ജ്വാലാമുഖി അഗ്നി സ്വരൂപ
യോഗത്തിന്റെ ശക്തിയാൽ സംസ്കാരങ്ങളെ ദഹിപ്പിച്ചു കളയൂ, നിങ്ങളുടെ പെരുമാറ്റം,
മുഖം, ദൃഷ്ടി, വൃത്തി, സങ്കല്പം എന്നിവയിലൂടെ ബാബയെ പ്രത്യക്ഷപ്പെടുത്തൂ.
ഇന്ന് കുട്ടികളുടെ സ്നേഹം
സ്നേഹത്തിന്റെ സാഗരത്തെപ്പോലും നിങ്ങളുടെ അടുത്തേക്ക്
വിളിച്ചുവരുത്തിയിരിക്കുന്നു. കുട്ടികൾക്ക് ബാബയോടുള്ള ഹൃദയത്തിന്റെ സ്നേഹം വളരെ
നല്ലതാണെന്നതിൽ ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. സദാ ഈ സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ
കുട്ടികൾ ബാബയ്ക്ക് സമാനമായിത്തീരുക തന്നെ ചെയ്യും. എങ്കിലും സ്നേഹത്തിന്റെ
സബ്ജക്ടിൽ ബാപ്ദാദ കുട്ടികളെ എപ്പോഴും മുന്നിലാണ് നിർത്തിയിട്ടുള്ളത്. അതിനാൽ
ഇന്ന് കുട്ടികൾ തങ്ങളുടെ സ്നേഹത്തിന്റെ ചരടിൽ ബന്ധിച്ച് സ്നേഹസാഗരത്തെ
മധുബനിലേക്ക് വിശേഷമായി വിളിച്ചുവരുത്തി. ഇങ്ങനെയുള്ള സ്നേഹം സദാ എമേർജ്
ആയിരിക്കട്ടെ. ദിലാരാമാനായ ബാബയ്ക്ക് കുട്ടികളുടെ ഹൃദയത്തിലെ സ്നേഹം സദാ
എത്തിച്ചേരുന്നുണ്ട്, എങ്കിലും അതിൽ നമ്പർവാർ ഉണ്ട്. ബാബ ആഗ്രഹിക്കുന്നത്,
സ്നേഹത്തിന്റെ അടയാളമെന്നത് സദാ ഓരോരുത്തരുടെയും ഹൃദയത്തിൽ ദിലാരാമൻ
കൂടെയുണ്ടായിരിക്കണം, ഒരു കുട്ടിയും തനിച്ചാകരുത്, കംബൈൻഡ് ആയിരിക്കണം.
അങ്ങനെയെങ്കിൽ പരിശോധിക്കൂ, സദാ കംബൈൻഡ് ആയിട്ടാണോ ഇരിക്കുന്നത് അതോ
എപ്പോഴെങ്കിലും തനിച്ചാകാറുണ്ടോ? തനിച്ചിരിക്കുമ്പോൾ മായ അതിന്റെ അവസരം
മുതലെടുക്കും, അതുകൊണ്ടാണ് ബാപ്ദാദ സദാ പറയുന്നത് ദിലാരാമനെ സദാ ഹൃദയത്തിൽ
ഇരുത്തൂ. ഇതിനെയാണ് സത്യമായ സദാ സ്നേഹം എന്ന് പറയുന്നത്. അപ്പോൾ എപ്പോഴെങ്കിലും
തനിച്ചാകാറുണ്ടോ അതോ സദാ കൂടെയുണ്ടാകാറുണ്ടോ? ഓരോ കുട്ടിയുടെയും വാഗ്ദാനം
എന്താണ്? പ്രത്യേകിച്ച് മധുബൻ നിവാസികളുടെ ലഹരിയാണ് കൂടെയുണ്ട്, കൂടെപ്പോകും,
കൂടെ രാജ്യം ഭരിക്കും. അതുപോലെ വിശേഷമായി വളരെ വളരെ മധുരമുള്ള നിമിത്തമായി
ഇരിക്കുന്ന കുട്ടികൾ, ബാബയോടുള്ള അവരുടെ ഹൃദയത്തിന്റെ വാഗ്ദാനവും, കൂടുതൽ പേരുടെ
പ്രാക്ടിക്കലുമാണ് സദാ കംബൈൻഡ് രൂപത്തിൽ ഇരിക്കുക എന്നത്, എങ്കിലും അതിൽ നമ്പർവാർ
ഉണ്ട്. ബാബ ആഗ്രഹിക്കുന്നത് ഓരോ കുട്ടിയും, മഹാരഥികളായ നിമിത്ത കുട്ടികൾ
മറ്റുള്ളവർക്കും തങ്ങളുടെ മുഖത്തിലൂടെ ബാബയുടെ സാക്ഷാത്കാരം ചെയ്യിക്കേണ്ടവരാണ്.
അവരുടെ മുഖത്തിലൂടെയും സ്വഭാവത്തിലൂടെയും ബാബയുടെ പ്രകാശമയമായ മുഖവും, ഒപ്പം
ബാബയെപ്പോലെയുള്ള വേറിട്ടതും പ്രിയപ്പെട്ടതുമായ സ്വഭാവത്തിന്റെ സാക്ഷാത്കാരവും
ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ബ്രഹ്മാബാബയെ കണ്ടിട്ടില്ലേ, ബ്രഹ്മാബാബ അവസാനം വരെ ബാബയുടെ ശ്രീമത്തനുസരിച്ച്
ഓരോ മുരളിയിലും എത്ര തവണ ബാബാ ബാബാ എന്ന് വിളിച്ചു. ഓരോ മുരളിയിലും ബാബാ ബാബാ
എന്ന് എത്ര തവണ പറയുന്നു എന്ന് എണ്ണിനോക്കൂ. തന്റെ രൂപത്തിലൂടെയും,
മൂർത്തിയിലൂടെയും, വചനത്തിലൂടെയും, വിശേഷമായി നയനങ്ങളിലൂടെയും മസ്തകത്തിലൂടെയും
ബാബയെ പ്രത്യക്ഷപ്പെടുത്തി. കുട്ടികളായ നിങ്ങൾ അനുഭവസ്ഥരല്ലേ, ബ്രഹ്മാബാബയെ
കാണുമ്പോൾ എന്താണ് അനുഭവപ്പെട്ടിരുന്നത്? ബാപ്ദാദ. വെറുതെ 'ബാബ എന്ന വാക്ക് ആരും
പറഞ്ഞിരുന്നില്ല, സദാ ഓരോരുത്തരുടെയും മുഖത്ത് നിന്നും ബാപ്ദാദ, ബാപ്ദാദ എന്ന്
ഒരുമിച്ചാണ് വന്നിരുന്നതും അനുഭവപ്പെട്ടിരുന്നതും.
ഇതുപോലെ ഫോളോ ഫാദർ ചെയ്യൂ. നിങ്ങളുടെ മുഖത്ത് നിന്നും, വാക്കിൽ നിന്നും,
പെരുമാറ്റത്തിൽ നിന്നും, ദൃഷ്ടിയിൽ നിന്നും ബാബയുടെ ഓർമ്മ സ്വതവേ കാണുന്നവർക്ക്
ഉണ്ടാകണം. തങ്ങളുടെ മുഖത്തിലൂടെയോ വാക്കിലൂടെയോ കർമ്മത്തിലൂടെയോ ബാബയെ
പ്രത്യക്ഷപ്പെടുത്തണം എന്നതാണ് ഇപ്പോൾ ഭൂരിഭാഗം പേരുടെയും സങ്കല്പം എന്ന് ബാബ
കണ്ടു. എങ്കിൽ ഫോളോ ഫാദർ. ബ്രഹ്മാബാബ തന്റെ സ്വഭാവം, മുഖം, ദൃഷ്ടി, വൃത്തി,
സങ്കല്പം എന്നിവയിലൂടെ സദാ ബാബയെ പ്രത്യക്ഷപ്പെടുത്തിയത് പോലെ,
നിങ്ങൾക്കെല്ലാവർക്കും അനുഭവമുണ്ടല്ലോ! തനിയെ ബ്രഹ്മാബാബയെ അല്ലായിരുന്നു
കണ്ടിരുന്നത്, ബാപ്ദാദയെ തന്നെയായിരുന്നു കണ്ടിരുന്നത്. കാരണം? ബ്രഹ്മാബാബ സദാ
തന്റെ നയനങ്ങളിലും മസ്തകത്തിലും ബാബയെ ലയിപ്പിച്ചിരുന്നു. അതിനാൽ നിങ്ങളുടെ
വിശേഷ നയനങ്ങളും, മുഖവും, സ്വഭാവവും ബാപ്ദാദ ലയിച്ചിരിക്കുന്നതായി
പ്രത്യക്ഷപ്പെടുത്തട്ടെ. ഓരോ വാക്കിലും പഠിപ്പിക്കുന്നവനെ അനുഭവപ്പെടണം; ഈ
സംസാരിക്കുന്നത് ആരായാലും ഇതിൽ പഠിപ്പിക്കുന്നവനും, ഇതിൽ ശക്തി നിറയ്ക്കുന്നവനും
സർവ്വശക്തിവാനായ ബാബയാണ്, ഭഗവാനാണ്. ഇവർ ഭഗവാന്റെ കുട്ടികളാണ്, ഭഗവാന്റെ
വിദ്യാർത്ഥികളാണ്, ഭഗവാനെ പിന്തുടരുന്ന വെറും ഫോളോവേഴ്സ് അല്ല, എന്നാൽ ഓരോ
ചുവടിലും പദമങ്ങൾ (കോടികൾ) നേടുന്നവരാണ്. ഇപ്പോൾ സമയവും നിങ്ങളുടെ സഹായിയാകാൻ
തയ്യാറായി നിൽക്കുകയാണ്. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. സാഹചര്യങ്ങൾ
ആഗ്രഹിച്ചില്ലെങ്കിലും ഭഗവാന്റെ ഓർമ്മ ഉണ്ടാക്കുന്നു. അപ്പോൾ ഒന്ന് സമയവും,
രണ്ടാമത് നിങ്ങൾ നിമിത്തമായിരിക്കുന്ന രണ്ട് ഗ്രൂപ്പുകളുടെയും വിശേഷതയാണ്. ഒന്ന്
വിശേഷമായി നിമിത്തമായിരിക്കുന്ന മധുബൻ നിവാസികളാണ്, രണ്ടാമത്തേത്
തയ്യാറാക്കപ്പെട്ട നിമിത്ത ഗ്രൂപ്പ് മീറ്റിംഗിൽ വന്നിരിക്കുന്നവരാണ്.
വരുന്ന കുട്ടികളുടെ
ഹൃദയത്തിൽ ഞങ്ങൾക്ക് ബാബയെ പ്രത്യക്ഷപ്പെടുത്തുക തന്നെ വേണം എന്ന ഉന്മേഷവും
ഉത്സാഹവുമുണ്ടെന്ന് ബാപ്ദാദ കണ്ടു. അത് സ്വന്തം രൂപത്തിന്റെ ഗുണത്തിലൂടെയാകാം,
വാണിയിലൂടെയാകാം, അല്ലെങ്കിൽ സംബന്ധത്തിലും സമ്പർക്കത്തിലും വരുന്ന
ആത്മാക്കളിലൂടെയാകാം. ഇപ്പോൾ നിങ്ങളുടെ മനസ്സാ സേവനത്തിലൂടെ ആത്മാക്കളുടെ മംഗളം
ചെയ്യണം എന്ന ഭാവന കാരണം ആത്മാക്കൾ നിങ്ങളുടെ കണക്ഷനിലേക്ക് വരുന്നുണ്ട്, വരാൻ
ആഗ്രഹിക്കുന്നുമുണ്ട്. ബാപ്ദാദ നൽകിയ മനസ്സാ സേവനത്തിന്റെ കാര്യത്തിലും കണ്ടത്,
യോഗയുക്തരായി മനസ്സാ സേവനം പരിശീലിക്കുന്നവരുടെ ആ വൈബ്രേഷൻ ഇപ്പോൾ നാലുപാടും
ആർക്കെങ്കിലുമൊക്കെ എത്തിച്ചേരുന്നുണ്ട് എന്നാണ്. ഞങ്ങൾക്ക് എവിടെ നിന്നോ
പ്രകാശത്തിന്റെ കിരണങ്ങളും സുഖശാന്തിയുടെ തരംഗങ്ങളും വരുന്നുണ്ടെന്ന് അവർക്ക്
തോന്നുന്നുണ്ട്, എങ്കിലും അത് എവിടെ നിന്നാണ് വരുന്നതെന്ന് അവർക്ക് ഇപ്പോഴും
വ്യക്തമായിട്ടില്ല. വരുന്നുണ്ട്, എന്നാൽ ഭാരതത്തിലെ ബാപ്ദാദയുടെ കുട്ടികളിൽ
നിന്നാണ് വരുന്നത് എന്നത് വ്യക്തമായിട്ടില്ല. ഇല്ലെങ്കിൽ അവർ ഓടിവരുമായിരുന്നു.
ഇപ്പോൾ ഇങ്ങനെയുള്ള ആത്മാക്കളുടെ മേൽ ഇനിയും ശക്തമായ കിരണങ്ങൾ പതിപ്പിക്കൂ,
അതുവഴി അവർക്ക് അത് വ്യക്തമാകട്ടെ. എത്തിച്ചേരുന്നുണ്ട്, തുടങ്ങിയിട്ടുണ്ട്,
എന്നാൽ കുറച്ചു കുറച്ചായി ചിലരുടെ കിരണങ്ങൾ എത്തിച്ചേരാൻ തുടങ്ങിയിരിക്കുന്നു,
ഇനി ഇതിനെ കൂടുതൽ ശക്തിശാലിയാക്കൂ. ഇതിനായി എന്താണോ തടസ്സമുണ്ടാകുന്നത്,
എത്തിച്ചേരുന്നതിലും വ്യക്തമാകുന്നതിലും കാരണമാകുന്നത് നിങ്ങൾ യോഗം
ചെയ്യുന്നുണ്ട്, അമൃതവേളയിൽ ഇരിക്കുന്നുണ്ട്, എന്നാൽ ജ്വാലാമുഖി യോഗത്തിന്റെ
കുറവുണ്ട്. ഇതിന്റെ കാരണം കൊണ്ട്, ഒന്ന് നിങ്ങൾ കിരണങ്ങൾ അയക്കുന്ന ഭക്തർക്കോ
ആത്മാക്കൾക്കോ അത് അത്ര വ്യക്തമാകുന്നില്ല, രണ്ട് ജ്വാലാമുഖി അഗ്നി സ്വരൂപ
യോഗത്തിന്റെ ശക്തിയില്ലാത്തതിനാലോ കുറവുള്ളതിനാലോ ഇടയിൽ തടസ്സം സൃഷ്ടിക്കുന്ന
സംസ്കാരങ്ങൾ, ആ സംസ്കാരങ്ങളും ഇല്ലാതാകുന്നില്ല. സംസ്കാര പരിവർത്തനം നടക്കാനായി
പുരുഷാർത്ഥം ചെയ്യുന്നുണ്ട്, എന്നാൽ അവ മരിക്കുന്നു, കരിഞ്ഞുപോകുന്നില്ല (കത്തുന്നില്ല).
രാവണനെ വെറുതെ കൊല്ലുക മാത്രമല്ല ചെയ്യുന്നത്, കൊന്നതിനു ശേഷം കത്തിക്കുക കൂടി
ചെയ്യുന്നു, കാരണം കൊന്നതിനു ശേഷവും ശരീരം അവശേഷിക്കുമല്ലോ! അതുപോലെ നിങ്ങൾ
അമൃതവേളയിൽ ഓർമ്മയിലിരിക്കുന്നുണ്ട്, എന്നാൽ യോഗം അഗ്നി രൂപത്തിൽ, ജ്വാലാ
രൂപത്തിൽ കുറവാണ്. കൂടിക്കാഴ്ച ആഘോഷിക്കുന്നു, ആത്മീയ സംഭാഷണം നടത്തുന്നു,
സ്വന്തം ജീവിതത്തിലെ കാര്യങ്ങളും സംസാരിക്കുന്നു. നിരന്തരം യോഗാഗ്നി
രൂപത്തിലായിരിക്കണം, സംസ്കാരങ്ങളെ തീർച്ചയായും ഇല്ലാതാക്കുന്നുണ്ട്; അത്
മരിക്കുന്നുമുണ്ട്, എന്നാൽ ഇടയ്ക്കിടെ വീണ്ടും ഉണർന്നു വരുന്നു.
കത്തിച്ചാമ്പലായാൽ പേരും രൂപവും ഇല്ലാതാകും. ഇപ്പോൾ എല്ലാ കുട്ടികളും ആത്മീയ
സംഭാഷണത്തിൽ പറയാറുണ്ട് എത്രത്തോളം ആഗ്രഹിക്കുന്നുവോ അത്രത്തോളം ആകുന്നില്ല.
അതുകൊണ്ട് ബാപ്ദാദ ഇന്ന്
ഈ ഒരു സൂചന നൽകുകയാണ്, കാരണം പ്രത്യേക മഹാവീരരായ കുട്ടികളാണ് മീറ്റിംഗിൽ
വന്നിരിക്കുന്നത്. കൂടാതെ മധുബൻ നിവാസികൾ, അതായത് മധുബനിൽ ഉള്ളത് എന്താണ്? മധുബൻ
എന്നാൽ ബാബ. മധുബൻ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും എന്താണ് ഓർമ്മ
വരുന്നത്? മധുബനിലെ ബാബ. അപ്പോൾ മധുബനിലുള്ളവർ പ്രത്യേകമായി ഈ ശ്രദ്ധ വെക്കണം
മധുബൻ എന്ന് പറയുമ്പോൾ മധുബനിലെ ബാബയാണ് ഓർമ്മ വരുന്നത്! മധുബനിൽ
താമസിക്കുന്നവരെ ഏത് ദൃഷ്ടിയോടെയാണ് നോക്കുന്നത്? മധുബനിലുള്ളവർ കൈകൾ ഉയർത്തൂ.
ഒരുപാടു പേരുണ്ട്. താഴെയായാലും മുകളിലായാലും ഇന്നത്തെ സഭയിൽ ഏറ്റവും കൂടുതൽ
മധുബൻ നിവാസികളാണ് ഉള്ളത്. ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്, മധുബൻ നിവാസികൾ
തീർച്ചയായും ഈ അത്ഭുതം കാണിക്കുമെന്ന് ഓരോ മധുബൻ നിവാസിയുടെയും മുഖത്തുനിന്നും
സ്വഭാവത്തിൽനിന്നും ബാബ ബാബ എന്ന് മാത്രമേ കാണാൻ സാധിക്കൂ. വാക്കുകളിലൂടെ ബാബ
ദൃശ്യമാകണം, കാരണം മധുബനിൽ യജ്ഞ സേവനത്തിന്റെ ബലവും ഫലവും വളരെക്കൂടുതൽ
ലഭിക്കുന്നുണ്ട്. സ്വീകരിക്കുന്നവർ സ്വീകരിക്കട്ടെ, എന്നാൽ ലഭിക്കുന്നുണ്ട്.
സംസ്കാരങ്ങളെ നിരീക്ഷിക്കുന്നതിലും സംസ്കാരങ്ങൾ യോജിപ്പിച്ചു കൊണ്ടുപോകുന്നതിലും
സദാ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ബാപ്ദാദയ്ക്ക് മധുബനിലെ ഓരോ കുട്ടികളോടും
പ്രത്യേക സ്നേഹമുണ്ട്, എന്തുകൊണ്ട്? ബാബ സ്ഥാപിച്ച യജ്ഞത്തിന്റെ സേവനത്തിൽ സ്വയം
സമർപ്പിതരായി. മധുബൻ നിവാസികൾക്ക് ഒന്ന് സ്വന്തം പുരുഷാർത്ഥത്തിന്റെ ഫലം
ലഭിക്കുന്നുണ്ട്, രണ്ടാമത് മധുബനിൽ വരുന്ന ബ്രാഹ്മണരായാലും പുതിയ ആത്മാക്കളായാലും
അവരുടെ സേവനത്തിന്റെ, അതായത് യജ്ഞ സേവനത്തിന്റെ ഇതൊരു സാധാരണ സേവനമല്ല, യജ്ഞ
സേവനമാണ് അതിന്റെ അധിക പുണ്യവും ലഭിക്കുന്നുണ്ട്. ഏതൊരു മധുബൻ നിവാസിയും തന്റെ
ബാപ്ദാദയുടെ ശ്രീമത്തനുസരിച്ച്, അമൃതവേള മുതൽ രാത്രി വരെ ശ്രീമത് പ്രകാരം
നടക്കുകയാണെങ്കിൽ, അവർക്ക് അധിക പുണ്യം മധുബനിലുള്ളവർ സ്വന്തമായി അറിഞ്ഞാലും
ഇല്ലെങ്കിലും, അലസരായിരുന്നാൽ പോലും മധുബനിലെ സേവനത്തിന്റെ പുണ്യം തീർച്ചയായും
ലഭിക്കും.
മധുബൻ നിവാസിയാകുക എന്നത്
സാധാരണ കാര്യമല്ല. ആരെങ്കിലും എങ്ങനെയുള്ള ജോലി ചെയ്യുകയാണെങ്കിലും, ശരി
ശുചീകരണ പ്രവർത്തനമാണ് ചെയ്യുന്നതെന്നിരിക്കട്ടെ, എന്നാൽ അങ്ങനെയുള്ള സാധാരണ
ജോലിയുടെയും പുണ്യം വളരെ വലുതാണ്, കാരണം ഇത് ബാബ രചിച്ച യജ്ഞമാണ്. ഈ
യജ്ഞത്തിലൂടെയാണ്, മധുബനിൽ വെച്ചാണ് എല്ലാവർക്കും പരമാത്മ സ്നേഹം ലഭിക്കുന്നത്.
അതുകൊണ്ട് മധുബനിലല്ലാതെ ബാബ മറ്റെവിടെയും വരുന്നില്ല. ബാബ വരുന്നതിനും,
കൂടികാഴ്ചയുടെയും, മിലനം ചെയ്യിക്കുന്നതിനുമുള്ള പാർട്ട് മധുബന്
നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് ഓരോ മധുബൻ നിവാസിയും തങ്ങളുടെ
പുണ്യത്തിന്റെ കണക്ക് അറിയൂ, തിരിച്ചറിയൂ, ആ മഹത്തായ പ്രാപ്തിയുടെ സ്വരൂപമായി
മാറൂ. എന്തുതന്നെ സംഭവിച്ചാലും, കാര്യങ്ങൾ മുതിർന്നവരിലേക്ക് എത്തിക്കുക
എന്നതാണ് നിങ്ങളുടെ ജോലി. എത്തിച്ചു കഴിഞ്ഞാൽ, അത് മനസ്സിൽ നിന്ന് ഇറക്കിവെച്ചു
കഴിഞ്ഞാൽ നിങ്ങളുടെ ഉത്തരവാദിത്തം പൂർത്തിയായി. ഒന്നും സംഭവിക്കുന്നില്ലെന്ന്
നിങ്ങൾക്ക് തോന്നിയാൽ പോലും ഇതിൽ പാപം വന്നുചേരില്ല. ഉത്തരവാദികളായവർക്ക് അത്
ലഭിക്കും. നിങ്ങൾ നിശ്ചിന്തരായിരിക്കൂ. അറിയിക്കുക എന്നത് നിങ്ങളുടെ ജോലിയാണ്,
എന്നാൽ അതിനുശേഷം എന്തു സംഭവിച്ചു, എന്തു സംഭവിച്ചില്ല, ഇതെന്തുകൊണ്ട്
സംഭവിച്ചില്ല, അതെന്തുകൊണ്ട് സംഭവിച്ചില്ല എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല;
എങ്കിൽ വ്യർത്ഥ സങ്കല്പങ്ങൾ കൂടുതൽ നടക്കും. നിങ്ങളുടെ ഉത്തരവാദിത്തം എന്താണോ
അത് നിങ്ങൾ ചെയ്യൂ, എത്തിക്കൂ. എന്നാൽ എത്തിക്കുന്നതും മര്യാദയോടും നിയമപ്രകാരവും
ആയിരിക്കണം. മധുബൻ നിവാസികളായ ബ്രാഹ്മണരാണ് നിങ്ങൾ, ഉന്നതരാണ്, സ്വന്തം പദവിയെ
അറിഞ്ഞ് അങ്ങനെയുള്ള കർത്തവ്യം ചെയ്യൂ, നിങ്ങളുടെ കർത്തവ്യത്തെക്കുറിച്ച് കേട്ട്
മറ്റുള്ളവരും അത് കണ്ടുപഠിക്കണം. മധുബൻ നിവാസികളുടെ മേൽ എല്ലാവർക്കും ഭാവനയുണ്ട്,
അങ്ങനെയുള്ള ഭാവനയുള്ളവർക്ക് ഭാവനയുടെ ഫലം കാണിച്ചുകൊടുക്കൂ. മധുബനിലുള്ളവരിൽ
ചില കുട്ടികൾ വളരെ മര്യാദയോടെ, സ്വയം പുരുഷാർത്ഥികളായി, ബാബയോട് സ്നേഹമുള്ളവരായി
സഹയോഗം നൽകുന്നവരാണെന്ന് ബാപ്ദാദയ്ക്ക് അറിയാം. എങ്കിലും ബാപ്ദാദ
ആഗ്രഹിക്കുന്നത് ഇതാണ്, മധുബൻ നിവാസികളോട് ബാപ്ദാദയുടെ ആഗ്രഹം എന്താണ്? മധുബൻ
നിവാസികളായ ഓരോ ബാബയുടെ കുട്ടിയും യജ്ഞ സ്നേഹിയും സഹയോഗിയുമായി മാറി, സ്വന്തം
പെരുമാറ്റത്തിലൂടെ എല്ലാവർക്കും ബാബയുടെ പരിചയം നൽകണം. ഞങ്ങൾക്ക്, മധുബൻ
നിവാസികൾക്ക് എത്ര വലിയ ഭാഗ്യമാണുള്ളത് ആ ഭാഗ്യത്തെ പ്രശസ്തമാക്കൂ. കാരണം നിങ്ങൾ
യജ്ഞ നിവാസികളാണ്. പരമാത്മാവ് ആദ്യം എന്താണ് രചിച്ചത്? യജ്ഞം രചിച്ചു.
യജ്ഞത്തിന്റെ ഭൂമിക്ക് നിമിത്തമായത് മധുബനാണ്. മധുബന്റെ മഹിമ അറിയാമല്ലോ,
മധുബന്റെ മഹിമ അറിയുന്നവർ കൈകൾ ഉയർത്തൂ. ബാപ്ദാദ ഇവിടെ (മുന്നിലുള്ള ടിവിയിൽ)
കാണുന്നുണ്ട്. നല്ലത്, വളരെ നല്ലത്.
നിമിത്തമായി
മാറിയിരിക്കുന്ന കുട്ടികളെ കണ്ട് ബാപ്ദാദ സന്തുഷ്ടനാകുന്നു. എല്ലാവരും ശ്രദ്ധ
നൽകുന്നുണ്ട്, എന്നാൽ ഇനിയും കൂടുതൽ ശ്രദ്ധ നൽകി എല്ലാവരെയും സന്തുഷ്ടരാക്കൂ,
അങ്ങനെ വിശ്വത്തിലേക്ക് സന്തുഷ്ടതയുടെ കിരണങ്ങൾ എത്തിച്ചേരട്ടെ. ഈ കാര്യവും
നിമിത്തമായവർ ചെയ്യേണ്ടതുണ്ട്. നിമിത്തമായിരിക്കുന്നവർ തങ്ങളുടെ കീഴിലുള്ളവരുടെ
സംസ്കാര പരിവർത്തനം ചെയ്യിക്കുന്നതിൽ അല്പം അധ്വാനിക്കേണ്ടി വരും. നിങ്ങൾ സേവനം
ചെയ്യിക്കുന്നുണ്ട്, താമസിക്കുന്നതിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ഭൂരിഭാഗം
സെന്ററുകളും നൽകുന്നുണ്ട്, എന്നാൽ അവരിൽ അങ്ങനെയുള്ള ശക്തി നിറയ്ക്കൂ, അവർ ബാബയിൽ
നിന്ന് ശക്തി സ്വീകരിച്ച് സേവാകേന്ദ്രത്തിന്റെ അന്തരീക്ഷം അങ്ങനെയുള്ളതാക്കി
മാറ്റട്ടെ അവിടെ ആര് വന്നാലും ആദ്യം തന്നെ ആ അന്തരീക്ഷത്തിന്റെ ആകർഷണത്തിലേക്ക്
വരണം. കാരണം ഇന്നത്തെക്കാലത്ത് എല്ലാവരും ആഗ്രഹിക്കുന്നത് ഇതാണ്, അവിടെ
ചെന്നാലുടൻ തന്നെ എന്തെങ്കിലും അനുഭവം ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ
ഉണ്ടാകണം, കാണുമ്പോൾ തന്നെ എന്തെങ്കിലും അനുഭവം ഉണ്ടാകണം. കേൾക്കുന്നതിന്റെ
അനുഭവമുണ്ടാകുന്നുണ്ട്, യോഗത്തിന്റെ അനുഭവമുണ്ടാകുന്നുണ്ട്, എന്നാൽ
അന്തരീക്ഷത്തിന്റെ അനുഭവവും ഉണ്ടാകണം; ഈ ശ്രദ്ധ നിമിത്തമായി മാറിയിട്ടുള്ള
ആത്മാക്കൾ വെക്കണം, അത് അവരുടെ പ്രത്യേക സേവനമാണ്. സ്വയം യോഗയുക്തരായി
അന്തരീക്ഷത്തിൽ ശരിയായ അവസ്ഥയിൽ സ്ഥിതി ചെയ്യുകയാണെങ്കിൽ, അതിന്റെ സ്വാധീനം
സേവാകേന്ദ്രത്തിൽ തനിയെ ഉണ്ടാകും. ബാപ്ദാദയുടെയോ അല്ലെങ്കിൽ മുതിർന്ന നിമിത്ത
ആത്മാക്കളുടെയോ അന്തരീക്ഷത്തിന്റെ വൈബ്രേഷൻ അനുഭവപ്പെടാറില്ലേ. ബാപ്ദാദയുടെ
അന്തരീക്ഷം മാറുന്നുണ്ടല്ലോ. അതുകൊണ്ട് ഓരോ കുട്ടിക്കും അന്തരീക്ഷം
നിർമ്മിക്കേണ്ടതുണ്ട്, കാരണം ഇപ്പോൾ നമ്മുടെ സെന്ററുകളിലെ അന്തരീക്ഷം മാറുമ്പോഴേ
ലോകത്തിന്റെ അന്തരീക്ഷം മാറുകയുള്ളൂ. നിങ്ങളുടെ സേവാസ്ഥാനം നിമിത്തമാകും.
പുരുഷാർത്ഥമുണ്ട്, ലക്ഷ്യമുണ്ട്, എന്നാൽ ഈ ലക്ഷ്യത്തെ കൂടുതൽ ശക്തമാക്കൂ. ആരെ
നോക്കിയാലും, ആളുകൾ അവരുടെ മുഖത്തു നിന്നും വൈബ്രേഷനിൽ നിന്നും മനസ്സിലാക്കുന്നു,
കാരണം ഇന്നത്തെ കാലത്ത് ആസുരീയ ശക്തികളുടെ സ്വാധീനവും അവരുടെ ബുദ്ധിയിലുണ്ട്,
ജ്ഞാനത്തിന്റെ സ്വാധീനവുമുണ്ട്. അതുകൊണ്ട് ഈ മീറ്റിംഗിൽ വന്നിരിക്കുന്ന
ഓരോരുത്തരും ഉത്തരവാദികളാണ്. ഇല്ലെങ്കിൽ മീറ്റിംഗിൽ പേര് വയ്ക്കുന്നത് എന്തിനാണ്!
ധൈര്യമുള്ളതുകൊണ്ടല്ലേ നിങ്ങളുടെ പേര് വന്നത്, അതിനാൽ നിങ്ങളുടെ കർത്തവ്യം
പ്രത്യക്ഷമാക്കൂ. ചെയ്യണമെന്ന് ആഗ്രഹമുണ്ട്, ബാപ്ദാദയ്ക്ക് അറിയാം നിങ്ങൾ
അതിനായി ശ്രമിക്കുന്നുണ്ടെന്ന്, എന്നാൽ ആ ശ്രമത്തെ അല്പം കൂടി വർദ്ധിപ്പിക്കൂ.
മനസ്സിലായോ? ഇപ്പോൾ ബാപ്ദാദ എല്ലാവരുടെയും റിസൾട്ട് കാണാൻ ആഗ്രഹിക്കുന്നു.
മധുബനിലുള്ളവരുടെയും മീറ്റിംഗിൽ പങ്കെടുത്തവരുടെയും, രണ്ടു കൂട്ടരുടെയും
റിസൾട്ട് കാണണം. ജഗദംബയുടെ വിശേഷമായ പുരുഷാർത്ഥമായിരുന്നു, ബാബ പറയുന്നത്,
ജഗദംബ അത് ചെയ്യുമായിരുന്നു. നിങ്ങളുടെ ദീദിയുടെ വാക്കുകൾ ഇതായിരുന്നു, ഇനി
വീട്ടിലേക്ക് പോകണം, ഇനി വീട്ടിലേക്ക് പോകണം. നിങ്ങളുടെ ദാദിയുടെ സങ്കല്പം
ഇതായിരുന്നു, ഇനി കർമ്മാതീതനാകണം, കർമ്മാതീതനാകുന്നതിനുള്ള ക്ലാസുകൾ
എടുപ്പിക്കുക, കർമ്മാതീതനാകാനുള്ള ഉന്മേഷം നൽകുക. നിങ്ങളുടെ കൂടെയുണ്ടായിരുന്ന
പോയ പാണ്ഡവരുടെ ഉള്ളിലെ സങ്കല്പവും ഇതായിരുന്നു. പാണ്ഡവരെ വിജയികൾ എന്നാണ്
വിളിക്കുന്നത്. പാണ്ഡവരുടെ ലക്ഷ്യവും, മഹിമ പാടുന്നതും വിജയികളായ പാണ്ഡവർ
എന്നാണ്. പാണ്ഡവർ എന്ന് പറയുമ്പോൾ എന്താണ് ഓർമ്മ വരുന്നത്? വിജയം! അത്രയും വലിയ
അക്ഷൗഹിണി പടയുണ്ടായിരുന്നിട്ടും പാണ്ഡവർ എന്ന വാക്ക് കേൾക്കുമ്പോൾ വിജയം
മാത്രമാണ് ഓർമ്മ വരുന്നത്. 5 പാണ്ഡവർ, പക്ഷേ വിജയികൾ. അന്തരീക്ഷം
എങ്ങനെയുള്ളതുമാകട്ടെ, അക്ഷൗഹിണി സേനയുടെ അന്തരീക്ഷമായിരുന്നു എങ്കിലും പാണ്ഡവർ,
പാണ്ഡവപതിയുടെ (പരമാത്മാവിന്റെ) ശ്രീമതത്തിലൂടെ വിജയികളായി മാറി വിജയത്തിന്റെ
പേര് ഉയർത്തിപ്പിടിച്ചു. ഇപ്പോൾ അതേ പാണ്ഡവർ വിജയികളായി മറ്റുള്ളവർക്കും വിജയം
നേടിക്കൊടുക്കുന്നവരാണ്.
അതുകൊണ്ട് പാണ്ഡവരെ കണ്ട്
ബാപ്ദാദ സന്തോഷിക്കുന്നു. ഏത് കാര്യത്തിലാണ് സന്തോഷിക്കുന്നത്? അവർ ശക്തികളുടെ
ഒപ്പമുള്ളവരാണ്. ശക്തികൾക്ക് സഹകരണം നൽകി അവരെ മുന്നോട്ട് നയിക്കുന്നതിൽ
പങ്കാളികളാണ്. ബാബ ശക്തികൾക്ക് ശിവശക്തി എന്ന മന്ത്രം നൽകി കംബൈൻഡ് ആക്കിയതുപോലെ,
പാണ്ഡവരും പാണ്ഡവരുടെ വിശേഷതകൾ ഉണ്ട്, ആ വിശേഷതകളാൽ ശക്തികൾക്ക് സഹകരണം നൽകി
അവരെ മുന്നിൽ നിർത്തുന്ന നല്ലവരാണ്. എപ്പോഴും ഏറ്റവും നല്ലവരായി മുന്നോട്ട്
പോകുന്നവരാണ്.
ബാപ്ദാദ ഇന്ന് നിങ്ങളുടെ
സ്നേഹം കണ്ട് നിങ്ങൾക്ക് എല്ലാവർക്കും സ്നേഹത്തിന്റെ മാല അണിയിക്കുന്നു. നിങ്ങളും
ഓരോരുത്തർക്കും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും മാല അണിയിക്കൂ. കൈകൾ
കൊണ്ടുള്ള മാലയല്ല, ഹൃദയം കൊണ്ടുള്ള സഹകരണത്തിന്റെ മാല അണിയിക്കൂ. ബാപ്ദാദ മുൻപും
പറഞ്ഞിട്ടുണ്ട്, ഓരോ കുട്ടിയുടെയും പോക്കറ്റിൽ സഹകരണത്തിന്റെ നോട്ടുകൾ
ഉണ്ടായിരിക്കണം. അതുകൊണ്ട് തെറ്റുകൾ നോട്ട് ചെയ്യരുത് (കുറിച്ചുവെക്കരുത്), പകരം
സഹകരണത്തിന്റെ നോട്ടുകൾ കൊണ്ട് പോക്കറ്റ് നിറഞ്ഞിരിക്കണം. എവിടെയെങ്കിലും സഹകരണം
ആവശ്യമുണ്ടെന്ന് കണ്ടാൽ സഹകരണത്തിന്റെ നോട്ട് നൽകൂ. പോക്കറ്റിലുണ്ടോ?
സഹകരണത്തിന്റെ നോട്ടുകൾ ഉണ്ടോ? നിറഞ്ഞതാണോ, പോക്കറ്റ് നിറഞ്ഞതാണോ? കാലിയല്ലല്ലോ?
നിങ്ങൾ സഹകരണത്തിന്റെ നോട്ട് നൽകിയാൽ അവർ നിങ്ങൾക്ക് ആശീർവാദങ്ങളുടെ മാല
അണിയിക്കും.
നിങ്ങളുടെ അഡ്വാൻസ്
പാർട്ടിയിലെ വിശേഷ ആത്മാക്കളും സൂക്ഷ്മവതന നിവാസിയായ ബാബയും കാത്തിരിക്കുകയാണ്.
അവരുടെ സങ്കല്പം നിങ്ങളിലേക്ക് എത്താറുണ്ടോ? അവർ തീയതി ചോദിക്കുന്നു. നിങ്ങളുടെ
വലിയ ദാദിമാരും ദാദമാരും ആ തീയതിക്കായി കാത്തിരിക്കുകയാണ്. അപ്പോൾ അവർക്ക് തീയതി
നൽകുമോ? നൽകുമോ? ആദ്യത്തെ വരിയിലുള്ളവർ പറയൂ, തീയതി നൽകുമോ? അതോ വെയിറ്റ് ആൻഡ്
സീ എന്ന് പറയുമോ? ഓരോരുത്തരും ഇതിൽ എന്താണ് ചെയ്യേണ്ടത്? ഓരോരുത്തരും തങ്ങളിൽ
അവശേഷിക്കുന്ന സംസ്കാരങ്ങളെ സംസ്കരിക്കൂ, അപ്പോൾ സമയം അടുത്തു വരും. സമയത്തെ
സമീപത്ത് കൊണ്ടുവരാനുള്ള വഴി ഇതാണ്. വിഘ്നം വരുത്തുന്നത് അവശേഷിക്കുന്ന
സംസ്കാരങ്ങളാണ്. ഇനി അടുത്ത സീസൺ തുടങ്ങാൻ ദിവസങ്ങളുണ്ട്, ഒരുപാട് ദിവസങ്ങളുണ്ട്.
ദിവസവും ഏതെങ്കിലും ഒരു സംസ്കാരത്തെ സംസ്കരിക്കുക. ഓരോന്നായി ചെയ്ത് വരിക,
അത്രയും ദിവസങ്ങളുണ്ട്. അങ്ങനെയെങ്കിൽ അടുത്ത തവണ ബാപ്ദാദ വരുമ്പോൾ സംസ്കാരങ്ങൾ
ഇല്ലാതാക്കി കഴിഞ്ഞു എന്ന് പറഞ്ഞ് ആര് കൈ ഉയർത്തും. അവർ കൈകൾ ഉയർത്തൂ. കഴിഞ്ഞോ?
കൈകൾ ഉയർത്തുന്നുണ്ട്. ബാപ്ദാദ മുൻകൂട്ടി തന്നെ ഒരുപാട് ഒരുപാട് ആശംസകൾ നേരുന്നു.
ശരി.
വരദാനം :-
അലസതയുടെ
വിവിധ രൂപങ്ങളെ ഇല്ലാതാക്കി സദാ ഉല്ലാസത്തോടെയിരിക്കുന്ന തീവ്ര പുരുഷാർത്ഥിയായി
ഭവിക്കട്ടെ.
വർത്തമാന സമയത്ത് മായയുടെ
ആക്രമണം അലസതയുടെ രൂപത്തിൽ വ്യത്യസ്ത രീതിയിലാണ് ഉണ്ടാകുന്നത്. ഈ അലസതയും ഒരു
വിശേഷ വികാരമാണ്, ഇതിനെ ഇല്ലാതാക്കാൻ എപ്പോഴും ഉല്ലാസത്തോടെയിരിക്കൂ.
സമ്പാദിക്കാനുള്ള ഉല്ലാസമുണ്ടാകുമ്പോൾ അലസത ഇല്ലാതാകും, അതിനാൽ ഒരിക്കലും
ഉല്ലാസം കുറയ്ക്കരുത്. ആലോചിക്കാം, ചെയ്യാം, ചെയ്തോളാം, നടന്നോളും. . . ഇതെല്ലാം
അലസതയുടെ ലക്ഷണങ്ങളാണ്. അത്തരം അലസത നിറഞ്ഞ ദുർബല സങ്കല്പങ്ങളെ അവസാനിപ്പിച്ച്,
'എന്ത് ചെയ്യണമോ, എത്രത്തോളം ചെയ്യണമോ അത് ഇപ്പോൾ തന്നെ ചെയ്യണം എന്ന്
ചിന്തിക്കുകഅപ്പോഴാണ് തീവ്ര പുരുഷാർത്ഥി എന്ന് പറയുക.
സ്ലോഗന് :-
ചിന്തയും
വാക്കും ഒന്നുപോലെയുള്ളവരാണ് യഥാർത്ഥ സേവാധാരികൾ.
അവ്യക്തസൂചന-അപവിത്രതയുടെ
വിത്തുപോലും ഇല്ലാതാക്കി സമ്പൂർണ്ണ സ്വച്ഛം(പവിത്രം) ആകൂ.
പവിത്രതയുടെ ദീപം എപ്പോഴും
ഏറ്റവും ശ്രേഷ്ഠമായി ജ്വലിച്ചു കൊണ്ടിരിക്കണം, ഒട്ടും തന്നെ ഇളകരുത്,
അചഞ്ചലമായിരിക്കണം. പവിത്രതയുടെ ദീപം എത്രത്തോളം അചഞ്ചലമായിരിക്കുന്നുവോ,
അത്രത്തോളം എളുപ്പത്തിൽ എല്ലാവർക്കും ബാബയെ തിരിച്ചറിയാൻ സാധിക്കും, പവിത്രതയുടെ
ജയഘോഷം ഉണ്ടാകും. പവിത്രതയുടെ വ്യക്തിത്വം എപ്പോഴും ഉണർന്ന രൂപത്തിൽ സ്മൃതിയിൽ
സൂക്ഷിക്കുക. സ്മൃതിയാണ് ശക്തിയുടെ അടിസ്ഥാനം, എവിടെ ശക്തിയുണ്ടോ അവിടെ
മായയ്ക്ക് വരാൻ കഴിയില്ല. സമർത്ഥനായ ആത്മാവിന്റെ അടുക്കലേക്ക് മായ വരിക എന്നത്
അസംഭവമാണ്.