31.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഉയർന്ന പദവി പ്രാപ്തമാക്കുന്നതിന് വേണ്ടി സത്യമായ ബാബയുടെ കൂടെ സദാ സത്യമായിരിക്കൂ, ഏതെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ബാബയോട് ക്ഷമ ചോദിക്കൂ, തന്റെ ഇഷ്ടത്തിന് നടക്കരുത്.

ചോദ്യം :-
ഏത് ഓമനകളായ കുട്ടികൾക്കാണ് ഒളിഞ്ഞിരിക്കാൻ സാധിക്കാത്തത്?

ഉത്തരം :-
ആർക്കാണോ ഈശ്വരീയ പരിവാരത്തിനോട് സ്നേഹമുള്ളത്, അവർക്ക് രാത്രിയും പകലും സേവനത്തിന്റെ ചിന്ത മാത്രമാണ് ഉണ്ടാകുന്നത്, ഇങ്ങനെ ആരാണോ വിശ്വസ്തരും ആജ്ഞാകാരികളുമായ സേവാധാരികൾ, ഒരിക്കലും തന്റെ ഇഷ്ടത്തിനനുസരിച്ച് നടക്കാത്തവർ, ബാബയോട് സത്യതയും, ശുദ്ധമായ ഹൃദയവുമുള്ളവർ അവർക്ക് ഒരിക്കലും ഒളിഞ്ഞിരിക്കാൻ കഴിയില്ല.

ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും....

ഓംശാന്തി.  
ഗീതത്തിൽ ആരുടെ ഗ്യാരന്റിയാണ് ഉള്ളത്? മാതാപിതാവിനോട് കുട്ടികളുടെ ഗ്യാരന്റിയാണ് ബാബാ എന്റേത് കേവലം അങ്ങ് മാത്രമാണ് മറ്റാരുമില്ല. എത്ര ഉയർന്ന ലക്ഷ്യമാണ്. ഇത്രയും ശ്രേഷ്ഠമായ ബാബയുടെ ശ്രീമതത്തിലൂടെ നടക്കുകയാണെങ്കിൽ ഗ്യാരന്റിയാണ്, തീർച്ചയായും ഉയർന്ന സമ്പത്ത് പ്രാപ്തമാക്കും. എന്നാൽ വളരെ ഉയർന്ന ലക്ഷ്യമാണെന്ന് കാണാൻ കഴിയുന്നുണ്ട് എന്ന് ബുദ്ധി പറയുന്നു. ആരാണോ കോടിയിൽ ചിലർ, ആ ചിലരിലും ചിലർക്കേ മാലയിലെ മുത്താകാൻ സാധിക്കുകയുള്ളൂ. പറയുന്നുണ്ട് അങ്ങു തന്നെയാണ് മാതാവും പിതാവുമെന്ന് എന്നാൽ മായ വളരെ ശക്തിശാലിയാണ്, വളരെ ബുദ്ധിമുട്ടനുഭവിച്ച് കുറച്ച് പേർക്കേ ഈ ഗ്യാരന്റിയിലൂടെ നടക്കാൻ കഴിയുകയുള്ളൂ. ഓരോരുത്തർക്കും അവരവരോട് ചോദിക്കാൻ കഴിയും സത്യം സത്യമായി ഞാൻ മാതാപിതാവിന്റേതായോ? ബാബ പറയുകയാണ് ഇല്ല. വളരെ കുറച്ച് പേരെ ആയിട്ടുള്ളൂ, അതിനാൽ നോക്കണം എത്ര പേരെ ഉൾപെടുത്തിയാണ് മാല ഉണ്ടാക്കിയിരിക്കുന്നത്? എത്ര കോടിയിൽ നിന്നുമാണ് കേവലം 8 പേരുടെ വൈജയന്തി മാല ഉണ്ടാക്കുന്നത്? ചിലർ പറയുന്നത് ഒന്നും ചെയ്യുന്നത് വേറെയൊന്നുമായിരിക്കും അതുകൊണ്ടാണ് ബാബയും പറയുന്നത് - നോക്കൂ എത്ര അത്ഭുതമാണ്. ബാബ എത്ര പ്രേമത്തോടെയാണ് മനസ്സിലാക്കി തരുന്നത് പക്ഷെ സൽപുത്രരായി വളരെ കുറച്ച് പേരെ ആകുന്നുള്ളൂ, മാലയിലെ മുത്തുകളാകുന്നുള്ളൂ. ശ്രീമതത്തിലൂടെ നടക്കുന്നതിനുള്ള അത്രയ്ക്കും ശക്തി കുട്ടികൾക്കില്ല, അപ്പോൾ തീർച്ചയായും രാവണന്റെ നിർദ്ദേശത്തിലൂടെയാണ് നടക്കുന്നത്, അതിനാൽ അത്രയും പദവിയും പ്രാപ്തമാകുന്നില്ല. വിരളം ചിലരേ മാലയിലെ മുത്താകുന്നുള്ളു. ആ ഓമനകൾക്ക് ഒളിഞ്ഞിരിക്കാൻ കഴിയില്ല. അവർ ഹൃദയത്തിലായിരിക്കും. രാത്രിയും പകലും സേവനത്തിന്റെ ചിന്തയിലായിരിക്കും. ഈശ്വരീയ സംബന്ധത്തിലാണ് സ്നേഹമുള്ളത്. പുറത്തേക്ക് അവരുടെ ബുദ്ധി പോവില്ല. അങ്ങനെയുള്ള സ്നേഹം ഈ ദൈവീക പരിവാരത്തിനോട് ഉണ്ടായിരിക്കണം. അജ്ഞാനകാലത്തിലും കുട്ടികൾക്ക് തന്റെ അച്ഛനോട്, സഹോദരി - സഹോദരൻമാരോടും പരസ്പരം വളരെ സ്നേഹം ഉണ്ടാകാറുണ്ട്. ഇവിടെയാണെങ്കിൽ ചിലർക്ക് അല്പം പോലും ബാബയുടെ ഓർമ്മയില്ല. ധാരാളം ഗ്യാരന്റി പറയുന്നുണ്ട്. ഭക്തി മാർഗ്ഗത്തിൽ പാടിയിരുന്നു, എന്നാൽ ഇപ്പോൾ കുട്ടികൾ സന്മുഖത്തിലാണ്. ഭക്തി മാർഗ്ഗത്തിൽ ആരെല്ലാം പാട്ടുകൾ പാടുന്നുണ്ടോ അവർ എത്ര സ്നേഹത്തോടെയാണ് ഓർമ്മിക്കുന്നത് എന്നതും ചിന്തിക്കേണ്ട കാര്യമാണ്. ഇവിടെയാണെങ്കിൽ ഓർമ്മിക്കുന്നതേയില്ല. ബാബയുടേതാകുന്നതിലൂടെ മായ ശത്രുവാകും. ബുദ്ധി പുറത്തേക്ക് പോയാൽ മായ വളരെയധികം വീഴ്ത്തും. തന്റെ തന്നെ വീഴ്ചക്കുള്ള കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് പോലും അവർ മനസ്സിലാക്കില്ല. തന്റെ ഇഷ്ടത്തിലൂടെ നടന്ന് വീണു കൊണ്ടിരിക്കും. എന്താണ് ചെയ്യുന്നത് എന്നത് പോലും അവർ അറിയില്ല. ചില കുറവുകളെല്ലാം കുട്ടികളിലുണ്ട്. പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണ്. അതല്ലെങ്കിൽ ബാബയിൽ നിന്നും എത്ര ഉയർന്ന സമ്പത്ത് പ്രാപ്തമാക്കേണ്ടതാണ്. സത്യതയോടെ എത്രയധികം സേവനത്തിൽ മുഴുകേണ്ടതാണ്. എന്നാൽ മായ വളരെ ശക്തിശാലിയാണ്. കോടിയിൽ ചിലരാണ് പൂർണ്ണമായും ബാബയെ തിരിച്ചറിയുന്നത്. ബാബ പറയുകയാണ്, കല്പകല്പം ഇങ്ങനെയാണ് സംഭവിക്കേണ്ടത്. പൂർണ്ണമായും വിശ്വസ്തരും ആജ്ഞാകാരികളുമാകാത്തതു കൊണ്ടാണ് ആ പാവങ്ങളുടെ പദവി ഇങ്ങനെയാകുന്നത്. പറയുന്നുമുണ്ട് ബാബാ ഞങ്ങൾ രാജയോഗം അഭ്യസിച്ച് നരനിൽ നിന്നും നാരായണനും, നാരിയിൽ നിന്നും ലക്ഷ്മിയുമാകും. രാമനും സീതയുമാകില്ല. കൈകൾ ഉയർത്തുന്നുമുണ്ട് പക്ഷെ പെരുമാറ്റവും അങ്ങനെ ആയിരിക്കേണ്ടേ. പരിധിയില്ലാത്ത ബാബ സമ്പത്ത് തരുന്നതിനാണ് വന്നിരിക്കുന്നത്, എത്രയധികം ശ്രീമതത്തിലൂടെ നടക്കേണ്ടതാണ്. ധാരാളം പേരുണ്ട് *സ്വയം ശ്രീമതത്തിന്റെ ലംഘനം ചെയ്ത് സ്വയം എടുത്ത പ്രതിജ്ഞ മറന്നു പോയവർ. അവർ ഒളിഞ്ഞിരിക്കുകയില്ല. ആരുടെ ഭാഗ്യത്തിൽ ഇല്ലയോ അവർക്ക് ദേഹാഭിമാനത്തിന്റെ അടിയേൽക്കും പിന്നെയാണ് കാമം. കാമമല്ലെങ്കിൽ ക്രോധം അല്ലെങ്കിൽ ലോഭമുണ്ട്. ഏതായാലും ശത്രുവാണല്ലോ. തീർത്തും സത്യനാശം ചെയ്യുന്നതാണ് മോഹം. ലോഭവും കുറഞ്ഞതല്ല. വളരെ കടുത്ത ശത്രുക്കളാണ്. കാലണയുടെ വസ്തുക്കൾ പോലും മോഷ്ടിക്കും. ഇതും ലോഭമല്ലേ. മോഷണത്തിന്റെ മോശമായ ശീലവും ചിലർക്കുണ്ട്. ഉള്ളിന്റെ ഉള്ളിൽ നിങ്ങളുടെ ഹൃദയം നിങ്ങളോട് ചോദിക്കണം ഇങ്ങനെ തെറ്റു ചെയ്താൽ എന്റെ പദവി എന്തായിരിക്കും? ശിവബാബയുടെ യജ്ഞത്തിലേക്ക് വന്ന് എങ്ങനെയാണ് ഈ രീതിയിലുള്ള കർമ്മങ്ങൾ ചെയ്യുന്നത്. മായ വളരെ തലതിരിഞ്ഞ കർമ്മം ചെയ്യിപ്പിക്കും. എത്രയധികം മനസ്സിലാക്കി തന്നിട്ടും ശീലങ്ങൾ മാറുന്നില്ലല്ലോ. ചിലർ നാമരൂപങ്ങളിൽ കുടുങ്ങുന്നുമുണ്ട്. ദേഹാഭിമാനത്തിന്റെ കാരണത്താൽ നാമരൂപത്തിലേക്ക് വരാറുണ്ട്. ഓരോ സെന്ററിന്റെയും മുഴുവൻ കാര്യങ്ങളും ബാബ അറിയുന്നുണ്ട്. ബാബ എന്തു ചെയ്യും, മനസ്സിലാക്കി തരണമല്ലോ. എത്ര സെന്ററുകളാണ് ഉള്ളത്. എത്ര വാർത്തകളാണ് ബാബയുടെ അടുത്ത് എത്തുന്നത്. ചിന്ത ഉണ്ടാകുമല്ലോ. പിന്നീട് മനസ്സിലാക്കി തരുകയും വേണമല്ലോ, മായ ചെറുതൊന്നുമല്ല. വളരെ ബുദ്ധിമുട്ടിക്കും. നല്ല നല്ല കുട്ടികളോടാണ് പറയുന്നത് വലിയവരെന്ന് പറയുകയെന്നാൽ ദുഃഖവും കൂടുതൽ നേടുക. ഇവിടെ ദുഃഖത്തിന്റെ കാര്യമൊന്നുമില്ല. അറിയുന്നുമുണ്ട് കല്പം മുമ്പും ഇങ്ങനെ നടന്നിട്ടുണ്ട്. ഈശ്വരന്റേതായിമാറി പിന്നീട് മായയിൽ വശപ്പെടുന്നവരും ഉണ്ട്. എന്തെങ്കിലുല്ലൊം വികർമ്മം ചെയ്യുന്നുണ്ട്, അപ്പോഴാണ് ബാബ പറയുന്നത് ധാരാളം കുട്ടികൾ പ്രതിജ്ഞയെല്ലാം ചെയ്യുന്നുമുണ്ട് ബാബാ, ഞങ്ങൾ അങ്ങയുടെ ശ്രീമതത്തിലൂടെ തീർച്ചയായും നടക്കും, എന്നാൽ നടക്കുന്നില്ല അതിനാൽ നോക്കൂ എത്ര ചെറിയ മാലയാണ് ഉണ്ടാകുന്നത് ബാക്കിയുള്ളത് പ്രജകളാണ്. എത്ര ഉയർന്ന ലക്ഷ്യമാണ്, ഇതിൽ വളരെയധികം ഹൃദയത്തിന്റെ ശുദ്ധി ഉണ്ടായിരിക്കണം. കഥ തന്നെയുണ്ട്- സത്യതയുണ്ടെങ്കിൽ നൃത്തം ചെയ്യാം എന്ന്. അഥവാ ബാബയോടൊപ്പം സത്യതയോടെ നടക്കുകയാണെങ്കിൽ സത്യയുഗത്തിൽ കൃഷ്ണനോടൊപ്പം നൃത്തം ചെയ്യാം. സത്യയുഗത്തിൽ കൃഷ്ണന്റെ നൃത്തം തന്നെയായിരിക്കും പ്രശസ്തം. രാസലീല രാധാകൃഷ്ണന്റേതുതന്നെയാണ് കാണിക്കുന്നത്. ശേഷം രാമലീല കാണിക്കുന്നു. എന്നാൽ രാധയുടേയും കൃഷ്ണന്റേയും രാസലീലയാണ് നമ്പർവൺ എന്തുകൊണ്ടെന്നാൽ ഈ സമയത്ത് അവർ ബാബയോടൊപ്പം വളരെ സത്യതയോടെ കഴിയുന്നു അതിലൂടെ എത്ര ഉയർന്ന പദവിയാണ് പ്രാപ്തമാക്കുന്നത്. കൈകൾ ധാരാളം പേർ ഉയർത്തുന്നുമുണ്ട് മായയും ചെറുതല്ലല്ലോ. പ്രതിജ്ഞ ചെയ്താൽ അതിലൂടെ നടക്കണമല്ലോ. മായയുടെ ഭൂതങ്ങളെ ഓടിക്കണം. ദേഹാഭിമാനത്തിന്റെ പിന്നിലാണ് എല്ലാ ഭൂതങ്ങളും തൂങ്ങി നിൽക്കുന്നത്. ബാബ പറയുന്നു ദേഹിഅഭിമാനിയായി മാറി ബാബയെ ഓർമ്മിക്കു. അതിലും അതിരാവിലെ ഇരുന്ന് ബാബയോട് സംസാരിക്കണം. ബാബയുടെ മഹിമ ചെയ്യണം. ഭക്തിമാർഗ്ഗത്തിൽ ഓർമ്മിക്കുകയെല്ലാം ചെയ്യുന്നുണ്ട് എന്നാൽ മഹിമ ആർക്കുമില്ല. കൃഷ്ണനെ ഓർമ്മിക്കും. മഹിമയും ചെയ്യും - വെണ്ണ മോഷ്ടിച്ചു, കൃഷ്ണനെ അവിടെ നിന്ന് ഓടിച്ചു.... എന്നെല്ലാം. അകാസുരനെയും, ബകാസുരനെയും വധിച്ചു എന്നെല്ലാം പറയുന്നു. മതി ഇതിൽ കൂടുതൽ എന്തു പറയാനാണ്. ഇതെല്ലാം അസത്യമാണ് - സത്യത്തിന്റെ അംശം പോലുമില്ല. പിന്നെ അവർ എങ്ങനെ വഴി പറഞ്ഞു കൊടുക്കും. മുക്തിയെ കുറിച്ചും അറിയുന്നില്ല. ഈ സമയത്ത് മുഴുവൻ വിശ്വത്തിലും രാവണന്റെ രാജ്യമാണ്. എല്ലാവരും ഈ സമയത്ത് പതിതമാണ്. മനുഷ്യർക്ക് ഭ്രഷ്ടാചാരത്തിന്റെ അർത്ഥം പോലും അറിയില്ല. സത്യയുഗത്തിൽ നിർവ്വികാരി ദേവതകളായിരുന്നു ഉണ്ടായിരുന്നത് എന്നതും അവർക്കറിയില്ല. പാടുന്നുണ്ട് സർവ്വഗുണസമ്പന്നനാണ്, 16 കലാ സമ്പൂർണ്ണനാണ് എന്നെല്ലാം പക്ഷെ പിന്നെ പറയുന്നു - അവിടെയും രാവണനും കംസനും ജരാസന്ധനുമെല്ലാം ഉണ്ടായിരുന്നു എന്ന്. പവിത്രരാകൂ എന്ന് പറയുന്നുണ്ട് അപ്പോൾ അവർ ചോദിക്കും ദേവതകൾക്കും കുട്ടികൾ ഉണ്ടായിരുന്നില്ലേ എന്ന്. നിങ്ങൾ തന്നെയാണ് സർവ്വഗുണ സമ്പന്നൻ, സമ്പൂർണ്ണ നിർവ്വികാരി എന്നെല്ലാം പാടിയത് പിന്നെ ഇവിടെ വികാരത്തിന്റെ കാര്യം എങ്ങനെ വരും. നിങ്ങളും നിർവ്വികാരിയാകൂ എന്ന് പറഞ്ഞാൽ അവർ ചോദിക്കും - അങ്ങനെ ജീവിച്ചാൽ ഈ സൃഷ്ടിയുടെ വൃദ്ധി എങ്ങനെയുണ്ടാകും. പിന്നെ കുട്ടികൾ എങ്ങനെ ജനിക്കും. ക്ഷേത്രങ്ങളിൽ പോയി മഹിമ പാടുന്നുണ്ട്, എന്നാൽ വീട്ടിൽ വന്നാൽ ആ മഹിമ മറക്കുന്നുമുണ്ട്. നിങ്ങൾ പരിശോധിച്ച് നോക്കിക്കോള്ളൂ. വീട്ടിൽ പോയി മനസ്സിലാക്കി കൊടുത്താലും അംഗീകരിക്കില്ല. അവിടെ കേട്ട കാര്യത്തെ അവിടെ തന്നെ വെച്ചിട്ട് പോയിട്ടുണ്ടാകും. പവിത്രമായി ജീവിക്കാൻ പറഞ്ഞാൽ അവർ ചോദിക്കും - അങ്ങനെ ജീവിച്ചാൽ ലോകം എങ്ങനെ മുന്നോട്ട് പോകും. നിർവ്വികാരി ലോകം എങ്ങനെയാണ് നടക്കുന്നത് എന്നതിനെ കുറിച്ച് അവർക്ക് അറിയുകയേയില്ല.

കുട്ടികൾ ഗീതവും കേട്ടല്ലോ. പ്രതിജ്ഞയും ചെയ്യുന്നുണ്ട് - അങ്ങയുടെ നിർദേശത്തിലൂടെ നടക്കാം എന്ന് എന്തുകൊണ്ടെന്നാൽ ശ്രീമത്തിലൂടെ നടക്കുന്നതിലൂടെയാണ് മംഗളം ഉണ്ടാകുന്നത്. ശ്രീമത്തിലൂടെ നടക്കൂ എന്നും ബാബ പറയുന്നുണ്ട്, ഇല്ലെങ്കിൽ അവസാനം മരണവും വരും. പിന്നെ ധർമ്മരാജന്റെ കോടതിയിൽ എല്ലാം പറയേണ്ടതായി വരും. നിങ്ങൾ തന്നെയാണ് ഈ പാപം ചെയ്തത് എന്ന് കേൾക്കും. തന്റെ ഇഷ്ടത്തിനനുസരിച്ച് നടന്ന് പിന്നെ കല്പകല്പത്തിലേക്ക് അത് കറയായി തീരും. ഇങ്ങനെയല്ലല്ലോ ഒരു തവണ തോറ്റുവെന്ന് കരുതി രണ്ടും മൂന്നും വർഷം അത് തന്നെ പഠിച്ച് കൊണ്ടിരിക്കാമെന്ന്. അങ്ങനെയില്ല. ഇപ്പോൾ തോറ്റാൽ കല്പകല്പം തോൽക്കും, അതിനാൽ വളരെയധികം പുരുഷാർത്ഥം ചെയ്തോളൂ. ഓരോ ചുവടും ശ്രീമതത്തിലൂടെ നടക്കണം. ഉള്ളിൽ ഒരു ദുർഗന്ധവും ഉണ്ടാകരുത്. ഹൃദയത്തെ ശുദ്ധമാക്കണം. നാരദനോടും പറഞ്ഞില്ലേ - കണ്ണാടിയിൽ തന്റെ മുഖത്തെ നോക്കൂ എന്ന്. അപ്പോൾ തന്റെ മുഖം വാനരന്റേതായി കണ്ടു. ഇത് ഒരു ഉദാഹരണമാണ്. സ്വയത്തോട് ചോദിക്കണം ഞാൻ എത്രത്തോളം ശ്രീമതത്തിലൂടെ നടക്കുന്നുണ്ട്. ബുദ്ധിയോഗം പുറത്തൊന്നും ചുറ്റി തിരിയുന്നില്ലല്ലോ? ദേഹാഭിമാനത്തിലല്ലല്ലോ? ദേഹീഅഭിമാനിയാണെങ്കിൽ സദാ സേവനത്തിൽ മുഴുകിയിരിക്കും. എല്ലാത്തിന്റേയും ആധാരം യോഗമാണ്. ഭാരതത്തിന്റെ യോഗം പ്രശസ്തമാണ്. ഇതും നിരാകാരനായ ബാബയാണ് നിരാകാരി കുട്ടികൾക്ക് മനസ്സിലാക്കി തരുന്നത്. ഇതിനെയാണ് സഹജ രാജയോഗം എന്ന് പറയുന്നത്. നിരാകാരനായ ബാബയാണ് സഹജ രാജയോഗം പഠിപ്പിക്കുന്നത് എന്നും എഴുതപ്പെട്ടിട്ടുണ്ട്. കേവലം അതിൽ പേര് കൃഷ്ണന്റേതാണ് എഴുതിയിരിക്കുന്നത്. നിങ്ങൾ മനസ്സിലാക്കി കഴിഞ്ഞു നിങ്ങൾക്ക് ലക്ഷ്മി നാരായണനാകണം. പുണ്യാത്മാവാകണം. പാപത്തിന്റെ ഒരു കാര്യവുമില്ല. ബാബയുടെ ഓർമ്മയിൽ ഇരുന്ന് കൊണ്ട് ബാബയുടെ സേവനത്തിൽ മുഴുകണം. ഇത്രയും ഉയർന്ന പദവി നേടണമെങ്കിൽ തീർച്ചയായും എന്തെങ്കിലും പരിശ്രമം ചെയ്യണമല്ലോ. ഗൃഹസ്ഥ വ്യവഹാരത്തിൽ കമല പുഷ്പ സമാനം ജീവിക്കാൻ സാധിക്കില്ല എന്നാണ് സന്യാസിമാർ പോലും പറയുന്നത്. സമ്പൂർണ്ണമായി മാറുന്നതിൽ ധാരാളം പേർ തോറ്റും പോകുന്നുണ്ട് എന്തുകൊണ്ടെന്നാൽ ഓർമ്മയിലിരിക്കാൻ സാധിക്കുന്നില്ല. ഇപ്പോൾ പ്രാചീന യോഗം ബാബ പഠിപ്പിക്കുകയാണ്. ബാബ പറയുന്നു ഞാൻ സ്വയം വന്ന് നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്, ഇപ്പോൾ എന്നെ ഓർമ്മിക്കു. നിങ്ങൾക്ക് എന്റെ അടുത്തേക്ക് വരണം. ഇതാണ് ഓർമ്മയുടെ യാത്ര. നിങ്ങളുടെ മധുരമായ ശാന്തിയുടെ വീടാണത്. ഇതും നിങ്ങൾക്കറിയാം നമ്മൾ ഭാരതവാസികൾ മാത്രമേ ഭാരതത്തിൽ വരുകയുള്ളൂ അതോടൊപ്പം പൂർണ്ണമായ സമ്പത്ത് നേടുകയുള്ളൂ. അതിനാൽ ബാബ വീണ്ടും വീണ്ടും മനസ്സിലാക്കി തരികയാണ്, പൂർണ്ണമായും പ്രതിജ്ഞയിൽ നടക്കണം. തെറ്റു സംഭവിക്കുന്നുണ്ടെങ്കിൽ ബാബയോട് ക്ഷമ ചോദിച്ചോളൂ.

നോക്കൂ, ഈ കുട്ടി ബാബയോട് ക്ഷമ ചോദിക്കുന്നതിന് വേണ്ടി മാത്രമായി ഒരു ദിവസത്തേക്ക് വന്നിരിക്കുകയാണ്. ചെറിയ തെറ്റ് സംഭവിച്ചാൽ പോലും ഓടിയെത്തുന്നു എന്തെന്നാൽ ഉള്ള് കാർന്നുകൊണ്ടിരിക്കും, അതിനാൽ ബാബയുടെ അടുത്ത് സന്മുഖത്ത് വന്ന് അത് കേൾപ്പിക്കുന്നു. അവർക്ക് ബാബയോട് എത്ര ആദരവാണ് ഉള്ളത്. ധാരാളം കുട്ടികൾ ഇതിലും കൂടുതൽ വികർമ്മം ചെയ്യുന്നുണ്ട്, അറിയാനേ കഴിയില്ല. ബാബ പറയും, ആഹാ കുട്ടി, വളരെ നല്ലത്. ചെറിയ തെറ്റ് സംഭവിച്ചപ്പോഴേക്കും ബാബയോട് അത് പറയാൻ വന്നല്ലോ. ബാബ എപ്പോഴും പറയാറുണ്ട് ചെയ്ത തെറ്റ് ബാബയോട് പറഞ്ഞ് ക്ഷമ ചോദിച്ചേക്കൂ. ഇല്ലെങ്കിൽ ആ പാപം കൂടും. പിന്നീട് വീഴും. മുഖ്യമായും യോഗത്തിലൂടെ മാത്രമെ രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. യോഗം തന്നെയാണ് കുറവായിട്ടുള്ളത്, ബാക്കി ജ്ഞാനം വളരെ സഹജമാണ്. ഇത് ഒരു കഥ പോലെയാണ്. 5000 വർഷങ്ങൾക്ക് മുമ്പ് ആരുടെ രാജ്യമായിരുന്നു, എങ്ങനെയാണ് രാജ്യഭരണം നടന്നത് എന്നെല്ലാം. എത്ര സമയം അവർ രാജ്യം ഭരിച്ചു പിന്നീട് എങ്ങനെയാണ് വികാരങ്ങളിൽ കുടുങ്ങിയത്. ആ സമയത്ത് ആരും നിങ്ങളെ ആക്രമിച്ചിട്ടില്ല . എപ്പോഴാണോ വൈശ്യനാകുന്നത് അപ്പോഴാണ് ആക്രമണം തുടങ്ങിയത്. അപ്പോഴേക്കും രാവണൻ രാജ്യവും തട്ടിയെടുത്തുവല്ലോ. നിങ്ങൾ വീണ്ടും രാവണനെ ജയിച്ച് രാജ്യം നേടുകയാണ്, ഇതും പരിശ്രമിച്ചാലേ ബുദ്ധിയിൽ ഇരിക്കുകയുള്ളൂ. ചിലർ ബാബയുടെ അടുത്ത് വിശ്വസ്തരും, ആജ്ഞാകാരികളുമാണ്. അജ്ഞാനകാലത്തിലും ചില വിശ്വസ്തരും ആജ്ഞാകാരികളും ഉണ്ട്. ചില വിശ്വസ്തരായ ജോലിക്കാരുമുണ്ട്. ലക്ഷം രൂപ അവിടെ ഇരിക്കുകയാണെങ്കിൽ പോലും ഒരിക്കലും ഒരു രൂപ പോലും എടുക്കാത്തവരും ഉണ്ട്. പറയാറുണ്ട് - യജമാനനേ, അങ്ങ് താക്കോൽ മറന്ന് വെച്ച് പോയിരുന്നു, അതിനെ ഞങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. ഇങ്ങനെയുള്ളവരും ഉണ്ട്. ബാബ വളരെ നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ഏതു കാരണം കൊണ്ടാണ് മാലയിലെ മുത്താകാത്തത് എന്നും വിവേകം പറയും. പിന്നീട് അവിടെ പോയി ദാസനും ദാസിയുമാകേണ്ടി വരും. പഠിക്കുന്നില്ലെങ്കിൽ ഇതായിരിക്കും അവസ്ഥ. അവർ ശ്രീമതത്തിലൂടെ നടക്കില്ല. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങളുടെ ലക്ഷ്യം മുഴുവനും യോഗത്തിലാണ്. മായ ഒറ്റയടിക്ക് നിങ്ങളുടെ മൂക്കിന് പിടിച്ച് യോഗം ചെയ്യാൻ അനുവദിക്കില്ല. യോഗം നല്ലതായി ചെയ്യുന്നുണ്ടെങ്കിൽ അവർ സേവനവും ചെയ്യും. പാപങ്ങളോട് ഭയവും ഉണ്ടാകും. ചില കുട്ടികൾ വളരെ നല്ലവരാണ്. സത്യത ഉള്ളവരും ഉണ്ട്. നല്ല നല്ല കുട്ടികളെക്കാളും പദവി നേടുന്നവരും ഉണ്ട്. അതോടൊപ്പം ആരാണോ സേവനം ചെയ്യാറുള്ളത് അവർ എവിടെയെങ്കിലും കുടുങ്ങി കിടക്കുകയും ചെയ്യുന്നുണ്ട്. ഒന്നും ബാബയോട് പറയില്ല. പറഞ്ഞാലും അതിനെ ഉപേക്ഷിക്കാത്തവരുമുണ്ട്. ഗീതത്തിൽ നോക്കൂ, പ്രതിജ്ഞയെല്ലാം ചെയ്യുന്നുണ്ട് എന്തു തന്നെ സംഭവിച്ചാലും, ഒരിക്കലും അങ്ങനെയുള്ള തെറ്റുകൾ ഒന്നും ചെയ്യില്ല എന്ന്. മുഖ്യമായ കാര്യം വരുന്നത് ദേഹാഭിമാനത്തിന്റേതാണ്. ദേഹാഭിമാനം കാരണമാണ് തെറ്റുകൾ സംഭവിക്കുന്നത്. വളരെയധികം തെറ്റ് ചെയ്യുന്നത് കൊണ്ടാണ് ബാബ ജാഗ്രത ഉണർത്തുന്നത്. ബാബയുടെ ജോലിയാണ് മനസ്സിലാക്കി തരുക എന്നത്. മനസ്സിലാക്കി തരുന്നില്ലെങ്കിൽ പറയും ഞങ്ങൾക്ക് ആരും മനസ്സിലാക്കി തരുന്നില്ല എന്ന്. ഇതിനെക്കുറിച്ച് ഒരു കഥ തന്നെയുണ്ട്. ബാബയും പറയുകയാണ് കുട്ടികളേ ജാഗ്രതയോടെ ഇരിക്കണം. ഇല്ലെങ്കിൽ വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. പിന്നീട് എന്തുകൊണ്ടാണ് മനസ്സിലാക്കി തരാതിരുന്നത് എന്നും പറയരുത്. ബാബ സ്പഷ്ടമായി മനസ്സിലാക്കി തരികയാണ് കുറച്ചെങ്കിലും പാപം ചെയ്യുന്നതിലൂടെ അത് വൃദ്ധി പ്രാപിക്കും. പിന്നീട് ബാബയുടെ മുന്നിൽ തല ഉയർത്താൻ സാധിക്കില്ല. അസത്യം പറഞ്ഞാൽ പശ്ചാത്താപം കൊണ്ട് നിലവിളിക്കേണ്ടിവരും. ശിവബാബ ഞങ്ങളെ കാണുന്നില്ലല്ലോ എന്നൊന്നും ചിന്തിക്കരുത്. അജ്ഞാല കാലത്തിൽ പോലും ഭഗവാൻ കാണുന്നുണ്ട് എന്ന് മനസ്സിലാക്കുന്നുണ്ട് അതുകൊണ്ടാണല്ലോ പുണ്യത്തിനും പാപത്തിനുമുള്ള ഫലം കിട്ടുന്നത്. സ്പഷ്ടമായി പറയാറുമുണ്ട് നീ പാപം ചെയ്താൽ നിനക്ക് വളരെ കടുത്ത ശിക്ഷ ലഭിക്കും എന്നെല്ലാം. നിങ്ങൾ ബാബയിൽ നിന്നും സമ്പത്ത് നേടുന്നതിനാണ് വന്നിരിക്കുന്നത്, അതിന് പകരമായി നിങ്ങൾ തന്റെ രണ്ടു ചെവികളും മുറിച്ച് കളയേണ്ടതില്ലല്ലോ. പറയുന്നത് ഒരാളെക്കുറിച്ചും ഓർമ്മിക്കുന്നത് മറ്റൊരാളെയുമാണ്. ബാബയെ ഓർമ്മിക്കുന്നില്ലെങ്കിൽ പറയൂ അവരുടെ ഗതി എന്തായിരിക്കും? സത്യമായത് കഴിക്കണം, സത്യമായി സംസാരിക്കണം, സത്യമായ വസ്ത്രധാരണം ചെയ്യൂ.....ഇതെല്ലാം ഇപ്പോഴത്തെ കാര്യമാണ്. ബാബ വന്ന് ഇതെല്ലാം പഠിപ്പിച്ചു തരുന്നുണ്ടെങ്കിൽ ഓരോ കാര്യത്തിലും സത്യത ഉള്ളവരായി ഇരിക്കണം. ശരി.

ഇങ്ങനെ വിശ്വസ്തരും, ആജ്ഞാകാരികളുമായ കുട്ടികൾക്ക് മാതാ-പിതാവായ ബാപ്ദാദയുടെ ഓർമ്മയും സ്നേഹവും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സത്യതയോടെ ബാബയുടെ സേവനത്തിൽ മുഴുകണം. പൂർണ്ണമായും വിശ്വസ്തനും, ആജ്ഞാകാരിയുമാകണം. ഈശ്വരീയ പരിവാരത്തിനോട് സത്യമായ സ്നേഹം ഉണ്ടാകണം.

2) ശ്രീമത്തിൽ മൻമത്തോ രാവണന്റെ മതമോ കൂട്ടിച്ചേർക്കരുത്. ഒരു ബാബ രണ്ടാമതാരുമില്ല ഈ ഗ്യാരന്റിയിൽ പക്കാ ആയിരിക്കണം. ഹൃദയത്തെ ശുദ്ധവും പവിത്രവുമാക്കണം.

വരദാനം :-
ആത്മീയതയുടെ സുഗന്ധത്തിന്റെ ആധാരത്തിൽ സർവർക്കും പരമാത്മാ സന്ദേശം നൽകുന്ന വിശ്വമംഗളകാരി ഭവ

ആത്മീയതയുടെ സർവ ശക്തികൾ സ്വയത്തിൽ ധാരണ ചെയ്തോളൂ എങ്കിൽ ആത്മീയതയുടെ സുഗന്ധം സഹജമായി തന്നെ അനേക ആത്മാക്കളെ തനിക്കു നേർക്ക് ആകർഷിക്കും. മനസാ ശക്തിയാൽ പ്രകൃതിയെ തമോപ്രധാനത്തിൽ നിന്നു സതോപ്രധാനമാക്കുന്നു, അങ്ങനെ വിശ്വത്തിലെ മറ്റാത്മാക്കൾക്ക് താങ്കൾക്കു മുന്നിൽ വരാനാവില്ല. അവർക്ക് ദൂരെയിരുന്നു കൊണ്ടും താങ്കൾക്ക് ആത്മീയതയുടെ ശക്തിയാൽ ബാബയുടെ പരിചയം അഥവാ മുഖ്യ സന്ദേശം നൽകാൻ സാധിക്കും. ഈ സൂക്ഷ്മ മെഷീനറിയെ തീവ്രമാക്കുമ്പോൾ അനേക പിടയുന്ന ആത്മാക്കൾക്ക് അഞ്ജലി ലഭിക്കും, താങ്കളെ വിശ്വമംഗളകാരി എന്ന് വിളിക്കും.

സ്ലോഗന് :-
തന്റെ അടുക്കൽ ശുദ്ധവും ശ്രേഷ്ഠവുമായ സങ്കൽപങ്ങൾ പ്രത്യക്ഷമായി വെക്കൂ എങ്കിൽ വ്യർഥം സ്വതവേ അപ്രത്യക്ഷമാകും.

അവ്യക്തസൂചനകൾ- നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ

എന്തെങ്കിലും പരിതസ്ഥിതി വരുന്ന സമയത്ത് ബാബയെ കൂട്ടുകാരനാക്കിക്കോളൂ എങ്കിൽ അനുഭവം ചെയ്യും ഞാൻ ഒറ്റയ്ക്കല്ല, എനിക്കൊപ്പം വിശേഷ ശക്തിയുണ്ട്. എവിടെ ബാബയുണ്ടോ അവിടെ എത്ര തന്നെ കൊടുങ്കാറ്റ് ഉണ്ടായാലും അത് സമ്മാനമായി മാറും. നിശ്ചയബുദ്ധി വിജയന്തി- ഈ ടൈറ്റിലിന്റെ സ്മൃതിയിലൂടെ വിജയിയാകൂ വിജയിവർഷം ആഘോഷിക്കൂ