മധുരമായ കുട്ടികളേ,
മൻമനാഭവയുടെ ഡ്രിൽ സദാ ചെയ്തു കൊണ്ടിരിക്കണം എങ്കിൽ 21 ജന്മങ്ങളിലേക്ക്
നിരോഗിയാകും.
ചോദ്യം :-
സദ്ഗുരുവിന്റെ ഏതൊരു ശ്രീമത്ത് പാലിക്കുന്നതിലാണ് ഗുപ്തമായ പരിശ്രമം ഉള്ളത്?
ഉത്തരം :-
സദ്ഗുരുവിന്റെ ശ്രീമത്താണ് - മധുരമായ കുട്ടികളേ, ഈ ദേഹത്തെ പോലും മറന്ന് എന്നെ
ഓർമ്മിക്കൂ. സ്വയത്തെ ഒറ്റക്ക് ആത്മാവാണെന്ന് മനസ്സിലാക്കണം.
ദേഹിഅഭിമാനിയായിരി
ക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. സർവ്വർക്കും അശരീരിയാകുന്നതിന്
സന്ദേശം കൊടുക്കൂ. ദേഹസഹിതം ദേഹത്തിന്റെ സർവ്വ ധർമ്മങ്ങളേയും മറക്കൂ എങ്കിൽ
നിങ്ങൾ പാവനമാകും. ഈ ശ്രീമത്ത് പാലിക്കുന്നതിൽ കുട്ടികൾക്ക് ഗുപ്തമായ പരിശ്രമം
ചെയ്യേണ്ടി വരുന്നു. ഭാഗ്യശാലികളായ കുട്ടികൾക്കാണ് ആ ഗുപ്തമായ പരിശ്രമം ചെയ്യാൻ
സാധിക്കുന്നത്.
ഓംശാന്തി.
തന്റെ സഹോദരി സഹോദരന്മാർക്ക് ഡ്രിൽ അഭ്യസിപ്പിക്കാൻ കുട്ടികൾ ഇരിക്കുകയാണ്. ഇത്
ഏത് ഡ്രിൽ ആണ്? ഇതിൽ കുട്ടികൾക്ക് ഒന്നും പറയേണ്ട ആവശ്യമില്ല. ഭൗതികമായ ഡ്രിൽ
ചെയ്യിപ്പിക്കുന്നവർക്ക് പറയേണ്ടി വരും. പരമമായ അദ്ധ്യാപകനുമാണ് ഗീതയുടെ
ഭഗവാനുമായ ബാബയാണ് കുട്ടികൾക്ക് യോഗത്തിന്റെ ഡ്രിൽ പഠിപ്പിക്കുന്നത്. ഈ ഡ്രിൽ
ഗുപ്തമാണ്. ആരോഗ്യമുള്ളവരാക്കു
ന്നതിനാണ് വിദ്യാർത്ഥികളെ ഡ്രിൽ
ചെയ്യിപ്പിക്കാറുള്ളത്. അപ്പോൾ ഇത് എത്ര നല്ല ആത്മീയ ഡ്രിൽ ആണ്. ബാബ
മനസ്സിലാക്കി തരുകയാണ് മൻമനാഭവ, ഇതിൽ ഒന്നും പറയേണ്ട കാര്യമില്ല. സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ദേഹിഅഭിമാനിയായി ഭവിക്കട്ടെ.
ഭവിക്കട്ടെ എന്നതിന്റെ അർത്ഥമാണ് നിങ്ങൾ ബാബയെ ഓർമ്മിക്കുകയാണെങ്കിൽ സദാ
ആരോഗ്യമുള്ളവരായി തീരും. കല്പം മുമ്പും നമ്മൾ ഈ ആത്മീയ ഡ്രില്ലിലൂടെ സദാ
ആരോഗ്യമുള്ളവരായി മാറിയിട്ടുണ്ട്. ആത്മീയ ഡ്രിൽ ആത്മീയ അച്ഛനായ പരംപിതാ
പരമാത്മാവ് ശിവനാണ് അഭ്യസിപ്പിക്കുന്നത്. ഭഗവാനുമാണ്, സർവ്വരും പൂജിക്കുന്നതും
ബാബയെ തന്നെയാണ്. ശിവായ നമ: എന്ന് പറയാറില്ലേ. ബ്രഹ്മാ ദേവതായ നമ: ശിവ
പരമാത്മായ നമ: എന്ന് പറയാറുണ്ടല്ലോ. ഏതെങ്കിലും മനുഷ്യർക്ക് ഈ ഡ്രിൽ പഠിപ്പിക്കാൻ
സാധിക്കില്ല. ബ്രഹ്മാ ബാബയുമല്ല നിങ്ങളെ ഈ ഡ്രിൽ പഠിപ്പിക്കുന്നത്. കേവലം
ബ്രഹ്മാകുമാരൻ ബ്രഹ്മാകുമാരി എന്നെല്ലാം പറയാറുണ്ടെങ്കിലും കത്തുകളിൽ ശിവബാബ
കെയർ ഓഫ് ബ്രഹ്മാബാബാ എന്നാണല്ലോ എഴുതാറുള്ളത്. അപ്പോൾ ബ്രഹ്മാവ് ഗുപ്തമായല്ലോ.
എന്നാൽ ബ്രഹ്മാവ് പ്രജാപിതാവാണ് എന്നത് എല്ലാ മനുഷ്യരും അറിയണം. മുഴുവൻ ലോകവും
ബാബയുടെ കുട്ടികളാണ്. പ്രജാപിതാവാണല്ലോ. ഡ്രിൽ അഭ്യസിപ്പിക്കുന്നത് നിരാകാരനായ
ബാബയാണ്. ബാബയും ഗുപ്തമാണ്. ഗുപ്തമായതു കൊണ്ട് മനുഷ്യർക്ക് മനസ്സിലാക്കാനും
ബുദ്ധിമുട്ടാണ്. ബ്രഹ്മാവിനെ ഭഗവാനാണ് എന്ന് പറയാറില്ല. പേരും കാണിക്കുന്നുണ്ട്
- ബ്രഹ്മാകുമാരൻമരും ബ്രഹ്മാകുമാരിമാരും അർത്ഥം ബ്രഹ്മാവിന്റെ സന്താനങ്ങളാണ്.
ആര് വരുമ്പോഴും അവർക്ക് മനസ്സിലാക്കി കൊടുക്കണം പുതിയ ലോകത്തിന്റെ രചയിതാവ്
നിരാകാരനായ ബാബയാണ്, ബ്രഹ്മാബാബയല്ല. ശിവബാബ ബ്രഹ്മാവിലൂടെ തന്റെ രചനകളെ
രചിക്കുകയാണ് ചെയ്തത്. പാർലൗകിക പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ രചിക്കുകയാണ്
അർത്ഥം പരമാത്മാവിന്റെ രചനയാണല്ലോ. നിങ്ങൾ കത്തിന്റെ മുകളിൽ എഴുതാറുണ്ട് ശിവബാബാ
കെയർ ഓഫ് ബ്രഹ്മാബാബാ എന്ന്. ഇതും ഓർമ്മിക്കുന്നതിനുള്ള യുക്തിയാണ്. ശിവബാബായാണ്
ബ്രഹ്മാബാബയിലൂടെ അഭ്യസിപ്പിക്കുന്നത്. ബാബ കേവലം മൻമനാഭവ എന്നുമാത്രമെ
പറയുന്നുള്ളൂ, വേറെ ഒരു ബുദ്ധിമുട്ടും നൽകുന്നില്ല. ബാബ പറയുകയാണ് നിങ്ങൾ തന്റെ
ഉന്നതി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതോടൊപ്പം സത്യഖണ്ഡത്തിന്റെ അധികാരിയുമാകാൻ
ആഗ്രഹിക്കുന്നുണ്ടെങ്കിൽ സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്ന സത്യമായ ബാബയെ
മാത്രം ഓർമ്മിക്കൂ. പരിധിയില്ലാത്ത ബാബ വന്ന് കുട്ടികളോട് പറയുകയാണ് എന്നെ
ഓർമ്മിക്കൂ എങ്കിൽ പാപങ്ങളിൽ നിന്നും മുക്തമാകാം. കൃഷ്ണനെ പതിത പാവനൻ എന്ന്
പറയില്ല, കേവലം പരംപിതാ പരമാത്മാവാണ് പതിത പാവനൻ. വേറെ പേരൊന്നും പറയാറില്ല.
ഗോഡ് ഫാദർ എന്ന് പറയാറുണ്ട്. സർവ്വരും അച്ഛൻ എന്നാണ് പറയുന്നത് പിന്നെ
സർവ്വവ്യാപി എന്ന് എങ്ങനെ പറയാനാണ്. പറയുന്നുണ്ട് മനുഷ്യരെ
മോചിപ്പിക്കുന്നതിനാണ് ഭഗവാൻ വന്നിരിക്കുന്നത് എന്ന്. ഇത് മനുഷ്യർക്ക് അറിയില്ല.
അതിനാൽ കല്പത്തിന്റെ ആയുസ്സിനെ തലകീഴായി എഴുതി. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഈ
ഡ്രിൽ ചെയ്യണം. ജ്ഞാനം പ്രാപ്തമായല്ലോ. എപ്പോഴെല്ലാം ഓർമ്മിക്കാൻ ഇരിക്കുന്നോ
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എങ്കിൽ വികർമ്മം
വിനാശമാകും. ടീച്ചർ അടുത്താണ് ഇരിക്കുന്നത്, അപ്പോൾ കാണുന്നതിനും ഭംഗിയുണ്ട്.
ഡ്രിൽ അഭ്യസിപ്പിക്കാൻ ഒരു ടീച്ചർ വേണം എന്നതും നിയമമാണ്. ചിലർ വലിയ ടീച്ചർ
ആയിരിക്കും, ചിലർ ചെറിയ ടീച്ചർ ആയിരിക്കും. ഇപ്പോൾ നിങ്ങളെ കൊണ്ട് പരീക്ഷ
എഴുതിക്കേണ്ട കാര്യമില്ല എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് സ്വയം അറിയാം ഏറ്റവും
പ്രിയപ്പെട്ട ബാബയെ ഞാൻ എത്രത്തോളം ഓർമ്മിക്കുന്നുണ്ട്. വളരെ പ്രിയപ്പെട്ടത്
ബ്രഹ്മാവൊന്നുമല്ല. ആരാണോ സദാ പാവനമായിരിക്കുന്നത് അവരാണ് സദാ പ്രിയപ്പെട്ടത്.
നിങ്ങൾ കുട്ടികൾക്ക് അറിയാം ഏറ്റവും പ്രിയപ്പെട്ടത് ആരാണ്. അല്ലയോ ദുഖ ഹർത്താ
സുഖ കർത്താ എന്ന് വിളിച്ച് മനുഷ്യൻ ഓർമ്മിക്കുന്നതും പരമാത്മാവിനെയാണ്. ബാബയെ
മുക്തി ദാതാവ് എന്നും വിളിക്കാറുണ്ട് അർത്ഥം ദുഖങ്ങളിൽ നിന്നും
മുക്തമാക്കുന്നവനാണ് അതിനാൽ കുട്ടികൾക്ക് തന്റെ പുരുഷാർത്ഥം ചെയ്യണം. ഡ്രാമാ
പ്ലാൻ അനുസരിച്ച് ഈ ലോകം പാവനമാവുക തന്നെ ചെയ്യും അതോടൊപ്പം പാവനമായ ലോകം
ഉണ്ടാക്കുന്നതിന് അഗ്നിയും പടരും. അഗ്നി എങ്ങനെ പടരും എന്നതും നിങ്ങൾക്ക് അറിയാം.
വിനാശം ഉണ്ടാകാതെ ലോകം പാവനമാകില്ല. ഇത് രുദ്ര ജ്ഞാന യജ്ഞമാണ്. രുദ്രിനലും
ശിവനിലും ഒരു വ്യത്യാസവുമില്ല. പക്ഷെ ശിവൻ എന്ന നാമമാണ് മുഖ്യമായിട്ടുള്ളത്.
ബാക്കി തന്റെ തന്റെ ഭാഷകളിൽ ധാരാളം നാമങ്ങൾ കൊടുത്തിട്ടുണ്ട്. വാസ്തവത്തിൽ ശിവൻ
എന്നതാണ് നാമം. ശിവ ജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ. ഭാരതത്തിലാണ് ശിവജയന്തി
പ്രശസ്തമായിരിക്കുന്നത്. പരിധിയില്ലാത്ത അച്ഛന്റേതാണ് ശിവ ജയന്തി എങ്കിൽ
തീർച്ചയായിട്ടും വരുന്നുണ്ടാകും. ശിവബാബയുടെ പേരാണ് പ്രശസ്തമായിട്ടുള്ളത്.
ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നതും ശിവബാബയാണ്. അതിനാൽ
ഉയർന്നതിലും ഉയർന്ന ബാബയെ ഓർമ്മിക്കണം. ബ്രഹ്മാവ് ഉയർന്നതിലും ഉയർന്നതൊന്നുമല്ല.
ബ്രഹ്മാവാണെങ്കിൽ താഴേക്ക് ഇറങ്ങുന്നുണ്ട്. നിങ്ങൾ ബി.കെ കുട്ടികൾ
താഴെയായിരുന്നു ഇപ്പോൾ ഉയർന്നവരായി മാറുകയാണ്. ഉയർന്ന അച്ഛന്റെ വീട്ടിലേക്ക്
തിരിച്ച് പോകും. നിങ്ങൾ ഇപ്പോൾ ത്രികാലദർശികളാണ്. നിങ്ങൾ സ്വയം അറിയുന്നുണ്ട്
നിങ്ങളാണ് സ്വദർശന ചക്രദാരികൾ. നമ്മൾ ബ്രഹ്മാണ്ഡത്തേയും സൃഷ്ടിയുടെ ആദി മദ്ധ്യ
അന്ത്യത്തെ അറിയുന്നവരാണ്. ബ്രഹ്മാണ്ഡം അർത്ഥം ഏറ്റവും ഉയർന്ന സ്ഥാനം അവിടെയാണ്
സർവ്വ ആത്മാക്കളും വസിക്കുന്നത്. മൂലവതനത്തിലാണ് ആത്മാക്കൾ വസിക്കുന്നത് എന്നതും
ലോകത്തിൽ ആർക്കും അറിയില്ല. വിശ്വവും ബ്രഹ്മാണ്ഡവും വെവ്വേറെയാണ്. ആത്മാക്കൾ
വസിക്കുന്നത് നിർവ്വാണ ധാമത്തിലാണ്, അതിനെ തന്നെയാണ് ശാന്തിധാമം എന്നും
പറയുന്നത്. ആ സ്ഥാനം എല്ലാവർക്കും പ്രിയപ്പെട്ടത്. ആ ലോകത്തിന്റെ യഥാർത്ഥ നാമം
നിർവ്വാണധാമം അഥവാ ശാന്തിധാമമാണ്. ആത്മാവിന്റെ സ്വരൂപമാണ് ശാന്തി. ഒന്ന്
ശാന്തിധാമം ആണ് പിന്നെ ആംഗ്യ ഭാഷയുടെ ലോകമാണ് പിന്നെ ശബ്ദത്തിന്റെ ലോകമാണ്
ഉള്ളത്. ആംഗ്യ ഭാഷയുടെ ലോകത്തിൽ നിങ്ങൾ ജീവിക്കുകയൊന്നുമില്ല. ശാന്തി ധാമത്തിൽ
എല്ലാവർക്കും കഴിയണം, വേറെ സ്ഥലമൊന്നും ഇല്ല. ആത്മാവ് എപ്പോഴാണോ ബാബയേയും
വീടിനേയും ഓർമ്മിക്കുന്നത് അപ്പോൾ ഓർമ്മ മുകളിലേക്ക് പോകാറുണ്ട്. ഇടയിലുള്ള
ലോകത്തെ കുറിച്ച് നിങ്ങൾക്ക് മാത്രമെ അറിയുകയുള്ളൂ. മനുഷ്യർക്ക് അത്രയും
ജ്ഞാനമില്ല. കേവലം പറയാറുണ്ട് ബ്രഹ്മാ വിഷ്ണു ശങ്കരൻ സൂക്ഷ്മ വതനത്തിലാണ്
വസിക്കുന്നത് എന്നെല്ലാം. എന്നാൽ അവരുടെ കർത്തവ്യം അറിയില്ല. 84 ജന്മങ്ങൾ
എടുക്കുന്നുണ്ട്. ബ്രഹ്മാവ് വിഷ്ണുവാകും, പിന്നീട് വിഷ്ണു തന്നെ ബ്രഹ്മാവാകും.
ഇത് ലീപ് യുഗമാണ്. ഇത് കുറച്ച് സമയം മാത്രമുള്ള യുഗമാണ്. പുരുഷോത്തമ മാസം എന്ന്
പറയുന്നത് പോലെയാണ്. ഇത് നിങ്ങളുടെ വജ്ര സമാനമായ ഉത്തമമായി മാറുന്നതിനുള്ള
ഉത്തമ ജന്മമാണ്. ശൂദ്രനിൽ നിന്നും ബ്രാഹ്മണനാകുന്നത് ഏറ്റവും ഉത്തമമാണ്.
ബ്രാഹ്മണനാകുന്നതിലൂടെ മുത്തച്ഛന്റെ സമ്പത്ത് പ്രാപ്തമാക്കുന്നതിന്
അവകാശികളാകുന്നു.
ബാബ കുട്ടികളോട് പറയുകയാണ് കുട്ടികളെ സദാ ബാബയെ ഓർമ്മിക്കൂ. ബാബയുടെ സന്ദേശം
സർവ്വർക്കും കൊടുത്തു കൊണ്ടിരിക്കൂ. ബാബയെ പറയാറുണ്ട് - സന്ദേശവാഹകൻ എന്ന്
അതോടൊപ്പം വേറെ ആരും തന്നെ സന്ദേശ വാഹകരൊന്നുമല്ല. അവർ വന്ന് തന്റെ ധർമ്മങ്ങളുടെ
സ്ഥാപനയാണ് ചെയ്തത്. പവിത്രമായി മാറൂ എന്ന സന്ദേശം നൽകാൻ വന്ന സന്ദേശ വാഹകൻ
കേവലം ബാബ മാത്രമാണ്. മറ്റു ധർമ്മ സ്ഥാപകർ തന്റെ തന്റെ ധർമ്മങ്ങളുടെ സ്ഥാപന
ചെയ്യുന്നതിനാണ് വരുന്നത്. നിങ്ങളെ തിരിച്ച് കൊണ്ടു പോകുന്ന വഴികാട്ടികൾ
പോലുമല്ല. ഒരു സദ്ഗുരുവിന് മാത്രമെ സദ്ഗതി നൽകാൻ സാധിക്കുകയുള്ളൂ. സത്യം
പറയുന്നവൻ, സത്യമായ വഴി പറഞഅഞഉ തരുന്നത് കേവലം പരംപിതാ പരമാത്മാവ് ശിവനാണ്.
അതിനാൽ നിങ്ങൾ കുട്ടികൾക്ക് ഗുപ്തമായ പുരുഷാർത്ഥം ചെയ്യണം. ഇപ്പോൾ നിങ്ങൾക്ക്
അറിയാം ഈ ദേഹത്തെ മറന്ന് ബാബയെ ഓർമ്മിക്കണം. ശരീരം ഇല്ലാതായാൽ പിന്നെ ഈ ലോകം
തന്നെ ഇല്ലാതാകും. ആത്മാവ് പിന്നെ ഒറ്റയ്ക്കാകും. ബാബ പറയുകയാണ് -
ദേഹിഅഭിമാനിയായി മാറൂ എങ്കിൽ പിന്നെ മിത്ര സംബന്ധികളുടെ പോലും ഓർമ്മ വരില്ല.
നമ്മൾ ആത്മാക്കളാണ്, നമ്മൾ ബാബയുടെ അടുത്തേക്ക് തിരിച്ച് പോകും. ബാബ നിർദേശം
നൽകുകയാണ് നിങ്ങൾക്ക് എങ്ങനെ എന്റെ അടുത്തേക്ക് വരാൻ സാധിക്കും. ഈ അച്ഛൻ
പ്രശസ്തമാണ്. ഈ ശരീരത്തിലൂടെ ബാബ സർവ്വ ആത്മാക്കളുടേയും വഴികാട്ടിയായി കൊതുകിൻ
കൂട്ടത്തെ പോലെ തിരിച്ച് കൊണ്ടു പോകും. ഈ യഥാർത്ഥമായ ജ്ഞാനം കേവലം നിങ്ങൾ
കുട്ടികളുടെ ബുദ്ധിയിലാണ് ഉള്ളത്. നിങ്ങളെയാണ് പാണ്ഡവ സേന എന്ന് പറയുന്നത്.
പാണ്ഡവപതി സ്വയം പരംപിതാ പരമാത്മാവാണ്, ബാബ തന്നെയാണ് നിങ്ങളെ ഡ്രിൽ
അഭ്യസിപ്പിക്കുന്നത്. കല്പം മുമ്പ് ചെയ്തതു പോലെ തന്നെ. എപ്പോഴാണോ വിനാശം
വരുന്നത് എല്ലാ ആത്മാക്കളും ശരീരം ഉപേക്ഷിച്ച് തിരിച്ച് പോകും. സത്യയുഗത്തിൽ
കുറച്ച് ആത്മാക്കളാണ് ഉണ്ടായിരുന്നത്, അതിനാൽ അവിടെ ഒരു രാജ്യമാണ്
ഉണ്ടായിരുന്നതും. ഇപ്പോൾ ധാരാളം രാജ്യങ്ങളുണ്ട് പിന്നെ ഒരു രാജ്യം വരുകയും
ചെയ്യും. ആ ജ്ഞാനത്തെ മുഴുവൻ ദിവസവും ബുദ്ധിയിൽ സ്മരിക്കണം. കുട്ടികൾ
പ്രദർശിനിയിലും മനസ്സിലാക്കി കൊടുക്കണം. എപ്പോഴാണോ പുതിയ ഡൽഹി ഉണ്ടായിരുന്നത്
അപ്പോൾ പുതിയ ഭാരതം ഉണ്ടായിരുന്നു. ഒരു ആദി സനാതന ദേവി ദേവതാ ധർമ്മവും
ഉണ്ടായിരുന്നു. ആദി സനാതനം ഹിന്ദു ധർമ്മം ആയിരുന്നില്ല. നമ്മൾ ബ്രാഹ്ണനിൽ നിന്നും
ദേവതയാകാൻ പോവുകയാണ്. ഇത് മറ്റു ധർമ്മത്തിലുള്ളവർ വിശ്വസിക്കില്ല. ആരാണോ ആദ്യം
വന്നവർ അവരാണ് 84 ജന്മങ്ങൾ എടുക്കുന്നത്. ഇത് വളരെ സഹജമായി മനസ്സിലാക്കാനുള്ള
കാര്യങ്ങളാണ്. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട് ഈ നാടകം പൂർത്തിയാകാൻ
പോവുകയാണ്. എല്ലാ അഭിനേതാക്കളും എത്തിയിരിക്കുകയാണ്. 84 ജന്മങ്ങൾ
പൂർത്തിയായിരിക്കുന്നു, ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകണം എന്തുകൊണ്ടെന്നാൽ
വളരെയധികം ക്ഷീണിച്ചില്ലേ. ഭക്തി മാർഗ്ഗം ക്ഷീണിക്കുന്ന മാർഗ്ഗം ആണ്. ബാബ
പറയുകയാണ് - ഇപ്പോൾ എന്നെ ഓർമ്മിക്കൂ മറ്റുള്ളവർക്കും സന്ദേശം കൊടുക്കണം
ദേഹസഹിതം ദേഹത്തിന്റെ സർവ്വ ധർമ്മങ്ങളേയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന്
മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. അശരീരി ആകൂ എങ്കിൽ പാവനമാകും എന്തുകൊണ്ടെന്നാൽ
ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകണം. മരണം സമീപത്താണ് നിൽക്കുന്നത്.
ഇവിടെ കുട്ടികൾ റിഫ്രെഷ് ആകുന്നതിന് ബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബ
സന്മുഖത്തിൽ കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ് കുട്ടികളേ ദേഹാഭിമാനത്തെ
ഉപേക്ഷിച്ച് എന്നെ മാത്രം ഓർമ്മിക്കൂ. ഈ പഴയ ലോകം ഇപ്പോൾ ഇല്ലാതാകും. നിങ്ങൾ ഒരു
ബാബയെ ഓർമ്മിക്കൂ എങ്കിൽ പവിത്രമാകും പിന്നെ പവിത്രമായ ലോകത്തിന്റെ
അധികാരിയുമാകാം. അഥവാ പരിശ്രമം ചെയ്യുന്നില്ലെങ്കിൽ ഫലവും കിട്ടില്ല. പിന്നെ
ശിക്ഷ അനുഭവിക്കേണ്ടി വരും. ബാബ പറയുകയാണ് തന്റെ സമ്പാദ്യം ഉണ്ടാക്കി
കൊണ്ടിരിക്കൂ അതോടൊപ്പം മറ്റുള്ളവർക്കും ക്ഷണം കൊടുക്കണം. ബാബയുടെ
അടുത്തേക്കുള്ള വഴി പറഞ്ഞു കൊടുക്കണം. നിങ്ങൾ കുട്ടികൾക്ക് മംഗളകാരിയാകണം. തന്റെ
മിത്ര സംബന്ധികളുടേയും മംഗളം ചെയ്യണം. ഇവിടെ ബാബ നിങ്ങളെ ദേഹിഅഭിമാനിയാക്കുകയാണ്.
മഹാമന്ത്രമാണ് നൽകുന്നത്. പ്രാചീന യോഗം പഠിപ്പിച്ചതും ബാബയാണ്, അതിനെ കുറിച്ചാണ്
പറയുന്നത് - യോഗാഗ്നിയിലൂടെ പാപം ഇല്ലാതാകും, കല്പം മുമ്പും ഈ സൂചനയാണ്
നൽകിയിരുന്നത്. ബാബ സൂചന നൽകുകയാണ് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ
ഓർമ്മിക്കൂ എന്ന്. ഗൃഹസ്ഥത്തിൽ തന്നെ ജീവിക്കുകയും ചെയ്തുകൊള്ളൂ. പാടുന്നുണ്ട്
ഞാൻ അങ്ങയുടെ ആശ്രയത്തിൽ വന്നു എന്നെല്ലാം. ഇങ്ങനെയും നടക്കുന്നുണ്ട് -
ആരെങ്കിലും വളരെ ദുഖം അനുഭവിക്കുകയാണെങ്കിൽ ആർക്കാണോ കൂടുതൽ ശക്തി ഉള്ളത് അവരുടെ
ആശ്രയത്തിൽ പോകാറുണ്ട്. ഇവിടെ പ്രാക്ടിക്കലായി അത് നടക്കുകയാണ്. എപ്പോഴാണോ വളരെ
ദുഖം കാണുന്നത്, സഹിക്കാൻ കഴിയാതിരിക്കുന്നത്, ദരിദ്രരാകുന്നത് അപ്പോൾ ബാബയുടെ
ആശ്രയത്തിലേക്ക് ഓടി വരാറുണ്ട്. ബാബക്കല്ലാതെ വേറെആർക്കും സദ്ഗതി നൽകാൻ
സാധിക്കില്ല. കുട്ടികൾക്ക് അറിയാം പഴയ ലോകത്തിന്റെ വിനാശമുണ്ടാകും.
തയ്യാറെടുപ്പുകൾ നടക്കുകയാണ്, ഒരു ഭാഗത്ത് നിങ്ങൾ സ്ഥാപനയുടെ തയ്യാറെടുപ്പുകളും,
മറുഭാഗത്ത് വിനാശത്തിന്റെ തയ്യാറെടുപ്പുകളുമാണ്. സ്ഥാപന നടന്നു കഴിഞ്ഞാൽ
തീർച്ചയായും വിനാശവും ഉണ്ടാകും. നിങ്ങൾക്ക് അറിയാം ബാബ സ്ഥാപന ചെയ്യിപ്പിക്കാൻ
വന്നിരിക്കുകയാണ്, ബാബയിലൂടെ സമ്പത്തും കിട്ടും. ബാബ പ്രേരണയിലൂടെ ഒന്നും
ചെയ്യില്ല. നിങ്ങൾ നൽകുന്ന പ്രേരണയിലൂടെ ഞങ്ങൾ പഠിച്ചോളാം എന്ന് ടീച്ചറോട്
പറയുമോ. പ്രേരണയിലൂടെ എല്ലാം നടക്കുമായിരുന്നു എങ്കിൽ പിന്നെ എന്തിനാണ്
ശിവജയന്തി ആഘോഷിക്കുന്നത്? ജയന്തി എല്ലാ ആത്മാക്കളുടേയും ആഘോഷിക്കാറുണ്ട്. എല്ലാ
ആത്മാക്കളും ശരീരം ധാരണ ചെയ്യുന്നുണ്ടല്ലോ. ആത്മാവും ശരീരവും ഒരുമിക്കുമ്പോഴാണ്
പാർട്ട് തുടങ്ങുന്നത്. ആത്മാവിന്റെ സ്വധർമ്മമാണ് ശാന്തി. ജ്ഞാനത്തിന്റെ ധആരണ
ചെയ്യുന്നതും ആത്മാവാണ്. നല്ലതും മോശവുമായ സംസ്ക്കാരത്തെ ധാരണ ചെയ്യുന്നതും
ആത്മാവാണ്. ബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണ്. സത്യയുഗത്തിൽ പവിത്രത ഉണ്ടായിരുന്നു,
അപവിത്രതയുടെ പേരോ അടയാളമോ ഉണ്ടായിരുന്നില്ല. ഇത് വികാരങ്ങളുടെ സാഗരമാണ്. ഇത്ര
സ്പഷ്ടമായി മനസ്സിലാക്കി തന്നിട്ടും ആരുടേയും ബുദ്ധിയിൽ ഇരിക്കുന്നില്ല പക്ഷെ
നിങ്ങൾക്ക് ആരേയും കുറ്റപ്പെടുത്താൻ കഴിയില്ല. ഡ്രാമയുടെ ബന്ധനത്തിൽ സർവ്വരും
ബന്ധിക്കപ്പെട്ടിരിക്കു
കയാണ്.നിങ്ങൾ മനസ്സിലാക്കുന്നുണ്ട് - ഏണിപ്പടിയിൽ മുകളിൽ നിന്നും താഴേക്ക് ഇറങ്ങി
വന്നു. ഡ്രാമ അനുസരിച്ച് നിങ്ങൾക്കും താഴേക്ക് ഇറങ്ങണം പിന്നെ ബാബ പറയുകയാണ് -
ഇപ്പോൾ മുകളിലേക്ക് കയറുന്നതിനുള്ള പുരുഷാർത്ഥം ചെയ്യൂ. പക്ഷെ ആരുടെ ഭാഗ്യത്തിൽ
ഇല്ലയോ അവർ എന്തെങ്കിലും പറയും. 2-4 വർഷം ഈ മാർഗ്ഗത്തിൽ നടക്കും പിന്നെ താഴെ
വീഴും. അവർക്ക് ഞങ്ങൾ ചെയ്തത് വലിയ തെറ്റാണ് എന്നും തോന്നും. വലിയ മുറിവും
ഉണ്ടായിട്ടുണ്ടാകും. ഇതും അരകല്പം കൊണ്ടുള്ള രോഗമാണ്, ചെറുതല്ല. അരകല്പത്തിന്റെ
രോഗികളാണ് നിങ്ങൾ. ഭോഗി ആയതിലൂടെ രോഗിയായി. അതിനാൽ ഇപ്പോൾ ബാബ വന്ന് നമ്മളെ
കൊണ്ട് പുരുഷാർത്ഥം ചെയ്യിപ്പിക്കുകയാണ്. കൃഷ്ണനെ യോഗേശ്വരൻ എന്നാണ് പറയാറുള്ളത്.
ഈ സമയത്ത് നിങ്ങൾ സത്യം സത്യമായ യോഗികളാണ്, യോഗേശ്വരനാണ് നിങ്ങളെ യോഗം
പഠിപ്പിക്കുന്നത്. നിങ്ങൾ ജ്ഞാന ജ്ഞാനേശ്വരനുമാണ് പിന്നെ രാജരാജേശ്വരനുമാകും.
ജ്ഞാനത്തിലൂടെ നിങ്ങൾ ധനവാനാകും, യോഗത്തിലൂടെ നിങ്ങൾ നിരോഗിയും സദാ
ആരോഗ്യമുള്ളവരുമാകും. അരകല്പത്തേക്ക് നിങ്ങളുടെ എല്ലാ രോഗങ്ങളും ഇല്ലാതാകും
അതിനാൽ നിങ്ങൾ എത്ര പുരുഷാർത്ഥം ചെയ്യണം.ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പാവനമാകുന്നതിന് അശരീരി ആകുന്നതിനുള്ള അഭ്യാസം ചെയ്യണം. ഒരു ബാബയെ ഓർമ്മിക്കൂ
എന്ന സന്ദേശം സർവ്വർക്കും കൊടുക്കണം. ദേഹസഹിതം എല്ലാം മറക്കണം.
2) യോഗേശ്വരനായ ബാബയിൽ
നിന്നും യോഗം പഠിച്ച് സത്യം സത്യമായ യോഗിയാകണം. ജ്ഞാനത്തിലൂടെ ധനവാനും
യോഗത്തിലൂടെ നിരോഗിയും സദാ ആരോഗ്യമുള്ളവരുമാകണം.
വരദാനം :-
നിമിത്തമാക്കപ്പെട്ട ആത്മാക്കളിലൂടെ കർമയോഗിയാകുവാനുള്ള പ്രാപ്തമാക്കുന്ന
മാസ്റ്റർ വരദാതാവായി ഭവിക്കട്ടെ.
എന്തെങ്കിലും സാധനം
സാകാരത്തിൽ കാണുകയാണെങ്കിൽ അതിനെ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുന്നു അതിനാൽ
നിമിത്തമാക്കപ്പെട്ട ശ്രേഷ്ഠആത്മാക്കൾ ആരാണോ അവരുടെ സേവനം , ത്യാഗം, സ്നേഹം,
സർവരോടുമുള്ള സഹയോഗം എന്നിവയുടെ പ്രായോഗിക കർമം കണ്ടുകൊണ്ട് എന്തു പ്രേരണ
ലഭിക്കുന്നുവോ അതാണ് വരദാനമായി മാറുന്നത്. നിമിത്തമാക്കപ്പെട്ട ആത്മാക്കൾക്ക്
കർമം ചെയ്തുകൊണ്ടും ഈ ഗുണങ്ങളുടെ ധാരണയിൽ കാണുകയാണെങ്കിൽ സഹജ കർമയോഗിയാകാനുള്ള
വരദാനം ലഭിക്കുന്നതു പോലെയാണ്. ആരാണോ ഇങ്ങനെ വരദാനം
പ്രാപ്തമാക്കിക്കൊണ്ടിരി
ക്കുന്നത് അവർ സ്വയവും മാസ്റ്റർ വരദാതാവായി മാറുന്നു.
സ്ലോഗന് :-
പേരിന്റെ
ആധാരത്തിൽ സേവനം ചെയ്യുക അർഥം ഉയർന്ന പദവിയിൽ പേര് പിന്നിലാകുക.
അവ്യക്തസൂചനകൾ-
അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ.
പവിത്രയുടെ ലക്ഷണമാണ്-
സ്വച്ഛത, സത്യത. അഥവാ മുഴുവൻ ദിവസത്തിൽ എഴുന്നേൽക്കുമ്പോഴോ ഇരിക്കുമ്പോഴോ
സംസാരിക്കുമ്പോഴോ സേവനം ചെയ്യുമ്പോഴോ - സ്ഥൂലസേവനമോ സൂക്ഷ്മസേവനമോ എന്നാൽ അഥവാ
വിധിപൂർവം ചെയ്തില്ല എങ്കിൽ വിധിയിലും അഥവാ കുറേശ്ശെ അന്തരമുണ്ടായാൽ അതും
സ്വച്ഛത അഥവാ പവിത്രതയല്ല.അപവിത്രത ആർക്കെങ്കിലും ദു:ഖം നൽകുക, പാപകർമം ചെയ്യുക
മാത്രമല്ല എന്നാൽ സ്വയത്തിൽ സത്യത, സ്വച്ഛത വിധിപൂർവം അനുഭവം ചെയ്യുന്നുവെങ്കിൽ
പവിത്രമാണ്.