊരു മഹിമയുമില്ല. മോശമായതിനെ നല്ലതാക്കി മാറ്റുന്ന
ഒരേയൊരു ശിവബാബക്കാണ് മഹിമയുളളത്. പറയുന്നു, ഞാൻ ഒരു സാധാരണ വൃദ്ധന്റെ
ശരീരത്തിലേക്കാണ് പ്രവേശിക്കുന്നത്. ബ്രഹ്മാവാണ് 84 ജന്മങ്ങൾ പൂർത്തിയാക്കിയത്.
ഇപ്പോൾ കളി പൂർത്തിയായി. ഈ പഴയ ശരീരവും, പഴയ സംബന്ധങ്ങളുമെല്ലാം നശിക്കാൻ
പോവുകയാണ്. പിന്നെ ആരെയാണ് ഓർമ്മിക്കുക? നശിക്കുവാൻ പോകുന്ന വസ്തുവിനെ
ഓർമ്മിക്കാറില്ല. പുതിയ കെട്ടിടമുണ്ടാക്കുമ്പോൾ പഴയതിൽ നിന്ന് ഹൃദയം
അകന്നുപ്പോകുന്നു. ഇത് പരിധിയില്ലാത്ത കാര്യമാണ്. എല്ലാവരുടെയും
സദ്ഗതിയുണ്ടാകുന്നു അതായത് രാവണ രാജ്യത്തിൽ നിന്ന് എല്ലാവർക്കും മോചനം
ലഭിക്കുന്നു. രാവണൻ എല്ലാവരെയും മോശമാക്കി മാറ്റി. ഭാരതം തീർത്തും അഴിമതി
നിറഞ്ഞതും ദരിദ്രവുമാണ്. മനുഷ്യർ അഴിമതിയേയും, മലിനീകരണത്തേയും, മോഷണം-ചതി
എന്നിവയെയുമാണ് ഭ്രഷ്ടാചാരമെന്ന് മനസ്സിലാക്കുന്നത്. എന്നാൽ ബാബ
പറയുന്നു-ആദ്യത്തെ ഭ്രഷ്ടാചാരമെന്ന് പറയുന്നത് വികാരത്തിലേക്ക് പോകുന്നതിനെയാണ്.
ശരീരം വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. അതുകൊണ്ടാണ് ഇതിനെ വികാരി ലോകമെന്ന്
പറയുന്നത്. സത്യയുഗത്തെ നിർവ്വികാരിലോകമെന്നാണ് പറയുന്നത്. നമ്മൾ സത്യയുഗത്തിൽ
പ്രവൃത്തി മാർഗ്ഗത്തിലെ ദേവീ-ദേവതകളായിരുന്നു. പറയുന്നു-പവിത്രമായിരുന്നാൽ
വികാരം കൂടാതെ കുട്ടികൾക്ക് എങ്ങനെ ജന്മം കൊടുക്കും! നമ്മൾ നമ്മുടെ രാജധാനി
ബാഹുബലത്തിലൂടെയല്ല യോഗബലത്തിലൂടെയാണ് സ്ഥാപിക്കുന്നതെന്ന് പറയൂ. അപ്പോൾ
യോഗബലത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകുവാൻ സാധിക്കില്ലേ! സത്യയുഗം നിർവ്വികാരിയും
പവിത്രവുമായ ഗൃഹസ്ഥാശ്രമമാണല്ലോ. രാജാവും റാണിയും സമ്പൂർണ്ണ നിർവ്വികാരികളായത്
പോലെത്തന്നെയാണ് പ്രജകളും. ഈ കലിയുഗത്തിൽ സമ്പൂർണ്ണ വികാരികളാണ്. സത്യയുഗത്തിൽ
വികാരങ്ങളുണ്ടാകില്ല, അതിനെ ഈശ്വരീയ രാജ്യമെന്നാണ് പറയുന്നത്, ഈശ്വരനാകുന്ന
പിതാവാണ് സ്ഥാപിച്ചത്. ഇപ്പോൾ രാവണ രാജ്യമാണ്. സ്വർഗ്ഗത്തെ സ്ഥാപിച്ച
ശിവബാബയെയാണ് പൂജിക്കുന്നത്. നരകമാക്കിയ രാവണനെയാണ് കത്തിച്ചു വരുന്നത്.
എപ്പോഴാണ് ദ്വാപരയുഗം ആരംഭിച്ചതെന്ന് ആർക്കും അറിയില്ല. ഇതെല്ലാം തന്നെ
മനസ്സിലാക്കേണ്ടതായ കാര്യങ്ങളാണ്. ഇത് തമോപ്രധാനമായ ആസുരീയ ലോകമാണ്. സത്യയുഗം
ഈശ്വരീയ ലോകമാണ്. അതിനെ സ്വർഗ്ഗമെന്നും ദൈവീകമായ പാവന ലോകമെന്നും പറയാറുണ്ട്.
ഇത് നരകവും പതിതമായ ലോകവുമാണ്. ദിവസവും പഠിക്കുന്നവർക്കു മാത്രമേ ഈ
കാര്യങ്ങളെല്ലാം മനസ്സിലാകൂ. ഇന്ന സ്ഥലത്ത് വിദ്യാലയമില്ല എന്ന് പലരും
പറയാറുണ്ട്. എന്നാൽ മുഖ്യാസ്ഥാനമുണ്ടല്ലോ! നിങ്ങൾ വന്ന്
നിർദേശമെടുത്തുകൊ
ണ്ടുപോകൂ. വലിയ കാര്യമൊന്നുമല്ല. സൃഷ്ടിചക്രത്തെ സെക്കന്റിൽ
മനസ്സിലാക്കിക്കൊടു
ക്കാൻ സാധിക്കും. സത്യ-ത്രേതായുഗവും കടന്നുപോയി പിന്നീട്
ദ്വാപര-കലിയുഗവും കടന്നുപോയി. ഇപ്പോൾ സംഗമയുമാണ്. പുതിയ ലോകത്തിലേക്ക്
പോകുന്നതിനു വേണ്ടി പഠിക്കണം. പഠിക്കുക എന്നത് ഓരോരുത്തരുടെയും അവകാശമാണ് . ബാബാ
ഞങ്ങൾ ജോലി ചെയ്യുന്നു എന്നു പറയുകയാണെങ്കിൽ, ബാബ പറയും- ശരി. ഒരാഴ്ച വന്ന്
ജ്ഞാനമെടുത്ത് പിന്നെ തിരിച്ചുപൊയ്ക്കോളൂ. മുരളി ലഭിച്ചുകൊണ്ടേയിരിക്കും. എന്നാൽ
ആദ്യം 7 ദിവസം ഭട്ഠിയിൽ തീർച്ചയായും ഇരിക്കണം. 7 ദിവസം വന്നാലും എല്ലാവരുടെയും
ബുദ്ധി ഒരുപോലെയായിരിക്കില്ല. 7 ദിവസം ഭട്ഠി എന്നാൽ ആരുടെയും ഓർമ്മ വരരുത്.
ആരുമായും കത്തിലൂടെയുള്ള സംഭാഷണവുമുണ്ടാകരുത്. എല്ലാവരും ഒരുപോലെ
മനസ്സിലാക്കില്ല. ഇവിടെ പതീതർക്ക് പാവനമായി മാറണം. ഈ പതീതമായ അവസ്ഥയും രോഗമാണ്.
പകുതി കൽപത്തിലെ മഹാരോഗികളാണ് മനുഷ്യർ. പതീതരെ വേറെ ഇരുത്തണം. ആരുമായും സംഗം
പാടില്ല. അവർ പുറത്ത് പോയി തലകീഴായതെല്ലാം കഴിക്കുന്നു, പതീതമായവരുടെ കയ്യിൽ
നിന്നും കഴിക്കുന്നു. സത്യയുഗത്തിൽ ദേവതകൾ പാവനരല്ലേ! ദേവതകൾക്കുവേണ്ടിയാണ്
ക്ഷേത്രങ്ങളെല്ലാം പ്രത്യേകം പണിയുന്നത്. ദേവതകളെ പതീതർക്ക് സ്പർശിക്കാൻ പോലും
സാധിക്കില്ല. ഈ സമയം മനുഷ്യർ തികച്ചും പതീതരും ഭ്രഷ്ടാചാരികളുമാണ്. ശരീരം
വിഷത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യരെ ഭ്രഷ്ടാചാരികളെന്ന്
പറയുന്നത്. സന്യാസിമാരുടെ ശരീരം പോലും വിഷത്തിലൂടെയാണ് ജന്മമെടുത്തിട്ടുള്ളത്.
ബാബ പറയുന്നു-ആദ്യമാദ്യം ആത്മാവിന് പവിത്രമായി മാറണം. പിന്നീട് ശരീരവും
പവിത്രമായതു തന്നെ വേണം. അതുകൊണ്ട് ഈ പഴയ അപവിത്ര ശരീരം വിനാശമാകണം. എല്ലാവർക്കും
തിരിച്ചുപോകണം. ഇത് കണക്കെടുപ്പിന്റെ സമയമാണ്. എല്ലാവർക്കും പവിത്രമായി മാറി
തിരിച്ചുപോകണം. ഭാരതത്തിൽ തന്നെയാണ് ഹോളിക ആഘോഷിക്കുന്നത്. ഇവിടെ 5 തത്വങ്ങളുടെ
ശരീരം തമോപ്രധാനമാണ്. സത്യയുഗത്തിൽ ശരീരവും സതോപ്രധാനമായിരിക്കും. ശ്രീകൃഷ്ണന്റെ
ചിത്രമില്ലേ! നരകത്തെ തട്ടിമാറ്റണം കാരണം സത്യയുഗത്തിലേക്ക് പോകണം. ശവത്തെ
ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോൾ മുഖം വീടിന്റെ ഭാഗത്തേക്കും കാലുകൾ
ശ്മശാനത്തിന്റെ ഭാഗത്തേക്കുമാണ് വെക്കുന്നത്. പിന്നീട് ശ്മശാനത്തിലേക്ക്
കയറുമ്പോൾ മുഖം ശ്മശാനത്തിന്റെ ഭാഗത്തേക്ക് വെക്കുന്നു. ഇപ്പോൾ നിങ്ങൾ
സ്വർഗ്ഗത്തിലേക്ക് പോവുകയാണ്. അതിനാൽ നിങ്ങളുടെ മുഖം സ്വർഗ്ഗത്തിന്റെ
ഭാഗത്തേക്കാണ്. ശാന്തിധാമവും സുഖധാമവും. കാലുകൾ ദുഃഖധാമത്തിന്റെ ഭാഗത്തേക്കാണ്.
അത് ശവത്തിന്റെ കാര്യമാണ്. ഇവിടെ സ്വർഗ്ഗത്തേക്ക് പോകുന്നതിനായി പുരുഷാർത്ഥം
ചെയ്യണം. മധുരമായ വീടിനെ ഓർമ്മിച്ചോർമ്മിച്ച് നിങ്ങൾ ആത്മാക്കൾ മധുരമായ
വീട്ടിലേക്ക് എത്തിച്ചേരും. ഇത് ബുദ്ധികൊണ്ടുള്ള അഭ്യാസമാണ്. എല്ലാ രഹസ്യവും
ബാബ മനസ്സിലാക്കിത്തരികയാണ്. നിങ്ങൾക്കറിയാം ഇപ്പോൾ നമ്മൾ ആത്മാക്കൾക്ക്
തിരിച്ച് വീട്ടിലേക്ക് പോകണം. ഇത് പഴയ ശരീരവും പഴയ ലോകവുമാണ്. നാടകം പൂർത്തിയായി
എങ്കിൽ 84 ജന്മങ്ങൾ പാർട്ടഭിനയിച്ചു. ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട്-എല്ലാവരും
84 ജന്മങ്ങൾ എടുക്കുന്നില്ല. പിന്നീട് മറ്റു ധർമ്മത്തിലേക്ക് വരുന്നവരുടെ
ജന്മങ്ങൾ തീർച്ചയായും കുറവായിരിക്കും. ഇസ്ലാമികളെക്കാളും ബുദ്ധ മതത്തിലുളളവരുടെ
ജന്മം കുറവാണ്. അതിലും കുറവാണ് ക്രിസ്തു മതത്തിലുള്ളവരുടെ ജന്മങ്ങൾ.
ഗുരുനാനാക്കിന്റെ സിക്ക് ധർമ്മത്തിലുളളവർ ഇപ്പോഴാണ് വന്നത്. ഗുരുനാനാക്ക് വന്ന്
500 വർഷങ്ങളായി എങ്കിൽ പിന്നെങ്ങനെ 84 ജന്മങ്ങളെടുക്കുവാൻ സാധിക്കും. 5000
വർഷത്തിൽ ഇത്ര ജന്മമാണെങ്കിൽ 500 വർഷത്തിൽ എത്ര ജന്മങ്ങളായി? 12-13 ജന്മങ്ങൾ.
ക്രിസ്തു വന്ന് 2000 വർഷങ്ങളായെങ്കിൽ അവർക്ക് എത്ര ജന്മങ്ങളായി? പകുതിയിലും
കുറവായിരിക്കും. കണക്കുണ്ടല്ലോ! ഇതിൽ ചിലർക്ക് ഇത്ര ജന്മങ്ങൾ, മറ്റുചിലർക്ക്
ഇത്ര ജന്മങ്ങൾ എന്നൊന്നും കൃത്യമായി പറയാൻ സാധിക്കില്ല. ഈ
കാര്യത്തെക്കുറിച്ചുള്ള തർക്കത്തിൽ കൂടുതൽ സമയം പാഴാക്കരുത്. നിങ്ങളുടെ ജോലിയാണ്
ബാബയെ ഓർമ്മിക്കുക എന്നത്. അനാവശ്യ കാര്യങ്ങളിലേക്ക് നിങ്ങളുടെ ബുദ്ധി പോകരുത്.
ബാബയുമായി യോഗം വെക്കണം, ചക്രത്തെ അറിയണം. പാപങ്ങളെല്ലാം ഓർമ്മയിലൂടെയാണ്
നഷ്ടമാകുന്നത്. ഇതിൽത്തന്നെയാണ് പരിശ്രമമുള്ളത്. അതുകൊണ്ടാണ് ഭാരതത്തിന്റെ
പ്രാചീനമായ യോഗമെന്ന് പറയുന്നത്, ഇത് ബാബക്ക് മാത്രമേ പഠിപ്പിക്കാൻ സാധിക്കൂ.
സത്യ-ത്രേതായുഗത്തിൽ യോഗത്തിന്റെ കാര്യമില്ല. പിന്നീട് ഭക്തിമാർഗ്ഗത്തിൽ ഹഠയോഗം
ആരംഭിക്കുന്നു. ഇതാണ് സഹജ രാജയോഗം. ബാബ പറയുന്നു-എന്നെ ഓർമ്മിക്കുന്നതിലൂടെ
പാവനമായി മാറുന്നു. മുഖ്യമായ കാര്യം തന്നെ ഓർമ്മയുടേതാണ്. ഒരു പാപവും ചെയ്യരുത്.
ദേവീ-ദേവതകൾക്ക് ക്ഷേത്രങ്ങളുണ്ട്, കാരണം അവർ പാവനരാണ്. പൂജാരിമാർ പതീതരാണ്. അവർ
പാവന ദേവതകളെ സ്നാനം ചെയ്യിക്കാറുണ്ട്. വാസ്തവത്തിൽ പതീതർ സ്പർശിക്കാൻ പോലും
പാടില്ല. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ ആചാരാനുഷ്ഠാനങ്ങളാണ്. ഇപ്പോൾ നമ്മൾ
പാവനമായി മാറുകയാണ്. പവിത്രമായി മാറിയാൽ ദേവതയാകും. സത്യയുഗത്തിൽ പൂജയുടെയൊന്നും
ആവശ്യമില്ല. എല്ലാവരുടെയും സദ്ഗതി ദാതാവ് ഒരു ബാബ മാത്രമാണ്. ബാബയെത്തന്നെയാണ്
ഭോലാനാഥനെന്ന് പറയുന്നത്. ബാബ വരുന്നത് പതീത ലോകത്തിൽ, പതീത ശരീരത്തിൽ, പഴയ
രാവണ രാജ്യത്തിലാണ്. ശരിയാണ്, ആരുടെയും ശരീരത്തിൽ പ്രവേശിച്ച് എനിക്ക് മുരളി
ഉച്ചരിക്കാൻ സാധിക്കും. എന്നാൽ ഇതിനർത്ഥം സർവ്വവ്യാപിയെന്നല്ല. ഓരോരുത്തരിലും
അവനവന്റേതായ ആത്മാവുണ്ട്. ഫോമിൽ പോലും എഴുതിക്കാറുണ്ട്- ആത്മാവിന്റെ അച്ഛൻ ആരാണ്?
എന്നാൽ മനസ്സിലാക്കുന്നില്ല. ആത്മാക്കളുടെ അച്ഛൻ തീർച്ചയായും ഒരാളായിരിക്കും.
നമ്മളെല്ലാവരും സഹോദരങ്ങളാണ്. അച്ഛൻ ഒന്നാണ്. അച്ഛനിൽ നിന്നാണ് ജീവൻമുക്തിയുടെ
സമ്പത്ത് ലഭിക്കുന്നത്. ബാബ തന്നെയാണ് മുക്തിദാതാവും വഴികാട്ടിയും. എല്ലാ
ആത്മാക്കളേയും മധുരമായ വീട്ടിലേക്ക് കൊണ്ടുപോകും. അതുകൊണ്ടാണ് പഴയ ലോകത്തിന്റെ
വിനാശമുണ്ടാകുന്നത്. ഹോളികയെ(ഹോളി ഉത്സവത്തിൽ എല്ലാ പഴയ സാമഗ്രികളെയും
കത്തിക്കാറുണ്ട്) കത്തിക്കുന്നുണ്ടല്ലോ. അവസാനം എല്ലാവരുടെയും ശരീരം നശിക്കും.
ബാക്കി ആത്മാക്കളെല്ലാം തിരിച്ച് പോകും. സത്യയുഗത്തിൽ വളരെക്കുറച്ചു പേർ മാത്രമേ
ഉണ്ടായിരിക്കുകയുള്ളൂ. സ്വർഗ്ഗത്തിന്റെ സ്ഥാപനയും കലിയുഗത്തിന്റെ വിനാശവും ആരാണ്
ചെയ്യിപ്പിക്കുന്നത് എന്ന് മനസ്സിലാക്കണം. അത് വ്യക്തമായി എഴുതിയിട്ടുണ്ട്.
പറയുന്നു-(സ്നേഹം കൊടുക്കൂ എന്നാൽ സ്നേഹം ലഭിക്കും). ബാബ പറയുന്നു- ആരാണോ എന്റെ
ധാരാളം സേവനം ചെയ്യുന്നത്, മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നത്, അവരാണ്
എനിക്ക് പ്രിയപ്പെട്ടവർ.
പുരുഷാർത്ഥം ചെയ്യുന്നവർക്കാണ് ഉയർന്ന സമ്പത്ത് ലഭിക്കുന്നത്. ആത്മാക്കൾക്ക്
പരമാത്മാ പിതാവിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ആത്മ-അഭിമാനിയായി മാറണം. പലരും
ധാരാളം തെറ്റുകളും ചെയ്യുന്നുണ്ട്. പഴയ ശീലങ്ങൾ ഉറച്ചുപോയിരിക്കുകയാണ്. അതിനാൽ
എത്രതന്നെ മനസ്സിലാക്കിക്കൊടു
ത്താലും അതിൽ നിന്നും മുക്തമാകുന്നില്ല. അതിലൂടെ
അവനവന്റെ പദവി തന്നെയാണ് കുറക്കുന്നത്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതൊരു
കാര്യത്തെക്കുറിച്ചും തർക്കിച്ച് തന്റെ സമയത്തെ പാഴാക്കരുത്. വ്യർത്ഥമായ
കാര്യങ്ങളിൽ ബുദ്ധി കൂടുതൽ പോകുത്. എത്ര കഴിയുന്നുവോ ഓർമ്മയാകുന്ന യാത്രയിലൂടെ
വികർമ്മങ്ങളെ വിനാശമാക്കണം. ആത്മാഭിമാനിയായിരിക്കാനുള്ള പരിശ്രമം ചെയ്യണം.
2) ഈ പഴയ ലോകത്തിൽ നിന്നും
തന്റെ മുഖം തിരിക്കണം. ശാന്തിധാമത്തേയും സുഖധാമത്തേയും ഓർമ്മിക്കണം. പുതിയ
കെട്ടിടം ഉണ്ടാക്കിക്കൊണ്ടിരിക്
കുകയാണ്. അതുകൊണ്ട് പഴയ കെട്ടിടത്തിൽ നിന്ന്
തന്റെ ഹൃദയത്തെ അകറ്റണം.
വരദാനം :-
ഈശ്വരീയകുലത്തിന്റെ സ്മൃതിയിലൂടെ മായയെ നേരിടുന്ന സദാ സമർത്ഥസ്വരൂപമായി
ഭവിക്കട്ടെ.
ഏതൊരുകാര്യത്തിലും സഫലത
ലഭിക്കുന്നതിനായി ആദ്യം സ്മൃതിയിലൂടെ ശക്തി സ്വരൂപമായി മാറൂ.ശക്തി ലഭിക്കുമ്പോൾ
മായയെ നേരിടുന്നത് സഹജമായി മാറുന്നു,എങ്ങിനെയുള്ള സ്മൃതിയാണോ ഉള്ളത്
അതുപോലെയുള്ള സ്വരൂപമായി മാറും അതിനാൽ സദാ പവർഫുൾ സ്മൃതി ഉണ്ടായിരിക്കണം-
എപ്പോൾവരെ ഈ ഈശ്വരീയ ജൻമമുണ്ടോ അതുവരെ ഓരോ സെക്കന്റും ഓരോ സങ്കൽപവും ഓരോ കാര്യവും
ഈശ്വരീയസേവനത്തിനായി അർപ്പിക്കും. നമ്മുടേത് ഈശ്വരീയകുലമാണ്. ഈ സ്മൃതിയുടെ
അവസ്ഥ സർവ്വ ദുർബലതകളേയും സമാപ്തമാക്കുന്നതാണ്.
സ്ലോഗന് :-
സത്യം സമയം
വരുമ്പോൾ സ്വയം പ്രത്യക്ഷമാകുന്നു,സത്യത്തെ തെളിയിക്കേണ്ട ആവശ്യമില്ല.
അവ്യക്തസൂചന- മഹാനായി
മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണചെയ്യൂ.
ഭൂരിഭാഗം കുട്ടികൾക്കും
സേവനങ്ങളിൽ വിഘ്നമുണ്ടാക്കുന്ന അനേകം കാര്യങ്ങളുണ്ട്.- ഇത് ഞാൻ ചെയ്തു, ഇത്
എനിക്കുമാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ. എന്നിങ്ങനെയുള്ള ഞാനെന്ന ഭാവത്തിലൂടെയാണ്
ജ്ഞാനത്തെക്കുറിച്ചുള്ള അഭിമാനം,സേവനത്തിന്റെ അഭിമാനം..... ഇങ്ങിനെയുള്ള
വിഘ്നങ്ങൾ വരുന്നത്. ഈ വിഘ്നങ്ങളെ സമാപ്തമാക്കുന്നതിനായി സദാ ഒരുവാക്ക്
ഓർമ്മിക്കണം. ഞാൻ നിമിത്തമാണ്.. നിമിത്തമായി മാറുന്നതിലൂടെ തന്നെ
നിരാകാരി,നിർവികാരി, നമ്രചിത്തം, നിർവികൽപം എന്നീ അവസ്ഥകളിൽ സ്ഥിതിചെയ്യാൻ
കഴിയുന്നു. ഈ ധാരണകൾ വായുമണ്ഢലത്തെയും നിർവിഘ്നമാക്കി മാറ്റുന്നു .