30.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഈ സമയം നിങ്ങൾ ബാബയിൽ ബലിയർപ്പണം ആകുകയാണെങ്കിൽ 21 ജന്മത്തേയ്ക്ക് നിങ്ങൾ സദാ സുഖിയായി മാറും.

ചോദ്യം :-
ജ്ഞാനീ കുട്ടികൾക്ക് തങ്ങളുടെ അവസ്ഥ ശരിയാക്കി വെയ്ക്കുന്നതിന് വേണ്ടി ഏതൊരു ശീലമാണ് ഉറച്ചതാക്കേണ്ടത്?

ഉത്തരം :-
അതിരാവിലെ എഴുന്നേൽക്കുന്നതിന്റെ. അതിരാവിലെ എഴുന്നേറ്റ് ബാബയുടെ ഓർമ്മയിലിരിക്കുക - ഇത് വളരെ നല്ല ധാരണയാണ്. ചില കുട്ടികൾ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്ത് തന്റെ അവസ്ഥ മുഴുവൻ ദിവസത്തിലും ശരിയായി വെയ്ക്കുന്നു. അജ്ഞാനികളുടെ ഉറക്കത്തേക്കാൾ ജ്ഞാനികളുടെ ഉറക്കം പകുതിയായിരിക്കണം. 10 മണിക്ക് ഉറങ്ങൂ 2 മണിക്ക് എഴുന്നേറ്റിരിക്കൂ.

ഗീതം :-
എനിക്ക് ആശ്രയം നൽകുന്നവനെ.................

ഓംശാന്തി.  
കുട്ടികളെല്ലാവരും സന്മുഖത്തിരിക്കുമ്പോൾ മനസ്സിലാക്കുന്നു നമ്മൾ ജീവാത്മാക്കളാണ്. ഇവിടെയാണെങ്കിൽ ജീവാത്മാക്കളായിരിക്കു
മല്ലോ. ആത്മാക്കൾക്ക് ശരീരമില്ലാതിരിക്കുമ്പോൾ അശരീരിയെന്ന് പറയപ്പെടുന്നു. നിങ്ങളാണെങ്കിൽ ശരീരത്തോടൊപ്പം ഇരിക്കുകയാണ്. ആത്മാവ് അഥവാ പരമാത്മാവ് ഏതുവരെ ശരീരത്തിൽ വരുന്നില്ലയോ അപ്പോൾ സംസാരിക്കാൻ സാധിക്കില്ല. നിങ്ങൾ ജീവാത്മാക്കൾക്കറിയാം, ഇപ്പോൾ ബാബയുടെ സന്മുഖത്തിരിക്കുകയാണ്. ഇതുപോലെ 5000 വർഷങ്ങൾക്ക് മുമ്പ് സന്മുഖത്ത് വന്നിരിന്നു. കുട്ടികൾ തീർച്ചയായും ബാബയിൽ നിന്ന് സമ്പത്തെടുക്കും. അറിയുന്നു നമ്മൾ നമ്മുടെ പരംപിതാ പരമാത്മാവ് പരിധിയില്ലാത്ത ബാബയുടെ സന്മുഖത്തിരിക്കുകയാണ്. എന്തിനാണിരിക്കുന്നത്? ബാബയിൽ നിന്ന് സമ്പത്ത് നേടുന്നതിന്. സ്ക്കൂളിൽ നമ്മൾ ടീച്ചറിലൂടെ എൻജിനിയറിംഗ്, വക്കീൽ ഭാഗം പഠിക്കുകയാണ് എന്ന് മനസ്സിലാക്കുന്നത് പോലെ ഈ ലക്ഷ്യം ഉണ്ടാകുന്നു. നിങ്ങൾ കുട്ടികൾ മനസ്സിലാക്കുകയാണ് പരംപിതാ പരമാത്മാവ് ബ്രഹ്മാവിന്റെ ശരീരത്തിലിരുന്ന് നമ്മെ രാജയോഗം പഠിപ്പിക്കുകയാണ്. ഭഗവാന്റെ വാക്കാണ് - ഇതാണെങ്കിൽ കുട്ടികൾക്ക് മനസ്സിലായി ഭഗവാനെന്ന് നിരാകാരനെയാണ് പറയുന്നത്. ജീവാത്മാക്കൾ തീർച്ചയായും പുനർജന്മമെടുക്കുന്നു. ഏതെങ്കിലും സന്യാസിയോട് നിങ്ങൾ ചോദിക്കൂ - മനുഷ്യൻ പുനർജന്മം എടുക്കുന്നുണ്ടോ? എങ്കിൽ എടുക്കുന്നില്ലെന്ന് പറയുകയില്ല . ഇല്ലായെങ്കിൽ 84 ലക്ഷം ജന്മമെന്ന് എങ്ങനെ പറയും? ചോദിക്കൂ - നിങ്ങൾ പുനർജന്മത്തെ അംഗീകരിക്കുന്നുണ്ടോ? ഇതാണെങ്കിൽ ശരിയാണ്, ആത്മാവ് സംസ്ക്കാരമനുസരിച്ച് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു. ഇങ്ങനെ ചില-ചില മനുഷ്യർ 84 ജന്മങ്ങളെടുക്കുന്നു. 84 ലക്ഷം ജന്മങ്ങളുടെ കാര്യമൊന്നുമില്ല. ആദ്യത്തെ ജന്മം തീർച്ചയായും വളരെ നല്ല സതോപ്രധാനമായിരിക്കും. അവസാനം മോശമായ തമോപ്രധാനമായിരിക്കും. 16 കലയിൽ നിന്ന് 14 കല, 12 കലയായി മാറും, പുനർജന്മം തീർച്ചയായും എടുക്കുന്നു. ചോദിക്കണം ശരി, പരംപിതാ പരമാത്മാവ് പുനർ ജന്മമെടുക്കുന്നുണ്ടോ അതോ പുനർജന്മ രഹിതനാണോ? നോക്കൂ ഈ പോയിന്റ് വളരെ സൂക്ഷ്മമാണ്. അഥവാ ജനന മരണ രഹിതനാണെന്ന് പറയുകയാണെങ്കിൽ പിന്നെ ശിവ ജയന്തി ക്ക് തെളിവില്ല. ശിവജയന്തിയാണെങ്കിൽ ആഘോഷിച്ച് വരുന്നതാണെന്നു പറയും. മനസ്സിലാക്കി കൊടുക്കണം അതെ ശിവജയന്തിയുണ്ട് പക്ഷെ ജന്മത്തോടൊപ്പം പിന്നീട് മരണമുണ്ട് എന്ന് പറയപ്പെടുന്നത,് അതില്ല. അഥവാ മരിക്കുകയാണെങ്കിൽ പിന്നീട് പുനർജന്മമെടുക്കും. ബാബ ഒരിക്കലും പുനർ ജന്മമെടുക്കുന്നില്ല. ബാബ ഈ ശരീരത്തിൽ ഒരേയൊരു തവണയാണ് വരുന്നത്. പരംപിതാ പരമാത്മാവ് പുനർജന്മ രഹിതനാണ്, ബാബ ഒരിക്കലും സതോപ്രധാനത്തിൽ നിന്ന് തമോപ്രധാനമായി മാറുന്നില്ല. ആത്മാക്കളാണെങ്കിൽ എല്ലാവരും ജനന മരണത്തിൽ വന്ന് വന്ന് പതിതമായി മാറുന്നു പിന്നീട് ബാബ പാവനമാക്കി മാറ്റാൻ വരുന്നു. ഇതിലൂടെ വ്യക്തമാകുന്നു ആത്മാവ് തന്നെയാണ് പതിതമായി മാറുന്നത്, ആത്മാവ് വീട്ടിൽ നിന്ന് പാവനമായി വരുന്നു പിന്നീട് മായ പതിതമാക്കി മാറ്റുന്നു. ബാബയാണെങ്കിൽ ഒരിക്കലും പതിതമാക്കി മാറ്റുന്നില്ല. ബാബ ഒരിക്കലും കുട്ടികൾക്ക് മോശമായ നിർദ്ദേശം നൽകില്ല. ഈ സമയത്തെ മനുഷ്യർ പതിതമായ നിർദ്ദേശം തന്നെയാണ് നൽകുന്നത്. ഇപ്പോൾ പാവനമായ ബാബ പറയുകയാണ് പതിതമായി മാറരുത് അർത്ഥം വികാരത്തിൽ പോകരുത്. രാവണന്റെ മതത്തിലൂടെ ദു:ഖധാമമായി മാറിയിരിക്കുന്നു. ആദ്യം സുഖധാമമായിരുന്നു. ബാബ തന്നെയാണ് സുഖ-ദു:ഖം നൽകുന്നത്, ഇങ്ങനെയല്ല. ഇല്ല, ബാബയ്ക്കൊരിക്കലും കുട്ടികൾക്ക് ദു:ഖത്തിന്റെ മതം നൽകാൻ സാധിക്കില്ല. മായ തന്നെയാണ് ദു:ഖം നൽകുന്നത്. ആ മായയുടെ മേൽ വിജയം നേടുകയാണെങ്കിൽ നിങ്ങൾ ലോകത്തെ ജയിച്ചവരായി മാറും. മനുഷ്യർ മായയുടെ അർത്ഥം മനസ്സിലാക്കുന്നില്ല. അവർ ധനത്തെ മായയെന്ന് പറയുന്നു. പറയാറുണ്ടല്ലോ ഇവർക്ക് മായയുടെ ലഹരി വളരെയുണ്ട്. പക്ഷെ മായയുടെ ലഹരി ഉണ്ടാകുന്നില്ല. അവിടെ രാവണന്റെ കോലം ഉണ്ടാക്കി കത്തിക്കുന്നില്ല. കോലമാണെങ്കിൽ ശത്രുവിന്റെയാണുണ്ടാ
ക്കുന്നത്. അരകല്പത്തിന് ശേഷം രാവണരാജ്യം ആരംഭിക്കുന്നു. ദേഹാഭിമാനം വരുന്നതിലൂടെ പിന്നീട് മറ്റു വികാരങ്ങൾ വന്ന് ചേരുന്നു. ശാസ്ത്രങ്ങളിൽ എഴുതിയിരിക്കുന്നു ദേവതകൾ വാമമാർഗ്ഗത്തിൽ അർത്ഥം വികാരങ്ങളിലേയ്ക്ക് പോകുന്നു. മായയുടെ വശത്താകുന്നതിലൂടെ പരവശരായി മാറുന്നു. പരമതത്തിലൂടെ പോയ്കൊണ്ടിരിക്കുന്നു. ഇപ്പോൾ നിങ്ങൾ ശ്രീമതത്തിലൂടെ നടക്കുകയാണ്. പരമതം അർത്ഥം മായയുടെ മതം. ശ്രീ അർത്ഥം ബാബയുടെ ശ്രേഷ്ഠ മതം. അത് രാവണന്റെ മതമാണ്, പരമതം, അതിനാൽ ബാബ പറഞ്ഞിട്ടുണ്ട് ആസൂരീയ സമ്പ്രദായത്തിൽ എല്ലാവരും രാവണന്റെ ചങ്ങലയിൽ ദു:ഖിതരാണ്.

മനുഷ്യർ സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷമാണെന്ന് മനസ്സിലാക്കിയിരിക്കു
കയാണ്. നിങ്ങൾ കണക്ക് പറഞ്ഞു കൊടുക്കൂ - 5000 വർഷം എങ്ങനെയാണെന്ന്. ക്രിസ്തുവിന് 2000 വർഷം കഴിഞ്ഞു, ബുദ്ധന് 2250 വർഷം കഴിഞ്ഞു പിന്നെ ഇസ്ലാമിന് 2500 വർഷവും കഴിഞ്ഞു. എല്ലാം കൂടി ചേർന്ന് അരകല്പമായി. അവരുടെ മുമ്പ് ദേവതകളുടെ രാജ്യമായിരുന്നു പിന്നീട് ദേവതകളുടെ ലക്ഷക്കണക്കിന് വർഷമെന്ന് എങ്ങനെ പറയാൻ സാധിക്കും. ഇത്ര മനുഷ്യരുണ്ട് പിന്നീടാണെങ്കിൽ അനേകം മനുഷ്യരുണ്ടാകുന്നു. ഇത്രയുമൊന്നുമില്ല. 5000 വർഷത്തിൽ തന്നെയാണ് കോടിക്കണക്കിന് മനുഷ്യരുണ്ടാകുന്നത്. പറയുന്നുമുണ്ട് ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിൽ ആദി സനാതന ദേവീ ദേവതാ ധർമ്മമായിരുന്നു. 5000 വർഷം പൂർത്തിയാവുകയാണ്. നാടകം പൂർത്തിയാവണമല്ലോ. ഈ കാര്യങ്ങൾ ആരും അറിയുന്നില്ല. ഞാൻ എന്താണോ, എങ്ങനെയാണോ, ഈ ചക്രം കറങ്ങുന്നു, ആർക്കും അറിയാൻ സാധിക്കുന്നില്ല. ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത് - ഇതാണ് ഗീതാ എപ്പിസോഡ്. ബാബ വന്ന് സഹജ രാജയോഗം പഠിപ്പിച്ചിരുന്നു. ബാബ വൃദ്ധർക്കും മനസ്സിലാക്കി കൊടുക്കുന്നു ഇത് വളരെ സഹജമായ കാര്യമാണ്. കേവലം ബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം. കുട്ടി ജന്മമെടുത്തു, അതിലൂടെ അവകാശി ജന്മമെടുക്കുന്നു. നിങ്ങൾ മനസ്സിലാക്കുന്നു നമ്മൾ ബാബയുടെ അവകാശിയാണ്. 5000 വർഷങ്ങൾക്ക് ശേഷം വീണ്ടും കാണാൻ വന്നിരിക്കുകയാണ്. ഇത് വളരെ ഗുപ്തമായ കാര്യങ്ങളാണ്. ബാബ ചോദിക്കുകയാണ് മുമ്പ് എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടോ? പറയും ഉണ്ട് ബാബാ. ആത്മാവ് ഈ മുഖത്തിലൂടെ പറയുന്നു - നമ്മൾ 5000 വർഷം മുമ്പും അങ്ങയെ കണ്ടുമുട്ടിയിട്ടുണ്ട്. അങ്ങ് ഈ ശരീരത്തിലൂടെ പഠിപ്പ് നൽകാൻ വന്നിരുന്നു. ആരാണോ നല്ല നല്ല കുട്ടികൾ, മനസ്സിലാക്കുന്നു നമ്മൾ ബാബയിൽ നിന്ന് പരിധിയില്ലാത്ത സമ്പത്ത് നേടാൻ വന്നിരിക്കുകയാണ്. നമ്മൾ പരിധിയില്ലാത്ത ബാബയുടെതായി മാറിയിരിക്കുന്നു, ബ്രഹ്മാവിലൂടെ. ബാബ പറയുന്നു - എന്നെ തിരിച്ചറിഞ്ഞോ, ഞാൻ നിങ്ങളുടെ അച്ഛനാണ്. നിങ്ങൾ പറയും അതെ ബാബാ, അങ്ങ് ഞങ്ങൾ ആത്മാക്കളുടെ പരംപിതാ പരമാത്മാവായ അച്ഛനാണ്. ബാബയും പറയുന്നു - നിങ്ങളെ ഞാൻ സ്വർഗ്ഗത്തിലേയ്ക്ക് അയച്ചതായിരുന്നു, സമ്പത്ത് നൽകിയതായിരുന്നു പിന്നീട് മായ തട്ടിയെടുത്തു വീണ്ടും ഞാനിപ്പോൾ നൽകുന്നു. മായ സമ്പത്ത് തട്ടിയെടുക്കുന്നു, ബാബ നൽകുന്നു.. ഇത് അനേക തവണ കളി നടന്നു കഴിഞ്ഞതാണ്, നടന്നു കൊണ്ടേയിരിക്കും. അവസാനമില്ല. ബാബയുടെതാക്കി മാറ്റുന്നു പിന്നീട് ചിലർ ഒന്നാന്തരം, ചിലർ രണ്ടാന്തരമാകുന്നു. ചിലർ ഒന്നാനമ്മയുടെ കുട്ടികൾ, ചിലർ രണ്ടാനമ്മയുടെതാകുന്നു. പാകപ്പെട്ടവരും, പാകപ്പെടാത്തവരുമുണ്ടാകു
മല്ലോ. ഉറച്ചവരെ പോലും ഇടയ്ക്ക് മായ ഒറ്റയടിക്ക് തോല്പിക്കുന്നു. കുട്ടികൾ പറയുന്നു ബാബാ ഞങ്ങൾ ഏതുവരെ ജീവിച്ചരിക്കുന്നുവോ, അങ്ങയിൽ നിന്ന് സമ്പത്തെടുത്തു കൊണ്ടിരിക്കും. വികർമ്മങ്ങളുടെ ഭാരം ശിരസ്സിന് മേൽ വളരെയധികമാണ്. അതിനാൽ എത്രത്തോളം നിങ്ങൾ ഓർമ്മയിലിരിക്കുന്നുവോ ആ യോഗാഗ്നിയാൽ നിങ്ങൾ പാപാത്മാവിൽ നിന്ന് പുണ്യാത്മാവായി മാറും. അഗ്നി വസ്തുവിനെ പവിത്രമാക്കി മാറ്റുന്നു. നിങ്ങളുടെത് യോഗാഗ്നിയാണ്. ഇത് പരിധിയില്ലാത്ത യജ്ഞമാണ്. പരിധിയില്ലാത്ത സേഠ് പരിധിയില്ലാത്ത യജ്ഞം രചിക്കുന്നു. ഇത്രയും വർഷം ഒരു യജ്ഞവും നടന്നിരുന്നില്ല. 7-8 ദിവസം അഥവാ ഒരു മാസത്തേയ്ക്ക് യജ്ഞം രചിക്കാറുണ്ട്. നിങ്ങളുടെ ഈ യജ്ഞമാണെങ്കിൽ എത്ര വർഷമായി നടന്നു വരുന്നു. ബാബയാണെങ്കിൽ കേൾപ്പിച്ചു കൊണ്ടേയിരിക്കുന്നു. പറയുന്നു മറക്കരുത്, കേവലം എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ ജന്മ-ജന്മാന്തരങ്ങളുടെ വികർമ്മങ്ങളുടെ ഭാരം മുറിഞ്ഞ് പോകും. ഭഗവാന്റെ വാക്കാണ് - അച്ഛനായ എന്നെ ഓർമ്മിക്കൂ. തീർച്ചയായും വന്ന് കഴിഞ്ഞു അപ്പോഴാണല്ലോ പറയുന്നത്.

ബാബ പറയുന്നു - ഇപ്പോൾ നിങ്ങൾക്ക് തിരിച്ച് പോകണം. നിങ്ങളുടെ ആത്മാവ് ഈ സമയം വളരെ പതിതമാണ്. ഇപ്പോൾ നിങ്ങൾക്കറിയാം യോഗത്തിലൂടെ നമ്മൾ പാവനമായി മാറും. നിങ്ങളുടെ പ്രതിജ്ഞയാണ് അങ്ങ് എപ്പോൾ വരുന്നുവോ അപ്പോൾ മറ്റ് എല്ലാ സംഗത്തേയും വിട്ട് അങ്ങയുടെ സംഗത്തിൽ ചേരും. അങ്ങയുടെ അവകാശിയാകും. സ്ത്രീ പുരുഷന് മേൽ, പുരുഷൻ സ്ത്രീയ്ക്ക് മേൽ അർപ്പണമാകുന്നു. ഇവിടെ ബാബയുടെ മേൽ ബലിയർപ്പണമാകണം. വിവാഹത്തിൽ പരസ്പരം ബലിയർപ്പണമാകാറുണ്ടല്ലോ. ഇപ്പോൾ ബാബ പറയുന്നു - നിങ്ങൾക്ക് ഒരു മനുഷ്യന് മേലും ബലിയർപ്പണമാകേണ്ടതില്ല. നിങ്ങളുടെ പ്രതിജ്ഞയാണ് - അങ്ങയുടെ മേൽ ബലിയർപ്പണമാകും. നിങ്ങൾ എന്നിൽ ബലിയർപ്പണമാകുകയാ
ണെങ്കിൽ 21 ജന്മം നിങ്ങളെ സദാ സുഖിയാക്കി മാറ്റാം. എത്ര വലിയ സമ്പത്താണ്. ശ്രീമതത്തിലൂടെ നിങ്ങൾ ശ്രേഷ്ഠരായി മാറും, ഇത് മറക്കരുത്. ലക്ഷ്മീ നാരായണന്റെ ചിത്രവും വീട്ടിൽ വെയ്ക്കൂ. നമ്മൾ ബാബയിൽ നിന്ന് ഈ സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്. ബാബ പരംധാമത്തിൽ നിന്ന് വന്നിരിക്കുകയാണ്. മായയാകുന്ന കഴുകൻ നിസ്സാരക്കാരനല്ല. എല്ലാവരുടെയും കാര്യമല്ല പക്ഷെ നമ്പർവൈസാണ്. ചിലരാണെങ്കിൽ പെട്ടെന്ന് മറന്നു പോകുന്നു നമ്മൾ ബാബയിൽ നിന്ന് സമ്പത്ത് നേടുകയാണെന്ന്. ഇവിടെ ഇരിക്കുമ്പോൾ ലഹരി വർദ്ധിക്കുന്നു. ഇവിടെ നിന്ന് പുറത്തേയ്ക്ക് പോയി മറന്നു പിന്നീട് അതിരാവിലെ റിഫ്രഷാകുന്നു പിന്നീട് മുഴുവൻ ദിവസത്തിലും മറന്നു പോകുന്നു. 4-5 വർഷം നല്ല സേവനം ചെയ്തവർ പോലും ഇന്ന് കാണുന്നില്ല. എന്തെങ്കിലും അവജ്ഞയുണ്ടായിയെങ്കിൽ മായ ശക്തമായി അടിക്കുന്നു പിന്നെ വിട്ടു പോകും. ബാബ പറയുകയാണ് - കയറുകയാണെങ്കിൽ വൈകുണ്ഠ രസം കുടിക്കാം, വീണാൽ തവിടു പൊടിയാകും. കാണുന്നു എങ്ങനെ തവിട് പൊടിയായിരിക്കുന്നുവെന്ന്. വൈകുണ്ഠത്തിലാണെങ്കിൽ തീർച്ചയായും പോകും. പക്ഷെ പദവി നമ്പർവൈസാണല്ലോ. കേവലം അവിടെ എല്ലാവരും സുഖിയായിരിക്കും എങ്കിലും പദവി വേണമല്ലോ. സ്കൂളിൽ പദവി നേടുന്നതിന് വേണ്ടി തന്നെയാണല്ലോ പുരുഷാർത്ഥം ചെയ്യുന്നത്. ഇങ്ങനെയല്ല പ്രജയായാലും മതി, ഭാഗ്യത്തിലുള്ള പോലെ. ഇല്ല, ഇതിനെ തമോപ്രധാന പുരുഷാർത്ഥമെന്ന് പറയുന്നു. സതോപ്രധാനമെന്ന് ഇവരെയാണ് പറയുക ആരാണോ ബാബയിൽ നിന്ന് പൂർണ്ണമായും സമ്പത്തെടുക്കുന്നതിന്റെ പുരുഷാർത്ഥം ചെയ്യുന്നത്. ഇത് കുതിരപന്തയമാണ്. എല്ലാവരുമൊന്നും നമ്പർവണ്ണിൽ പോകില്ല. ഇത് മനുഷ്യമത്സരമാണ്. നിങ്ങൾ ആഗ്രഹിക്കുകയാണ് ഞങ്ങൾ വേഗം ശിവബാബയുടെ കഴുത്തിലെ മാലയാവുമെന്ന്, എങ്കിൽ ആ ആളെ ഓർമ്മിക്കേണ്ടതുണ്ട്. മുഴുവൻ ആധാരവും ഓർമ്മയിലാണ്. മായ ഇങ്ങനെ വിഘ്നമിടുന്നു പെട്ടെന്ന് പന്തയത്തിൽ നിന്ന് മാറ്റി കളയുന്നു. നിങ്ങളുടെത് മനുഷ്യമത്സരമാണ്. ആത്മാവ് പറയുന്നു ഞാൻ വളരെ ദു:ഖിയായിരിക്കുന്നു. ശരീരം എടുത്തെടുത്ത് വളരെയധികം ക്ഷീണിച്ചിരിക്കുന്നു. പറയുന്നു ഇപ്പോൾ ബാബയുടെ അടുത്തേയ്ക്ക് പോകണം. ബാബ യുക്തിയാണെങ്കിൽ പറഞ്ഞു തന്നിട്ടുണ്ട്. പറയുന്നു ബാബാ ഞങ്ങൾ അങ്ങയുടെ ഓർമ്മയിൽ മാത്രമേയിരിക്കൂ. എത്ര സമയം കണ്ടെത്തുന്നുവോ അത്രയും വളരെ നല്ലതാണ്. സർക്കാരിന്റെ സേവനത്തിലും 8 മണിക്കൂർ നൽകൂ, അതുപോലെ ഓർമ്മയിലും 8 മണിക്കൂർ ഇരിക്കൂ. സൃഷ്ടിയെ സ്വർഗ്ഗമാക്കി മാറ്റുക ഇത് എത്ര വലിയ സേവനമാണ്. കേവലം ബാബയെ ഓർമ്മിക്കൂ, സുഖധാമത്തെ ഓർമ്മിക്കൂ. അത്രയും മതി, 8 മണിക്കൂർ സേവനം ചെയ്യുകയാണെങ്കിൽ നിങ്ങൾ പൂർണ്ണമായ സമ്പത്ത് നേടും. ഇങ്ങനെയിങ്ങനെ ഓർമ്മിച്ചോർമ്മിച്ച് നിങ്ങളുടെ വികർമ്മം വിനാശമാകും. 8 മണിക്കൂർ ഈ സേവനത്തിന് നൽകൂ ബാക്കി 16 മണിക്കൂർ നിങ്ങൾ ഫ്രീയാണ്. എത്ര സാധിക്കുമോ നിങ്ങൾ ഇടയ്ക്കിടയ്ക്ക് ഓർമ്മിക്കൂ. ഓർമ്മയാണെങ്കിൽ എവിടെയിരുന്നും ചെയ്യാൻ സാധിക്കും. ഏറ്റവും നല്ല സമയം നിങ്ങൾക്ക് അതിരാവിലെ ലഭിക്കും. സിന്ധിയിൽ പഴഞ്ചൊല്ലുമുണ്ട് അതിരാവിലെ ഉറങ്ങണം അതിരാവിലെ എഴുന്നേൽക്കണം......ആ മനുഷ്യരാണ് വലിയ ഗുണവാൻമാർ. ഈ പാട്ടും ഇപ്പോഴത്തെതാണ്. ബാബ പറയുന്നു രാത്രിയിൽ വേഗത്തിൽ ഉറങ്ങൂ പിന്നീട് അതിരാവിലെ ഉണരൂ. അജ്ഞാനി മനുഷ്യർ 8 മണിക്കൂർ ഉറങ്ങുന്നു, നിങ്ങളുടെ ഉറക്കം പകുതിയായിരിക്കണം. 4-5 മണിക്കൂർ ഉറക്കം അത്രമാത്രം. നിങ്ങൾ കർമ്മയോഗിയാണല്ലോ. രാത്രി 10 മണിക്ക് ഉറങ്ങൂ 2 മണിക്ക് എഴുന്നേൽക്കൂ. ശിവബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങളുടെ സമ്പാദ്യം വളരെയധികമാണ്. നിങ്ങൾക്ക് ആരോഗ്യവും സമ്പത്തും രണ്ടും ലഭിക്കും. ശരി 2 മണിക്ക് എഴുന്നേൽക്കാൻ പറ്റില്ലെങ്കിൽ 3 മണിക്ക് എഴുന്നേൽക്കൂ, 4 മണിക്ക് എഴുന്നേൽക്കൂ. ഒന്നാന്തരം സമയമാണത്. ശാന്തിയുണ്ടാകുന്നു, എല്ലാവരും അശരീരീയായി മാറുന്നു. ആ സമയം ശാന്തി വളരെയധികമുണ്ടാകുന്നു. അമൃതവേളയിലെ ഓർമ്മ വളരെ നല്ല പ്രഭാവം ഉണ്ടാക്കുന്നു. ബാബ അനേകം കാര്യം ചെയ്തും രാത്രി ഉണർന്നിരിക്കുന്നു. സൂക്ഷ്മ സേവനത്തിലും ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. സമ്പാദ്യത്തിലൂടെ സന്തോഷമുണ്ടാകും. നിങ്ങൾ കുട്ടികൾ അതിരാവിലെ എഴുന്നേറ്റ് തന്റെ അവിനാശി സമ്പാദ്യം ഉണ്ടാക്കി കൊണ്ടിരിക്കൂ. ശരി.

വളരെക്കാലത്തെ വേർപാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. 21 ജന്മം സദാ സുഖിയായിരിക്കുന്നതിന് വേണ്ടി ഒരു ബാബയിൽ പരിപൂർണ്ണമായി ബലിയർപ്പണമാകണം. ശ്രീമതത്തിലൂടെ ശ്രേഷ്ഠമായി മാറണം. മനോമതവും പരമതവും ത്യാഗം ചെയ്യണം. ഒരു അവജ്ഞയും ചെയ്യരുത്.

2. അതിരാവിലെ എഴുന്നേറ്റ് ഓർമ്മയിലിരുന്ന് സമ്പാദ്യമുണ്ടാക്കണം. സൃഷ്ടിയെ സ്വർഗ്ഗമാക്കി മാറ്റുന്നതിന്റെ സേവനം കുറഞ്ഞത് 8 മണിക്കൂറെങ്കിലും ചെയ്യണം.

വരദാനം :-
സമയവും സങ്കൽപവും സഹിതം തന്റെ സർവ ഖജനാക്കളെയും വിൽ ചെയ്യുന്ന മോഹാജീത്തായി ഭവിക്കട്ടെ.

മക്കൾക്ക് എല്ലാം വിൽ ചെയ്യാറുള്ളതു പോലെ താങ്കളും ബാബയെ തന്റെ അവകാശിയാക്കി സർവതും വിൽ ചെയ്തുകൊള്ളൂ എങ്കിൽ വിൽപവർ വന്നുചേരും. ഈ വിൽപവറിലൂടെ മോഹം സ്വതവേ ഇല്ലാതാകും. സാകാരബാബ തന്റേതെല്ലാം വിൽ ചെയ്തതു പോലെ താങ്കളേവരുടെയും സ്മൃതി , സമയം, സങ്കൽപ ങ്ങളുടെ ഖജനാക്കൾ അവയെ വിൽ ചെയ്യൂ അർഥം ശ്രീമതമനുസരിച്ച് സേവനങ്ങളിലുപയോഗിക്കൂ. എങ്കിൽ മോഹജീത്ത്, ബന്ധനമുക്തമായി മാറും.

സ്ലോഗന് :-
പരസ്പര സ്നേഹിയാകുന്നതിനു വേണ്ടി സരളതയുടെയും സഹനശീലതയുടെയും ഗുണം ധാരണ ചെയ്യൂ.

അവ്യക്തസൂചനകൾ- സദാ ഹർഷിതമായിരിക്കുന്നതിന് തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ

ബാപ്ദാദയുടെ വരദാനമാണ് സദാ സന്തോഷമായിരിക്കൂ, സന്തോഷത്തിന്റെ ഖജനാവ് വിതരണം ചെയ്യൂ. സന്തോഷത്തിന്റെ അല സർവരിലും പരത്തൂ. താങ്കളുടെ മുഖത്ത് സദാ സന്തോഷത്തിന്റെ പുഞ്ചിരി തിളങ്ങിക്കൊണ്ടിരിക്കട്ടെ. ഇങ്ങനെ ഹർഷിതമുഖമായിരിക്കൂ. ഇതിനു വേണ്ടി സംസാരത്തിൽ മധുരത, സന്തുഷ്ടത,സരളതയുടെ നവീനത അവശ്യം ഉണ്ടായിരിക്കണം. ബ്രാഹ്മണാത്മാക്കളുടെ സംസാരം സാധാരണ സംസാരമായിരിക്കരുത്. ഓരോ കർമത്തിലും ഇങ്ങനെ നവീനത ഉണ്ടാകണം, അങ്ങനെ ഓരോരുത്തരും അതിൽ നിന്ന് പ്രാപ്തിയുടെ അനുഭവം ചെയ്യട്ടെ.